26 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 25, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഒരിക്കലും ഓര്മ്മയുടെ യാത്രയില് ക്ഷീണിക്കരുത്, ദേഹാഭിമാനമാണ് നമ്മളെ ക്ഷീണിപ്പിക്കുന്നത്, ദേഹീ അഭിമാനിയായി മാറിയാല് ക്ഷീണം ഇല്ലാതാകും.

ചോദ്യം: -

; 21 ജന്മത്തിന്റെ ഭാഗ്യത്തെ നശിപ്പിക്കുന്ന സംസ്കാരം ഏതാണ്?

ഉത്തരം:-

പിണങ്ങുന്നതിന്റെ സംസ്കാരം. ബാബയോട് അല്ലെങ്കില് പഠിപ്പിനോട് പിണങ്ങുകയാണെങ്കില് 21 ജന്മത്തേക്കുള്ള ഭാഗ്യത്തെ നശിപ്പിക്കുകയാണ്. അതുകൊണ്ട് ബാബ പറയുന്നു-മധുരമായ കുട്ടികളെ, ഞാന് ഇത്ര പേര്ക്ക് മനസ്സിലാക്കിക്കൊടുത്തു, അല്ലെങ്കില് ഇത്ര സഹായം ചെയ്തു, എന്നിങ്ങനെ ദേഹാഭിമാനത്തിന് വശപ്പെട്ട് ഒരിക്കലും തലതിരിഞ്ഞ ലഹരിയുണ്ടാകരുത്. നോക്കൂ, ബാബ എത്ര വലിയ അധികാരിയായിട്ടു പോലും നിരഹങ്കാരിയാണ്, അതുകൊണ്ട് അച്ഛനെ മാതൃകയാക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്…..

ഓം ശാന്തി. മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികള് ഗീതം കേട്ടു. യോഗയുക്തവും സേവാധാരികളുമായിട്ടുള്ള കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥം പെട്ടെന്ന് മനസ്സിലാക്കും. നമ്മള് രാത്രിയിലെ യാത്രക്കാര് അര്ത്ഥം ബ്രാഹ്മണരുടെ രാത്രി ഇപ്പോള് പൂര്ത്തിയായി. ഭക്തി മാര്ഗ്ഗത്തെയാണ് രാത്രിയെന്ന് പറയുന്നത്. പകുതി കല്പം രാത്രി പൂര്ത്തിയായി. പരിധിയുള്ള രാത്രിയും പകലുമുണ്ട്. ബ്രാഹ്മണരുടേത് പകുതി കല്പം രാത്രിയും പകുതി കല്പം പകലുമാണ്. ബാബ വരുന്നത് കലിയുഗമാകുന്ന അന്ധകാരത്തിലാണ്. പ്രഭാതത്തിന്റെ ആദ്യപ്രകാശ രശ്മിയാണ്, പ്രഭാതമായിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളെ, ഓര്മ്മയുടെ യാത്രയില് ക്ഷീണിക്കരുത്. ഈ കാര്യം കുട്ടികള്ക്കും അറിയാം. മുമ്പെല്ലാം ഭൗതീക യാത്ര ചെയ്തിരുന്നു. മുമ്പ് വളരെ പതുക്കെ കാല്നടയായിട്ടാണ് യാത്രക്ക് പോയിരുന്നത്. യാത്രക്കിടയില് ഇടക്കിടെയുള്ള വഴിയോ രസത്രങ്ങളുണ്ടാകും. അറിയാം ഇന്നയിന്ന താവളങ്ങളില് തങ്ങണമെന്ന്. മുന് കാലങ്ങളില് വളരെ ശ്രദ്ധയോടെ കാല്നടയായിട്ടായിരുന്നു പോയിരുന്നത്, അതിനാല് വളരെ പ്രയത്നവുമുണ്ടായിരുന്നു. എന്നാല് ഈ യാത്ര വളരെ സഹജമാണ്. ഇതാണ് സഹജമായ ഓര്മ്മ അഥവാ യോഗം. ബാബയെ മാത്രം ഓര്മ്മിക്കുക. ദേഹാഭിമാനിയായി മാറുമ്പോഴാണ് ക്ഷീണിക്കുന്നത്. ശരിയാണ്, ഇതില് ഒരു സംശയവുമില്ല, പക്ഷെ, മായയുടെ വിഘ്നമുണ്ടാവുക തന്നെ ചെയ്യും. എന്നാല് ഇതില് ക്ഷീണിച്ചു പോകരുത്. ക്ഷീണിക്കുന്നതിലൂടെ ദേഹാഭിമാനമുണ്ടാകുന്നു. ബാബ പറയുന്നു- ശരീര നിര്വ്വഹണാര്ത്ഥം കര്മ്മം ചെയ്യാനുള്ള അനുവാദമുണ്ട്. 8 മണിക്കൂര് ശരീര നിര്വ്വഹണാര്ത്ഥവും, 8 മണിക്കൂര് വിശ്രമവും, ശേഷിച്ചുള്ള 8 മണിക്കൂര് ആത്മീയ സേവനത്തിനും നല്കൂ. പൂര്ണ്ണമായി 8 മണിക്കൂര് ആരും ചിലവഴിക്കുന്നില്ല. അവസാന സമയമാകുമ്പോള് 8 മണിക്കൂര് ചിലവഴിക്കും. ചാര്ട്ട് വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കൂ. ഇവിടെ വന്ന് ഇരിക്കുമ്പോള് ഓര്മ്മിക്കാന് സഹായിക്കുന്നു, അതിനെ കമന്ററി ധ്യാനമെന്നാണ് പറയുന്നത്. ബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. ഇവിടെ (സെന്ററില്) തന്നെ വന്ന് ഓര്മ്മയില് ഇരിക്കണം എന്നല്ല. 5-10 മിനറ്റ് യോഗം ചെയ്ത് എഴുന്നേല്ക്കാം എന്ന് ചിന്തിക്കുന്നവര് ഒരുപാട് പേരുണ്ട്. എന്നാല്, ബാബ പറയുന്നു, ജോലി കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടും വന്നും പോയിക്കൊണ്ടും നിങ്ങള് ഓര്മ്മയില് ഇരിക്കൂ. ഗംഗാ സ്നാനമെല്ലാം ചെയ്യാന് പോകുമ്പോള് രാമ-രാമ എന്ന് ജപിക്കാറുണ്ടല്ലോ. പക്ഷെ, ഇവിടെ നിങ്ങള്ക്ക് ഒന്നും സ്മരിക്കേണ്ട ആവശ്യമില്ല, ബാബയെ മാത്രം ഓര്മ്മിച്ചാല് മതി. ബാബ കുട്ടികളോടാണ് സംസാരിക്കുന്നത്. ഓര്മ്മയുടെ യാത്രയിലാണ് നിങ്ങളുടെ മംഗളമുള്ളത്. ഇതില് ക്ഷീണിക്കരുത്. ഇതില് ഒരുപാട് കൊടുങ്കാറ്റുകള് വരും. പൊടിയുടെ കൊടുങ്കാറ്റല്ല. മായയുടെ കൊടുങ്കാറ്റിലൂടെ ബുദ്ധിയുടെ യോഗം മുറിഞ്ഞു പോകുന്നു. പിന്നീട് ദേഹാഭിമാനത്തില് വരുന്നതിലൂടെ ജോലി കാര്യങ്ങളുടെയും കുട്ടികളുടെയും ഓര്മ്മ വരുന്നു. ബാബ പറയുന്നു-ഈ ജോലികാര്യങ്ങളെല്ലാം ഇപ്പോള് അവസാനിക്കും. നിങ്ങളുടെ കുട്ടികള് അവകാശികളാകാനേ പോകുന്നില്ല. എല്ലാം അവസാനിക്കും. ഇപ്പോള് പരിധിയില്ലാത്ത ബാബയുടെ അവകാശികളാണ് ഉള്ളത്. പരിധിയുള്ള സമ്പത്ത് നശിക്കുക തന്നെ വേണം. ധനവാന്മാര് മനസ്സിലാക്കുന്നു, കുട്ടി