29 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ഈ ഭാരതഭൂമി നിരാകാരനായ ബാബയുടെ ജന്മഭൂമിയാണ്, നിങ്ങളെ രാജയോഗം പഠിപ്പിച്ച് രാജപദവി നല്കുന്നതിന്, നിങ്ങളുടെ സേവനം ചെയ്യുന്നതിന് ഇവിടെ തന്നെയാണ് ബാബ വരുന്നത്.

ചോദ്യം: -

ശിവബാബ തന്റെ ഒരോ കുട്ടികളെ കൊണ്ടും ഏതൊരു പ്രതിജ്ഞയാണ് ചെയ്യിപ്പിക്കുന്നത്?

ഉത്തരം:-

മധുരമായ കുട്ടികളെ- പ്രതിജ്ഞ ചെയ്യൂ ബാബാ, ഞാന് ഒരു വികര്മ്മവും ചെയ്യുകയില്ല. 5 വികാരങ്ങളെ ഞങ്ങള് ദാനം ചെയ്യുന്നു . ഉള്ളില് പേടി ഉണ്ടായിരിക്കണം- അഥവാ നമ്മള് ദാനം നല്കി പിന്നീട് തിരിച്ചെടുക്കുകയാണെങ്കില് വളരെയധികം പാപം ഉണ്ടാകും, ഇതിന് കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും. ഹരിശ്ചന്ദ്രന്റെ കഥയും ഇതിന്റെ ആധാരത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓംശാന്തി. ഇത് കുട്ടികളുടെ ഈശ്വരീയ വിദ്യാര്ത്ഥി ജീവിതമാണ്. കുട്ടികള്ക്കറിയാം നമ്മള് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ തന്നെയാണ് കല്പ്പ കല്പ്പം വന്ന് ഭാരതവാസി കുട്ടികള്ക്ക് രാജ്യപദവി നല്കുന്നത്. ഭാരതത്തില് തന്നെയാണല്ലോ വരുന്നത്. ഇത് ഭാരതഭൂമിയാണ്. തന്റെ നാടിനോട് വളരെ സ്നേഹവും ആദരവും ഉണ്ടാകുന്നു. എപ്രകാരമാണോ വിദേശത്തെ ഒരു ഉന്നതന് ഇവിടെ മരിച്ചാല് അവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് അഥവാ ഇവിടുത്തെ ഒരു വലിയ മനുഷ്യന് വിദേശത്തു മരിച്ചാല് അവരെ ഇവിടേക്ക് കൊണ്ടുവരുന്നത്. തന്റെ നാടിന് ബഹുമാനം നല്കുന്നു. ഭഗവാന്റെ ജന്മഭൂമി എന്നാണ് ഭാരതത്തെ പറയുന്നത്. ഇതും അറിയാം ആരെയാണോ അള്ളാഹു അഥവാ പരമാത്മാവ് എന്നു പറയുന്നത് അവരുടെ മുന്നിലാണ് നിങ്ങള് ഇരിക്കുന്നത്. പേര് തീര്ച്ചയായും ഉണ്ടായിരിക്കണമല്ലോ. അള്ളാഹു എന്നു പറയുന്നു, എന്നിട്ടും ലിംഗത്തിന്റെ പൂജ ചെയ്യുന്നുണ്ടല്ലോ. ഈശ്വരന് അഥവാ ഖുദാ എന്നു പറയുകയാണെങ്കില് തീര്ച്ചയായും അവരുടെ അടയാളം വേണമല്ലോ. ലിംഗത്തെ എല്ലാ നാട്ടിലും പൂജിക്കുന്നുണ്ട്. ചിത്രങ്ങളിലും ഇന്നത്തെ കാലത്ത് ദേവതകളുടെ മുന്നില് പരംപിതാ പരമാത്മാവിന്റെ ലിംഗത്തിന്റെ ചിത്രം കാണിക്കുന്നു. ബാബ ഏറ്റവും ഉയര്ന്നതാണ്. ബാബയ്ക്ക് തന്റെതായ ശരീരം ഇല്ല. അതിനാലാണ് നിരാകാരന് എന്നു പറയുന്നത്. സാകാരമല്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ബാബയുടെ മുന്നില് കല്പ്പ കല്പ്പം പഠിക്കാന് വേണ്ടി ഹാജരാവുന്നുണ്ട്. ഭഗവാനുച്ചരിച്ചതാണ്, അപ്പോള് തീര്ച്ചയായും രാജയോഗം പഠിപ്പിക്കുമല്ലോ. വിദ്യാര്ത്ഥികള്ക്ക് രാജയോഗം പഠിപ്പിച്ചിട്ടുണ്ടായിരുന്നു, അവര് രാജാറാണിയായിമാറിയിട്ടുണ്ടായിരുന്നു. യുദ്ധം മുതലായവയുടെ കാര്യം തന്നെയില്ല. ഈ ലക്ഷ്മീ നാരയണന് മുതലായവര് യുദ്ധത്തിലൂടെ രാജ്യ പദവി നേടിയിട്ടില്ല. തികച്ചും ഇല്ല. ഇവര് സത്യയുഗത്തില് എങ്ങനെയാണ് രാജ പദവി നേടിയതെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് ബാബയില് നിന്നും രാജ്യം നേടിക്കൊണ്ടിരിക്കുകയാണ്. നമ്മള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. അത് ബാബയാണ് കൃഷ്ണനല്ല. കൃഷ്ണന് കൊച്ചുകുട്ടിയാണ്, രചനയാണ്. ഇപ്പോള് വീണ്ടും കൃഷ്ണന് തന്റെ പദവി നേടിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ഭാവിയില് കൃഷ്ണന് എന്നു പറയും. ഇതെല്ലാം പഠിപ്പിന്റെ കാര്യമാണ്.

നിങ്ങള്ക്കറിയാമല്ലോ ബാബ നമ്മളെ രാജയോഗമാണ് പഠിപ്പിക്കുന്നത്. എങ്ങനെയാണോ മനുഷ്യന് മനുഷ്യനെ വക്കീലാക്കിയും എന്ജിനീയറാക്കിയും മാറ്റുന്നത്. അത് മനുഷ്യനാണല്ലോ. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മളും മനുഷ്യരാണ് പക്ഷെ നമ്മള് പതിതമാണ്. ഇപ്പോള് ബാബ പാവനമാക്കി മാറ്റുന്നു ഒപ്പം സമ്പത്തും നല്കുന്നു. പാവനലോകം, അതുതന്നെയാണ് പുതിയ ലോകം. രാജപദവി പുതിയ ലോകത്തില് തന്നെയാണ്. ഇപ്പോള് നമ്മള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. എപ്രകാരമാണോ ലൗകിക അച്ഛന് വളരെ സ്നേഹത്തോടു കൂടി തന്റെ കുട്ടിക്കിരുന്ന് മനസ്സിലാക്കി കൊടുക്കുന്നത്, ഇതും പാരലൗകിക വിചിത്രനായ അച്ഛനാണ്. ഇവര്ക്കു വേണ്ടി തന്നെയാണ് നിങ്ങള് പാടിക്കൊണ്ടിരുന്നത്, അങ്ങു തന്നെയാണ് മാതാവും പിതാവും…….. ഈ സമയം നിങ്ങള് കുട്ടികള്ക്കറിയാം ബാബ, ഭക്തിമാര്ഗത്തില് നമ്മള് പാടിക്കൊണ്ടിരിക്കുന്ന തന്റെ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് പറയുന്നുണ്ട് നമ്മള് ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. കത്തും എഴുതാറുണ്ട്- ശിവബാബ കെയര് ഓഫ് ബ്രഹ്മാബാബ. ആര്ക്കെങ്കിലും നിങ്ങള് പോസ്റ്റ് കാണിക്കുകയാണെങ്കില് അവര് അത്ഭുതപ്പെടും -ശിവബാബ കെയര് ഓഫ് ബ്രഹ്മാബാബ. ഇതൊരിക്കലും കേട്ടിട്ടുപോലും ഇല്ലല്ലോ. ശിവബാബ ബ്രഹ്മാവില് പ്രവേശിച്ച് വിഷ്ണുപുരിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, അടുത്ത് നില്ക്കുകയാണ്. മുകളിലാണ് ശിവബാബ. ശിവബാബയാണ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തിട്ടുണ്ടായിരുന്നത്. ഇപ്പോള് വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് പ്രവൃത്തി