15 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 14, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നിങ്ങള് വികാരങ്ങളെ ദാനം നല്കുകയാണെങ്കില് രാഹുവിന്റെ ഗ്രഹപിഴ ഇറങ്ങി പോകും, ദാനം നല്കിയാല് ഗ്രഹപിഴ ഇല്ലാതാകും.

ചോദ്യം: -

വൃക്ഷപതിയായ ബാബ തന്റെ ഭാരതവാസീ കുട്ടികള്ക്ക് ബൃഹസ്പതി ദശ(വ്യാഴദശ)യാക്കുന്നതിന് വേണ്ടി ഏതൊരു സ്മൃതിയാണ് ഉണര്ത്തിക്കുന്നത്?

ഉത്തരം:-

അല്ലയോ ഭാരതവാസീ കുട്ടികളെ, നിങ്ങളുടെ ആദി സനാതന ദേവീ ദേവതാ ധര്മ്മം അതി ശ്രേഷ്ഠമായിരുന്നു. നിങ്ങള് സര്വ്വ ഗുണ സമ്പന്നര്, 16 കലാ സമ്പൂര്ണ്ണരായിരുന്നു. നിങ്ങള് സാഗരനായ എന്റെ കുട്ടികള് കാമ ചിതയിലിരുന്ന് കറുത്ത് പോയിരിക്കുകയാണ്, ഗ്രഹപിഴ ബാധിച്ചിരിക്കുകയാണ്. ഇപ്പോള് ഞാന് നിങ്ങളെ വീണ്ടും വെളുത്തതാക്കാന് വന്നിരിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…..

ഓം ശാന്തി. ഇത് ആരുടെ മഹിമയാണ് കേട്ടത്? പരിധിയില്ലാത്ത ബാബയുടെ. ഉയര്ന്നതിലും ഉയര്ന്ന ബാബ പരംപിതാ പരമാത്മാവ് തന്നെയാണ്. ലൗകിക അച്ഛനെയൊന്നും എല്ലാവരും പറയില്ല. കുട്ടികള്ക്കറിയാം എല്ലാ ആത്മാക്കളുടെയും പാര്ലൗകിക അച്ഛന് – അവരാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്നത്. അവരുടെ പേര് തന്നെ ശിവന് എന്നാണ്. പേരും രൂപവുമില്ലാത്ത ഒരു വസ്തുവുമുണ്ടാവില്ല. ഈ സമയം എല്ലാവര്ക്കും രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്, അതിനാല് ഇതിനെ അയണ് ഏജ്ഡ് വേള്ഡെന്ന് പറയപ്പെടുന്നു(കലിയുഗീ ലോകം). ദശകളും ഉണ്ടാകുന്നു. വ്യാഴ ദശ, ശുക്ര ദശ….. ഇപ്പോള് നിങ്ങളുടെ മേല് വ്യാഴ ദശയാണ്. ആരുടെ മഹിമയാണോ കേട്ടത്, ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ശിവബാബ, അവരുടെ യഥാര്ത്ഥ പേരാണ് ശിവന്. ബാക്കി വിവിധ പ്രകാരത്തിലുള്ള അനേക പേരുകള് വെച്ചിരിക്കുന്നു. യഥാര്ത്ഥ പേരാണ് ശിവബാബ. ബാബ മനസ്സിലാക്കി തരുന്നു ഞാന് ബീജരൂപമാണ്, ചൈതന്യമാണ്. സച്ചിദാനന്ദനെന്ന് പറയുന്നു പിന്നീട് പറയുന്നു ബാബാ സുഖത്തിന്റെ സാഗരന്, ആനന്ദം, ശാന്തിയുടെ സാഗരമാണ്. മഹിമ മുഴുവനും ബാബയുടേത് മാത്രമാണ്. ഭാരതവാസികള് മഹിമ പാടുന്നുണ്ട് പക്ഷെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഒരുപോലെ കല്ല് ബുദ്ധിയായിരിക്കുകയാണ്. കല്ല് ബുദ്ധിയാക്കി മാറ്റിയതാരാണ്? രാവണന്. സത്യയുഗത്തില് ഭാരതവാസികള് പവിഴ ബുദ്ധികളായിരുന്നു, ഇന്നേയ്ക്ക് 5000 വര്ഷം മുമ്പ് ഈ ഭാരതം പവിഴപുരിയായിരുന്നു, അവിടെ ദേവീ ദേവതകള് ജീവിച്ചിരുന്നു. ഭാരതം തന്നെയാണ് അവിനാശിയായ ഖണ്ഡമെന്ന് പാടപ്പെടുന്നത്. ഭാരതത്തില് തന്നെയാണ് പവിഴ ബുദ്ധികളായ ദേവതകള് ഉണ്ടായിരുന്നത് ഈ സമയം കല്ല് ബുദ്ധി പതിതരായിരിക്കുകയാണ്. പതിതരായി മാറുന്നതെങ്ങനെയാണ്, ഇതും ബാബ മനസ്സിലാക്കി തന്നു. ദ്വാപരം മുതല് എപ്പോഴാണോ കാമചിതയിലിരുന്നത് അപ്പോള് കറുത്തവരായി മാറി. കാമാഗ്നിയില് എല്ലാം ഭസ്മമായി പോയി. അതിലും പ്രത്യേകിച്ച് ഭാരതത്തിന്റെ കാര്യമാണ്. ഭാരതത്തില് പവിഴ ബുദ്ധികളായ ദേവതകളുടെ രാജ്യമായിരുന്നു, അതിനെ വിഷ്ണുപുരി, രാമരാജ്യമെന്നും പറയപ്പെട്ടിരുന്നു. ഇത് ബാബ വന്ന് പറഞ്ഞു തരുന്നു. മധുര-മധുരമായ ഓമന കുട്ടികള് എപ്പോഴാണോ നിങ്ങള് സത്യയുഗത്തിലായിരുന്നത്, സര്വ്വ ഗുണ സമ്പന്നരായിരുന്നു. ഇത് നിങ്ങളുടെ മഹിമയാണ്. അവിടെ വികാരമുണ്ടായിരുന്നില്ല. ദ്വാപരം മുതല് രാവണന്, 5 വികാരങ്ങളുടെ രാജ്യം ആരംഭിച്ചു. അപ്പോള് രാമ രാജ്യം മാറി രാവണ രാജ്യമുണ്ടായി. ഇപ്പോള് ഗ്രഹണം ബാധിച്ചിരിക്കുകയാണ്. തികച്ചും ഭാരതം കറുത്തു പോയി. വ്യാഴ ദശ ഏറ്റവും നല്ലതാണ്. ഭാരതത്തില് വ്യാഴ ദശ സത്യയുഗത്തിലായിരുന്നു. പിന്നീട് ത്രേതായില് ശുക്രന്റെ ദശ അതിനാല് രണ്ട് കല കുറഞ്ഞു പോയി. അതിനെ തന്നെയാണ് സില്വര് ഏജ്(ത്രേതായുഗം) എന്ന് പറയുന്നത്. പിന്നീട് ദ്വാപര, കലിയുഗം വന്നു. ഏണിപ്പടി ഇറങ്ങി വന്നു, ശനിയുടെ ദശയുണ്ടായി. ഈ സമയം എല്ലാവരുടെ മേലും രാഹുവിന്റെ ദശയാണ്. സൂര്യനെ ഗ്രഹണം ബാധിച്ചിരിക്കുകയാണ് അതിനാല് പറയുകയാണ് ദാനം നല്കിയാല് ഗ്രഹണം ഇല്ലാതാകും.

