28 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഇത് പുരുഷോത്തമരായി മാറാനുള്ള സംഗമയുഗമാണ്, ഇപ്പോള് ഒരു പാപ കര്മ്മവും ചെയ്യരുത്.

ചോദ്യം: -

സംഗമയുഗത്തില് നിങ്ങള് കുട്ടികള് ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ഏതാണ് ്?

ഉത്തരം:-

സ്വയത്തിനെ ബാബയെ ഏല്പ്പിക്കുക അര്ത്ഥം സമ്പൂര്ണ്ണ സമര്പ്പണം ചെയ്യുക, ഇതാണ് ഏറ്റവും വലിയ പുണ്യം. ഇപ്പോള് നിങ്ങള് എല്ലാ മമത്വത്തേയും ഇല്ലാതാക്കുന്നു. കുട്ടി-മക്കളേയും, വീടും-കുടുംബവുമെല്ലാം മറക്കുകയാണ്, ഇത് തന്നെയാണ് നിങ്ങളുടെ വ്രതം. നിങ്ങള് മരിക്കുന്നതോടെ ഈ ലോകവും മരിക്കും. ഇപ്പോള് നിങ്ങള് വികാരി സംബന്ധങ്ങളില് നിന്നും മുക്തമാവുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എന്തുകൊണ്ട് ഈയാംപാറ്റകള് ബലിയാകുന്നില്ല…

ഓം ശാന്തി. ഭക്തിമാര്ഗ്ഗത്തില് ഇങ്ങനെയെല്ലാം ബാബയുടെ മഹിമയാണ് പാടുന്നത്. ഇത് ഈയാംപാറ്റകളെ ക്കുറിച്ച് പ്രകാശത്തിനോടുള്ള മഹിമയാണ്. ബാബ വന്നിട്ടുണ്ടെങ്കില് എന്തുകൊണ്ട് ജീവിച്ചിരിക്കെ ബാബയുടേതായി മാറിക്കൂടാ! ദത്തെടുത്തവരെക്കുറിച്ചാണ് ജീവിച്ചിരിക്കെ എന്ന് പറയുന്നത്. മുമ്പ് നിങ്ങള് ആസുരീയ പരിവാരത്തിലുള്ളവരായിരുന്നു, എന്നാല് ഇപ്പോള് ഈശ്വരീയ പരിവാരത്തിലുള്ളവരായി മാറി. ജീവിച്ചിരിക്കെ ഈശ്വരന് വന്ന് നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്, ഇതിനെ ശരണാഗതി എന്ന് പറയുന്നു. അങ്ങയെ ശരണം പ്രാപിച്ചു…എന്ന് പാടാറുണ്ടല്ലോ..എപ്പോഴാണോ ബാബ വന്ന് തന്റെ ശക്തി കാണിക്കുന്നത്, അത്ഭുതം കാണിക്കുന്നത്, അപ്പോഴാണ് ശരണം പ്രാപിക്കുന്നത്. ബാബ തന്നെയാണ് സര്വ്വശക്തിവാന്. ബാബയില് ആകര്ഷണവുമുണ്ടല്ലോ. എല്ലാത്തില് നിന്നും മുക്തമാക്കുന്നു. ബാബയുടെ മക്കളായി മാറുന്നവര്ക്ക് ആസുരീയ സമ്പ്രദായത്തില് നിന്നും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവര് പറയുന്നു- ബാബാ, എപ്പോഴാണ് ഈ ബന്ധത്തില് നിന്ന് മോചനം കിട്ടുന്നത്. ഇവിടെ പഴയ സംബന്ധങ്ങളെല്ലാം മറക്കണം. ആത്മാവ് ദേഹത്തില് നിന്നും വേറിടുമ്പോള് ബന്ധനങ്ങളെല്ലാം ഇല്ലാതാകുന്നു. ഈ സമയം നിങ്ങള്ക്കറിയാം എല്ലാവര്ക്കും മരണമുണ്ട്, മാത്രമല്ല ഈ ലോകത്തിലെ ബന്ധനങ്ങളെല്ലാം വികാരിയാണ്. കുട്ടികള് ഇപ്പോള് നിര്വ്വികാരിയായ ബന്ധമാണ് ആഗ്രഹിക്കുന്നത്. നിര്വ്വികാരി സംബന്ധമായിരുന്ന നമ്മുടേത് ഇപ്പോള് വികാരി സംബന്ധമായി മാറി. വീണ്ടും നിര്വ്വികാരി സംബന്ധമായി മാറും. ഈ കാര്യങ്ങള് ആരുടെയും ബുദ്ധിയില് ഉണ്ടാവില്ല. നമ്മള് ആസുരീയ ബന്ധനത്തില് നിന്നും മുക്തമാകാനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നതെന്ന് കുട്ടികള്ക്കറിയാം. ഒരു ബാബയോടാണ് യോഗം വെയ്ക്കുന്നത്. ഒരു വശത്ത് രാവണനും, മറുവശത്ത് രാമനും. ഈ കാര്യങ്ങളൊന്നും ലോകത്തിലുള്ളവര്ക്ക് അറിയില്ല. രാമരാജ്യം വേണമെന്ന് പറയുന്നു. എന്നാല് മുഴുവന് ലോകവും രാവണ രാജ്യത്തിലാണെന്ന് ആര്ക്കും അറിയില്ല. രാമരാജ്യത്തില് പവിത്രതയും, സുഖവും, ശാന്തിയുമുണ്ടായിരുന്നു. എന്നാല് ഇപ്പോള് ഇല്ല. പക്ഷെ, പറയുന്നവരൊന്നും അനുഭവം ചെയ്യുന്നില്ല. ആത്മാക്കളെല്ലാം സീതമാരാണെന്ന് പറയാറുണ്ട്. ഒരു സീതയുടെ കാര്യമല്ല. ഒരു അര്ജുനന്റെയും, ഒരു ദ്രൗപദിയുടെയും കാര്യമല്ല. ഇതെല്ലാം അനേകരുടെ കാര്യമാണ്. എന്നാല് ഒരാളുടെ ഉദാഹരണമാണ് നല്കുന്നത്. നിങ്ങളെല്ലാവരും അര്ജുനന് സമാനമാണ് എന്ന് പറയാറുണ്ട്. ഈ ഭാഗ്യശാലി രഥമാണ് അര്ജുനന് എന്ന് നിങ്ങള് പറയും. ബാബ പറയുന്നു- ഞാന് സാധാരണ വൃദ്ധ ശരീരമാകുന്ന ഈ രഥമാണ് സ്വീകരിക്കുന്നത്. മനുഷ്യര് ചിത്രങ്ങളില് കുതിരവണ്ടിയെല്ലാം കാണിച്ചിരിക്കുന്നു. ഇതിനെയാണ് അജ്ഞത എന്ന് പറയുന്നത്. ഈ ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലെയാണ് എന്ന് കുട്ടികള് പറയുന്നു. ഈ കാര്യങ്ങള് 7 ദിവസത്തെ കോഴ്സ് കേള്ക്കാതെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഭക്തി വേറെയാണ്. ജ്ഞാനം, ഭക്തി, വൈരാഗ്യമെന്നാണ് പറയുന്നത്. സന്യാസിമാരുടെത് സത്യമായ വൈരാഗ്യമല്ല. അവര് ആദ്യം കാട്ടില് താമസിച്ചതിനു ശേഷം പട്ടണങ്ങളില് വന്ന് വസിച്ച് വലിയ-വലിയ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നു. നമ്മള് വീടെല്ലാം ഉപേക്ഷിച്ചു എന്ന് മാത്രം പറയുന്നു. എന്നാല് നിങ്ങള്ക്ക് മുഴുവന് പഴയ ലോകത്തിനോടുള്ള വൈരാഗ്യമാണ്. ഇതാണ് യഥാര്ത്ഥമായ കാര്യം. മറ്റേതെല്ലാം പരിധിയുള്ള കാര്യമാണ്. അതുകൊണ്ട് അവരെ ഹഠയോഗികളെന്നും, പരിധിയുള്ള വൈരാഗ്യമുള്ള വരെന്നും പറയുന്നു.

ഈ പഴയ ലോകം ഇപ്പോള് ഇല്ലാതാകണമെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അതിനാല് തീര്ച്ചയായും ഈ ലോകത്തോട് വൈരാഗ്യം വരണം. ബുദ്ധിയും പറയുന്നു, പുതിയ കെട്ടിടമുണ്ടാക്കുമ്പോള്, പഴയതിനെ പൊളിച്ചുകളയണം. ഇപ്പോള് അതിനുള്ള തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. കലിയുഗത്തിനു ശേഷം തീര്ച്ചയായും സത്യയുഗം വരും. ഇപ്പോള് ഇത് പുരുഷോത്തമ സംഗമയുഗമാണ്. പുരുഷോത്തമമാസവും ഉണ്ട്. നിങ്ങളുടേത് പുരുഷോത്തമ യുഗമാണ്. പുരുഷോത്തമ മാസത്തില് ദാന-പുണ്യങ്ങളെല്ലാം ചെയ്യുന്നു. നിങ്ങള് ഈ പുരുഷോത്തമ സംഗമയുഗത്തില് എല്ലാം സ്വാഹാ ചെയ്യുന്നു. ഈ മുഴുവന് ലോകവും സ്വാഹായാകണമെന്നറിയാം. അതിനാല് ഈ മുഴുവന് ലോകവും സ്വാഹായാകുന്നതിനു മുമ്പ് എന്തുകൊണ്ട് സ്വയത്തെ തന്നെ സ്വാഹാ ചെയ്തുകൂടാ! അതിനുള്ള പുണ്യം നിങ്ങള്ക്ക് എത്രയാണ് ലഭിക്കുന്നത്! ലോകത്തില് പരിധിയുള്ള പുരുഷോത്തമ മാസമാണ്. എന്നാല് ഇത് പരിധിയില്ലാത്ത കാര്യമാണ്. പുരുഷോത്തമ മാസത്തില് ഒരുപാട് കഥകളെല്ലാം കേള്ക്കുന്നു, വ്രതവും നിയമവുമെല്ലാം വെയ്ക്കുന്നു. നിങ്ങളുടേത് വളരെ വലിയ വ്രതമാണ്. നിങ്ങള്ക്ക് കുട്ടികളും, വീടും-കുടുംബവുമെല്ലാമുണ്ടെങ്കില് പോലും ഹൃദയത്തില് നിന്നും മമത്വമില്ലാതെയായി. നിങ്ങള് മരിച്ചാല് ഈ ലോകവും മരിച്ചു. ഇതെല്ലാം ഇല്ലാതാകുമെന്ന് നിങ്ങള്ക്കറിയാം. നമ്മള് ബാബയുടേതായി മാറിയിരിക്കുന്നത് പുരുഷോത്തമരായി മാറുന്നതിനാണ്. എല്ലാ പുരുഷന്മാരിലും വെച്ച് അതായത് മനുഷ്യരില് ഉത്തമമായ പുരുഷന് ലക്ഷ്മീ-നാരായണനാണ് മുന്നില് നില്ക്കുന്നത്. ലക്ഷ്മീ-നാരായണനേക്കാള് ഉത്തമരായി ഒരു മനുഷ്യരുമില്ല. ലക്ഷ്മീ-നാരായണന് വിശ്വത്തിന്റെ അധികാരികളായിരുന്നു. നിങ്ങളും ലക്ഷ്മീ-നാരായണനെ പോലെ പുരുഷോത്തമരായി മാറാനാണ് വന്നിരിക്കുന്നത്. എല്ലാ മനുഷ്യരും സത്ഗതി പ്രാപിക്കുന്നു. മനുഷ്യരുടെ ആത്മാവ് പുരുഷോത്തമമായി മാറുമ്പോള് പിന്നെ അവര് വസിക്കുന്ന സ്ഥാനവും ഉത്തമമായിരിക്കണം. പ്രസിഡന്റ് ഉയര്ന്ന പദവിയിലായതുകൊണ്ടാണ് അവര്ക്ക് താമസിക്കാന് രാഷ്ട്രപതി ഭവനം ലഭിച്ചിരിക്കുന്നത്. എത്ര വലിയ കൊട്ടാരവും, പൂന്തോട്ടവുമാണ്. ഇത് ഈ ലോകത്തിന്റെ കാര്യമാണ്. രാമരാജ്യത്തെക്കുറിച്ച് നിങ്ങള്ക്കാണ് അറിയുന്നത്. നിങ്ങള് സത്യയുഗീ പുരുഷോത്തമരായി മാറിയാല് പിന്നെ ഈ കലിയുഗീ പുരുഷോത്തമരുണ്ടാവില്ല. നിങ്ങള് സത്യയുഗീ പുരുഷോത്തമരായി