29 June 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-നിങ്ങള് ആത്മീയ വഴികാട്ടികളാണ്, നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരം സംരക്ഷിച്ചുകൊണ്ടും കമലപുഷ്പ സമാനമായി ഓര്മ്മയുടെ യാത്ര ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

ചോദ്യം: -

ബാബ കുട്ടികളുടെ ഏതു രീതിയിലുളള അലങ്കാരമാണ് ചെയ്യുന്നത്? ഏത് അലങ്കാരമാണ് വിലക്കുന്നത്?

ഉത്തരം:-

ബാബ പറയുന്നു-മധുരമായ കുട്ടികളെ, ഞാന് നിങ്ങളുടെ ആത്മീയ അലങ്കാരം ചെയ്യാനാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നിങ്ങള് ഒരിക്കലും ശാരീരിക അലങ്കാരം ചെയ്യരുത്. നിങ്ങള് യാചകരാണ്. നിങ്ങള്ക്ക് ഫേഷനോട് താല്പര്യമുണ്ടാകരുത്. ലോകം വളരെ മോശമാണ്. അതുകൊണ്ട് അല്പം പോലും ശരീരത്തിന്റെ ഫേഷന് ചെയ്യരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അവസാനം ആ ദിവസവും ഇന്ന് വന്നെത്തി …..

ഓം ശാന്തി. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികള്ക്ക് മനസ്സിലാക്കിതരുകയാണ്. പരിധിയില്ലാത്തത് അര്ത്ഥം ഒരു പരിധിയുമില്ലാത്തത്. എത്രയധികം കുട്ടികളാണ്. ഇത്രയും അളവറ്റ കുട്ടികളുടെ രചയിതാവാകുന്ന അച്ഛന് ഒന്നാണ്. ലൗകികത്തില് പരിധിയുള്ള അച്ഛന്മാരാണ്. ശിവബാബ ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനാണ്. പരിധിയുള്ള ശരീരത്തിന്റെ അച്ഛന്മാരുണ്ട്. ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനെയാണ് ഭക്തിമാര്ഗ്ഗത്തില് സര്വ്വാത്മാക്കളും ഓര്മ്മിക്കുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം ഭക്തിമാര്ഗ്ഗത്തില് തന്നെയാണ് രാവണ രാജ്യം. രാവണ രാജ്യത്തില് നിന്ന് മുക്തമാക്കി രാമരാജ്യത്തിലേക്ക് കൊണ്ടുപോകൂ എന്നു പറഞ്ഞ് മനുഷ്യര് വിളിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു-ഭാരതത്തിന്റെ അധികാരികളായ ദേവീ-ദേവതകള് ഇപ്പോഴില്ല. അവര് ആരായിരുന്നു എന്നു പോലും നിങ്ങള് ഇപ്പോഴാണ് അറിയുന്നത്. നമ്മള് തന്നെയായിരുന്നു സത്യയുഗീ സൂര്യവംശീ കുലത്തിലുള്ള അധികാരികളായിരുന്നത്. രാജാവും റാണിയുമുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സ്മൃതി വന്നുകഴിഞ്ഞു. നമ്മള് കുട്ടികള്ക്ക് രാജ്യഭാഗ്യത്തിന്റെ സമ്പത്ത് നല്കാനും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനും ബാബ വന്നിരിക്കുകയാണ്. ബാബ പറയുന്നു-ഇപ്പോള് എല്ലാവരും ഭക്തി മാര്ഗ്ഗത്തിലാണ്. ഭക്തിമാര്ഗ്ഗത്തെ തന്നെയാണ് രാവണ രാജ്യമെന്ന് പറയുന്നത്. ഒരു