20 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഈ സഭയില് ബഹിര്മുഖിയായിരിക്കരുത്, ബാബയുടെ ഓര്യിലിരിക്കണം, ബന്ധുമിത്രാദികളെയും ജോലിക്കാര്യങ്ങളും ഓര്മ്മിക്കുന്നതിലൂടെ വായൂമണ്ഡലത്തില് വിഘ്നമുണ്ടാവുന്നു.

ചോദ്യം: -

നിങ്ങള് കുട്ടികളുടെ ആത്മീയ ഡ്രില്ലിന്റെ വിശേഷതയെന്താണ്, ഏതൊന്നാണോ മനുഷ്യര്ക്ക് ചെയ്യാന് സാധിക്കാത്തത്?

ഉത്തരം:-

നിങ്ങളുടെ ആത്മീയ ഡ്രില് ബുദ്ധിയുടേതാണ്, അതിന്റെ വിശേഷത ഇതാണ് അതിലൂടെ നിങ്ങള് പ്രിയതമയായി മാറി തന്റെ പ്രിയതമനെ ഓര്മ്മിക്കുകയാണ്. ഇതിന്റെ തന്നെ സൂചനയാണ് ഗീതയിലും വന്നിരിക്കുന്നത് – മന്മനാഭവ. എന്നാല് മനുഷ്യര് തങ്ങളുടെ പ്രിയതമനായ പരമാത്മാവിനെ അറിയുന്നതേയില്ല അതിനാല് ഡ്രില് എങ്ങനെ ചെയ്യാന് സാധിക്കും. അവരാണെങ്കില് മറ്റുള്ളവരെ ശാരീരിക ഡ്രില് പഠിപ്പിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികളും മനസ്സിലാക്കുന്നു, ബാബയും മനസ്സിലാക്കുന്നു അതായത് കുട്ടികള് (യോഗം ചെയ്യിപ്പിക്കുന്നവര്) ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്! ഓര്മ്മയുടെ യാത്രയുടെ ഡ്രില് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുഖത്തിലൂടെ ഒന്നും തന്നെ പറയേണ്ടതായിട്ടില്ല. ആരുടെ ഓര്മ്മയാണ്? പരംപിതാ പരമാത്മാവായ ശിവബാബയുടെ. ബാബയുടെ ഓര്മ്മയിലിരിക്കുന്നതിലൂടെ നമ്മുടെ ഏതെല്ലാം വികര്മ്മങ്ങളുണ്ടോ, അത് ഭസ്മമായി പോവുകയും ആര് എത്രത്തോളം ഓര്മ്മയിലിരിക്കുന്നുവോ, വികര്മ്മാജീത്തായി മാറുകയും ചെയ്യും. ഇത് ആത്മാവിന്റെ ഡ്രില്ലാണ്, ശരീരത്തിന്റെയല്ല. ഭാരതത്തില് ഏതെല്ലാം ഡ്രില് പഠിപ്പിക്കുന്നുണ്ടോ, അതെല്ലാം ശാരീരികമാണ്, ഇതാണ് ആത്മീയ ഡ്രില്. ഈ ആത്മീയ ഡ്രില് നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെയാര്ക്കും അറിയുകയില്ല.

