01 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 31, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

വരദാതാവില് നിന്നും പ്രാപ്തമായിട്ടുള്ള വരദാനങ്ങളെ വര്ദ്ധിപ്പിക്കുന്നതിനുള്ള വിധി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ബാപ്ദാദ തന്റെ ആത്മീയ വേഴാമ്പലുകളായ കുട്ടികളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയും ബാബയില് നിന്നും കേള്ക്കുന്നതിന്റെ, കൂടിക്കാഴ്ച നടത്തുന്നതിന്റെ, ഒപ്പം ബാബയ്ക്ക് സമാനമാകുന്നതിന്റെ വേഴാമ്പലുകളാണ്. കേള്ക്കുന്നതിലൂടെ ജന്മ ജന്മാന്തരങ്ങളിലെ ദാഹം ശമിക്കുന്നു. ജ്ഞാനാമൃതം ദാഹിച്ചിരിക്കുന്ന ആത്മാക്കളെ തൃപ്താത്മാവാക്കി മാറ്റുന്നു. കേട്ട് കേട്ട് ആത്മാക്കളും ബാബയ്ക്ക് സമാനം ജ്ഞാന സ്വരൂപരായി തീരുന്നു അഥവാ ജ്ഞാന മുരളി കേട്ട് കേട്ട് സ്വയവും څമുരളീധരന്മാരായ കുട്ടികളായിچ മാറുന്നു എന്നും പറയാം. ആത്മീയ മിലനം ആഘോഷിച്ച് ബാബയുടെ സ്നേഹത്തില് മുഴുകുന്നു. മിലനം ആഘോഷിച്ച് സ്നേഹത്തില് മുഴുകുന്ന, ലയിക്കുന്ന സ്ഥിതിയുള്ളവരായി മാറുന്നു, മിലനം ആഘോഷിച്ച് ഒരേയൊരു ബാബ രണ്ടാമതായി ആരുമില്ല- ഈ അനുഭവത്തില് മുഴുകിയിരിക്കുന്നു, മിലനം ചെയ്ത് നിര്വ്വിഘ്നം, സദാ ബാബയുടെ കൂട്ട്കെട്ടില് അരുമയായി മാറുന്നു. ഇങ്ങനെ സ്നേഹത്തില് ലയിക്കുമ്പോള് അഥവാ മുഴുകിയിരിക്കുമ്പോള് എന്താഗ്രഹമായിരിക്കും ബാക്കിയുണ്ടാകുക? ബാബയ്ക്ക് സമാനമാകുക എന്ന ആഗ്രഹം. ബാബയുടെ ഓരോ ചുവടിന്മേല് ചുവട് വെയ്ക്കുന്നവര് അര്ത്ഥം ബാബയ്ക്ക് സമാനമാകുന്നവര്. ബാബ സദാ സര്വ്വശക്തിവാന് സ്വരൂപമാണ് അതേപോലെ കുട്ടികളും സദാ മാസ്റ്റര് സര്വ്വശക്തിവാന് സ്വരുപമായി മാറുന്നു. ബാബയുടെ സ്വരൂപമാണ്- സദാ ശക്തിശാലി, സദാ ലൈറ്റ്- അതേപോലെ സമാനമായി മാറുന്നു.

സമാനമാകുന്നതിന്റെ വിശേഷമായ കാര്യങ്ങള് അറിയാമല്ലോ, ഏതെല്ലാം കാര്യങ്ങളില് ബാബയ്ക്ക് സമാനമാകണം? ആയിക്കൊണ്ടിരിക്കുന്നു, ആയിട്ടുമുണ്ട്. ബാബയുടെ പേര് പോലെ കുട്ടികളുടെതും അത് തന്നെ. വിശ്വമംഗളകാരി- ഇത് തന്നെയല്ലേ നിങ്ങളുടെയും പേര്. ബാബയുടെ രൂപം തന്നെ കുട്ടികളുടെയും രൂപം, ബാബയുടെ ഗുണം തന്നെ കുട്ടികളുടെയും. ബാബയുടെ ഓരോ ഗുണത്തെയും ധാരണ ചെയ്യുന്നവര് തന്നെയാണ് ബാബയ്ക്ക് സമാനമായി മാറുന്നത്. ബാബയുടെ കാര്യം തന്നെ കുട്ടികളുടെയും കാര്യം. സര്വ്വ കാര്യങ്ങളില് ബാബയ്ക്ക് സമാനമാകുക. സര്വ്വരുടെയും ലക്ഷ്യം അത് തന്നെയല്ലേ. സന്മുഖത്തിരിക്കുന്നവരല്ല എന്നാല് സമാനമാകുന്നവരാണ്. ഇവരെ തന്നെയാണ് ബാബയെ അനുകരിക്കുന്നവര് എന്നു പറയുന്നത്. അതിനാല് സ്വയത്തെ ചെക്ക് ചെയ്യൂ- സര്വ്വ കാര്യങ്ങളിലും എത്രത്തോളം