ഇപ്പോള് ആത്മീയ അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് – ഇതാണ് ആത്മീയ ജ്ഞാനം. ഇതൊരു ശാസ്ത്രങ്ങളുടെയും ജ്ഞാനമല്ല. ശാസ്ത്രങ്ങളുടെ ജ്ഞാനത്തെ ഭക്തിമാര്ഗ്ഗമെന്ന് പറയപ്പെടുന്നു. സത്യ-ത്രേതായുഗത്തില് ഭക്തിയുണ്ടായിരിക്കുകയില്ല. ജ്ഞാനവും ഭക്തിയും, പിന്നീടാണ് വൈരാഗ്യം അര്ത്ഥം ഈ പഴയ ലോകത്തെ ഉപേക്ഷിക്കണം. ഇതാണ് ശൂദ്ര വര്ണ്ണം. വിരാട രൂപം കാണിച്ചിരിക്കുന്നു ബ്രാഹ്മണന്, ദേവത, ക്ഷത്രിയന്, വൈശ്യന്….. ഇത് ഭാരതത്തിന്റെ മാത്രം കഥയാണ്. വിരാട രൂപം ഉണ്ടാക്കിയി ട്ടുമുണ്ട്. പക്ഷെ കല്ലു ബുദ്ധികള് മനസ്സിലാക്കുന്നില്ല. കല്ലുബുദ്ധി എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാല് പതിതമാണ്. ഭാരതവാസികള് തന്നെയായിരുന്നു പവിഴ ബുദ്ധികള്, സമ്പൂര്ണ്ണ നിര്വികാരിയായിരുന്നു. ഇന്നേയ്ക്ക് 5000 വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു വേറെ ഒരു ഖണ്ഡവുമുണ്ടായിരുന്നില്ല, ഇത് ബാബ മനസ്സിലാക്കി തരുന്നു. ഈ രാജയോഗം ആരാണ് പഠിപ്പിക്കുന്നത്? ശിവാചാര്യന്. ഇതാണ് ജ്ഞാനത്തിന്റെ സാഗരന്. ഒരു മനുഷ്യനെയും ജ്ഞാനത്തിന്റെ സാഗരന്, സര്വ്വരുടെ പതിത പാവനന് എന്ന് പറയാന് സാധിക്കില്ല. എല്ലാവരുടെയും ലിബറേറ്റര് ഒരേയൊരു ബാബയാണ്. ബാബ സ്വയം തന്നെ വരുന്നു – ദു:ഖത്തില് രാവണനില് നിന്ന് മോചിപ്പിക്കാന്, പിന്നീട് വഴികാട്ടിയായി മാറി കൂട്ടികൊണ്ട് പോകുന്നു. അവരെ ആത്മീയ വഴികാട്ടിയെന്ന് പറയുന്നു. ബാബ പറയുന്നു – ഞാന് നിങ്ങള് സര്വ്വ ആത്മാക്കളുടെയും വഴികാട്ടിയാണ്, എല്ലാവരെയും തിരിച്ച് കൂട്ടികൊണ്ട് പോകും. എന്നെ പോലൊരു വഴികാട്ടി വേറെയുണ്ടാവില്ല. പറയുന്നുമുണ്ട് ഗോഡ് ഫാദര് ഈസ് ലിബറേറ്റര്, ഗൈഡ്, ബ്ലിസ് ഫുള്…. എല്ലാവരുടെ മേലും ദയ കാണിക്കുന്നു എന്തുകൊണ്ടെന്നാല് സാഗരന്റെ എല്ലാ കുട്ടികളും കാമചിതയിലിരുന്ന് കത്തി മരിക്കുകയാണ്. അതിലും പ്രത്യേകിച്ച് ഭാരതത്തിന്റെ കാര്യമാണ്. ബാബ പറയുന്നു – നിങ്ങള് 16 കലാ സമ്പൂര്ണ്ണം, സമ്പൂര്ണ്ണ നിര്വികാരിയായിരുന്നു. ഇപ്പോള് കാമ ചിതയിലിരുന്ന് നിങ്ങള് എന്തായി മാറിയിരിക്കുന്നു! ഇപ്പോള് ബാബ വീണ്ടും