മാര്ഗമാണ്. രാജവിദ്യയിലും വക്കീലാണ് പഠിപ്പിക്കുന്നത്, അതിലും സ്ത്രീയും പുരുഷനും രണ്ടുപേരും പഠിക്കുന്നുണ്ട്. സ്ത്രീകളും ജഡ്ജും വക്കീലും ഡോക്ടറുമായിമാറുന്നുണ്ടല്ലോ. ഇതും പ്രവൃത്തിമാര്ഗമാണ്. സന്യാസിമാരുടേത് നിവൃത്തിമാര്ഗമാണ്, അത് വേറെയാണ്. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – അഥവാ ശങ്കരാചാര്യര് ഇല്ലായിരുന്നെങ്കില് പവിത്രതയുടെ ഒരംശം പോലും ഉണ്ടാവുമായിരുന്നില്ല. ഭാരതം പൂര്ണ്ണമായും കത്തിമരിക്കുമായിരുന്നു. ഭാരതത്തിന് താങ്ങായി ഇതും അടങ്ങിയിട്ടുള്ളതാണ്. ഭാരതം വളരെ പവിത്രമായിരുന്നു, പിന്നീട് അപവിത്രമായിമാറി. ഇപ്പോള് ഭാരതം എത്ര കളങ്കപ്പെട്ടിരിക്കുകയാണ്. പറയാറുണ്ട് സ്വര്ണ്ണത്തിന്റെ ലങ്ക സമുദ്രത്തിനടിയില് പോയി. ഇപ്പോള് സ്വര്ണ്ണത്തിന്റെ ലങ്കയൊന്നും തന്നെയില്ല. ഈ കഥകളെല്ലാം ഇരുന്ന് തയ്യാറാക്കിയതാണ്, ഇതിലൂടെ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.

നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ ശരിക്കും ബാബ നമ്മളെ തികച്ചും സഹജമായ ഓര്മ്മയുടെ ബലത്തിലൂടെ എത്ര ഉയര്ന്നവരാക്കിയാണ് മാറ്റുന്നത്. ബാബ വാക്ക് തരികയാണ്, നിരന്തരം ഓര്മ്മിക്കാനുള്ള പരിശ്രമം ചെയ്യുകയാണെങ്കില് വികര്മ്മം വിനാശമാകും. ഭക്തിമാര്ഗത്തിലും ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ഓര്മ്മിക്കുന്നത്? അതായത് നമുക്ക് സാക്ഷാത്ക്കാരം കിട്ടണം. എനിക്ക് കൃഷ്ണപുരിയില് ചക്രവര്ത്തിയായിമാറണം, നരനില് നിന്നും നാരായണനായി മാറണം ഇങ്ങനെ ആരും ഓര്മ്മിക്കുകയില്ല. എനിക്ക് മനുഷ്യനില് നിന്നും ദേവതയായിമാറണമെന്ന് ആഗ്രഹം നിങ്ങള്ക്കും ഉണ്ടായിരുന്നില്ല. കേവലം പാടാറുണ്ട് മനുഷ്യനില് നിന്നും ദേവതയാക്കിമാറ്റൂ. ….നിങ്ങള് കാണുന്നുണ്ടല്ലോ തീര്ച്ചയായും കലിയുഗത്തിനു ശേഷം സത്യയുഗം വരും. കലിയുഗത്തില് ഇത്രയധികം മനുഷ്യരുണ്ട്. സത്യയുഗത്തില് ഒരു ധര്മ്മമായിരിക്കും. ഇപ്പോള് നിങ്ങള്ക്ക് ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം ലഭിച്ചു. ആത്മാവിന്റെ ജ്ഞാനമറിയുന്നവര് ലോകത്തില് ഒരു മനുഷ്യരും ഇല്ല. ആത്മാവില് എങ്ങനെയാണ് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുള്ളത്. ഇതാര്ക്കും അറിയുകയില്ല. ഈ വാക്ക് ഒരാളില് നിന്നും കേട്ടിട്ടുമില്ല. ബാബയാണ് ജ്ഞാനസാഗരന്, പതിതപാവനന്, നിരാകാരന്. നിങ്ങള്ക്കറിയാമല്ലോ നമ്മള് ഇപ്പോള് പാപാത്മാവില് നിന്നും പുണ്യാത്മാവായിമാറുകയാണ്. സത്യയുഗത്തില് എല്ലാവരും പുണ്യാത്മാക്കളാണ്. ഇവിടെ പാപാത്മാക്കളാണ്. അല്ലാതെ ഇങ്ങനെയല്ല, വളരെയധികം ദാനപുണ്യകര്മ്മങ്ങള് ചെയ്യുന്നവരെയാണ് പുണ്യാത്മാവെന്ന് പറയുന്നത്. അങ്ങനെയല്ല. സത്യയുഗത്തിലാണ് പുണ്യാത്മാക്കള് ഉണ്ടാകുന്നത്. ഇവിടെയുള്ളത് പാപാത്മാക്കളാണ്. ഇവിടെ ആരെല്ലാമാണോ ദാന പുണ്യകര്മ്മങ്ങള് ചെയ്യുന്നത് അവരെയാണ് പുണ്യാത്മാക്കള് എന്നു പറയുന്നത്. അവിടെ നിങ്ങള്ക്ക് ദാനപുണ്യകര്മ്മം ചെയ്യേണ്ടതിന്റെ ആവശ്യകത തന്നെയില്ല. അവിടെ ദരിദ്രരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. അവിടെ നിങ്ങള് സദാ പുണ്യാത്മാക്കളായി തന്നെയാണ് ഇരിക്കുന്നത്. നിങ്ങള് ശരീരം, മനസ്സ്, ധനം എല്ലാ ഈശ്വരാര്ത്ഥം നല്കുകയാണ്. ഇതിനെയാണ് ബലിയര്പ്പണമാവുക എന്നു പറയുന്നത്. ബാബ പറയുകയാണ് ആദ്യം ഞാനാണോ ബലിയര്പ്പണമാകുന്നത് അതോ നിങ്ങളാണോ ബലിയര്പ്പണമാകുന്നത്? ബാബ പറയുന്നു ആദ്യം നിങ്ങളാണ് ബലിയര്പ്പണമാകുന്നത്, അപ്പോള് പിന്നീട് 21 ജന്മത്തേക്ക് വേണ്ടി പ്രതിഫലം ലഭിക്കും. ഈ കാര്യങ്ങള് ഇപ്പോള് നിങ്ങള് നല്ല രീതിയില് മനസ്സിലാക്കി, നേരിട്ട് കേള്ക്കുകയാണ്. വീട്ടില് ഇരിക്കുമ്പോഴും അവിടേയ്ക്ക് മുരളി വരുന്നു, ദൂരെ നിന്നു തന്നെ കേള്ക്കാന് സാധിക്കും. ഇപ്പോള് നിങ്ങള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. ബാബ പറയുന്നു- കുട്ടികളെ ഞാന് നിങ്ങളുടെ അച്ഛനുമാണ്. ഇവിടെ അന്ധവിശ്വാസത്തിന്റെ ഒരു കാര്യവുമില്ല. അച്ഛനുമാണ്, ടീച്ചറുമാണ്. ബാബയുടെതായി മാറുന്നതിലൂടെ ബാബ പഠിപ്പ് നല്കുന്നു, നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് മുഴുവന് ജ്ഞാനവുമുണ്ട്. 84 ന്റെ ചക്രത്തെ നിങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ആരാണോ 84 ജന്മമെടുക്കാത്തത് അവര് ഇത് മനസ്സിലാക്കുകയില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട്, തീര്ച്ചയായും നമ്മള് 84 ന്റെ ചക്രം പൂര്ത്തിയാക്കി ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോവുകയാണ് ബാബ പറയുകയാണ്- നിങ്ങള് ആത്മാക്കള് അശരീരിയായാണ് വന്നത് പിന്നീട് അശരീരിയായി തിരിച്ച് വീട്ടിലേക്ക് പോകണം. നിങ്ങള് പവിത്രാത്മാക്കളായാണ് പോകുന്നത്. പവിത്രമായി