22 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 21, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - വൃക്ഷപതിയായ ബാബ നിങ്ങള് കുട്ടികളില് ബൃഹസ്പതി ദശയിരുത്തിയിരിക്കുകയാണ്, നിങ്ങള് ഇപ്പോള് അവിനാശിയായ സുഖത്തിന്റെ ലോകത്തിലേക്ക് പോവുകയാണ്.

ചോദ്യം: -

ഏത് കുട്ടികളിലാണ് അവിനാശിയായ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നത്? അവരുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും ത്യാഗം ചെയ്ത് സ്വയത്തെ ആത്മാവാണെന്ന നിശ്ചയവും ആത്മീയ ബുദ്ധിയുമുള്ള കുട്ടികളിലാണ് ബൃഹസ്പതിയുടെ ദശയുണ്ടാകുന്നത്. അവരുടെ സുഖത്തിനെക്കുറിച്ചുള്ള മഹിമ ഇങ്ങനെയാണ് ഉള്ളത്-അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കൂ. അവരുടെ സന്തോഷം ഒരിക്കലും നഷ്ടപ്പെടില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…..

ഓം ശാന്തി. കുട്ടികള് ബാബയുടെ മഹിമ കേട്ടു. ഇന്ന് വൃക്ഷപതി ദിനമാണെന്നാണ് പറയുന്നത്, ബൃഹസ്പതി ദിനം എന്നും പറയും. ഇതിനെത്തന്നെയാണ് വ്യാഴാഴ്ച എന്നും പറയുന്നത്. കേവലം ഗുരുദിനമല്ല, സത്ഗുരുദിനം. ബംഗാളില് സത്ഗുരുവാര് വളരെ ആഘോഷിക്കാറുണ്ട്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപമായതിനാല് ബാബയെ വൃക്ഷപതിയെന്ന് പറയുന്നു. ബാബ വിത്താണ് അതുപോലെ വൃക്ഷപതിയുമാണ്. വൃക്ഷത്തിലെ ബീജമാണ് അച്ഛന്. വിത്തില് നിന്നാണ് വൃക്ഷമുണ്ടാകുന്നത്. ഇത് മനുഷ്യ സൃഷ്ടി വൃക്ഷമാണ്. ഈ വൃക്ഷത്തിന്റെ വിത്ത് മുകളിലാണ്. നമ്മള് കുട്ടികള്ക്ക് ഇപ്പോള് അവിനാശിയായ ബൃഹസ്പതിയുടെ ദശയായതു കൊണ്ട് അവിനാശിയായ സ്വരാജ്യം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നറിയാം. സത്യയുഗത്തെ അവിനാശിയായ സുഖധാമമെന്നാണ് പറയുന്നത്. കലിയുഗത്തെ വിനാശിയായ ദുഃഖധാമമെന്നാണ് പറയുന്നത്. ഇപ്പോള് ദുഃഖധാമത്തിന്റെ വിനാശമുണ്ടാകണം. സുഖധാമം അവിനാശിയാണ്. അവിനാശി വൃക്ഷപതിയായ ബാബ സ്ഥാപിക്കുന്ന സുഖധാമം പകുതി കല്പം നിലനില്ക്കുന്നു. കുട്ടികള് സേവനത്തിനു വേണ്ടിയുള്ള പോയിന്റുകള് കുറിച്ചു വെക്കണം. ഈ പോയിന്റുകളെല്ലാം മുഖ്യമായത് പ്രദര്ശിനിയില് മനസ്സിലാക്കിക്കൊടുക്കണം. കാരണം മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. ഇത് വാസ്തവത്തില് ജ്ഞാനമാണ്. ഇപ്പോള് ബാബ ഈ ജ്ഞാനം പുതിയ ലോകത്തിന്റെയും പഴയ ലോകത്തിന്റെയും ഇടയിലാണ് നല്കുന്നത്. പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിക്കും. ദേവതകള്ക്ക് ഈ ജ്ഞാനമില്ല. അഥവാ ചക്രത്തിന്റെ ജ്ഞാനമുണ്ടായിരുന്നെങ്കില് രാജ്യം ഭരിക്കാനുള്ള ആനന്ദമുണ്ടാകില്ല. ഇപ്പോള് നിങ്ങള്ക്ക് അങ്ങനെയുള്ള ചിന്ത വരുന്നില്ലേ. രാജ്യപദവി എടുത്തതിനു ശേഷം നമ്മുടെ അവസ്ഥ ഇങ്ങനെയായിരിക്കുമോ! എന്ന ചിന്ത നിങ്ങള്ക്ക് വരുന്നില്ലേ. പക്ഷെ, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ചക്രം കറങ്ങുക തന്നെ ചെയ്യും. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുകയാണ്. എങ്ങനെയാണ് ആവര്ത്തിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാം. ഇത് മനുഷ്യ സൃഷ്ടിയാണ്. നിങ്ങളുടെ ബുദ്ധിയില് മൂലവതനത്തിന്റെയും വൃക്ഷമുണ്ട്. എല്ലാവരുടേയും വിഭാഗം വേറെ വേറെയാണ്. ആരുടേയും ബുദ്ധിയില് ഈ കാര്യങ്ങള് ഒരിക്കലും ഉണ്ടായിരിക്കുകയില്ല. ഈ കാര്യങ്ങള് ഒരു ശാസ്ത്രത്തിലും എഴുതി വെച്ചിട്ടില്ല. നമ്മള് അവിനാശിയായ ആത്മാവ് ശാന്തിധാമത്തില് വസിക്കുന്നവരാണ്. ഒരിക്കലും വിനാശമാകുന്നില്ല. വെള്ളത്തില് നിന്നും കുമിളകളുണ്ടായതിനു ശേഷം വെള്ളത്തില് തന്നെ പോയി ലയിക്കുന്നു എന്ന് മനുഷ്യര് മനസ്സിലാക്കുന്നു. നിങ്ങളുടെ ബുദ്ധിയില് മുഴുവന് രഹസ്യവുമുണ്ട്. അവിനാശിയായ ആത്മാവിലാണ് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുള്ളത്. ചക്രത്തിന്റെ ഈ ജ്ഞാനം ഒരു ശാസ്ത്രത്തിലുമില്ല. ചിലയിടങ്ങളില് സ്വസ്തികയുടെ ചിഹ്നവും കാണിക്കാറുണ്ട്. ചക്രത്തില് വരകള് വരച്ച് അനേക ധര്മ്മങ്ങളുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. മുഖ്യമായും 4 ധര്മ്മങ്ങളും ശാസ്ത്രങ്ങളുമുണ്ട്. സത്യയുഗത്തിലും ത്രേതായുഗത്തിലും ഒരു ധര്മ്മവും സ്ഥാപിക്കപ്പെടുന്നില്ല. അവിടെ ഒരു ധര്മ്മ ശാസ്ത്രവുമില്ല. ധര്മ്മശാസ്ത്രങ്ങളെല്ലം ദ്വാപരയുഗം മുതലാണ് ആരംഭിക്കുന്നത്. പിന്നീട് എത്ര വൃദ്ധിയാണ് ഉണ്ടാകുന്നതെന്ന് നോക്കി കാണൂ. ശരി, ഗീത ആരാണ് കേള്പ്പിച്ചത്? ബാബ പറയുന്നു-ഞാന് കല്പത്തിലെ സംഗമയുഗത്തില് മാത്രമാണ് വരുന്നത്. എന്നാല് മനുഷ്യര് കല്പം എന്ന വാക്കിനെ മാറ്റി ഓരോ യുഗത്തിന്റെ സംഗമത്തിലും വരുന്നു എന്ന് എഴുതി വെച്ചു. സംഗമയുഗത്തില് വാസ്തവത്തില് മറ്റാരും വന്ന് ധര്മ്മം സ്ഥാപിക്കുന്നില്ല. ത്രേതായുഗത്തിന്റെ അവസാനവും, ദ്വാപരയുഗത്തിന്റെ ആരംഭത്തിലുമുള്ള സംഗമത്തില് ഇസ്ലാം ധര്മ്മം സ്ഥാപിക്കപ്പെട്ടു എന്നത് ശരിയല്ല. ദ്വാപരയുഗത്തിലാണ് സ്ഥാപിക്കപ്പെട്ടതെന്ന് പറയും. സംഗമയുഗത്തിലെ ഈ സമയം അതിമനോഹരമാണ്. ഈ സമയത്തെ കുംഭമേള പറയുന്നത്. കുംഭമേള സംഗമത്തെയാണ് പറയുന്നത്. ഇത് ആത്മാക്കളുടേയും പരമാത്മാവിന്റെയും മിലനത്തിന്റെ സംഗമമാണ്. ഈ ആത്മീയ മിലനം നടക്കുന്നത് സംഗമത്തിലാണ്. എന്നാല് മനുഷ്യര് ഗംഗാജലത്തിന്റെ പേരാണ് പ്രശസ്തമാക്കിയത്. അവര്ക്ക് ജ്ഞാന സാഗരനായ പരമപിതാ പരമാത്മാവിനേയും അറിയില്ല. ബാബ എങ്ങനെയാണ് പതിതമായ ലോകത്തെ പാവനമാക്കി മാറ്റിയത് എന്ന് ഒരു ശാസ്ത്രത്തിലും ഇല്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികളോട് പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹത്തിന്റെ എല്ലാ ധര്മ്മത്തേയും ത്യാഗം ചെയ്യൂ. ആരോടാണ് പറയുന്നത്? ആത്മാക്കളോട്. ഇതിനെയാണ് ജീവിച്ചിരിക്കെ മരിക്കുക എന്ന് പറയുന്നത്. മനുഷ്യര് ശരീരം ഉപേക്ഷിക്കുമ്പോള് ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഇല്ലാതാകുന്നു.

ബാബ പറയുന്നു- ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. നിശ്ചയമുള്ള ആത്മീയ ബുദ്ധിയുള്ളവരായി മാറൂ. കൂടുതല് ഓര്മ്മിക്കുന്നതിലൂടെ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. നമ്മള് എത്രയാണ് ശിവബാബയെ ഓര്മ്മിക്കുന്നത് എന്ന് പരിശോധിക്കൂ! ഓര്മ്മയിലൂടെ മാത്രമാണ് കറ ഇല്ലാതായി നിങ്ങള്ക്ക് സന്തോഷമുണ്ടാകുന്നത്. നമ്മള് ആത്മാക്കള് ബാബയെ എത്ര ഓര്മ്മിക്കുന്നുണ്ടെന്ന് നിങ്ങള്ക്ക് അനുഭവം ചെയ്യാന് സാധിക്കും. കുറച്ച് ഓര്മ്മിക്കുന്നതിലൂടെ കറയും കുറച്ചു മാത്രമെ ഇല്ലാതാവുകയുള്ളൂ. സന്തോഷവും കുറയും. പദവിയും കുറയും. ആത്മാവാണ് സതോ,രജോ, തമോ ആയി മാറുന്നത്. ഈ സമയത്ത് മാത്രമാണ് ഗോപ-ഗോപികമാരുടെ അതീന്ദ്രിയ സുഖത്തിന്റെ മഹിമയുള്ളത്. ബാബയെ അല്ലാതെ മറ്റരെയും ഓര്മ്മ വരുന്നില്ല എങ്കില് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും. നമ്മളില് ബൃഹസ്പതിയുടെ ദശ അല്ലെങ്കില്സത്ഗുരുവിന്റെ ദശയാണ് ഉള്ളത്. പിന്നീട് സന്തോഷം അപ്രത്യക്ഷമാകുമ്പോള് ബൃഹസ്പതിയുടെ ദശ മാറി രാഹുവിന്റെ ദശയാണെന്ന് പറയുന്നു. ചിലര് വളരെ ധനവാനായിരിക്കും, മറ്റുചിലര് തന്റേതായതെല്ലാം പണയം വെച്ച് പിന്നീട് പാപ്പരാകുന്നു. ഭാരതത്തിന് ഗ്രഹണം ബാധിക്കുമ്പോഴാണ് പറയുന്നത്-ദാനം നല്കിയാല് ഗ്രഹണം ഇല്ലാതാകുമെന്ന്. നമ്മുടെ 16 കലാ സമ്പൂര്ണ്ണമായിരുന്ന ദേവീ-ദേവത ധര്മ്മത്തിന് ഗ്രഹണം ബാധിച്ചിരിക്കുകയാണ്. രാഹുവിന്റെ ദശയാകുമ്പോഴാണ് ദേവതകളുടെ മുന്നില് പോയി പാടുന്നത്-അങ്ങ് സര്വ്വഗുണ സമ്പന്നമാണ്….