25 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 24, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണമകറ്റുന്നതിനുള്ള ഉപായം- ശക്തിശാലി ഓര്മ്മ

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് പരദേശിയായ ബാബ തന്റെ അനാദി ദേശവാസി, ആദി ദേശവാസി സേവനാര്ത്ഥം സര്വ്വ വിദേശി, കുട്ടികളെ മിലനം ചെയ്യാന് വന്നിരിക്കുന്നു. ബാപ്ദാദായ്ക്കറിയാം ഇത് തന്നെയാണ് എന്റെ സിക്കിലധേ കുട്ടികള്, അനാദി ദേശമായ പരംധാമത്തിലെ നിവാസിയാണ്, അതോടൊപ്പം സൃഷ്ടിയുടെ ആദിയില് ഇതേ ഭാരത ഭൂമി സത്യയുഗീ സ്വദേശമായിരുന്നപ്പോള്, തന്റെ രാജ്യമായിരുന്നപ്പോള് അതിനെയാണ് ഭാരതം എന്നു പറയപ്പെടുന്നത്, അതിനാല് ആദിയില് ഇതേ ഭാരത ദേശവാസിയായിരുന്നു. ഇതേ ഭാരത ഭൂമിയില് ബ്രഹ്മാബാബയോടൊപ്പം രാജ്യം ഭരിച്ചിട്ടുണ്ട്. അനേക ജന്മം തന്റെ രാജ്യത്തില് സുഖം- ശാന്തി- സമ്പന്നതയില് ജീവിച്ചു അതിനാല് ആദി ദേശവാസിയായത് കാരണം ഭാരത ഭൂമിയോട് ഹൃദയത്തില് നിന്നും സ്നേഹമുണ്ട്. ഇപ്പോള് അന്തിമത്തില് ഭാരതം എത്ര തന്നെ ദരിദ്ര രാജ്യമായാലും, തന്റെ ദേശമെന്നു പറയുന്നത് സ്വന്തം തന്നെയാണ്. അതിനാല് നിങ്ങളെല്ലാവരുടെയും ആത്മാവിന്റെ സ്വന്തം ദേശം, ശരീരധാരി ദേവതാ ജീവിതത്തിന്റെ സ്വന്തം ദേശം ഏതായിരുന്നു? ഭാരതം തന്നെയായിരുന്നില്ലേ എത്ര ജന്മം ഭാരത ഭൂമിയില് ജീവിച്ചു, അത് ഓര്മ്മയുണ്ടോ? 21 ജന്മങ്ങളുടെ സമ്പത്ത് സര്വ്വരും ബാബയില് നിന്നും പ്രാപ്തമാക്കി, അതിനാല് 21 ജന്മങ്ങളുടെ ഗ്യാരന്റിയാണ്. പിന്നീടും ഓരോ ആത്മാവിന്റെയും പല ജന്മം ഭാരത ഭൂമിയില് തന്നെയായിരുന്നു കാരണം ബ്രഹ്മാബാബയുടെ സമീപത്തുള്ള ആത്മാക്കളാണ്, സമാനമാകുന്ന ആത്മാക്കളാണ്, അവര് ബ്രഹ്മാബാബയോടൊപ്പം സ്വയം തന്നെ പൂജ്യനീയനരും പൂജാരിയുമാകുന്ന പാര്ട്ടും കൂടെ അഭിനയിക്കുന്നു. നിങ്ങള്ബ്രാഹ്മണാത്മാക്കളാണ് ദ്വാപരയുഗത്തിന്റെ ആരംഭത്തില് ഭക്താത്മാക്കളാകുന്നത്. ആദി സ്വര്ഗ്ഗത്തിലും ഇതേ ദേശവാസിയായിരുന്നു, അനേക പ്രാവശ്യം ഭാരത ഭൂമിയിലെ ദേശവാസികളാണ്. അതിനാല് ബ്രാഹ്മണരുടെ അലൗകീക ലോകമായ മധുബനോട് വളരെ സ്നേഹം അനുഭവപ്പെടുന്നത്. ഈ മധുബന് ബ്രാഹ്മണരുടെ ചെറിയ ലോകമാണ്. ഈ ലോകം വളരെ നന്നായി ഇഷ്ടപ്പെടുന്നില്ലേ. ഇവിടെ നിന്ന് തിരികെ പോകാന് മനസ്സ് തോന്നുന്നില്ലല്ലോ. മധുബന് നിവാസിയാകൂ എന്ന് ഇപ്പോള് ആജ്ഞാപ്പിക്കുകയാണെങ്കില് സന്തോഷം തോന്നില്ലേ. അതോ സേവനം ആര് ചെയ്യും എന്ന സങ്കല്പം വരുമോ? സേവനത്തിനായി പോകുക തന്നെ വേണം. ബാപ്ദാദ ഇവിടെ തന്നെയിരിക്കൂ എന്ന് പറയുകയാണെങ്കില് സേവനത്തിന്റെ ഓര്മ്മ വരുമോ? സേവനം ചെയ്യിപ്പിക്കുന്നതാര്? ബാബയുടെ നിര്ദ്ദേശം ശ്രീമത്ത് അതിനെ അതേ രൂപത്തില് പാലിക്കണം- അവരെയാണ് സത്യമായ ആജ്ഞാകാരി കുട്ടികള് എന്ന് പറയുന്നത്. ബാപ്ദാദായ്ക്കറിയാം- മധുബനില് ഇരുത്തണോ അതോ സേവനത്തിനായി അയക്കണോ എന്ന്. ബ്രാഹ്മണ കുട്ടികള് ഓരോ കാര്യത്തിലും എവര് റെഡിയായിട്ടിരിക്കണം. പെട്ടെന്നു തന്നെ കിട്ടുന്ന നിര്ദ്ദേശങ്ങളില് എവര്റെഡിയായിട്ടിരിക്കണം. സങ്കല്പത്തില് പോലും മന്മത്ത് കലരാന്പാടില്ല, ഇങ്ങനെയുള്ളവരെയാണ് ശ്രീമത്തനുസരിക്കുന്ന ശ്രേഷ്ഠ ആത്മാവ് എന്ന് പറയുന്നത്.

സേവനത്തിന്റെ ഉത്തരവാദിത്വം ബാപ്ദാദായ്ക്കാണ് എന്നറിയാമല്ലോ. അതോ നിങ്ങള്ക്കാണോ? ഈ ഉത്തരവാദിത്വത്തില് നിന്നും നിങ്ങള് ഭാര രഹിതരല്ലേ അതോ ഉത്തരവാദിത്വത്തിന്റെ ചെറിയ ചെറിയ ഭാരമുണ്ടോ? ഇത്രയും വലിയ പ്രോഗ്രാം ചെയ്യണം, ഇത് ചെയ്യണം- ഭാരമായി മനസ്സിലാക്കുന്നില്ലല്ലോ. ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു. ചെയ്യിപ്പിക്കുന്നവന് ഒരേയൊരു ബാബയാണ്, ആരുടെയെങ്കിലും ബുദ്ധിയെ ടച്ച് ചെയ്ത് വിശ്വ സേവനത്തിന്റെ കാര്യം ചെയ്യിച്ചു കൊണ്ടിരിക്കുന്നു, ചെയ്യിച്ചു കൊണ്ടിരിക്കും. ആര് ചെയ്യുന്നുവൊ അവര്ക്ക് ലഭിക്കുന്നു അതിനാലാണ് കുട്ടികളെ ബാബ നിമിത്തമാക്കുന്നത്. നേടുന്നത് കുട്ടികളാണ്, ബാബയ്ക്ക് നേടേണ്ടതായി ഒന്നുമില്ല. പ്രാപ്തി നേടുക അഥവാ സേവനത്തിന്റെ ഫലം അനുഭവിക്കുക- ഇത് ആത്മാക്കളുടെ കര്ത്തവ്യമാണ്, അതിനാല് കുട്ടികളെ നിമിത്തമാക്കുന്നു. സാകാര രൂപത്തിലും സേവനം ചെയ്യിപ്പിക്കുന്ന കാര്യം കണ്ടു, ഇപ്പോള് അവ്യക്ത രൂപത്തിലും ചെയ്യിപ്പിക്കുന്നവനായ ബാബ അവ്യക്ത ബ്രഹ്മാവിലൂടെയും എങ്ങനെ സേവനം ചെയ്യിച്ചു കൊണ്ടിരിക്കുന്നുവെന്ന് കണ്ടു കൊണ്ടിരിക്കുന്നു. അവ്യക്ത സേവനത്തിന്റെ ഗതി വളരെ തീവ്രമാണ്. ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, നിങ്ങള് പാവകള്ക്ക് സമാനം നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു. ഈ സേവനവും ഒരു കളിയാണ്. ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, നിങ്ങള് നിമിത്തമായി ഒരു ചുവടിന് കോടി മടങ്ങ് പ്രാപ്തി എടുത്തു കൊണ്ടിരിക്കുന്നു. അപ്പോള് ഭാരം ആരുടെ മേലാണ്? ചെയ്യിപ്പിക്കുന്നവനിലാണോ അതോ ചെയ്യുന്നവരിലാണോ? ബാബയ്ക്കറിയാം- ഇത് ഭാരമല്ലയെന്ന്. നിങ്ങള് ഭാരമെന്ന് പറയുന്നു അതിനാല് ബാബയും ഭാരം എന്ന ശബ്ദം ഉപയോഗിക്കുന്നു. ബാബയ്ക്കെല്ലാം സഹജമാണ്. കേവലം രേഖ വരയ്ക്കുന്നു, രേഖ വരയ്ക്കുക എന്നത് വലിയ കാര്യമാണോ? ഇങ്ങനെ ബാപ്ദാദ സേവനം ചെയ്യിക്കുന്നു. ഒരു രേഖ വരയ്ക്കുന്നത് പോലെ സഹജമാണ് സേവനവും. ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു, നിമിത്തമായി കളിച്ചു കൊണ്ടിരിക്കുന്നു.