വലുതായി, വിവാഹം കഴിച്ച്, പിന്നീട് ഇത് ചെയ്യും…എന്നെല്ലാം. ബാബ പറയുന്നു- ഇപ്പോള് അത്രക്കൊന്നും സമയമില്ല. അതുകൊണ്ട് ഈ ലോകത്തില് നിന്നുള്ള മോഹത്തെ ഇല്ലാതാക്കൂ. ഈ ലോകം ശ്മശാനമാണ്. കുട്ടികളുടെയും ജോലി കാര്യങ്ങളുടെയും ഓര്മ്മയില് മരിക്കുകയാണെങ്കില് വെറുതെ അവനവന്റെ നഷ്ടമുണ്ടാക്കി വെയ്ക്കുകയാണ്. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ ഒരുപാട് ലാഭമുണ്ടാകും. ദേഹാഭിമാനത്തില് വരുന്നതിലൂടെ ഒരുപാട് നഷ്ടമുണ്ടാകുന്നു. ദേഹീഅഭിമാനിയായി മാറുന്നതിലൂടെ ലാഭമുണ്ടാകുന്നു. ഓര്മ്മിക്കുന്തോറും ഭാവിയിലെ 21 ജന്മത്തേക്കുളള സമ്പത്ത് പ്രാപ്തമാക്കുന്നു. ഓര്മ്മിക്കുന്നില്ലെങ്കില് ഒരുപാട് നഷ്ടമുണ്ടാകും. ഇത് മുഴുവന് കല്പത്തിലേക്കു വേണ്ടിയുള്ള പ്രാപ്തിയാണ്. എത്ര വലിയ നഷ്ടത്തിന്റെ കാര്യമാണ്. എങ്ങനെ നമുക്ക് മുഴുവന് സമ്പത്തും പ്രാപ്തമാക്കാം എന്ന് ചിന്തിക്കണം. ധനത്തിന്റെ അത്യാര്ത്തി വെയ്ക്കരുത്. ഒരുപാട് അത്യാഗ്രഹത്തിലേക്ക് പോകരുത്. ആരെങ്കിലും പാപ്പരാവുകയാണെങ്കില് ഒരുപാട് വിഷമിക്കുന്നു. ശിവബാബയെ തികച്ചും മറക്കുന്നു. ജ്ഞാനത്തില് വന്നിട്ടാണ് പാപ്പരായി മാറിയതും രോഗിയായി മാറിയതെന്നുമെല്ലാം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒരിക്കലും കരുതരുത്. അസുഖമുണ്ടാകുന്നത് നമ്മുടെ കര്മ്മഭോഗാണ്. വികര്മ്മങ്ങള് വിനാശമാകുന്നത് നല്ലതാണ്. ധര്മ്മരാജന്റെ ശിക്ഷയനുഭവിക്കുന്നതിനേക്കാളും നല്ലത് അസുഖമല്ലേ. കര്മ്മഭോഗാണ് ഇല്ലാതാക്കേണ്ടത്. ഈ ശരീരം മഹാരോഗിയാണ്. എന്നിട്ടും ഈ ശരീരത്തെ എത്രയാണ് സംരക്ഷിക്കുന്നത്. പോകെ-പോകെ ഈ ശരീരവും നിന്നുപോകുന്നു, ഹൃദയസ്തംഭനമുണ്ടാകുന്നു. അങ്ങിനെയുള്ള പഴയ ലോകത്തെ ബുദ്ധികൊണ്ട് പൂര്ണ്ണമായും മറക്കണം. കുട്ടികള് കാണുന്നു, അച്ഛന് പുതിയ വീടുണ്ടാക്കുമ്പോള് പഴയതിനോടുള്ള ഹൃദയത്തിന്റെ താല്പര്യം പാടെ മാറിപ്പോകുന്നു. കുട്ടികള് പറയുന്നു-ബാബാ! പെട്ടെന്ന് പുതിയ കെട്ടിടമുണ്ടാക്കൂ, പഴയ കെട്ടിടത്തില് ഒരുപാട് ബുദ്ധിമുട്ടാണ്. ഈ പഴയ ലോകം വളരെ അഴുക്കാണെന്ന് നിങ്ങള്ക്കറിയാം. നിങ്ങളുടെ പരിധിയില്ലാത്ത സന്യാസമാണ്. സന്യാസിമാര് വീടിനെ ഉപേക്ഷിച്ച് പരിധിയുള്ള സന്യാസം