08 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
7 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- മുഴുവന് ലോകത്തിലും വെച്ച് നിങ്ങളെ പോലെ ഭാഗ്യശാലികളായവര് ആരുമില്ല, നിങ്ങള് രാജഋഷികളാണ്, രാജ്യപദവിക്കു വേണ്ടിയാണ് നിങ്ങള് രാജയോഗം പഠിക്കുന്നത്.
ചോദ്യം: -
നിരാകാരനായ അച്ഛനിലുള്ള ഏതൊരു സംസ്കാരമാണ് സംഗമയുഗത്തില് നിങ്ങള് കുട്ടികളും ധാരണ ചെയ്യുന്നത്?
ഉത്തരം:-
നിരാകാരനായ ബാബയില് ജ്ഞാനത്തിന്റെ സംസ്കാരമുണ്ട്. ബാബ നിങ്ങളെ ജ്ഞാനം കേള്പ്പിച്ച് പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നു. അതുകൊണ്ടാണ് ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നും, പതിത-പാവനനെന്നും പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികളും ഈ സംസ്കാരമാണ് ധാരണ ചെയ്യുന്നത്. നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള് ലഹരിയോടു കൂടി പറയുന്നു. നമ്മള് ഭഗവാനില് നിന്നും കേട്ടിട്ട് കേള്പ്പിക്കുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അവസാനം ആ ദിവസം വന്നെത്തി ഇന്ന്….
ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഈ ഗീതം കേട്ടു. ഈ മഹിമ ആരുടേതാണ്? ഒരു ബാബയുടെ. ശിവായേ നമ: എന്ന മഹിമ ഉയര്ന്നതിലും വെച്ച് ഉയര്ന്ന ഭഗവാന്റെതല്ലേ. ഭഗവാന് നമ്മുടെ അച്ഛനാണ് എന്ന് കുട്ടികള്ക്കറിയാം. നമ്മളെല്ലാവരും അച്ഛനാണ് എന്നല്ല. വിശ്വം മുഴുക്കെ സാഹോദര്യം എന്ന് പറയാറുണ്ട്. സന്യാസിമാരും വിദ്വാന്മാരും ഈശ്വരന് സര്വ്വവ്യാപിയാണെന്ന് പറഞ്ഞതനുസരിച്ച് എല്ലാവരും അച്ഛന്മാരായി മാറി. പരസ്പരം സഹോദരനാണെന്ന് മനസ്സിലാക്കുന്നതിലൂടെ സമ്പത്ത് നല്കുന്നത് അച്ഛനാണെന്ന് തെളിയുന്നു. എല്ലാവരും അച്ഛന്മാരാണെങ്കില് പിന്നെ സമ്പത്തിന്റെ കാര്യം ഇല്ല. നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛന് ഒന്നാണ്. ബാബയെ മുഴുവന് ലോകത്തിലുള്ളവരുടെയും അച്ഛനെന്നാണ് പറയുന്നത്. ലോകത്തില് ആരാണ് ഉള്ളത്? ആത്മാക്കളാകുന്ന സഹോദരന്മാര്. എല്ലാവരുടെയും ഈശ്വരനാകുന്ന അച്ഛന് ഒന്നു മാത്രമാണ്. ഒരച്ഛനെയാണ് എല്ലാവരും പ്രാര്ത്ഥിക്കുന്നത്. അതിനാല് ഒന്നിന്റെ പൂജ അല്ലെങ്കില് ആരാധന ചെയ്യുന്നതിനെയാണ് സതോപ്രധാന പൂജ എന്ന് പറയുന്നത്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നതിനെക്കുറിച്ചും മനസ്സിലാക്കിതന്നിട്ടുണ്ട്. ബാബ സദ്ഗതിക്കുവേണ്ടിയാണ് ജ്ഞാനം നല്കുന്നത്. ജീവന്മുക്തിധാമത്തെയാണ് സത്ഗതി എന്ന് പറയുന്നത്. ആത്മാവിന് ഇതാണ് ബുദ്ധിയില് ധാരണ ചെയ്യേണ്ടത്. നമ്മുടെ വീട് ശാന്തിധാമമാണ്. എന്നാല് മുക്തിധാമമെന്നും, ജീവന്മുക്തിധാമമെന്നും പറയും. ഏറ്റവും നല്ല പേരാണ് ശാന്തിധാമം. ഈ ശരീരത്തില് കര്മ്മേന്ദ്രിയങ്ങളുള്ളത് കാരണം ആത്മാവ് ശബ്ദത്തിലേക്ക് വരുന്നു, സംസാരിക്കേണ്ടി വരുന്നു. സൂക്ഷ്മവതനം ആഗ്യഭാഷയുടെ ലോകമാണ്. സംസാരിക്കുന്നത് സൂചനയിലൂടെയാണ്, സംസാരത്തിലേക്ക് വരുന്നില്ല. മൂന്ന് ലോകങ്ങളേയും നിങ്ങള് അറിഞ്ഞുകഴിഞ്ഞു. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം എന്ന് ബുദ്ധിയില് നല്ല രീതിയിലുണ്ട്. ഈ സൃഷ്ടി കറങ്ങിക്കൊണ്ടേയിരിക്കുന്നു എന്ന് ഈ മനുഷ്യ സൃഷ്ടിയെക്കുറിച്ച് തന്നെയാണ് പറയുന്നത്. ചക്രം ആവര്ത്തിക്കുന്നതിനെയാണ് ചരിത്രവും -ഭൂമിശാസ്ത്രവും എന്ന് പറയുന്നത്. മനുഷ്യരല്ലേ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കുകയുള്ളൂ. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേള്പ്പിക്കുന്നത്. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ബാബയാണ്. ബാബക്ക് മാതമ്രെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നതെന്ന് അറിയുകയുള്ളൂ. ഈ ചക്രത്തെ അറിഞ്ഞാണ് നിങ്ങള് ചക്രവര്ത്തി രാജാവായി മാറുന്നത്. ദേവതകള് സമ്പൂര്ണ്ണ നിര്വ്വികാരികളാണെന്ന് പാടുന്നു. ലക്ഷ്മീ-നാരായണന്റെ ചിത്രവുമുണ്ടല്ലോ. ലക്ഷ്മീ-നാരായണന് സമ്പൂര്ണ്ണ നിര്വ്വികാരികളാണ്. എന്നാല് മനുഷ്യര് സ്വയത്തെ സമ്പൂര്ണ്ണ വികാരികളാണെന്ന് പറയുന്നു. സത്യയുഗത്തില് സമ്പൂര്ണ്ണ നിര്വ്വികാരികളും അഥവാ സമ്പൂര്ണ്ണ പാവനവുമാണ്. കലിയുഗത്തില് സമ്പൂര്ണ്ണ വികാരിയും സമ്പൂര്ണ്ണ പതിതവുമാണ്. ഇത് ഭാരതത്തിന്റെ മാത്രം കാര്യമാണ്. ബാബയാണ് ഈ കാര്യങ്ങളെ ബുദ്ധിയില് ഇരുത്തി തരുന്നത്. ഇത് മറ്റാര്ക്കും അറിയില്ല. മനുഷ്യരാണെങ്കില് സത്യയുഗത്തിന് നീണ്ട ആയുസ്സാണ് നല്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുമ്പായിരുന്നു സത്യയുഗം എന്ന് കരുതുന്നു. അതിനാല് ആരുടെയും ബുദ്ധിയില് ഈ കാര്യം വരുന്നില്ല.