ആത്മീയ ഡ്രില്ലിന്റെ സൂചന തീര്ച്ചയായും ഗീതയിലുണ്ട്. ഭഗവാനുച്ചരിച്ചതും ഭഗവാന്റെ കുട്ടികളുടെയും വാക്ക്. നിങ്ങളിപ്പോള് ഭഗവാന് ശിവബാബയുടെ കുട്ടികളായി മാറിയില്ലേ. കുട്ടികള്ക്ക് ആജ്ഞ ലഭിച്ചിട്ടുണ്ട് – എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയും ഡ്രില് പഠിപ്പിക്കുന്നു. കുട്ടികളും ഇതേ ഡ്രില്ലാണ് പഠിപ്പിക്കുന്നത്. കല്പം മുമ്പും ബാബ ഇത് പറഞ്ഞിട്ടുണ്ടായിരുന്നു അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഇതില് ഇടയ്ക്കിടയ്ക്ക് പറയേണ്ട ആവശ്യമില്ല, എന്നാല് പറയേണ്ടി വരുന്നു. ഇവിടെയിരുന്ന് ചിലര് മിത്ര-സംബന്ധികള്, ജോലി മുതലായവ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു അതിനാല് വായൂമണ്ഡലത്തില് വിഘ്നമുണ്ടക്കുകയാണ്. ബാബ പറയുന്നു – എപ്രകാരമാണോ നിങ്ങളിവിടെ ഓര്മ്മയിലിരിക്കുന്നത് അതേ പോലെ നടക്കുമ്പോഴും കറങ്ങുമ്പോഴും, കര്മ്മം ചെയ്തും ഓര്മ്മയിലിരിക്കണം. എങ്ങനെയാണോ പ്രിയതമനും പ്രിയതമയും പരസ്പരം ഓര്മ്മിക്കുന്നത്. അവരുടെ ഓര്മ്മ ശാരീരികമാണ്. നിങ്ങളുടെത് ആത്മീയ ഓര്മ്മയാണ്. ആത്മാക്കള് ഭക്തി മാര്ഗ്ഗത്തിലും പ്രിയതമയാകുന്നു പരംപിതാ പരമാത്മാവായ പ്രിയതമന്റെ. എന്നാല് പ്രിയതമനെ അറിയുകയില്ല, തന്റെ ആത്മാവിനെയും അറിയുകയില്ല. പ്രിയതമനായ ബാബ വന്നു കഴിഞ്ഞു. ഭക്തി മാര്ഗ്ഗം മുതല് ആത്മാക്കള് പ്രിയതമകളായി മാറുന്നു. ഇത് തന്നെയാണ് ആത്മാക്കളുടെയും പരമാത്മാവിന്റെയും കാര്യം. ബാബ കുട്ടികളുടെ സന്മുഖത്ത് പറയുന്നു – നിങ്ങള് പ്രിയതമകള് പ്രിയതമനായ എന്നെ ഓര്മ്മിക്കുകയാണ് ബാബാ വരൂ എന്ന്. വന്ന് ഞങ്ങളെ ദുഖത്തില് നിന്ന് മോചിപ്പിക്കൂ അങ്ങയോടൊപ്പം ശാന്തിധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകൂ. നിങ്ങള്ക്കറിയാം ഇപ്പോള് ഈ ദുഖധാമം, മൃത്യൂ ലോകത്തിന്റെ വിനാശമുണ്ടാകണം. അമരലോകം ജയിക്കട്ടെ, മൃത്യൂ ലോകം നശിക്കട്ടെ. നിങ്ങളിപ്പോള് ബ്രാഹ്മണ കുട്ടികളായി മാറിയിരിക്കുയാണ്, നിങ്ങളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ്. നിങ്ങള് കുട്ടികള്ക്ക് പൂര്ണ്ണമായ നിശ്ചയമുണ്ടാവണം നമ്മളിപ്പോള് നരകവാസിയില് നിന്ന് 21 ജന്മത്തേയ്ക്ക് സ്വര്ഗ്ഗവാസിയായി മാറുകയാണ്. ആരെങ്കിലും മരിച്ചാല് പറയുന്നു സ്വര്ഗ്ഗവാസിയായി. പക്ഷെ എത്ര സമയത്തേയ്ക്ക് സ്വര്ഗ്ഗവാസിയായി മാറി…. ഇതാര്ക്കും തന്നെ അറിയുകയില്ല. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് – സ്വര്ഗ്ഗവാസിയായി മാറുന്നതിന് വേണ്ടി. ഇതാരാണ് നിശ്ചയം ചെയ്യിക്കുന്നത്. അതാണ് ഗീതയുടെ ഭഗവാന്. എന്നാല് അത് ഒരേയൊരു നിരാകാരനാണ്. മനുഷ്യര് മനസ്സിലാക്കുന്നു – നിരാകാരനാണെങ്കില് നിരാകാരന് തന്നെയാണ്, അവര് എങ്ങനെ വന്ന് പഠിപ്പിക്കും? ബാബയെ അറിയാത്തത് കാരണം ഡ്രാമയനുസരിച്ച് കൃഷ്ണന്റെ പേര് തെറ്റായി എഴുതിയിരിക്കുകയാണ്. കൃഷ്ണന്റെയും ശിവന്റെയും സംബന്ധം ഈ സമയം സമീപമാണ്. ശിവജയന്തിയുണ്ടാകുന്നു സംഗമത്തില്. പിന്നീട് നാളെ കൃഷ്ണ ജയന്തി ഉണ്ടാകും. ശിവ ജയന്തി രാത്രിയിലാണ്, കൃഷ്ണ ജയന്തി അതിരാവിലെയാണ്, അതിനെ പ്രഭാതമെന്ന് പറയും. എപ്പോഴാണോ ശിവരാത്രി പൂര്ത്തിയാവുന്നത് അപ്പോള് പിന്നീട് കൃഷ്ണ ജയന്തിയുണ്ടാകുന്നു. ഈ കാര്യങ്ങള് കുട്ടികള്ക്ക് മാത്രമേ മനസ്സിലാക്കാന് സാധിക്കൂ, നിയമമാണ് – ഇവിടെ സഭയില് ആരും ബഹിര്മുഖിയാവരുത്. ബാബയുടെ ഓര്മ്മയിലിരിക്കണം. മനുഷ്യര് വിളിക്കുന്നുമുണ്ട് പതിത പാവനാ വരൂ, വന്ന് പാവനമാക്കി മാറ്റൂ. പക്ഷെ ഡ്രാമയനുസരിച്ച് കല്ലു ബുദ്ധികള് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അഥവാ അറിയുമായുന്നുവെങ്കില് പറയും. അവര്ക്ക് ഇതും അറിയുകയില്ല ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ് പിന്നീട് എപ്പോഴാണോ ബാബ വരുന്നത് അപ്പോള് ആദി ഉണ്ടാകുന്നു എന്നും. മനുഷ്യരാണെങ്കില് തികച്ചും ഘോരമായ അന്ധകാരത്തിലാണ്. മനുഷ്യര് മനസ്സിലാക്കുന്നു കലിയുഗത്തിന് ഇനിയും 40000 വര്ഷമുണ്ടെന്ന്. പരിധിയില്ലാത്ത ബാബ മനസ്സിലാക്കി തരുകയാണ് പരിധിയുള്ള അച്ഛന് ഒരിക്കലും പതിത പാവനനാകാന് സാധിക്കില്ല. ബാപൂ എന്ന പേരാണെങ്കില് അനേകര്ക്ക് നല്കിയിട്ടുണ്ട്. വൃദ്ധരെയും ബാപൂ അഥവാ പിതാജിയെന്ന് പറയുന്നു. ഈ ആത്മീയ പിതാശ്രീ ഒന്ന് മാത്രമാണ് ആരാണോ പതിത പാവനന്, ജ്ഞാനത്തിന്റെ സാഗരന്. കുട്ടികള്ക്ക് പാവനമായി