മാറാനാണ് പ്രയത്നിക്കുന്നത്. നമ്മുടെ കൊട്ടാരങ്ങളൊക്കെ എങ്ങനെ ഉണ്ടാക്കിയതായിരിക്കും എന്ന് നിങ്ങള്ക്കറിയാം. നാളെ വരുന്ന രാമരാജ്യത്തില് നിങ്ങളാണ് പുരുഷോത്തമരായി മാറുന്നത്. നമ്മള് രാവണ രാജ്യത്തിനു പകരം രാമരാജ്യം സ്ഥാപിക്കുമെന്ന് നിങ്ങള് വെല്ലുവിളിക്കുന്നു. വെല്ലുവിളിച്ചു എങ്കില് മറ്റുള്ളവരെക്കൂടി ഭാവി 21 ജന്മത്തേക്കു വേണ്ടി പുരുഷോത്തമരാക്കി മാറ്റണം. ദേവതകളുടെ മഹിമയാണ്-സര്വ്വഗുണ സമ്പന്നനെന്നും…..അഹിംസ പരമമായ ദേവീ-ദേവത ധര്മ്മം എന്നതും. നിങ്ങള്ക്കല്ലാതെ മറ്റൊരു മനുഷ്യര്ക്കും അറിയില്ല. നിങ്ങള് അടുത്ത ജന്മത്തില് പുരുഷോത്തമരായി മാറും. അപ്പോള് ഈ രാവണരാജ്യത്തില് ആരുമുണ്ടായിരിക്കില്ല. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവുമുണ്ട്. ഇപ്പോള് ഈ രാവണ രാജ്യം ഇല്ലാതാകണം. ഇന്നത്തെ കാലത്ത് സമയത്തേയും വിശ്വസിക്കാന് സാധിക്കില്ല. അകാല മരണമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അഥവാ ആരോടെങ്കിലും ശത്രുതയുണ്ടെങ്കില് വധിക്കുകയും ചെയ്യുന്നു. നിങ്ങളെ ആര്ക്കും വധിക്കാന് സാധിക്കില്ല. നിങ്ങള് അവിനാശിയായ പുരുഷോത്തമരാണ്. മറ്റെല്ലാവരും രാവണരാജ്യത്തില് വിനാശി പുരുഷോത്തമരാണ്. മനുഷ്യര്ക്കൊന്നും നിങ്ങളുടെ ദൈവീക രാജ്യത്തെക്കുറിച്ചറിയില്ല. നമ്മള് നമ്മുടെ ദൈവീക സ്വരാജ്യം ശ്രീമതമനുസരിച്ച് സ്ഥാപിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. നല്ല കര്ത്തവ്യം ചെയതു പോയവരുടെയാണ് പൂജയുണ്ടാകുന്നത്. ഇത് നിങ്ങള്ക്കറിയാം. ജഗദംബക്ക് എത്ര പൂജയാണുള്ളത് എന്ന് നോക്കൂ. ജഗദംബ ജ്ഞാന-ജ്ഞാനേശ്വരിയാണ്. നിങ്ങള് ജഗദംബയുടെ കുട്ടികള് ജ്ഞാന-ജ്ഞാനേശ്വരിയും രാജരാജേശ്വരിയുമാണ്. രണ്ടുപേരിലും ഉത്തമം ആരാണ്? ജ്ഞാന-ജഞാനേശ്വരിയുടെ അടുത്ത് ചെന്ന് ഒരുപാട് പ്രകാരത്തിലുള്ള മനോകാമനകളെല്ലാം കേള്പ്പിക്കുന്നു. ഒരുപാട് സാധനങ്ങള് ആവശ്യപ്പെടുന്നു. ജഗദംബയുടെ ക്ഷേത്രവും, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രവും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. ജഗദംബയുടെ ക്ഷേത്രം വളരെ ചെറുതാണ്. ചെറിയ സ്ഥലത്തുള്ള തിരക്ക് മനുഷ്യര്ക്കിഷ്ടമാണ്. ശ്രീനാഥ ക്ഷേത്രത്തിലും ഒരുപാട് തിരക്കുണ്ട്, തുണികൊണ്ടുള്ള വടം കെട്ടിയിട്ടിട്ടാണ് തിരക്കിനെ മാറ്റിനിര്ത്തുന്നത്. കല്ക്കത്തയില് കാളിയുടെ ക്ഷേത്രം എത്ര ചെറുതാണ്. ക്ഷേത്രത്തിന്റെ അകത്ത് ഒരുപാട് എണ്ണയും വെള്ളവുമുണ്ട്. ഉള്ളിലേക്ക് വളരെ ശ്രദ്ധിച്ച് പോകണം. ഒരുപാട് തിരക്കാണ്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം വളരെ വലുതായിരിക്കും. ജഗദംബയുടെ ക്ഷേത്രം എന്തുകൊണ്ടാണ് ചെറുത്? ദരിദ്രമല്ലേ. അതിനാല് ക്ഷേത്രവും ദരിദ്രമായിട്ടാണ്. എന്നാല് ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം ധനവാന്റെയാണ്, അതുകൊണ്ട് ക്ഷേത്രത്തില് ഒരിക്കലും മേളയൊന്നുമുണ്ടാകാറില്ല. ജഗദംബയുടെ ക്ഷേത്രത്തില് ഒരുപാട് മേളയുണ്ടാകാറുണ്ട്. വിദേശത്തു നിന്നും ഒരുപാട് മനുഷ്യര് വരുന്നു. മഹാലക്ഷ്മിയുടെ ക്ഷേത്രവുമുണ്ട്. നിങ്ങള്ക്ക് മാത്രമെ അറിയുകയുള്ളൂ, മഹാലക്ഷ്മിയുടെ ക്ഷേത്രത്തില് ലക്ഷ്മിയും നാരായണനുമുണ്ടെന്ന്. മഹാലക്ഷ്മിയോട് ധനം മാത്രമാണ് യാചിക്കുന്നത്. കാരണം അവര് സ്വയം ധനവാനായി മാറിയല്ലോ. ഇവിടെ അവിനാശിയായ ജ്ഞാന ധനമാണ്. ധനത്തിനുവേണ്ടിയാണ് ലക്ഷ്മിയുടെ അടുത്തേക്ക് പോകുന്നത്. പിന്നെ ഒരുപാട് ആശകളെല്ലാം വെച്ചാണ് ജഗദംബയുടെ അടുത്തേക്ക് പോകുന്നത്. നിങ്ങള് ജഗദംബയുടെ കുട്ടികള് എല്ലാവരുടെയും മനോകാമനകള് 21 ജന്മത്തേക്കു വേണ്ടി പൂര്ത്തിയാക്കുന്നു. ഒരു മഹാമന്ത്രത്തിലൂടെയാണ് എല്ലാ മനോകാമനകളും 21 ജന്മത്തേക്ക് വേണ്ടി പൂര്ത്തീകരിക്കപ്പെടുന്നത്. മറ്റുള്ളവര് നല്കുന്ന മന്ത്രത്തിലൊന്നും ഒരര്ത്ഥവുമില്ല. നിങ്ങള് പതിതമായതുകൊണ്ടാണ് ബാബ നിങ്ങള്ക്ക് മന്ത്രം നല്കുന്നത്. ബാബയെ ഓര്മ്മിക്കുമ്പോള് മാത്രമെ പാവനമായി മാറുകയുള്ളൂ. ആത്മാക്കളോട് ഇതെല്ലാം ബാബക്കല്ലാതെ മറ്റാര്ക്കും പറയാന് സാധിക്കില്ല. ഈ സഹജമായ രാജയോഗം ഒരു ബാബയാണ് പഠിപ്പിക്കുന്നതെന്ന് ഇതിലൂടെ തെളിയിക്കപ്പെടുകയാണ്. ബാബയാണ് മന്ത്രവും നല്കുന്നത്. 5000 വര്ഷങ്ങള്ക്കു മുമ്പും മന്ത്രം നല്കിയിരുന്നു. ഈ സ്മൃതി വന്നുകഴിഞ്ഞു. നിങ്ങള് ഇപ്പോള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ക്രിസ്തു വന്നു പോയതിനു ശേഷം ക്രിസ്തുവിന്റെ ബൈബിള് വായിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തു എന്താണ് ചെയ്തിട്ടുപോയത്? ധര്മ്മത്തിന്റെ സ്ഥാപനയാണ് ചെയ്തത്. ശിവബാബ എന്താണ് ചെയ്തിട്ടു പോയതെന്നും, കൃഷ്ണന് എന്താണ് ചെയ്തിട്ടു പോയതെന്നും നിങ്ങള്ക്കറിയാം. സത്യയുഗത്തിന്റെ രാജകുമാരനായിരുന്ന കൃഷ്ണനാണ് നാരായണനായി മാറിയത്. പിന്നീട് പുനര്ജന്മങ്ങള് എടുത്തു വന്നു. ശിവബാബ എന്തെങ്കിലും ചെയ്തതു കൊണ്ടാണ് ബാബയുടെ പൂജയെല്ലാം ഉണ്ടാകുന്നത്. രാജയോഗം പഠിപ്പിച്ച്, ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിയിട്ടാണ് ബാബ പോയത് എന്ന് നിങ്ങള് മനസ്സിലാക്കുന്നു. എന്നാല് സ്വര്ഗ്ഗത്തിന്റെ ആദ്യത്തെ അധികാരിയായി മാറിയത് ശ്രീകൃഷ്ണനാണ്, അല്ലാതെ ശിവബാബയല്ല. നിങ്ങള് മനസ്സിലാക്കികഴിഞ്ഞു, തീര്ച്ചയായും കൃഷ്ണന്റെ ആത്മാവിനെയായിരിക്കും പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. നിങ്ങള് കൃഷ്ണന്റെ വംശാവലികളാണ് ഇവിടെ ഇരിക്കുന്നത്. രാജാവിനെയും റാണിയേയും മാതാ-പിതാവെന്നും, അന്നദാതാവെന്നും പറയുന്നു. രാജസ്ഥാനിലും രാജാവിനെ അന്ന ദാതാവെന്നാണ് പറയുന്നത്. രാജാക്കന്മാര്ക്ക് എത്ര അംഗീകാരമാണ് ഉള്ളത്. മുമ്പെല്ലാം പരാതികള് രാജാക്കന്മാരുടെ അടുത്താണ് വന്നിരുന്നത്. സഭ വിളിച്ചു കൂട്ടുമായിരുന്നു. തെറ്റെന്തെങ്കിലും ചെയ്താല് ഒരുപാട് പശ്ചാത്തപിക്കുമായിരുന്നു. ഇന്നത്തെ കാലത്ത് ജയില്പുള്ളികളായി ഒരുപാട് പേരുണ്ട്. ഇടക്കിടക്ക് ജയിലിലേക്ക് പോയിക്കൊണ്ടേയിരിക്കുന്നു. നിങ്ങള് കുട്ടികള്ക്കിപ്പോള് ഗര്ഭജയിലിലേക്ക് പോകേണ്ട ആവശ്യമില്ല. നിങ്ങള്ക്ക് ഗര്ഭകൊട്ടാരത്തിലേക്കാണ് പോകേണ്ടത്. അതിനാല് ബാബയെ ഓര്മ്മിച്ചാല് വികര്മ്മം വിനാശമാകും. പിന്നീട് ഒരിക്കലും ഗര്ഭജയിലിലേക്ക് പോകില്ല. സത്യയുഗത്തില് പാപങ്ങളൊന്നും ഉണ്ടാകുന്നില്ല. എല്ലാവരും ഗര്ഭകൊട്ടാരത്തിലായിരിക്കും, പക്ഷെ കുറഞ്ഞ പുരുഷാര്ത്ഥം കാരണം കുറഞ്ഞ പദവിയാണ് ലഭിക്കുക. ഉയര്ന്ന പദവിയിലുള്ളവര്ക്ക് ഒരുപാട് സുഖവുമുണ്ടായിരിക്കും. ഇവിടെയാണെങ്കില് 5 വര്ഷത്തേക്കു വേണ്ടി മാത്രമാണ് ഗവര്ണറെയും, പ്രസിഡന്റിനെയുമെല്ലാം നിയോഗിക്കുന്നത്. ഭാരതമാണ് ദൈവീക രാജസ്ഥാനായി മാറുന്നത് എന്ന് നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ഇപ്പോള് രാജസ്ഥാനുമില്ല, രാജാവും-റാണിമാരുമില്ല. മുമ്പ് ആരെങ്കിലും ഗവണ്മെന്റിന് പൈസ കൊടുക്കുമ്പോള് അവര്ക്ക് രാജാവിന്റെയും റാണിയുടെയും ടൈറ്റില് ലഭിച്ചിരുന്നു. നിങ്ങളുടെ ഇവിടെ പഠിപ്പാണ്. രാജാവും റാണിയൊന്നും പഠിപ്പിലൂടെയല്ല ആയി മാറുന്നത്. ഈ പഠിപ്പിലൂടെ നിങ്ങളുടെ ലക്ഷ്യമാണ്-നിങ്ങള് വിശ്വത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നു. രാജാവും-റാണിയുമല്ല. രാജാവിന്റെയും റാണിയുടെയും ടൈറ്റില് ത്രേതായുഗത്തിലാണ് ആരംഭിക്കുന്നത്.