നമ്മള് ഇപ്പോള് സമ്പൂര്ണ്ണ വികാരിയില് നിന്നും സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറുകയാണ് എന്ന് കുട്ടികള്ക്കറിയാം.സമ്പൂര്ണ്ണ പതിതരില് നിന്നും പാവനമായി മാറണം. ആത്മാവിലാണ് അഴുക്കുള്ളത്, അതിനാല് സ്വര്ണ്ണത്തില് നിന്നും ഇരുമ്പായി മാറിയിരിക്കുകയാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. ആത്മാവിന്റെ താരതമ്യത്തെയാണ് ഇവിടെ കാണിക്കുന്നത്. ഇത് നല്ല രീതിയില് മനസ്സിലാക്കണം. നിങ്ങള് കുട്ടികള് വളരെ ഭാഗ്യശാലികളാണ്, മുഴുവന് ലോകത്തിലും നിങ്ങളെ പോലെ ഭാഗ്യശാലികളായി മറ്റാരും തന്നെയില്ല. ഇപ്പോള് നിങ്ങള് രാജയോഗത്തിലിരിക്കുകയാണ്, നിങ്ങള് രാജഋഷികളാണ്. രാജ്യപദവി നേടുന്നതിനു വേണ്ടി ഏതെങ്കിലും പഠിപ്പുണ്ടോ? വക്കീലാക്കി മാറ്റും, എന്നാല് ആരാണ് വിശ്വത്തിന്റെ മഹാരാജാവാക്കി മാറ്റുന്നത്? ബാബക്കല്ലാതെ മറ്റാര്ക്കും വിശ്വത്തിന്റെ മഹാരാജാവാക്കി മാറ്റാന് സാധിക്കില്ല. ഈ ലോകത്തില് മഹാരാജാക്കന്മാര് ആരുമില്ല. സത്യയുഗത്തില് തീര്ച്ചയായും മഹാരാജാക്കന്മാര് വേണം. ആരെങ്കിലും മഹാരാജാക്കന്മാരാക്കി മാറ്റാന് തീര്ച്ചയായും വരണം. ബാബ പറയുന്നു-ഞാന് വരുന്നത് ഭക്തി പൂര്ത്തിയാകുമ്പോഴാണ്. ഇപ്പോള് ഭക്തി പൂര്ത്തിയായി, വേറെ ഒന്നും ഇതില് നിന്ന് ലഭിക്കാനില്ല. നമ്മളെ ബാബയാണ് പഠിപ്പിക്കുന്നത് എന്ന ലഹരിയുണ്ടായിരിക്കണം. നമ്മള് ആത്മാക്കളെ നിരാകാരനായ ബാബ പരമപിതാ പരമാത്മാ ശിവനാണ് പഠിപ്പിക്കുന്നത്. ശിവനെ ആര്ക്കും അറിയില്ല. ബാബ വീണ്ടും സ്വര്ഗ്ഗത്തിന്റെ രാജധാനി സ്ഥാപിക്കുകയാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ലക്ഷ്മീ-നാരായണനെ മഹാരാജാവ്- ശ്രീ നാരായണനെന്നും മഹാറാണി ശ്രീ ലക്ഷ്മിയെന്നുമാണ് പറയുന്നത്. ഭക്തിമാര്ഗ്ഗത്തില് സത്യനാരായണന്റെ കഥയാണ് കേള്പ്പിക്കുന്നത്. അമരനാഥ കഥയും മൂന്നാമത്തെ നേത്രത്തിന്റെ കഥയും. ബാബ മൂന്നാമത്തെ നേത്രവും നല്കുന്നു. നരനില് നിന്നും നാരായണനാക്കി മാറാനുള്ള കഥയാണ് കേള്പ്പിക്കുന്നത്. എന്തെല്ലാമാണോ കഴിഞ്ഞുപോയത്, ആ കാര്യങ്ങള് വീണ്ടും ഭക്തിമാര്ഗ്ഗത്തില് പ്രയോജനപ്പെടുന്നു. ബാബ നമ്മള് അവകാശികളെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റുകയാണ് എന്ന് നമ്മള് കുട്ടികള് മനസ്സിലാക്കുന്നു. ഭഗവാന് സ്വര്ഗ്ഗത്തിന്റെ രചയിതാവല്ലേ. നമ്മള് ഭഗവാന്റെ സന്താനങ്ങളാണെങ്കില് എന്തുകൊണ്ടാണ് സ്വര്ഗ്ഗത്തിലില്ലാത്തത്? എന്തുകൊണ്ടാണ് കലിയുഗത്തില് കഴിയുന്നത്? പരമപിതാ പരമാത്മാവ് പുതിയ ലോകമാണ് രചിക്കുന്നത്. ഭഗവാന് പഴയ ലോകം രചിക്കില്ലല്ലോ. പുതിയ ലോകമുണ്ടാക്കിയതിനു