ചെയ്യുന്നു. നിങ്ങള് വികാരങ്ങളുടെ സന്യാസമാണ് ചെയ്യുന്നത്. ബാബ പറയുന്നു- ദേഹവും ദേഹത്തിന്റെ സംബന്ധികളുമായുള്ള സംബന്ധത്തെ മാറ്റി ബാബയെ ഓര്മ്മിക്കൂ. കണ്ണുകൊണ്ട് കാണുന്ന ഈ ലോകത്തെ മറക്കൂ. നമ്മള് സ്വര്ഗ്ഗമാകുന്ന രാജധാനിക്കുവേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത് എന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. ഇതെല്ലാം ശ്മശാനമാകാന് പോകുന്നതാണ്, ഇതിനോട് സ്നേഹം വെയ്ക്കരുത്. മനുഷ്യരുടെ കൈയ്യില് ഒരുപാട് പൈസയുള്ളതിനാല് വികാരങ്ങളും വര്ദ്ധിച്ചിരിക്കുന്നു. കാമമാകുന്ന വികാരം എത്ര ശക്തിശാലിയാണ്. കാമമാകുന്ന വികാരമില്ലാതെ ജീവിക്കാന് സാധിക്കുന്നില്ല. 4-5 വര്ഷം പവിത്രമായി ജീവിച്ചതിനു ശേഷം പറയുന്നു-ബാബാ, ഇന്ന് ഇവരെ വികാരങ്ങളുടെ ഭൂതം പിടികൂടി, കറുത്ത മുഖമാക്കി എന്ന്. എത്രയാണ് കഷ്ടപ്പെട്ടു. 5 നില കെട്ടിടത്തില് നിന്നും വീണു പോയി. ആദ്യം ദേഹാഭിമാനമാണ്. ഉയര്ന്ന കെട്ടിടത്തില് നിന്നും വീഴുമ്പോള് തവിടുപൊടിയാകുന്നു. തീര്ന്നു, എല്ലുകളെല്ലാം പൊട്ടുകയും ചെയ്യുന്നു. പിന്നീട് പുരുഷാര്ത്ഥം ചെയ്യാന് സമയമെടുക്കുന്നു. ഏറ്റവും വലിയ മുറിവ് ഇതാണ്. അതുകൊണ്ടാണ് ബാബ പറയുന്നത്-കാമം മഹാശത്രുവാണ്. വികാരത്തെ തന്നെയാണ് പതിത അവസ്ഥയെന്ന് പറയുന്നത്. ഞങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ എന്ന് പറയുന്നു. സമ്പൂര്ണ്ണ നിര്വ്വികാരികള് ഭാരതത്തിലായിരുന്നല്ലോ. നിര്വ്വികാരി ഭാരതമായിരുന്നു. ഇപ്പോള് ഭാരതം വികാരിയാണ്. സൂര്യവംശികളെ സമ്പൂര്ണ്ണ നിര്വ്വികാരികളെന്നാണ് പറയുന്നത്. രാമചന്ദ്രന്റെ രാജ്യത്തിലും വികാരങ്ങളൊന്നുമില്ല. എന്നാല് കലകള് കുറയും. 1250 വര്ഷം കുറയുമ്പോള് ലോകത്തിന്റെ ശക്തിയും കുറയുമല്ലോ. അതുകൊണ്ടാണ് സത്യയുഗത്തെ സതോപ്രധാനമെന്നും, രാമരാജ്യത്തെ സതോ എന്നും പറയുന്നത്. നമ്മള് മമ്മയേയും ബാബയേയും പിന്തുടര്ന്ന് സൂര്യവംശത്തിലെ മഹാരാജാവും മഹാറാണിയുമായി മാറണമെന്ന് ആഗ്രഹിക്കുന്നു. ഇതില് ബുദ്ധിമുട്ടിന്റെയോ പൈസ ചെലവാക്കുന്നതിന്റെയോ കാര്യമില്ല. ഇതിനുവേണ്ടി വായിലൂടെ ഒന്നും പറയേണ്ട ആവശ്യവുമില്ല. ഓര്മ്മിച്ചാല് മാത്രം മതി. ഇതിനെയാണ് സഹജമായ യോഗമെന്ന് പറയുന്നത്. ഇതില് വളരെയധികം