17 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 16, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ജ്ഞാന സാഗരനായ ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തരാനായി വന്നിരിക്കുകയാണ്, അതിലൂടെ നിങ്ങളുടെ ആത്മാവാകുന്ന ജ്യോതി തെളിയുന്നു.

ചോദ്യം: -

ബാബയെ എന്തുകൊണ്ടാണ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണെന്ന് പറയുന്നത്? ബാബ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യിപ്പിക്കുന്നത്?

ഉത്തരം:-

ബാബ പറയുന്നു-ഞാന് നിങ്ങള്ക്ക് മുരളി കേള്പ്പിക്കുക എന്ന കര്ത്തവ്യമാണ് ചെയ്യുന്നത്. മുരളി കേള്പ്പിച്ച്, മന്ത്രം നല്കി നിങ്ങളെ യോഗ്യതയുള്ളവരാക്കി പിന്നീട് നിങ്ങളിലൂടെ സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്യിപ്പിക്കുന്നു. നിങ്ങള് സന്ദേശികള് എല്ലാവര്ക്കും സന്ദേശം നല്കുന്നു. ഞാന് നിങ്ങള് കുട്ടികള്ക്ക് ശ്രീമതം നല്കുന്നു,ഇതു തന്നെയാണ് എന്റെ ആശിര്വാദം അഥവാ കൃപ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്ന് അതിരാവിലെ ആരാണ് വന്നത്…

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു. നമ്മുടെ മൂന്നാമത്തെ നേത്രം ശരിക്കും തുറക്കാന് തക്കവണ്ണം അതിരാവിലെ നമ്മള് കുട്ടികളെ ഉണര്ത്താന് വന്നത് ആരാണ്? ജ്ഞാനസാഗരനായ പരമപിതാ പരമാത്മാവിലൂടെ നമ്മുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുന്നു. ബാബ ആത്മാവാകുന്ന ജ്യോതിയെ തെളിയിക്കുന്നു എന്ന് മനസ്സിലായി. എന്നാല് ബാബ അച്ഛനാണെന്ന് ആര്ക്കും അറിയില്ല. ബ്രഹ്മ സമാജത്തിലുള്ളവര് പറയുന്നു-പരമാത്മാവ് ജ്യോതിയാണ്, പ്രകാശമാണെന്ന്. അവര് ക്ഷേത്രത്തില് എപ്പോഴും ജ്യോതിയാണ് തെളിയിക്കുന്നത്, കാരണം പരമാത്മാവ് ജ്യോതിയാണെന്നാണ് അംഗീകരിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മസമാജത്തിലുള്ളവരുടെ ക്ഷേത്രത്തില് ജ്യോതി തെളിയിച്ചുവെക്കുന്നത്. ബാബ തിരി ഉപയോഗിച്ചല്ല ആത്മാവാകുന്ന വിളക്ക് കത്തിക്കുന്നത്. ഈ കാര്യം തന്നെ വേറിട്ടതാണ്. ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണെന്ന് പാടാറുണ്ട്. ബാബ സത്ഗതിക്കുവേണ്ടിയാണ് ജ്ഞാന-യോഗം പഠിപ്പിക്കുന്നതെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം. പഠിപ്പിക്കാനും ആരെങ്കിലും വേണമല്ലോ. ശരീരം പഠിപ്പിക്കില്ലല്ലോ. എല്ലാം ആത്മാവ് തന്നെയാണ് ചെയ്യുന്നത്. ആത്മാവില് തന്നെയാണ് നല്ലതും മോശവുമായ സംസ്കാരങ്ങള് ഉള്ളത്. ഈ സമയത്ത് രാവണന്പ്രവേശിച്ചതു കാരണം മനുഷ്യരുടെ സംസ്കാരങ്ങളെല്ലാം മോശമാണ് അര്ത്ഥം 5 വികാരങ്ങള് പ്രവേശിച്ചിരിക്കുകയാണ്. ദേവതകളില് ഈ 5 വികാരങ്ങളില്ല. ഭാരതത്തില് ദൈവീക സംസ്കാരമുണ്ടായിരുന്നപ്പോള് ഈ മോശമായ സംസ്കാരമൊന്നും ഉണ്ടായിരുന്നില്ല. സര്വ്വഗുണ സമ്പന്നരായിരുന്നു. ദേവീ-ദേവതകളുടെ നല്ല സംസ്കാരത്തെയാണ് നിങ്ങള് ഇപ്പോള് ധാരണ ചെയ്യുന്നത്. എല്ലാവര്ക്കും സെക്കന്റില് സദ്ഗതി നല്കുന്നത് ബാബ മാത്രമാണ്. ഭക്തിമാര്ഗ്ഗത്തിലുള്ള ഗുരുക്കന്മാര്ക്കും സന്യാസിമാര്ക്കൊന്നും ഒരാളുടെയും സത്ഗതി ചെയ്യാന് സാധിക്കില്ല. ബാബ വരുന്നതിലൂടെ മാത്രമാണ് എല്ലാവരുടേയും സത്ഗതിയുണ്ടാകുന്നത്. പതിതമായ ലോകത്തിന്റെ വിനാശം ചെയ്ത് പാവനമായ ലോകത്തിന്റെ ഉദ്ഘാടനം ചെയ്യൂ അഥവാ വാതില് തുറക്കൂ എന്ന് പറഞ്ഞാണ് പരമപിതാ പരമാത്മാവിനെ വിളിക്കുന്നത്. ബാബ വന്ന് ഗേറ്റ് തുറപ്പിക്കുന്നു- ശിവ ശക്തി മാതാക്കളിലൂടെ. വന്ദേമാതരം എന്നാണ് പാടപ്പെട്ടിട്ടുള്ളത്. ഈ സമയത്ത് അമ്മമാരെയൊന്നും വന്ദിക്കാന് സാധിക്കില്ല, കാരണം ആരും ശ്രേഷ്ഠാചാരിയല്ല. യോഗബലത്തിലൂടെ ജനിക്കുന്നവരെയാണ് ശ്രേഷ്ഠാചാരികളെന്ന് പറയുന്നത്. ലക്ഷ്മീ-നാരായണനെ ശ്രേഷ്ഠാചാരികളെന്നാണ് പറയുന്നത്. ദേവീ-ദേവതകളുണ്ടായി രുന്നപ്പോള് ഭാരതം ശ്രേഷ്ഠാചാരിയായിരുന്നു. ഈ കാര്യങ്ങളൊന്നും മനുഷ്യര്ക്ക് അറിയില്ല. അവര് അവരവരുടെ പദ്ധതികളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗാന്ധിജിയും രാമരാജ്യം ആഗ്രഹിച്ചിരുന്നു. അപ്പോള് അതിലൂടെ ഈ ലോകം രാവണ രാജ്യമാണെന്ന് തെളിയുന്നു. ഭാരതം പതിതമാണ്, എന്നാല് രാമരാജ്യത്തിന്റെ സ്ഥാപനയും രാവണ രാജ്യത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നതിനു വേണ്ടി പരിധിയില്ലാത്ത ബാപൂജി വേണം. രാവണ രാജ്യത്തിന് ഇപ്പോള് തീ പിടിക്കണം എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. എല്ലാ ആത്മാക്കളും അജ്ഞതയാകുന്ന അന്ധകാരത്തില് ഉറങ്ങിക്കിടക്കുകയാണ്. നമ്മളും ഉറങ്ങിക്കിടക്കുകയായിരുന്നു എന്ന് നമുക്കറിയാം. ബാബയാണ് വന്ന് ഉണര്ത്തിയത്. ഭക്തിയാകുന്ന രാത്രി പൂര്ത്തിയായി, പകല് ആരംഭിക്കുകയാണ്. ബാബ സംഗമയുഗത്തിലാണ് വന്നിട്ടുള്ളത്. ബാബ കുട്ടിള്ക്ക് ദിവ്യദൃഷ്ടിയും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രവും നല്കുന്നു. ഈ നേത്രത്തിലൂടെ നിങ്ങള് മുഴുവന് വിശ്വത്തേയും അറിഞ്ഞു കഴിഞ്ഞു. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും അവിനാശിയുമായ ഡ്രാമയാണ്, ഇത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്കെത്ര ഉണര്വ്വാണുള്ളത്. മുഴുവന് ലോകവും ഉറങ്ങിക്കിടക്കുകയാണ്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മുഴുവന് വിശ്വത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തേ കുറിച്ചും, മൂലവതനം, സൂക്ഷ്മവതനം,സ്തൂലവതനത്തെക്കുറിച്ചും അറിയാം. ബാക്കി മുഴുവന് ലോകവും കുംഭകര്ണ്ണന്റെ അജ്ഞതയാകുന്ന നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. പതിത-പാവനന് ആരാണ് എന്ന് ആര്ക്കും അറിയില്ല. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. എന്നാല് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റേ രഹസ്യം മനസ്സിലാക്കി തരൂ എന്ന് പറഞ്ഞ് വിളിക്കുന്നില്ല. ബാബ പറയുന്നു-നിങ്ങള് സൃഷ്ടി ചക്രത്തെ അറിയുന്നതിലൂടെയാണ് ചക്രവര്ത്തി രാജാവായി മാറുന്നത്. ഓര്മ്മയിലൂടെയാണ് പാവനമായി മാറുന്നത്. വിനാശം മുന്നില് നില്ക്കുകയാണെന്നും, യുദ്ധം ഉണ്ടാകണമെന്നും അറിയാം. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധമൊന്നും ഉണ്ടായിട്ടില്ല. പാണ്ഡവര് ആരായിരുന്നു! ഇതും ആര്ക്കും അറിയില്ല. സേനയുടെ കാര്യമൊന്നുമില്ല. നിങ്ങള് പാണ്ഡവരുടെ പക്ഷത്ത് സാക്ഷാല് പാരലൗകീക പരമപിതാവുണ്ട്. പാരലൗകീക പരമാത്മാവില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങള് അനുഭവിച്ച്, ഈ സമയം ബാബയില് നിന്നും സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്ക്ക് മനസ്സിലായിക്കഴിഞ്ഞു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടുന്നു. ഇപ്പോള് വിനാശത്തിനു മുമ്പ് നിങ്ങള് കുട്ടികള്ക്ക് തീര്ച്ചയായും സതോപ്രധാനമായി മാറണം. ഗൃഹസ്ഥത്തില് കഴിഞ്ഞും താമരപുഷ്പത്തിനു സമാനം പവിത്രമായി മാറണം. പാടിയിട്ടുമുണ്ട്, ഭഗവാനുവാച-ഗൃഹസ്ഥത്തില് ഇരുന്നും ഈ ഒരു ജന്മം പവിത്രമായി മാറൂ. കഴിഞ്ഞുപോയത് കഴിഞ്ഞു. അത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. സൃഷ്ടി സതോപ്രധാനമായി മാറണമെന്നത് ഡ്രാമയുടെ ഭാവിയാണ്. ഈശ്വരന്റെ ഭാവിയല്ല, ഈ ഡ്രാമയുടെ ഭാവിയും ഇങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അത് ബാബ മനസ്സിലാക്കിതരുകയാണ്. പകുതി കല്പം പൂര്ത്തിയാകുമ്പോഴാണ് ബാബ വരുന്നത്. ബാബ പറയുന്നു- രാത്രി പൂര്ത്തിയായി പകല് ആരംഭിക്കുമ്പോഴാണ് ഞാന് വരുന്നത്. ശിവരാത്രി എന്നല്ലേ പറയുന്നത്. ശിവന്റെ പൂജാരിമാര് ശിവരാത്രി അംഗീകരിക്കാറുണ്ട്. ഗവണ്മെന്റ് അവധി പോലും നിര്ത്തലാക്കിയിരിക്കുന്നു. അല്ലായെന്നുണ്ടെങ്കില് ചുരുങ്ങിയത് ഒരു മാസമെങ്കിലും അവധിയുണ്ടായിരിക്കണം. ശിവബാബ എല്ലാവരുടേയും സത്ഗതി ചെയ്യുന്നു എന്ന് ആര്ക്കും അറിയില്ല. ബാബ തന്നെയാണ് എല്ലാവരുടേയും ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത്. ബാബയുടെ ജയന്തി എല്ലാ ധര്മ്മ സ്ഥാപകരും ചുരുങ്ങിയത് ഒരു മാസമെങ്കിലും ആഘോഷിക്കണം. ഭാരതത്തിലാണ് ബാബ പ്രത്യേകിച്ചും വന്ന് സത്ഗതി ചെയ്യുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു, മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ദേവതകള് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഒരു വിഭജനവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അഖണ്ഡവും ഉറച്ചതും സുഖ-ശാന്തിയുടേയും സമ്പത്തിന്റെയും ദൈവീകമായ രാജ്യം നമ്മള് വീണ്ടും പ്രാപ്തമാക്കുകയാണ്. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് 5000 വര്ഷങ്ങള്ക്കു മുമ്പും ലഭിച്ചിരുന്നു. സൂര്യവംശികളുടേയും ചന്ദ്രവംശികളുടേയും രാജ്യത്തില് ഒരു ദുഃഖവുമുണ്ടായിരുന്നില്ല. പാടാറുമുണ്ട്- രാമരാജാ, രാമപ്രജ… സത്യയുഗത്തില് അധര്മ്മത്തിന്റെ കാര്യമൊന്നുമില്ല.

ബ്രഹ്മാവും വിഷ്ണുവും തമ്മില് എന്ത് ബന്ധമാണ് ഉള്ളതെന്നും ബാബ നിങ്ങള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. ബ്രഹ്മാവിന്റെ നാഭിയില് നിന്നും വിഷ്ണു ഉണ്ടാകുന്നു… ഇത് എന്തൊരു അത്ഭുതകരമായ ചിത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ലക്ഷ്മീ-നാരായണന്മാരാണ് അവസാനം ബ്രഹ്മാ-സരസ്വതിയും, ജഗദംബയും, ജഗത് പിതാവുമായി മാറുന്നത്. പിന്നീട് അവര് രണ്ടുപേരും വിഷ്ണു അഥവാ ലക്ഷ്മീ-നാരായണനായി മാറുന്നു. ഈ കാണുന്ന ചിത്രങ്ങളൊന്നും യഥാര്ത്ഥമല്ല എന്ന് ബാബ മനസ്സിലാക്കിതരുന്നു. ശിവന്റെ വലിയ ചിത്രമുണ്ടാക്കുന്നതും യഥാര്ത്ഥമല്ല. ഭക്തിക്കുവേണ്ടിയാണ് വലുതാക്കി ഉണ്ടാക്കിയിരിക്കുന്നത്. ഇല്ലെങ്കില് ബിന്ദുവിനെ എങ്ങനെയാണ് പൂജിക്കുന്നത്? ബ്രഹ്മാവ്, വിഷ്ണു, ശങ്കരനെക്കുറിച്ചും ഒന്നും മനസ്സിലാക്കുന്നില്ല. ത്രിമൂര്ത്തി ബ്രഹ്മാവെന്ന് പറയുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന…..എന്ന് പറയുന്നുണ്ടെങ്കിലും ബ്രഹ്മാവ് സ്ഥാപനയൊന്നും ചെയ്യുന്നില്ല. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ബ്രഹ്മാവാണോ ചെയ്യുന്നത്? സ്വര്ഗ്ഗത്തിന്റെ സ്ഥാപന പരമപിതാ പരമാത്മാവാണ് ചെയ്യുന്നത്. ഈ വ്യക്തത്തിലുള്ള ബ്രഹ്മാവിന്റെ ആത്മാവ് പതിതമാണ്. ഈ ബ്രഹ്മാവിന്റെ ആത്മാവ് തന്നെയാണ് പാവനമായി മാറി തിരിച്ചുപോകുന്നത്. പിന്നീട് സത്യയുഗത്തില് വന്ന് നാരായണനായി മാറും. അപ്പോള് പ്രജാപിതാ ബ്രഹ്മാവ് തീര്ച്ചയായും ഇവിടെ വേണമല്ലോ. എന്നാല് ചിത്രം കാണിച്ചിരിക്കുന്നത് സൂക്ഷ്മവതനത്തിലാണ്. വാസ്തവത്തില് ഈ ജ്ഞാനത്തിന്റെ അലങ്കാരങ്ങളെല്ലാം നിങ്ങളുടേതാണ്. പക്ഷെ, കാണിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. രാത്രിയും പകലും ഭക്തി ചെയ്താല് സാക്ഷാത്കാരമുണ്ടാകാറുണ്ട്. മീരയെന്ന പേരും പ്രശസ്തമാണ്. പുരുഷന്മാരില് നമ്പര്വണ് ഭക്തനാണ് നാരദന്. അമ്മമാരില് വെച്ച് മീരയും. ഇപ്പോള് നിങ്ങള് നാരായണനെ അഥവാ ലക്ഷ്മിയെ വരിക്കുന്നതിനുവേണ്ടിയാണ് ഈ ജ്ഞാനം കേള്ക്കുന്നത്. നിങ്ങളുടെ സ്വയംവരമാണ് ഉണ്ടാകുന്നത്. നാരദന് സഭയില് വന്ന് ലക്ഷ്മിയെ വരിക്കണമെന്ന് പറഞ്ഞതായും കാണിക്കുന്നു. ഇപ്പോള് നിങ്ങളാണ് ലക്ഷ്മിയെ വരിക്കാന് യോഗ്യതയുള്ളവരായി മാറുന്നത്. ബാക്കിയെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കഥകളാണ്. ബാബയാണ് ശരിയായ കാര്യം