ഇപ്പോള് നിങ്ങള് ജ്ഞാന-ജ്ഞാനേശ്വരിയായി മാറുന്നു. പിന്നീട് നിങ്ങള് രാജ-രാജേശ്വരിയായി മാറും. ആരാണ് ആക്കി മാറ്റുന്നത്? ഈശ്വരന്. എങ്ങനെ? രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും. രാജ്യപദവിക്കു വേണ്ടി ബാബയെ ഓര്മ്മിക്കണം. ബാബ നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്ന കാര്യം സഹജമല്ലേ. സ്വര്ഗ്ഗം സ്ഥാപിക്കുന്നത് ഈശ്വരനാകുന്ന പിതാവാണ്. സ്വര്ഗ്ഗത്തില് പോയി സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യില്ല. ദേവീ-ദേവതകള്ക്ക് സംഗമയുഗത്തിലാണ് പദവി ലഭിക്കുന്നത്. അതുകൊണ്ടാണ് സംഗമയുഗത്തെ അതിമനോഹരമായ മംഗളകാരിയായ സംഗമയുഗമെന്ന് പറയുന്നത്. ബാബ സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്ന കുട്ടികളുടെ മംഗളം എത്രയാണ് ചെയ്യുന്നത്. പരമപിതാ പരമാത്മാവ് പുതിയ ലോകം രചിക്കുന്നു എന്ന് പറയുന്നു. എന്നാല് പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നത് ആരാണെന്ന് അറിയില്ല. രാമരാജ്യമെന്ന് എന്തിനെയാണ് പറയുന്നതെന്ന് നിങ്ങള്ക്കറിയാം. മനുഷ്യര് രാമരാജ്യത്തിന് ലക്ഷക്കണക്കിന് വര്ഷങ്ങളാണ് കാണിച്ചിരിക്കുന്നത്. കലിയുഗത്തിന് 40,000 വര്ഷങ്ങളുണ്ടെന്ന് പറയുന്നു. ബാബ പറയുന്നു- ഞാന് സംഗമയുഗത്തില് വന്ന് ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന ചെയ്യുന്നു. ഇതാണ് സത്യ-നാരായണന്റെ കഥ. മനുഷ്യര് പഠിക്കുന്ന ശാസ്ത്രങ്ങളുടെ കഥയില് നിന്നൊന്നും ചക്രവര്ത്തി പദവി ലഭിക്കില്ല. ക്രിസ്ത്യാനികള് ബൈബിള് വായിക്കുന്നതിലൂടെ അവര്ക്ക് എന്താണ് ലഭിക്കുന്നത്. മനുഷ്യരുടെ സംഖ്യ വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. വൃക്ഷം തീര്ച്ചയായും പഴയതാവുക തന്നെ ചെയ്യും. വൃദ്ധി പ്രാപിച്ച് പഴയതാവുകയും ചെയ്യും. സത്യയുഗത്തില് നിങ്ങള് ലക്ഷ്മീ-നാരായണന്മാര് സര്വ്വ ഗുണ സമ്പന്നരായി മാറുന്നു. പിന്നീട് കലകള് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ഥാപനയുണ്ടാകുമ്പോഴാണ് പുതിയ വൃക്ഷമെന്ന് പറയുന്നത്. പുതിയ കെട്ടിടമുണ്ടാക്കിയാല് പുതിയതെന്നാണ് പറയുക. നിങ്ങളും സത്യയുഗത്തില് വരുമ്പോള് പുതിയ രാജധാനിയായിരിക്കും. പിന്നീട് കലകള് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവിടെയാണ് സ്ഥാപനയുണ്ടാകുന്നത്. ഈ അത്ഭുതകരമായ കാര്യങ്ങള് ആരുടെയും ബുദ്ധിയില് ഇല്ല. അതിനാല് ബാബ മനസ്സിലാക്കി തന്നു-എല്ലാ ആത്മാക്കള്ക്കും പുരഷോത്തമരായി മാറാനുള്ള യുഗമാണ് സംഗമയുഗം. ജീവന്മുക്തിയെയാണ് പുരുഷോത്തമമെന്ന് പറയുന്നത്. ജീവിത ബന്ധനത്തെ പുരുഷോത്തമമെന്ന് പറയാന് സാധിക്കില്ല. ഈ സമയം എല്ലാവരും ജീവിതബന്ധനത്തിലാണ്. ബാബ വന്നാണ് എല്ലാവരേയും ജീവന്മുക്തമാക്കുന്നത്. പകുതി കല്പത്തിലേക്ക് നിങ്ങള് ജീവന്മുക്തരായിരിക്കും. പിന്നീട് ജീവിതബന്ധനത്തിലായിരിക്കും. ഇത് നിങ്ങളാണ് മനസ്സിലാക്കുന്നത്. നിങ്ങളുടെ വ്രത നിയമമെന്താണ്? ബാബ വന്നാണ് വ്രതം പറഞ്ഞു തരുന്നത്, അല്ലാതെ കഴിക്കുന്നതിന്റെയും കുടിക്കുന്നതിന്റെയും കാര്യമല്ല. എല്ലാം ചെയ്തുകൊണ്ടും ഒരു ബാബയുടെ ഓര്മ്മയിലിരുന്ന് പവിത്രമായി മാറൂ. പുരുഷോത്തമമാസത്തില് ഒരുപാട് സമയത്തേക്ക് പവിത്രമായി കഴിയാറുണ്ട്. വാസ്തവത്തില് ഈ പുരുഷോത്തമ യുഗത്തിന് അംഗീകാരമുണ്ട്. അതിനാല് നിങ്ങള്ക്ക് എത്ര സന്തോഷവും ലഹരിയും ഉണ്ടായിരിക്കണം. ഇപ്പോള് നിങ്ങളില് നിന്നും ഒരു പാപ കര്മ്മവും ഉണ്ടാകാന് പാടില്ല. കാരണം നിങ്ങള് പുരുഷോത്തമരായി മാറുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ പുരുഷോത്തമ യുഗത്തില് ജീവന്മുക്തമായി മാറുന്നതിനുവേണ്ടി പുണ്യ കര്മ്മങ്ങള് ചെയ്യണം. തീര്ച്ചയായും പവിത്രമായി മാറണം. ഗൃഹസ്ഥത്തിലാണെങ്കിലും മനസ്സ് കൊണ്ട് മമത്വം ഇല്ലാതാക്കണം.

2.ശ്രീമതത്തനുസരിച്ച് തന്റെ ശരീരം-മനസ്സ്-ധനത്തിലൂടെ ദൈവീക രാജ്യം സ്ഥാപിക്കണം. പുരുഷോത്തമരാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

വരദാനം:-

നമ്മള് ഏറ്റവും ശ്രേഷ്ഠനായ സര്വ്വശക്തിവാന് പിതാവിന്റെ അഥോറിറ്റിയിലൂടെ എല്ലാ കാര്യങ്ങളും ചെയ്യുന്നവരാണ്, ഇത് ആര്ക്കും അവഗണിക്കാന് പറ്റാത്ത വിധത്തില് അത്രയും മുറിയാത്ത നിശ്ചയമുണ്ടായിരിക്കണം. ഇതിലൂടെ എത്രതന്നെ ഏത് വലിയ കാര്യം ചെയ്യുമ്പോഴും അതി സഹജമായ അനുഭവം തോന്നും. ഇന്നത്തെ കാലത്ത് സയന്സ് അത്തരത്തിലുള്ള യന്ത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്, ഏത് ചോദ്യത്തിനും ഉത്തരം സഹജമായിത്തന്നെ ലഭിക്കുന്നു, ബുദ്ധി ഉപയോഗിക്കേണ്ട ആവശ്യമേയില്ല. അതേപോലെ സര്വ്വശക്തിവാനായ അഥോറിറ്റിയെ കൂടെ വെക്കുകയാണെങ്കില് എല്ലാ പ്രശ്നങ്ങള്ക്കും ഉത്തരം സഹജമായി ലഭിക്കും, മാത്രമല്ല എളുപ്പമാര്ഗ്ഗത്തിന്റെ അനുഭൂതിയും ഉണ്ടാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top