മാറുന്നതിന് വേണ്ടി ജ്ഞാനം ആവശ്യമാണ്. വെള്ളത്തില് കുളിക്കുന്നതിലൂടെ ഒരിക്കലും പാവനമായി മാറുകയില്ല. നിങ്ങള്ക്കറിയാം ശിവബാബ നമ്മുടെ മുന്നില് ഈ ശരീരത്തില് പ്രത്യക്ഷമാണ്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരാണെങ്കില് പറയുകയാണ് ഭഗവാനുവാച അര്ജുനനെ പ്രതി. ബ്രാഹ്മണരുടെ പേരോ അടയാളമോ ഇല്ല. പാടപ്പെടുന്നുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന. സ്ഥാപനയാണെങ്കില് ബ്രഹ്മാവിലൂടെ മാത്രമേ ചെയ്യൂ, വിഷ്ണുവിലൂടെയല്ല, ശങ്കരനിലൂടെയുമല്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഈ വിവേകം ലഭിച്ചു. ബാബയ്ക്കിവിടെ വരേണ്ടി വരുന്നു, തിരിച്ചാണെങ്കില് ഒരു ആത്മാവിനും പോകാന് സാധിക്കില്ല. ആരെല്ലാം വരുന്നുണ്ടോ അവര്ക്ക് സതോ, രജോ, തമോയിലൂടെ കടന്നു പോവുക തന്നെ വേണം. കൃഷ്ണനും പൂര്ണ്ണമായി 84 ജന്മമെടുക്കുന്നു അതുപോലെ പൂര്ണ്ണമായി 5000 വര്ഷം പാര്ട്ടഭിനയിച്ചു. ആത്മാവ് ഉദരത്തിനുള്ളിലാണെങ്കില് ജന്മം തന്നെയാണ്. കൃഷ്ണന്റെ ആത്മാവ് എപ്പോഴാണോ സത്യയുഗത്തില് വരുന്നത്, ഗര്ഭത്തില് പ്രവേശിച്ചപ്പോള് മുതല് 5000 വര്ഷത്തില് 84 ജന്മങ്ങളുടെ പാര്ട്ടഭിനയിക്കണം. എങ്ങനെയാണോ ശിവ ജയന്തി ആഘോഷിക്കുമ്പോള് ഇതില് ഇരിക്കുന്നുണ്ടല്ലോ. കൃഷ്ണന്റെ ആത്മാവും ഗര്ഭത്തില് വന്നു ജന്മമെടുത്തു, ആ സമയം മുതല് 5000 വര്ഷത്തിന്റെ കണക്കാരംഭിക്കുന്നു. അഥവാ കുറവോ കൂടുതലോ ഉണ്ടെങ്കില് പിന്നെ 5000 വര്ഷത്തില് കുറവുണ്ടാകും. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. കുട്ടികള്ക്കറിയാം കൃഷ്ണന്റെ ആത്മാവ് വീണ്ടും ഈ ജ്ഞാനം എടുത്തുകൊണ്ടിരിക്കുകയാണ്, വീണ്ടും ശ്രീകൃഷ്ണനായി മാറുന്നതിന് വേണ്ടി. നിങ്ങളും കംസപുരിയില് നിന്ന് കൃഷ്ണപുരിയിലേയ്ക്ക് പോവുകയാണ്. ഈ കാര്യങ്ങള് ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്.

