18 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 17, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സദാ ഉത്സാഹത്തിലിരുന്ന് ഉത്സവം ആഘോഷിക്കൂ

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് വിശ്വേശ്വരനായ ബാബ തന്റെ വിശ്വത്തിലെ ശ്രേഷ്ഠ രചന അഥവാ ശ്രേഷ്ഠ ആദി രത്നങ്ങളുമായി, അതി സ്നേഹി, സമീപത്തുള്ള കുട്ടികളുമായി മിലനം ചെയ്യാന് വന്നിരിക്കുന്നു. വിശ്വത്തിലെ സര്വ്വാത്മാക്കളും വിശ്വേശരനായ ബാബയുടെ കുട്ടികളാണ്. എന്നാല് ബ്രാഹ്മണ ആത്മാക്കള് അതി സ്നേഹി, സമീപത്തുള്ള ആത്മാക്കളാണ് കാരണം ബ്രാഹ്മണ ആത്മാക്കള് ആദി രചനയാണ്. ബാബയോടൊപ്പം ബ്രാഹ്മണ ആത്മാക്കളും ബ്രാഹ്മണ ജീവിതത്തില് അവതരിച്ച് ബാബയുടെ കാര്യത്തില് സഹയോഗി ആത്മാക്കളായി മാറുന്നു അതിനാല് ബാപ്ദാദ ഇന്നത്തെ ദിനം കുട്ടികളുടെ ബ്രാഹ്മണ ജീവിതത്തിന്റെ അവതരണത്തിന്റെ ജന്മദിനം ആഘോഷിക്കാന് വേണ്ടി വന്നിരിക്കുന്നു. കുട്ടികള് അച്ഛന്റെ ജന്മദിനം ആഘോഷിക്കാന് വേണ്ടി ഉണര്വ്വും ഉത്സാഹത്തോടെ സന്തോഷത്തില് നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല് ബാപ്ദാദ കുട്ടികളുടെ ഈ ബ്രാഹ്മണ ജീവിതത്തെ കണ്ട് സ്നേഹവും സഹയോഗവും കണ്ട്, ബാബയോടൊപ്പം ഓരോ കാര്യത്തിലും ധൈര്യത്തോടെ മുന്നോട്ടുയരുന്നത് കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. അതിനാല് നിങ്ങള് ബാപ്ദാദയുടെ ജന്മദിനം ആഘോഷിക്കുന്നു, ബാബ കുട്ടികളുടെയും ജന്മദിനം ആഘോഷിക്കുന്നു. നിങ്ങള് ബ്രാഹ്മണരുടെയും ജന്മദിനമല്ലേ. അതിനാല് സര്വ്വര്ക്കും ബാപ്ദാദ, ജഗദംബ, നിങ്ങളുടെ സര്വ്വ സാഥി അഡ്വാന്സ് പാര്ട്ടിയുടെ വിശേഷ ശ്രേഷ്ഠ ആത്മാക്കള് സഹിതം നിങ്ങളുടെ അലൗകീക ബ്രാഹ്മണ ജന്മത്തിന്റെ സ്നേഹത്താല് സ്വര്ണ്ണിമ പുഷ്പവൃഷ്ടി സഹിതം ആശംസകള്, ആശംസകള്. ഇത് ഹൃദയത്തിന്റെ ആശംസകളാണ്, കേവലം വായിലൂടെയുളള ആശംസകള് മാത്രമല്ല. എന്നാല് ഹൃദയേശ്വരനായ ബാബയുടെ ഹൃദയത്തിന്റെ ആശംസകള് സര്വ്വ ശ്രേഷ്ഠ ആത്മാക്കള്ക്ക്, സന്മുഖത്തിരിക്കുന്നവരാകട്ടെ, മനസ്സ് കൊണ്ട് ബാബയുടെ സന്മുഖത്തിരിക്കുന്നവരാകട്ടെ, നാല് ഭാഗത്തുമുള്ള കുട്ടികള്ക്ക് ആശംസകള് ആശംസകള്..