മായയുടെ വിഘ്നം കളിയാണ്, അതേപോലെ സേവനവും പരിശ്രമമല്ല എന്നാല് കളിയാണ്- ഇങ്ങനെ മനസ്സിലാക്കുന്നതിലൂടെ സേവനത്തിലും സദാ ഉന്മേഷം അനുഭവപ്പെടും. കളി കളിക്കുന്നത് എന്തിനാണ്? ക്ഷീണിക്കാനല്ല, ഉന്മേഷം ലഭിക്കാനാണ് കളിക്കുന്നത്. എത്ര തന്നെ വലിയ കാര്യമായാലും കളിച്ച് റിഫ്രേഷ് ആകുന്നത് പോലെ അനുഭവിക്കുന്നു. എത്ര തന്നെ ക്ഷീണിപ്പിക്കുന്ന കളിയായിക്കോട്ടെ കളിയാണെന്ന് മനസ്സിലാക്കിയാല് ക്ഷീണം അനുഭവപ്പെടില്ല കാരണം തന്റെ ഹൃദയത്തില് നിന്നുള്ള താല്പര്യത്തോടെയാണ് കളിക്കുന്നത്. കളിയില് എത്ര തന്നെ കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നാലും അതും മനോരഞ്ചനമായി അനുഭവപ്പെടുന്നു കാരണം ഹൃദയം കൊണ്ടാണ് ചെയ്യുന്നത്. മറ്റ് ലൗകീക കാര്യങ്ങള് ഭാരമായി അനുഭവപ്പെടുന്നു, ശരീരത്തിന് വേണ്ടി ചെയ്യേണ്ടി വരുന്നു. ഡ്യൂട്ടിയാണെന്ന് മനസ്സിലാക്കി ചെയ്യുന്നതിനാല് പരിശ്രമം അനുഭവപ്പെടുന്നു. ശാരീരിക പരിശ്രമമാകട്ടെ, ബുദ്ധിയുടെ പരിശ്രമത്തിന്റെ കാര്യമാകട്ടെ എന്നാല് ഡ്യൂട്ടിയാണെന്ന് മനസ്സിലാക്കി ചെയ്യുന്നതിലൂടെ ക്ഷീണം അനുഭവിക്കുന്നു കാരണം അത് ഹൃദയത്തിന്റെ സന്തോഷത്തേടെയല്ല ചെയ്യുന്നത്. തന്റെ മനസ്സിന്റെ ഉത്സാഹത്തില്, സന്തോഷത്തോടെ ചെയ്യുന്ന കാര്യത്തില് ക്ഷീണവും ഭാരവും അനുഭവപ്പെടില്ല. ചിലയിടത്ത് കുട്ടികളുടെ മേല് സേവനത്തിന്റെ കണക്കിനേക്കാള് കൂടുതല് കാര്യം വന്നു ചേരുന്നു, അതിനാലും ഇടയ്ക്കിടയ്ക്ക് ക്ഷീണം അനുഭവപ്പെടുന്നു. ബാപ്ദാദ കാണുന്നുണ്ട് ചില കുട്ടികള് അക്ഷീണരായി സേവനം ചെയ്യുന്നതിന്റെ ഉണര്വ്വിലും ഉത്സാഹത്തിലുമിരിക്കുന്നു. എന്നാലും ധൈര്യം വച്ച് മുന്നോട്ട് പോകുന്നുണ്ട്- ഇത് കണ്ട് ബാപ്ദാദ ഹര്ഷിതമാകുന്നു. എന്നാലും ബുദ്ധിയെ സദാ ഭാര രഹിതമാക്കി വയ്ക്കൂ.