ശേഷമാണ് പഴയതിനെ ഇല്ലാതാക്കുന്നത്. നമ്മള് സത്യയുഗത്തിലേക്ക് വേണ്ടിയാണ് രാജ്യം പ്രാപ്തമാക്കുന്നത് എന്ന് നമുക്കറിയാം. സത്യയുഗത്തില് ആരായിരിക്കും? ലക്ഷ്മീ-നാരായണന്റെ കുലമുണ്ടായിരിക്കും ഒപ്പം മറ്റ് രാജാക്കന്മാരുമുണ്ടായിരിക്കും. വിജയമാല അവരുടെ അടയാളമാണ്. വിജയമാലയില് കോര്ക്കപ്പെ ടുന്നതിനുവേണ്ടിയാണ് ഇപ്പോള് നമ്മള് പുരുഷാര്ത്ഥം ചെയ്യുന്നത്. ലോകത്തില് ആര്ക്കും മാലയുടെ അര്ത്ഥവും, എന്തുകൊണ്ടാണ് പൂജിക്കുന്നതെന്നും അറിയില്ല. മുകളിലുള്ള പൂവ് ആരാണ്? മാലയെ കറക്കി-കറക്കി പിന്നീട് പൂക്കളെ നമിക്കുന്നു. വീണ്ടും അവര് മാല കറക്കും. പുറമെ ചിന്ത പോകാതിരിക്കാനാണ് മാല കറക്കുന്നത്. ഉള്ളിന്റെ ഉള്ളില് രാമ-രാമ എന്ന ധ്വനി വാദ്യങ്ങള് വായിക്കുന്നതുപോലെ മുഴക്കിക്കൊണ്ടേയിരിക്കും. ഒരഭ്യാസമാണ് ചെയ്യുന്നത്. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ശരിയാണ്, ഒരുപാട് ഭക്തി ചെയ്യുന്നവര് ഒരു വികര്മ്മവും ചെയ്യില്ല. ഒരുപാട് ഭക്തി ചെയ്യുന്നവര് സത്യവാദികളായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ക്ഷേത്രത്തിലുള്ള മാല കറക്കികൊണ്ടും വായിലൂടെ രാമ-രാമ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഭക്തിയില് പാപങ്ങളുണ്ടായിരിക്കില്ല എന്ന് ഒരുപാട് പേര് മനസ്സിലാക്കുന്നു. രാത്രിയും പകലും ഭക്തി ചെയ്യുന്നതിലൂടെ മനുഷ്യര് മുക്തരാകും എന്ന് പറയുന്നു. എന്നാല് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഇത് നാടകമല്ലേ. ഈ നാടകത്തില് സതോപ്രധാനം, സതോ, രജോ, തമോയിലേക്ക് എല്ലാവര്ക്കും വരുക തന്നെ വേണം. തിരിച്ച് ആര്ക്കും പോകാന് സാധിക്കില്ല. പരമധാമത്തില് സ്ഥലം ഒഴിയുന്നതുപോലെ ഈ ലോകത്തിലും ഒരുപാട് സ്ഥലം ഒഴിയും. ഡല്ഹിയുടെ പരിസരത്ത് മധുരമായ നദീ തീരങ്ങളിലായിരുന്നു രാജധാനിയുണ്ടായിരുന്നത്. സമുദ്ര തീരത്തല്ല. ബോംബെ ഒന്നും ഉണ്ടായിരിക്കുകയില്ല. അത് മുമ്പ് മീന്പിടിക്കുന്ന ഇടമായിരുന്നു. അവിടെ വസിച്ചിരുന്നത് മീന് പിടുത്തക്കാരായിരുന്നു. സമുദ്രത്തെ എത്രയാണ് വറ്റിച്ചിരിക്കുന്നത്. അവിടെ വീണ്ടും മല്സ്യബന്ധനക്കടലായി മാറും. സത്യയുഗത്തില് ബോംബെയുമില്ല, മലകളുമുണ്ടായിരിക്കുകയില്ല. എവിടേക്കും പോകേണ്ട ആവശ്യവുമില്ല. ഇവിടെ മനുഷ്യര് ക്ഷീണിക്കുമ്പോള് വിശ്രമിക്കാറുണ്ട്. സത്യയുഗത്തില് ക്ഷീണിക്കുന്ന തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുകയില്ല. നിങ്ങള് സ്വര്ഗ്ഗവാസികളായി മാറുന്നു. അല്പം പോലും ബുദ്ധിമുട്ടില്ല. ഇപ്പോള് കുട്ടികള്ക്ക് ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം.
