07 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 6, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-നിങ്ങള് ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെയും മുഴുവന് വിശ്വത്തിലുള്ളവരുടെയും ശരീരത്തെ കല്പവൃക്ഷ സമാനമാക്കി മാറ്റാനാണ്, ഓര്മ്മയിലൂടെ മാത്രമെ ശരീരം കല്പവൃക്ഷ സമാനമാവുകയുള്ളൂ.

ചോദ്യം: -

നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറാനുള്ള വിധി എന്താണ്? നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജീവദാനം ലഭിക്കുകയാണ്, എങ്ങനെ?

ഉത്തരം:-

നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറുന്നതിനുവേണ്ടി മരിക്കുക തന്നെ വേണം. ബാബ പറയുന്നു-ഞാന് നിങ്ങളെല്ലാവരേയും മരണത്തിലേക്ക് നയിക്കാനായി വന്നിരിക്കുകയാണ്. നിങ്ങളുടെ ദേഹത്തെ ഇല്ലാതാക്കി ആത്മാക്കളെ കൂടെ കൊണ്ടുപോകും. ഇതാണ് സത്യമായ ജീവദാനം. അതിനുവേണ്ടിയാണ് ഈ മഹാഭാരത യുദ്ധം, അതില് എല്ലാം വിനാശമാകും. പിന്നീട് ആത്മാക്കളെല്ലാം പാവനമായി മാറി വീട്ടിലേക്ക് പോകും. അതിനുശേഷം സ്വര്ഗ്ഗത്തിലേക്ക് വരും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മാതാ ഓ മാതാ…

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതത്തിന്റെ വരി കേട്ടു. ജഗദംബയുടെ മഹിമ കേട്ടു. ഈ ഭാരതത്തിലാണ് ജഗദംബയുടെ മഹിമയുള്ളത്. ജഗദംബയുണ്ടെങ്കില് തീര്ച്ചയായും ജഗത്പിതാവുമുണ്ടായിരിക്കും. ജഗദംബ എന്ന് സരസ്വതിയെയാണ് പറയുന്നത്. വാസ്തവത്തില് ജഗദംബയുടെ പേര് ഒന്നു മാത്രമായിരിക്കണം. നിങ്ങളുടെയും പേര് ഒന്നു മാത്രമാണല്ലോ. 2-3 എണ്ണമൊന്നുമില്ലല്ലോ. വാസ്തവത്തില് ജഗദംബയെ സാകാരത്തില് ശരീരധാരിയുടെ രൂപത്തിലാണ് കാണിക്കുന്നത്. ജഗത്പിതാവിനെ പ്രജാപിതാവെന്നും പറയുന്നു. മുഴുവന് വിശ്വത്തിന്റെ മാതാവാണ് ജഗദംബ, അതുപോലെ പ്രജാപിതാവ് മുഴുവന് വിശ്വത്തിന്റെയും പിതാവാണ്. രണ്ടുപേരും തീര്ച്ചയായും ഈ സാകാര ലോകത്തിലായിരിക്കും. രണ്ടുപേരുടെയും പേരുകള് കേള്പ്പിച്ചു. രണ്ടുപേരും പ്രജാപിതാവും പ്രജാമാതാവുമാണ്. രണ്ടാമത്തെ ജഗത് പിതാവെന്ന് നിരാകാരനായ ശിവബാബയെയാണ് പറയുന്നത്. എല്ലാവരുടെയും പിതാവായ നിരാകാരനായ ശിവബാബയെന്ന് പരമപിതാ പരമാത്മാ ശിവനെയാണ് പറയുന്നത്. ഈശ്വരന് അഥവാ പരമാത്മാവെന്നു മാത്രം പറയരുത്. നാമവും-രൂപവുമുള്ള പരമാത്മാവിനെ ഗോഡ് ഫാദറെന്നാണ് പറയുന്നത്. ഒന്ന് ആത്മാക്കളുടെ അച്ഛന്, മറ്റൊന്ന് സാകാരത്തിലെ മനുഷ്യാത്മാക്കളുടെ അച്ഛനും മമ്മയും. ആത്മാക്കളുടെ പിതാവ് ശിവനാണ്. ആത്മാവാണ് പറയുന്നത്-ശിവന് നമ്മുടെ അച്ഛനാണെന്ന്. പിന്നെ ആത്മാവിന് സാകാര ശരീരം ലഭിക്കുമ്പോള് ബ്രഹ്മാബാബ എന്ന് പറയുന്നു. അപ്പോള് രണ്ടച്ഛന്മാരായില്ലേ. ഒന്ന് ശിവബാബയും മറ്റൊന്ന് പ്രജാപിതാ ബ്രഹ്മാവും. ബ്രഹ്മാവ് ശിവബാബയുടെ കുട്ടിയാണ്. ഒന്ന് നിരാകാരനായ പിതാവും, മറ്റൊന്ന് സാകാരത്തിലുള്ള പിതാവും. നിരാകാരനായ പിതാവിനെ പതിത-പാവനന് എന്ന് പറയുന്നു. എന്നാല് ബ്രഹ്മാവിനെയും, സരസ്വതിയേയും പതിത-പാവനന് എന്ന് പറയാന് സാധിക്കില്ല. പതിത- പാവനന് ഒരു ബാബയാണ്, ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിക്കുമ്പോള് രണ്ടു പേരാകുന്നു. എല്ലാവരും വിളിക്കുന്നുണ്ട്-പതിത-പാവനാ വരൂ, അപ്പോള് രണ്ടച്ഛന്മാരായില്ലേ. രചയിതാവായ ശിവബാബ പുതിയ ലോകം രചിക്കുന്നു. അതിനാല്, ആദ്യം തീര്ച്ചയായും ബ്രഹ്മാവിനെ രചിക്കണം. വിഷ്ണുവിനെയും ശങ്കരനെയും ഒരിക്കലും പ്രജാപിതാവെന്നു പറയാന് സാധിക്കില്ല. ബ്രഹ്മാവിനെയാണ് പ്രജാപിതാവെന്നു പറയുന്നത്. അതുകൊണ്ട്, ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് ദത്തെടുക്കുന്നത്. നമ്മള് ശിവബാബയുടെ കുട്ടിയാണ് എന്ന് പറയുന്നു. ശിവബാബ ഈ ബ്രഹ്മാബാബയില് പ്രവേശിച്ചാണ് ദത്തെടുത്തത്. ശിവബാബയാണ് ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ആത്മാവാണ് പതിതമായി മാറിയിരിക്കുന്നത്. അതുകൊണ്ട് ശരീരം പോലും പതിതമായതാണ് ലഭിക്കുന്നത്. സ്വര്ണ്ണത്തില് വെള്ളിയുടെയും, ചെമ്പിന്റെയും, ഇരുമ്പിന്റെയും കലര്പ്പ് ചേര്ക്കുന്നതുപോലെ, ആത്മാവിലും അഴുക്ക് പുരളുന്നു. ആത്മാക്കളും ശിവബാബയും വസിക്കുന്നത് പവിത്രമായ മുക്തിധാമത്തിലാണ്. ശിവബാബയും പ്രജാപിതാ ബ്രഹ്മാവുമുണ്ട്-ഒന്ന് അച്ഛനും, മറ്റൊന്ന് ദാദയും. എല്ലാ മനുഷ്യരും ശിവന്റെ സന്താനങ്ങളാണ് എന്ന് നിങ്ങള്ക്കറിയാം. ആദ്യം ശിവവംശികളാണ് പിന്നീടാണ് ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിയും. ശിവബാബയും ദാദയും ഒരുമിച്ചാണ്. ശിവബാബ ബ്രഹ്മാബാബയില് ഇരുന്ന്, നമ്മളെ ബ്രാഹ്മണരാക്കി മാറ്റി, മനുഷ്യനില് നിന്നും ദേവതയായി മാറാനുള്ള രാജയോഗം പഠിപ്പിക്കുന്നു. സത്യയുഗത്തിലാണ് ദേവതകള് വസിക്കുന്നത്. ദേവതകളെ പതിത-പാവനനും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയാന് സാധിക്കില്ല. ദേവതകളെ ബാബ അല്ലെങ്കില് അച്ഛന് എന്ന് പറയാന് സാധിക്കില്ല. നിങ്ങള് ഇപ്പോള് വിഷ്ണുപുരിയുടെ അധികാരിയായി മാറുകയാണ്. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്-ലക്ഷ്മീ -നാരായണന്, എന്നാല് ഇത് മനുഷ്യര്ക്കറിയില്ല. ഭക്തി ചെയ്യുന്നവര്ക്ക് തീര്ച്ചയായും രണ്ടച്ഛന്മാരുണ്ട്. സത്യയുഗത്തില് ഒരച്ഛന് മാത്രമാണ് ഉള്ളത്. സത്യയുഗത്തില് ഒരിക്കലും അല്ലയോ പരമപിതാ പരമാത്മാവേ, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബാ വരൂ എന്ന് പറയില്ല. സത്യയുഗത്തില് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. അവര് ഒരിക്കലും അല്ലയോ ഗോഡ് ഫാദര്, മുക്തിദാതാവേ എന്ന് പറയില്ല. സത്യയുഗത്തില് പതിത-പാവനനായ ബാബയെ വിളിക്കാന് ആരും പതിതരും ദുഃഖിയും ഉണ്ടാവുകയേയില്ല. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതത്തില് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു എന്ന് നിങ്ങള്ക്കറിയാം. 1250 വര്ഷങ്ങള്ക്കു ശേഷം രാമന്റെയും-സീതയുടെയും രാജ്യമുണ്ടാകുന്നു. സത്യയുഗത്തിലും ത്രേതായുഗത്തിലും നിങ്ങള് 21 ജന്മങ്ങള് എടുത്തു എന്ന് ബാബ തെളിയിച്ച് മനസ്സിലാക്കിത്തരുന്നു. ബ്രാഹ്മണര്, ദേവതകള്, ക്ഷത്രിയര്… എല്ലാം ഭാരതത്തിലാണ് ഉള്ളത്. ബാബ വന്നാണ് പഴയ ലോകത്തെ പുതിയതാക്കി മാറ്റുന്നത്. പഴയതിനെ പുതുക്കുന്നു. ശരീരത്തേയും ദീര്ഘായുസ്സുള്ളവരാക്കി മാറ്റുന്നു. അമരന്മാരാക്കി മാറ്റുന്നു. ബാബ നിങ്ങള് കുട്ടികളെ അമരലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അമരലോകമായിരുന്ന ഭാരതത്തില് ദേവതകളുടെ രാജ്യമായിരുന്നു. ഏണിപ്പടി ഇറങ്ങി-ഇറങ്ങി മൃത്യുലോകത്തിന്റെ അധികാരിയായി മാറിയിരിക്കുകയാണ്. നമ്മുടെ ഭാരതം