ബാബ പറയുന്നു – മായ വളരെ ശക്തിശാലിയാണ്. നല്ല-നല്ല മഹാരഥികളെ പോലും തോല്പ്പിക്കുന്നു. ജ്ഞാനമെടുത്തെടുത്ത് ഇടയ്ക്ക് ഗ്രഹപിഴയില് പെടുന്നു. ആശ്ചര്യത്തോടെ എന്റേതായി മാറുന്നു, പറയുന്നു….. മായ വീണ്ടും ഓടിപ്പിക്കുന്നു. സമ്പാദ്യത്തില് ഗ്രഹപിഴയിരിക്കുന്നു. രാഹുവിന്റെ ഗ്രഹപിഴ എല്ലാവരെയും ബാധിച്ചിരിക്കുകയാണ്. ഇപ്പോള് നിങ്ങളുടെ മേല് വ്യാഴദശയാണ് പിന്നീട് പോകെ പോകെ ചിലരുടെ മേല് രാഹുവിന്റെ ഗ്രഹപിഴവരുന്നു, അപ്പോള് പറയുന്നു മഹാഭാഗ്യദോഷിയെ ഈ ലോകത്തില് കാണണമെങ്കില് ഇവിടെ നോക്കൂ. നിങ്ങളുടെ ആത്മാവ് പറയുന്നു – ഞാന് ബാബയില് നിന്ന് സദാ സുഖത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബാ അങ്ങയില് നിന്ന് കല്പം മുമ്പും സമ്പത്ത് നേടിയിരുന്നു. വീണ്ടും ഇപ്പോള് ബാബയുടെയടുത്ത് വന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – പുറത്ത് നിങ്ങളുടെ സെന്ററില് അനേകര് മനസ്സിലാക്കുന്നതിന് വേണ്ടി വരും. ഇവിടെ ഇത് ഇന്ദ്രസഭയാണ്. ഇന്ദ്രന് ശിവബാബയാണല്ലോ, ആരാണോ ജ്ഞാന മഴ പെയ്യിക്കുന്നത്. അതിനാല് അങ്ങനെയുള്ള സഭയില് പതിതരായ ആര്ക്കും വരാന് സാധിക്കില്ല. മരതകം, പുഷ്യരാഗം എന്നീ രത്നങ്ങളായ ബ്രാഹ്മണിമാര് വഴികാട്ടികളായി വരുമ്പോള് അവരോട് പറയും തങ്ങളോടൊപ്പം ഒരു വികാരത്തില് പോകുന്നവരെയും കൂട്ടികൊണ്ട് വരാന് പാടില്ല. ഇല്ലായെങ്കില് രണ്ടു പേരും ഉത്തരവാദികളാകും. ഏതെങ്കിലും വികാരിയായവരെ കൂടെ കൂട്ടികൊണ്ട് വരുകയാണെങ്കില് അവര്ക്ക് വളരെ ദുഷ്പേര് വരും. പിന്നീട് വളരെ വലിയ ശിക്ഷ ലഭിക്കുന്നു. മാലാഖമാര്ക്ക് വളരെ ഉത്തരവാദിത്വമുണ്ട്. പറയുന്നു – മാനസ സരോവരത്തില് സ്നാനം ചെയ്യുന്നതിലൂടെ മാലാഖയായി മാറുന്നു. വാസ്തവത്തില് ഇത് ജ്ഞാന മാനസ സരോവരമാണ്. ബാബ മനുഷ്യ ശരീരത്തില് വന്ന് ജ്ഞാന മഴ പെയ്യിക്കുന്നു. ജ്ഞാന സാഗരനാണല്ലോ. നിങ്ങള് നദിയുമാണ്, സരോവരവുമാണ്, ജ്ഞാന സാഗരന് ഇതിലിരുന്ന് കുട്ടികളെ യോഗ്യരാക്കി മാറ്റുകയാണ് – സ്വര്ഗ്ഗത്തില് പോകുന്നതിന് വേണ്ടി. സ്വര്ഗ്ഗത്തില് ലക്ഷ്മീ നാരായണന്റെ രാജ്യമാണ്. ഇതാണ് പ്രവൃത്തി മാര്ഗ്ഗത്തിലെ ലക്ഷ്യം. പറയുകയാണ് നമ്മള് രണ്ടു പേരും ജ്ഞാന ചിതയിലിരുന്ന് ലക്ഷ്മീ നാരായണനായി മാറുന്നവരാണ്. ഉയര്ന്ന പദവി നേടണമല്ലോ. പകുതി കല്പം ആത്മാക്കള് പിടഞ്ഞുകൊണ്ടിരിക്കുന്നു. ബാബാ വരൂ വന്ന് ഞങ്ങളെ രാജയോഗം പഠിപ്പിച്ച് പാവനമാക്കി