ബാബയ്ക്ക് സമാനമായി? സമാനമാകുന്നതിന്റെ വരദാനം ആദി മുതല് ബാബ കുട്ടികള്ക്ക് നല്കിയിട്ടുണ്ട്. ആദിയിലെ വരദാനമാണ്- ڇസര്വ്വ ശക്തികളാല് സമ്പന്നരായി ഭവിക്കട്ടെڈ എന്ന്. ലൗകീക ജീവിതത്തില് ബാബ അഥവാ ഗുരു വരദാനം നല്കുന്നു. څധനവാനായി ഭവിക്കട്ടെچ, څപുത്രവാന് ഭവچ, څഉയര്ന്ന ആയുസ്സുള്ളവരായി ഭവിക്കട്ടെچ അഥവാ څസുഖിയായി ഭവിക്കട്ടെچ എന്ന വരദാനം നല്കുന്നു. ബാപ്ദാദ എന്ത് വരദാനമാണ് നല്കിയിട്ടുള്ളത്? സദാ ജ്ഞാന ധനം, ശക്തികളുടെ ധനത്താല് സമ്പന്നമായി ഭവിക്കട്ടെ. ഇത് തന്നെയാണ് ബ്രാഹ്മണ ജീവിതത്തിലെ ഖജനാവ്.

ബ്രാഹ്മണ ജന്മം എടുത്തപ്പോള് മുതല് സംഗമയുഗത്തിന്റെ സ്ഥാപനയുടെ കാര്യത്തില് അന്തിമം വരെ ജീവിക്കുക അര്ത്ഥം ഉയര്ന്ന ആയുസ്സുള്ളവരായി ഭവിക്കട്ടെ എന്നാണ്. ഇടയില് വച്ച് ബ്രാഹ്മണ ജീവിതത്തില് നിന്നും പഴയ ലോകത്തില് അഥവാ പഴയ സംസ്ക്കാരങ്ങളിലേക്ക് പോകുമ്പോള് അവരെ പറയും ജന്മമെടുത്തു, പക്ഷെ ചെറിയ ആയുസ്സുള്ളവര്, കാരണം ബ്രാഹ്മണ ജീവിതത്തില് നിന്നും മരിച്ചു. ചിലര് അങ്ങനെയാണ് അബോധാവസ്ഥയിലേക്ക് പോകുന്നു, ഉണ്ടായിട്ടും ഇല്ലാത്തത് പോലെ, ഇടയ്ക്കിടയ്ക്ക് ഉണരുന്നുണ്ട് എന്നാല് അവര് ജീവിക്കുന്നതും മരിക്കുന്നതിന് സമാനമാണ്. അതിനാല് ڇഉയര്ന്ന ആയുസ്സുള്ളവരായി ഭവിക്കട്ടെڈ അര്ത്ഥം സദാ ആദി മുതല് അന്ത്യം വരെ ബ്രാഹ്മണ ജീവിതം അഥവാ ശ്രേഷ്ഠ ദിവ്യമായ ജീവിതത്തിന്റെ സര്വ്വ പ്രാപ്തികളില് ജീവിക്കുക. ഉയര്ന്ന ആയുസ്സിനോടൊപ്പം ڇനിരോഗിയായി ഭവിക്കട്ടെڈ എന്ന വരദാനവും ആവശ്യമാണ്. അഥവാ ആയുസ്സ് ഉയര്ന്നതാണ് എന്നാല് മായയുടെ രോഗം അടിക്കടി ശക്തിഹീനമാക്കുന്നു എങ്കില് അങ്ങനെ ജീവിക്കുന്നതും ജീവിതമല്ല. അതിനാല് ഉയര്ന്ന ആയുസ്സിനോടൊപ്പം സദാ ആരോഗ്യശാലിയായിട്ടിരിക്കുക അര്ത്ഥം നിര്വ്വിഘ്നമാകുക. അടിക്കടി ആശയക്കുഴപ്പത്തില് അഥവാ നിരാശയുടെ സ്ഥിതിയുടെ കിടക്കയില് കിടക്കരുത്. രോഗം വരുമ്പോള് ശയ്യാവലംബിയാകാറില്ലേ. ചെറിയ ചെറിയ ആശയക്കുഴപ്പങ്ങളെ സമാപ്തമാക്കുന്നുണ്ട് എന്നാല് വലിയ എതെങ്കിലും പ്രശ്നം വരുമ്പോള്, നിരാശരാകുമ്പോള് മനസ്സിന്റെ സ്ഥിതിയെന്തായിരിക്കും? ശരീരം കിടക്കയെ ആശ്രയിക്കുമ്പോള് എഴുന്നേല്ക്കാനോ, നടക്കാനോ കഴിക്കാനോ കുടിക്കാനോ തോന്നില്ല, അതേപോലെ ഇവിടെ യോഗത്തിലിരിക്കും എന്നാലും മനസ്സില് താല്പര്യം ഉണ്ടായിരിക്കില്ല, ജ്ഞാനവും കേള്ക്കും പക്ഷെ മനസ്സറിഞ്ഞ് കേള്ക്കില്ല. സേവനവും ഹൃദയത്തില് നിന്നും ചെയ്യില്ല, കാണിക്കാന് വേണ്ടി അഥവാ ഭയത്തോടെ, ലോക മര്യാദയ്ക്ക് വേണ്ടി ചെയ്യും. ഇതിനെ സദാ ആരോഗ്യശാലി ജീവിതമെന്ന് പറയില്ല. അതിനാല് ڇഉയര്ന്ന ആയുസ്സുള്ളവരായി ഭവിക്കട്ടെڈ അര്ത്ഥം നിരോഗി ഭവ എന്ന് പറയാം.

