14 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
13 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, മുഴുവന് ലോകത്തിനും ശാന്തി കൊടുക്കുന്നത് ഒരു ബാബയുടെ ജോലിയാണ് അതിനാലാണ് പറയുന്നത് അല്ലയോ ശാന്തി ദേവാ, അപ്പോള് സമ്മാനവും ബാബക്ക് കിട്ടണം.
ചോദ്യം: -
ഏത് കുട്ടികളാണ് ബാബയെ പൂര്ണ്ണമായും അനുകരിക്കുന്നത്?
ഉത്തരം:-
ആരാണോ ബാബക്കു സമാനം പാവനമാകുന്നത് – അവര്ക്ക് പൂര്ണ്ണമായും അനുകരിക്കാന് സാധിക്കും. ആരാണോ പക്കയായ പ്രിയതമയായി മാറിയത് അവര്ക്കാണ് പ്രിയതമനായ എന്നെ അനുകരിക്കാന് സാധിക്കുക. അങ്ങനെയുള്ള പ്രിയതമകളെയാണ് ഞാന് കൂടെ കൊണ്ടു പോവുക അതുകൊണ്ടാണ് ശാസ്ത്രങ്ങളില് കാണിച്ചിരിക്കുന്നത് – പശുവിന്റെ വാലില് പിടിച്ചാല് അക്കരെ എത്തും എന്ന്. ഇപ്പോള് ഇവിടെ പശുവിന്റെയും വാലിന്റെയൊന്നും കാര്യമില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്……
ഓം ശാന്തി. ബാപ്ദാദാ രണ്ടുപേരുണ്ടല്ലോ. ഇപ്പോള് കുട്ടികള്ക്ക് അറിയാം ആത്മാക്കളുടെ അച്ഛന് ശിവബാബയാണ്. ഇതും നിങ്ങള്ക്ക് അറിയാം ഞാന് പതിത-പാവനനാണ്, ഞാന് നിരാകാരനാണ്. നിങ്ങളും നിരാകാരമാണ്, ശാന്ത സ്വരൂപരാണ്. നിരാകാരനായ ബാബയും ശാന്ത സ്വരൂപമാണ്, ആത്മാവും ശാന്ത സ്വരൂപമാണ്. ആത്മാവിന്റെ സ്വധര്മ്മമാണ് ശാന്തി. നിങ്ങളുടെ നിവാസ സ്ഥാനം ശാന്തി ധാമമാണ്. എപ്പോഴെല്ലാം യജ്ഞങ്ങള് നടത്താറുണ്ടോ അപ്പോള് ശാന്തിദേവാ എന്ന് പറയാറുണ്ട് എന്തുകൊണ്ടെന്നാല് ശാന്തിയുടെ സാഗരം പരമാത്മാവാണ്. മുഴുവന് വിശ്വത്തിനും ശാന്തി കൊടുക്കുന്നത് ഈ അച്ഛനാണ്. ധാരാളം പേര്ക്ക് ശാന്തി കൊണ്ടു വന്നതിനുള്ള സമ്മാനമെല്ലാം പ്രാപ്തമാകുന്നുണ്ട്. ആര്ക്കെങ്കിലും ശാന്തിക്കുള്ള സമ്മാനം പ്രാപ്തമായാല് പറയാറുണ്ട് ഇവര് ശാന്തിയുടെ സ്ഥാപനക്ക് നിമിത്തമായവരാണ്. ഇതില് വലിയ വലിയവരുടെ പേരാണ് വരാറുള്ളത്. ഇപ്പോള് മുഴുവന് ലോകത്തിനും ശാന്തി വേണം. ഇല്ലെങ്കില് അശാന്തിയില് കഴിയുന്നവര് മറ്റുള്ളവരേയും അശാന്തമാക്കും. ഇത് രാവണന്റെ രാജ്യമാണ്. രാവണന് ശത്രുവാണല്ലോ, രാമനെ ശത്രുവാണെന്ന് പറയാറില്ല. രാമന്റെ കോലത്തെ കത്തിക്കാറില്ല. ത്രേതയിലെ രാമന്റേതായാലും പരംപിതാ പരമാത്മാവിന്റേതായാലും. രാമരാജ്യം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷെ രാമന്റെ രാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആര്ക്കും അറിയില്ല. പുതിയ ലോകം വേണം എന്നെല്ലാം വെറുതെ പറയുന്നുണ്ട്, പുതിയ ഡല്ഹിയിലാണ് രാമരാജ്യം ഉണ്ടാവുക. ഡല്ഹിയാണല്ലോ തലസ്ഥാനം. ഡല്ഹി തന്നെയായിരുന്നു സ്വര്ഗ്ഗം. രാധയേയും കൃഷ്ണനേയും അവിടെയാണ് കാണിക്കുന്നത്. ഇവരാണ് മുഖ്യമായ രാജകുമാരനും രാജകുമാരിയും. കേവലം ഇവര് രണ്ടു പേര് മാത്രമല്ല വേറെയും ഉണ്ടാകും. 8 രാജ്യാധികാരം എന്നാണല്ലോ പറയുന്നത്, ബുദ്ധി കൊണ്ട് തിരിച്ചറിയണം. സത്യയുഗത്തില് തീര്ച്ചയായും വേറേയും രാജ്യാധികാരികള് ഉണ്ടാകും. ഇവിടെയും നോക്കൂ എത്ര രാജ്യാധികാരങ്ങളാണ്, അഭിവൃദ്ധി പ്രാപിച്ച് അനേകമായി തീരുന്നു. ഓരോ ഗ്രാമങ്ങളിലെ മഹാരാജാക്കന്മാര്, ചെറിയ ചെറിയ ഗ്രാമങ്ങളും ധാരാളമുണ്ടല്ലോ. സത്യയുഗത്തില് ഇത്രയധികം ഉണ്ടാകില്ല. അവിടെ പ്രശസ്തമായിരിക്കുന്നത് ലക്ഷ്മി നാരായണന്റെ പേരായിരിക്കും. 2500 വര്ഷം അവരുടെ രാജ്യമാണ് നടന്നത്. ലക്ഷം വര്ഷങ്ങളായി എന്ന് മനുഷ്യര് പറയാറുണ്ട്, ഇത് ചിന്തിക്കേണ്ട കാര്യമാണ്. ഇതാണ് ആത്മാക്കള്ക്കുള്ള ഭോജനം. നിങ്ങള് ആത്മാക്കള്ക്ക്, നിങ്ങളുടെ ബുദ്ധിക്ക് ബാബ ഈ ആത്മീയ ഭോജനമാണ് നല്കുന്നത്. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറക്കപ്പെട്ടു. ഋഷി മുനിമാരെല്ലാം പറയുമായിരുന്നു – ഞങ്ങള്ക്ക് രചനയേയോ രചയിതാവിനേയോ അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് അങ്ങനെ പറയില്ല. നിങ്ങള്ക്ക് രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം അറിയാം. നിങ്ങള് തന്റെ 84 ജന്മങ്ങളുടെ ചക്രത്തെ അറിഞ്ഞു കഴിഞ്ഞു. ആദിയില് നിങ്ങള് ദേവി ദേവതകളായിരുന്നു. പിന്നീട് രാവണന് പ്രവേശിച്ചതോടെ വികാരിയായി തീര്ന്നു. ഇപ്പോള് അവസാനമായി. നിങ്ങള്ക്ക് അറിയാം ഇപ്പോള് പഴയ ലോകത്തിന്റെ വിനാശം ഉണ്ടായി വീണ്ടും ആരംഭം വരും. ആരംഭത്തില് രാമരാജ്യമായിരിക്കും. പകുതിയോടെ രാവണന്റെ രാജ്യം ആരംഭിക്കും. ഇപ്പോള് രാവണന്റെ രാജ്യം പൂര്ത്തിയായി രാമന്റെ രാജ്യം ആരംഭിക്കും. നരനില് നിന്നും നാരായണനാകണമല്ലോ. ഇതാണ് സത്യ നാരായണന്റെ കഥ. നിങ്ങള്ക്ക് അറിയാം – സര്വ്വശാസ്ത്രങ്ങള്ക്കും അമ്മ ശ്രീമദ് ഭഗവത്ഗീതയാണ്. ശ്രേഷ്ഠരാകുന്നതിനുള്ള ശ്രീമത്താണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ശ്രേഷ്ഠമായവരെയാണ് ശ്രീ എന്ന് പറയാറുള്ളത്. നിങ്ങള്ക്ക് അറിയാം ഒരു ഗീതാ ശാസ്ത്രത്തെയാണ് ദേവി ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രം എന്ന് പറയുന്നത്.. ഇതിലൂടെയാണ് സംഗമത്തില്ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത്. സത്യയുഗത്തില് ആരും പതിതമാകാത്തതു കൊണ്ട് ആരെയും പാവനമാക്കി മാറ്റേണ്ട ആവശ്യം അവിടെയില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ് ഗീതയെ പതിത പാവനി എന്ന് പറയാന് കഴിയുകയില്ല. ഗീതയിലൂടെ പാവനമായി മാറുകയുമില്ല. ഗീതയുടെ ഭഗവാനെയാണ് പതിത പാവനന് എന്ന് പറയുന്നത്. ഇത് നല്ല രീതിയില് ഓര്മ്മിക്കണം. ഗീതാ ജ്ഞാനം നല്കിയ സമയത്ത് തന്നെയാണ് മഹാഭാരത യുദ്ധം നടന്നിട്ടുള്ളത്, അതിലൂടെ അനേക ധര്മ്മങ്ങളുടെ വിനാശവും ഒരു ധര്മ്മത്തിന്റെ സ്ഥാപനയും നടക്കും. ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ് ഗീതാ. ബ്രഹ്മണരുടെ ശാസ്ത്രമാണെന്ന് പറയില്ല. ഗീതയില് ബ്രാഹ്മണരുടെ പേരു പോലുമില്ല. പരംപിതാ പരമാത്മാവാണ് ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടേയും സാരം കേള്പ്പിക്കുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് സത്യയുഗത്തില് ബ്രാഹ്മണര് ഉണ്ടായിരുന്നില്ല. അവിടെ ഉള്ളത് ലക്ഷ്മി നാരായണനാണ്, ദേവതകളാണ്, ബ്രഹ്മാവിനു ശേഷം വിഷ്ണുവാണല്ലോ. ചിത്രങ്ങളിലും കാണിച്ചിട്ടുണ്ട് – ബ്രഹ്മാവിലൂടെ വിഷ്ണു പുരിയുടെ സ്ഥാപന ചെയ്തതായി. ബ്രഹ്മാവും വിഷ്ണുവും ഒരുമിച്ച് ഉണ്ടാകില്ലല്ലോ. ബ്രഹ്മാവിലൂടെ ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കും. ഇത് വിശദമായി മനസ്സിലാക്കാനുള്ള കാര്യമാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ശിവബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണ്. അവകാശികളായില്ലേ. മുഖ്യമായ ധര്മ്മശാസ്ത്രങ്ങള് നാലെണ്ണമാണ്, ശ്രീമദ് ഭഗവത്ഗീതയാണ് നമ്പര് വണ് ശാസ്ത്രം ഇതിലൂടെയാണ് നമ്പര്വണ് ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത്. പിന്നെ ഇസ്ലാം, ബുദ്ധ ധര്മ്മമെല്ലാം വരും. ഒരേ ഒരു ഗീതയിലാണ് ശ്രീമത്ത് എഴുതപ്പെട്ടിരിക്കുന്നത്, മറ്റൊരു ശാസ്ത്രത്തിലും ശ്രീമത്ത് എഴുതിയിട്ടില്ല. ശ്രീമത്ത് ഇസ്ലാം അഥവാ ശ്രീമത്ത് ബുദ്ധ ധര്മ്മ ശാസ്ത്രം എന്ന് പാടപ്പെട്ടിട്ടില്ല. ശ്രീമദ് ഭഗവത്ഗീത ഒന്നേയുള്ളൂ. അതിലൂടെ ഏത് ധര്മ്മമാണ് സ്ഥാപിക്കപ്പെട്ടത്? ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നു, അതും ഈ അവസാനമാണ് സ്ഥാപന നടക്കുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോള് ബാബ വന്ന് അദ്ധ്യാപകന്റെ രൂപത്തില് പഠിപ്പിക്കുകയാണ് – ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം. ബാബ നമ്മുടെ അച്ഛനുമാണ് അതോടൊപ്പം അദ്ധ്യാപകനുമാണ്. ബാബ പഠിപ്പിലൂടെ സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത് കൊണ്ട് സദ്ഗുരുവുമാണ്. എല്ലാവരും ബാബയെ ഓര്മ്മിക്കുന്നുണ്ട്. എന്നാല് ഗീതയില് കൃഷ്ണന്റെ പേരാണ് എഴുതിയിരിക്കുന്നത്. കൃഷ്ണന് ജ്ഞാനത്തിന്റെ സാഗരം എന്നൊന്നും പറയില്ല. ജ്ഞാനത്തിന്റെ സാഗരമായ ബാബയാണ് കൃഷ്ണനെ അതുപോലെ മാറ്റിയത് അപ്പോള് അദ്ധ്യാപകനുമായില്ലേ. ഇവിടെ നിങ്ങള് പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്, ധാരാളം ശാസ്ത്രങ്ങള് പഠിക്കുകയും കേള്ക്കുകയും ചെയ്തതാണല്ലോ. ഇപ്പോള് നിങ്ങള് നേരിട്ട് ബാബയില് നിന്നും കേള്ക്കുകയാണ്. ആദ്യം എല്ലാ ശരീരധാരികളായ മനുഷ്യരില് നിന്നുമാണ് കേട്ടു വന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി – നമ്മള് ആത്മാക്കള് വാസ്തവത്തില് അശരീരിയായിരുന്നു. പിന്നീട് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. ബാബയും അശരീരിയാണ്. ശിവലിംഗമെല്ലാം ഉണ്ടാക്കാറുണ്ടല്ലോ. ആത്മാവ് ശരീരത്തിലൂടെ പൂജ ചെയ്യുകയാണ്. വിളിക്കുന്നുണ്ട് അല്ലയോ പരംപിതാ പരമാത്മാവേ വരൂ വന്ന് ഞങ്ങള് പതിതരെ പാവനമാക്കൂ. ശിവലിംഗത്തിന്റെ പൂജ ചെയ്യുന്നുണ്ട് പക്ഷെ അത് തന്നെയാണ് നമ്മള് വിളിക്കുന്ന പതിത പാവനന് എന്നത് ആര്ക്കും അറിയില്ല. ശിവന് ഭഗവാനാണ്, ഈശ്വരനാണ്. വെറുതെ ഓര്മ്മിക്കുന്നുണ്ട്. ആ ശക്തിയെ അച്ഛന് എന്ന് വിളിക്കുന്നുണ്ടെങ്കില് തീര്ച്ചയായും ബുദ്ധിയില് ഉണ്ടാകണം ആ അച്ഛനില് നിന്നും സമ്പത്ത് പ്രാപ്തമാകുമെന്ന കാര്യം. നമ്മുക്ക് സമ്പത്ത് പ്രാപ്തമായിട്ടുണ്ട് അതുകൊണ്ടാണല്ലോ നമ്മള് പൂജിക്കുന്നത്. തീര്ച്ചയായും ഭാരതവാസികള്ക്ക് സമ്പത്ത് പ്രാപ്തമായിട്ടുണ്ട്. എപ്പോഴാണ് പ്രാപ്തമായിരുന്നത് എന്നത് മറന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്- കുട്ടികള് പറയുകയാണ് ഞങ്ങള് അച്ഛന്റെ അടുത്ത് എത്തി കഴിഞ്ഞു. ശിവബാബ ബ്രഹ്മാ ശരീരത്തിലേക്ക് വന്നിട്ടാണ് മനസ്സിലാക്കി തരുന്നത്. ത്രിമൂര്ത്തികളുടെ പേര് പ്രശസ്തമാണ്. ബാബയുടെ ധാരാളം മഹിമയുണ്ട്. ഗീതത്തില് കേട്ടില്ലേ സ്നേഹ സാഗരനാണ്………….സര്വ്വരുടേയും സദ്ഗതി ദാതാവാണ്. സര്വ്വര്ക്കും സുഖവും ശാന്തിയും കൊടുക്കുന്ന ശക്തിയാണ്. സര്വ്വരുടേയും ദുഖത്തെ ഹരിച്ച്, സുഖം കൊടുക്കുന്നവനാണ്. വളരെ സ്നേഹിയാണ്. ബാബയെ പോലെ സ്നേഹിയായ ശക്തി ഈ ലോകത്തില് മറ്റൊന്നുമില്ല. ഏത് അച്ഛനാണോ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നത്, തീര്ച്ചയായും സ്നേഹി ആയിരിക്കുമല്ലോ. പരിധിയില്ലാത്ത അച്ഛനാണ് ബാബ. പറയുകയാണ് കുട്ടികളേ എന്നില് നിന്നും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയാണ് കിട്ടുന്നത്. നിങ്ങള് ആത്മാക്കള് സഹോദരന്മാരാണ്. ഇപ്പോള് ബാബയില് നിന്നും കേട്ടു കൊണ്ടിരിക്കുകയാണ്. സര്വ്വ ആതമാക്കളും ബാബയെ ആണ് ഓര്മ്മിപ്പിക്കുന്നത്, ബാബാ വരൂ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്നാണ് പറയുന്നത്. ഇപ്പോള് ആത്മാവ് പറയുകയാണ് പാവനമാക്കി മാറ്റുന്നതിന് വേണ്ടി ബാബ വന്നിരിക്കുകയാണ്. ബാബ പറയുകയാണ് കുട്ടികളേ 5000 വര്ഷങ്ങള്ക്ക് മുമ്പും ഞാന് നിങ്ങളെ പാവനമാക്കുന്നതിന് വന്നിട്ടുണ്ട്. ഇപ്പോള് അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മവും വിനാശമാകും അതോടൊപ്പം നിങ്ങളുടെ എല്ലാ ദുഖങ്ങളും ദൂരെയാകും. അല്ലയോ പതിത പാവനാ വരൂ എന്ന് വിളിക്കുന്നുണ്ട് അഥവാ കൈകള് കൊട്ടിക്കൊണ്ടിരിക്കും, പതിത പാവനാ സീതാരാം എന്ന പാട്ടും പാടി കൊണ്ടിരിക്കും…അപ്പോള് സ്വയം പതിതമാണല്ലോ. ഇത് നരകമാണ്, ഇതിനെ ഘോരമായ നരകം എന്നാണ് പറയാറുള്ളത്. ഗരുഡ പുരാണത്തില് ഭയാനകമായ കാര്യങ്ങള് എഴുതിയിട്ടുണ്ട്, ഇത് ചെയ്താല് നിങ്ങള് ഇതായി തീരും, ഇങ്ങനെയാകും…പിന്നെ പറയുന്നു – പശുവിന്റെ വാലില് പിടിക്കുന്നതിലൂടെ സ്വര്ഗ്ഗത്തിലേക്ക് പോകാം. ഇങ്ങനേയും എഴുതി വെച്ചിട്ടുണ്ട്. ഇപ്പോള് മൃഗങ്ങളുടെ കാര്യമൊന്നുമില്ല. നിങ്ങള് ഗോ മാതാക്കളാണല്ലോ. വാല് അര്ത്ഥം നിങ്ങളെ പിന്തുടരാത്തതു വരെ ആര്ക്കും വഴി കിട്ടില്ല. ഇവിടെ വാലിന്റെ കാര്യമില്ല. പറയുന്നുണ്ട് നിന്റെ വാല് പിടിച്ച് അക്കരെ എത്തും എന്നെല്ലാം. ഇവിടെ വാലൊന്നും പിടിക്കേണ്ട ആവശ്യമില്ല, പക്ഷെ അനുകരിക്കുകയാണ് ചെയ്യേണ്ടത്. സന്യാസിമാര്ക്കും ധാരാളം അനുയായികളുണ്ട് പക്ഷെ അവരെ അനുകരിക്കുന്നവരാണെങ്കില് പവിത്രമായി മാറണം. നിങ്ങളാണ് സത്യം സത്യമായ അനുയായികള്. ശിവബാബ പറയുകയാണ് ഞാന് വന്നിരിക്കുകയാണ് നിങ്ങള് എല്ലാവരേയും തിരിച്ച് കൂടെ കൊണ്ടു പോകുന്നതിന്. എന്നെ ഓര്മ്മിക്കൂ എങ്കില് എല്ലാ പാപവും ഭസ്മമാകും എന്ന് പറയുകയാണ്. പാവനമായി മാറാതെ ആര്ക്കും അനുകരിക്കാന് സാധിക്കില്ല. ശിവബാബയെ പൂര്ണ്ണമായും അനുകരിക്കണം. നിങ്ങള് ഇവിടെ ഇരിക്കുകയാണ് – അനുകരിക്കുന്നതിന് വേണ്ടി. ഭക്തി മാര്ഗ്ഗത്തിലും എന്നെ ഓര്മ്മിച്ചിട്ടുണ്ട്. നിങ്ങള്ക്ക് അറിയാം ആത്മാക്കളായ പ്രിയതമകള് പരമാത്മാവാകുന്ന പ്രിയതമന്റേതാണ്. ആത്മാക്കളെല്ലാം ഓര്മ്മിക്കുകയാണ് പ്രിയതമനെ അതോടൊപ്പം ആ പ്രിയതമന് തന്റെ കൂടെ കൂട്ടി കൊണ്ടു പോവുകയും ചെയ്യും. പറയുകയാണ് എന്നെ അനുകരിക്കൂ എങ്കില് ഞാന് കൂടെ കൂട്ടിക്കൊണ്ടു പോകാം. എങ്ങനെയാണ് അനുകരിക്കേണ്ടത് എന്നതും പറഞ്ഞു തരുന്നുണ്ട് – ഞാന് പാവനമാണ്, എന്നാല് നിങ്ങള് പതിതമാണ് അതിനാല് തീര്ച്ചയായും പാവനമാകണം, തീര്ച്ചയായും അനുകരിക്കണം. വികാരികള്ക്ക് അനുകരിക്കാന് സാധിക്കില്ല. അനുകരിക്കുന്നതിന് വേണ്ടി എന്നെ പോലെ പവിത്രമാകൂ. എനിക്ക് പതിതരെ എന്റെ കൂടെ ശാന്തിധാമത്തിലേക്ക് കൊണ്ടു പോകാന് സാധിക്കുമോ? ധാരാളം മനുഷ്യര് ഭക്തി, ദാനം, പുണ്യം, തപസ്സെല്ലാം ചെയ്യുന്നുണ്ട് – ഇതെല്ലാം മുക്തിക്കു വേണ്ടിയാണ് ചെയ്യുന്നത് എന്തുകൊണ്ടെന്നാല് ഇവിടെ ദുഖമാണ് ഉള്ളത് അതോടൊപ്പം ആഗ്രഹിക്കുകയാണ് – നമ്മുക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. ബാബ പറയുകയാണ് – തീര്ച്ചയായും പവിത്രമാകണം. ഞാന് പാവനമാണ് അതുകൊണ്ടാണ് നിങ്ങളെ പാവനമാക്കുന്നതിന് വന്നിരിക്കുന്നത്. ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്. ഞാന് രചയിതാവാണ്, ഞാന് ഈ ബ്രഹ്മാ ശരീരത്തിലേക്കാണ് വരുന്നത്. കാണിച്ചിട്ടുണ്ട് ബ്രഹ്മാവിലൂടെ ബാബ ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങള് ബി.കെ ആണ്. ഇപ്പോള് അറിയാം നിങ്ങള്ക്ക് ശിവബാബയെ വേണം അനുകരിക്കാന്. ബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കൂ എങ്കില് ഞാന് അവര്ക്ക് പ്രതിജ്ഞ കൊടുക്കുകയാണ് – ഞാന് പാവനമായ ലോകത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകും. വേറെ ഉപായമൊന്നും ഇല്ല. പറയുന്നുണ്ട് പതിത പാവനാ… അല്ലെങ്കില് ദൃഷ്ടി മുകളിലേക്ക് പോകാറുണ്ട് അല്ലെങ്കില് നദികളിലെല്ലാം പോയി ജലത്തെ നോക്കും. ഗംഗ പതിത പാവനിയല്ല. ഇതെല്ലാം സാഗരത്തില് നിന്നും ഉത്ഭവിച്ച നദികളാണ്. ഇപ്പോള് വാല് നിങ്ങള് പിടിച്ചിരിക്കണം.
ബാബ പറയുകയാണ് – നിങ്ങള്ക്ക് പാവനമാകണം, അപ്പോഴെ കൂടെ പോകാന് സാധിക്കുകയുള്ളൂ. ബാബ പറയുകയാണ് – നിങ്ങള് എന്റെ കൂടെ വസിച്ചവരാണ്, ഇപ്പോള് 84 ജന്മങ്ങളുടെ ചക്രം കറങ്ങി പതിതമായി. ഇപ്പോള് വീണ്ടും എന്നെ ഓര്മ്മിക്കൂ എങ്കില് പാവനമാകാം. സന്യാസിമാരും ഗൃഹസ്ഥികളോട് പറയാറുണ്ട് – ഞങ്ങളെ അനുകരിക്കണമെങ്കില് വീട് ഉപേക്ഷിച്ച് വന്നോള്ളൂ. ബാബ പറയുകയാണ് – ഞാന് പരംധാമത്തിലാണ് വസിക്കുന്നത്, നിങ്ങള് അവിടേക്ക് വരുന്നോ അതോ ഈ വികാരങ്ങളുടെ സാഗരത്തില് കഴിയാനാണോ നിങ്ങള്ക്ക് ഇഷ്ടം. നിങ്ങളും വിളിച്ച് വന്നു – അല്ലയോ പതിത പാവനാ വരൂ എന്ന്. ഇപ്പോള് ബാബ കൂടെ കൂട്ടിക്കൊണ്ടു പോകുന്നതിന് വന്നിരിക്കുകയാണ്. കല്പം കല്പം വന്ന് നിങ്ങളെ കൂടെ കൂട്ടി കൊണ്ടു പോകും. പിന്നീട് സത്യയുഗത്തില് നിങ്ങള് വളരെ സുഖം അനുഭവിക്കും. ഈ ലക്ഷ്മി നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. ഇവര്ക്ക് ഇത്രയും സുഖം ആരാണ് കൊടുത്ത്? സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ഗോഡ് ഫാദറാണ്. ബാബ ഓര്മ്മ ഉണര്ത്തി തരുകയാണ് – നിങ്ങള് എന്റെ ജയന്തിയെല്ലാം ആഘോഷിക്കുന്നുണ്ട്. പരംപിതാ പരമാത്മാവിന്റെ ജയന്തി ഭാരതവാസികള് ആഘോഷിക്കുന്നുണ്ട്. ഇത് എന്റെ ജനന സ്ഥാനമാണ്. ഇത് ക്രിസ്ത്യന്ധര്മ്മത്തിലുള്ളവര് അംഗീകരിക്കില്ല. അവര് ക്രിസ്തുവിനെ അംഗീകരിക്കും. ശിവജയന്തി ഭാരതവാസികളാണ് ആഘോഷിക്കുന്നത്. അപ്പോള് എത്ര ഉയര്ന്നതാണ് ഭാരതം.
ബാബക്ക് അറിയാം ഡ്രാമ അനുസരിച്ച് എപ്പോഴാണ് നിങ്ങള് കുട്ടികള് വളരെ ദുഖികളാകുന്നത് അപ്പോള് ഞാന് വരും, വീണ്ടും നിങ്ങള്ക്ക് സമ്പത്ത് നല്കും. ബാബ ജ്ഞാന സാഗരമാണ്, സുഖത്തിന്റെ സാഗരമാണ്……. കുട്ടികള്ക്ക് സമ്പത്ത് നല്കുകയാണ്. പറയുകയാണ് എന്നെ അനുകരിക്കൂ എന്ന്. ഇത് നിങ്ങള്ക്ക് അറിയാം നിങ്ങള് ആത്മാക്കള് വികാരികളാണ് അതിനാല് ശരീരവും വികാരിയാണ്. സത്യയുഗ്തില് ആത്മാവ് പവിത്രമായത് കൊണ്ട് ശരീരവും പവിത്രമായത് കിട്ടും. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളെ പാവനമാകൂ. ഓര്മ്മയിലൂടെയാണ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുകയുള്ളൂ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നതിന് വേണ്ടി ഞാന് ആത്മാവാണ് സഹോദരന് സഹോദരനാണ് – ഇത് ഉറപ്പിക്കണം. വളരെ സ്നേഹത്തോടെ കഴിയണം. ഏതുപോലെ ബാബ സ്നേഹിയിലും സ്നേഹിയാണോ , അതുപോലെ സ്നേഹിയാകണം.
2) ബാബക്ക് സമാനം പാവനമായി പൂര്ണ്ണമായും ബാബയെ അനുകരിക്കണം. ബാബയോടൊപ്പം തിരിച്ച് ശാന്തിധാമമാകുന്ന വീട്ടിലേക്ക് പോകുന്നതിന് തീര്ച്ചയായും പാവനമാകണം.
വരദാനം:-
ആരോ, എങ്ങനെയോ ഉള്ള കാര്യം താങ്കളുടെ സമീപത്ത് വന്നാലും കേവലം അതിനെ ബാബയില് ഉപേക്ഷിക്കൂ. പ്രാണനില് നിന്നും പറയൂ – ബാബാ. അപ്പോള് ആ കാര്യം സമാപ്തമാകും. ഹൃദയത്തില് നിന്നും ബാബാ എന്ന് പറയുന്നത് തന്നെയാണ് മായാജാലം. ആദ്യമാദ്യം മായ ബാബയെ തന്നെയാണ് മറപ്പിക്കുക അതിനാല് കേവലം ഈ കാര്യത്തില് ശ്രദ്ധ കൊടുക്കൂ എങ്കില് കമല പുഷ്പത്തിനു സമാനം സ്വയത്തില് അനുഭവമുണ്ടാകും. ഓര്മ്മയുടെ ആധാരത്തിലൂടെ മായയുടെ സമസ്യകളാകുന്ന അഴുക്കുകളില് നിന്നും സദാ ഉപരിയായിരിക്കും. ഒരിക്കലും ഒരു കാര്യത്തിന്റേയും ഇളക്കമുണ്ടാകില്ല, സദാ സന്തുഷ്ട അവസ്ഥയിലിരിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!