മാറുന്നതിനു വേണ്ടിയാണ് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നത്. യോഗബലം അര്ത്ഥം ഓര്മ്മയിയുടെ ബലത്തിലൂടെ നിങ്ങള് പവിത്രമായി മാറുന്നു. യോഗം എന്ന് അക്ഷരം ശാസ്ത്രത്തിലുള്ളതാണ്. ശരിയാണ് യോഗം എന്ന അക്ഷരം ഓര്മ്മ എന്നതുതന്നെയാണ്. സ്ത്രീയ്ക്ക് പതിയുടെ അഥവാ പുരുഷന് പത്നിയുടെ ഓര്മ്മ വരാറുണ്ട്. യോഗം എന്നതിന്റെ അര്ത്ഥം തന്നെ ഓര്മ്മ എന്നാണ്. ബാബയും പറയുന്നു എന്നെ ഓര്മ്മിക്കൂ. മറ്റുള്ള സംഗത്തില് നിന്നും ബുദ്ധിയുടെ യോഗം മാറ്റി അച്ഛനായ എന്നോടൊപ്പം ബുദ്ധീയോഗം വെയ്ക്കൂ. ഓര്മ്മിക്കൂ. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ വികര്മ്മം വിനാശമാകും. ഭാരതത്തിനു തന്നെയാണ് കല്പ്പ കല്പ്പം സമ്പത്ത് ലഭിക്കുന്നത്. ശിവജയന്തിയും പ്രസിദ്ധമാണ്. എപ്രകാരമാണോ ബുദ്ധന്റെയും ക്രൈസ്റ്റിന്റെയും ജയന്തി, അതുപോലെ തന്നെയാണ് നിരാകാരനായ ശിവബാബയുടെ ജയന്തി. ബാബ ഉയര്ന്നതിലും ഉയര്ന്നവനാണ്. കൃഷ്ണ ജയന്തിയും പ്രസിദ്ധമാണ്. പക്ഷെ കൃഷ്ണന് വന്ന് എന്താണ് ചെയ്തത്, അതാര്ക്കും തന്നെ അറിയുകയില്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനായിരുന്നു. സത്യയുഗത്തിലെ കൃഷ്ണനായിമാറാന് ആരാണ് കൃഷ്ണനെ അങ്ങനെയുള്ള കര്മ്മം പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. കൊച്ചുകുട്ടി പവിത്രം തന്നെയായിരിക്കും. അവിടെ വികാരത്തിന്റെ കാര്യം തന്നെ ഉണ്ടായിരിക്കുകയില്ല. കുട്ടികള് ശുദ്ധമായിരിക്കും. ഭഗവാന് ഒരേ ഒരു നിരാകാരനാണ്. ഗോഡ് ഒന്നുമാത്രമാണ്. ബാക്കിയെല്ലാം രചനകളാണ്. രചനയ്ക്കൊരിക്കലും രചനയില് നിന്നും സമ്പത്ത് ലഭിക്കുകയില്ല. സമ്പത്ത് ബാബയില് നിന്നുമാണ് ലഭിക്കുന്നത്. സഹോദരന് സഹോദരനില് നിന്നും സമ്പത്ത് ലഭിക്കുകയില്ല. നിങ്ങളെല്ലാവരും സഹോദരസഹോദരങ്ങളാണ്. സാഹോദര്യം എന്നാണല്ലോ പറയാറുള്ളത്. അച്ഛന് ഒന്ന് മാത്രാണ് . സമ്പത്ത് അച്ഛനില് നിന്നുമാണ് ലഭിക്കുന്നത്. സര്വ്വ സഹോരങ്ങള്ക്കും സദ്ഗതി ദാതാവ് ഒരു ബാബയാണ്. എല്ലാ ആത്മാക്കള്ക്കും അച്ഛനില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു, ഞാന് ആത്മാക്കളെയാണ് വന്ന് പഠിപ്പിക്കുന്നത് , ആത്മാക്കള്ക്ക് സദ്ഗതി നല്കുന്നു. ബാബ ഇരുന്ന് രാജയോഗമാണ് പഠിപ്പിക്കുന്നത്. ഈ പഠിപ്പിന്റെ പദവി ഇവിടെ നിങ്ങള്ക്ക് ലഭിക്കുകയില്ല. അവര് വക്കീലായിമാറുന്നത് ഈ ജന്മത്തിലാണ്, പിന്നീട് അടുത്ത ജന്മമെടുത്ത് വീണ്ടും പഠിക്കുന്നു.