څപുത്രവാന് ഭവچ അഥവാ څസന്താന് ഭവچ. താങ്കള്ക്ക് സന്താനങ്ങളില്ലേ? രണ്ടോ നാലോ കുട്ടികളെയല്ലല്ലോ രചിച്ചത്? څസന്താന് ഭവچ എന്ന വരദാനമുണ്ടല്ലോ. രണ്ടോ നാലോ കുട്ടികളുടെ വരദാനമല്ല ലഭിക്കുന്നത് എന്നാല് ബാബയ്ക്ക് സമാനം മാസ്റ്റര് രചയ്താവിന്റെ സ്റ്റേജില് സ്ഥിതി ചെയ്യുമ്പോള് ഇതെല്ലാം തന്റെ രചനകളായി അനുഭവപ്പെടുന്നു. പരിധിയില്ലാത്ത മാസ്റ്റര് രചയിതാവാകുക ഇത് പരിധിയില്ലാത്ത څപുത്രവാന് ഭവچ, څസന്താന് ഭവچ എന്ന വരദാനമായി മാറുന്നു. പരിധിയുള്ളതല്ല- രണ്ടോ നാലോ വിദ്യാര്ത്ഥികളെയുണ്ടാക്കി, ഇവര് എന്റേതാണ്, ഇങ്ങനെയല്ല. മാസ്റ്റര് രചയിതാവിന്റെ സ്ഥിതി പരിധിയില്ലാത്ത സ്ഥിതിയാണ്. ഏതൊരാത്മാവിനെ അഥവാ പ്രകൃതിയുടെ തത്വങ്ങളെയും തന്റെ രചനയാണെന്ന് മനസ്സിലാക്കി വിശ്വമംഗളകാരി സ്ഥിതിയിലൂടെ ഓരോരുത്തരെ പ്രതി മംഗളത്തിന്റെ ശുഭ ഭാവന, ശുഭ കാമന ഉണ്ടാകുന്നു. രചനയ്ക്ക് രചനയെ പ്രതി ഇതേ ഭാവനകളാണുണ്ടാകുക. പരിധിയില്ലാത്ത മാസ്റ്റര് രചയിതാവായി മാറുമ്പോള് പരിധിയുള്ള യാതൊരു ആര്ഷണവും ആകര്ഷിക്കുകയില്ല. സദാ സ്വയത്തെ എവിടെ നില്ക്കുന്നതായി കാണും? ഏതു പോലെ വൃക്ഷത്തിന്റെ രചയിതാവായ ബീജം വൃക്ഷത്തിന്റെ അന്തിമ സ്റ്റേജെത്തുമ്പോള് ആ ബീജം മുകളിലേക്ക് വരുന്നില്ലേ, അതേപോലെ പരിധിയില്ലാത്ത മാസ്റ്റര് രചയിതാവ് സദാ സ്വയത്തെ ഈ കല്പ വൃക്ഷത്തിന്റെ മുകളില് നില്ക്കുന്നതായി അനുഭവിക്കും, ബാബയോടൊപ്പം വൃക്ഷത്തിന് മുകളില് മാസ്റ്റര് ബീജരൂപനായി ശക്തികളുടെ, ഗുണങ്ങളുടെ, ശുഭ ഭാവന-ശുഭ കാമനയുടെ, സ്നേഹത്തിന്റെ, സഹയോഗത്തിന്റെ കിരണങ്ങള് വ്യാപിപ്പിക്കും. സൂര്യന് ഉയരത്തിലാണിരിക്കുന്നത് അതിനാല് മുഴുവന് വിശ്വത്തില് സ്വതവേ കിരണങ്ങള് വ്യാപിക്കുന്നില്ലേ. അതേപോലെ മാസ്റ്റര് രചയിതാവ് അഥവാ മാസ്റ്റര് ബീജരൂപനായി മുഴുവന് വൃക്ഷത്തിന് കിരണങ്ങള് അഥവാ ജലം നല്കണം. അപ്പോള് എത്ര സന്താനങ്ങളായി? മുഴുവന് വിശ്വം നിങ്ങളുടെ രചനയായില്ലേ. അതിനാല് മാസ്റ്റര് രചയിതാ ഭവ. ഇതിനെയാണ് പറയുന്നത് പുത്രവാന് ഭവ. അപ്പോള് എത്ര വരദാനമായി! ഇതിനെയാണ് പറയുന്നത് ബാബയ്ക്ക് സമാനമാകുക എന്ന്. ജനിച്ചപ്പോള് തന്നെ ഈ സര്വ്വ വരദാനങ്ങളും ഓരോ ബ്രാഹ്മണ ആത്മാവിനും ബാബ നല്കിയിട്ടുണ്ട്. വരദാനം ലഭിച്ചിട്ടില്ലേ അതോ ഇപ്പോള് ലഭിക്കണോ?