വന്നിരിക്കുകയാണ്. വൃക്ഷപതിയായ ബാബ വന്ന് മനുഷ്യരുടെ മേല് വ്യാഴദശ ഇരുത്തുകയാണ്. പ്രത്യേകിച്ച് ഭാരതം മാത്രമല്ല, മുഴുവന് വിശ്വത്തിലും ഈ സമയം രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ബാബ പറയുന്നു – ഞാന് തന്നെയാണ് വന്ന് ഭാരതത്തിന്റെ മാത്രമല്ല മുഴുവന് ലോകത്തിന്റെ ഗതി-സദ്ഗതി ചെയ്യുന്നത്. നിങ്ങള് ഇവിടെ വന്നത് തന്നെ പവിഴ ബുദ്ധിയാകുന്നതിനാണ്. അതി സ്നേഹിയായ ബാബയാകുന്നു – എല്ലാ പ്രിയതമകളുടെയും പ്രിയതമന് ഒരാള് മാത്രമാണ്. എല്ലാ രാജ്യത്തിലും തീര്ച്ചയായും ലിംഗം ഉണ്ടാക്കുന്നു എന്തെന്നാല് എല്ലാവരുടെയും അച്ഛനാണല്ലോ. ഭാരതത്തില് അനേകം ശിവക്ഷേത്രങ്ങളുണ്ട്, അതിനെ ശിവാലയമെന്ന് പറയുന്നു, വസിക്കുന്നതിനുള്ള സ്ഥാനം. സത്യയുഗത്തില് ദേവീ ദേവതാ ധര്മ്മത്തിലെ മനുഷ്യരാണ്, പക്ഷെ ആ ധര്മ്മം എപ്പോഴായിരുന്നു, അവരുടെ രാജ്യമെപ്പോഴായിരുന്നു…. ഇതറിയുകയില്ല. സത്യയുഗത്തിന്റെ ആയുസ്സ് നീണ്ടതായി എഴുതിയിരിക്കുന്നു. ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് നിങ്ങളില് ഇപ്പോള് വ്യാഴ ദശയായിരിക്കുകയാണ് – 21 ജന്മത്തേയ്ക്ക് . വൃക്ഷപതിയാണ് ജ്ഞാനത്തിന്റെ സാഗരന് പതിത പാവനന്, ആരെയാണോ എല്ലാവരും വിളിക്കുന്നത്. അങ്ങാണ് അച്ഛനും അമ്മയും ഞങ്ങള് അങ്ങയുടെ കുട്ടികള്, എല്ലാവരും അവരുടെ മഹിമയാണ് ചെയ്യുന്നത്. സത്യ ത്രേതായുഗത്തില് വളരെയധികം സുഖമുണ്ടായിരുന്നു. ബാബ ഹെവന്ലി ഗോഡ് ഫാദര്, സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് തീര്ച്ചയായും നമ്മളും സ്വര്ഗ്ഗത്തിലുണ്ടായിരിക്കണം. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് എല്ലാവരും സ്വര്ഗ്ഗവാസികളായിരുന്നു, ഇപ്പോള് നരകവാസികളായി മാറിയിരിക്കുകയാണ്. ഭാരതത്തിന്റെ തന്നെയാണ് ആദി സനാതന ദേവീ ദേവതാ ധര്മ്മം. എങ്ങനെയാണോ ക്രിസ്തു ധര്മ്മത്തിലുള്ളവര്, അവര് ക്രിസ്തു ധര്മ്മത്തിലൂടെ മാത്രമേ വരൂ. ബാബ പറയുന്നു – നിങ്ങള് ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് തന്റെ ധര്മ്മത്തെ എന്തുകൊണ്ടാണ് മറന്നു പോയത്! നിങ്ങള് ദേവീ ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു.

