03 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 2, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാപ്ദാദയുടെ സ്നേഹസ്മരണകള് നേടണമെങ്കില് സേവാധാരിയായി മാറൂ, ബുദ്ധിയില് ജ്ഞാനം നിറഞ്ഞിട്ടുണ്ടെങ്കില് വര്ഷിക്കൂ.

ചോദ്യം: -

ഏതൊരു ലഹരിയാണ് നിറഞ്ഞ കാര്മേഘങ്ങളെ പറത്തികളയുന്നത്, വര്ഷിക്കാന് അനുവദിക്കാത്തത്?

ഉത്തരം:-

അഥവാ വ്യര്ത്ഥമായ ദേഹാഭിമാനം വന്നു എങ്കില് നിറഞ്ഞ കാര്മേഘങ്ങള് പോലും പറന്നു പോകും. വര്ഷിക്കുകയാണെങ്കിലും സേവനത്തിനു പകരം ഡിസ്സര്വ്വീസ് ചെയ്യും. അഥവാ ബാബയോട് സ്നേഹമില്ലെങ്കില്, ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില്, ജ്ഞാനമുണ്ടായിട്ടും കാലിയായതു പോലെയാണ്. ഇങ്ങനെ കാലിയായ മേഘങ്ങള്ക്ക് എങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യാന് സാധിക്കും!

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ബാക്കി കുറച്ചു കാര്മേഘങ്ങളാണ് അവശേഷിക്കുന്നത്. മഴ കുറയുമ്പോള് സാഗരത്തിനു മുകളില് കാര്മേഘങ്ങളുണ്ടായിരിക്കില്ല, തണുത്തു പോകുന്നു. അതുപോലെ ഇവിടെയും ജ്ഞാനമില്ലാത്ത മേഘങ്ങള് തണുത്തു പോകുന്നു. റിഫ്രഷായി പോയി മഴ പോലെ പെയ്യുന്നതിനെയാണ് മേഘങ്ങളെന്ന് പറയുന്നത്. അഥവാ മഴ പോലെ പെയ്യുന്നില്ലെങ്കില് മേഘങ്ങളെന്ന് പറയില്ലല്ലോ. ഇത് ജ്ഞാനത്തിന്റെ മേഘങ്ങളാണ്. മറ്റെല്ലാം വെള്ളത്തിന്റെ മേഘങ്ങളാണ്. സീസണാകുമ്പോഴാണ് ജ്ഞാന മേഘങ്ങള് വരുന്നത്. സ്വയം റിഫ്രഷായി പിന്നീട് മറ്റുള്ളവരില് പോയി വര്ഷിക്കുന്നു. മേഘങ്ങളും സംഖ്യാക്രമമനുസരിച്ചാണ്. ചിലരാണെങ്കില് വളരെ നല്ല രീതിയില് പെയ്യുന്നു. മേഘങ്ങളുടെ ജോലിയാണ് മഴ വര്ഷിച്ച് വാടിപ്പോയ ചെടികളെ റിഫ്രഷാക്കുക. പൂര്ണ്ണ ജ്ഞാനമുള്ളവര്ക്ക് ഒളിഞ്ഞിരിക്കാന് സാധിക്കില്ല. അവര് മേഘങ്ങളായതു കാരണം ബാബയുടെ നിര്ദ്ദേശം പോലും വേണ്ട. മേഘങ്ങള് വരുന്നത് സാഗരമായ ബാബയില് നിന്നും ജ്ഞാനം നിറച്ച് വര്ഷിക്കാനാണ്. തരിശു ഭൂമിയില് പോയി മഴയായി പെയ്യണം. മഹാരഥിയായ കുട്ടികള്ക്ക് എല്ലാ സെന്ററുകളെയും നല്ല രീതിയില് അറിയാം. ഏത് സെന്ററാണ് തണുത്തിരിക്കുന്നത്? ഏത് സെന്ററുകളിലെ കുട്ടികള്ക്കാണ് കൂടുതല് കൊടുങ്കാറ്റ് വരുന്നത്? മഹാരഥിമാര്ക്കും