ബാപ്ദാദ കുട്ടികളുടെ സര്വ്വ പ്ലാനും പ്രോഗ്രാമും വതനത്തിലിരുന്ന് കാണുന്നു. ഓരോ കുട്ടിയുടെയും ഓര്മ്മയുടെയും സേവനത്തിന്റെയും റിക്കോര്ഡ് ബാപ്ദാദായുടെയടുത്ത് സദാ ഉണ്ട്. നിങ്ങളുടെ ലോകത്തില് റിക്കോര്ഡ് വയ്ക്കുന്നതിനുള്ള പല സാധനങ്ങളുണ്ട്. ബാബയുടെയടുത്ത് സയന്സിന്റെ സാധനങ്ങളേക്കാള് റിഫൈനായ(സൂക്ഷ്മമായ) സാധനങ്ങളുണ്ട്, സ്വതവേ തന്നെ കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. സയന്സിന്റെ സാധനം എന്ത് കാര്യവും ലൈറ്റിന്റെ ആധാരത്തിലാണ് ചെയ്യുന്നത്. സൂക്ഷ്മ വതനവും ലൈറ്റിന്റേതാണ്. സാകാര വതനത്തിലെ ലൈറ്റിന്റെ സാധനം പ്രകൃതിയുടെ സാധനമാണ്, എന്നാല് അവ്യക്ത വതനത്തിലെ സാധനം പ്രകൃതിയുടേതല്ല. പ്രകൃതി രൂപം പരിവര്ത്തനപ്പെടുന്നു, സതോ, രചോ, തമോയില് പരിവര്ത്തനപ്പെടുന്നു. ഈ സമയത്ത് തമോഗുണീ പ്രകൃതിയാണ്, അതിനാല് ഈ സാധനങ്ങള് ഇന്ന് പ്രവര്ത്തിക്കും, നാളെ പ്രവര്ത്തിക്കില്ല. എന്നാല് അവ്യക്ത വതനത്തിലെ സാധനങ്ങള് പ്രകൃതിയില് നിന്നുമുപരിയാണ്, അതിനാല് അത് പരിവര്ത്തനത്തില് വരുന്നില്ല. എപ്പോള് എങ്ങനെ ആഗ്രഹിക്കുന്നുവൊ സൂക്ഷ്മമായ സാധനം സദാ തന്റെ കാര്യം ചെയ്തു കൊണ്ടിരിക്കുന്നു അതിനാല് സര്വ്വ കുട്ടികളുടെ റിക്കോര്ഡ് കാണുക എന്നത് ബാപ്ദാദായ്ക്ക് വലിയ കാര്യമല്ല. നിങ്ങള്ക്ക് സാധനങ്ങള് സംരക്ഷിക്കുക എന്നത് തന്നെ പ്രയാസമാകുന്നില്ലേ. അതിനാല് ബാപ്ദാദ ഓര്മ്മയുടെയും സേവനത്തിന്റെയും രണ്ടിന്റെയും റിക്കോര്ഡ് കാണുന്നു കാരണം രണ്ടിന്റയയും ബാലന്സ് എക്സ്ട്രാ ആശീര്വാദം നേടി തരുന്നു.

സേവനത്തിനായി സമയം കണ്ടെത്തുന്നു, അതില് ഇടയ്ക്ക് നിയമത്തേക്കാള് കൂടുതല് ചിലവഴിക്കുന്നു. സേവനത്തില് സമയം ചിലവഴിക്കുക വളരെ നല്ല കാര്യമാണ്, സേവനത്തിന്റെ ബലവും ലഭിക്കുന്നു, സേവനത്തില് ബിസിയായിട്ടിരിക്കുന്നത് കാരണം ചെറിയ ചെറിയ കാര്യങ്ങളില് നിന്നും മുക്തമാകുന്നു. ബാപ്ദാദായ്ക്ക് കുട്ടികളുടെ സേവനത്തില് വളരെ സന്തോഷമുണ്ട്, ധൈര്യത്തില് അര്പ്പണമാകുന്നു, എന്നാല് ഓര്മ്മയിലും ഉന്നതിയിലും കുറച്ച് തടസ്സം കൊണ്ടു വരുന്നതിന് നിമിത്തമാകുന്ന സേവനത്തിന്റെ സമയത്തെ കുറയ്ക്കണം. രാത്രിയില് 12 മണിക്കോ 1 മണിക്കോ ഉണരുകയാണെങ്കില് അമൃതവേള ഫ്രഷ് ആയിരിക്കില്ല. നിയമമനുസരിച്ച് ഇരിക്കുന്നു. അമൃതവേള ശക്തിശാലിയല്ലായെങ്കില് മുഴുവന് ദിനത്തെ ഓര്മ്മയിലും സേവനത്തിലും വ്യത്യാസം ഉണ്ടാകുന്നു. സേവനത്തിന്റെ പ്ലാന് ഉണ്ടാക്കുന്നതിനും, സേവനത്തെ പ്രാക്ടിക്കലില് കൊണ്ടു വരുന്നതിനും സമയമെടുക്കുന്നു. അപ്പോള് രാത്രിയിലെ സമയത്തെ കട്ട് ചെയ്ത് 12 ന് പകരം 11 