05 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

4 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് ബാബയ്ക്ക് സമാനം സത്യംസത്യമായ സന്ദേശവാഹകരാകണം, എല്ലാവര്ക്കും വീട്ടിലേക്ക് പോകാനുള്ള സന്ദേശം നല്കണം.

ചോദ്യം: -

ഇന്നത്തെ കാലത്ത് മനുഷ്യരുടെ ബുദ്ധി മുഴുവന് ദിവസത്തിലും ഏതു വശത്തേക്കാണ് ഓടിക്കൊണ്ടിരിക്കുന്നത്?

ഉത്തരം:-

ഫാഷന്റെ വശത്തേക്ക്. മനുഷ്യരെ ആകര്ഷിക്കുന്നതിനുവേണ്ടി അനേകപ്രകാരത്തിലുള്ള ഫാഷന് ചെയ്യുന്നുണ്ട്. ഈ ഫാഷന് ചിത്രങ്ങളിലൂടെ തന്നെയാണ് പഠിക്കുന്നത്. മനസ്സിലാക്കുന്നതിങ്ങനെയാണ് പാര്വ്വതിയും ഫാഷന് ചെയ്തിട്ടുണ്ടായിരുന്നു, മുടിയെല്ലാം അലങ്കരിച്ചിരുന്നു. ബാബ പറയുന്നു നിങ്ങള് കുട്ടികള്ക്ക് ഈ പതിതലോകത്തില് ഫാഷന് ചെയ്യേണ്ടതില്ല. ഞാന് നിങ്ങളെ ഇങ്ങനെയുള്ള ഒരു ലോകത്തിലേക്കാണ് കൊണ്ടുപോകുന്നത്, അവിടെ സ്വാഭാവിക സൗന്ദര്യമായിരിക്കും ഉണ്ടായിരിക്കുക. ഫാഷന്റെ ആവശ്യമേയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങു തന്നെയാണ് മാതാവും അങ്ങു തന്നെയാണ് പിതാവും….

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടില്ലേ. എപ്പോഴാണോ മഹിമ പാടുന്നത് അപ്പോള് ബുദ്ധി മുകളിലേക്ക് പോകുന്നു. ആത്മാവു തന്നെയാണ് ബാബയെ കുറിച്ച് പറയുന്നത്, അങ്ങു തന്നെയാണ് തോണിക്കാരന്, പതിത പാവനന്, അഥവാ സത്യംസത്യമായ സന്ദേശവാഹകന്. ബാബ വന്ന് ആത്മാക്കള്ക്ക് സന്ദേശം നല്കുന്നു, മറ്റുള്ള സന്ദേശവാഹകരുമുണ്ട്, ചിലര് ചെറിയവരും ചിലര് വലിയരും. വാസ്തവത്തില് അവര് സന്ദേശമോ വഴിയോ കാണിച്ചു തരുന്നില്ല. ഇത് കേവലം അസത്യമായ മഹിമയാണ് ചെയ്യുന്നത്. കുട്ടികള് ക്കറിയാം, കേവലം ഒരാള്ക്കല്ലാതെ ഈ മനുഷ്യസൃഷ്ടിയില് ആര്ക്കും തന്നെ മഹിമയില്ല. ഏറ്റവും കൂടുതല് മഹിമ ഈ ലക്ഷ്മീനാരായണന്റെതാണ്. എന്തുകൊണ്ടെന്നാല് ഇവരാണ് പുതിയ ലോകത്തിന്റെ അധികാരികള്. ഇതും ഭാരതവാസികള്ക്കറിയാം. ഭാരതം പ്രാചീനദേശമാണ്, ഇതുമാത്രമേ ലോകത്തിലുള്ളവര്ക്ക് അറിയൂ. ഭാരതത്തില് തന്നെയാണ് ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നത്. കൃഷ്ണനെയും ഗോഡ് എന്നാണ് പറയുന്നത്. ഭാരതവാസികള് ഇവരെ ഭഗവാന് ഭഗവതി എന്നാണ് പറയുന്നത്. പക്ഷെ ഈ ഭഗവാനും ഭഗവതിയും സത്യയുഗത്തിലാണ് രാജ്യം ഭരിച്ചിരുന്നതെന്ന് ആര്ക്കും അറിയുകയില്ല. ഭഗവാനാണ് ദൈവിക രാജധാനി സ്ഥാപിച്ചത്. ബുദ്ധി പറയുന്നുണ്ട് നമ്മള് ഭഗവാന്റെ കുട്ടികളാണെങ്കില് നമ്മളും ഭഗവാനും ഭഗവതിയുമായിരിക്കണം. എല്ലാവരും ഒരാളുടെ കുട്ടികളാണല്ലോ. പക്ഷെ ഭഗവാന് ഭഗവതി എന്നു പറയാന് സാധിക്കുകയില്ല. അവരെ ദേവിദേവതകള് എന്നാണ് പറയുന്നത്. ഈ എല്ലാ കാര്യങ്ങളും ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. ഭാരതവാസികള് പറയും നമ്മള് ഭാരതവാസികള് ആദ്യം പുതിയ ലോകത്തിലായിരുന്നു. പുതിയ ലോകം എല്ലാവരും ആഗ്രഹിക്കുന്നുണ്ടല്ലോ. ഗാന്ധിജിയും പുതിയ ലോകം പുതിയ രാമരാജ്യം ആഗ്രഹിച്ചിരുന്നു. പക്ഷ രാമരാജ്യത്തിന്റെ അര്ത്ഥം ഒരല്പ്പം പോലും അറിയുമായിരുന്നില്ല. ഇന്നത്തെ കാലത്തെ മനുഷ്യര്ക്ക് തന്റെ അഹങ്കാരം എത്രയാണ്. കലിയുഗത്തില് കല്ലു ബുദ്ധികളും സത്യയുഗത്തില് പവിഴ ബുദ്ധികളുമായിരിക്കും. പക്ഷെ ഇതാര്ക്കും മനസ്സിലാക്കാന് സാധിക്കുന്നില്ല. ഭാരതം തന്നെയാണ് സത്യയുഗത്തില് പവിഴ ബുദ്ധിയായിരുന്നത്. ഇപ്പോള് ഭാരതം കലിയുഗത്തില് കല്ലു ബുദ്ധിയായിമാറി. മനുഷ്യര് ഇതിനെ തന്നെയാണ് സ്വര്ഗമെന്ന് മനസ്സിലാക്കുന്നത്. സ്വര്ഗത്തില് വിമാനമുണ്ടായിരുന്നു എന്നു പറയും. വലിയ വലിയ കൊട്ടാരങ്ങള് ഉണ്ടായിരുന്നു അതെല്ലാം ഇപ്പോള് ഉണ്ടല്ലോ. സയന്സ് എത്ര അഭിവൃദ്ധി പ്രാപിച്ചു, എത്രയധികം സുഖമാണ് നല്കുന്നത്. ഫാഷന് മുതലായവ എത്രയാണ്. മുഴുവന് ദിവസവും ബുദ്ധി ഫാഷന്റെ പുറകെ പോയിക്കൊണ്ടിരിക്കുകയാണ്. കൃത്രിമമായ ഭംഗിയുണ്ടാക്കുന്നതിനു വേണ്ടി മുടിയെല്ലാം എങ്ങനെയാണ് അലങ്കരിക്കുന്നത്. എത്ര ചെലവാണ് ചെയ്യുന്നത്. ചിത്രങ്ങളില് നിന്നുമാണ് ഇങ്ങനെയുള്ള ഫാഷനുകളെല്ലാം കണ്ടെത്തിയിട്ടുള്ളത്. മനസ്സിലാക്കുന്നതിങ്ങനെയാണ് പാര്വ്വതിയെ പോലെയാണ് ഞങ്ങള് മുടികെട്ടുന്നത്. ഇതെല്ലാം തന്നെ ആകര്ഷിക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്. ആദ്യം പാര്സി സ്ത്രീകള് മുഖത്ത് കറുത്ത വല ധരിക്കുമായിരുന്നു, ആരും കണ്ട് മോഹിക്കാതിരിക്കുന്നതിനുവേണ്ടി. ഇതിനെയാണ് പറയുന്നത് പതിതലോകം.