ബാബ മാത്രമാണ് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനമാര്ഗ്ഗം പഠിപ്പിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെയാണ് ഭക്തിമാര്ഗ്ഗത്തില് എല്ലാവരും ഓര്മ്മിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് 21 ജന്മത്തേക്കുവേണ്ടി ജ്ഞാനത്തിന്റെ രാജധാനിയാണ് ലഭിക്കുന്നത്. പിന്നീട് പകുതി കല്പത്തിലേക്ക് നിങ്ങള് വിളിക്കില്ല. അല്ലയോ പ്രഭൂ…അല്ലയോ രാമ…എന്ന് വിളിക്കേണ്ട ആവശ്യം തന്നെയുണ്ടാവില്ല. അല്ലയോ രാമാ എന്ന് വിളിക്കുന്നത് ദുഃഖിയായിരിക്കുമ്പോഴാണ്. സത്യയുഗത്തില് നിങ്ങള്ക്ക് ദുഃഖമുണ്ടാകുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ഇത് കളിയാണ്. പകുതി കല്പം ജ്ഞാനത്തിന്റെ പകലും പകുതി കല്പം ഭക്തിയുടെ രാത്രിയുമാണ്. ഭക്തി നമ്മളെ താഴേക്കിറക്കുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് തീര്ച്ചയായും ഏണിപ്പടിയുടെ ജ്ഞാനം വേണം. ഇത് 84 ജന്മങ്ങളുടെ ചക്രമാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. ഈ ചക്രത്തെ അറിയുന്നതിലൂടെ നിങ്ങള് ചക്രവര്ത്തി രാജാവായി മാറും. അതുകൊണ്ടാണ് ബാബ ഈ ചിത്രം ഉണ്ടാക്കിച്ചത്, ഇതിലൂടെ ചക്രത്തെ അറിഞ്ഞ് 21 ജന്മത്തെക്കുള്ള രാജ്യഭാഗ്യം എടുക്കുന്നു.

ഇപ്പോള് നിങ്ങള് ഒരുപാടു പേരുണ്ട്. വലിയ ആത്മീയ ശക്തി സേനയായി മാറിയിരിക്കുന്നു. നിങ്ങളെല്ലാവരും വഴികാട്ടികളാണ്. ബാബയും വഴികാട്ടിയാണ്. ബാബയെ വഴികാട്ടിയെന്നാണ് പറയുന്നത്. വഴികാട്ടിയെന്നത് ശുഭമായ വാക്കാണ്. യാത്രക്ക് കൊണ്ടുപോകുന്നവരാണ് വഴികാട്ടികള്. യാത്രക്കാര് പോകുമ്പോള് എല്ലാം കാണിച്ചുകൊടുക്കാന് വേണ്ടി ഒരു വഴികാട്ടിയുമുണ്ടായിരിക്കും. തീര്ത്ഥ യാത്രയിലും വഴികാട്ടികളെ ലഭിക്കാറുണ്ട്. ബാബ പറയുന്നു, ജന്മ-ജന്മാന്തരങ്ങളായി തീര്ത്ഥ യാത്രകളെല്ലാം ചെയ്തു വന്നു. അമരനാഥിലേക്കും തീര്ത്ഥ യാത്രക്കുമെല്ലാം പോകാറുണ്ട്. പ്രദക്ഷിണം നടത്തുന്നു. അമരനാഥ യാത്രയിലേക്ക് പോകുന്ന സമയം അമരനാഥന്റെ ഓര്മ്മ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. വീട്ടുജോലിക്കാര്യങ്ങളില് നിന്നെല്ലാം മനസ്സിനെ അകറ്റി നിര്ത്തുന്നു. ഇവിടെ നിങ്ങളെ മനസ്സിലാക്കിത്തരുന്നു, തന്റെ ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കൂ, ഒപ്പം ഗുപ്തമായ യാത്രയില് ഇരിക്കൂ. ഇത് എത്ര നല്ലതാണ്. എത്ര വലിയ ജോലി ചെയ്യണോ അത്രയും ചെയ്യൂ. ആരോടും വേണ്ട എന്ന് പറയുന്നില്ല. അവനവന്റെ രാജ്യപദവിയും സംരക്ഷിക്കൂ. ജനക മഹാരാജിവിനും