പരിശ്രമം വേണം. ബാബയുടെ മുന്നില് എല്ലാവരും മഹാരഥിമാരാണ്. പൂര്ണമായും ബാബയുമായി യോഗമുണ്ടെങ്കില് മാത്രമെ ജ്ഞാനം അമ്പ് പോലെ തറക്കുകയുള്ളൂ. യോഗബലമുണ്ടല്ലോ. യോഗത്തിന്റെ കുറവ് ധാരാളമുണ്ട്. യോഗത്തിലാണ് വിഘ്നങ്ങളുമുണ്ടാകുന്നത്. പരിധിയില്ലാത്ത ബാബ മധുര-മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. ബാബയോടും പഠിപ്പിനോടും ഒരിക്കലും പിണങ്ങരുത്. പിണങ്ങുകയാണെങ്കില് 21 ജന്മത്തേക്ക് വേണ്ടിയുള്ള തന്റെ ഭാഗ്യത്തോടാണ് പിണങ്ങുന്നത്. വളരെ നല്ല-നല്ല കുട്ടികള് പോലും പിണങ്ങുന്നുണ്ട്. ദേഹാഭിമാനത്തിന്റെ ലഹരി കയറുന്നു. ഞാന് ഇത്ര പേര്ക്ക് മനസ്സിലാക്കി കൊടുത്തു എന്ന്. ദേഹാഭിമാനം വരുന്നതിലൂടെയാണ് താഴേക്ക് വീഴുന്നത്. ജ്ഞാനത്തില് അഹങ്കാരം വരാന് പാടില്ല. ശിവബാബക്ക് അഹങ്കാരമുണ്ടോ? എത്ര നിരഹങ്കാരിയും, എത്ര വലിയ അധികാരിയുമാണ്. ബാബ പറയുന്നു-ഞാന് സാധാരണ ശരീരത്തില് അഥവാ സാധാരണ വീട്ടിലേക്കാണ് വരുന്നത്. ധനവാന്മാരുടെ വീട്ടിലേക്കല്ല ബാബ വരുന്നത്. അതിനാല് ഇപ്പോള് കുട്ടികള്ക്ക് ഉണരണം. ബാബ വളരെ നല്ല യുക്തികളാണ് പറഞ്ഞുതരുന്നത്. നിങ്ങള് കുട്ടികള്ക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്. ഡ്രാമയനുസരിച്ച് കുട്ടികളുടെ അവസ്ഥക്ക് ശക്തി വന്നിട്ടില്ല. മുന്നോട്ട് പോകുമ്പോള് അവസ്ഥ ശക്തി പ്രാപിക്കും. ഇത്ര വര്ഷത്തിനുള്ളില് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുമെന്ന് പറഞ്ഞ് നമ്മള് ഗവണ്മെന്റിനെ ആശ്വസിപ്പിക്കുന്നു. മനുഷ്യര് ഇതെല്ലാം പത്രങ്ങളില് വായിക്കുമ്പോള് നിങ്ങളോട് വന്ന് ചോദിക്കും. കുറച്ച് സമയത്തിനുള്ളില് സ്ഥാപനയും അതുപോലെ തന്നെ വിനാശവുമുണ്ടായിരിക്കും. ഒരുപാട് പേര് വരും. ഈ സ്ഥൂല സമ്പത്തെല്ലാം അല്പ സമയത്തേക്കു വേണ്ടിയാണ്. എന്നാല് നിങ്ങള് ഈ സ്ഥൂല സമ്പത്തിനെ സമ്പത്തായി അംഗീകരിക്കുന്നില്ല. ഇതെല്ലാം അല്പ സമയത്തേക്കു വേണ്ടിയുള്ളതാണ് എന്നറിയാം. കെട്ടിടങ്ങളെല്ലാം താമസിക്കാന് വേണ്ടി ഉണ്ടാക്കിയിരിക്കുകയാണ്. കാരണം ഒരുപാട് കുട്ടികള് മധുബനില് റിഫ്രഷാകാന് വേണ്ടി വരുന്നുണ്ട്. മുഖ്യ ആസ്ഥാനം മധുബനാണ്. ഇന്ന് നിങ്ങള് എന്താണ് ചെയ്യുന്നത്. നാളെ നിങ്ങള് എന്ത് ചെയ്യും. മധുബനില് തപസ്സ് ചെയ്ത് പിന്നീട് ഡല്ഹിയിലും വൃന്ദാവനത്തിലും പോയി രാജ്യം ഭരിക്കുന്നു. നമ്മുടെ ഓര്മ്മ ചിഹ്നം എങ്ങനെയുള്ളതാണ് എന്ന് നല്ല രീതിയില് കാണിച്ചു കൊടുക്കണം. ഇപ്പോള് ചെയ്യുന്ന കാര്യം 5000 വര്ഷങ്ങള്ക്കു മുമ്പും ചെയ്തിരുന്നു. ആദ്യമാദ്യം ശിവബാബയുടെ ക്ഷേത്രമാണ് ഉണ്ടാക്കുന്നത്. ദില്വാഡാ ക്ഷേത്രമെല്ലാം പിന്നീടാണ് ഉണ്ടാക്കിയത്. ബുദ്ധി ഉപയോഗിക്കണം. ദില്വാഡാ ക്ഷേത്രത്തിന്റെ നിര്മ്മാണത്തിന്റെ കണക്കെടുക്കണമെങ്കില് എടുക്കാന് സാധിക്കും. മുഴുവന് ഓര്മ്മ ചിഹ്നവും നമ്മുടെയാണ്. ഇത് സ്ഥാപനയുടെ ഓര്മ്മ ചിഹ്നമാണെന്ന് നിങ്ങള്ക്കറിയാം.

മധുര-മധുരമായ നിങ്ങള് കുട്ടികള്ക്ക് ഒരുപാട് സന്തോഷമുണ്ടാകണം. എങ്ങനെയൊക്കെ സേവനത്തെ വര്ദ്ധിപ്പിക്കാമെന്നുള്ള യുക്തികള് കണ്ടുപിടിക്കണം. രാമന് പോയാലും, രാവണന് പോയാലും….ഇവരുടെ വലിയ പരിവാരമാണ്. രാവണന്റെ പരിവാരം നോക്കൂ എത്ര വലുതാണ്. രാമന്റെ പരിവാരം എത്ര ചെറുതാണ്. ശരിയായ മഹിമയാണ്. എന്നാല് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തന്നിട്ടും നിശ്ചയമുണ്ടാകുന്നില്ല. ശരീര നിര്വ്വഹാണാര്ത്ഥവും നിങ്ങള്ക്ക് കര്മ്മം തീര്ച്ചയായും ചെയ്യണം. ശരി, സേവാധാരികളായ പാണ്ഡവര് ഈ ഗവണ്മെന്റില് നിന്നും പാലിക്കപ്പെടും. അവരെ പൂര്ണ്ണമായും നമുക്ക് സംരക്ഷിക്കണം. ബാബയുടെ ഓര്മ്മയില് ഈ ലോകത്തിലെ എല്ലാം മറക്കണം. കുട്ടികളുടെ അവസ്ഥ അങ്ങനെയായിരിക്കണം. ഓര്മ്മയുടെ യാത്രയില് ഉറച്ച ലഹരിയോടെയിരിക്കുന്നവരുടെ അവസ്ഥ വളരെ ശക്തിശാലിയായിരിക്കും. ശിവബാബയുടെ ഓര്മ്മയില് ഇരുന്ന് നിങ്ങള് ശരീരം ഉപേക്ഷിക്കുന്നതു പോലെ. സന്യാസിമാര് ബ്രഹ്മത്തിന്റെ ഓര്മ്മയില് ശരീരം ഉപേക്ഷിക്കുമ്പോഴും അന്തരീക്ഷത്തില് വളരെ നിശബ്ദതയുണ്ടാകുന്നു. ബ്രഹ്മാബാബ അനുഭവിയാണ്. മനുഷ്യര് മരിക്കുമ്പോള് വീട്ടില് നിശബ്ദതയുണ്ടാകുന്നതു പോലെ ഇവിടെയും ആരെങ്കിലും ബാബയുടെ ഓര്മ്മയിലിരുന്ന് ശരീരം ഉപേക്ഷിക്കുകയാണെങ്കില് അന്തരീക്ഷത്തില് നിശബ്ദതയുണ്ടാകുന്നു. അവസാനം എല്ലാം മറക്കും. നമുക്ക് ഇപ്പോള് തിരിച്ച് പോകണം. ദേഹാഭിമാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവസാന സമയം ഹര്ഷിതമുഖവുമായി തന്റെ ശരീരം