12 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബയെ പോലെ നിരഹങ്കാരിയും നിഷ്കാമ സേവാധാരിയും മറ്റാരുമില്ല, മുഴുവന് വിശ്വത്തിന്റെയും ചക്രവര്ത്തി പദവി കുട്ടികള്ക്ക് നല്കി സ്വയം വാനപ്രസ്ഥിയായി ഇരിക്കുന്നു.

ചോദ്യം: -

ബാബയുടെ ഏതൊരു സന്ദേശമാണ് നിങ്ങള്ക്ക് മുഴുവന് വിശ്വത്തേയും അറിയിക്കേണ്ടത്?

ഉത്തരം:-

എല്ലാവരോടും പറയൂ-നിങ്ങള് ദുഃഖ ഹര്ത്താവിന്റെയും സുഖ കര്ത്താവിന്റെയും കുട്ടികളാണ്. നിങ്ങള് ആര്ക്കും ഒരിക്കലും ദുഃഖം കൊടുക്കാന് പാടില്ല. നിങ്ങള് സുഖദാതാവായ ബാബയെ ഓര്മ്മിച്ച് ഫോളോ ചെയ്യുകയാണെങ്കില് പകുതി കല്പത്തേക്ക് സുഖധാമത്തിലേക്ക് പോകും. ഈ സന്ദേശം എല്ലാവര്ക്കും കൊടുക്കണം. ഈ സന്ദേശത്തെ ജീവിതത്തില് ധാരണ ചെയ്യുന്നവര് 21 ജന്മത്തേക്ക് മായയുടെ അബോധാവസ്ഥയില് നിന്നും രക്ഷപ്പെടും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമ്മുടെ തീര്ത്ഥ സ്ഥാനം വേറിട്ടതാണ്…..

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കി. ബാബ നമ്മള് ആത്മാക്കളുടെ അച്ഛനാണ്. മുഖ്യമായത് ആത്മാവാണ്. നമ്മള് ആത്മാക്കള് പരമപിതാ പരമാത്മാവിന്റെ സന്മുഖത്തിരിക്കുകയാണ് എന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം. നിങ്ങള് ആത്മാക്കള് സുപ്രീം ആത്മാവിന്റെ മുന്നില് ഇരിക്കുകയാണ്. നിങ്ങള്ക്ക് നിങ്ങളുടെ ശരീരമുണ്ട്. ബാബ ശരീരം ലോണായി എടുത്തിരിക്കുകയാണ്. ഗുരുക്കന്മാര് മനുഷ്യരെ യാത്രക്കെല്ലാം കൊണ്ടു പോകാറുണ്ട്. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ഗുരുക്കന്മാരുണ്ട്. ഭാരതത്തില് സ്ത്രീ തന്റെ പതിയെ പോലും ഗുരു അഥവാ ഈശ്വരനാണെ ന്നാണ് മനസ്സിലാക്കുന്നത്. അച്ഛന് കുട്ടികള്ക്കാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് കുട്ടികളല്ലേ. നമ്മള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണെന്ന് മനസ്സിലാക്കുന്നു. വീണ്ടും പരിധിയില്ലാത്ത സമ്പത്തെടുക്കാനായി വന്നിരിക്കുകയാണ്. ഇപ്പോള് നമുക്ക് സദ്ഗതി പ്രാപിക്കണം. ഇത് നിശ്ചയമുണ്ടല്ലോ. മുഴുവന് ലോകവും ദുര്ഗതിയിലാണ്, പതിതരാണ്. പാവനമായി മാറാനാണ് വിളിക്കുന്നത്, അപ്പോള് ഭാരതത്തില് എത്രയധികം ഗുരുക്കന്മാരാണ് ഉള്ളത്. ചിലര്ക്ക് 100 അനുയായികള്, മറ്റുചിലര്ക്ക് 500ും, വേറെ ചിലര്ക്ക് 50ും ഉണ്ടാകുന്നു. ചിലര്ക്കെല്ലാം ലക്ഷങ്ങളും കോടികളുമുണ്ടായിരിക്കും. ആഗാഖാന് എന്ന ഗുരുവുണ്ടല്ലോ, എത്ര അനുയായികളാണ് അദ്ദേഹത്തിന്, എത്ര ബഹുമാനമാണ് കൊടുക്കുന്നത്. അവര് പിന്നെ എന്ത് തന്നെ ചെയ്യുന്നവരാണെങ്കിലും എത്ര അംഗീകാരമാണ് ഉള്ളത്. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ഗുരുക്കന്മാരുണ്ട്. ഗുരുക്കന്മാരും നമ്പര്വാറാണ്. ചിലരുടെ സമ്പാദ്യം കോടിക്കണക്കിനാണ്. ആഗാഖാന്റെ വരുമാനം വളരെയാണ്. അദ്ദേഹത്തെ ശിഷ്യന്മാര് വജ്രങ്ങള് കൊണ്ട് തൂക്കിയിട്ടാണ് ദാനം നല്കിയിരുന്നത്. ഒരു വശത്ത് വജ്രവും മറുവശത്ത് അവരുടെ ഗുരുവും. വജ്രങ്ങളായിരുന്നു ദാനമായി നല്കിയിരുന്നത്. എത്ര വജ്രങ്ങളായിരിക്കും. ഇന്നത്തെ കാലത്ത് സ്വര്ണ്ണം കൊണ്ട് ഒരുപാട് പേരെ തുലാഭാരം നടത്താറുണ്ട്. മറ്റൊന്ന് പ്ലേറ്റിനം, അത് സ്വര്ണ്ണത്തെക്കാളും വിലപിടിപ്പുള്ളതാണ്. അതുകൊണ്ടും തൂക്കിയിരുന്നു. ഗുരുവിന് എത്ര ഉയര്ന്ന പദവിയാണെന്ന് നോക്കൂ…….ഇങ്ങനെയുള്ള ഗുരുക്കന്മാര് ഒരുപാട് പേരുണ്ട്. ബാബയാകുന്ന സദ്ഗുരുവിന് നിങ്ങള് എന്താണ് നല്കുക? ബാബയെ തൂലാഭാരത്തിലിരുത്തുമോ? വജ്രങ്ങള് കൊണ്ട് തൂക്കുമോ? ബാബയെ തൂക്കാന് സാധിക്കുമോ? ബാബക്ക് ഭാരം തന്നെയില്ല. ശിവന് ബിന്ദുവാണ്. ബാബയെ നിങ്ങള്ക്ക് എങ്ങനെ തൂക്കാന് സാധിക്കും. നിങ്ങളുടെ ഗുരു എത്ര അത്ഭുതകരമാണ്. ഏറ്റവും ഭാരരഹിതനാണ്. തികച്ചും സൂക്ഷ്മവുമാണ്. നിങ്ങളുടെ ഗുരു ഒന്നാണ്. ശിവബാബ ദാതാവാണ് എന്ന് നിങ്ങള്ക്കറിയാം. ഭഗവാന് ഒന്നും ഒരിക്കലും എടുക്കാന് സാധിക്കില്ല. ഭഗവാന് ദാതാവാണ്. എല്ലാവരും ഈശ്വരാര്ത്ഥം ദാനം ചെയ്യുമ്പോള് മനസ്സിലാക്കുന്നു ,അടുത്ത ജന്മത്തില് ഇതിന്റെ ഫലം ലഭിക്കുമെന്ന്. പ്രതീക്ഷ വെക്കുന്നു. ബാബ പരിധിയില്ലത്ത അച്ഛനാണ്. ബാബയെ പോലെ നിഷ്കാമമായ സേവനം ആര്ക്കും ചെയ്യാന് സാധിക്കില്ല. എങ്ങനെയുള്ള നിഷ്കാമമായ സേവനമാണ് ചെയ്യുന്നത്. കുട്ടികളെ വിശ്വത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. ബാബ സ്വയം വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. ബാബയെ സുഖത്തിന്റെ സാഗരനെന്നും, ശാന്തിയുടെ സാഗരനെന്നും, പവിത്രതയുടെ സാഗരനെന്നും പറയുന്നു. കുട്ടികള്ക്ക് ഓരോ കാര്യവും നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ഒരു ബാബയില് നിന്നു തന്നെയാണ് നിങ്ങള്ക്ക് ജീവന്മുക്തി ലഭിക്കുന്നത്. ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. നിശ്ചയം വന്നു, അത്രയും മതി. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നാണ് പറയുന്നത്. മുഴുവന് സാഗരത്തേയും മഷിയാക്കി മാറ്റൂ, മുഴുവന് കാടിനേയും പേനയാക്കി മാറ്റിയാലും …..അവസാനിക്കില്ല. നിങ്ങള് തുടക്കം മുതലേ എഴുതുകയാണെങ്കിലും ഒരുപാട് പുസ്തകങ്ങളുണ്ടാകും. ഈ അമൂല്യമായ ജ്ഞാനം ധാരണ ചെയ്യേണ്ടതാണ്. ഇത് പാരമ്പര്യമായി വരുന്നതല്ല എന്നറിയാം. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി. ബാബ വന്ന് കുട്ടികള്ക്ക് തന്റെ പരിചയം നല്കുന്നു,അതു തന്നെ ധാരാളമാണ്. ബാബയുടെ പരിചയം നല്കുന്നതിലൂടെയും രചയിതാവിനെക്കുറിച്ചറിയുന്നതിലൂടെയും രചനയുടെയും ജ്ഞാനം ലഭിക്കുന്നു. സത്യയുഗത്തില് വരുന്നവര്ക്ക് പുനര്ജന്മങ്ങള് കൂടുതലായിരിക്കും എന്ന് ബുദ്ധിയിലുണ്ട്. ചക്രത്തില് ആദ്യം വന്നവര് തന്നെയാണ് വീണ്ടും വരുന്നത്. ഈ ചക്രത്തേയും നല്ല രീതിയില് മനസ്സിലാക്കണം. ഗീതത്തിലും കേട്ടു, നമ്മുടെ തീര്ത്ഥസ്ഥാനം വേറിട്ടതാണ്. ഭക്തര് ജന്മ-ജന്മാന്തരങ്ങളായി തീര്ത്ഥ യാത്രകളെല്ലാം ചെയ്തു വന്നു. ഇത് നിങ്ങളുടെ ഒരു ജന്മത്തിന്റെ യാത്ര മാത്രമാണ്. ഈ ആത്മീയ യാത്രയില് അല്പം പോലും ബുദ്ധിമുട്ടില്ല. ജ്ഞാനം നല്കുന്നത് ഒരു സത്ഗുരു മാത്രമാണ്. സദ്ഗതി ആരുടേയും ഉണ്ടാകുന്നില്ല. ബാബ സുപ്രീം ജ്ഞാനത്തിന്റെ സാഗരനാണ്. എല്ലാവര്ക്കും സദ്ഗതി ലഭിക്കുന്നു. വേറെ എന്താണ് വേണ്ടത്! തത്ത്വവും തമോപ്രധാനമായി മാറുന്നു. ഈ ലോകം തമോപ്രധാനമാണെങ്കില് വായുവും അതേപോലെ തമോപ്രധാനമായിരിക്കും. എത്ര ഭൂകമ്പങ്ങളാണ് ഉണ്ടാകുന്നത്. സത്യയുഗത്തില് ദുഃഖം നല്കുന്ന ഒരു വസ്തുവും ഉണ്ടായിരിക്കുകയില്ല. ബാബ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നു. നിങ്ങള്ബാബയുടെ കുട്ടികളാണ്. ആര്ക്കും ദുഃഖം കൊടുക്കരുത്. സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള ഈ വഴി എല്ലാവര്ക്കും പറഞ്ഞു കൊടുക്കണം.

ഇപ്പോള് ബാബ പറയുന്നു-നിങ്ങള്ക്കെല്ലാവര്ക്കും സുഖം മാത്രം കൊടുക്കണം. സത്യയുഗത്തില് ദുഃഖത്തിന്റെ പേരു പോലും ഉണ്ടാകാത്ത തരത്തില് ബാബ പകുതി കല്പത്തിലേക്ക് സുഖം നല്കുന്നു. നമ്മള് ബാബയില് നിന്നും 21 ജന്മത്തേക്കുള്ള സമ്പത്ത് പ്രാപ്തമാക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങള് വിദ്യാര്ത്ഥികളല്ലേ. ശിവബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സുഖമെടുക്കുന്നുണ്ടെങ്കില് എല്ലാ ദുഃഖവും ദൂരെയാകും എന്ന് നിങ്ങളുടെ മനസ്സിലുണ്ട്. ബാബ അബോധാവസ്ഥയില് നിന്നും ഉണരുന്നതിനു വേണ്ടിയാണ് നമുക്ക് സഞ്ജീവനി മരുന്ന് നല്കുന്നത്. പിന്നീട് 21 ജന്മത്തേക്ക് ഒരിക്കലും ബോധം കെടില്ല. സഞ്ജീവനി മരുന്നാണ്-മന്മനാഭവ. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. ബാബ നിരാകാരനും നിരഹങ്കാരിയുമാണ്. ബാബ വരുന്നതും സാധാരണ ശരീരത്തിലാണ്. ബാബ പറയുന്നു- പ്രിയപ്പെട്ട കുട്ടികളെ, ഞാന് നിങ്ങളുടെ ആജ്ഞാകാരിയായ അച്ഛനാണ്. വലിയ ആളുകള് എപ്പോഴും ഇങ്ങനെയാണ് എഴുതുന്നത്. ഞാന് നിങ്ങളുടെ ആജ്ഞാകാരിയായ സേവകനാണ്. സ്വയം ശ്രീയാണെന്ന് ഒരിക്കലും എഴുതില്ല. ഇന്നത്തെ കാലത്ത് ശ്രീ-ശ്രീ എന്നൊക്കെ എഴുതുന്നു. സ്വയം തന്നെ സ്വയത്തെ ശ്രീ-ശ്രീ എന്ന് എഴുതുന്നു. ബാബ നിരാകാരിയും നിരഹങ്കാരിയുമാണ്. ഇപ്പോള് നിങ്ങള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ബാബ നമ്മുടെ അച്ഛനും ടീച്ചറും, സദ്ഗുരുവുമാണെന്ന് അറിയാം. ബാക്കി ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ഗുരുക്കന്മാരുണ്ട്. ഗുരുക്കന്മാരുടേയും ഗുരുവുണ്ട്. ശിവബാബക്ക് ഒരു ഗുരുവുമില്ല. ബാബ സത്യമായ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണ്.

ആത്മാവ് തന്നെയാണ് സംസ്കാരം ധാരണ ചെയ്യുന്നത് എന്ന് നിങ്ങള്ക്കറിയാം. ബാബയും ആത്മാവാണല്ലോ, ബാബയിലും ഗുണങ്ങളുണ്ട്. നിങ്ങളുടെയെല്ലാം ഗുണം വേറെ-വേറെയാണ്. ഈ സമയം നിങ്ങളിലുള്ള ഗുണങ്ങള് തന്നെയാണ് ബാബയിലുമുള്ളത്. പിന്നീട് സത്യയുഗത്തില് നിങ്ങളുടേത് ദൈവീക ഗുണങ്ങളായി മാറും. ബാബ ജ്ഞാനത്തിന്റെ സാഗരനും സ്നേഹത്തിന്റെ സാഗരനുമാണ്. കൃഷ്ണന്റെ മഹിമ വേറെയാണ്. ശിവബാബയെ ഒരിക്കലും 16 കലാ സമ്പൂര്ണ്ണമെന്ന് പറയാന് സാധിക്കില്ല. ബാബയിലുള്ള ഗുണങ്ങളെല്ലാം സ്ഥായിയായിട്ടുള്ളതാണ്. ബാബ പറയുന്നു-ഈ ടൈറ്റില് നിങ്ങള്ക്ക് എനിക്ക് നല്കാന്സാധിക്കില്ല. സര്വ്വഗുണ സമ്പന്നമായി മാറാന് ബാബ വികാരിയായി