എന്ന് പറയാറില്ലേ, അപ്പോള് പ്രജകളും അധികാരിയായി മാറിയില്ലേ. നമ്മുടെ ഭാരതമാണ് എന്ന് നിങ്ങളും പറയുന്നു. നമ്മള് ഭാരതത്തിന്റെ അധികാരികളായിരുന്നു, എന്നാല് ഇപ്പോള് നരകവാസികളായി മാറിയിരിക്കുകയാണ്. നമ്മള് സ്വര്ഗ്ഗവാസികളാണെന്ന് ദേവതകള് പറയും. സ്വര്ഗ്ഗവാസികളായ നിങ്ങളും 84 ജന്മങ്ങള് അനുഭവിച്ചാണ് നരകവാസികളായി മാറിയത്. ഭാരതത്തിലാണ് ശിവബാബ ജന്മമെടുക്കുന്നത്. ശിവരാത്രിയെന്നും ശിവജയന്തിയെന്നും പാടപ്പെട്ടിട്ടുണ്ട്. കൃഷ്ണ ജയന്തിയും ആഘോഷിക്കുന്നുണ്ട് ഒപ്പം ജനന സമയവും പറയുന്നു. മാതാവിന്റെ ഗര്ഭത്തില് നിന്നും ഇന്ന സമയത്ത് ജന്മമെടുത്തു എന്നെല്ലാം പറയുന്നു. സത്യയുഗത്തില് തീര്ച്ചയായും മാതാവിന്റെ ഗര്ഭത്തിലൂടെയായിരിക്കും ജന്മമെടുത്തിട്ടു ണ്ടായിരിക്കുക. സത്യയുഗമാകുന്ന പുതിയ ലോകത്തിലാണ് കൃഷ്ണ ജയന്തിയുണ്ടാകുന്നത്. പിന്നീട് പുനര്ജന്മത്തിലേക്ക് വരുന്നു. ബാബ ഒരാളുടെ കാര്യം മാത്രമല്ല പറയുന്നത്. കൃഷ്ണപുരി തന്നെയാണ് വിഷ്ണുപുരിയും. രാജാക്കന്മാര് ജന്മങ്ങളെടുത്ത് താഴേക്കിറങ്ങുമ്പോള് മുഴുവന് കുലവും താഴേക്കിറങ്ങുന്നു. ഈ കുലത്തില് രാജാവും റാണിയും പ്രജകളുമുണ്ട്. ചന്ദ്രവംശികളുടെ രാജ്യമുണ്ടാകുമ്പോള് സൂര്യവംശികളുടെ രാജ്യം കടന്നു പോയി. സൂര്യവംശികള് തന്റെ രാജ്യപദവി ചന്ദ്രവംശികള്ക്കാണ് കൈമാറുന്നത്. പിന്നീട് വൈശ്യവംശികള്ക്കാണ് ലഭിക്കുന്നത്. നമ്മള് ബ്രാഹ്മണ കുലത്തിലുള്ളവരാണ് കുടുമിയെന്ന് നിങ്ങള്ക്കറിയാം. കുടുമിക്കു മുകളില് ബാബയാണ്. ബ്രാഹ്മണരായ നമ്മള് പിന്നീട് ശൂദ്രന്മാര് അഥവാ കാലായി മാറി. കാലില് നിന്നും (താഴ്ന്ന അവസ്ഥയില് നിന്നും) നമ്മള് കുടുമിയായി മാറുന്നു. ആദ്യം ശിവബാബ പിന്നീടാണ് നമ്മള് ബ്രാഹ്മണരായ കുടുമികള്. ബാബയാണ് നിങ്ങളെ ബ്രാഹ്മണരാക്കി മാറ്റിയത്. നിങ്ങള് ശിവബാബയെ ബാബാ-ബാബാ എന്ന് പറയുന്നു. ഈ കണക്കനുസരിച്ച് നമ്മള് പേരക്കുട്ടികളായി മാറി. ബ്രഹ്മാവിന്റെ സന്താനങ്ങളായ നമ്മളെല്ലാവരും ബ്രാഹ്മണരും-ബ്രാഹ്മണിമാരുമാണ് എന്ന് നിങ്ങള്ക്കറിയാം. നമ്മള് ഒരച്ഛന്റെ കുട്ടികളാണ്. സഹോദര-സഹോദരിമാര്ക്ക് ഒരിക്കലും ക്രിമിനലായ കര്മ്മം ചെയ്യാന് സാധിക്കില്ല. ബാബയുടെ എല്ലാ കുട്ടികളും പറയുന്നു-ബാബാ, എന്ന്. അപ്പോള് അവര് പറയുന്നത് അസത്യമായിരിക്കില്ലല്ലോ. എല്ലാവരുടെയും അച്ഛന് നിരാകാരനായ ശിവനും, സാകാരത്തിലുള്ള പ്രജാപിതാ ബ്രഹ്മാവുമാണ്. അത്രതന്നെ. ഒരച്ഛന്റെ കുട്ടികളായ നമ്മള് സഹോദരരും-സഹോദരിമാരുമാണ്. നിങ്ങള്ക്ക് തീര്ച്ചയായും പവിത്രമായി മാറണം. എങ്ങനെയാണ് സ്ത്രീയും-പുരുഷനും പവിത്രമായി ജീവിക്കുന്നത്! അതുകൊണ്ടാണ് ഡ്രാമയില് ഈ യുക്തി അടങ്ങിയിട്ടുള്ളത്. ഇവിടെ ബ്രഹ്മാകുമാരനും-കുമാരിമാരും മാത്രമാണ് ഉള്ളത്. ശൂദ്രന്മാരായ കുമാരനും-കുമാരിമാരൊന്നുമില്ല. മനുഷ്യരെല്ലാം പതിതരും, ശൂദ്രരും, തുച്ഛബുദ്ധിയുള്ളവരുമാണ്, കാരണം ബാബയെ തന്നെ അറിയുന്നില്ല. അല്ലയോ ഗോഡ് ഫാദര് എന്ന് പറയുന്നു. ശരി, ബാബയുടെ കര്ത്തവ്യമെന്താണ്? നാമം, രൂപം, ദേശം, കാലം പറയൂ. ബാബയുടെ ജീവിത കഥ പറയൂ. ജീവിത കഥ അറിയുന്നില്ല എങ്കില് നാസ്തികരാണ്. രചയിതാവിന്റെയും രചനയുടെയും ആദി മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയില്ല. ഈ ലോകം പതിതമാണ്. സത്യയുഗം പാവനമായ ലോകമെന്നും, കലിയുഗത്തെ പതിതമായ ലോകമെന്നുമാണ് പറയുന്നത്. ഈ സമയം തികച്ചും തമോപ്രധാനമാണ്, ഘോരമായ നരകമാണ്. നരകത്തിന്റെയും വ്യത്യസ്ഥമായ തലങ്ങളുണ്ട്. ദ്വാപരയുഗം മുതലാണ് നരകം ആരംഭിക്കുന്നത്. പിന്നീട് വൃദ്ധി പ്രാപിക്കുന്നു. ഭക്തിയും ആദ്യം സതോപ്രധാനമായിരുന്നു, പിന്നീടാണ് സതോ, രജോ, തമോ ആയി മാറുന്നത്. 3 വഴികള് സന്ധിക്കുന്ന സ്ഥലത്ത് മനുഷ്യര് വിളക്കില് എണ്ണയെല്ലാം ഒഴിച്ച് തല കുനിക്കുന്നു. ശിവബാബയെ പൂജിക്കുന്നതും, മുക്കവലയില് പൂജിക്കുന്നതും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്! ഇതിനെയാണ് തമോപ്രധാനമായ ഭക്തിയെന്ന് പറയുന്നത്. വെള്ളത്തേയും പൂജിക്കുന്നു, ഗംഗ പതിത-പാവനിയാണെന്ന് വളരെ മഹിമയുണ്ട്. പതിത-പാവനന് ആരാണ്? വെള്ളത്തിന്റെ ഗംഗ എങ്ങനെ പതിത-പാവനിയാകും! അത് വെള്ളമല്ലേ. പതിത- പാവനന് ബാബയാണ്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത് എങ്കില് ശിവന് ഭാരതത്തില് പതിതരെ ദേവതകയാക്കി മാറ്റാനാണ് വരുന്നത്. ശിവബാബ ബ്രഹ്മാശരീരത്തില് വന്നാണ് മനുഷ്യരെ ദേവതയാക്കി മാറ്റുന്നത്. ഇവിടെ നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറാനാണ് വരുന്നത്. നിങ്ങള്ക്ക് രണ്ട് കൈകളുള്ള പോലെയാണ് ദേവതകള്ക്കും രണ്ട് കൈകളുള്ളത്. 