മണിക്ക് ഉറങ്ങൂ. ആ ഒരു മണിക്കൂര് കുറച്ചു, ശരീരത്തിന് വിശ്രമം നല്കിയെങ്കില് അമൃതവേള നല്ലതായിരിക്കും, ബുദ്ധിയും ഫ്രഷ് ആകും. ഇല്ലായെങ്കില് മനസ്സില് കുറ്റബോധമുണ്ടാകും- സേവനം ചെയ്യുന്നുണ്ട് എന്നാല് ഓര്മ്മയുടെ ചാര്ട്ട് എത്ര വേണമോ അത്രയും ഇല്ല. മനസ്സില് അഥവാ ഹൃദയത്തില് അടിക്കടി വരുന്ന സങ്കല്പം- ഇത് ഇങ്ങനെയാകാമായിരുന്നു, എന്നാല് ആകുന്നില്ല, ആ സങ്കല്പം കാരണം ബുദ്ധിയും ഫ്രഷ് ആകുന്നില്ല. ബുദ്ധി ഫ്രഷ് ആണെങ്കില് ഫ്രഷ് ബുദ്ധിയിലൂടെ 2-3 മണിക്കുറിലെ കാര്യം 1 മണിക്കൂറില് പൂര്ത്തിയാക്കാന് സാധിക്കുന്നു. ക്ഷീണിച്ചിരിക്കുന്ന ബുദ്ധി കൂടുതല് സമയമെടുക്കുന്നു, ഇത് അനുഭവമുണ്ടല്ലോ. ബുദ്ധി എത്രമാത്രം ഫ്രഷ് ആകുന്നുവൊ, ശരീരത്തിന്റെ കണക്കിലും ഫ്രഷ്, ആത്മീയ ഉന്നതിയുടെ രൂപത്തിലും ഫ്രഷ്, ഡബിള് ഉന്മേഷമുണ്ടാകുന്നു അപ്പോള് 1 മണിക്കൂറിലെ കാര്യം അര മണിക്കൂറിനുള്ളില് പൂര്ത്തിയാക്കാന് സാധിക്കുന്നു. അതിനാല് സദാ തന്റെ ദിനചര്യയില് ബുദ്ധിയെ ഫ്രഷ് ആക്കി വയ്ക്കുന്നതിന് ശ്രമിക്കൂ. കൂടുതല് ഉറങ്ങുന്നതിന്റെ ശീലവും പാടില്ല എന്നാല് സമയത്ത് ശരീരത്തിന് ആവശ്യമായി വേണ്ടതില് ശ്രദ്ധിക്കൂ. ഇടയ്ക്കിടയ്ക്ക് സേവനത്തിന് അവസരം ലഭിക്കുന്നു, ഒന്നോ രണ്ടോ മാസത്തില് 2-4 പ്രാവശ്യം താമസിച്ചു, അത് വേറെ കാര്യം, എന്നാല് നിയമമനുസരിച്ച് ശരീരം ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കില് ഓര്മ്മയില് വ്യത്യാസം വരുന്നു. സേവനത്തിന്റെ പ്രോഗ്രാം ഉണ്ടാക്കുന്നുണ്ട്, 4 മണിക്കകൂര് സമയം കണ്ടെത്താന് പറഞ്ഞാല് കണ്ടെത്തുന്നു. അതേപോലെ ഓര്മ്മയ്ക്കും നിശ്ചിതമായ സമയം കണ്ടെത്തുക തന്നെ വേണം- ഇതും ആവശ്യമാണെന്ന് മനസ്സിലാക്കി ഈ വിധിയിലൂടെ തന്റെ പ്രോഗ്രാം ഉണ്ടാക്കൂ. ആലസ്യം പാടില്ല എന്നാല് ശരീരത്തിന് വിശ്രമം നല്കണം- ഈ വിധിയിലൂടെ പോകൂ കാരണം ഓരോ ദിവസവും സേവനം തീവ്ര ഗതിയിലൂടെ മുന്നോട്ട് പോകുന്നതിനുള്ള സമയമാണ് വന്നു കൊണ്ടിരിക്കുന്നത്. നിങ്ങള് മനസ്സിലാക്കുന്നു- ശരി, ഈ ഒരു വര്ഷത്തിന്റെ കാര്യം പൂര്ത്തിയായാല് വിശ്രമിക്കാം, ശരിയാക്കാം, ഓര്മ്മയെ പിന്നീട് കൂടുതല് വര്ദ്ധിപ്പിക്കാം. എന്നാല് സേവനത്തിന്റെ കാര്യം ഓരോ ദിവസവും പുതിയതിലും വച്ച് പുതിയത്, വലുതിലും വച്ച് വലിയത് ഉണ്ടാകണം അതിനാല് സദാ ബാലന്സ് വയ്ക്കൂ. അമൃതവേള ഫ്രഷ് ആയിരിക്കണം, പിന്നീട് അതേ കാര്യം മുഴുവന് ദിവസം സമയത്തിനനുസരിച്ച് ചെയ്യൂ എങ്കില് ബാബയുടെ ആശീര്വാദവും എക്സ്ട്രാ ലഭിക്കും, ബുദ്ധിയും ഫ്രഷാകുന്നത് കാരണം വളരെ പെട്ടെന്ന് സഫലതയോടെ കാര്യം ചെയ്യാന് സാധിക്കും. മനസ്സിലായോ?

ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- കുട്ടികളില് ഉത്സാഹം വളരെയധികമുണ്ട്, അതിനാല് ശരീരത്തെ കുറിച്ചും ചിന്തിക്കുന്നില്ല. ഉണര്വ്വും ഉത്സാഹത്തോടെയും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. മുന്നോട്ടുയര്ത്തുക എന്നത് ബാപ്ദാദായ്ക്ക് ഇഷ്ടമുള്ള കാര്യമാണ്, എന്നാലും ബാലന്സ് ഉണ്ടായിരിക്കണം. ചെയ്തു കൊണ്ടിരിക്കുന്നു, നടന്നു കൊണ്ടിരിക്കുന്നു എന്നാല് ഇടയ്ക്കിടയ്ക്ക് വളരെ കാര്യമുള്ളപ്പോള് ഒന്ന് ബുദ്ധിയുടെ ക്ഷീണം കാരണം പ്രതീക്ഷിക്കുന്ന അത്രയും ചെയ്യാന് സധിക്കുന്നില്ല, രണ്ടാമത്- കൂടുതല് കാര്യമുള്ളതിനാല് കുറച്ചെങ്കിലും ആരിലൂടെയെങ്കിലും ചഞ്ചലത വരുമ്പോള് ക്ഷീണം കാരണം പിറുപിറുക്കുന്നു. അതിലൂടെ സന്തോഷം കുറയുന്നു. ആന്തരീകമായി ശരിയായിട്ടിരിക്കുന്നു, സേവനത്തിന്റെ ബലവും ലഭിച്ചു കൊണ്ടിരിക്കുന്നു, സന്തോഷവും ലഭിച്ചു കൊണ്ടിരിക്കുന്നു എന്നാലും ശരീരം പഴയത് തന്നെയല്ലേ. അതിനാല് കൂടുതല് അതിലേക്ക് പോകാതിരിക്കൂ. ബാലന്സ് വയ്ക്കൂ. ഓര്മ്മയുടെ ചാര്ട്ടില് ക്ഷീണത്തിന്റെ പ്രഭാവം ഉണ്ടാകരുത്. സേവനത്തില് എത്രത്തോളം ബിസിയാകുന്നുവൊ, എത്ര തന്നെ ബിസിയായാലും ക്ഷീണത്തെയില്ലാതാക്കുന്നതിനുള്ള വിശേഷ സാധനം ഓരോ മണിക്കൂര് അഥവാ രണ്ട് മണിക്കൂറില് ഒരു മിനിറ്റ് എങ്കിലും ശക്തിശാലി ഓര്മ്മ തീര്ച്ചയായും ഉണ്ടായിരിക്കണം. ശരീരം ശക്തിഹീനമാകുമ്പോള് ശരീരത്തിന് ശക്തി നല്കാന് ഡോക്ടര് 2 മണിക്കൂറില് ശക്തിക്കുള്ള മരുന്ന് നല്കുന്നു. സമയം കണ്ടെത്തി മരുന്ന് കഴിക്കേണ്ടി വരുന്നില്ലേ. അതിനാല് ഇടയ്ക്കിടയ്ക്ക് ഒരു മിനിറ്റ് എങ്കിലും ശക്തിശാലി ഓര്മ്മയ്ക്കായി കണ്ടെത്തൂ അതില് എ, ബി, സി…… സര്വ്വ വിറ്റാമിനുകളും ഉള്പ്പെടും.