ബാബ സ്മൃതി ഉണര്ത്തി തരുകയാണ് – നിങ്ങളുടെത് ഏറ്റവും ശ്രേഷ്ഠമായ ധര്മ്മവും കര്മ്മവുമായിരുന്നു. ഇപ്പോള് നിങ്ങള് നീചനും പാപിയും കളങ്കിതരുമായിരിക്കുന്നു, നിങ്ങള് തന്നെയാണ് ദേവതകളുടെ പൂജാരി, പിന്നെ എന്തുകൊണ്ടാണ് സ്വയം ഹിന്ദുവെന്ന് പറയുന്നത്? ഭാരതത്തിന്റെ ഇത് എന്തു അവസ്ഥയാണ്. ആരാണോ ദേവതാ ധര്മ്മത്തിലുള്ളവര് അവര് വികാരിയായി മാറിയതു കാരണം സ്വയം ദേവതയെന്ന് പറയുകയില്ല. ബാബ പറയുന്നു – ഇപ്പോള് ഈ പതിത ലോകത്തിന്റെ അവസാനമാണ്, മഹാഭാരത യുദ്ധവും നില്ക്കുന്നു. ഭഗവാനു വാചാ – ഞാന് നിങ്ങള്ക്ക് സത്യയുഗത്തിന് വേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഭഗവാനാണെങ്കില് ഒന്ന് മാത്രമാണ്, നമ്മള് അവരുടെ കുട്ടികള് സാലീഗ്രാമങ്ങളാണ്. ബാബ പറയുന്നു – നിങ്ങള് ആരാണോ പൂജ്യരായിരുന്നത് അവര് പൂജാരി ഭക്തരായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും പൂജ്യ ദേവതയായി മാറുന്നതിന് വേണ്ടി ജ്ഞാനം എടുക്കുകയാണ്. പിന്നീട് ദ്വാപരം മുതല് പൂജ്യനില് നിന്ന് പൂജാരിയായി മാറും. നിങ്ങള് പൂര്ണ്ണമായും 84 ജന്മങ്ങളെടുക്കുന്നു. ആരാണോ 84 ജന്മങ്ങളെടുക്കുന്നത് അവരേ വന്ന് ബ്രഹ്മാകുമാരനും കുമാരിയുമായി മാറൂ. ബ്രഹ്മാവിലൂടെ ആദി സനാതന ധര്മ്മത്തിന്റെ സ്ഥാപന – ഇതും പാടപ്പെടുന്നുണ്ട്. പ്രജാപിതാവുണ്ടെങ്കില് അനേകം കുട്ടികളും ഉണ്ടാകും. അവരാണെങ്കില് തീര്ച്ചയായും ഇവിടെ തന്നെയാണ് വേണ്ടത്. എത്രയധികം പ്രജകളാണ്. ഈ ബ്രാഹ്മണര്ക്ക് തന്നെയാണ് പിന്നീട് ദേവതയായി മാറേണ്ടത്. ബാബ വന്ന് ശൂദ്രനില് നിന്ന് മാറ്റി ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഈ സംഗമയുഗത്തില് തന്നെയാണ് ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. ഇതാണ് മംഗളകാരിയായ സംഗമയുഗം. ഈ യുദ്ധത്തെ തന്നെയാണ് മംഗളകാരിയെന്ന് പറയപ്പെടുന്നത്. ഈ വിനാശത്തിന് ശേഷം തന്നെയാണ് പിന്നീട് സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. നിങ്ങളിവിടെ വന്നിരിക്കുകയാണ് സ്വര്ഗ്ഗവാസിയാകുന്നതിന് അഥവാ വിഷ്ണപുരിയിലേയ്ക്ക് പോകുന്നതിന്. നിങ്ങള് കുട്ടികളുടെ മേല് ഇപ്പോള് അവിനാശിയായ വ്യാഴ ദശയാണ്. 