ഇന്നത്തെ ദിനം ഭക്താത്മാക്കളുടെയടുത്ത് ബാബയുടെ ബിന്ദു രൂപത്തിന്റെ വിശേഷ സ്മൃതിയുണ്ട്. ശിവ ജയന്തി അഥവാ ശിവരാത്രി സാകാര രൂപത്തിന്റെ സ്മരണയല്ല. എന്നാല് നിരാകാരനായ ബാബ ജ്യോതി ബിന്ദു ശിവലിംഗ രൂപത്തില് പൂജിക്കുന്ന ആ ബിന്ദുവിന്റെ മഹത്വമാണ്. നിങ്ങള് സര്വ്വരുടെയും ഹൃദയത്തിലും ബാബയുടെ ബിന്ദു രൂപത്തിന്റെ സ്മൃതി സദാ ഉണ്ടാകുന്നു. നിങ്ങളും ബിന്ദു, ബാബയും ബിന്ദു, അതിനാല് ഇന്നത്തെ ദിനത്തില് ഭാരതത്തിലെ ഓരോ ഭക്താത്മാവിന്റെയുമുള്ളില് വിശേഷിച്ചും ബിന്ദു രൂപത്തിന്റെ മഹത്വം നില നില്ക്കുന്നു. ബിന്ദു എത്രത്തോളം സൂക്ഷ്മമാണൊ അത്രയും ശക്തിശാലിയുമാണ് അതിനാല് ബിന്ദുവായ ബാബയെ തന്നെയാണ് ശക്തികളുടെ, ഗുണങ്ങളുടെ, ജ്ഞാനത്തിന്റെ സിന്ധുവെന്ന് പറയുന്നത്. അപ്പോള് ഇന്ന് സര്വ്വ കുട്ടികളുടെയും ഹൃദയത്തില് ജന്മ ദിനത്തിന്റെ വിശേഷ ഉത്സാഹത്തിന്റെ അലകള് ബാപ്ദാദയുടെയടുത്ത് അമൃതവേള മുതല് എത്തി കൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള് വിശേഷ സേവനാര്ത്ഥം അഥവാ സ്നേഹ സ്വരൂപമായി ബാബയുടെ കൊടി ഉയര്ത്തി, ബാബ ഏതൊരു കൊടിയാണ് ഉയര്ത്തിയത്? നിങ്ങള് സര്വ്വരും ശിവബാബയുടെ കൊടി ഉയര്ത്തി, ബാബ ഈ കൊടി ഉയര്ത്തുമോ? ഈ സേവനത്തിന്റെ സാകാര രൂപത്തിന്റെ ഉത്തരവാദിത്വം കുട്ടികള്ക്ക് നല്കിയിരിക്കുന്നു. ബാബയും കൊടി ഉയര്ത്തി എന്നാല് ഏത്, എവിടെ ഉയര്ത്തി? ബാപ്ദാദ തന്റെ ഹൃദയത്തില് സര്വ്വ കുട്ടികളുടെയും വിശേഷതകളുടെ സ്നേഹത്തിന്റെ കൊടിയാണ് ഉയര്ത്തിയത്. എത്ര കൊടി ഉയര്ത്തിയിട്ടുണ്ടാകും? ഈ ലോകത്തില് ഇത്രയും കൊടികള് മറ്റാര്ക്കും ഉയര്ത്താന് സാധിക്കില്ല. എത്ര സുന്ദരമായ ദൃശ്യമായിരിക്കും!!

ഓരോ കുട്ടിയുടെയും വിശേഷതയുടെ കൊടി ബാപ്ദാദായുടെ ഹൃദയത്തില് പറന്നു കൊണ്ടിരിക്കുന്നു. കേവലം നിങ്ങള് മാത്രമല്ല കൊടി ഉയര്ത്തിയത് ബാപ്ദാദായും ഉയര്ത്തി. ഈ കൊടി ഉയര്ത്തുന്ന സമയത്ത് എന്ത് സംഭവിക്കുന്നു? പുഷ്പങ്ങള് വര്ഷിക്കുന്നു. ബാപ്ദാദായും കുട്ടികളുടെ വിശേഷതയുടെ സ്നേഹത്തിന്റെ കൊടി ഉയര്ത്തുമ്പോള് ഏന്താണ് വര്ഷിക്കുന്നത്? ഓരോ കുട്ടിയുടെയും മേല് അവിനാശി ഭവ, അമര് ഭവ, അചഞ്ചലവും സുദൃഢവുമായി ഭവിക്കട്ടെ- ഈ വരദാനങ്ങളാണ് വര്ഷിക്കുന്നത്. ഈ വരദാനം തന്നെയാണ് ബാപ്ദാദായുടെ അവിനാശി അലൗകീക പുഷ്പം. ബാപ്ദാദായ്ക്ക് ഈ അവതരണ ദിവസത്തിന്റെ അര്ത്ഥം ശിവ ജയന്തി ദിനത്തിന്റെ സന്തോഷം കുട്ടികളേക്കാള് കൂടുതല് ഉണ്ട്, സന്തോഷത്തില് സന്തോഷമാണ്. കാരണം ഈ അവതരണ ദിനം ഓരോ വര്ഷവും സ്മരണയായി ആഘോഷിക്കുന്നു എന്നാല് ബാബയുടെ അവതരണം സാകാര ബ്രഹ്മാവിന്റെ ശരീരത്തില് ഉണ്ടാകുമ്പോള് ബാപ്ദാദയ്ക്ക് ഇതിലും വിശേഷിച്ച് ശിവബാബയ്ക്ക് ഈ വിശേഷ കാര്യത്തിന്റെ സന്തോഷമുണ്ട്- എത്ര സമയായി തന്റെ സ്നേഹി സമീപത്തുണ്ടായിരുന്ന കുട്ടികളുമായി വേര്പിരിഞ്ഞ് പരംധാമത്തിലിരിക്കുന്നു, പരംധാമത്തില് മറ്റാത്മാക്കള് ഉണ്ട് എന്നാല് ആദ്യത്തെ രചനയിലെ ആത്മാക്കള്, ബാബയ്ക്ക് സമാനമാകുന്ന സേവനത്തിലെ സാഥി ആത്മാക്കള്, ഇവര് വളരെ സമയത്തിന് ശേഷം അവതരിച്ചപ്പോള് വീണ്ടും വന്ന് മിലനം ചെയ്യുന്നു! വളരെക്കാലമായി പിരിഞ്ഞിരിക്കുന്ന ശ്രേഷ്ഠാത്മാക്കള് വീണ്ടും വന്ന് മിലനം ചെയ്യുന്നു! അതി സ്നേഹിയായ വളരെക്കാലം പിരിഞ്ഞിരുന്നവരെ തിരിച്ച് കിട്ടുമ്പോള് ആ സന്തോഷത്തില് വിശേഷ സന്തോഷമുണ്ടാകുന്നില്ലേ! അവതരണ ദിവസം അര്ത്ഥം തന്റെ ആദി രചനയുമായി വീണ്ടും മിലനം ചെയ്യുക. നിങ്ങള് ചിന്തിക്കും- എനിക്ക് ബാബയെ ലഭിച്ചു, ബാബ പറയും- എനിക്ക് കുട്ടികളെ ലഭിച്ചു! അതിനാല് ബാബയ്ക്ക് തന്റെ ആദി രചനയുടെ മേല് അഭിമാനമുണ്ട്. നിങ്ങളെല്ലാവരും ആദി രചനകളല്ലേ! ക്ഷത്രിയരല്ലല്ലോ? സര്വ്വരും സൂര്യവംശി ആദി രചനയാണ്. ബ്രാഹ്മണരില് നിന്നും ദേവതയാകുകയല്ലേ! അതിനാല് ബ്രാഹ്മണാത്മാക്കള് ആദി രചനയാണ്. സര്വ്വരും അനാദി രചനകളാണ്, മുഴുവന് വിശ്വത്തിലെ ആത്മാക്കളും രചനകളാണ്. എന്നാല് നിങ്ങള് അനാദി ആദി രചനകളാണ്. അതിനാല് ഡബിള് ലഹരിയില്ലേ!

ഇന്നത്തെ ദിനം ബാപ്ദാദ വിശേഷിച്ച് ഒരു സ്ലോഗന് നല്കുന്നു. ഇന്നത്തെ ദിനത്തെ ഉത്സവത്തിന്റെ ദിനമെന്നും പറയുന്നു. ശിവരാത്രി അഥവാ ശിവ ജയന്തി ഉത്സവം ആഘോഷിക്കുന്നു. ഉത്സവത്തിന്റെ ദിനത്തിന്റെ ഈ സ്ലോഗന് ഓര്മ്മിക്കണം- ബ്രാഹ്മണ ജീവിതത്തിന്റെ ഓരോ നിമിഷവും ഉത്സവത്തിന്റെ നിമിഷമാണ്. ബ്രാഹ്മണ ജീവിതം അര്ത്ഥം സദാ ഉത്സവം ആഘോഷിക്കുക, സദാ ഉത്സാഹത്തിലിരിക്കുക, ഓരോ കര്മ്മത്തില് ആത്മാവിന് ഉത്സാഹം നല്കുക. അതിനാല് ഉത്സവം ആഘോഷിക്കണം, ഉത്സാഹത്തിലിരിക്കുക, ഉത്സാഹം നല്കുക. ഉത്സാഹമുള്ളയിടത്ത് ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള വിഘ്നത്തിന് ഉത്സാഹമുള്ള ആത്മാവിനെ ഉത്സാഹത്തില് നിന്നും പിന്തിരിപ്പിക്കാനാകില്ല. അല്പക്കാലത്തെ ഉത്സാഹത്തില് സര്വ്വ കാര്യങ്ങളും മറക്കാറില്ലേ. ഏതെങ്കിലും ഉത്സവം ആഘോഷിക്കുമ്പോള് ആ സമയത്ത് സന്തോഷമല്ലാതെ മറ്റൊന്നും ഓര്മ്മയുണ്ടായിരിക്കില്ല. ബ്രാഹ്മണ ജീവിതത്തിലെ ഓരോ നിമിഷവും ഉത്സവമാണ് അര്ത്ഥം ഓരോ നിമിഷവും ഉത്സാഹത്തിലാണ്. അപ്പോള് മറ്റെന്തെങ്കിലും കാര്യം വരുമോ? പരിധിയുള്ള ഉത്സവത്തില് പോകുമ്പോള് അവിടെ എന്താണ് നടക്കുന്നത്? നൃത്തം ചെയ്യുന്നു, പാട്ട് പാടുന്നു, കളി കളിക്കുന്നു കഴിക്കുന്നു- ഇത് തന്നെയല്ലേ നടക്കുന്നത്. അപ്പോള് ബ്രാഹ്മണ ജീവിതത്തിന്റെ ഉത്സവത്തില് മുഴുവന് ദിവസവും എന്താണ് ചെയ്യുന്നത്? സേവനം ചെയ്യുമ്പോഴും കളിയെന്ന് മനസിലാക്കിയല്ലേ ചെയ്യുന്നത് അതോ ഭാരമായി അനുഭവപ്പെടുന്നുണ്ടോ? ഇന്നത്തെ ലോകത്തില് അജ്ഞാനി ആത്മാക്കള് ബുദ്ധി കൊണ്ട് എന്തെങ്കിലും കാര്യം ചെയ്യുമ്പോള് പറയും- വളരെ ക്ഷീണിച്ചു, ജോലിയുടെ ഭാരം ബുദ്ധിയിലുണ്ട് എന്ന്. നിങ്ങള് സേവനം ചെയ്ത് വരുമ്പോള് എന്ത് പറയുന്നു? സേവനത്തിന്റെ ഫലം കഴിച്ച് വന്നിരിക്കുന്നു കാരണം എത്രത്തോളം വലുതിലും വലിയ സേവനത്തിന് നിമിത്തമാകുന്നുവൊ അത്രയും സേവനത്തിന്റെ പ്രത്യക്ഷഫലവും വളരെ ഉയര്ന്നത് ലഭിക്കുന്നു. അതിനാല് പ്രത്യക്ഷഫലം കഴിക്കുന്നതിലൂടെ കൂടുതല് ശക്തി ലഭിക്കുന്നു. സന്തോഷത്തിന്റെ ശക്തി വര്ദ്ധിക്കുന്നു, അതിനാല് ശരീരത്തിലൂടെ എത്ര തന്നെ കഠിനമേറിയ കാര്യം ചെയ്താലും അഥവാ പ്ലാന് ഉണ്ടാക്കുന്നതിന്റെ ബുദ്ധി കൊണ്ടുള്ള കാര്യമായിക്കോട്ടെ നിങ്ങള്ക്ക് ക്ഷീണം അനുഭവപ്പെടുന്നില്ല. രാത്രിയാണൊ ദിനമാണൊ- ഇതറിയാനേ സാധിക്കുന്നില്ല. നിങ്ങളുടെയടുത്ത് ഘടികാരമില്ലെങ്കില് സമയമെത്രയായി എന്നറിയാന് സാധിക്കുമോ? എന്തുകൊണ്ടെന്നാല് ഉത്സവം ആഘോഷിച്ചു കൊണ്ടിരിക്കുന്നു, അതിനാല് സേവനം ഉത്സാഹം നല്കുന്നു, ഉത്സാഹം അനുഭവം ചെയ്യിക്കുന്നു.

ബ്രാഹ്മണ ജീവിതത്തില് ഒന്നുണ്ട് സേവനം, രണ്ടാമത്തേത് എന്താണ്? മായ വരുന്നു. മായയുടെ കാര്യം കേള്ക്കുമ്പോള് ചിരിക്കുന്നു കാരണം മനസ്സിലാക്കുന്നു മായക്ക് നമ്മളോട് കൂടുതല് സ്നേഹമുണ്ട് എന്ന്. നിങ്ങള്ക്ക് മായയോട് സ്നേഹമില്ല, എന്നാല് മായക്കുണ്ട്. ഉത്സവത്തിന് കളിയും കാണാറുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല് ഇഷ്ടപ്പെടുന്ന കളിയേതാണ്? മിക്കി മൗസിന്റെ കളി കളിക്കുന്നു. മിക്കി മൗസിന്റെ കളിയില് പരസ്യവും കാണിക്കുന്നുണ്ട്. കളി