26 June 2021 Malayalam Murli Today | Brahma Kumaris

26 june 2021 Read and Listen today’s Gyan Murli in Malayalam 

June 25, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ബാബയുടെ ശ്രീമത്താണ് - ഈ പഴയ ലോകത്തില് നിന്നും തന്റെ മുഖത്തെ തിരിക്കണം, ജീവന്മുക്തിക്കു വേണ്ടി തന്റെ സ്വഭാവത്തെ ദൈവീകമാക്കി മാറ്റൂ.

ചോദ്യം: -

ഏതൊരു സ്വഭാവമാണ് ബാബക്കല്ലാതെ വേറെയാര്ക്കും അഭ്യസിപ്പിക്കാന് സാധിക്കാത്തത്?

ഉത്തരം:-

പവിത്രമായിരിക്കണം ഒപ്പം മറ്റുള്ളവരെ പവിത്രമാക്കി മാറ്റണം – ഇതാണ് ഏറ്റവും വലിയ ദൈവീക സ്വഭാവം. നിങ്ങള് ഗൃഹസ്ഥത്തില് കഴിഞ്ഞും പവിത്രമായി ജീവിക്കൂ, ഈ പഠിപ്പ് ഒരു ബാബയാണ് നല്കുന്നത്, മറ്റുള്ളവര്ക്ക് നല്കാന് കഴിയില്ല. നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്. നിങ്ങള് ഈ പഴയ ലോകത്തെ തന്നെ ബുദ്ധിയില് നിന്നും മറക്കുകയാണ്. നിങ്ങള്ക്ക് അറിയാം പവിത്രതയുടെ ധാരണ ചെയ്യുന്നതിലൂടെ മറ്റു സ്വഭാവങ്ങളെല്ലാം സ്വതവെ വന്നു ചേരും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്ന് അന്ധകാരത്തിലാണ് മനുഷ്യന്…..