സെക്കന്റിലാണ് ജീവന്മുക്തി ലഭിച്ചത്. നിങ്ങള്ക്ക് പുറമെയുള്ള യാത്രയില് അലയേണ്ട ആവശ്യമില്ല. തന്റെ വീടിനേയും സംരക്ഷിക്കണം. വിവേകശാലികളായ നല്ല കുട്ടികള് മനസ്സിലാക്കുന്നു നമുക്ക് വീട്ടിലിരുന്നും താമര പുഷ്പത്തിനു സാമനമായി കഴിയണം. ഗൃഹസ്ഥവ്യവഹാരത്തില് ശല്യമുണ്ടാകരുത്. കുമാരനും കുമാരിമാരും സന്യാസിമാരെപ്പോലെയാണ്. അവരില് വികാരങ്ങളില്ല. 5 വികാരങ്ങളില് നിന്ന് ദൂരെയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മുടെ അലങ്കാരം വ്യത്യസ്തമാണ്. മനുഷ്യരുടെ അലങ്കാരം വേറെയാണ്. മനുഷ്യരുടേത് തമോപ്രധാന അലങ്കാരമാണ്. നിങ്ങള്ക്ക് സതോപ്രധാന അലങ്കാരത്തിലൂടെ സതോപ്രധാന സൂര്യവംശീ രാജധാനിയിലേക്ക് പോകണം. ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, തമോപ്രധാന ശാരീരിക അലങ്കാരം അല്പം പോലും ചെയ്യരുത്. ലോകം വളരെ മോശമാണ്. ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ഫേഷന് കാണിക്കരുത്. ഫേഷന് ആകര്ഷണമുണ്ടാക്കുന്നു. ഈ സമയം സൗന്ദര്യം നല്ലതല്ല. സൗന്ദര്യമില്ലാത്തതാണ് നല്ലതാണ്. ആരും കൈ വെക്കുകയില്ല. സൗന്ദര്യമുള്ളവരുടെ പിന്നാലെ കറങ്ങിക്കൊണ്ടേയിരിക്കും. കൃഷ്ണനേയും കറുത്തതായാണ് കാണിക്കുന്നത്. നിങ്ങള്ക്ക് ശിവബാബയിലൂടെ സുന്ദരമായി മാറണം. മറ്റുള്ളവര് പൗഡര് ഉപയോഗിച്ചാണ് സുന്ദരമാകുന്നത്. എത്ര ഫേഷനാണ്, കാര്യം തന്നെ പറയണ്ട. ധനവാന്മാരുടെ സത്യനാശമാണ്. പാവപ്പെട്ടവര് നല്ലവരാണ്. ഗ്രാമങ്ങളില് പോയി ഗ്രാമവാസികളുടെ മംഗളം ചെയ്യണം. പക്ഷെ ശബ്ദമുയര്ത്താന് ഉന്നത തലത്തിലുളളവര് ആരെങ്കിലും വേണം. നിങ്ങളെല്ലാവരും സാധാരണക്കാരല്ലേ. ആരെങ്കിലും ധനവാന്മാരുണ്ടോ? നിങ്ങള് എത്ര സാധാരണമായാണ് ഇരിക്കുന്നതെന്ന് നോക്കൂ. ബോംബെയില് എത്ര ഫേഷനാണ് ഉള്ളത്. ബാബയെ കാണാന് വരുമ്പോള് പറയും-നിങ്ങള് ഭൗതീക അലങ്കാരമാണ് ചെയ്തിട്ടുള്ളത്, ഇപ്പോള് 21 ജന്മത്തേക്കുവേണ്ടി സ്വര്ഗ്ഗത്തിന്റെ മാലാഖയായി മാറ്റുന്ന തരത്തില് വരൂ ജ്ഞാനത്തിന്റെ അലങ്കാരം ചെയ്യാം. സദാ സുഖികളായി മാറും. ഒരിക്കലും കരയുകയുമില്ല, ദു:ഖവുമുണ്ടാകുന്നില്ല. ഇപ്പോള് നിങ്ങള് ഭൗതീക അലങ്കാരം ഉപേക്ഷിക്കൂ. നിങ്ങളെ ജ്ഞാന രത്നങ്ങളാല് ഒന്നാന്തരമായി അലങ്കരിക്കാം, അതിന്റെ കാര്യമേ പറയണ്ട. അഥവാ എന്റെ മതമനുസരിച്ച് നടക്കുകയാണെങ്കില് മഹാറാണിയാക്കി മാറ്റാം. ഇത് നല്ലതാണല്ലോ. നിങ്ങള് എല്ലാ ഭാരതവാസികളേയും ഈ തമോപ്രധാന ആസുരീയ ലോകമാകുന്ന നരകത്തില് നിന്നും മുക്തമാക്കി സ്വര്ഗ്ഗത്തിന്റെ മഹാറാണിയാക്കി മാറ്റുന്നു.