അങ്ങുതന്നെയാണ് മാതാവും പിതാവും എന്നു പാടാറുണ്ട്. പക്ഷെ ഇത് ആരെയാണ് പറയുന്നത്? മാതാപിതാവ് ആരാണ്- ഇത് അറിയുന്നില്ല. മാതാപിതാവാണെങ്കില് തീര്ച്ചയായും സമ്പത്ത് നല്കുമല്ലോ. ബാബ നിങ്ങള് കുട്ടികള്ക്ക് സുഖത്തിന്റെ സമ്പത്ത് നല്കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പറയാറുണ്ട് ബാബാ ഞങ്ങള് ബാബയില് നിന്നല്ലാതെ മറ്റാരില് നിന്നും കേള്ക്കുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബയുടെ മഹിമയും പാടാറുണ്ടല്ലോ. ബ്രഹ്മാവിന്റെ ആത്മാവും സ്വയം പറയുന്നതിതാണ്- നമ്മള് പാവനമായിരുന്നു ഇപ്പോള് പതിതമായിമാറി. ബ്രഹ്മാവിന്റെ കുട്ടികളും ഇങ്ങനെ പറയും, നമ്മള് ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ് പിന്നീട് ദേവീദേവതയായിമാറുന്നത്. പിന്നീട് 84 ജന്മങ്ങളില് വന്ന് പതിതമായിമാറി. ആരാണോ നമ്പര്വണ് പാവനം അവര് തന്നെയാണ് നമ്പര് വണ് പതിതമായി മാറിയത്. എങ്ങനെയാണോ അച്ഛന് അതു പോലെയാണ് മക്കള്. ബ്രഹ്മാവും പറയുന്നു, ശിവബാബയും സ്വയം പറയുന്നു ഞാന് വരുന്നത് ബ്രഹ്മാവിന്റെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ്. അവരായിരുന്നു ആദ്യം പൂജ്യ ലക്ഷ്മിനാരായണന്റെ കുലത്തിലുണ്ടായിരുന്നവര്. ഇപ്പോള് സംഗമയുഗമാണ്, നിങ്ങള് കലിയുഗത്തിലായിരുന്നു. ഇപ്പോള് സംഗമയുഗിയായിരിക്കുകയാണ്. ബാബ സംഗമത്തില് തന്നെയാണ് വരുന്നത്. ഡ്രാമയനുസരിച്ച് കുട്ടികളും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള് കുട്ടികള്ക്ക് ജ്ഞാനം ലഭിച്ചു. നമ്മള് ദേവതകളായിരുന്നു, പിന്നീട് ക്ഷത്രിയന് ,വൈശ്യന്, ശൂദ്രനായിമാറി. മുഴുവന് ചക്രത്തെയും നല്ല രീതിയില് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് 84 ജന്മങ്ങള് എടുത്തു, ഇത് വളരെ സഹജമാണ്. പലരുടെയും ബുദ്ധിയില് ഇതു പോലും ഇരിക്കുന്നില്ല. വിദ്യാര്ത്ഥികള് നമ്പര് വൈസായിരിക്കുമല്ലോ. വലതു വശത്തു നിന്നും ആരംഭിച്ച് ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ്,തേര്ഡ് ക്ലാസ്, പെണ്കുട്ടികള് സ്വയം പറയുന്നുണ്ട് ഞങ്ങളുടേത് തേര്ഡ് ക്ലാസ് ബുദ്ധിയാണ്. ഞങ്ങള്ക്ക് ആര്ക്കും മനസ്സിലാക്കികൊടുക്കാന് സാധിക്കുകയില്ല. മനസ്സില് ആഗ്രഹം ഉണ്ട് എന്നാല് പക്ഷെ പറയാന് സാധിക്കുന്നില്ല. ബാബ എന്തുചെയ്യും? ഇതെല്ലാം അവരവരുടെ കര്മ്മക്കണക്കാണ്. ഇപ്പോള് ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് കര്മ്മം -അകര്മ്മം -വികര്മ്മത്തിന്റെ ഗതിയുടെ ജ്ഞാനം കേള്പ്പിക്കുകയാണ്. കര്മ്മം ചെയ്യണം. ഇത് നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ. തേര്ഡ് ക്ലാസ് ബുദ്ധിയുള്ളവര്ക്ക് ഇതൊന്നും മനസ്സിലാക്കാന് സാധിക്കുകയില്ല. ഇത് രാവണരാജ്യം തന്നെയാണ്, പക്ഷെ ഇതാര്ക്കും അറിയുന്നില്ല. രാവണരാജ്യത്തില് മനുഷ്യര് വികര്മ്മം തന്നെയാണ് ചെയ്യുന്നത്, അതിനാല് താഴെയ്ക്ക് തന്നെ ഇറങ്ങി വരും. ദു:ഖത്തിന്റെ ലോകത്തില് തന്നെയാണ് ഗുരുവിന്റെ ആവശ്യം. സദ്ഗതിയ്ക്കുവേണ്ടി മുക്തിയിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനുവേണ്ടിയാണ് ഗുരുവിന്റെ ആവശ്യം. അതാണെങ്കില് നിര്വ്വാണധാമമാണ്- ശബ്ദത്തിനുപരിയായ സ്ഥാനം. മനുഷ്യര് സ്വയത്തെ വാന പ്രസ്ഥിയാണെന്നുമനസ്സിലാക്കുന്നു. അവര് കേവലം പറയുകമാത്രമേയുള്ളൂ. വാനപ്രസ്ഥികളുടെ സഭയും ഉണ്ടാകാറുണ്ട്. എല്ലാ സമ്പാദ്യം മുതലായവയെല്ലാം കുട്ടികള്ക്കു നല്കി ഗുരുവിന്റെ അടുത്തുപോയിക്കും. കഴിക്കാനും കുടിക്കാനും തീര്ച്ചയായും കുട്ടികള് നല്കും. പക്ഷെ വാനപ്രസ്ഥം എന്നതിന്റെ അര്ത്ഥം ഒരാളും മനസ്സിലാക്കുന്നില്ല. നമുക്ക് നിര്വ്വാണധാമത്തിലേക്ക് പോകണമെന്ന് ഒരാളുടേയും ബുദ്ധിയില് ഇല്ല. തന്റെ വീട്ടിലേക്ക് പോകണം. അവര് അതിനെ വീടാണെന്ന് മനസ്സിലാക്കുന്നില്ല. അവര് മനസ്സിലാക്കുന്നത് ജ്യോതി ജ്യോതിയില് ലയിക്കും എന്നാണ്. നിര്വ്വാണധാമം വസിക്കാനുള്ള വീടാണ്. ആദ്യം 60 വയസ്സിനു ശേഷം വാനപ്രസ്ഥം എടുക്കുമായിരുന്നു. ഇതൊരു നിയമംപോലെയായിരുന്നു. ഇപ്പോഴും ഇങ്ങനെ ചെയ്യുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിച്ചു ശബ്ദത്തിനുപരിയായി ആര്ക്കും പോകാന് സാധിക്കുകയില്ല. ഇതിനുവേണ്ടിയാണ് ബാബയെ തന്നെ വിളിക്കുന്നത,് പതിതപാവനനായ ബാബ വരൂ, ഞങ്ങളെ പാവനമാക്കി തിരിച്ചുവീട്ടിലേക്ക് കൊണ്ടുപോകൂ. മുക്തിധാമത്തിലാണ് ആത്മാക്കളുടെ വീട്. നിങ്ങള് കുട്ടികള്ക്ക് സത്യയുഗത്തിലേക്ക് വേണ്ടിയും മനസ്സിലാക്കി തന്നിട്ടുണ്ട്, – അവിടെ ആരാണ് വസിക്കുന്നത്. എങ്ങനെയാണ് വൃദ്ധി ഉണ്ടാകുന്നത്. ജനസംഖ്യയെ കുറിച്ചും ആര്ക്കും അറിയുകയില്ല.രാമരാജ്യത്തില് എത്രയായിരിക്കും ജനസംഖ്യ യുണ്ടായിരിക്കുക. കുട്ടികളെല്ലാം എങ്ങനെയായിരിക്കും ജന്മമെടുക്കുക. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഈ ഡ്രാമയുടെ രഹസ്യത്തെ കുറിച്ച് മനസ്സിലാക്കി തരാന് ഒരു വിദ്വാനോ, പണ്ഡിതനോ സാധിക്കുകയില്ല. 84 ലക്ഷത്തിന്റെ ചക്രം എങ്ങനെയാണുണ്ടാവുക. എത്ര തെറ്റായ കാര്യങ്ങളാണ്. തികച്ചും കെട്ടുപിണഞ്ഞിരിക്കയാണ്. ബാബ മനസ്സിലാക്കി തന്നു ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബയാണ് കര്മ്മം അകര്മ്മം വികര്മ്മത്തിന്റെ ഗതിയെ നല്ലരീതിയില് മനസ്സിലാക്കി തന്നത്. സത്യയുഗത്തില് നിങ്ങളുടെ കര്മ്മം അകര്മ്മമായിരിക്കും. അവിടെ ഒരു തെറ്റായ കര്മ്മം ഉണ്ടാവുകയില്ല. അതിനാല് കര്മ്മം അകര്മ്മമായിമാറുന്നു. ഇവിടെ മനുഷ്യന് എന്തുകര്മ്മം ചെയ്യുമ്പോഴും അത് വികര്മ്മമായാണ് മാറുന്നത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയം നമ്മള് വലിയവരാകട്ടെ ചെറിയവരാകട്ടെ, മുഴുവന് ലോകത്തിന്റെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവരും ശബ്ദത്തിനുപരി പോകുന്നവരാണ്. പതിതപാവനാ വരൂ എന്ന് പറയാറുണ്ട്, ഞങ്ങളെ വന്ന് പതിതത്തില് നിന്നും പാവനമാക്കിമാറ്റൂ. പക്ഷെ ഏതു വരെയ്ക്കും പാവനപുതിയലോകമില്ലയോ, ഇവിടെ പതിതലോകത്തില് ഒരാള്ക്കുപോലും പാവനമായിരിക്കാന് സാധിക്കുകയില്ല. ഇതെല്ലാം പതിതലോകമാണ്, എല്ലാം അവസാനിക്കണം. നിങ്ങള്ക്കറിയാമല്ലോ, നമുക്ക് വീണ്ടും പുതിയലോകത്തിലേക്ക് പോകണം. എങ്ങനെ പോകും? ഇതെല്ലാം ജ്ഞാനമാണ്. പുതിയലോകം, അമരലോകം അല്ലെങ്കില് പാവനലോകത്തിലേക്കുള്ള പുതിയ ജ്ഞാനമാണ്. നിങ്ങള് ഇപ്പോള് സംഗമത്തിലാണ് ഇരിക്കുന്നത്. ഇതും നിങ്ങള്ക്കറിയാം ബ്രാഹ്മണരല്ലാത്ത ഏതെല്ലാം മനുഷ്യരുണ്ടോ, എല്ലാവരും കലിയുഗികളാണ്. നമ്മള് എല്ലാവരും സംഗമത്തിലാണ്. ഇപ്പോള് സംഗമത്തിലാണ് സത്യയുഗത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അതിനെ തന്നെയാണ് സ്വര്ഗം എന്നു പറയുന്നത്. അതിനെ സംഗമം എന്നു പറയുകയില്ല. സംഗമം ഇപ്പോഴാണുള്ളത്. ഈ സംഗമയുഗം ഏറ്റവും ചെറുതാണ്. ഇതിനെയാണ് ലീപ് യുഗം എന്നു പറയുന്നത്. ഇതിലാണ് മനുഷ്യന് പാപാത്മാവില് നിന്നും ധര്മ്മാത്മാവായിമാറുന്നത്. അതിനാല് ഇതിനെ ധര്മ്മയുഗം എന്നും പറയുന്നു. കലിയുഗത്തില് എല്ലാ മനുഷ്യരും അധര്മ്മികളാണ്. അവിടെ എല്ലാവരും ധര്മ്മാത്മാക്കളായിരിക്കും. ഭക്തിമാര്ഗത്തിനു എത്രവലിയ പ്രഭാവമാണുള്ളത്. കല്ലിന്റെ മൂര്ത്തികളെയാണ് ഉണ്ടാക്കുന്നത്, അതു കാണുമ്പോള് തന്നെ ഹൃദയത്തില് സന്തോഷം ഉണ്ടാകുന്നു. ഇത് കല്ലിന്റെ പൂജയാണ്. പൂജയ്ക്കുവേണ്ടി എത്ര ദൂരെയുള്ള ശിവന്റെ ക്ഷേത്രത്തിലേക്കാണ് പോകുന്നത്. ശിവന്റെ ചിത്രം വീട്ടിലും വെയ്ക്കാന് സാധിക്കും. പിന്നീടെന്തിനാണ് ഇത്രയും ദൂരം അലയേണ്ടതിന്റെ ആവശ്യം. ഈ ജ്ഞാനം ഇപ്പോഴാണ് ലഭിച്ചത്. അപ്പോള് നിങ്ങളുടെ കണ്ണു തുറന്നു, ബുദ്ധിയുടെ പൂട്ടും തുറന്നു.ബാബ ജ്ഞാനം നല്കിയിരി ക്കുകയാണ്. പരംപിതാ പരമാത്മാവ് ഈ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. ജ്ഞാനസാഗരനാണ്. ആത്മാവു തന്നെയാണ് ജ്ഞാനത്തെ ധാരണ ചെയ്യുന്നത്. പ്രസിഡന്റ് മുതലായവ ആകുന്നതും ആത്മാവു തന്നെയാണ്. മനുഷ്യരെല്ലാവരും ദേഹഅഭിമാനികളായതുകാരണം ദേഹത്തിന്റെ മഹിമയാണ് പാടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ആത്മാവു തന്നെയാണ് എല്ലാം ചെയ്യുന്നത്.നിങ്ങള് ആത്മാവ് 84 ജന്മത്തിന്റെ ചക്രം കറങ്ങി പൂര്ണ്ണമായും ദുര്ഗതിയിലെത്തിയിരി ക്കുകയാണ്. ഇപ്പോള് നമ്മള് ആത്മാക്കള് ബാബയെ തിരിച്ചറിഞ്ഞു. ബാബയില് നിന്നും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ആത്മാവിന് തീര്ച്ചയായും ശരീരത്തെ ധാരണ ചെയ്യണം. ശരീരമില്ലാതെ ആത്മാവ് എങ്ങനെ സംസാരിക്കും. എങ്ങനെ കേള്ക്കും. ബാബ പറയുന്നു ഞാന് നിരാകാരനാണ്. ഞാനും ഒരു ശരീരത്തെ ആധാരമാക്കി എടുക്കുന്നുണ്ട്. നിങ്ങള്ക്കറിയാമല്ലോ ശിവബാബ ബ്രഹ്മാ ശരീരത്തിലൂടെയാണ് നമ്മളെ കേല്പ്പിക്കുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങള് ബ്രഹ്മാകുമാരിമാരും ബ്രഹ്മാകുമാരന്മാരുമാണ് മനസ്സിലാക്കുന്നത്. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചുകഴിഞ്ഞു. ബ്രഹ്മാവിലൂടെയാണ് ആദിസനാതനദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നത്. അതേ ബാബ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതില് സംശയിക്കേണ്ട കാര്യമൊന്നും തന്നെയില്ല. ശിവബാബ നമുക്ക് മനസ്സിലാക്കി തരുന്നു നമ്മള് പിന്നീട് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കുന്നു. നമ്മളെല്ലാവരെയും കേള്പ്പിക്കുന്നത് ശിവബാബ തന്നെയാണ്. ഇപ്പോള് നിങ്ങള് പറയുന്നുണ്ട് നമ്മള് പതിതത്തില് നിന്നും പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇത് പതിതലോകമാണ്, രാവണരാജ്യമാണല്ലോ. രാവണനാണ് പാപാത്മാവാക്കി മാറ്റിയത്. ഇത് മറ്റാര്ക്കും തന്നെ അറിയുകയില്ല. കേവലം രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു, മറ്റൊന്നും തന്നെ അറിയുന്നില്ല. സീതയെ രാവണന് കൊണ്ടുപോയി. ഇങ്ങനെയെല്ലാം ചെയ്തു….. എന്തെല്ലാം കഥകളാണ് ഇരുന്ന് എഴുതുന്നത്. ഇത് ഇരുന്ന് കേള്പ്പിക്കുമ്പോള് ഇരുന്ന് കരയുന്നു. അതെല്ലാം തന്നെ കെട്ടുകഥകളാണ്. ബാബ നമ്മളെ വികര്മ്മാജീത്താക്കിമാറ്റാനാണ് പഠിപ്പിക്കുന്നത്. എന്നെ മാത്രം ഓര്മ്മിക്കൂ എന്നും പറയുന്നു. മറ്റെവിടെയും ബുദ്ധി പോകരുത്. ശിവബാബ നമുക്ക് തന്റെ പരിചയം നല്കി. പതിതപാവനനായ ബാബ വന്ന് പരിചയം നല്കിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കിയല്ലോ ബാബ എത്ര മധുരമാണ്. ബാബ നമ്മളെ സ്വര്ഗത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കര്മ്മം, അകര്മ്മം ,വികര്മ്മത്തിന്റെ ഗതിയെ അറിഞ്ഞ് ശ്രേഷ്ഠകര്മ്മം ചെയ്യണം. ജ്ഞാനം ദാനം ചെയ്ത് ധര്മ്മാത്മാവായിമാറണം.

2) ഇപ്പോള് വാനപ്രസ്ഥ അവസ്ഥയാണ്- ഈ അന്തിമ നിമിഷം പാവനമായിമാറി പാവനലോകത്തിലേക്ക് പോകണം. പാവനമായിമാറാനുള്ള സന്ദേശം എല്ലാവര്ക്കും നല്കണം.

വരദാനം:-

ഏത് കുട്ടികളാണോ മാസ്റ്റര് നോളജ്ഫുളായിട്ടുള്ളത് അവര് ഒരിക്കലും ഭയത്തിന്റെ ഡാന്സ് ചെയ്യില്ല. സെക്കന്റില് പടി താഴെ സെക്കന്റില് മുകളില് ഇപ്പോള് ഈ സംസ്ക്കാരം പരിവര്ത്തനപ്പെടുത്തു കയാണെങ്കില് വളരെ തീവ്രമായി മുന്നേറും. കേവലം ലഭിച്ചിട്ടുള്ള അധികാരത്തെ, ജ്ഞാനത്തെ, പരിവാരത്തിന്റെ സഹയോഗത്തെ ഉപയോഗിക്കൂ, ബാബയുടെ കൈയില് കൈ നല്കി നടന്നുകൊണ്ടേയിക്കൂ എങ്കില് സന്തോഷത്തിന്റെ ഡാന്സ് ചെയ്തുകൊണ്ടേയിരിക്കും, ഭയത്തിന്റെ ഡാന്സ് ഉണ്ടാകുകയില്ല. എന്നാല് മായയുടെ കൈ പിടിക്കുകയാണെങ്കില് ഭയത്തിന്റെ ഡാന്സുണ്ടാകുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top