കേള്പ്പിച്ചില്ലേ എന്ത് കൊണ്ട് ശക്തിശാലി ഓര്മ്മ നിലനില്ക്കുന്നില്ല എന്ന്? നിങ്ങള് ബാബയുടേതും ബാബ നിങ്ങളുടേതുമാണ്, സര്വ്വ സംബന്ധവുമുണ്ട്, ഹൃദയത്തിന്റെ സ്നേഹവുമുണ്ട്, നോളേജ്ഫുള് ആണ്, പ്രാപ്തിയുടെ അനുഭവിയാണ്, എന്നാലും ശക്തിശാലി ഓര്മ്മ സദാ എന്ത് കൊണ്ട് നില നില്ക്കുന്നില്ല, കാരണമെന്ത്? തന്റെ ഓര്മ്മയുടെ ലിങ്ക് വയ്ക്കുന്നില്ല. ബന്ധം മുറിയുന്നു, അതിനാല് വീണ്ടും യോജിപ്പിക്കാന് സമയവുമെടുക്കുന്നു, പരിശ്രമവുമെടുക്കുന്നു, ശക്തിശാലിയ്ക്ക് പകരം ശക്തിഹീനമാകുന്നു. വിസ്മൃതിയുണ്ടാകുന്നില്ല, ഓര്മ്മ നില നില്ക്കുന്നു. എന്നാല് സദാ ശക്തിശാലി ഓര്മ്മ സ്വതവേ ഉണ്ടായിരിക്കണം- അതിന് വേണ്ടി ഈ ബന്ധം മുറിയരുത്. സദാ ബുദ്ധിയില് ഓര്മ്മയുടെ ബന്ധം യോജിച്ചിരിക്കണം- ഇതാണ് അതിനുള്ള വിധി. ഇതും ആവശ്യമാണെന്ന് മനസ്സിലാക്കൂ. ഏതുപോലെ ആ കാര്യം ആവശ്യമാണെന്ന് മനസ്സിലാക്കുന്നു, സേവനത്തിന്റെ പ്ലാന് പൂര്ത്തിയാക്കുക തന്നെ വേണം അതിനാല് സമയവും ചിലവഴിക്കുന്നു, ഊര്ജ്ജവും നല്കുന്നു. അതേപോലെ ഇതും ആവശ്യമാണ് ഓര്മ്മയുടെ കാര്യത്തില് ഇത് അവസാനം ചെയ്യാം എന്നാകരുത്, ഈ കാര്യം ആദ്യം പൂര്ത്തിയാക്കി പിന്നീട് ഓര്മ്മിക്കാം എന്നല്ല. ഇതിനുള്ള സമയം തന്റെ പ്രോഗ്രാമില് ആദ്യം നല്കൂ. സേവനത്തിന്റെ പ്ലാനിന് 2 മണിക്കൂര് ഫിക്സ് ചെയ്യുന്നു- മീറ്റിംഗ് ആകട്ടെ, പ്രാക്ടിക്കല് ചെയ്യുന്നതാകട്ടെ, അപ്പോള് 2 മണിക്കൂറിനൊപ്പം ഇതും ഇടയില് ചെയ്യണം- ഇത് ആഡ് ചെയ്യൂ. ഒരു മണിക്കൂറില് ഉണ്ടാക്കുന്ന പ്ലാന് അര മണിക്കൂറിനുള്ളില്ചെയ്യാന് സാധിക്കും. ചെയ്ത് നോക്കൂ. തനിയെ ഉന്മേഷത്തോടെ 2 മണിക്കേ കണ്ണ് തുറക്കും, എന്നാല് കാര്യം കാരണം ഉണരേണ്ടി വന്നാല് അതിന്റെ പ്രഭാവം ശരീരത്തിളഉണ്ടാകുന്നു. അതിനാല് ബാലന്സിന്റെ മേല് സദാ ശ്രദ്ധ വയ്ക്കൂ.

ബാപ്ദാദ കുട്ടികളെ അത്രയും ബിസിയായിട്ടിരിക്കുന്നത് കണ്ട് ഇത് തന്നെ ചിന്തിക്കുന്നു- ഇവരുടെ ശിരസ്സ് മസാജ് ചെയ്യണം എന്ന് എന്നാല് സമയം കണ്ടെത്തുകയാണെങ്കില് വതനത്തില് ബാപ്ദാദ മസാജും ചെയ്യും. അതും അലൗകീകമായിരിക്കും, ലൗകീക മസാജല്ല. തീര്ത്തും ഫ്രഷ് ആകും. ഒരു സെക്കന്റിന്റെ ശക്തിശാലി ഓര്മ്മ ശരീരത്തെയും മനസ്സിനെയും രണ്ടിനെയും ഫ്രഷ് ആക്കുന്നു. ബാബയുടെ വതനത്തിലേക്ക് വരൂ, എന്ത് സങ്കല്പിക്കുന്നുവൊ അത് പൂര്ത്തിയാകുന്നു. ശരീരത്തിന്റെ ക്ഷീണമാകട്ടെ, ബുദ്ധിയുടേതാകട്ടെ, സ്ഥിതിയുടെ ക്ഷീണമാകട്ടെ- ബാബ വന്നിരിക്കുന്നത് തന്നെ ക്ഷീണത്തെയകറ്റാനാണ്.