ഉപേക്ഷിക്കണം. അത്രമാത്രം. നമ്മള് എവിടേക്കാണോ പോകുന്നത് അതിന്റെ അവസ്ഥയുണ്ടാകുമ്പോള് മാത്രമെ വിജയ മാലയില് കോര്ക്കപ്പെടാന് യോഗ്യതയുള്ളവരായി മാറുകയുള്ളൂ. നിങ്ങളില് ശാന്തിയുടെ ശക്തിയുണ്ട്. ഇവിടെ ഒരുപാട് ശാന്തിയുണ്ടെന്ന് ആര് വരുമ്പോഴും പറയുന്നു. ഇതാണ് യഥാര്ത്ഥ ശാന്തി. ആത്മാവ് ശരീരത്തില് നിന്നും വേറിടുന്നു. ആത്മാവാകുന്ന നമ്മള് ശാന്ത സ്വരൂപമാണെന്ന് നിങ്ങള്ക്കറിയാം. നമ്മള് നമ്മുടെ സ്വധര്മ്മത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യനും കര്മ്മം ചെയ്യാതിരിക്കാന് സാധിക്കില്ല. മനുഷ്യര് ഹഠയോഗത്തില് എന്തെല്ലാമാണ് ചെയ്യുന്നത്. നമ്മുടെ സ്വധര്മ്മം ശാന്തിയാണെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. നമ്മള് ഇവിടെ പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ്. ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. ബാബ പറയുന്നു-എന്നേയും വീടിനേയും ഓര്മ്മിക്കൂ. ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു-എന്നെ പരമധാമമാകുന്ന വീട്ടില് ഓര്മ്മിക്കൂ. ഈ ലോകത്തിലേക്ക് ബാബ താല്ക്കാലികമായിട്ടാണ് വരുന്നത്. നിങ്ങളുടെ ബുദ്ധി ബാബയുടെ ഓര്മ്മയില് ശാന്തിധാമത്തിലാ യിരിക്കണം. വീടിന്റെയും സമ്പത്തെടുക്കണമല്ലോ. ശാന്തിധാമം ആത്മാക്കളുടെ വീടാണ്. ഈ ലോകം ജീവാത്മാക്കളുടെ വീടാണ്. തന്റെ വീടിനേയും ബാബയേയും മറക്കരുത്. ബാബയെ ഓര്മ്മിക്കുന്ന തിലൂടെയാണ് പവിത്രമായി മാറി വീട്ടിലേക്ക് പോകാന് സാധിക്കുന്നത്. ജ്ഞാനത്തെ ധാരണ ചെയ്യുന്നതിലൂടെ പുതിയ ലോകത്തില് രാജ്യം ഭരിക്കാന് വരും. എത്രത്തോളം സാധിക്കുന്നുവോ മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുത്തു കൊണ്ടിരിക്കൂ. എപ്പോഴും അച്ഛനെ മാത്രം നോക്കൂ. എന്താണ് ബ്രഹ്മാബാബ ചെയ്തത് എന്ന് നിങ്ങള്ക്കറിയാം! എല്ലാ സമ്പത്തും അമ്മമാര്ക്ക് നല്കി. എല്ലാം അമ്മമാരുടെ സേവനത്തിന് സഫലമാക്കാനുള്ള നിര്ദേശം ബാബയാണ് നല്കിയത്. ഒരാളെ കണ്ടാണ് മറ്റെല്ലാവരും ഫോളോ ചെയ്തത്. എല്ലാം സ്വാഹയായി. എന്നാല് പിന്നീട് നിലനിന്നു പോവുകയും വേണം. ഡ്രാമയനുസരിച്ച് ഭഠ്ട്ടിയും ഉണ്ടായിരിക്കണം. പാകിസ്ഥാന് – ഹിന്ദുസ്ഥാന് വിഭജനമായി. നിങ്ങളുടെ ഭഠ്ട്ടിയും ആദ്യം