ഇഷ്ടപ്പെടുന്നവരുണ്ട്, മിക്കി മൗസിന്റെ കളി ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇവിടെയും മായ വരുമ്പോള്കളിക്കൂ, ലക്ഷ്യം വയ്ക്കൂ. കളിയില് എന്താണ് ചെയ്യുന്നത്? പന്ത് വരുന്നു, നിങ്ങള് അത് മറു ഭാഗത്തേക്ക് എറിയുന്നു, അതിനെ പിടിക്കുന്നു, വിജയിയാകുന്നു. അതേപോലെ മായയുടെ പന്ത്- ഇടയ്ക്ക് കാമത്തിന്റെ രൂപത്തില് വരുന്നു, ഇടയ്ക്ക് ക്രോധത്തിന്റെ രൂപത്തിലും. ഇത് മായയുടെ കളിയാണെന്ന് മനസ്സിലാക്കൂ. മായയുടെ കളിയെ കളിയാണെന്ന് മനസ്സിലാക്കൂവെങ്കില് ഉത്സാഹം വര്ദ്ധിക്കും, മായയുടെ ഏതെങ്കിലും പരിതസ്ഥിതിയെ ശത്രുവാണെന്ന് മനസ്സിലാക്കി കാണുമ്പോള് നിങ്ങള് ഭയപ്പെടുന്നു. മിക്കിമൗസിന്റെ കളിയില് ഇടയ്ക്ക് കുരങ്ങന് വരുന്നു, ഇട്ക്ക് പൂച്ച, ഇടയ്ക്ക് പട്ടി, ഇടയ്ക്ക എലി വരുന്നു എന്നാല് നിങ്ങള് ഭയപ്പെടാറുണ്ടോ? കാണുമ്പോള് രസം തോന്നുന്നില്ലേ. ഇതും ഉത്സവത്തിന്റെ രൂപത്തില് മായയുടെ വ്യത്യസ്ഥമായ പരിതസ്ഥിതിളുടെ കളിയെ കാണൂ. കളി കാണുമ്പോള് ആരെങ്കിലും ഭയക്കുകയാണെങ്കില് എന്ത് പറയും? കളിക്കുമ്പോള് ചിന്തിക്കുകയാണ്- പന്ത് എന്റെയടുത്ത് തന്നെ വന്നു കൊണ്ടിരിക്കുന്നു, എന്റെയടുത്ത് വരണ്ട, എങ്കില് കളിക്കുവാന് സാധിക്കുമോ? സന്തോഷത്തോടെയും രസത്തോടെയും കളി കാണൂ, മായയോട് ഭയക്കരുത്. മനോരഞ്ചനത്തോടെ കാണൂ. സിംഹത്തിന്റെ രൂപത്തില് വന്നാലും ഭയക്കരുത്. ബ്രാഹ്മണ ജീവിതത്തിന്റെ ഓരോ നിമിഷവും ഉത്സവമാണ്, ഉത്സാഹമാണ് എന്ന സ്മൃതി വയ്ക്കൂ. അതിനിടയില് ഈ കളിയും കണ്ടു കൊണ്ടിരിക്കുന്നു, സന്തോഷത്തില് നൃത്തവും ചെയ്തു കൊണ്ടിരിക്കുന്നു, ബാബയുടെയും ബ്രാഹ്മണ പരിവാരത്തിന്റെയും വിശേഷതകളുടെ, ഗുണങ്ങളുടെ ഗീതവും പാടിക്കൊണ്ടിരിക്കുന്നു, ബ്രഹ്മാഭോജനവും ആനന്ദത്തോടെ കഴിച്ചു കൊണ്ടിരിക്കുന്നു.

നിങ്ങള്ക്ക് ലഭിക്കുന്നത് പോലെ ശുദ്ധമായ ഭോജനം, ഓര്മ്മയിലുണ്ടാക്കിയ ഭോജനം വിശ്വത്തില് മറ്റാര്ക്കും പ്രാപ്തമാകില്ല! ഈ ഭോജനത്തെയാണ് പറയുന്നത്- ദുഃഖത്തെയില്ലാതാക്കുന്ന ഭോജനം. ഓര്മ്മയിലുണ്ടാക്കിയ ഭോജനം സര്വ്വ ദുഃഖങ്ങളെയും അകറ്റുന്നു കാരണം ശുദ്ധമായ അന്നത്തിലൂടെ മനസ്സും ശരീരവും രണ്ടും ശുദ്ധമാകുന്നു. അശുദ്ധമായ ധനം ലഭിക്കുകയാണെങ്കില് അശുദ്ധമായ ധനം സന്തോഷത്തെ നഷ്ടപ്പെടുത്തുന്നു, ചിന്തയുണ്ടാകാന് ആരംഭിക്കുന്നു. എത്രത്തോളം അശുദ്ധമായ ധനം വരുന്നുവൊ, ധനം വന്നു ഒരു