4-8 കൈകളുള്ള ഒരു മനുഷ്യരുമില്ല. മനുഷ്യര് നല്കിയിട്ടുള്ള അലങ്കാരങ്ങളും, ചതുര്ഭുജധാരിയായ വിഷ്ണുവും പ്രവര്ത്തി മാര്ഗ്ഗത്തെയാണ് കാണിച്ചിരിക്കുന്നത്. വൈഷ്ണവര് എന്ന വാക്കും വിഷ്ണു എന്ന വാക്കില് നിന്നുമാണ് ഉണ്ടായത്. ദേവതകള് വൈഷ്ണവരാണ്. വല്ലഭാചാരികളായ വൈഷ്ണവര് ശുദ്ധമായ സസ്യഭുക്കും നിര്വ്വികാരികളുമാണ്. അവരുടേത് കൂട്ടുകുടുംബമായി താമസിക്കുന്ന വലിയ ബംഗ്ലാവാണ്. വൈഷ്ണവര് എന്ന വാക്കിന്റെ അര്ത്ഥം തന്നെ മനസ്സിലാക്കുന്നില്ല. വിഷ്ണുപുരിയില് വസിക്കുന്നവരെയാണ് വൈഷ്ണവരെന്ന് പറയുന്നത്. പവിത്രമായവരെയാണ് വൈഷ്ണവരെന്ന് പറയുന്നത്. രാധയുടെയും-കൃഷ്ണന്റെയും ക്ഷേത്രം വേറെയാണ്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം വേറെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവര് തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഭാരതവാസികള്ക്ക് അറിയില്ല. രാധയും കൃഷ്ണനുമാണ് ലക്ഷ്മീ-നാരായണ നുമായി മാറുന്നത് എന്ന് ആര്ക്കും അറിയില്ല. രാധയും കൃഷ്ണനും കുട്ടിക്കാലമാണ്. ലക്ഷ്മീ-നാരായണന് യൗവനാവസ്ഥയാണ്. ലക്ഷ്മീ-നാരായണന്റെ ചെറുപ്പത്തിലെ ചിത്രമൊന്നുമില്ല. ലക്ഷ്മീ-നാരായണനെ സത്യയുഗത്തിലും, രാധയും കൃഷ്ണനെ ദ്വാപരയുഗത്തിലുമാണ് കാണിച്ചിരിക്കുന്നത്. നിങ്ങള് ഇപ്പോള് രചയിതാവാകുന്ന അച്ഛനേയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തേയും അറിഞ്ഞുകഴിഞ്ഞു. ബാബ വൃക്ഷത്തിന്റെയും ഡ്രാമയുടെയും രഹസ്യവും മനസ്സിലാക്കിതരുന്നു. വൃക്ഷത്തെ നോക്കുന്നതിലൂടെ ശങ്കരാചാര്യന് കലിയുഗത്തിന്റെ അവസാനമാണ് വരുന്നതെന്ന് മനസ്സിലാകും. സത്യയുഗത്തില് ഒരിക്കലും സന്യസിമാരുടെ കുലമുണ്ടാവുകയില്ല. എല്ലാവരും ഭഗവാന്റെ കുട്ടികളാണെങ്കില് സ്വര്ഗ്ഗവാസികളാ യിരിക്കണം. എന്നാല് ദേവതകള് മാത്രമാണ് സ്വര്ഗ്ഗവാസികളായി മാറുന്നത്, അല്ലാതെ എല്ലാവരുമൊന്നും ആയി മാറുന്നില്ല. ബ്രാഹ്മണവംശികളായ നിങ്ങള് പിന്നീട് ദേവതകളായി മാറുന്നു. തീര്ച്ചയായും പവിത്രമായി മാറണം.