ബാബ പറയുന്നു- മധുരമായ ഓമന മക്കളെ, ശരീര നിര്വ്വാഹാര്ത്ഥം തീര്ച്ചയായും ജോലികളെല്ലാം ചെയ്യണം. സ്കൂളില് വിദ്യാര്ത്ഥി പഠിച്ചതിനുശേഷം പിന്നീട് വീട്ടില് വന്നും പഠിക്കുന്നു. വീട്ടിലെ ജോലികളും ചെയ്യുന്നു. അതേപോലെ ശരീരനിര്വ്വാഹാര്ത്ഥം എല്ലാം ചെയ്തുകൊണ്ടും ഈ ആത്മീയ പഠിപ്പ് പഠിക്കൂ. ഈ പഠിപ്പില് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഭൗതീകമായ പഠിപ്പില് എത്ര വിഷയങ്ങളാണ് ഉള്ളത്. ഇവിടെയാണെങ്കില് ഒരേ ഒരു വിഷയവും ഒരു പോയിന്റും മാത്രമാണ് ഉള്ളത്-മന്മനാഭവ. ഈ മന്ത്രത്തിലൂടെ നിങ്ങളുടെ എല്ലാ പാപങ്ങളും വിനാശമാകും. ഭഗവാന്റെ വാക്കുകളാണല്ലോ. മനുഷ്യര് മനസ്സിലാക്കുന്നത് ഭഗവാന് ഗീത ദ്വാപരയുഗത്തില് കേള്പ്പിച്ചു എന്നാണ്. എന്നാല് ദ്വാപരയുഗത്തില് കേള്പ്പിച്ചിട്ടെന്തു ചെയ്യാനാണ്! കൃഷ്ണന്റെ ചിത്രത്തില് നല്ല രീതിയില് എഴുതിയിട്ടുണ്ട്. യുദ്ധം നിമിത്തം മാത്രമാണ്. എല്ലാവരും മരിക്കുമ്പോഴാണ് തിരിച്ച് വീണ്ടും മുക്തി-ജീവന്മുക്തിയിലേക്ക് പോകുന്നത്. കേവലം യുദ്ധത്തില് മാത്രമല്ല മരിക്കുന്നത്. ഒരുപാട് പ്രകാരത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളുണ്ടായിരിക്കും. എന്നാല് കുട്ടികള്ക്ക് ഒരു ദുഃഖവുമുണ്ടായിരിക്കാന് പാടില്ല. മനുഷ്യര്ക്ക് ഹൃദയസ്തംഭനമുണ്ടാകുമ്പോള് ഒരു ദുഃഖവുമുണ്ടായിരിക്കുകയില്ല. മരണം ഇങ്ങനെയായിരിക്കണം. ഇരിക്കെയിരിക്കെ ഹൃദയാഘാതം വന്നു, തീര്ന്നു. ഡോക്ടര് വരുമ്പോഴേക്കും ആത്മാവ് ശരീരത്തില് നിന്നും പോകും. ഇപ്പോള് എല്ലാവരുടെയും മരണം സംഭവിക്കണം. അവസാനം ഹോസ്പിറ്റലും, ഡോക്ടറൊന്നുമുണ്ടായിരിക്കു കയില്ല. മരിച്ച് കര്മ്മവും ക്രിയകളൊന്നും ചെയ്യാന് ആരുമുണ്ടായിരിക്കുകയില്ല. ഒന്നും ഉണ്ടായിരിക്കുകയില്ല. എല്ലാവരുടെയും പ്രാണനും ശരീരത്തില് നിന്നും പോകും. പേമാരിയുണ്ടാകും. മരണത്തിന് താമസ മൊന്നുമില്ല. മനുഷ്യര് പെട്ടെന്ന് മരിക്കാനുള്ള ബോംബുകളാണ് ഉണ്ടാക്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ബോംബുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബോംബുകളെ അഭിവൃദ്ധിപ്പെടു ത്തിക്കൊണ്ടേയിരിക്കുന്നു. ഇത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. കല്പ-കല്പം