ലക്ഷം എന്നാല് കോടിമടങ്ങ് ചിന്തയുണ്ടാകുന്നു, ചിന്തയെ സദാ ചിത എന്നാണ് പറയുന്നത്. അതിനാല് ചിതയിലിരിക്കുന്നവര്ക്ക് സന്തോഷം എങ്ങനെയുണ്ടായിരിക്കും! ശുദ്ധമായ അന്നം മനസ്സിനെ ശുദ്ധമാക്കുന്നു അതിനാല് ധനവും ശുദ്ധമായി മാറുന്നു. ഓര്മ്മയിലിരുന്ന് ഉണ്ടാക്കുന്ന അന്നത്തിന് മഹത്വമുണ്ട്, അതിനാല് ബ്രഹ്മാഭോജനത്തിനും മഹത്വമുണ്ട്. ഓര്മ്മയില് ഉണ്ടാക്കുന്നില്ല, കഴിക്കുന്നില്ലായെങ്കില് ഈ അന്നത്തിന് സ്ഥിതിയെ താഴേക്ക് കൊണ്ടു വരാന് സാധിക്കും. ഓര്മ്മയില് ഉണ്ടാക്കിയിട്ടുള്ള, ഓര്മ്മയില് സ്വീകരിക്കുന്ന അന്നം മരുന്നായി പ്രവര്ത്തിക്കുന്നു, ആശീര്വാദവുമായി പ്രവര്ത്തിക്കുന്നു. ഓര്മ്മയുടെ അന്നം ഒരിക്കലും നഷ്ടം വരുത്തുന്നില്ല, അതിനാല് ഓരോ നിമിഷവും ഉത്സവം ആഘോഷിക്കൂ. മായ ഏത് രൂപത്തിലും വന്നോട്ടെ! ശരി! മോഹത്തിന്റെ രൂപത്തില് വരുമ്പോള് മനസ്സിലാക്കൂ ഉള്ളില് കുരങ്ങിന്റെ കളി കാണിക്കാനാണ് വന്നിരിക്കുന്നത്. കളിയെ സാക്ഷിയായി കാണൂ, സ്വയം മായയുടെ ചക്രത്തില് വരാതിരിക്കൂ. ചക്രത്തില് വരുമ്പോഴാണ് ഭയപ്പെടുന്നത്. ഇന്നത്തെ കാലത്ത് ചെറിയ ചെറിയ കുട്ടികളെ കൊണ്ട് അങ്ങനെയുള്ള കളി കളിപ്പിക്കുന്നു- ഉയരത്തിലേക്ക് കൊണ്ടു പോകും, താഴേക്ക് കൊണ്ടു വരുന്നു. ഇത് മനോരഞ്ചനമാണ്, കളിയാണ്. ഏത് രൂപത്തില് വന്നാലും, ഈ മിക്കി മൗസിന്റെ കളി കാണൂ. എന്ത് വരുന്നുവൊ അത്പോലെ പോകുന്നുമുണ്ട്. മായാ ഏത് രൂപത്തില് വന്നാലും ഇപ്പോളിപ്പോള് വന്നു, ഇപ്പോളിപ്പോള് പോയി. നിങ്ങള് ശ്രേഷ്ഠ സ്ഥിതിയില് നിന്നും മായയോടൊപ്പം താഴേക്ക് പോകരുത്, മായ വന്നോട്ടെ. നിങ്ങള് എന്തിന് മായയോടൊപ്പം പോകുന്നു? കളിയില്- കുറച്ച് വരും, കുറച്ച് പോകും, കുറച്ച് മാറും. ദൃശ്യം മാറുന്നില്ലായെങ്കില് കളി നന്നായിരിക്കില്ല. മായ മാറട്ടെ. ഏതൊരു കളിയിലും ആരെങ്കിലും പാര്ട്ട് അഭിനയിക്കുമ്പോള് നിങ്ങളും അവരോടൊപ്പം പോകുകയോ ഓടുകയോ ചെയ്യുമോ? കാണുന്നവര് കേവലം കണ്ടു കൊണ്ടിരിക്കുകയല്ലേ ചെയ്യുന്നത്. അതിനാല് മായ താഴേക്ക് വീഴ്ത്താന് വന്നാലും അഥവാ ഏതൊരു സ്വരൂപത്തില് വന്നാലും നിങ്ങള് മായയുടെ കളി കാണൂ. എങ്ങനെ വീഴ്ത്താന് വന്നിരിക്കുന്നു, മായയുടെ രൂപത്തെ തിരിച്ചരിയൂ, കളിയാണെന്ന് മനസ്സിലാക്കി ആ ദൃശ്യത്തെ സാക്ഷിയായി കാണൂ. മുന്നോട്ടുള്ള സമയത്തിനായി സ്വ സ്ഥിതിയെ ശക്തിശാലിയാക്കുന്നതിനുള്ള ശിക്ഷണം എടുക്കൂ.