മാറുന്നില്ലല്ലോ. ബാബയുടെ മഹിമ ദേവീ-ദേവതകളുടെ മഹിമ പോലെയായിരിക്കില്ല. കല്പം മുമ്പും ഈ ജ്ഞാനത്തെ കേട്ടവര് മാത്രമെ ഇപ്പോഴും വന്ന് കേട്ട് ബാബയെ ഓര്മ്മിക്കുകയുള്ളൂ. അവസാനം അയ്യോ-അയ്യോ എന്ന് പറഞ്ഞ് കരഞ്ഞ് പിന്നീട് ജയജയാരവമുണ്ടാകുന്നു. ഇപ്പോള് നിങ്ങള് ഈ യാത്രയെക്കുറിച്ചുള്ള രഹസ്യവും മനസ്സിലാക്കിയിരിക്കുന്നു. ഈ യാത്രയിലൂടെ നിങ്ങള് ഒരിക്കലും ഈ മൃത്യുലോകത്തിലേക്ക് തിരിച്ച് വരില്ല. മറ്റെല്ലാ ഭൗതീകമായ യാത്ര ചെയ്താലും തിരിച്ച് വീട്ടിലേക്കാണ് വരുന്നത്. എത്ര മനുഷ്യരാണ് സ്നാനം ചെയ്യാന് പോകുന്നത്. ഭക്തി എത്ര വിസ്താരത്തിലാണെന്ന് നോക്കൂ. വൃക്ഷം വളരെ വലുതാണെങ്കില് അതിന്റെ ബീജം വളരെ ചെറുതായിരിക്കും. അതേപോലെ ഭക്തിയും എത്ര വിസ്താരത്തിലാണ്. ജ്ഞാനത്തില് ഒരു തവണ മുങ്ങുന്നതിലൂടെ സദ്ഗതി ലഭിക്കുന്നു. ഭക്തിയില് താഴേക്കിറങ്ങി-ഇറങ്ങി പകുതി കല്പം എടുത്തു. ഇവിടെ നിങ്ങള് ഒരു സെക്കന്റിലാണ് ഏണിപ്പടി കയറുന്നത്. എത്ര നല്ല ലിഫ്റ്റാണ്. താഴെ നിന്ന് ഉടന് മുകളിലേക്ക്, തന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. ഇതിനെയാണ് കയറുന്ന കലയിലൂടെ എല്ലാവരുടേയും നന്മയുണ്ടാകുന്നു എന്ന് പറയുന്നത്. സര്വ്വരുടേയും സത്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. ഇപ്പോള് ജ്ഞാനവും ഭക്തിയും തമ്മിലുള്ള വ്യത്യാസം കണ്ടോ! ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നല്ലേ. സന്യാസിമാരുടേത് പരിധിയുള്ള വൈരാഗ്യമാണ്. ബാബ മനസ്സിലാക്കി തരുന്നു-രണ്ടു പ്രകാരത്തിലുള്ള വൈരാഗ്യമുണ്ട്. ഒന്ന് പരിധിയുള്ള വൈരാഗ്യത്തിലൂടെ സദ്ഗതിയുണ്ടാകുന്നില്ല. മറ്റൊന്ന്, പരിധിയില്ലാത്ത വൈരാഗ്യത്തിലൂടെ നിങ്ങളുടെ സദ്ഗതിയുണ്ടാകുന്നു. ഇപ്പോള് സദ്ഗതിക്കു വേണ്ടിയുള്ള ശ്രീമതമാണ് നിങ്ങള്ക്ക് ലഭിക്കുന്നത് ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറുന്നതിനു വേണ്ടി. ഇപ്പോള് ശ്രീമതത്തിലൂടെ ശ്രേഷ്ഠമായ ലോകത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഭ്രഷ്ടമായ ലോകം രാവണന്റെ മതത്തിലൂടെ ഉണ്ടായതാണ്. നമ്മള് ശ്രേഷ്ഠമായി മാറിക്കൊണ്ടിരിക്കുയാണെന്ന കാര്യങ്ങള് നിങ്ങള്ക്കു മാത്രമെ അറിയുകയുള്ളൂ. ലോകത്തിലുള്ളവര്ക്ക് അല്പം പോലും അറിയില്ല. നിങ്ങളെക്കുറിച്ചു തന്നെയാണ് പറയുന്നത്, ബ്രഹ്മാകുമാരിമാര് വിനാശം ചെയ്യിപ്പിക്കുന്നവരാണെന്ന്. ശരിക്കും വിനാശമുണ്ടാവുക തന്നെ വേണം. ഈ വിനാശത്തിലൂടെയാണ് മംഗളമുണ്ടാകേണ്ടത്. മംഗളകാരിയായ ബാബ വരുമ്പോഴാണ് മഹാഭാരത യുദ്ധമുണ്ടാകുന്നത്. പറയും, ഞങ്ങള് പറഞ്ഞിരുന്നുവല്ലോ ബ്രഹ്മാകുമാരിമാര് വിനാശമുണ്ടാക്കുമെന്ന് . വിനാശമുണ്ടാവുക തന്നെ വേണം. പഴയ ലോകം വിനാശമാകും. നമ്മള് പുതിയ ലോകമാണ് സ്ഥാപിക്കുന്നത്. പഴയതിനു ശേഷം തീര്ച്ചയായും പുതിയതുണ്ട്. കല്പ-കല്പമുള്ള വിനാശത്തിലൂടെയാണ് ഭാരതത്തില് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നത്. എന്നാല് മനുഷ്യര് എങ്ങനെ മനസ്സിലാക്കും? മുന്നോട്ട് പോകുന്തോറും ഒരുപാട് മനസ്സിലാക്കും. ബാബ വരുമ്പോള് പഴയ ലോകം മുഴുവന് സ്വാഹായാകുന്നു. നിങ്ങളുടെ ഈ അത്ഭുതകരമായ യജ്ഞത്തിലാണ് ആഹുതിയുണ്ടാകുന്നത്. ഇതും നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. പാണ്ഡവരുടെ വിജയമാണ് ഉണ്ടാകേണ്ടത്. ബാക്കിയെല്ലാവവരും മരിക്കും. അവശേഷിക്കുന്നത് നിങ്ങള് പാണ്ഡവരാണ് പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നത്. ഇത് വളരെ അത്ഭുതകരമായ ജ്ഞാനമാണ്. എല്ലാവരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നതും, സദ്ഗതി നല്കുന്നതും ഒരു ബാബയാണ്. എത്ര മധുരമുള്ളതും, പ്രിയപ്പെട്ടതുമായ ബാബയാണ്. പറഞ്ഞു വന്നു, മധുരമായ ബാബാ! അങ്ങ് വരുമ്പോള് ഞങ്ങള് അങ്ങയില് ബലിയര്പ്പണമാകുമെന്ന്. എനിക്ക് ബാബയല്ലാതെ മറ്റാരുമില്ല. ഇതിനര്ത്ഥം വീടെല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കണം എന്നല്ല. അല്ല, ഗൃഹസ്ഥത്തില് ഇരുന്നോളൂ. 7 ദിവസത്തെ കോഴ്സെടുത്തിട്ട് എവിടെ വേണമെങ്കിലും പോയിക്കോളൂ-മന്മനാഭവ. ബാബയെ ഓര്മ്മിച്ച് സമ്പത്ത് നേടണം. ഓര്മ്മയുടെ യാത്രയില് കഴിയണം, അത്രമാത്രം. ഈ യാത്രയിലൂടെ മാത്രമാണ് ജീവിതമാകുന്ന തോണി അക്കരെയെത്തുന്നത്. പവിത്രമായിരിക്കണമെന്നും നിങ്ങള്ക്കറിയാം. മോശമായ ആഹാരമൊന്നും കഴിക്കരുത്. ചില സമയത്ത് മുരളിയും ലഭിക്കില്ല, എന്തെങ്കിലും പ്രശ്നങ്ങള് വരും, ബഹളമെന്തെങ്കിലും ഉണ്ടാവുകയാണെങ്കില് മുരളി ലഭിക്കില്ല. ഈ കണ്ണുകളാല് നിങ്ങള് എന്തെല്ലാം കാണുന്നുണ്ടോ അതൊന്നും അവശേഷിക്കില്ല, എല്ലാം ഭസ്മമാകും. പ്രളയമുണ്ടാകുന്നില്ല. ഒരു ലോകം തന്നെയാണ് പഴയതില് നിന്നും പുതിയതുമായി മാറുന്നത്. പുതിയ ലോകമെന്നും പഴയ ലോകമെന്നും പറയാറുണ്ടല്ലോ. ഇത് പഴയ ലോകമാണെന്ന് പറയും, ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. മനുഷ്യര് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറയുന്നു. കലിയുഗം 40,000 വര്ഷങ്ങളുണ്ടെന്നാണ് പറയുന്നത്. വാസ്തവത്തില് ചക്രം 5000 വര്ഷത്തിന്റേതാണ്. മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. മനുഷ്യര് തികച്ചും കല്ലുബുദ്ധികളാണ്. അഭിനേതാവായതിനു ശേഷം ഡ്രാമയിലെ രചയിതാവിനേയും ഡയറക്ടറേയും അറിയില്ലെങ്കില് അവരെ എന്താണ് പറയുക! ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നതെന്ന് അറിയുക തന്നെ വേണമല്ലോ. നല്ല രീതിയില് അറിഞ്ഞ്, ബുദ്ധിയില് ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത്, അവര് ഉയര്ന്നതിലും ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. ബാബ പറയുന്നു- എന്നിലുള്ള ജ്ഞാനമാണ് നിങ്ങള്ക്ക് തരുന്നത്. ഡ്രാമയുടെ പ്ലാനനുസരിച്ച് ബാബ ജ്ഞാനം നല്കുന്നത് ആവര്ത്തിക്കുന്നു. ബാബക്കും ഡ്രാമയില് പാര്ട്ടുണ്ട്. ഭക്തിമാര്ഗ്ഗത്തിലും പാര്ട്ട് അഭിനയിച്ചു. ഇപ്പോള് നിങ്ങള്ക്ക് രചനയുടേയും രചയിതാവിന്റേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ പരിചയം നല്കുന്നു. ബാബയും ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ബാബ വരുന്നത് ഒരു തവണയാണ്. ബാബയാണ് തന്റെ പരിചയം നല്കി രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം കേള്പ്പിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബക്ക് സമാനം ആജ്ഞാകാരിയായി മാറണം. ഒരിക്കലും ഒരു കാര്യത്തിലും തന്റെ അഹങ്കാരം കാണിക്കരുത്. നിരാകാരിയും നിരഹങ്കാരിയുമായിരിക്കണം.

2 അച്ഛന്റെയും ടീച്ചറിന്റെയും സത്ഗുരുവിന്റെയും വ്യത്യാസത്തെ മനസ്സിലാക്കി നിശ്ചയബുദ്ധികളായി മാറി ശ്രീമതത്തിലൂടെ നടക്കണം. ആത്മീയ യാത്രയില് കഴിയണം.

വരദാനം:-

ഏതുപോലെയാണോ ഇപ്പോള് നാലുഭാഗത്തും ഈ ശ്വേത വസ്ത്രധാരികള് ആരാണ് എന്ന ശബ്ദം വ്യാപിക്കുന്നത്, അതുപോലെ ഇപ്പോള് നാനാ ഭാഗത്തും ഫരിസ്ഥാ രൂപത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കൂ – ഇതിനെയാണ് ഡബിള് സേവനത്തിന്റെ രൂപമെന്ന് പറയുന്നത്. ഏതുപോലെയാണോ ആകാശത്ത് മേഘങ്ങള് നിറയുന്നത് അതുപോലെ നാലു ഭാഗത്തും ഫരിസ്ഥാ രൂപത്തില് പ്രത്യക്ഷപ്പെടൂ – എവിടെ നോക്കിയാലും ഫരിസ്ഥകളെ കാണപ്പെടണം. എന്നാല് ഇത് അപ്പോഴാണ് സംഭവിക്കുക എപ്പോഴാണോ താങ്കള് ശരീരത്തില് നിന്നും വേറിട്ട് ഫരിസ്ഥാ രൂപത്തില് സഞ്ചരിക്കാന് തുടങ്ങുന്നത്. മനസ്സു കൊണ്ട് ശക്തിശാലിയാകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top