ഇപ്പോള് നമ്മള് വെള്ള വസ്ത്രത്തിലാണ്, അടുത്ത ജന്മത്തില് നമ്മള് സ്വര്ണ്ണക്കരണ്ടി ഉപയോഗിച്ച് പാല് കുടിക്കും. ഇത് വളരെ അഴുക്കുള്ള ലോകമാണ്. സ്വര്ഗ്ഗം സ്വര്ഗ്ഗം തന്നെയാണ്. അതിന്റെ കാര്യമേ പറയണ്ട. നിങ്ങള് ഇവിടെ യാചകരാണ്. ഭാരതം ദരിദ്രമാണ്. യാചകരില് നിന്ന് ധനവാനെന്നാണ് മഹിമ. വീണ്ടും ഈ ഭാരതത്തില് തന്നെയാണ് ജന്മമെടുക്കുക. ബാബ നമ്മെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. കഴിക്കാന് ഒന്നുമില്ലാത്ത മഹാ ദരിദ്രര്ക്കാണ് ദാനം കൊടുക്കുന്നത്. ഭാരതത്തിനാണ് മഹാ ദാരിദ്ര്യമുള്ളത്. ഈ സമയം എല്ലാവരും തമോപ്രധാനമാണ് പാവപ്പെട്ട മനുഷ്യര്ക്ക് അറിയില്ല. ദിവസന്തോറും ഏണിപ്പടി താഴേക്ക് തന്നെയാണ് ഇറങ്ങുന്നത്. ഇപ്പോള് ആര്ക്കും പടി കയറാന് സാധിക്കില്ല. 16 കലയില് നിന്നും 14 കലയും പിന്നെ 12 കലയും….താഴെക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഈ ലക്ഷ്മീ-നാരായണന് പോലും ആദ്യം 16 കലാ സമ്പൂര്ണ്ണരായിരുന്നു. പിന്നീട് 14 കലയാകുമ്പോള് താഴേക്കിറങ്ങുന്നു. ഇതും നല്ലരീതിയില് ഓര്മ്മിക്കണം. ഏണിപ്പടി ഇറങ്ങി-ഇറങ്ങി തീര്ത്തും പതിതരായി മാറിക്കഴിഞ്ഞു. വീണ്ടും ആരാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്? ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു. ഇതും എല്ലാവരും പറയാറുണ്ട്. എന്നാല് ഏത് ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവര്ത്തിക്കപ്പെടുന്നതെന്ന് ആര്ക്കും അറിയില്ല. ശാസ്ത്രങ്ങളില് സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് കോടിക്കണക്കിന് വര്ഷങ്ങളുടേതാണെന്ന് എഴുതിയിട്ടുണ്ട്. സത്യയുഗം എപ്പോള് വരുമെന്ന് ചോദിക്കൂ? ഇനിയും 40,000 വര്ഷങ്ങളുണ്ടെന്ന് പറയും. കല്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണെന്ന് നിങ്ങള് തെളിയിച്ച് പറഞ്ഞുകൊടുക്കൂ. സത്യയുഗം ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് പറയുന്നു. ഘോര അന്ധകാരത്തിലാണല്ലോ. ഭഗവാന് വന്നുകഴിഞ്ഞു എന്ന് എങ്ങനെ മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കും. ഭഗവാന് കലിയുഗത്തിന്റെ അവസാനമാണ് വരുന്നതെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ഈ കാര്യങ്ങളെയെല്ലാം മനസ്സിലാക്കുന്നു. വിനാശം തൊട്ട് മുന്നില് നില്ക്കുകയാണ്. വിനാശത്തിനു മുമ്പ് ബാബയില് നിന്നും സമ്പത്തെടുക്കൂ എന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നുണ്ടെങ്കിലും