മാറ്റൂ. ബാബ സൂചന നല്കുകയാണ്. ഭാരതവാസികള് ആരാണോ ദേവീ ദേവതകളെ അംഗീകരിക്കുന്നവര് അവര് തീര്ച്ചയായും 84 ജന്മങ്ങളനുഭവിക്കുന്നു. ആരാണോ ദേവീ ദേവതകളുടെ ഭക്തര്, പരിശ്രമിച്ച് അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. ബാബ എങ്ങനെയാണ് വന്ന് 3 ധര്മ്മം സ്ഥാപിക്കുന്നത്. ബ്രാഹ്മണര്, സൂര്യവംശീ, ചന്ദ്രവംശീ, മൂന്ന് ധര്മ്മവും ബാബ സ്ഥാപിക്കുന്നു. പകുതി കല്പം പിന്നെ വേറെ ഒരു ധര്മ്മവും സ്ഥാപിക്കുന്നില്ല. പിന്നീട് പകുതി കല്പം എത്ര മഠം, ധര്മ്മം മുതലായ അനേകം സ്ഥാപിതമാകുന്നു. പകുതി കല്പത്തില് ഒരു ധര്മ്മം അതും സംഗമയുഗത്തില് ഭാവിയിലേയ്ക്ക് വേണ്ടി രാജധാനിയായി സ്ഥാപിക്കുന്നു. അവരെല്ലാം പഴയ ലോകത്തില് തന്നെയാണ് തങ്ങളുടെ ധര്മ്മം സ്ഥാപിക്കുന്നത്. ഇവിടെ ബാബ പകുതി കല്പത്തേയ്ക്ക് വേണ്ടി ഒരു ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. മറ്റാാരിലും ശക്തിയില്ല. ബാബ നിങ്ങളെ തന്റെതാക്കി മാറ്റി, സൂര്യവംശീ, ചന്ദ്രവംശീ കുലത്തിന്റെ സ്ഥാപന ചെയ്ത് ബാക്കി എല്ലാത്തിന്റെയും വിനാശം ചെയ്യിപ്പിക്കുന്നു. എല്ലാ ആത്മാക്കളും ശാന്തിയിലേയ്ക്ക് പോകുന്നു. നിങ്ങള് സുഖത്തില് വരുകയാണ്, ആ സമയം ആര്ക്കും ദുഃഖമുണ്ടാവില്ല, ആരാണോ ഈശ്വരനെ ഓര്മ്മിക്കുന്നത്. ഈ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള്ക്കറിയാം – ബാബ, ആരാണോ ജ്ഞാനത്തിന്റെ സാഗരന്, അവര് ജ്ഞാനം നല്കികൊണ്ടിരിക്കുകയാണ്. സാഗരമാണെങ്കില് ഒന്ന് മാത്രമാണ്. നിങ്ങളെ സ്വയം സാഗരമെന്ന് പറയുകയില്ല. നിങ്ങള് ബാബയുടെ സഹായികളായി മാറുന്നു അതിനാല് നിങ്ങളുടെ പേരാണ് ജ്ഞാന ഗംഗകള്. ബാക്കിയെല്ലാം വെള്ളത്തിന്റെ നദികളാണ്. ബാബ പറയുന്നു – സാഗരനായ എന്റെ കുട്ടികള് നിങ്ങള് കാമ ചിതയിലിരുന്ന് കത്തി മരിച്ചിരിക്കുകയാണ് അര്ത്ഥം പതിതരായി മാറിയിരിക്കുകയാണ്. ഇപ്പോള് വീണ്ടും എന്നെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങള് പാവനമായി മാറൂ. ഈ സൃഷ്ടിയുടെ ചക്രം 5000 വര്ഷത്തിന്റെതാണ്. ഇതും ആര്ക്കും അറിയുകയില്ല. സൃഷ്ടിയുടെ ചക്രം പൂര്ണ്ണമായി 4 ഭാഗമാണ്. 