ആര്ക്കെങ്കിലും വരദാനം ലഭിക്കുമ്പോള് വരദാനത്തിനോടൊപ്പം അതിനെ കാര്യത്തിലുപയോഗിക്കാനുള്ള വിധിയും കേള്പ്പിച്ചു കൊടുക്കുന്നു. അഥവാ ആ വിധിയെ സ്വായത്തമാക്കുന്നില്ലായെങ്കില് വരദാനത്തിന്റെ പ്രയോജനമെടുക്കാന് സാധിക്കില്ല. വരദാനം സര്വ്വര്ക്കും ലഭിച്ചിട്ടുണ്ട് എന്നാല് വിധിയിലൂടെ ഓരോ വരദാനത്തിന്റെയും വൃദ്ധി കൊണ്ടു വരാന് സാധിക്കും. വൃദ്ധി എങ്ങനെ പ്രാപ്തമാക്കാം ഇതിന്റെ വിധി വളരെ സഹജവും ശ്രേഷ്ഠവുമാണ്- സമയത്തിനനുസരിച്ച് വരദാനം സ്മൃതിയില് വരണം. സ്മൃതിയില് വരുന്നതിലൂടെ സമര്ത്ഥരായി മാറും, സിദ്ധി സ്വരൂപരുമായി മാറും. എത്രത്തോളം സമയത്തിനനുസരിച്ച് കാര്യത്തില് ഉപയോഗിക്കുന്നുവൊ അത്രത്തോളം വരദാനം വൃദ്ധി പ്രാപ്തമാക്കും അര്ത്ഥം സദാ വരദാനത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കും. ഇത്രയും ശ്രേഷ്ഠവും ശക്തിശാലിയുമായ വരദാനം ലഭിച്ചിരിക്കുന്നു- സ്വയത്തെ പ്രതി കാര്യത്തില് ഉപയോഗിച്ച് ഫലം പ്രാപ്തമാക്കുക മാത്രമല്ല എന്നാല് അന്യാത്മാക്കള്ക്കും വരദാതാവായ ബാബയില് നിന്നും വരദാനം പ്രാപ്തമാക്കിക്കുന്നതിന് യോഗ്യരാക്കാന് സാധിക്കും. സംഗമയുഗത്തിന്റെ ഈ വരദാനം 21 ജന്മം വ്യത്യസ്ഥ രൂപത്തില് കൂടെയുണ്ടായിരിക്കും. ഈ സംഗമത്തിന്റെ രൂപം വേറെയാണ്, 21 ജന്മം ഇതേ വരദാനം ജീവതത്തിന്റെ കണക്കനുസരിച്ച് നടന്നു കൊണ്ടിരിക്കും. എന്നാല് വരദാതാവിനെയും വരദാനവും പ്രാപ്തമാക്കുന്നതിനുള്ള സമയം ഇതാണ് അതിനാല് ചെക്ക് ചെയ്യൂ- സര്വ്വ വരദാനങ്ങളെയും കാര്യത്തില് ഉപയോഗിച്ച് സഹജമായി മുന്നോട്ട് പോകുന്നുണ്ടോ?