അതിനാല് ശിവരാത്രിയുടെ ഉത്സവം അര്ത്ഥം ഉത്സാഹം നല്കുന്ന ഉത്സവം കേവലം ഇന്നത്തെ ദിനം മാത്രമല്ല സദാ നിങ്ങള്ക്ക് ഉത്സവമാണ്, കൂടെ ഉത്സാഹവുമുണ്ട്. ഈ സ്ലോഗന് സദാ ഓര്മ്മിക്കണം, അനുഭവിക്കുകയും വേണം. അതിനുള്ള വിധി കേവലം രണ്ട് വാക്കുകളാണ്. സദാ സാക്ഷിയായി കാണണം, ബാബയുടെ സാഥിയായിരിക്കണം. (കൂട്ടുകെട്ട്) സദാ ബാബയുടെ സാഥിയായിരിക്കുകയാണെങ്കില്, സാക്ഷിയായി കാണുന്നതിലൂടെ സഹജമായി തന്നെ മായാജീത്തായി അനേക ജന്മങ്ങള് ജഗത്ത്ജീത്താകാന് സാധിക്കും. അപ്പോള് മനസ്സിലായോ, എന്താണ് ചെയ്യേണ്ടതെന്ന്? സ്വയം ബാബ ഓരോ കുട്ടിക്കും കൂട്ട് നല്കുന്നതിന് സ്വര്ണ്ണിമ വാഗ്ദാനം നല്കി കൊണ്ടിരിക്കുന്നു, അതിനാല് സദാ കൂടെയിരിക്കൂ. ഡബിള് വിദേശികള് ഒറ്റയ്ക്കിരിക്കാന് ഇഷ്ടപ്പെടുന്നു. ബന്ധനത്തില് കുടുങ്ങാതെ സ്വതന്ത്ര്യരായിരിക്കാനാണ് ഒറ്റയ്ക്ക് ഇരിക്കാന് അവര് ഇഷ്ടപ്പെടുന്നത്. എന്നാല് ഈ കൂട്ട്കെട്ടില് കൂടെയിരുന്നിട്ടും സ്വതന്ത്ര്യരാണ്, ബന്ധനം അനുഭവപ്പെടുന്നില്ല. ശരി! അതിനാല് ഇന്നത്തെ ദിനം ഡബിള് ഉത്സവത്തിന്റേതാണ്. ജീവിതം തന്നെ ഒരു ഉത്സവമാണ്, സ്മരണയും ഉത്സവമാണ്. ബാപ്ദാദ സര്വ്വ വിദേശി കുട്ടികളെ സദാ ഓര്മ്മിക്കുന്നുമുണ്ട്, ഇന്നും വിശേഷ ദിനത്തിന്റെ ഓര്മ്മ നല്കി കൊണ്ടിരിക്കുന്നു കാരണം ആര് എവിടെ നിന്ന് വന്നാലും സര്വ്വരുടെയും ഓര്മ്മയുടെ പത്രം കൊണ്ടു വന്നിട്ടുണ്ടാകാം. കാര്ഡ്, കത്ത്, ടോളി കൊണ്ടു വന്നു. ഏത് കുട്ടികളാണൊ ഹൃദയത്തിന്റെ ഉത്സാഹത്തിന്റെ സ്മരണ അഥവാ ഏതെങ്കിലും രൂപത്തിലൂടെ തന്റെ സ്മരണകള് അയച്ചിട്ടുള്ളത്, അങ്ങനെയുള്ള സര്വ്വ കുട്ടികള്ക്കും ബാപ്ദാദായും വിശേഷിച്ച് റിട്ടേണായി കോടിമടങ്ങ് സ്മരണകള് നല്കി കൊണ്ടിരിക്കുന്നു. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുന്നു- ഓരോ കുട്ടിയുടെയും ഉള്ളില് സേവനത്തിന്റെ, സദാ മായാജീത്താകുന്നതിന്റെ ഉണര്വ്വും ഉത്സാഹവും വളരെയധികം ഉണ്ട്. ഓരോ കുട്ടി തന്റെ ശക്തിയേക്കാള് കൂടുതല് സേവനത്തില് മുന്നോട്ടുയര്ന്നു കൊണ്ടിരിക്കുന്നു, മുന്നോട്ടുയരുക തന്നെ ചെയ്യും. സത്യമായ ഹൃദയത്തോടെ ഹൃദയത്തിലെ കാര്യങ്ങള് ബാബയുടെ മുന്നില് വയ്ക്കുന്നവര്, ആ സത്യമായ ഹൃദയമുള്ളവരില് ബാബ സദാ സന്തുഷ്ടനായിരിക്കും. അതിനാല് ഹൃദയത്തിലെ കാര്യങ്ങളില് വരുന്ന ചെറിയ ചെറിയ കാര്യങ്ങള് ബാബയുടെ വിശേഷ ഓര്മ്മയുടെ വരദാനത്തിലൂടെ സമാപ്തമാകും. ബാബ സന്തുഷ്ടമാകുക അര്ത്ഥം സഹജമായി ബാബയുടെ സഹായത്തിലൂടെ മായാജീത്താകുക അതിനാല് എന്താണൊ ബാബയ്ക്ക് നല്കിയത്, കാര്യങ്ങള് പറയുന്ന രൂപത്തില്, കത്തിന്റെ രൂപത്തില്, ആത്മീയ സംഭാഷണത്തിന്റെ രൂപത്തില് ബാബയുടെ മുന്നില് വച്ചുവെങ്കില്, മറ്റുള്ളവര്ക്ക് കൊടുത്തത് ഒരിക്കലും പിന്നെ തന്റേതായിരിക്കില്ല, അത് അവരുടേതായിരിക്കും. കുറവുകളുടെ സങ്കല്പവും ബാബയുടെ മുന്നില് വച്ചുവെങ്കില് ആ കുറവ് പിന്നീട് നിങ്ങളുടേതായിരിക്കില്ല. നിങ്ങള് നല്കി കഴിഞ്ഞു, അതില് നിന്നും മുക്തമായി അതിനാല് ഇത് തന്നെ ഓര്മ്മിക്കണം- ഞാന് ബാബയുടെ മുന്നില് വച്ചു അര്ത്ഥം നല്കി കഴിഞ്ഞു. ബാക്കി വിദേശത്ത് ഉണര്വ്വിന്റെയും ഉത്സാഹത്തിന്റയും അലകള് നന്നായി ഉണ്ടാകുന്നു. ബാപ്ദാദ കുട്ടികളുടെ നിര്വിഘ്നമാകുന്നതിന്റെ ഉണര്വ്വും സേവനത്തില് ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെ ഉത്സാഹവും കണ്ട് ഹര്ഷിതമാകുന്നു. ശരി.