നിങ്ങള്ക്കറിയാമല്ലോ ഈ പഠിപ്പിലൂടെ നമ്മള് 21 ജന്മത്തിന്റെ പ്രാപ്തി അനുഭവിക്കുന്നു. അവിടെ സത്യയുഗത്തില് ഡോക്ടര് മുതലായവര് ഉണ്ടായിരിക്കുകയില്ല. അവിടെ രോഗം തന്നെ ഉണ്ടാകുന്നില്ല. അവിടെ നിങ്ങള് ഗര്ഭക്കൊട്ടാരത്തിലാണ് ഇരിക്കുന്നത്, ഇവിടെ ഗര്ഭജയിലിലാണ് ഇരിക്കുന്നത്, ഇവിടെയാണ് വളരെയധികം ശിക്ഷകള് ലഭിക്കുന്നത്. അപ്പോഴാണ് വിളിക്കുന്നത്, ഈ ജയിലില് നിന്നും പുറത്തുകൊണ്ടുവരൂ, ഞങ്ങള് ഇനി ഒരു തെറ്റും ചെയ്യുകയില്ല. ധര്മ്മരാജനോട് പ്രതിജ്ഞ ചെയ്യുന്നു. ഇവിടെ നിങ്ങള്ക്ക് ശിവബാബയുമായി പ്രതിജ്ഞ ചെയ്യണം. ബാബാ ഞങ്ങള് ഒരിക്കലും വികര്മ്മങ്ങള് ചെയ്യുകയില്ല. 5 വികാരങ്ങള് ഞങ്ങള് അങ്ങേയ്ക്ക് നല്കും. ഇതും ബാബയ്ക്കറിയാം വികാരങ്ങള് അത്ര പെട്ടെന്ന് ഉപേക്ഷിക്കുകയില്ല. ഉള്ളില് പേടി ഉണ്ടായിരിക്കണം നമ്മള് വികാരങ്ങളെ ദാനം നല്കി പിന്നീട് തിരിച്ചെടുക്കുകയാണെങ്കില് വലിയ പാപമായിത്തീരും. എപ്രകാരമാണോ രാജാ ഹരിശ്ചന്ദ്രന്റെ ഉദാഹരണം. ബാബയ്ക്കറിയാം 5 വികാരങ്ങള് പെട്ടെന്ന് ഉപേക്ഷിക്കുകയില്ല എന്ന കാര്യം. സമയമെടുക്കുക തന്നെ ചെയ്യും. നിങ്ങളുടെ കര്മ്മാതീത അവസ്ഥയുണ്ടാകുമ്പോള് യുദ്ധം ഉണ്ടാകും. 5 വികാരങ്ങളാണ് വലിയ ശത്രു. അതിലും മുഖ്യമായിട്ടുള്ളത് ദേഹഅഭിമാനമാണ്. അതിനെ ദാനം നല്കുക എന്നത് എത്ര പ്രയാസകരമാണ്. ഇടയ്ക്കിടയ്ക്ക് ബാബ പറയുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. പക്ഷെ അങ്ങനെ ഉണ്ടാകുന്നേയില്ല. ദേഹ അഭിമാനിയായിമാറുന്നതിലൂടെ പിന്നീട് കാമത്തിന്റെ മുറിവേല്ക്കുന്നു. ദേഹഅഭിമാനം ഏറ്റവും കടുത്തതാണ്. ദേഹി അഭിമാനിയായിമാറാനാണ് പരിശ്രമം. മുഖ്യമായും ദേഹഅഭിമാനം ഉണ്ടാകുന്നതിലൂടെ തന്നെയാണ് പാപമുണ്ടാകുന്നത്. 5 വികാരങ്ങളെ ദാനം നല്കണം, ഇതില് സമയമെടുക്കും. പ്രിയതമന് ഇല്ലാതെ പ്രിയതമകള്ക്ക് പോകാന് സാധിക്കുകയില്ല. ആദ്യം പ്രിയതമനുപോകണം പിന്നീട് പ്രിയതമകള്ക്ക് പോകണം. ഏതുവരെ കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നില്ലയോ അതുവരെയും പുരുഷാര്ത്ഥം ചെയ്യണം. ദേഹഅഭിമാനം