സേവാധാരികളായ കുട്ടികള്ക്കും നല്ല രീതിയില് അറിയാം. ബാബയും എപ്പോഴും പറയാറുണ്ട്- സേവാധാരികളായ കുട്ടികള്ക്ക് സ്നേഹസ്മരണകള് നല്കൂ എന്ന്. നല്ല-നല്ല മേഘങ്ങളാണ് സേവനം ചെയ്യാന് പോകുന്നത്. പ്രദര്ശിനിയിലും ആരും ഒരുപോലെയൊന്നും മനസ്സിലാക്കിക്കൊ ടുക്കുന്നില്ല. മുഖ്യമായ കാര്യം മനസ്സിലാക്കിക്കൊടുക്കുകയാണ്. ഗീതയുടെ ഭഗവാന് നിരാകാരനായ പരമപിതാ പരമാത്മാവാണ്, അല്ലാതെ ശരീരധാരിയായ കൃഷ്ണനല്ല. നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. എല്ലാവരേയും പോയി ഉണര്ത്തണം എന്ന ചിന്തയായിരിക്കണം മുഴുവന് ദിവസവുമുണ്ടായിരിക്കേണ്ടത്. എല്ലാവരും ഘോരമായ അന്ധകാരത്തിലാണ്. എല്ലാവരോടും സ്നേഹത്തോടു കൂടി പറയൂ-നിങ്ങള്ക്ക് രണ്ടച്ഛന്മാരുണ്ടെന്ന്. ഒന്ന് പരിധിയുള്ള അച്ഛന്, മറ്റൊന്ന് പരിധിയില്ലാത്ത അച്ഛന്. പരിധിയില്ലാത്ത ബാബയെയാണ് പതിത-പാവനന് എന്ന് പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബുദ്ധി ലഭിച്ചുകഴിഞ്ഞു. ലോകത്തിലുള്ള മനുഷ്യര് കാണുമ്പോള് ഷോ കാണിക്കുന്നവരാണെങ്കിലും കല്ലുബുദ്ധികളാണ്. ബാബ സ്വയം പറയുന്നു- സന്യാസിമാരെയും എനിക്ക് ഉദ്ധരിക്കണം. കാരണം, അവര്ക്കും രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും അറിയില്ല. സത്യയുഗം മുതല് പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു. എന്നാല് ഇത് ആര്ക്കും അറിയില്ല. ഈ ജ്ഞാനം ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളിലൂടെ ആരുടെയും സത്ഗതിയുണ്ടാകില്ല, ഗീതക്ക് എത്ര അംഗീകാരമാണ് നല്കുന്നത്, പക്ഷെ, അതും ഭക്തിമാര്ഗ്ഗമാണ്. പതിത-പാവനനായ ബാബയാണ് രാജയോഗം പഠിപ്പിക്കുന്നത്. അപ്പോള് തീര്ച്ചയായും രാജ്യപദവിക്കുവേണ്ടി പുതിയ ലോകം വേണം. ബാബയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഇതും നിങ്ങള്ക്ക് ഇപ്പോഴാണ് മനസ്സിലായത്. കല്പം മുമ്പ് മനസ്സിലാക്കികൊടുത്തവര്ക്കാണ് ഈ കല്പത്തിലും മനസ്സിലാക്കികൊടുക്കുന്നത്. അവരാണ് മനസ്സിലാക്കുന്നത്. എപ്പോഴും നടക്കുന്നതു പോലെയുളള യുദ്ധമൊന്നുമല്ല. അതായത് 8-10 വര്ഷമുണ്ടായി പിന്നീട് അവസാനിക്കും. ഡ്രാമയനുസരിച്ച് ഉണ്ടാക്കിയ ബോംബുകളൊന്നും എടുത്തു വെയ്ക്കാനുളളതല്ല. പതിതമായ മനുഷ്യര് നശിക്കാതെ സത്യയുഗം വരില്ല. എങ്ങനെയാണ് ശാന്തി സ്ഥാപിക്കപ്പെടുന്നത്. ശാന്തിയുടെ സ്ഥാപന ചെയ്യുകയും, ഒരേ ഒരു ശ്രേഷ്ഠാചാരിയായ ലോകമുണ്ടാക്കുന്നതും ബാബയുടെ മാത്രം കര്ത്തവ്യമാണ്. ബാബ പറയുന്നു-മറ്റെല്ലാ സംഗത്തില്നിന്നും ബുദ്ധിയെ വേര്പെടുത്തി ഒരു സംഗത്തിനോട് യോജിപ്പിക്കണം. ദേഹ സഹിതം എന്തെല്ലാം കാണുന്നുവോ, അതില് നിന്നെല്ലാം ബുദ്ധിയെ വേര്പ്പെടുത്തണം. ഇപ്പോള് നമുക്ക് തിരിച്ച് പോകണം, അതുകൊണ്ട് വീടിനെ മാത്രം ഓര്മ്മിക്കണം. ഇത് മൃത്യുലോകമാണെന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു. നമ്മള് അമരലോകത്തിലേക്ക് പോകുന്നതിനുവേണ്ടി അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. ദേവതകളെ ദൈവീക ഗുണങ്ങളുള്ള മനുഷ്യരെന്നാണ് പറയുന്നത്. ഈ ലോകത്തില് ആരും ദൈവീക ഗുണമുള്ളവരില്ല. കൃഷ്ണനെക്കുറിച്ചും എത്ര ഗ്ലാനിയാണ് എഴുതി വെച്ചിരിക്കുന്നത്. ഒന്നും ബുദ്ധിയിലേക്ക് വരുന്നില്ല.

നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്ത് ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ദൈവീക ഗുണങ്ങള് എന്ന് എന്തിനെയാണ് പറയുന്നതെന്നും അറിയില്ല. തീര്ച്ചയായും സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറണം. ഇതാണ് മുഖ്യമായ ആദ്യത്തെ ഗുണം. എവിടെ നോക്കിയാലും നിങ്ങള്ക്ക് കാണാന് സാധിക്കും, പവിത്രമായവരുടെ മുന്നിലാണ് അപവിത്രമായവര് തല കുനിക്കുന്നത്. സത്യയുഗത്തില് എല്ലാവരും പവിത്രമായതു കാരണം, ക്ഷേത്രങ്ങളില്ല. പിന്നീട് പൂജാരിയായി മാറുമ്പോഴാണ് ക്ഷേത്രങ്ങളുണ്ടാക്കുന്നത്. പാവനമായ ആത്മാക്കളാണ് പതിതമായി മാറുന്നത്. ഇത് അനേക ജന്മങ്ങളുടെ അവസാനത്തെ ജന്മമാണ്. ബാബ പറയുന്നു- ഈ പഴയ ലോകത്തെയും പഴയ ശരീരത്തെയും മറക്കണം. ഈ പഴയ ലോകം ഇപ്പോള് ഇല്ലാതാകണം. അതിനു താമസമില്ല. പഴയ ലോകവും ധനവും സമ്പത്തും സാധന-സാമഗ്രികളുമെല്ലാം ഇല്ലാതാകും. ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. ഈ പഴയ ലോകം ഇല്ലാതാകുമെന്ന് ലോകത്തില് ആര്ക്കും അറിയില്ല. നിങ്ങള് ഇതെല്ലാം കേള്പ്പിക്കുന്നുണ്ട്, പക്ഷെ, അവരില് വിശ്വാസവും വേണമല്ലോ. ഭഗവാന്റെ വാക്കുകളാണെന്ന് മനസ്സിലാക്കുമ്പോഴാണ് ബുദ്ധിയില് ഇരിക്കുന്നത്.

ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ ബാബയെ ഓര്മ്മിക്കൂ. പരിധിയില്ലാത്ത ബാബയാണ് നമ്മളെ രാജയോഗം പഠിപ്പിക്കുന്നത് എന്ന് കുട്ടികള്ക്കറിയാം. ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്. എല്ലാ ആത്മാക്കളും പരസ്പരം സഹോദരന്മാരാണ്. സ്വര്ഗ്ഗത്തില് എല്ലാ സഹോദരന്മാരും സുഖികളാണ്. കലിയുഗത്തില് എല്ലാ സഹോദരന്മാരും ദുഃഖികളാണ്. എല്ലാ ആത്മാക്കളും നരകവാസികളാണ്. ആത്മാവ് മാത്രമല്ല, ശരീരവും വേണമല്ലോ. ഇപ്പോള് നിങ്ങള്ക്ക് ആത്മാഭിമാനിയായി മാറണം, ഇതിലാണ് പരിശ്രമമുള്ളത്. അല്ലാതെ ചിറ്റമ്മയുടെ വീടല്ല. പരമപിതാ പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നതെന്ന നിശ്ചയമുണ്ടെങ്കില് മാത്രമേ അവസ്ഥ ഉറച്ചതായിരിക്കുകയുള്ളൂ. ശിവബാബ ബ്രഹ്മാ ശരീരത്തിലൂടെയാണ് പഠിപ്പിക്കാന് വരുന്നത്. നമ്മള് ആത്മാക്കളും ശരീരത്തിലൂടെയാണ് കേള്ക്കുന്നതും ധാരണ ചെയ്യുന്നതും. സംസ്കാരമനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നത്. ബാബ യുദ്ധം ചെയ്യുന്നവരുടെ ഉദാഹരണം പറയാറുണ്ടല്ലോ. ഒരു ജന്മത്തില് നിന്ന് യുദ്ധത്തിന്റെ സംസ്കാരമെടുത്ത് ശരീരം ഉപേക്ഷിക്കുകയാണെങ്കില് അടുത്ത ജന്മത്തിലും അതേ സംസ്കാരത്തോടു കൂടി ജന്മമെടുക്കും. ബാബയുടെ സംസ്കാരത്തെക്കുറിച്ചും നിങ്ങള്ക്കറിയാം. നിരാകാരനായ പരിധിയില്ലാത്ത ബാബയിലുള്ള സംസ്കാരം ഏതാണ്! എന്നും അറിയാം. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. ബാബ പതിത-പാവനനും ജ്ഞാനത്തിന്റെ സാഗരനുമാണ്. ബാബയാണ് വന്ന് പാവനമാക്കി മാറ്റുന്നത്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. അല്ലെങ്കില് ഒരുപാട് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ഒരു പദവിയും ലഭിക്കില്ല.

ബാബ നമുക്ക് സഹജമായ വഴി പറഞ്ഞു തരികയാണ് എന്ന് കുട്ടികള്ക്കറിയാം. ബാബ പറയുന്നു- മന്മനാഭവ. ഈ വാക്ക് ഗീതയിലുമുണ്ട്, എന്നാല് അര്ത്ഥം ആര്ക്കും അറിയില്ല. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. ദേഹവും ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ പരമപിതാ പരമാത്മാവിനെ ഓര്മ്മിക്കൂ. ഓര്മ്മയെയാണ് യോഗാഗ്നിയെന്ന് പറയുന്നത്. യോഗം എന്ന വാക്ക് സാധാരണമാണ്. ഗീതയിലും യോഗമെന്ന വാക്കുണ്ട്, എന്നാല് കൃഷ്ണന്റെ പേരിട്ടതു കാരണം ഘോരമായ അന്ധകാരമാക്കിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കികൊടുക്കുമ്പോള് പറയും-ഇത് നിങ്ങളുടെ ഭാവനയാണെന്ന്. ഒന്നും അറിയില്ല. അങ്ങനെയുള്ളവരൊന്നും സമ്പത്തെടുക്കുന്നില്ല. ആദ്യം മനസ്സിലാക്കേണ്ടത്- അച്ഛനും, ടീച്ചറും, സത്ഗുരുവുമായ പരിധിയില്ലാത്ത ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്. ഈ ഉറച്ച നിശ്ചയമുണ്ടായിരിക്കണം. പുതിയവര്ക്ക് നിശ്ചയമുണ്ടാവുക അസംഭവ്യമാണ്. ചില വിവേകശാലികളായ പുതിയവര് മനസ്സിലാക്കുന്നു. ചിലര്ക്ക് ഇവിടെ വരാന് തന്നെ ആഗ്രഹമില്ല, കാരണം അവര് ഒന്നും മനസ്സിലാക്കുന്നില്ല. അല്പം പോലും ബുദ്ധിയിലേക്ക് വരുന്നില്ല. ഇത്രയധികം ബ്രഹ്മാകുമാരനും കുമാരിമാര്ക്കും ബാബയില് നിന്നായിരിക്കും സമ്പത്ത് ലഭിച്ചിട്ടുണ്ടായിരിക്കുക. അപ്പോള് അത് കുടുംബമായി. ബ്രഹ്മാകുമാരനെന്നും ബ്രഹ്മാകുമാരിമാരെന്നുമാണ് പേര് വെച്ചിരിക്കുന്നത്, അപ്പോള് കുടുംബമല്ലേ. പ്രജാപിതാ ബ്രഹ്മാവിന്റെ കുടുംബം എത്ര വലുതാണ്. എന്നാല് ഈ കാര്യം ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് ആരെങ്കിലും ചോദിച്ചാല് പറയൂ-പുറത്ത് ബോര്ഡില് എഴുതി വെച്ചിട്ടുണ്ട്-പ്രജാപിതാ ബ്രഹ്മാകുമാരനെന്നും കുമാരിയെന്നും. അപ്പോള് കുടുംബമായില്ലേ. അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ശിവബാബ പ്രജാപിതാ ബ്രഹ്മാമുഖത്തിലൂടെയാണ് രചനകളെ രചിക്കുന്നത്. രചയിതാവാകുന്ന ബാബ സ്വര്ഗ്ഗം രചിക്കുമ്പോള് കുട്ടികള്ക്കും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കും. അതിനാല് ഇത് കുടുംബമായില്ലേ. അച്ഛനും കുട്ടികളും പേരക്കുട്ടികളും മുത്തച്ഛനും. ബ്രഹ്മാവുമുണ്ട്, ശിവനുമുണ്ട്. ശിവബാബ രചയിതാവാണ്. ബാബ നിരാകാരനാണെങ്കില് എങ്ങനെ കുട്ടികള്ക്ക് സമ്പത്ത് നല്കും! ബ്രഹ്മാവിലൂടെയാണ് സമ്പത്ത് നല്കുന്നതെന്ന കാര്യം നല്ല രീതിയില് മനസ്സിലാക്കികൊടുക്കണം. മനുഷ്യരോട് പറയൂ- ഇത് നിങ്ങളുടെ ബാബയുടെ വീടാണ്. ഇതിനെയാണ് രുദ്ര ജ്ഞാന യജ്ഞം എന്ന് പറയുന്നത്. നമ്മള് ബ്രാഹ്മണരെ ബാബയ്ക്കല്ലാതെ മറ്റാര്ക്കും രാജയോഗം പഠിപ്പിച്ചുതരാന് സാധിക്കില്ല. ഗീതയിലുമുണ്ടല്ലോ-മന്മനാഭവ അര്ത്ഥം ബാബയെ മാത്രം ഓര്മ്മിക്കൂ. നമ്മള് ഒരു ബാബയെ മാത്രമാണ് ഓര്മ്മിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് പാടിയിരുന്നു-അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയില് ബലിയര്പ്പണമായി, അങ്ങയുടേതായി മാറും. ആത്മാവ് ഈ ശരീരം ഉപേക്ഷിച്ച് ബാബയോടൊപ്പം തിരിച്ച് പോകും. ബാബയുടേതായി മാറിയാല് ബാബയോടൊപ്പം തിരിച്ച് വീട്ടിലേക്ക് പോകും. വിവാഹനിശ്ചയം കഴിഞ്ഞാല് പ്രിയതമന് കൂടെ കൊണ്ടുപോകുമല്ലോ. അതുപോലെ ശിവനാകുന്ന പ്രിയതമനും പറയുന്നു-നമ്മളെ ഈ ദുഃഖധാമത്തില് നിന്നും മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ടുപോകുമെന്ന്. പിന്നീട് അവനവന്റെ പുരുഷാര്ത്ഥമനുസരിച്ച് രാജ്യം ഭരിക്കും. ജ്ഞാന ധനം എത്രത്തോളം ധാരണ ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കും. ചെറിയ-ചെറിയ കുമാരിമാര് പോലും സേവനം ചെയ്യുന്നുണ്ട്. കുമാരിമാര്ക്ക് വലിയ-വലിയ പണ്ഢിതന്മാര്ക്കും, വിദ്വാന്മാര്ക്കുമെല്ലാം മനസ്സിലാക്കികൊടുക്കാനുള്ള താല്പര്യമുണ്ടായിരിക്കണം. ഗുസ്തി നടക്കുമ്പോള് വലിയ വെല്ലുവിളികളെല്ലാം നടത്തുന്നു-ഞാന് ഇവരോട് നേരിടാം എന്നെല്ലാം. സേവാധാരികളായ കുട്ടികള് സുഖമായി ഉറങ്ങാന്പാടില്ല. വിശ്രമം വിലക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാരഥിമാരാണെന്ന് മനസ്സിലാക്കുന്നവര് സുഖത്തോടെ ഉറങ്ങാന് പാടില്ല. സേവനങ്ങള് ചെയ്ത് ചുറ്റിക്കറങ്ങി ക്കൊണ്ടേയിരിക്കണം. ഇന്നത്തെ കാലത്ത് ബാബ ഒരുപാട് പ്രദര്ശിനികളെല്ലാം ഉണ്ടാക്കുന്നുണ്ട്. വലിയവര്ക്കെല്ലാം ക്ഷണക്കത്ത് നല്കൂ. ഇപ്പോള് ഇല്ലെങ്കില് പിന്നീട് വരും. സാധു-സന്യാസിമാരും, മഹാത്മാക്കളാണെങ്കിലും ഉണര്ത്തിക്കൊണ്ടേയിരിക്കൂ. എന്നാല് സംസാരിക്കാന് ഒരു മഹാരഥി വേണം. ബാബയോടൊപ്പം യോഗമില്ലാത്തവരും, സ്നേഹമില്ലാത്തവരും ശൂന്യമായ കാര്മേഘങ്ങള്ക്കു സമാനമാണ്. അവര്ക്കെന്ത് ചെയ്യാന് സാധിക്കും! പഠിച്ചവരുടെ മുന്നില് പഠിക്കാത്തവര് തല കുനിക്കുമെന്ന് പറയാറുണ്ട്. ഓരോരുത്തര്ക്കും സ്വയം മനസ്സിലാക്കാന് സാധിക്കും ഞാന് എത്ര പഠിച്ചിട്ടുണ്ടെന്ന്. സേവനം ചെയ്ത് കാണിക്കണം. നിറഞ്ഞ മേഘം വര്ഷിക്കുന്നില്ലെങ്കില് പിന്നെ എന്താണ് പ്രയോജനം! ഓരോരുത്തര്ക്കും അവനവനെ അറിയണം. അനാവശ്യമായ ദേഹാഭിമാനത്തിന്റെ ലഹരിയില് വരികയാണെങ്കില്, എന്നന്നേക്കുമായി ഉയര്ന്ന പദവി നഷ്ടപ്പെടുത്തും. ബാബക്ക് സേവനത്തോട് എത്ര താല്പര്യമാണ്. നമുക്ക് ഹാള് നല്കുന്നതിനു വേണ്ടി ഗവണ്മെന്റിന് മനസ്സിലാക്കികൊടുക്കണം. ഈ ഹാളില് നമ്മള് ആത്മീയ സേവനം ചെയ്ത് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റാം. ബാബ വന്നിരിക്കുന്നത് രാജയോഗം പഠിപ്പിക്കാനാണ്. എന്നാല് യുക്തിയുക്തമായി മനസ്സിലാക്കികൊടുക്കണം. പ്രഭാഷണം ചെയ്യാന് അറിയാത്തവര്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കില്ലല്ലോ. ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. സേവനം ചെയ്യുന്നവരാണ് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നത്. ഈ ജ്ഞാനമില്ലാതെ ലോകത്തിന്റെ അഥവാ ഭാരതത്തിന്റെ മംഗളമുണ്ടാകുക സാധ്യമല്ല. മുഖ്യമായത് പഠനമാണ്. ലക്ഷ്മീ-നാരായണന് പോലും പഠനത്തിലൂടെയാണല്ലോ പദവി പ്രാപ്തമാക്കിയത്. മുന് ജന്മത്തില് രാജയോഗം പഠിച്ചിരുന്നു. നമ്മളും ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂളില് വിദ്യാര്ത്ഥി മനസ്സിലാക്കുന്നു, ഞങ്ങള് പരീക്ഷ പാസായാല് ഇന്നതായി മാറുമെന്ന്. നിങ്ങള്ക്ക് ലഭിക്കുന്ന ഈ ജ്ഞാനം ഈ ജന്മത്തേക്കു വേണ്ടിയല്ല. നിങ്ങളും ഭാവി 21 ജന്മത്തേക്കു വേണ്ടി പ്രാലബ്ധമുണ്ടാക്കാനാണ് പഠിക്കുന്നത്. എന്നാല് മനുഷ്യര് ഈ ജന്മത്തേക്കുള്ള സുഖത്തിനുവേണ്ടിയാണ് പഠിക്കുന്നത്. അതിനാല് അതും പഠിപ്പാണ്, ഒപ്പം ഈ ശിക്ഷണവും എടുക്കണം. ഈ കാര്യത്തില് പേടിക്കരുത്. എന്തുകൊണ്ട് ആത്മീയ ജ്ഞാനം എടുത്തുകൂടാ! ചിത്രം കൊണ്ടുപോയി മനസ്സിലാക്കികൊടുക്കണം. ജ്ഞാനം എല്ലാവര്ക്കും അത്യാവശ്യമാണെന്ന് പറയൂ, എന്നാല് കുട്ടികള് മുന്നോട്ട് വരുന്നില്ല. ജോലിയാകുന്ന കുട്ടയില് തന്നെ കുടുങ്ങിക്കിടക്കുകയാണ്. ബന്ധനമുക്തരാണെങ്കില് സേവനത്തില് മുഴുകണം. എല്ലാവരും ശ്രീമതത്തിലൂടെ നടക്കുന്നവരല്ല. ഇടക്ക് മായ ചതിയിലൂടെ താഴേക്ക് വീഴ്ത്തും. ചില കുട്ടികള്ക്ക് ഒരുപാട് താല്പര്യമുണ്ട്, എന്നാല് അനേകരുടെ സേവനം ചെയ്യണമെന്ന ലഹരിയുണ്ടാകുന്നില്ല. അപ്പോള് ബാബയും മനസ്സിലാക്കിത്തരുന്നു, യുവ അവസ്ഥയാണെങ്കില് എന്തിന് വഞ്ചിതരാകണം! നമുക്ക് ഭാരതത്തെ ഉദ്ധരിക്കണമെന്ന് പറയാന്സാധിക്കും. സത്യമായ സേവനം ചെയ്ത് മനുഷ്യരെ ദേവതയാക്കി മാറ്റണം. ലഹരി വര്ദ്ധിക്കാത്തതുകൊണ്ട് ബാബക്ക് അത്ഭുതം തോന്നി പറയുന്നു-രജോ ബുദ്ധിയാണ്. വളരെ നല്ല അവസരമാണ്. ജ്ഞാനത്തിന്റെ അഹങ്കാരമുള്ളവര് ഒരുപാട് പേരുണ്ട്, പക്ഷെ, ഒരുപാട് ഡിസ്സര്വ്വീസും ചെയ്യുന്നു. ഇത് ബാബക്കും, ബ്രഹ്മാബാബക്കും മാത്രമേ അറിയുകയുള്ളൂ. രാഹുവിന്റെ ഗ്രഹണം ബാധിക്കുന്നു. ബ്രഹസ്പതിയുടെ ദശ മാറി രാഹുവിന്റെ ദശയാകുന്നു. ഇപ്പോള് നോക്കുമ്പോള് നല്ല രീതിയില് പോകുന്നു, എന്നാല് പിന്നീട് ഗ്രഹപ്പിഴയുമുണ്ടായി താഴേക്ക് വീഴുന്നു. കുട്ടികള്ക്ക് വളരെ ധൈര്യശാലികളായി മാറണം. വായ് തുറക്കണം. നമ്മള് ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുക തന്നെ ചെയ്യും. നിങ്ങളുടെ ധര്മ്മം നരകവാസികളെ സ്വര്ഗ്ഗവാസികളാക്കി മാറ്റുക എന്നതാണ്. ഭ്രഷ്ഠാചാരികളെ ശ്രേഷ്ഠാചാരികളാക്കി മാറ്റുക. ബാബ നല്ല ലഹരി ഉയര്ത്തി തരുന്നു എന്നാല് ലഹരി കുട്ടികളില് സംഖ്യാക്രമമനുസരിച്ചാണ് ഉയരുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ ലഭിച്ച മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബന്ധനമുക്തരായി മാറി ഭാരതത്തിന്റെ സത്യമായ സേവനം ചെയ്യണം. ആത്മീയ സേവനം ചെയ്ത് മനുഷ്യരെ ദേവതയാക്കി മാറ്റണം. ജ്ഞാനത്തില് അഹങ്കാരം വരരുത്. ആത്മീയ ലഹരിയില് കഴിയണം.

2) നിശ്ചബുദ്ധികളായി മാറി ആദ്യം തന്റെ അവസ്ഥയെ ഉറപ്പുള്ളതാക്കി മാറ്റണം. ദേഹ സഹിതം എന്തെല്ലാമാണോ കാണുന്നത്, അവയില് നിന്നെല്ലാം ബുദ്ധിയെ വേര്പ്പെടുത്തി ഒരു ബാബയുമായി യോജിപ്പിക്കണം.

വരദാനം:-

ഏതെങ്കിലും വ്യര്ത്ഥ സങ്കല്പം അഥവാ പഴയ സംസ്ക്കാരം ദേഹ-അഭിമാനത്തിന്റെ സംബന്ധത്തില് നിന്നുള്ളതാണ്, ആത്മീക സ്വരൂപത്തിന്റെ സംസ്ക്കാരം ബാബയ്ക്ക് സമാനമായിരിക്കും. ഏതുപോലെയാണോ ബാബ സദാ വിശ്വ മംഗളകാരി, പരോപകാരി, ദയാഹൃദയന്, വരദാതാവായിട്ടുള്ളത്….. അതുപോലെ തന്റെ സംസ്ക്കാരവും സ്വാഭാവികമാകണം. സംസ്ക്കാരമാകുക അര്ത്ഥം സങ്കല്പം, വാക്ക്, കര്മ്മം സ്വതവേ അതനുസരിച്ച് നടക്കുക. ജീവിതത്തില് സംസ്ക്കാരം ഒരു ചാവിയാണ് അതിലൂടെ സ്വതവേ നടന്നുകൊണ്ടേയിരിക്കുന്നു. പിന്നീട് പരിശ്രമിക്കേണ്ട ആവശ്യം ഉണ്ടായിരിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top