ഈ വരദാനത്തിന്റെ വിശേഷതയാണ് വരദാനിക്ക് ഒരിക്കലും പരിശ്രമിക്കേണ്ടി വരില്ല. ഭക്താത്മാക്കളും പരിശ്രമിച്ച് ക്ഷീണിക്കുമ്പോള് ബാബയോട് വരദാനം തന്നെയാണ് യാചിക്കുന്നത്. നിങ്ങളുടെയടുത്തും ആളുകള് വരുമ്പോള് യോഗം ചെയ്യുന്നതിന് പരിശ്രമിക്കാന് ഇഷ്ടപ്പെടുന്നില്ല അപ്പോള് എന്ത് വാക്കാണ് പറയുന്നത്? പറയുന്നു- കേവലം ഞങ്ങള്ക്ക് വരദാനം നല്കൂ, ശിരസ്സില് കൈ വയ്ക്കൂ. നിങ്ങള് ബ്രാഹ്മണ കുട്ടികളുടെ മേല് വരദാതാവായ ബാബയുടെ കൈ സദാ ഉണ്ട്. ശ്രേഷ്ഠമായ നിര്ദ്ദേശങ്ങള് തന്നെയാണ് കൈ. സ്ഥൂല കൈ 24 മണിക്കൂര് വയ്ക്കാന് സാധിക്കില്ലല്ലോ. ബാബയുടെ ശ്രേഷ്ഠമായ നിര്ദ്ദേശങ്ങളുടെ വരദാനമാകുന്ന കൈ സദാ കുട്ടികളുടെ മേല് ഉണ്ട്. അമൃതവേള മുതല് രാത്രി വരെ ഓരോ ശ്വാസത്തിനും, ഓരോ സങ്ക്ലപത്തിനും, ഓരോ കര്മ്മത്തിനും ഉള്ള ശ്രേഷ്ഠമായ നിര്ദ്ദേശങ്ങളുടെ കൈ ഉണ്ട്. ഇതേ വരദാനത്തെ വിധിപൂര്വ്വം പ്രയോഗിക്കൂ എങ്കില് ഒരിക്കലും പരിശ്രമിക്കേണ്ടി വരില്ല. ദേവതമാരെ കുറിച്ച് മഹിമ പാടാറുണ്ട്- ഇച്ഛാ മാത്രം അവിദ്യ എന്ന്. ഇതാണ് ഫരിസ്ത ജീവിതത്തിന്റെ വിശേഷത. ദേവതാ ജീവിതത്തില് ഇച്ഛയുടെ കാര്യമേയില്ല. ബ്രാഹ്മണ ജീവിതം തന്നെ ഫരിസ്താ ജീവിതമായി മാറുന്നു അര്ത്ഥം കര്മ്മാതീത സ്ഥിതിയെ പ്രാപ്തമാക്കുന്നു. ഏതൊരു ശുദ്ധമായ കര്മ്മം അഥവാ വ്യര്ത്ഥ കര്മ്മം അഥവാ വികര്മ്മം അഥവാ മുന്ജന്മ കര്മ്മം, ഏതൊരു കര്മ്മത്തിന്റെയും ബന്ധനത്തില് ബന്ധിതരായി ചെയ്യുക- ഇതിനെ കര്മ്മാതീത അവസ്ഥ എന്ന് പറയില്ല. ഒന്നുണ്ട് കര്മ്മത്തിന്റെ സംബന്ധം, മറ്റൊന്ന് ബന്ധനം. പരിധിയുള്ള ഇച്ഛയില് നിന്നും അവിദ്യ എന്ന് പറയുന്നത് പോലെ ഫരിസ്ത ജീവിതം അഥവാ ബ്രാഹ്മണ ജീവിതം അര്ത്ഥം ബുദ്ധിമുട്ട് എന്ന ശബ്ദത്തിന്റെ അവിദ്യ, ഭാരത്തിന്റെ അവിദ്യ, അതെന്താണെന്ന് പോലും അറിയില്ല! അതിനാല് വരദാനി ആത്മാവ്, അര്ത്ഥം പ്രയാസകരമായ ജീവിതത്തെക്കുറിച്ച് അവിദ്യയുടെ അനുഭവം ചെയ്യുന്നവര്. ഇവരെയാണ് വരദാനി ആത്മാവ് എന്ന് പറയുന്നത്. അപ്പോള് ബാബയ്ക്ക് സമാനമാകുക അര്ത്ഥം സദാ വരദാതാവില് നിന്നും പ്രാപ്തമായ വരദാനങ്ങളാല് പാലിക്കപ്പെടുക, സദാ നിശ്ചിന്തം, വിജയം നിശ്ചിതമാണെന്ന് അനുഭവിക്കുക.

പല കുട്ടികളും പുരുഷാര്ത്ഥം നന്നായി ചെയ്യുന്നുണ്ട്. എന്നാല് പുരുഷാര്ത്ഥത്തിന്റെ ഭാരം അനുഭവപ്പെടുക- ഇത് യഥാര്ത്ഥമായ പുരുഷാര്ത്ഥമല്ല. ശ്രദ്ധിക്കണം- ഇത് ബ്രാഹ്മണ ജീവിതത്തിന്റെ വിധിയാണ്. എന്നാല് അറ്റന്ഷന് ടെന്ഷനിലേക്ക് പരിവര്ത്തനപ്പെടുന്നു. സ്വാഭാവികമായ അറ്റന്ഷനില്ല, ഇതിനെയും യഥാര്ത്ഥമായ അറ്റന്ഷന് എന്ന് പറയില്ല. ജീവിതത്തില് സ്ഥൂലമായ അറിവുണ്ടായിരിക്കും- ഇന്ന വസ്തു നല്ലതാണ്, ഇന്ന കാര്യം സംസാരിക്കണം, ഇന്നത് സംസാരിക്കരുത് എന്ന്. ജ്ഞാനത്തിന്റെ ആധാരത്തില് നോളേജ്ഫുള് ആകുന്നവരുടെ ലക്ഷണമാണ്- അവര്ക്ക് നാച്ചുറലായ അറ്റന്ഷന് ഉണ്ടായിരിക്കും- ഇന്നത് കഴിക്കണം, ഇന്നത് കഴിക്കരുത്, ഇത് ചെയ്യണം, ഇത് ചെയ്യരുത് എന്ന്. ഓരോ ചുവടിലും ടെന്ഷന് ഉണ്ടായിരിക്കില്ല- ഇത് ചെയ്യണോ വേണ്ടേ, ഇത് കഴിക്കണോ കഴിക്കാതിരിക്കണോ, ഇങ്ങനെ നടക്കണോ അങ്ങനെ നടക്കണോ എന്ന്. നാച്ചുറല് നോളേജിന്റെ ശക്തിയിലൂടെ അറ്റന്ഷന് ഉണ്ട്. അതേപോലെ യഥാര്ത്ഥമായ പുരുഷാര്ത്ഥിയുടെ ഓരോ ചുവടിലും, ഓരോ കര്മ്മത്തിലും നാച്ചുറല് അറ്റന്ഷന് ഉണ്ടായിരിക്കും കാരണം നോളേജിന്റെ ലൈറ്റും മൈറ്റും സ്വതവേ യഥാര്ത്ഥ രൂപത്തിലൂടെ, യഥാര്ത്ഥ രീതിയിലൂടെ നടത്തിക്കുന്നു. അതിനാല് പുരുഷാര്ത്ഥം ചെയ്തോളൂ. അറ്റന്ഷന് തീര്ച്ചയായും വയ്ക്കൂ പക്ഷെ ടെന്ഷന്റെ രൂപത്തിലാകരുത്. വളരെ കാര്യം ചെയ്യാന് ആഗ്രഹിക്കുന്നുണ്ട് അഥവാ ആയി തീരാന് ആഗ്രഹിക്കുന്നുണ്ട് പക്ഷെ ടെന്ഷന് ആകുമ്പോള് ആഗ്രഹിക്കുന്ന അത്രയും ചെയ്യാന് അത് അനുവദിക്കുന്നില്ല, ആയി തീരാന് ആഗ്രഹിക്കുന്നത് ആകാന് അനുവദിക്കുന്നില്ല, ടെന്ഷന് ടെന്ഷനെ സൃഷ്ടിക്കുന്നു, കാരണം ആഗ്രഹിക്കുന്നത് നടക്കുന്നില്ല, അതിനാല് ടെന്ഷന് വീണ്ടും വര്ദ്ധിക്കുന്നു. അതിനാല് പുരുഷാര്ത്ഥം എല്ലാവരും ചെയ്യുന്നുണ്ട് എന്നാല് ചിലര് കൂടുതല് പുരുഷാര്ത്ഥത്തെ ഭാരമുള്ളതാക്കി മാറ്റുന്നു, ചിലര് തീര്ത്തും അലസരായി മാറുന്നു- സംഭവിക്കേണ്ടത് സംഭവിക്കും, നോക്കാം, കാണാം, ആര് അറിയുന്നു……ഇങ്ങനെ ചിന്തിക്കുന്നു. അതിനാല് ബാലന്സിലൂടെ ബാബയുടെ ആശീര്വാദങ്ങളുടെ വരദാനങ്ങളുടെ അനുഭവം ചെയ്യൂ. സദാ ബാബയുടെ കൈ എന്റെ മേലുണ്ട്- ഈ അനുഭവത്തെ സദാ സ്മൃതിയില് വെയ്ക്കൂ. ഭക്താത്മാക്കള് സ്ഥൂലമായ ചിത്രത്തെ മുന്നില് വെയ്ക്കുന്നു-ശിരസ്സില് വരദാനി ഹസ്തം, നിങ്ങളും നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയില് ഈ അനുഭവത്തിന്റെ ചിത്രം സദാ സ്മൃതിയില് വെയ്ക്കൂ. മനസ്സിലായോ? വളരെ പുരുഷാര്ത്ഥം ചെയ്തു, ഇപ്പോള് വരദാനങ്ങളാല് പറന്നു കൊണ്ടിരിക്കൂ. ബാബയുടെ ജ്ഞാന ദാതാവിന്റെ, വിധാതാവിന്റെ അനുഭവം ചെയ്തു, ഇപ്പോള് വരദാതാവിന്റെ അനുഭവം ചെയ്യൂ. ശരി.