ഉണ്ടാകുന്നതിലൂടെയാണ് പിന്നീട് തെറ്റുകള് സംഭവിക്കുന്നത്. പറയുന്നു ബാബാ ദേഹഅഭിമാനത്തില് വന്ന് വികാരത്തില് വീണുപോയി. കൊടുങ്കാറ്റുകള് വളരെയധികം വരും. വികാരങ്ങളുടെ സങ്കല്പ്പം വരും ,പക്ഷെ കര്മ്മേന്ദ്രിയങ്ങള്കൊണ്ട് ഒരു പാപവും ചെയ്യരുത്. മായയെ ജയിക്കുന്നതിനുവേണ്ടി എത്രയധികം പരിശ്രമം ചെയ്യണം. ബാബ പറയുന്നു അഥവാ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും പവിത്രമായിരുന്നു കാണിക്കൂ, അപ്പോള് സന്യാസിമാരും ശ്രദ്ധിക്കും. നിങ്ങളുടെ വരുമാനം നോക്കൂ എത്ര വലുതാണ്. പവിത്രമായിരുന്ന് കാണിക്കുകയാണെങ്കില് വളരെ ഉയര്ന്ന പദവി നേടും. നിങ്ങളുടെ മുന്നില് എല്ലാവരും സമര്പ്പണമാകും. ബാബയും മഹിമ പാടും. കേവലം പവിത്രമായിരിക്കൂ ഒപ്പം യോഗവും വേണം. യോഗത്തില് തന്നെയാണ് ഇടയ്ക്കിടയ്ക്ക് വിഘ്നങ്ങള് ഉണ്ടാകുന്നത്. ദേഹഅഭിമാനം വരുന്നു. പവിത്രമായിരിക്കുകയാണെങ്കില് വളരെ നല്ലത്. പവിത്രതയിലൂടെ തന്നെയാണ് പവിത്രലോകത്തിന്റെ അധികാരിയായിത്തീരുക. പക്ഷെ മായ വീണ്ടും മുറിവേല്പ്പിക്കും. ബാബ മനസ്സിലാക്കി തരികയാണ് ഇതെല്ലാം ഉണ്ടാകും. ധൈര്യം കാണിക്കുന്നുണ്ട്. പക്ഷെ ഒപ്പമൊപ്പം നിരന്തരം ഓര്മ്മയില് ഇരിക്കണം .അപ്പോള് വികര്മ്മം വിനാശമാകും. ആരാണോ സമര്ത്ഥശാലി അവരെയാണ് മായ വളരെയധികം ബുദ്ധിമുട്ടിക്കുന്നത്. ഓര്മ്മയില് ഇരിക്കാനും പ്രയാസമാണ്. ആരാണോ ഓര്മ്മയില് ഇരിക്കുന്നത് അവരോട് അനുഭവം ചോദിക്കണം. എന്താണ് മനസ്സിലാക്കിയത്, എങ്ങനെയരിക്കുന്നു. ഓര്മ്മയില് ഇരിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും. ഈ കാര്യം പൂര്ണ്ണമായും വേറിട്ടതും പുതിയതുമാണ്. ഇവിടെയിരിക്കുമ്പോള് ലഹരി വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇതും മനസ്സിലാക്കുന്നുണ്ട് ഭഗവാന് ഓരേഒരു നിരാകാരനാണ്. അല്ലാതെ കൃഷ്ണനല്ല. വാസ്തവത്തില് കൃഷ്ണനു വേണ്ടി ശാസ്ത്രങ്ങളില് പല കാര്യങ്ങളും എഴുതിയിട്ടുണ്ട്. ഉരലില് കെട്ടിയിട്ടു. ഇങ്ങനെയിങ്ങനെയല്ലാം ചെയ്തു. അങ്ങനെ ഒരു കാര്യമേയില്ല. ഇതും കൃഷ്ണനെ ഗ്ലാനി ചെയ്യുകയാണ്, അപമാനിക്കുകയാണ്. കൃഷ്ണനില് ഒരു