ചെറിയവരും വലിയവരുമെല്ലാം ബ്രഹ്മാകുമാരനും-കുമാരിമാരുമാണ് എന്ന് നിങ്ങള്ക്കറിയാം. ബ്രഹ്മാകുമാരനും-കുമാരിമാരും രണ്ടു കൂട്ടരും പറയുന്നു- ബാബാ, ഞങ്ങള് അങ്ങയുടെ ബ്രാഹ്മണ കുട്ടികളാണ്. ആദി ദേവനായ ബ്രഹ്മാവും ശിവബാബയുമാണ് ബാപ്ദാദ. നമ്മള് ബ്രഹ്മാബാബയുടെയും ശിവബാബയുടെയും സന്മുഖത്തിരിക്കുകയാണെന്ന് നിങ്ങള്ക്കറിയാം. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് പതിതത്തില് നിന്നും പാവനമായി മാറും. നമ്മള് ശിവബാബയില് നിന്നുമാണ് സമ്പത്തെടുക്കുന്നത്. ശിവബാബ നമ്മുടെ അച്ഛനുമാണ്, പതിത-പാവനനുമാണ്, ഗുരുവുമാണ്. പതിതത്തില് നിന്നും പാവനമായി മാറാനുള്ള സമയമാണ് ഈ സംഗമയുഗം. പതിത-പാവനനായ ബാബയിലൂടെയാണ് പാവനമായി മാറുന്നത്. നദികളും സാഗരവുമായിട്ടുള്ള മിലനം സംഗമയുഗത്തിലാണ്. നദികളുടെ മിലനമുണ്ടാകുന്നില്ല. ഈ സംഗമയുഗത്തിലാണ് ജ്ഞാന സാഗരനായ ബാബയും നിങ്ങള് ആത്മാക്കളുമായിട്ടുള്ള മിലനമാണ് ഉണ്ടാകുന്നത്. നിങ്ങള് ജ്ഞാന സാഗരനായ ബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ജ്ഞാന സാഗരനായ ബാബയില് നിന്നുമാണ് നിങ്ങള് ജ്ഞാന ഗംഗകള് ഉല്ഭവിച്ചത്. ജ്ഞാന-സ്നാനം ചെയ്യിപ്പിച്ചും യോഗം പഠിപ്പിച്ചും നിങ്ങള് പാവനമാക്കി മാറ്റുന്നു. സാഗരനായ ബാബയുടെ പരിചയം നല്കിയാണ് നിങ്ങള് മധുബനിലേക്ക് മിലനത്തിനുവേണ്ടി കൊണ്ടുവരുന്നത്. ഈ സംഗമയുഗത്തില് നിങ്ങള് ബ്രാഹ്മണരായി മാറുമ്പോള് 3 അച്ഛന്മാരാണ് ഉള്ളത്. ലൗകീക അച്ഛനുമുണ്ട്, പ്രജാപിതാവുമുണ്ട്, ശിവബാബയുമുണ്ട്. ഭക്തിമാര്ഗ്ഗത്തില് രണ്ടച്ഛന്മാരാണ് ഉള്ളത്. സത്യയുഗത്തില് ഒരച്ഛനാണ്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. എന്റേത് ഒരു ശിവബാബയല്ലാതെ മറ്റാരുമില്ല എന്ന് നിങ്ങളുടെ ആത്മാവ് പറയുന്നു. മിത്ര-സംബന്ധികളെല്ലാം ഉണ്ടായിട്ടുപോലും പറയുന്നു-എന്റേത് ഒരു ശിവബാബ മാത്രമാണ്. ബാബയുടെ ഓര്മ്മയിലൂടെയാണ് പതിതത്തില് നിന്നും പാവനമായി മാറേണ്ടത്. ശിവബാബ നമ്മുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണെന്ന് ആത്മാവിനറിയാം. ബാബ നമ്മുടെ ആത്മാവിനെ തിരിച്ചുകൊണ്ടുപോകാനായി വന്നിരിക്കുകയാണ്. ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ചാണ് പാവനമാക്കി മാറ്റുന്നത്. നിങ്ങളെ തിരിച്ച് കൊണ്ടുപോകാനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങളെല്ലാവരേയും മരണത്തിലേക്ക് നയിക്കാനാണ് (പുതു ജീവിതം) ബാബ വന്നിരിക്കുന്നത്. നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറുന്നതിനുവേണ്ടി തീര്ച്ചയായും മരിക്കണം. നിങ്ങളുടെ ദേഹത്തെ ഇല്ലാതാക്കി ആത്മാക്കളെ ബാബ കൊണ്ടുപോകും. ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് ജീവദാനം നല്കുകയാണ്. ഈ മഹാഭാരത യുദ്ധത്തില് എല്ലാം വിനാശമാകും. അല്ലെങ്കില് എങ്ങനെ തിരിച്ച് കൊണ്ടുപോകും! ആത്മാക്കളെ പവിത്രമാക്കി മാറ്റിയാണ് തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ആത്മാക്കളുടെ വീട് ശാന്തിധാമമാണ്. സത്യയുഗം വരുമ്പോള് കലിയുഗം തീര്ച്ചയായും വിനാശമാകും അതുകൊണ്ടാണ് മഹാഭാരത യുദ്ധം പ്രസിദ്ധമായിരിക്കുന്നത്. യുദ്ധം നടക്കുന്നതും ഈ സംഗമയുഗത്തില് നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി മാറുമ്പോഴാണ് . ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ജ്ഞാന സാഗരത്തില് ജ്ഞാന-സ്നാനം ചെയ്ത് സ്വയത്തെ പാവനമാക്കി മാറ്റണം. മിത്ര-സംബന്ധികളുടെ കൂടെ കഴിഞ്ഞുകൊണ്ടും എനിക്ക് ഒരു ശിവബാബ മറ്റാരുമില്ല എന്ന് ബുദ്ധിയിലുണ്ടായിരിക്കണം.

2. വിഷ്ണുപുരിയിലേക്ക് പോകുന്നതിനുവേണ്ടി പക്കാ വൈഷ്ണവര് അര്ത്ഥം പവിത്രമായി മാറണം. നരകത്തില് നിന്നും ജീവിച്ചിരിക്കെ മരിച്ച് ബുദ്ധിയോഗം സ്വര്ഗ്ഗത്തിലേക്ക് വെക്കണം.

വരദാനം:-

കര്മ്മം ചെയ്യുന്ന സമയത്ത് ധര്മ്മം അതായത് ധാരണയും സമ്പൂര്ണ്ണമാണെങ്കില് ധര്മ്മത്തിന്റെയും കര്മ്മത്തിന്റെയും ബാലന്സ് ശരിയായിരിക്കുന്നതിലൂടെ പ്രഭാവം വര്ദ്ധിക്കും. കര്മ്മം കഴിഞ്ഞ ശേഷം ധാരണ ഓര്മ്മ വരിക, അങ്ങിനെയാകരുത്. ബുദ്ധിയില് രണ്ട് കാര്യങ്ങളുടെയും ബാലന്സ് ശരിയായിരിക്കണം, അപ്പോള് പറയാം ശ്രേഷ്ഠം അഥവാ ദിവ്യ ബുദ്ധിവാന്. അല്ലെങ്കില് സാധാരണ ബുദ്ധി, കര്മ്മവും സാധാരണം, ധാരണകളും സാധാരണമായിരിക്കും. അതിനാല് സാധാരണതയില് സമാനത കൊണ്ടുവരരുത്, മറിച്ച് ശ്രേഷ്ഠതയില് സമാനത വേണം. കര്മ്മം എപ്രകാരം ശ്രേഷ്ഠമാണോ അതേപോലെ ധാരണയും ശ്രേഷ്ഠമായിരിക്കണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top