സദാ ഓരോ ചുവടിലും ബാബയെ അനുകരിക്കുന്ന, സദാ സ്വയത്തെ വരദാതാവായ ബാബയുടെ വരദാനി ശ്രേഷ്ഠ ആത്മാവാണെന്ന അനുഭവം ചെയ്യുന്ന, സദാ ഓരോ ചുവടിലും സഹജമായി മറി കടക്കുന്ന, സദാ സര്വ്വ വരദാനങ്ങളെയും സമയത്ത് കാര്യത്തില് ഉപയോഗിക്കുന്ന, ബാബയ്ക്ക് സമാനമായി മാറുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദയുടെ വരദാതാവിന്റെ രൂപത്തില് സ്നേഹ സ്മരണയും നമസ്തേ.

മുഖ്യമായ മഹാരഥി സഹോദരന്മാരുമായുള്ള മിലനം-

ജനിച്ചപ്പോള് മുതല് എത്രയോ വരദാനം ലഭിച്ചു. ഓരോരുത്തര്ക്കും സ്വന്തം വരദാനം ലഭിച്ചിട്ടുണ്ട്. വരദാനങ്ങളിലൂടെ തന്നെ ജന്മം ഉണ്ടായി. ഇല്ലായെങ്കില് ഇന്ന് ഇത്രയും മുന്നോട്ടുയരാന് സാധിക്കില്ലായിരുന്നു. വരദാനങ്ങളിലൂടെ ജന്മം ലഭിച്ചു, അതിനാല് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. പാണ്ഡവരുടെ മഹിമ കുറവൊന്നുമല്ല. ഓരോരുത്തരുടെയും വിശേഷതയെ വര്ണ്ണിക്കാന് പോകുകയാണെങ്കില് എത്രയുണ്ട്. ഭാഗവതം പോലെയാകും. ബാബയുടെ ദൃഷ്ടിയില് ഓരോരുത്തരുടെയും വിശേഷതകളാണ്. ബാക്കിയുള്ളത് കണ്ടിട്ടും കാണുന്നില്ല, അറിഞ്ഞിട്ടും അറിയുന്നില്ല. അതിനാല് വിശേഷത സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു, മുന്നോട്ട് ഉയര്ത്തി കൊണ്ടിരിക്കും. ജന്മം മുതലേയുള്ള വരദാനി ആത്മാക്കള്ക്ക് ഒരിക്കലും പിന്നോട്ട് പോകാന് സാധിക്കില്ല. സദാ പറക്കുന്ന വരദാനി ആത്മാക്കളാണ്. വരദാതാവായ ബാബയുടെ വരദാനം മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു. പാണ്ഡവര് ഗുപ്തമായിട്ടിരിക്കുന്നു എന്നാല് ബാപ്ദാദയുടെ ഹൃദയത്തില് സദാ പ്രത്യക്ഷമാണ്. പാണ്ഡവരാണ് നല്ല പ്ലാനുകള് ഉണ്ടാക്കുന്നത്. ശക്തികള് വേട്ടയാടി ഇരകളെ പിടിക്കുന്നു(ജ്ഞാനം നല്കുന്നു), എന്നാല് കൊണ്ടു വരുന്നവരുടേതാണ് അത്ഭുതം. കൊണ്ടു വരുന്നവര് കൊണ്ടു വന്നില്ലായെങ്കില് വേട്ടക്കാരന് എന്ത് ചെയ്യും. അതിനാല് പാണ്ഡവരുടെ വിശേഷത തന്റെ വരദാനമാണ്. ഓര്മ്മയുടെയും സേവനത്തിന്റെയും ബലം വിശേഷിച്ചും ലഭിച്ചിരിക്കുന്നു. ഓര്മ്മയുടെ ബലവും വിശേഷിച്ച് ലഭിക്കുന്നു, സേവനത്തിന്റെ ബലവും വിശേഷിച്ചും ലഭിക്കുന്നു, എന്ത് കൊണ്ട്? അതിനും കാരണമുണ്ട് എന്തെന്നാല് ആര് എത്രത്തോളം ആവശ്യത്തിന്റെ സമയത്ത് കാര്യത്തില് വന്നുവൊ, അവര്ക്ക് വിശേഷ വരദാനം ലഭിച്ചിട്ടുണ്ട്. ഏതു പോലെ ആദിയില് സ്ഥാപനയുടെ സമയത്ത് നിങ്ങള് പാണ്ഡവര് പ്രത്യക്ഷത്തില് ഇല്ലായിരുന്നു, പരോക്ഷത്തിലായിരുന്നു. ശക്തികളാണ് മാതൃകയായത്, അവരുടെ മാതൃക കണ്ട് മറ്റുള്ളവരും മുന്നോട്ടുയര്ന്നു. അതിനാല് ഈ ആവശ്യത്തിന്റെ സമയത്ത് ഉദാഹരണമായി അതുകൊണ്ട് ആവശ്യ സമയത്ത് സഹയോഗിയായവര്- ജീവിതത്തിലാകട്ടെ, സേവനത്തിലാകട്ടെ…..അവര്ക്ക് ഡ്രാമയനുസരിച്ച് വിശേഷ ബലം ലഭിക്കുന്നു. തങ്ങളുടെ പുരുഷാര്ത്ഥമുണ്ട് എന്നാലും എക്സ്ട്രാ ബലം ലഭിക്കുന്നു. ശരി.