തുടങ്ങിയത് പാകിസ്ഥാനിലാണ്. നിങ്ങള് പിന്നീട് നദി കടന്നു വന്നു, പക്ഷെ, ശാസ്ത്രങ്ങളില് എന്തെല്ലാം കാര്യങ്ങളാണ് എഴുതി വെച്ചിട്ടുള്ളത്. നിങ്ങളാണ് പ്രത്യക്ഷത്തില് കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കല്പത്തിലും നിങ്ങള് തന്നെയാണ് കേള്ക്കുന്നത്. ഇപ്പോള് ബാബ പറയുന്നു-ജോലികളെല്ലാം ചെയ്തോളൂ എന്നാല് മോശമായതൊന്നും കേള്ക്കരുത്. ബാബ പറയുന്നു- ഓരോ കാര്യത്തിലും ശ്രീമതമെടുക്കൂ. ബാബാ, ഈ അവസ്ഥയില് നമ്മള് എന്ത് ചെയ്യണമെന്ന് ചോദിച്ചാല് ബാബ പറഞ്ഞു തരും. ഏതൊരു കാര്യത്തിനും നിങ്ങള് ബാബയുടെ അടുത്തേക്ക് വരൂ. എന്തിനാണ് നിങ്ങള് പേടിക്കുന്നത്! ഓരോ ചുവടിലും ചോദിക്കണം. ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെ ഓരോ ചുവടിലും കോടികളുടെ സമ്പാദ്യമാണ്. നിങ്ങളുടെ കടന്നുപോകുന്ന ഓരോ സെക്കന്റും കോടിമടങ്ങ് സമ്പാദ്യമാണ്. അപ്പോള് എത്ര സമ്പാദ്യമാണ് ഉണ്ടാകുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. വിജയമാലയില് കോര്ക്കപ്പെടുന്നതിനു വേണ്ടി ഈ ശരീരത്തില് നിന്നും വേറിടുന്നതിന്റെ പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ഈ ലോകത്തെ ബുദ്ധി കൊണ്ട് മറക്കണം.

2. ഒരുപാട് ധനത്തിന്റെ അത്യാഗ്രഹത്തിലേക്ക് വരരുത്. ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊരു ചിന്തയും പാടില്ല. ഒരിക്കലും ബാബയോടും പഠിപ്പിനോടും പിണങ്ങരുത്.

വരദാനം:-

ആരെങ്കിലും താങ്കളുടെ അപകാരം ചെയ്യുകയാണെങ്കിലും താങ്കള് ഒരു സെക്കന്റില് അപകാരത്തെ ഉപകാരത്തിലേക്ക് പരിവര്ത്തനം ചെയ്യൂ, ആരെങ്കിലും തന്റെ സ്വഭാവ സംസ്കാരത്തിന്റെ രൂപത്തില് പരീക്ഷയായി താങ്കളുടെ മുന്നില് വരുകയാണെങ്കില് താങ്കള് ഒരു ബാബയുടെ സ്മൃതിയിലൂടെ ആ ആത്മാവിനെ പ്രതി ദയാമനസ്കന്റെ സ്വഭാവ സംസ്കാരത്തെ ധാരണ ചെയ്യൂ, ആരെങ്കിലും അങ്ങനെയുള്ള ദൃഷ്ടിയുമായി മുന്നില് വന്നാല് ആത്മീയ ദൃഷ്ടിയിലൂടെ അവരെ പരിവര്ത്തനപ്പെടുത്തൂ. ഇങ്ങനെ പരിവര്ത്തനപ്പെടുത്താനുള്ള യുക്തി ഉണ്ടായിരിക്കണം അതിലൂടെ വിഘ്നജീത്താകണം. പിന്നെ സംബര്ക്കത്തില് വരുന്ന സര്വ്വ ആത്മാക്കളും താങ്കള്ക്ക് ആശംസകള് നല്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top