മനസ്സിലാക്കിതരുന്നത്. ലക്ഷ്മിയെ സത്യയുഗത്തിലും നാരദനാകുന്ന ഭക്തനെ ദ്വാപരയുഗത്തിലുമാണ് കാണിക്കുന്നത്. സത്യയുഗത്തില് നാരദന് എങ്ങനെ വന്നു. രാധയും കൃഷ്ണനുമാണ് സ്വയംവരത്തിനു ശേഷം ലക്ഷ്മീ-നാരായണനായി മാറുന്നത്. ഇതും ഭാരതവാസികള്ക്ക് അറിയില്ല. എത്ര അജ്ഞതയാകുന്ന അന്ധകാരത്തിലാണ്. ബാബ മംഗളകാരിയാണ്. നിങ്ങളേയും ബാബ മംഗളകാരിയാക്കി മാറ്റുന്നു. മറ്റുള്ളവര്ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും എന്ന് വിചാര സാഗര മഥനം ചെയ്യണം. ചിത്രങ്ങളെല്ലാം എങ്ങനെയുണ്ടാക്കാം എന്ന് ബാബ മനസ്സിലാക്കിതരുന്നു. ഗാന്ധിജിയുടെ നാഭിയില് നിന്നും നെഹ്റു വന്നു, വിഷ്ണുവെന്ന ദേവത എവിടെ കിടക്കുന്നു, ഈ മനുഷ്യരെവിടെ കിടക്കുന്നു…. ഈ കാര്യങ്ങളെയെല്ലാം ഇപ്പോഴാണ് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നത്. നിങ്ങളില് സംഖ്യാക്രമമനുസരിച്ചാണ് സന്തോഷമുണ്ടാകുന്നത്. നമ്മളെ പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്. ഇങ്ങനെ ഒരിക്കലും കേട്ടിട്ടില്ല. കാരണം ഗീതയില് കൃഷ്ണഭഗവാനുവാച എന്നാണ് എഴുതിയിരിക്കുന്നത്. ഭഗവാന് എപ്പോഴാണ് വന്നത്, എപ്പോഴാണ് ഗീത കേള്പ്പിച്ചത്! അതിന്റെ തിയ്യതിയും മാസവുമൊന്നുമില്ല. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളെന്നാണ് പറയുന്നത്. ആരുടേയും ബുദ്ധിയില് വരുന്നില്ല. ഇപ്പോള് ബാബ മനസ്സിലാക്കിതരുകയാണ്. ബ്രാഹ്മണരുടെ വൃക്ഷം വളര്ന്നുകൊണ്ടിരിക്കുകയാണ്. വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് എണ്ണമറ്റതായി മാറും. വര്ണ്ണങ്ങളിലൂടെ എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ബ്രാഹ്മണരുടെ വര്ണ്ണം ഏറ്റവും ഉയര്ന്നതാണ്. നമ്മള് ഭാരതത്തിന്റെ ഗുപ്തവും സത്യവുമായ ആത്മീയ സാമൂഹിക സേവകരാണ്. നമ്മളിലൂടെയാണ് പരമപിതാ പരമാത്മാവ് സേവനം ചെയ്യിപ്പിക്കുന്നത്. നമ്മള് ആത്മീയ സേവനമാണ് ചെയ്യുന്നത്. മനുഷ്യര് ഭൗതീകമായ സേവനമാണ് ചെയ്യുന്നത്. ഭാരതത്തിനുവേണ്ടി എന്തു സേവനമാണ് ചെയ്യുന്നത് എന്ന് നിങ്ങളോട് ചോദിക്കുന്നു? അപ്പോള് പറയൂ-ഞങ്ങള് ആത്മീയ സേവാധാരിളാണ്. സ്വര്ഗ്ഗത്തിന്റെ ഉദ്ഘാടനവും സ്ഥാപനയും ചെയ്യിക്കുന്നു. ശിവബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. ശിവബാബയാണ് ചെയ്യിക്കുന്നത്. ബാബ ചെയ്യുന്നുമുണ്ട്. മുരളി ആരാണ് കേള്പ്പിക്കുന്നത്? അപ്പോള് കര്മ്മമല്ലേ ചെയ്യുന്നത്! നിങ്ങളേയും മുരളി കേള്പ്പിക്കാന് പഠിപ്പിക്കുന്നു. മന്മനാഭവ എന്ന മഹാമന്ത്രവും നല്കുന്നു. കര്മ്മവും പഠിപ്പിച്ചില്ലേ. പിന്നീട് മറ്റുള്ളവരേയും പഠിപ്പിക്കാന് പറയുന്നു. അതുകൊണ്ടാണ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്ന് പറയുന്നത്. നിങ്ങള് കുട്ടികളും ഈ ശിക്ഷണം തന്നെയാണ് നല്കുന്നത്- ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. നിങ്ങള് കുട്ടികള് ഈ സന്ദേശമാണ് എത്തിക്കേണ്ടത്. മറ്റുള്ളവര്ക്ക് നിര്ദേശം കൊടുത്തതിനു ശേഷം സ്വയം ഓര്മിക്കുന്നില്ലെങ്കില് പിന്നെ എന്താണ് സംഭവിക്കുക! മറ്റുള്ളവരെല്ലാം പുരുഷാര്ത്ഥം ചെയ്ത് മുന്നോട്ട് പോകും, സന്ദേശം കേള്പ്പിക്കുന്നവര് പിറകിലായി പോകും. ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്തില്ലെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. മറ്റുള്ളവരെല്ലാം ഓര്മ്മയുടെ യാത്രയിലൂടെ പാവനമായി മാറും. ബാബ ബന്ധനസ്ഥരായ അമ്മമാരുടെ ഉദാഹരണം പറയാറുണ്ടല്ലോ. അവര് കൂടുതല് സമയം ഓര്മ്മയില് ഇരിക്കുന്നു. ബാബയെ കാണാതെ തന്നെ അവര് കത്തുകളെഴുതുന്നു-ബാബാ! ഞങ്ങള് അങ്ങയുടേതായി മാറിക്കഴിഞ്ഞു, തീര്ച്ചയായും പവിത്രമായി ജീവിക്കും. നിങ്ങള്ക്ക് ബാബയോട് പ്രീത ബുദ്ധിയാണ്. നിങ്ങളുടെ മാലയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിഷ്ണുവിന്റെ മാലയിലും രുദ്ര മാലയിലും മുകളിലായിട്ടാണ് ജോഡി കാണിച്ചിരിക്കുന്നത്. മാലയിലെ ആദ്യത്തെ പൂവിനേയും രണ്ടു മുത്തിനെയുമാണ് നമസ്കരിക്കുന്നത്. പിന്നീടാണ് മുത്തുകളുള്ളത്. നിങ്ങളാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നത്. അതിനാല് ഈ മാല നിങ്ങളുടെ തന്നെ ഓര്മ്മചിഹ്നമാണ്. ബാബയാണ് ഈ ഗീതാജ്ഞാന യജ്ഞം രചിച്ചത്. ഈ യജ്ഞത്തില് മുഴുവന് പഴയ ലോകവും സ്വാഹയാകും. ബാബ അതിസ്നേഹിയായ പിതാവാണ്. നിങ്ങള്ക്ക് ഭാവിയിലെ 21 ജന്മത്തിലേക്കു വേണ്ടി സദാ സുഖത്തിന്റെ സമ്പത്ത് നല്കുന്നു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് കല്പം മുമ്പ് സമ്പത്തെടുത്തവര് തീര്ച്ചയായും വരും. ബാബ പറയുന്നു-കുട്ടികളേ, സുഖധാമത്തിലേക്ക് പോകാന് പാവനമായി മാറണം. ബാബയെ ഓര്മ്മിക്കൂ, കൃപ കാണിക്കൂ, സഹായിക്കൂ എന്നെല്ലാം പറഞ്ഞ് ഒന്നും യാചിക്കരുത്. ഇല്ല. ബാബ എല്ലാവരേയും സഹായിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്ക്കാണ് പുരുഷാര്ത്ഥം ചെയ്യേണ്ടത്. ആശീര്വാദത്തിന്റെ കാര്യമില്ല. ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. ഓര്മ്മിക്കേണ്ടത് നിങ്ങളുടെ കര്ത്തവ്യമാണ്. നിര്ദ്ദേശം നല്കുന്നത് തന്നെയാണ് ബാബയുടെ കൃപ. പിന്നെ കഴിക്കുകയോ കുടിക്കുകയോ കറങ്ങുകയോ ചെയ്യൂ…. നിങ്ങള് പവിത്രമായ ഭോജനമാണ് കഴിക്കേണ്ടത്. നമ്മളാണ് ദേവീ-ദേവതയായി മാറുന്നത്. സത്യയുഗത്തില് ഉള്ളിയും വെളുത്തുള്ളിയുമൊന്നും ഉണ്ടായിരിക്കുകയില്ല. ഇതെല്ലാം ഇവിടെ ഉപേക്ഷിക്കണം. ഈ വസ്തുക്കളൊന്നും സത്യയുഗത്തില് ഉണ്ടായിരിക്കുകയില്ല. വിത്ത് തന്നെയില്ല. സത്യയുഗത്തില് രോഗങ്ങളൊന്നുമുണ്ടാകില്ല എന്നാല് ഇപ്പോള് നോക്കൂ, എത്ര രോഗങ്ങളാണ് ഉണ്ടാകുന്നത്. സത്യയുഗത്തില് തമോഗുണിയായ ഒരു വസ്തുവും ഉണ്ടായിരിക്കുകയില്ല. ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. ഇവിടെ മനുഷ്യര് നോക്കൂ, എന്തെല്ലാമാണ് കഴിക്കുന്നത്! ഇപ്പോള് ബാബ കുട്ടികളോട് പറയുന്നു- നിങ്ങള് എന്നെ ഓര്മ്മിക്കൂ, മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് എന്നോട് കൂട്ട് കൂടൂ എങ്കില് നിങ്ങള് പാവനമായി മാറും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കഴിഞ്ഞത് കഴിഞ്ഞൂ. കഴിഞ്ഞതിനെ മറന്ന് ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും സതോപ്രധാനമായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം. വിനാശത്തിനു മുമ്പ് തീര്ച്ചയായും പാവനമായി മാറണം.

2) ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റാനുള്ള സത്യ-സത്യമായ സേവനത്തില് മുഴുകിയിരിക്കണം. കഴിക്കുന്നതും കുടിക്കുന്നതും വളരെ ശുദ്ധമായിരിക്കണം. പവിത്രമായ ഭോജനം മാത്രം കഴിക്കണം.

വരദാനം:-

ആത്മീയ റോസാ പുഷ്പം തന്റെ വൃത്തിയിലൂടെ ആത്മീയതയുടെ സുഗന്ധം ദൂരെ-ദൂരെ വരെ പരത്തുന്നു. അവരുടെ ദൃഷ്ടിയില് സദാ പരമാത്മാവ് ലയിച്ചിരിക്കുന്നു. അവര് സദാ ആത്മാവിനെ കാണുന്നു, ആത്മാവിനോട് സംസാരിക്കുന്നു. ഞാന് ആത്മാവാണ്, സദാ പരമാത്മാവിന്റെ ഛത്രഛായയില് പൊയ്ക്കൊണ്ടിരിക്കുകയാണ്, ആത്മാവായ എന്റെ യജമാനന് പരമാത്മാവാണ്, ഇങ്ങനെ ഓരോ നിമിഷവും യജമാനന്റെ സാന്നിധ്യം അനുഭവം ചെയ്യുന്നവര് സദാ ആത്മീയ സുഗന്ധത്തില് അവിനാശിയും ഏകരസവുമായി കഴിയുന്നു. ഇതാണ് ആത്മീയ സേവാധാരിയുടെ നമ്പര്വണ് വിശേഷത.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top