ഇന്ന് ഡബിള് വിദേശികളുമായി വ്യക്തിഗത സംഭാഷണം ചെയ്തു കൊണ്ടിരിക്കുന്നു. വളരെ നല്ല സേവനം ചെയ്തു, ചെയ്തു കൊണ്ടേയിരിക്കണം. സേവനം വര്ദ്ധിക്കണം- ഇത് ഡ്രാമയനുസരിച്ച് നടക്കണം. ഇപ്പോള് വളരെയധികമായില്ലേ… എന്ന് താങ്കള് എത്ര തന്നെ ചിന്തിച്ചാലും- എന്നാല് ഡ്രാമയുടെ ഭാവി നിശ്ചിതമാണ്, സേവനത്തിന്റെ പ്ലാന്സ് ഉണ്ടാകുക തന്നെ വേണം, നിങ്ങള് ഏവര്ക്കും നിമിത്തമായി ചെയ്യുക തന്നെ വേണം. ഈ ഭാവി ആര്ക്കും മാറ്റാന് സാധിക്കില്ല. ബാബ ഒരു വര്ഷം സേവനത്തില് റസ്റ്റ് നല്കാന് ആഗ്രഹിച്ചാലും ഇത് ആര്ക്കും മാറ്റാന് സാധിക്കില്ല. സേവനത്തില് നിന്നും ഫ്രീയായിട്ടിരിക്കാന് സാധിക്കുമോ? ഓര്മ്മ ബ്രാഹ്മണ ജീവിതത്തിന്റെ മരുന്നാണ്, അതേപോലെ സേവനവും ജീവിതത്തിന്റെ മരുന്നാണ്. മരുന്നില്ലാതെയിരിക്കാന് സാധിക്കുമോ? എന്നാല് തീര്ച്ചയായും ബാലന്സ് ആവശ്യമാണ്. ബുദ്ധിയില് ഭാരം വരുന്ന രീതിയിലും ചെയ്യരുത്, അലസരായി പോകുന്ന വിധത്തില് ചെയ്യാതെയുമിരിക്കരുത്. ഭാരവും പാടില്ല, അലസതയും പാടില്ല- ഇതിനെയാണ് പറയുന്നത് ബാലന്സ്. ശരി.

സദാ ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സിലൂടെ ബാബയുടെ ആശീര്വാദത്തിന്റെ അധികാരി, സദാ ബാബയ്ക്ക് സമാനം ഡബിള് ലൈറ്റായിട്ടിരിക്കുന്ന, സദാ നിരന്തര ശക്തിശാലി ഓര്മ്മയുടെ ബന്ധം വയ്ക്കുന്ന, സദാ ശരീരത്തെയും ആത്മാവിനെയും ഉന്മേഷഭരിതമാക്കുന്ന, ഓരോ കര്മ്മം വിധിപൂര്വ്വം ചെയ്യുന്ന, സദാ ശ്രേഷ്ഠ സിദ്ധി പ്രാപ്തമാക്കുന്ന- അങ്ങനെയുള്ള ശ്രേഷ്ഠമായ, സമീപത്തുള്ള കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വരദാനം:-

തന്റെ ശ്രേഷ്ഠമായ ഭാഗ്യത്തെ സദാ സ്മൃതിയില് വയ്ക്കുന്നവര് സമര്ത്ഥ സ്വരൂപത്തിലിരിക്കുന്നു. അവര്ക്ക് സദാ തന്റെ അനാദി യഥാര്ത്ഥമായ സ്വരൂപം സ്മൃതിയിലുണ്ടായിരിക്കും. ഒരിക്കലും അയഥാര്ത്ഥമായ മുഖം ധാരണ ചെയ്യില്ല. പല പ്രാവശ്യം മായ അയഥാര്ത്ഥമായ ഗുണത്തിന്റെയും കര്ത്തവ്യത്തിന്റെയും സ്വരൂപമാക്കി മാറ്റുന്നു. ചിലരെ ക്രോധി, ചിലരെ ലോഭി, ചിലരെ ദുഃഖി, ചിലരെ അശാന്തവുമാക്കി മാറ്റുന്നു- എന്നാല് യഥാര്ത്ഥമായ സ്വരൂപം ഈ സര്വ്വ കാര്യങ്ങളില് നിന്നുമുപരിയാണ്. തന്റെ യഥാര്ത്ഥമായ സ്വരൂപത്തില് സ്ഥിതി ചെയ്യുന്ന കുട്ടികള് സൂര്യവംശി പദവിയുടെ അധികാരിയായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top