16 കലാ സമ്പൂര്ണ്ണരെന്ന് പറയപ്പെടുന്നു. പിന്നീട് രണ്ട് കല കുറയുമ്പോള് ശുക്ര ദശയെന്ന് പറയപ്പെടുന്നു. സത്യയുഗത്തില് വ്യാഴ ദശയാണ് പിന്നീട് ത്രേതായുഗത്തില് ശുക്ര ദശ. പിന്നീട് താഴെയിറങ്ങി വരുന്നു, ചൊവ്വയുടെ, ശനിയുടെ, രാഹുവിന്റെ ദശയുമുണ്ടാകുന്നു. ജന്മ-ജന്മാന്തരം വിപരീത ദശകളില് കറങ്ങി വന്നിരിക്കുകയാണ്. ഇപ്പോള് ബാബയിലൂടെ വ്യാഴ ദശയിരിക്കുകയാണ്. ഇതാണ് പരിധിയില്ലാത്ത ബാബ ജ്ഞാനത്തിന്റെ സാഗരന്, പതിത പാവനന്. അവര് തന്നെയാണ് നിങ്ങളുടെ അച്ഛനും ടീച്ചറും സദ്ഗുരുവും. ബാക്കി എല്ലാവരും അസത്യമാണ്, ആരുടെയും സദ്ഗതി ചെയ്യാന് സാധിക്കില്ല. ഇതിനെയാണ് പറയുന്നത് വികാരീ ലോകം. അതാണ് നിര്വികാരീ ലോകം. ഇപ്പോള് വികാരി ലോകത്തില് എല്ലാവരും വളരെ ദു:ഖിതരാണ്. യുദ്ധവും പകര്ച്ചവ്യാധിയും എന്തെല്ലാമാണുണ്ടായി കൊണ്ടിരിക്കുന്നത്, ഇതിനെയാണ് പറയപ്പെടുന്നത് – രക്തപുഴ…. ഒരു കാരണവുമില്ലാതെ എന്തെല്ലാമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു ബോംബു തന്നെ ഇങ്ങനെ വീഴ്ത്തും അതിലൂടെ എല്ലാം പെട്ടെന്ന് അവസാനിക്കും. ഇത് അതേ സംഗമയുഗത്തിന്റെ സമയമാണ്. നിങ്ങള് ദേവതകള്ക്ക് വേണ്ടി പിന്നീട് പുതിയ ലോകം വേണം. അതിനാല് ബാബയിപ്പോള് പറയുന്നു – മധുര-മധുരമായ കുട്ടികളെ മന്മനാ ഭവ. ഇത് ഏത് ബാബയാണ് പറഞ്ഞത്? ശിവബാബ. ശിവബാബയാണെങ്കിലോ നിരാകാരനാണ്. ഇപ്രകാരം നിങ്ങളും നിരാകാരമാണ്. പക്ഷെ നിങ്ങള് പുനര് ജന്മത്തില് വരുന്നു, ഞാന് വരുന്നില്ല. ഈ സമയം എല്ലാവരും പതിതരാണ്, ഒരാള് പോലും പാവനമായിട്ടില്ല. പതിതമാവുക തന്നെ വേണം. സതോ-രജോ-തമോയില് വീഴേണ്ടി വരും. പതിത ലോകത്തില് നോക്കൂ എത്രയധികം മനുഷ്യരാണ്. പാവന ലോകത്തില് വളരെക്കുറച്ച് പേര് രാജ്യം ഭരിക്കുന്നു. ഒരേയൊരു ധര്മ്മം മാത്രമായിരുന്നു വേറെയൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ഭാരതത്തെ തന്നെയാണ് സ്വര്ഗ്ഗമെന്ന് പറയപ്പെടുന്നത്. പാടപ്പെടുന്നു – കുടത്തില് തന്നെയാണ് സൂര്യന്, കുടത്തില് തന്നെയാണ് ചന്ദ്രന്…. സത്യയുഗത്തില് 9 ലക്ഷമുണ്ടാകും, പുറകെ പിന്നീട് വൃദ്ധിയുണ്ടാകുന്നു. ആദ്യം വളരെ ചെറിയ പൂക്കളുടെ വൃക്ഷമുണ്ടാകുന്നു, മുള്ളുകളുടെ എത്ര വലിയ കാടാണ്. ഡല്ഹിയില് മുഗള് ഗാര്ഡന് നോക്കൂ എത്ര നല്ലതാണ്. അതിലും വലിയ ഒരു ഗാര്ഡനുമില്ല. കാട് നോക്കൂ എത്ര വലുതാണ്. സത്യയുഗീ പൂന്തോട്ടവും വളരെ ചെറുതാണ്. പിന്നീട് വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് വലുതാകുന്നു. ഇപ്പോഴാണെങ്കിലോ മുള്ളുകളുടെ കാടായി മാറി. രാവണന്റെ വരവിലൂടെ മുള്ളായി മാറി. ഇതാണ് മുള്ളുകളുടെ കാട്. പരസ്പരം വഴക്കടിച്ച് പരസ്പരം അടിക്കുന്നു. വളരെയധികം ക്രോധമാണ്, കുരങ്ങനെക്കാളും മോശമെന്ന് പറയപ്പെടുന്നു. അതിനാല് ബാബ പറയുകയാണ് – എന്റെ ഓമന സന്താനങ്ങളെ നിങ്ങളുടെ മേല് ഇപ്പോള് വ്യാഴ ദശയാണ്. ഇപ്പോള് ദാനം നല്കുകയാണെങ്കില് ഗ്രഹപിഴ ഇല്ലാതാകും. സമ്പൂര്ണ്ണ നിര്വികാരിയായി ഇപ്പോള് ഇവിടെ മാറണം. പിന്നീട് ഈ ശരീരം ഉപേക്ഷിച്ച് പോയി ശിവാലയത്തില് വരും. ശിവാലയത്തില് വളരെയധികം സുഖമുണ്ടാകുന്നു. ദേവീ ദേവതകളുടെ രാജ്യമാണ്. സത്യയുഗത്തെ ശിവാലയമെന്ന് പറയുന്നു, കലിയുഗത്തെ വേശ്യാലയമെന്ന് പറയപ്പെടുന്നു. ഈ വേശ്യാലയം രാവണനാണ് സ്ഥാപിച്ചത്. ഇപ്പോള് ബാബ പറയുന്നു – പതിതത്തില് നിന്ന് പാവനമായി മാറണം, എങ്ങനെ മാറും? ത്രിവേണിയില്, ഗംഗയില് സ്നാനം ചെയ്യുന്നതിലൂടെ പാവനമായി മാറുമോ? ഇതാണെങ്കില് ജന്മ-ജന്മാന്തരം ചെയ്തു വന്നു. കോടിക്കണക്കിന് മനുഷ്യര് പോയി സ്നാനം ചെയ്യുന്നു. അനേകം നദികള്, പുഴകള് കുളം മുതലായവയുണ്ട്, എവിടെയെല്ലാം വെള്ളം കാണുന്നുണ്ടോ പോയി സ്നാനം ചെയ്യുന്നു എന്തുകൊണ്ടെന്നാല് സ്വയം പതിതമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് പവിഴനാഥന് നിങ്ങളുടെ ബുദ്ധി പവിഴമാക്കി മാറ്റികൊണ്ടിരിക്കുന്നു. അതിനാല് അങ്ങനെയുള്ള പവിഴനാഥനായ ബാബയെ എത്ര സ്നേഹത്തോടെ ഓര്മ്മിക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ മുള്ളുകളുടെ കാടില് നിന്ന് പൂക്കളുടെ പൂന്തോട്ടത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി ഏതെല്ലാം മുള്ളുകള്(വികാരം) ഉണ്ടോ, അതിനെയെല്ലാം പുറത്തു കളയണം. പവിഴമാക്കി മാറ്റുന്ന ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം.

2. ഈ മംഗളകാരിയായ സംഗമയുഗത്തില് ശൂദ്രനില് നിന്ന് ബ്രാഹ്മണന്, അതില് നിന്ന് ദേവതയായി മാറുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം. രാഹുവിന്റെ ഗ്രഹണത്തെ ഇറക്കുന്നതിന് വേണ്ടി വികാരങ്ങളെ ദാനം നല്കണം.

വരദാനം:-

സംഘടനയില് ഒരാള് ഒരു കാര്യം പറഞ്ഞു , അടുത്തയാള് അംഗീകരിച്ചു – ഇതാണ് സത്യമായ സ്നേഹത്തിനുള്ള മറുപടി. ഇങ്ങനെയുള്ള സ്നേഹി മക്കളുടെ ഉദാഹരണം കണ്ട് അനേകര് സംബര്ക്കത്തിലേക്ക് വരാന് ധൈര്യമുള്ളവരാകും. സംഘടനയും സേവനത്തിന് കാരണമാകും. എവിടെയാണോ മായക്ക് കാണുമ്പോള്അറിയുന്നത് – ഇവര്ക്ക് നല്ല ഐക്യതയുണ്ട്, നന്മയുടെ വലയമുണ്ടെന്ന് പിന്നെ അവിടെ പ്രവേശിക്കാന് മായക്ക് ധൈര്യമുണ്ടാകില്ല. ഒരു അഭിപ്രായത്തില്, ഏകരസമായിരിക്കുന്ന സംസ്കാരം, ഇതു തന്നെയാണ് സത്യയുഗത്തില് ഒരു രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top