എല്ലാവരും കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. അതിനാല് അവരെല്ലാം അയ്യോ അയ്യോ എന്ന് പറഞ്ഞ് മരിക്കും. നിങ്ങളുടെ ജയജയാരവം മുഴങ്ങും. അയ്യോ-അയ്യോ എന്ന് വിനാശ സമയത്താണ് പറയുന്നത്. വിപരീത ബുദ്ധിയുള്ളവര് അയ്യോ അയ്യോ എന്നു തന്നെയാണ് പറയുന്നത്. ഇപ്പോള് നിങ്ങള് സത്യമായ ബാബയുടെ സത്യമായ കുട്ടികളാണ്. നരകത്തിന്റെ വിനാശമുണ്ടാകാതെ എങ്ങനെ സ്വര്ഗ്ഗം വരും! ഇത് മഹാഭാരത യുദ്ധമാണെന്ന് നിങ്ങള് പറയും. ഈ യുദ്ധത്തിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നത്. മനുഷ്യര്ക്ക് ഒന്നും അറിയില്ല. നമുക്ക് ഇപ്പോള് ദൈവീക സ്വരാജ്യത്തിന്റെ വെണ്ണ ലഭിക്കുന്നു എന്ന് ബുദ്ധിയിലുണ്ട്. മനുഷ്യര് പരസ്പരം ബഹളമുണ്ടാക്കിക്കൊണ്ടേയിരിക്കും. അവരും നിങ്ങളും മനുഷ്യരാണ്. എന്നാല് അവര് ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. നിങ്ങള് ദൈവീക സമ്പ്രദായത്തിലുള്ളവരാണ്. ബാബ കുട്ടികള്ക്ക് സന്മുഖത്ത് മനസ്സിലാക്കി തരികയാണ്. നിങ്ങള് കുട്ടികളുടെ ഉള്ളില് സന്തോഷമുണ്ട്. ഇപ്പോള് നിങ്ങള് രാജധാനി നേടിക്കൊണ്ടിരിക്കുന്നതു പോലെ ഒരുപാട് തവണ നിങ്ങള് നേടിയിട്ടുണ്ട്. വെണ്ണക്കു വേണ്ടി അടിയുണ്ടാക്കിയ രണ്ട് പൂച്ചകളെപ്പോലെ മനുഷ്യരും അടിയുണ്ടാക്കിക്കൊണ്ടിരിക്കും. മുഴുവന് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയുടെ വെണ്ണയും നിങ്ങള്ക്കാണ് ലഭിക്കുന്നത്. നിങ്ങള് ഇവിടെ വരുന്നത് വിശ്വത്തിന്റെ അധികാരിയായി മാറാനാണ്. നമ്മള് ബാബയെ ഓര്മ്മിച്ച് കര്മ്മാതീത അവസ്ഥയെ പ്രാപിക്കും എന്ന് നിങ്ങള്ക്കറിയാം. മനുഷ്യര് പരസ്പരം യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. എന്നാല് നിങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദവി പ്രാപ്തമാക്കുക തന്നെ ചെയ്യും. ഇത് സാധാരണ കാര്യമാണ്. ബാഹുബലമുള്ളവര്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടാന് സാധിക്കില്ല. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. നിങ്ങളുടേത് അഹിംസ പരമ ദൈവീക ധര്മ്മമാണ്. രണ്ട് തരത്തിലുളള ഹിംസകളും സത്യയുഗത്തിലില്ല. ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്ന കാമമാകുന്ന ഹിംസ വളരെ മോശമാണ്. രാവണ രാജ്യം എപ്പോഴാണ് എന്ന് ആര്ക്കും അറിയില്ല. ഇപ്പോള് വിളിക്കുന്നു-വന്ന് നമ്മളെ പാവനമാക്കി മാറ്റൂ. അപ്പോള് ഒരു സമയം പാവനമായിരുന്നു. ഭാരതവാസികളായ കുട്ടികള് തന്നെയാണ് വിളിക്കുന്നത്-ദുഃഖത്തില് നിന്ന് മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ. കൃഷ്ണനെ ഹരി എന്നും പറയാറുണ്ട്. ബാബാ നമ്മെ ഹരിയുടെ അടുത്തേക്ക് കൊണ്ടുപോകൂ. ഹരിയുടെ അടുത്തേക്ക് എന്നാല് കൃഷ്ണപുരി. ഈ ലോകം കംസപുരിയാണ്. ഈ കംസപുരിയാകുന്ന ലോകം നമ്മള് ഇഷ്ടപ്പെടുന്നില്ല. മായയുടെ ഒരു കളിയെക്കുറിച്ച് കാണിക്കുന്നുണ്ട്. രാവണ രാജ്യം ദ്വാപരയുഗം മുതലാണ് തുടങ്ങുന്നതെന്ന് നിങ്ങള്ക്കറിയാം. പാവനമായ ദേവതകള് പതിതരാകാന് തുടങ്ങുന്നു. ഇതിന്റെ അടയാളങ്ങളും ജഗന്നാഥ പുരിയിലുണ്ട്. ലോകം വളരെ അഴുക്കാണ്. ഇപ്പോള് നമ്മള് ഈ കാര്യങ്ങളില് നിന്നെല്ലാം മാറി സ്വര്ഗ്ഗത്തിലേക്ക് പോകുന്നു. ഇതില്വളരെ പരിശ്രമമുണ്ട്. മഹാവീരനാകണം. ബാബയുടേതായി പതിതമാകരുത്. മനുഷ്യര് മനസ്സിലാക്കുന്നത് -സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാല് കാമത്തിന്റെ തീ പിടിക്കില്ല എന്നത് അസംഭവ്യമാണെന്ന്, ഇവിടെ സ്ത്രീയേയും പുരുഷനേയും സഹോദരനും സഹോദരിയുമാക്കി മാറ്റുന്നതുകൊണ്ടാണ് ബഹളമുണ്ടാക്കുന്നത്. ഇങ്ങനെ എവിടേയും എഴുതി വെച്ചിട്ടില്ലല്ലോ. ഇവിടെ എന്ത് മായാജാലമാണെന്ന് അറിയില്ല. നോക്കൂ, നിങ്ങള് ബ്രഹ്മാകുമാരിമാരുടെ അടുത്തക്ക് പോയാല് നിങ്ങളെ അവിടെ കെട്ടിയിടും. ഇങ്ങനെയെല്ലാം പലരും പ്രചരിപ്പിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പാര്ട്ടുള്ളവര് എങ്ങനെയാണെങ്കിലും വരും. ഇതില് പേടിക്കേണ്ട കാര്യം തന്നെയില്ല. ശിവബാബ ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും സദ്ഗതി ദാതാവുമാണ്. ബ്രഹ്മാവിലൂടെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നു. ആര്ക്കും വായിക്കാന് പറ്റുന്ന വിധത്തില് വലുതാക്കി എഴുതണം. പവിത്രതക്കു തന്നെ എത്ര വിഘ്നങ്ങളാണുണ്ടാകുന്നത്.

ബാബ പറയുന്നു- ഒരു ദേഹധാരിയിലും മോഹത്തിന്റെ ചരടിനെ ബന്ധിപ്പിക്കരുത്. അഥവാ മോഹത്തിന്റെ ചരട് എവിടെയെങ്കിലും ബന്ധിച്ചിട്ടുണ്ടെങ്കില് കുടുങ്ങിപ്പോകും. ഇവിടെ അമ്മ മരിച്ചാലും ഹല്വ കഴിക്കണം…ബാബ മുന്നില് ഇരുത്തി ചോദിക്കാറുണ്ട്-നിങ്ങളുടെ ആരെങ്കിലും നാളെ മരിക്കുകയാണെങ്കില് കരയില്ലല്ലോ. കണ്ണുനീര് വന്നാല് തോറ്റുപോയി. ഒരു ശരീരം വിട്ട് മറ്റൊന്നെടുക്കുകയാണെങ്കില് കരയേണ്ട ആവശ്യമെന്താണ്! രണ്ടാമതൊരാള് കേട്ടാല് പറയും വായിലൂടെ ശുഭമായത് പറയൂ എന്ന്. നോക്കൂ, നല്ലതു തന്നെയാണ് പറയുന്നത്. സത്യയുഗത്തില് കരയില്ല. എന്നാല് നിങ്ങളുടെ ഈ ബ്രാഹ്മണ ജീവിതം ദേവതകളെക്കാളും ഉയര്ന്നതാണ്. നിങ്ങള് എല്ലാവരേയും കരയുന്നതില് നിന്ന് മുക്തമാക്കുന്നവരാണ്, പിന്നെ നിങ്ങള്ക്കെങ്ങനെ കരയാന് സാധിക്കും! നമ്മെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന പതിമാരുടേയും പതിയായ ബാബയെ ലഭിച്ചു. പിന്നെ നരകത്തിലേക്ക് തള്ളിയിടുന്നവര്ക്കു വേണ്ടി കരയേണ്ട കാര്യമെന്താണ്! ബാബ സമ്പത്ത് എടുക്കാന് വേണ്ടി എത്ര മധുര-മധുരമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ഈ സമയം ഭാരതത്തിന്റെ എത്ര അമംഗളമാണ് സംഭവിച്ചിരിക്കുന്നത്. ബാബ വന്നാണ് ഭാരതത്തിന്റെ മംഗളം ചെയ്യുന്നത്. ഭാരതത്തെ മഗധ ദേശമെന്നാണ് പറയുന്നത്. സിന്ധിനെപ്പോലെ പരിഷ്കാരിയായ മറ്റൊരു ദേശവുമില്ല. വിദേശത്തില് നിന്നാണ് ഫേഷന് പഠിച്ച് വരുന്നത്. പെണ്കുട്ടികള് തലമുടിക്കു വേണ്ടി മാത്രം എത്രയാണ് ചിലവാക്കുന്നത്. അവരെ നരകത്തിന്റെ മാലാഖമാര് എന്നാണ് പറയുന്നത്. ബാബ നിങ്ങളെ സ്വര്ഗ്ഗത്തിന്റെ മാലാഖമാരാക്കി മാറ്റുകയാണ്. ഈ കാര്യം മറ്റുളളവരോട് പറഞ്ഞാല് പറയും, നമുക്ക് ഈ ലോകം തന്നെയാണ് സ്വര്ഗ്ഗം, ഈ സുഖമെങ്കിലും എടുക്കട്ടെ, നാളെ എന്ത് സംഭവിക്കുമെന്ന് നമുക്കെങ്ങനെ അറിയാം. ഇങ്ങനെയുളള അനേക ചിന്താഗതിക്കാരും വരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സത്യം-സത്യമായ ആത്മീയ വഴികാട്ടിയായി മാറി എല്ലാവര്ക്കും വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ശരീര നിര്വ്വഹണാര്ത്ഥം ജോലി ചെയ്ത് കൊണ്ടും ഓര്മ്മയുടെ യാത്രയില് കഴിയണം. കാര്യവ്യവഹാരത്തില് ബുദ്ധിമുട്ട് അനുഭവപ്പെടരുത്.

2. ജ്ഞാനത്താല് അലങ്കരിച്ച് സ്വയത്തെ സ്വര്ഗ്ഗത്തിന്റെ മാലാഖയാക്കി മാറ്റണം. ഈ തമോപ്രധാന ലോകത്തില് ശാരീരിക അലങ്കാരം ചെയ്യരുത്. കലിയുഗീ ഫേഷന് ഉപേക്ഷിക്കണം.

വരദാനം:-

സഹജയോഗീ ജീവിതത്തിന്റെ അനുഭവം ചെയ്യുന്നതിന് വേണ്ടി ജ്ഞാനസഹിതം നിര്മ്മോഹിയാകൂ, കേവലം പുറമെയുള്ള നിര്മ്മോഹമല്ല, മറിച്ച് ഉള്ളുകൊണ്ടുള്ള മോഹം പാടില്ല. ആര് എത്രയും നിര്മ്മോഹിയായിരിക്കുന്നുവോ അത്രയും അവശ്യം സ്നേഹിയുമായിരിക്കും. വേറിട്ട അവസ്ഥ സ്നേഹിയുടെ അനുഭവം ചെയ്യിക്കുന്നു. ആര് പുറമെയുള്ള മോഹത്തില് നിന്ന് വേറിട്ടിരിക്കുന്നില്ലയോ അവര് സ്നേഹിയാകുന്നതിന് പകരം പരവശരായി മാറുന്നു. അതിനാല് സഹജയോഗി അതായത് നിര്മ്മോഹിയുടെയും സ്നേഹിയുടെയും യോഗ്യതയുള്ള സര്വ്വ മോഹങ്ങളില് നിന്നും മുക്തരാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top