സേവനം ചെയ്യുന്നതിലൂടെ സര്വ്വാത്മാക്കളും സന്തോഷിക്കുന്നു, അവരുടെയും ബലം ലഭിക്കുന്നു. അനുഭവി ആത്മാക്കളുടെ സേവനത്തിന്റെ ആവശ്യമുണ്ട് കാരണം സാകാരത്തില് പാലനയെടുത്തിട്ടുള്ളവരെ കാണുമ്പോള് സദാ ബാബയുടെ തന്നെ ഓര്മ്മ വരുന്നു. നിങ്ങള്(ദാദിമാര്) എവിടെ പോയാലും എന്താണ് സര്വ്വരും ചോദിക്കുന്നത്? ചരിത്രം കേള്പ്പിക്കൂ, ബാബയുടെ കാര്യങ്ങള് കേള്പ്പിക്കൂ എന്ന്. അപ്പോള് വിശേഷതയല്ലേ അതിനാല് സേവനത്തിന്റെ വിശേഷതയുടെ വരദാനം ലഭിച്ചിരിക്കുന്നു. സ്റ്റേജില് നിന്ന് പ്രഭാഷണം ചെയ്യുന്നില്ലായെങ്കിലും ഇത് ഏറ്റവും വലിയ പ്രഭാഷണമാണ്. ചരിത്രം കേള്പ്പിച്ച് സല്സ്വഭാവികളാക്കുന്നതിന്റെ പ്രേരണ നല്കണം- ഇത് വളരെ വലിയ സേവനമാണ്. അതിനാല് സേവനത്തിനായി പോകുക തന്നെ വേണം, സേവനത്തിന് നിമിത്തമാകുക തന്നെ വേണം. ശരി.

വരദാനം:-

നഷ്ടോമോഹായാകുന്നതിന് വേണ്ടി കേവലം തന്റെ സ്മൃതി സ്വരൂപത്തെ പരിവര്ത്തനപ്പെടുത്തൂ. ഞാന് ഗൃഹസ്ഥിയാണ്, എന്റെ വീട്, എന്റെ സംബന്ധം എന്ന സ്മൃതി വരുമ്പോഴാണ് മോഹം ഉണ്ടാകുന്നത്. ഇപ്പോള് ഈ പരിധിയുള്ള ഉത്തരവാദിത്വത്തെ പരിധിയില്ലാത്ത ഉത്തരവാദിത്വത്തിലേക്ക് പരിവര്ത്തനം ചെയ്യൂ. പരിധിയില്ലാത്ത ഉത്തരവാദിത്വം നിറവേറ്റുകയാണെങ്കില് പരിധിയുള്ളത് സ്വതവേ പൂര്ത്തിയാകും. എന്നാല് പരിധിയില്ലാത്ത ഉത്തരവാദിത്വത്തെ മറന്ന് കേവലം പരിധിയുള്ള ഉത്തരവാദിത്വത്തെ
നിറവേറ്റുകയാണെങ്കില് അത് കൂടുതല് മോശമാകുന്നു, എന്തുകൊണ്ടെന്നാല് ആ കടമ മോഹത്തിന്റെ പരോക്ഷമായ സാന്നിദ്ധ്യമായി മാറുന്നു, അതിനാല് തന്റെ സ്മൃതി സ്വരൂപത്തെ പരിവര്ത്തനപ്പെടുത്തി നഷ്ടോമോഹയാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top