പ്രകാരത്തിലുള്ള അവഗുണവും ഇല്ലായിരുന്നു. ചഞ്ചലപ്പെടുക ഇതും ഒരു അവഗുണമാണ്. കൃഷ്ണന് പൂര്ണ്ണമായും മര്യാദാ പുരുഷോത്തമന് തന്നെയാണ്. കൃഷ്ണന്റെ മഹിമ പാടാറുണ്ട്- സര്വ്വഗുണ സമ്പന്നന്,…… ഇങ്ങനെയും പാടാറുണ്ട് ഗുരു ബ്രഹ്മ, ഗുരു വിഷ്ണു,…. പറയൂ ഞങ്ങള്ക്ക് ഗുരുവേയില്ല. ഞങ്ങള് ഇവരെ ഗുരുവായും ഈശ്വരനായും അംഗീകരിക്കുകയില്ല. പതിതപാവനന് ഒരു നിരാകാരനാണല്ലോ. സാകാര ഗുരുവിനൊരിക്കലും പതിതപാവനനാകാന് സാധിക്കുകയില്ല. ഈ സമയം നിങ്ങള്ക്ക് പരംപിതാപരമാത്മാവിന്റെ മുഴുവന് ജീവിതകഥയും അറിയാം. 5000 വര്ഷത്തില് ശിവബാബയ്ക്ക് എന്തു പാര്ട്ടാണ് അഭിനയിക്കേണ്ടത്- ഇത് നിങ്ങള്ക്ക് ബാബയിലൂടെ മനസ്സിലാക്കാന് സാധിച്ചു. ജ്ഞാനസാഗരന് ബാബയാണല്ലോ. സുഖം, ശാന്തി, ആനന്ദ സാഗരന്…. ഈ മഹിമ ബാബയുടേതാണ്. ബാബയുടെ അടുത്ത് ഖജനാക്കളുണ്ടെങ്കില് അത് തീര്ച്ചയായും കുട്ടികള്ക്ക് നല്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനുവേണ്ടി ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്. പവിത്രമായിരിക്കുന്നതിനോടൊപ്പമൊപ്പം ഓര്മ്മയിലും ശക്തിശാലിയായിരിക്കണം.

2. സദാ പുണ്യാത്മാവായിമാറുന്നതിനു വേണ്ടി ശരീരം, മനസ്സ്, ധനത്തിലൂടെ ബാബയില് ബലിയര്പ്പണമാകണം. ഒരു പ്രാവശ്യം ബലിയര്പ്പണമാകുന്നതിലൂടെ 21 ജന്മത്തേക്ക് പുണ്യാത്മാവായി മാറും.

വരദാനം:-

സര്ക്കസ് കളിയില് കലാകാരന്മാര് കാണിക്കുന്ന ഓരോ കര്മ്മവും കലയായി മാറുന്നു. ആ കലാകാരന്മാര്ക്ക് ശരീരത്തിന്റെ ഏത് അവയവത്തെയും എങ്ങനെ വേണമോ, എവിടെ വേണമോ, എത്ര സമയം വേണമെങ്കിലും വളക്കാന് സാധിക്കുന്നു, ഇത് തന്നെയാണ് കല. താങ്കള് കുട്ടികള് ബുദ്ധിയെ എപ്പോള് വേണോ, എവിടെ വേണോ, എത്ര സമയത്തേക്ക് വേണോ അവിടെ സ്ഥിതി ചെയ്യിക്കൂ- ഇത് തന്നെയാണ് ഏറ്റവും വലിയ കല. ഈ ഒരു കലയിലൂടെ 16 കലാ സമ്പന്നരായി മാറാന് കഴിയുന്നു. ഇതിന് വേണ്ടി അപ്രകാരം ഉപരാമവും എവര് റെഡിയുമാകൂ, ആജ്ഞ ലഭിച്ച് ഒരു നിമിഷത്തിനുള്ളില് അശരീരിയായി മാറൂ. യുദ്ധത്തില് സമയം കളയരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top