വിനാശമാകണമെന്ന് ഡ്രാമയില് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഈ ജ്ഞാനം സത്യയുഗത്തില് നിങ്ങള്ക്കുണ്ടാ യിരിക്കുകയില്ല. ബാബയാണ് ഈ ജ്ഞാനം നല്കുന്നത്. സത്യയുഗത്തിന്റെ സ്ഥാപനയുണ്ടായിക്കഴിഞ്ഞാല് പിന്നെ ജ്ഞാനത്തിന്റെ ആവശ്യമില്ല. പിന്നീട് രാവണ രാജ്യമാകുമ്പോഴാണ് ഭക്തി ആരംഭിക്കുന്നത്. ഇപ്പോള് ഭക്തി പൂര്ത്തിയാകുമ്പോള് നിങ്ങള്ക്ക് യോഗബലത്തിലൂടെ പാവനമായി മാറണം. പാവനമായി മാറിയാല് മാത്രമെ സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും പോകാന് സാധിക്കുകയുള്ളൂ. അതിനാല് നമുക്ക് ഓര്മ്മയുടെ ചാര്ട്ട് വെക്കണം. നമുക്ക് ബാബയെ ഓര്മ്മിച്ച് ഈ സംഗമയുഗത്തില് തന്നെ പാവനമായി മാറണം എന്ന് ഇപ്പോള് മനസ്സിലായിക്കഴിഞ്ഞു. ഇങ്ങനെ ഒരു ശാസ്ത്രത്തിലും എഴുതിയിട്ടില്ല. അവസാനം ആ ദിവസം വന്നെത്തി ഇന്ന്… എന്ന ഗീതം കുട്ടികള് കേട്ടു. ഭാരതവാസികള് വീണ്ടും രാജാക്കന്മാരുടെയും രാജാവായി മാറുന്നു. രാജാക്കന്മാരുടെയും രാജാവ് അല്ലെങ്കില് മഹാരാജാവായി മാറുന്നു. പിന്നീട് ത്രേതായുഗത്തില് രാജാവും റാണിയുമായി മാറുന്നു. അതിനുശേഷം പൂജ്യരായ മഹാരാജാവും മഹാറാണിമാരും ദ്വാപരയുഗത്തില് വാമമാര്ഗ്ഗത്തില് പൂജാരിമാരായി മാറുന്നു. സ്വയം പൂജ്യരും പൂജാരിയുമായി മാറുന്നു. ബാബ പറയുന്നു-ഞാന് പൂജാരിയായി മാറുന്നില്ല. ദേവതകള് പൂജ്യരാണ്, എന്നാല് ബാബ പൂജ്യരില് നിന്നും പൂജാരിയായി മാറുന്നില്ല. ഭാരതവാസികള് ദേവീ-ദേവതകളുടെ ക്ഷേത്രമുണ്ടാക്കിയാണ് അവരെ പൂജിക്കുന്നത്. പൂജ്യരായ ലക്ഷ്മീ-നാരായണന്മാര് തന്നെയാണ് ഭക്തിമാര്ഗ്ഗത്തില് ശിവബാബയുടെ പൂജാരിമാരായി മാറുന്നത്. മഹാരാജാവും-മഹാറാണിയുമാക്കി മാറ്റിയ ശിവബാബയുടെ ക്ഷേത്രമുണ്ടാക്കിയാണ് പൂജിക്കുന്നത്. പെട്ടെന്ന് ആരും വികാരിയായി മാറുന്നില്ല. പതുക്കെ-പതുക്കെയാണ് വികാരിയായി മാറുന്നത്. വാമമാര്ഗ്ഗത്തില് ദേവതകളുടെ അടയാളവും കാണിക്കുന്നുണ്ട്. പൂജ്യരായ ലക്ഷ്മീ-നാരായണനാണ് പിന്നീട് പൂജാരിയായി മാറുന്നത്. ആദ്യം ശിവക്ഷേത്രമാണ് ഉണ്ടാക്കുന്നത്. ദ്വാപരയുഗ കാലഘട്ടത്തില് പൂജക്കുവേണ്ടി വജ്രങ്ങള് മുറിച്ചാണ് ശിവലിംഗമുണ്ടാക്കിയിരുന്നത്. പരമാത്മാവ് ചെറിയ ഒരു ബിന്ദുവാണ് എന്ന് ആര്ക്കും അറിയില്ല. വലിയ ലിംഗമല്ല എന്ന് നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ക്ഷേത്രങ്ങള് ഒരുപാടുണ്ടാക്കുന്നു. രാജാവ് ക്ഷേത്രമുണ്ടാക്കുന്നതു കണ്ട് പ്രജകളും ക്ഷേത്രമുണ്ടാക്കാന് ആരംഭിക്കും. ആദ്യമാദ്യം ശിവബാബയുടെ പൂജയെ അവ്യഭിചാരിയായ സതോപ്രധാന പൂജയെന്നാണ് പറയുന്നത്. പിന്നീടാണ് സതോ,രജോ, തമോയിലേക്ക് വരുന്നത്. നിങ്ങള് രജോയിലേക്കും, തമോയിലേക്കും വന്നപ്പോഴാണ് ഹിന്ദു എന്ന് പേരു വെച്ചത്. വാസ്തവത്തില് ദേവീ-ദേവതകളായിരുന്നു. ബാബ പറയുന്നു- വാസ്തവത്തില് നിങ്ങള് ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ്. നിങ്ങള്ക്ക് സ്വയത്തെ ദേവത എന്ന് പറയാന് സാധിക്കില്ല, കാരണം ഒരുപാട് പതിതവും അപവിത്രവുമാറിക്കഴിഞ്ഞു. ഹിന്ദു എന്ന പേര് വളരെ താമസിച്ചാണ് വെക്കുന്നത്.
നമ്മള് പൂജ്യരായിരുന്നു എന്ന് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. എന്നാല്, ഈ സംഗമയുഗത്തില് നമ്മള് പൂജ്യരും പൂജാരിയൊന്നുമല്ല. നിങ്ങള് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ശ്രീമതത്തിലൂടെ പൂജ്യരായി മാറുകയും, മറ്റുള്ളവരെയാക്കി മാറ്റുകയും ചെയ്യുന്നു. നിങ്ങള് ബ്രാഹ്മണരുടെ ആത്മാവ് -പവിത്രമായിക്കൊണ്ടിരിക്കുകയാണ്. മുഴുവന് പവിത്രമായി മാറിക്കഴിഞ്ഞാല് ഈ പഴയ വസ്ത്രം ഉപേക്ഷിക്കേണ്ടതായി വരും. ബാബ പറയുന്നു- വളരെ സഹജമാണ്. വൃദ്ധരായ അമ്മമാര്ക്ക് ധാരണയുണ്ടാകുന്നില്ല. ബാബ പറയുന്നു- നമ്മള് ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരവുമുള്ളത്. ആത്മാവ് ഈ ജന്മം ചെയ്ത കര്മ്മം അടുത്ത ജന്മത്തില് അനുഭവിക്കേണ്ടതായി വരും. ബാബയും ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബ പറയുന്നു- അല്ലയോ കുട്ടികളെ, ആത്മാഭിമാനിയായി മാറൂ. നിരാകാരനായ ശിവബാബ നിരാകാരിയായ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. നിരാകാരനായ ബാബയില് ജ്ഞാനത്തിന്റെ സംസ്കാരമുണ്ട്. ബാബക്ക് ശരീരമില്ല. ബാബ ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമാണ്. ബാബയില് എല്ലാ ഗുണങ്ങളുമുണ്ട്. ബാബ പറയുന്നു-ഞാന് വന്നാണ് നിങ്ങള് കുട്ടികളെ പാവനമാക്കി മാറ്റുന്നത്. എത്ര സഹജമായ യുക്തിയാണ്. ഒരേ ഒരു വാക്കു മാത്രമാണ്-മന്മനാഭവ, ബാബയെ മാത്രം ഓര്മ്മിക്കൂ. ഓര്മ്മയിലൂടെ മാത്രമെ നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാവുകയുള്ളൂ. ഇപ്പോള് നമ്മള് ബ്രാഹ്മണരാണ് എന്നും അറിയാം. പിന്നീട് സൂര്യവംശികളും, ചന്ദ്രവംശികളും, വൈശ്യവംശികളും, ശൂദ്രവംശികളുമായി മാറും. ഈ 84 ജന്മങ്ങളുടെ ചക്രത്തില് നമ്മള് മാത്രമാണ് വരുന്നത്. ഉയര്ന്ന അവസ്ഥയില് നിന്നും താഴ്ന്ന അസ്ഥയിലേക്ക് നമ്മള് എത്തുമ്പോഴാണ് ബാബ വരുന്നത്. ഈ സൃഷ്ടിയാകുന്ന ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. സൃഷ്ടി പഴയതാകുമ്പോഴാണ് പുതിയതാക്കി മാറ്റാന് ബാബ വരുന്നത്. ഇത് ബുദ്ധിയിലുണ്ടല്ലോ. ഈ ചക്രത്തെ ബുദ്ധിയില് കറക്കണം. ഈ സംഗമയുഗത്തില് സ്വദര്ശന ചക്രധാരികളായി മാറുന്നതിലൂടെ ഭാവിയില് ചക്രവര്ത്തി രാജാവായി മാറുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രീമതത്തിലൂടെ പൂജ്യരായി മാറണം. ആത്മാവിലുള്ള മോശമായ സംസ്കാരത്തെ ജ്ഞാന-യോഗത്തിന്റെ ബലത്തിലൂടെ സമാപ്തമാക്കണം. സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറണം.
2. ശരീര നിര്വ്വാഹാര്ത്ഥം കര്മ്മം ചെയ്തുകൊണ്ടും പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം. യോഗബലത്തിലൂടെ പാവനമായി മാറി രാജ്യപദവി നേടണം.
വരദാനം:-
ദു:ഖത്തിന്റെയും ദു:ഖമില്ലായ്മയുടെയും ജ്ഞാനം ഇപ്പോള് മാത്രമാണുള്ളത്, ദു:ഖത്തിന്റെ ലോകം സമീപത്തുണ്ടായിട്ടും ദു:ഖമില്ലാത്ത ലോകത്തിലെ ചക്രവര്ത്തിയുടെ അനുഭവം ചെയ്യുക- ഇത് തന്നെയാണ് അഷ്ടശക്തി സ്വരൂപം, കര്മ്മേന്ദ്രിയങ്ങളെ ജയിച്ച കുട്ടികളുടെ ലക്ഷണം. ഇപ്പോള് തന്നെയാണ് ബാബയിലൂടെ സര്വ്വശക്തികളും പ്രാപ്തമാകുന്നത്, പക്ഷെ അഥവാ ഏതെങ്കിലും സംഗദോഷത്തിലോ കര്മ്മേന്ദ്രിങ്ങള്ക്ക് വശപ്പെടുകയോ ചെയ്ത് തങ്ങളുടെ ശക്തി നഷ്ടപ്പെടുത്തിയാല് പിന്നെ ദു:ഖമില്ലാത്ത ലോകത്തിലെ ചക്രവര്ത്തിയുടെ ലഹരിയും സന്തോഷവും പ്രാപ്തമായത് സ്വതവേ നഷ്ടപ്പെട്ടുപോകും. ദു:ഖമില്ലാത്ത ലോകത്തിലെ ചക്രവര്ത്തി പോലും പാപ്പരായിപ്പോകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!