സദാ അനാദി ആദി രചനയുടെ ആത്മീയ ലഹരിയിലിരിക്കുന്ന, സദാ ഓരോ നിമിഷത്തെയും ഉത്സവത്തിന് സമാനമായി ആഘോഷിക്കുന്ന, സദാ ഓര്മ്മയുടെയും സേവനത്തിന്റെയും ഉത്സാഹത്തിലിരിക്കുന്ന, സദാ മായയുടെ ഓരോ പരിതസ്ഥിതിയെയും കളിയാണെന്ന് മനസ്സിലാക്കി സാക്ഷിയായി കാണുന്ന, സദാ ബാബയോടൊപ്പം ഓരോ ചുവടിലും സാഥിയായി മുന്നോട്ടു പോകുന്ന, അങ്ങനെയുള്ള സര്വ്വ ശ്രേഷ്ഠമായ ബ്രാഹ്മണാത്മാക്കള്ക്ക് അലൗകീക ജന്മത്തിന്റെ ആശംസകളോടൊപ്പം സ്നേഹ സ്മരണയും നമസ്തേ. സര്വ്വ അതി സ്നേഹി, ഹൃദയ സിംഹാസനസ്ഥരായ കുട്ടികള്ക്ക് പാവനമായ ശിവ ജയന്തിയുടെ കോടി മടങ്ങ് സ്നേഹ സ്മരണയും നമസ്തേ.

വരദാനം:-

സര്വ്വ ആത്മാക്കളും എനിക്ക് സമാനം സമ്പത്തിന്റെ അധികാരിയാകണം എന്ന ആത്മീയ ഭാവനയിലിരിക്കുന്നവരാണ് മാസ്റ്റര് ദാതാവ്. മറ്റുള്ളവരുടെ കുറവുകളെയും ബലഹീനതകളെയും കാണാതെ, അവര് സ്വയം ധാരണ ചെയ്തിട്ടുള്ള ഗുണങ്ങളുടെ, ശക്തികളുടെ സഹയോഗം നല്കുന്നു. ഇവര് ഇങ്ങനെ തന്നെയാണ്- എന്ന ഭാവനയ്ക്ക് പകരം ഇവരെയും ബാബയ്ക്ക് സമാനമാക്കണം എന്ന ശുഭ ഭാവനയുണ്ടായിരിക്കണം. അതോടൊപ്പം ഈ സര്വ്വ ആത്മാക്കളും ദരിദ്രരില് നിന്നും ദുഃഖിതരില് നിന്നും അശാന്തിയില് നിന്നും സദാ ശാന്തവും, സുഖ സ്വരൂപരും സമ്പന്നരുമാകണം എന്ന ശ്രേഷ്ഠ കാമനയുണ്ടായിരിക്കണം- എങ്കില് പറയാം മാസ്റ്റര് ദാതാവ്.

സ്ലോഗന്:-

**********************

സൂചന:

ഇന്ന് മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച്ച അന്താരാഷ്ട്ര യോഗാ ദിനമാണ്, ബാബയുടെ സര്വ്വ കുട്ടികളും സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷിച്ചും തന്റെ ആകാരി സ്വരൂപത്തില് സ്ഥിതി ചെയ്ത്, ബാപ്ദാദായോടൊപ്പം ഉയര്ന്ന പ്രകാശത്തിന്റെ പര്വ്വതത്തില് നിന്ന് മുഴുവന് വിശ്വത്തിനും പവിത്രതയുടെ കിരണങ്ങള് നല്കി പ്രകൃതി സഹിതം സര്വ്വാത്മാക്കളെയും സതോപ്രധാനമാക്കുന്നതിനുള്ള സേവനം ചെയ്യണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top