4 യുഗമാണല്ലോ. ഈ സംഗമയുഗം മംഗളകാരിയാണ്. കുംഭമെന്ന് പറയുമല്ലോ. കുംഭമെന്ന് പറയപ്പെടുന്നത് – മേളയെയാണ്. നദി വന്ന് സാഗരത്തില് ലയിക്കുന്നു. ആത്മാവ് വന്ന് പരമാത്മാവിനെ കാണുന്നു, ഇതിനെ കുംഭമേളയെന്ന് പറയുന്നു. ആത്മാവിന്റെയും പരമാത്മാവിന്റെയും മേള നിങ്ങള് കണ്ടിട്ടുണ്ട്. നിങ്ങള് പരസ്പരം കൂടി ചേരുന്നു, സെമിനാര് ചെയ്യുന്നു, അതിനെ കുംഭമേളയെന്ന് പറയുകയില്ല. സാഗരനാണെങ്കില് തന്റെ സ്ഥാനത്തിരിക്കുകയാണ്. ഈ ശരീരത്തിലാണല്ലോ. എവിടെയാണോ ഇവരുടെ ശരീരം അവിടെയാണ് ജ്ഞാനത്തിന്റെ സാഗരന്. ബാക്കി നിങ്ങള് ജ്ഞാന ഗംഗകള് പരസ്പരം കൂടി ചേരുന്നു. നദികള് ചെറുതും വലുതുമുണ്ടാകുമല്ലോ. അവിടെ സ്നാനം ചെയ്യാന് പോകുന്നു. ഗംഗ, യമുന, സരസ്വതി മുതലായവ ഉണ്ട്. ഡല്ഹി യമുനയുടെ തീരമാണ് – സ്വര്ഗ്ഗം. കൃഷ്ണപുരി ഉണ്ടാകുന്നു. ഡല്ഹിയെക്കുറിച്ച് പറയാറുണ്ട് – സ്വര്ഗ്ഗമായിരുന്നു, എപ്പോഴാണോ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നത്. കൃഷ്ണന്റെ രാജ്യമായിരുന്നു എന്നല്ല. രാധയും കൃഷ്ണനും ദമ്പതികളാകുമ്പോഴേ രാജ്യം ഭരിക്കാന് സാധിക്കൂ. ഇപ്പോള് നിങ്ങള് കുട്ടികള് എത്ര സന്തോഷത്തിലാണ്. മായയുടെ കൊടുങ്കാറ്റെല്ലാം വളരെയധികം വരും. പരിധിയില്ലാത്ത ബോക്സിംങാണ്. ഓരോരുത്തരുടെയും 5 വികാരങ്ങളോടൊപ്പം യുദ്ധം നടക്കുന്നു. നമ്മള് ആഗ്രഹിക്കുകയാണ് ബാബയെ നിരന്തരം ഓര്മ്മിക്കും. മായ നമ്മുടെ യോഗം പറത്തിക്കളയുന്നു. ഒരു കളിയും കാണിച്ചിട്ടുണ്ട് – പരമാത്മാവ് തന്റെ നേര്ക്ക് ആകര്ഷിക്കുന്നു, മായ തന്റെ നേരെയും. ഇങ്ങനെ ഒരു നാടകം ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ ഫാഷന് ഇപ്പോള് വന്നിരിക്കുകയാണ്. നിങ്ങള്ക്ക് ഡ്രാമയനുസരിച്ച് സിനിമയിലൂടെയും മനസ്സിലാക്കി തരണമായിരുന്നു. നാടകത്തിലാണെങ്കില് മാറ്റം ഉണ്ടാകുന്നു. ഇതാണെങ്കില് അനാദി അവിനാശിയായ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതും……. ഇന്നയാള് മരിച്ചു ഇത്ര തന്നെയേ പാര്ട്ടുണ്ടായിരുന്നുള്ളൂ, നമ്മളെന്തിന് ചിന്തിക്കണം. ഡ്രാമയാണല്ലോ. ശരീരം ഉപേക്ഷിച്ചു പിന്നീട് വരാന് സാധിക്കില്ല. കരയുന്നതുകൊണ്ട് എന്ത് ലാഭമാണ്? ഇതിന്റെ പേര് തന്നെ ദുഃഖധാമമെന്നാണ്. സത്യയുഗത്തില് മോഹാജിത്ത് രാജാക്കന്മാരായിരിക്കും. അതിന്റെ കഥയുമുണ്ട്. സത്യയുഗത്തില് മോഹത്തിന്റെ കാര്യമേയുണ്ടാവില്ല. ഇവിടെയാണെങ്കില് മനുഷ്യര്ക്കെത്രയാണ് മോഹം. ചിലര്ക്ക് കരച്ചില് വരുന്നില്ലെങ്കില് കരഞ്ഞുകൊണ്ട് അവരെ കരയിക്കും. അങ്ങനെ മനസ്സിലാക്കും ഇവര് സങ്കടപ്പെടുന്നുണ്ട്. ഇല്ലായെങ്കില് നിന്ദയായി മാറും. ഭാരതത്തില് തന്നെയാണ് ഈ എല്ലാ ആചാരവും. ഭാരതത്തില് തന്നെയാണ് സുഖം, ഭാരതത്തില് തന്നെയാണ് വളരെയധികം ദുഃഖവുമുണ്ടാകുന്നത്. ഭാരതത്തില് ദേവീ ദേവതകള് രാജ്യം ഭരിച്ചിരുന്നു. വിദേശീയര് പഴയ ചിത്രം വളരെ താല്പര്യത്തോടെയെടുക്കുന്നു. പഴയ വസ്തുവിന് മൂല്യം കല്പിക്കുന്നു. ഏറ്റവും പഴയ ശിവബാബ ഇവിടെ വന്നിരുന്നു, അവരുടെ പൂജ എത്രയാണ് ചെയ്യുന്നത്. ഇപ്പോള് ശിവബാബ വന്നിരിക്കുകയാണ്, നിങ്ങള് പൂജ ചെയ്യില്ല. വന്ന് പൊയ്ക്കഴിയുമ്പോള് അവരുടെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഡ്രാമയുടെ ജ്ഞാനത്തെ ബുദ്ധിയില് വെച്ച് നിശ്ചിന്തരായി മാറണം. യാതൊരു പ്രകാരത്തിലുമുള്ള ചിന്തയും വെയ്ക്കരുത് എന്തുകൊണ്ടെന്നാല് അറിയാം ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതുമാണ്… നിര്മോഹിയായി മാറണം.

2) ബാബയിലൂടെ വ്യാഴദശയിരിക്കുകയാണ് അതിനാല്, രാഹുവിന്റെ ഗ്രഹണം ബാധിക്കാതെ സംരക്ഷിക്കണം. ഏതെങ്കിലും ഗ്രഹപ്പിഴയുണ്ടെങ്കില് അതിനെ ജ്ഞാന ദാനത്തിലൂടെ സമാപ്തമാക്കണം.

വരദാനം:-

അനുഭവങ്ങളെ വര്ദ്ധിപ്പിക്കുന്നതിന്റെ ആധാരമാണ് മനന ശക്തി. മനനം ചെയ്യുന്നവര് സ്വതവേ മഗ്നമായിരിക്കുന്നു. മഗ്ന അവസ്ഥയില് യോഗം വയ്ക്കേണ്ടി വരില്ല എന്നാല് നിരന്തരം ചേര്ന്നിരിക്കുന്നു, പരിശ്രമിക്കേണ്ടി വരില്ല. മഗ്നം അര്ത്ഥം പ്രേമത്തിന്റെ സാഗരത്തില് ലയിച്ചിരിക്കുക, ഇങ്ങനെ ലയിച്ചിരിക്കും ആര്ക്കും വേര്പെടുത്താന് സാധിക്കില്ല. അതുകൊണ്ട് പരിശ്രമത്തില് നിന്ന് മുക്തമാകൂ, സാഗരന്റെ കുട്ടികളാണ് അതുകൊണ്ട് അനുഭവങ്ങളുടെ കുളത്തില് കുളിക്കരുത് എന്നാല് സാഗരത്തില് ലയിക്കൂ അപ്പോള് പറയും അനുഭവീ മൂര്ത്തി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top