ഞങ്ങള് പാപിയും കപടതയുമുള്ളവരാണെന്ന്. രാഹുവിന്റെ ഗ്രഹണം ബാധിക്കുന്നതിലൂടെയാണ് എല്ലാവരും കറുത്ത് പോയത് എന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു. പൂര്ണ്ണ ചന്ദ്രനു ശേഷം അവസാനം ഒരു വര മാത്രം കാണാന് സാധിക്കും.അതുപോലെ ദേവീ-ദേവതകളുടെയും ചിത്രമുണ്ട് എന്ന് ബാബ മനസ്സിലാക്കി തരുന്നു. ഗീതയാണ് ആദി സനാതന ദേവീ-ദേവത ധമ്മത്തിന്റെ ശാസ്ത്രം. എന്നാല് ദേവീ-ദേവതകള്ക്ക് തന്റെ ധര്മ്മത്തെക്കുറിച്ച് അറിയില്ല. ധര്മ്മനേതാക്കളുടെ സമ്മേളനങ്ങളെല്ലാം നടത്താറുണ്ട്. ഈശ്വരന് സര്വ്വവ്യാപിയല്ല എന്ന് നിങ്ങള്ക്ക് സമ്മേളനങ്ങളിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഈശ്വരന്, പരിധിയില്ലാത്ത അച്ഛനാണ് .ഈ അച്ഛനാണ് കുട്ടികള്ക്ക് വന്ന് സമ്പത്ത് നല്കുന്നത്. സാധു-സന്യാസിമാര്ക്കൊന്നും സമ്പത്ത് ലഭിക്കുന്നില്ലെങ്കില് അവരെങ്ങനെ അംഗീകരിക്കും! നിങ്ങള് കുട്ടികള്ക്കാണ് സമ്പത്ത് ലഭിക്കുന്നത്. ഈശ്വരന് സര്വ്വവ്യാപിയല്ല എന്ന മുഖ്യമായ കാര്യമാണ് തെളിയിക്കേണ്ടത്. ശിവജയന്തി ആഘോഷിക്കുന്നു. ശിവജയന്തിയെന്നോ രുദ്രജയന്തിയെന്നോ പറഞ്ഞാലും ഒന്നു തന്നെയാണ്. രുദ്രനായ ബാബയാണ് ഈ ജ്ഞാന യജ്ഞം രചിക്കുന്നത്. രുദ്രന് എന്ന് ശിവനെയാണ് പറയുന്നത്. ഈ ഗീതാ ജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശത്തിന്റെ ജ്വാല പ്രജ്വലിതമായത്. നിരാകാരനായ ബാബ രുദ്ര ജ്ഞാന യജ്ഞം എങ്ങനെയാണ് രചിക്കുന്നതെന്ന് നിങ്ങളാണ് പ്രത്യക്ഷത്തില് കാണുന്നത്. സാകാരത്തിലുള്ള ബ്രഹ്മാബാബക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. ഈ പരിധിയില്ലാത്ത യജ്ഞത്തില് പഴയ ലോകം മുഴുവന് സ്വാഹയാകും. ബാക്കിയെല്ലാം ഭൗതീകമായ യജ്ഞമാണ്. എത്ര രാത്രിയും-പകലും തമ്മിലുള്ള വ്യത്യാസമാണ്. ബാബ പറയുന്നു-ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. വിനാശവുമുണ്ടാവുക തന്നെ വേണം. നിങ്ങള് എപ്പോഴാണോ പാസാകുന്നത്, പൂര്ണ്ണ ജ്ഞാനിയും യോഗിയുമായി മാറുന്നത് അപ്പോള് നിങ്ങള്ക്കു വേണ്ടി പുതിയ ലോകമാകുന്ന സ്വര്ഗ്ഗം വേണം. തീര്ച്ചയായും നരകത്തിന്റെ വിനാശമുണ്ടാകണം. രാജസ്വ അശ്വമേധ എന്ന വാക്കും ശരിയാണ്. ഈ യജ്ഞത്തിലാണ് എല്ലാം സ്വാഹാ ചെയ്യുന്നത്. വാസ്തവത്തില് കുതിര എന്നത് നിങ്ങളുടെ ഈ ശരീരമാകുന്ന രഥമാണ്. ദക്ഷപ്രജാപതി യജ്ഞം രചിച്ചതിന്റെയും ഒരു കഥയുണ്ട്.

നമ്മളെ വൃക്ഷപതിയായ ബാബയാണ് പഠിപ്പിക്കുന്നത് എന്ന സന്തോഷം നിങ്ങള് കുട്ടികള്ക്ക് എത്ര ഉണ്ടായിരിക്കണം. ഇപ്പോള് നമ്മളില് ബൃഹസ്പതിയുടെ ദശയാണ്, നമ്മുടെ അവസ്ഥ വളരെ നല്ലതാണ്. പിന്നീട് പുരുഷാര്ത്ഥത്തില് മുന്നോട്ട് പോകുന്തോറും എഴുതുന്നു, ബാബാ, നമുക്ക് സംശയമുണ്ടാകുന്നു. ആദ്യം നമ്മള് വളരെ സന്തോഷത്തിലായിരുന്നു, ഇപ്പോള് എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഇവിടെ ബാബയുടേതായി മാറുക വളരെ വലിയ യാത്രയാണ്. മറ്റ് തീര്ത്ഥ യാത്രകളിലേക്കെല്ലാം പോകുമ്പോള് എത്ര പൈസയാണ് ചെലവാക്കുന്നത്. എന്നാല് ഇവിടെ പൈസ ദാനം ചെയ്യുന്നതിന്റെ കാര്യമൊന്നുമില്ല. ഈ ജ്ഞാനമാര്ഗ്ഗത്തില് ഒരു പൈസയും ചെലവാക്കേണ്ട കാര്യമില്ല. മറ്റെല്ലാം ഭൗതീകമായ യാത്രകളാണ്. നിങ്ങളുടേത് ആത്മീയ യാത്രയാണ്. ഭൗതീകമായ യാത്രയിലൂടെ ഒരു ലാഭവുമില്ല. ഗീതവുമുണ്ടല്ലോ- നാലുഭാഗത്തും ചുറ്റിക്കറങ്ങിയിട്ടും ജന്മ-ജന്മാന്തരങ്ങളായി ബാബയില് നിന്നും ദൂരെയായിരുന്നു. എത്രയധികം യാത്രകള് ചെയ്തിട്ടുണ്ടായിരിക്കുമെന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു. മനൂഷ്യര് എവിടേക്കെങ്കിലും തീര്ച്ചയായും പോകും. ഹരിദ്വാറില് ഗംഗാനദിയുടെ അടുത്ത് തീര്ച്ചയായും പോകും. ഗംഗ പതിത-പാവനിയാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങളാണ് വാസ്തവത്തില് സത്യം-സത്യമായ ജ്ഞാന ഗംഗകള്. ഒരുപാട് പേര് നിങ്ങളുടെ അടുത്ത് വന്ന് ജ്ഞാന-സ്നാനം ചെയ്യുന്നുണ്ട്. സത്ഗുരു ഒന്നു മാത്രമാണ് എന്ന് ബാബ മനസ്സിലാക്കി തന്നു. സര്വ്വരുടേയും സത്ഗതി ദാതാവ് ഒരു സത്ഗുരു അല്ലാതെ മറ്റൊരു ഗുരുവുമല്ല. ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് കല്പ-കല്പം സംഗമയുഗത്തില് സത്ഗതി നല്കിയാണ് പൂജാരിയില് നിന്നും പൂജ്യരാക്കി മാറ്റുന്നത്. പിന്നീട് നിങ്ങള് പൂജാരിയും ദുഃഖിയുമായി മാറുന്നു. ഇതും ഇപ്പോഴാണ് മനസ്സിലായത്. പകുതി കല്പമാണ് നമ്മുടെ രാജ്യമുണ്ടാകുന്നത്, പിന്നീട് ദ്വാപരയുഗം മുതല് നമ്മള് ദേവീ-ദേവതകളാണ് വാമമാര്ഗ്ഗത്തിലേക്ക് പോകുന്നത്. രാവണ രാജ്യം ആരംഭിക്കുമ്പോഴാണ് വാമമാര്ഗ്ഗം തുടങ്ങുന്നത്. വാമമാര്ഗ്ഗത്തിലേക്ക് പോയവരുടേയും അടയാളമുണ്ട്. ജഗന്നാഥ ക്ഷേത്രത്തില് പോയി നോക്കു ഉള്ളില് കറുത്ത മൂര്ത്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുറത്ത് ദേവതകളുടെ മോശമായ ചിത്രങ്ങളുമുണ്ട്. നമുക്കും ഇതെന്താണെന്നൊന്നും മുമ്പ് അറിയുമായിരുന്നില്ലല്ലോ. വികാരികളായ മനുഷ്യര് വികാരി ദൃഷ്ടിയിലൂടെ നോക്കുന്നു. ദേവതകളും വികാരികളായിരുന്നു എന്ന് മനസ്സിലാക്കുന്നു. ദേവതകള് വാമമാര്ഗ്ഗത്തിലേക്ക് പോകുന്നു എന്ന് എഴുതി വെച്ചിട്ടുണ്ട്. വസ്ത്രം ദേവതകളുടെതാണ് കാണിച്ചിരിക്കുന്നത്. ദില്വാഡാ ക്ഷേത്രത്തില് സ്വര്ഗ്ഗം മുകളിലാണ് കാണിച്ചിട്ടുള്ളത്. താഴെ തപസ്സ് ചെയ്യുന്നതായി കാണിച്ചിരിക്കുന്നു. ഈ രഹസ്യങ്ങളെ കുറിച്ച് മറ്റാര്ക്കും അറിയില്ല. ബ്രഹ്മാബാബ ശിവബാബയുടെ അനുഭവിയായ രഥമാണല്ലോ.

ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു….എന്ന് നിങ്ങള് കുട്ടികള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ആദ്യം ബാബയില് നിന്നും വേറിട്ടവര് തന്നെയാണ് പിന്നീട് വന്ന് ആദ്യം കണ്ടുമുട്ടുന്നത്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. അപ്പോള് കൃഷ്ണന്റെ അച്ഛനുമുണ്ടായിരിക്കുമല്ലോ. എന്നാല് കൃഷ്ണന്റെ അമ്മയെയും അച്ഛനെയും കുറിച്ചൊന്നും കൂടുതലായി കാണിക്കുന്നില്ല. തലയില് വെച്ച് നദിയിലൂടെ അക്കരെയെത്തിച്ചതായി മാത്രമെ കാണിക്കുന്നുള്ളൂ. രാജ്യപദവിയൊന്നും കാണിച്ചിട്ടില്ല. കൃഷ്ണന്റെ അച്ഛന്റെ മഹിമ എന്തുകൊണ്ടാണ് ഇല്ലാത്തത്! കൃഷ്ണന്റെ ആത്മാവ് ഈ സമയം വളരെ നല്ല രീതിയില് പഠിപ്പ് പഠിച്ചു എന്ന് നിങ്ങള്ക്കറിയാം. അതുകൊണ്ട് അമ്മയേക്കാളും അച്ഛനേക്കാളും ഉയര്ന്ന പദവി പ്രാപ്തമാക്കി. നമ്മള് ശ്രീകൃഷ്ണന്റെ രാജധാനിയിലായിരുന്നു, സ്വര്ഗ്ഗത്തിലായിരുന്നല്ലോ. പിന്നീട് നമ്മള് ചന്ദ്രവംശികളായി മാറി. വീണ്ടും സൂര്യവംശികളായി മാറുന്നതിനുവേണ്ടി ശ്രീമതത്തിലൂടെ പാവനമായി മാറി പാവനമായ ലോകത്തിന്റെ അധികാരിയായി മാറും. ഓരോരുത്തര്ക്കും അവനവന്റെ അവസ്ഥയെ കാണാന് സാധിക്കും. ഈ സമയം നമ്മള് ശരീരത്തെ ഉപേക്ഷിക്കുകയാണെങ്കില് എന്ത് ഗതി ലഭിക്കും! എന്ന് ഓരോരുത്തര്ക്കും മനസ്സിലാക്കാന് സാധിക്കും. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നവോ അത്രത്തോളം വികര്മ്മങ്ങള് വിനാശമാകും. മനുഷ്യര്ക്ക് എന്തെങ്കിലും ആപത്തുകള് അഥവാ ദുഃഖം വരുമ്പോള് അഥവാ പാപ്പരാകുമ്പോള് സന്യാസിമാരുടെ സംഗം ചേരുന്നു. അപ്പോള് ഇവര് ഭക്തരാണല്ലോ ചതിക്കില്ല എന്ന് മനുഷ്യര് മനസ്സിലാക്കുന്നു. ഇങ്ങനെയുള്ളവര് 2-4 വര്ഷത്തില് വളരെ ധനവാനായി മാറുന്നു. അവരുടെയടുത്ത് ഒരുപാട് പൈസ ഒളിപ്പിച്ചു വെച്ചിരിക്കും. ഓരോരുത്തര്ക്കും അവനവന്റെ ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കും. നിങ്ങളിലും വളരെ കുറച്ച് ഓര്മ്മിക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് ബാബ പറയുന്നത്-അവനവന്റെ മംഗളമുണ്ടാകണമെങ്കില് തന്റെ കൈയ്യില് നോട്ട് ബുക്ക് വെയ്ക്കൂ. ചാര്ട്ട് നോട്ട് ചെയ്യൂ. മുഴുവന് ദിവസത്തിലും നമ്മള് എത്ര സമയം ഓര്മ്മിച്ചു! മനുഷ്യര് മുഴുവന് ജീവിത കഥയും എഴുതുന്നു. നിങ്ങള്ക്ക് അവനവന്റെ ഉന്നതിക്കുവേണ്ടി ഓര്മ്മയുടെ ചാര്ട്ട് വെച്ചാല് മാത്രം മതി. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. വികര്മ്മങ്ങള് വിനാശമാകുന്നില്ലെങ്കില് ഉയര്ന്ന പദവി എങ്ങനെ പ്രാപ്തമാക്കും! അപ്പോള് ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷ അനുഭവിക്കാത്ത വര്ക്ക് നല്ല പദവി ലഭിക്കും. ശിക്ഷ അനുഭവിച്ചതിനു ശേഷം കുറച്ചെന്തെങ്കിലും പദവി പ്രാപ്തമാക്കുന്നതില് എന്താണ് കാര്യം! ധര്മ്മരാജനില് നിന്നും ശിക്ഷയനുഭവിക്കാതിരിക്കാനും, പദവി നഷ്ടപ്പെടാതിരിക്കാനുമുള്ള പുരുഷാര്ത്ഥം ചെയ്യണം. ശിവബാബയും ധര്മ്മരാജനുമുണ്ട് എന്ന് നിങ്ങള് കാണുന്നുണ്ട്. നിങ്ങള്ക്ക് എല്ലാ സാക്ഷാത്കാരവും ചെയ്യിപ്പിക്കുന്നു. നിങ്ങള് ഇതെല്ലാം ചെയ്തിട്ടുണ്ട്, ഓര്മ്മയുണ്ടോ? ഇനി ശിക്ഷയനുഭവിച്ചോളൂ. പിന്നീട് ജന്മ-ജന്മാന്തരങ്ങളുടെ ശിക്ഷയാണ് ഒറ്റ സമയം അനുഭവിക്കുന്നത്. അവസാനം അല്പം റൊട്ടിക്കഷണം ലഭിച്ചിട്ടെന്തു കാര്യം! ഒരിക്കലും ശിക്ഷയനുഭവിക്കരുത്. തന്റെ കണക്കു പുസ്തകം നോക്കുന്നതു പോലെ തന്റെ അവസ്ഥയെ പരിശോധിക്കണം. ചിലര് 6 മാസത്തിന്റെ, മറ്റുചിലര് 12 മാസത്തിന്റെ കണക്കെടുക്കാറുണ്ട്. ചിലര് ദിവസവും നോക്കുന്നു. ബാബ പറയുന്നു- നിങ്ങളും കച്ചവടക്കാരാണ്. ചുരുക്കം ചില കച്ചവടക്കാരാണ് പരിധിയില്ലാത്ത ബാബയുമായി കച്ചവടം ചെയ്യുന്നത്. ധനമില്ലെങ്കിലും ശരീരവും മനസ്സുമുണ്ടല്ലോ. ബാബയെ ദല്ലാള് എന്നും പറയുന്നു. എല്ലാം എക്സ്ചേഞ്ച് ചെയ്യുന്നു. നിങ്ങള് ശരീരവും മനസ്സും ധനവും നല്കുമ്പോള് പകരമായി 21 ജന്മത്തേക്കു വേണ്ടി എത്ര സമ്പത്താണ് പ്രാപ്തമാക്കുന്നത്. ബാബാ, ഞാന് അങ്ങയുടേതാണ്. നമ്മുടെ ആത്മാവും ശരീരവും ലക്ഷ്മീ-നാരായണനു സമാനമായി മാറുന്ന തരത്തിലുള്ള യുക്തി പറഞ്ഞു തരൂ. ബാബ പറയുന്നു-ഞാന് നിങ്ങളെ എത്ര വെളുത്തവരാക്കി മാറ്റുന്നു. നിങ്ങളുടെ രൂപം തന്നെ മാറ്റുന്നു. അടുത്ത ജന്മത്തില് നിങ്ങള്ക്ക് ഒന്നാന്തരം ശരീരം ലഭിക്കും. നിങ്ങള് വൈകുണ്ഠത്തിലും കാണുന്നുണ്ട്. ഈ മമ്മയും ബാബയുമാണ് പിന്നീട് ലക്ഷ്മീ-നാരായണനായി മാറുന്നത്. ലക്ഷ്യവും കാണിക്കുന്നുണ്ട്. ഇനിയെല്ലാം പുരുഷാര്ത്ഥത്തെ ആധാരമാക്കിയാണ്. മുഴുവന് പുരുഷാര്ത്ഥം ചെയ്യാതെ പ്രശ്നമുണ്ടാക്കുകയാണെങ്കില് പദവി ഭ്രഷ്ടമാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. തന്റെ അവസ്ഥയെ സ്വയം പരിശോധിക്കണം. തന്റെ മംഗളത്തിനു വേണ്ടി ദിവസവും ഡയറി വെയ്ക്കണം. ഡയറിയില് ഓര്മ്മയുടെ ചാര്ട്ട് കുറിച്ച് വെയ്ക്കണം.

2. പരിധിയില്ലാത്ത അച്ഛനുമായി സത്യം-സത്യമായ കച്ചവടം ചെയ്യണം. തന്റെ ശരീരവും മനസ്സും ധനവും ബാബക്ക് ഏല്പ്പിച്ച് 21 ജന്മത്തേക്കു വേണ്ടി പ്രാപ്തി എടുക്കണം. നിശ്ചയബുദ്ധികളായി മാറി തന്റെ മംഗളം ചെയ്യണം.

വരദാനം:-

ബാപ്ദാദയുടെ നമ്പര്വണ് ശ്രീമത്താണ് – സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. അഥവാ ആത്മാവിനു പകരം സ്വയത്തെ ശരീരധാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കില് ഓര്മ്മ നിലനില്ക്കില്ല. ഏതെങ്കിലും രണ്ട് കാര്യങ്ങളെ ഒരുമിപ്പിക്കുകയാണെങ്കില് ആദ്യം അതിന് സമാനത ഉണ്ടാക്കും. അതുപോലെ ആത്മാവാണെന്ന് മനസ്സിലാക്കി ഓര്മ്മിക്കുകയാണെങ്കില് ഓര്മ്മ സഹജമാകും. ഈ ശ്രീമത്താണ് മുഖ്യമായ അടിത്തറ. ഈ കാര്യത്തില് വീണ്ടും വീണ്ടും ശ്രദ്ധ നല്കുകയാണെങ്കില് സഹജയോഗിയാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top