ഓം ശാന്തി. കുട്ടികള് ഗീതത്തിന്റെ ഈ വരി കേട്ടോ. ഒരു ഭാഗത്ത് മുഴുവന് ലോകവും ഭക്തി മാര്ഗ്ഗത്തിലാണ് അതോടൊപ്പം നിങ്ങള് കുട്ടികള് മറ്റൊരു ഭാഗത്ത് ജ്ഞാന മാര്ഗ്ഗത്തിലും. അവര് ഭക്തിയുടെ ഏണിപ്പടി കയറി കൊണ്ടിരിക്കുന്നു എന്നാല് നിങ്ങള് ജ്ഞാനത്തിന്റെ ഏണിപ്പടിയാണ് കയറി കൊണ്ടിരിക്കുന്നത്. ഭക്തിയുടെ ഏണിപ്പടി ഇറങ്ങുകയാണ്. കുട്ടികള്ക്ക് അറിയാം – അരകല്പം ഭക്തിയുടെ ഏണിപ്പടി കയറുകയായിരുന്നു. ആദ്യം അവ്യഭിചാരി(ഒന്നില് മാത്രം) ഭക്തിയായിരുന്നു, പിന്നീട് അത് വ്യഭിചാരി ഭക്തിയായി തീര്ന്നു. തീര്ത്തും അന്ധവിശ്വാസത്തിലേക്ക് വന്നിരിക്കുകയാണ്. ഒന്നും മനസ്സിലാക്കുന്നില്ല. ഞങ്ങള് ഇരുട്ടിലാണ് എന്നും പാടുന്നുണ്ട്. സത്ഗുരുവില്ലാത്തതു കൊണ്ടാണ് അജ്ഞാന അന്ധകാരത്തില് ജീവിക്കേണ്ടി വരുന്നത്. ഇവിടെയാണെങ്കില് ധാരാളം ഗുരുക്കന്മാരുണ്ട്. അപ്പോള് സത്യമായ ഗുരു ആരാണ്? സന്യാസിമാര്, ഗുരുക്കന്മാര്, മഹാത്മാക്കള്, ഭക്തര് എല്ലാവരും സാധന ചെയ്യുകയാണ് അഥവാ ഭഗവാനെ ഓര്മ്മിക്കുന്നുണ്ട്. ശാസ്ത്രങ്ങളും വേദങ്ങളും ഉപനിഷത്തുകളുമെല്ലാം പഠിക്കുന്നുണ്ട് എന്നിട്ടും പറയുകയാണ്, എപ്പോഴാണോ ഭഗവാന് വരുന്നത് അപ്പോള് ഞങ്ങള്ക്ക് സദ്ഗതി പ്രാപ്തമാകും എന്ന്. സദ്ഗതി ദാതാവിനെ ആണ് പതിത പാവനന് എന്നും പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് ഘോരമായ അന്ധകാരത്തില് അല്ല. നിങ്ങള് ജ്ഞാനത്തിന്റെ പ്രകാശത്തില് എത്തി കഴിഞ്ഞു. പതിത പാവനനായ ബാബയെ നിങ്ങള്ക്ക് അറിയാം അതോടൊപ്പം ബാബയെ ഓര്മ്മിക്കുന്നുമുണ്ട്. ഓരോ കുട്ടിയും എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ ഒപ്പം ജ്ഞാനത്തിന്റെ ധാരണ ചെയ്യുന്നുവോ അത്രയും അവരുടെ അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാകും. ഇപ്പോള് ബാബക്കു മാത്രമെ നിങ്ങളെ പ്രകാശത്തിലേക്ക് കൊണ്ടു പോകാന് സാധിക്കുകയുള്ളു. ജ്ഞാനത്തിന്റെ അഞ്ജനം സദ്ഗുരു നല്കി……എന്നാല് അത് കണ്ണില് എഴുതുന്ന (കണ്മഷി)യുടെ സുറുമയുടെ കാര്യമല്ല. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ജ്ഞാനത്തോടൊപ്പം യോഗവും ഉണ്ടാകും. തീര്ച്ചയായും ആരാണോ ഭക്തിയെല്ലാം ചെയ്യാന് അഭ്യസിപ്പിക്കുന്നത്, അവരോടും യോഗം വെക്കുമല്ലോ. ഇപ്പോള് നിരാകാരനായ പരംപിതാ പരമാത്മാവിന്റെ കൂടെയാണ് നിങ്ങള് കുട്ടികള് ബുദ്ധിയോഗം വെച്ചിട്ടുള്ളത്. നിങ്ങളിലും നമ്പര്വൈസായിട്ടാണ് ഉള്ളത്. നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ ആര്ക്കും സര്വ്വശക്തിവാനായ പരംപിതാ പരമാത്മാവിന്റെ കൂടെ ബുദ്ധിയോഗമില്ല. നിങ്ങള്ക്ക് ബാബയുടെ കൂടെ, മുക്തി, ജീവന്മുക്തിധാമത്തിന്റെ കൂടെ യോഗം വെക്കണം. ജീവന്മുക്തിക്കു വേണ്ടി വളരെ നല്ല ദൈവീക സ്വഭാവങ്ങള് ഉണ്ടായിരിക്കണം. ഈ സമയത്ത് എല്ലാവരും ആസുരീയ സ്വഭാവമുള്ളവരാണ്. പരമപിതാ പരമാത്മാവിന്റെയും ഗുണങ്ങളെയാണല്ലോ പാടാറുള്ളത്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്, സത്യമാണ്, ചൈതന്യമാണ്, ആനന്ദത്തിന്റെ സാഗരമാണ്, ജ്ഞാന സാഗരമാണ്. എന്നന്നേക്കും ബാബ പവിത്രതയുടെ സാഗരമാണ്. ബാബയുടെ ഈ പദവി അവിനാശിയാണ് എന്നാല് അവിനാശിയായി ഈ പദവി മനുഷ്യന് പ്രാപ്തമാകില്ല. നിങ്ങളും ഇപ്പോള് ജ്ഞാന സാഗരവും, പവിത്രതയുടെ സാഗരവും ആകുന്നുണ്ട് പക്ഷെ ഇതിലും പരിധിയുള്ളവരായി മാറുന്നു. ബാബ പറയുകയാണ് – ഞാന് പരിധിയില്ലാത്തതാണ്. നിങ്ങളെ പരിധിയില്ലാത്തതാക്കി മാറ്റാന് സാധിക്കുകയില്ല. ഇല്ലെങ്കില് ഈ സൃഷ്ടിയുടെ കളി എങ്ങനെ നടക്കും? 84 ജന്മങ്ങള് എങ്ങനെ അനുഭവിക്കും? നിങ്ങള്ക്ക് എന്നന്നേക്ക് അഥവാ പരിധിയില്ലാത്തതാകാന് സാധിക്കുകയില്ല. നിങ്ങളെ പരിധിയുള്ള, അര്ത്ഥം 21 ജന്മങ്ങളിലേക്ക് ആക്കി തീര്ക്കുന്നു. 21 കുലം എന്നെല്ലാം എഴുതപ്പെട്ടിട്ടുണ്ട്. നിങ്ങള് എന്നന്നേക്കുമായി എല്ലാത്തിലും പരിധിയില്ലാത്തവരായി മാറില്ല, ഇങ്ങനെ ഡ്രാമയില് നിയമമില്ല. എന്നാല് ബാബയാണെങ്കില് സദാ പാവനമാണ്. ബാബ പരംധാമത്തിലാണ് വസിക്കുന്നത്. എന്റെയടുത്ത് ജ്ഞാനം, പവിത്രത എല്ലാമുണ്ട്. നിങ്ങള് മറന്നു പോവുകയാണ് അതായത് ഈ സമയത്ത് ബാബ വന്ന് കുട്ടികളെ ഘോരമായ അന്ധകാരത്തില് നിന്നും മാറ്റി ജ്ഞാന യോഗത്തിലൂടെ പവിത്രമാക്കി മാറ്റുകയാണ്, അതല്ലാതെ വേറെയാര്ക്കും തന്നെ ഞാന് പരംധാമത്തില് നിന്നാണ് വന്നിരിക്കുന്നത്, അതിനാല് എന്നെ ഓര്മ്മിക്കൂ എന്നൊന്നും പറയാന് കഴിയുകയില്ല. ബാബ പറയുകയാണ് എന്റെ മഹാവാക്യങ്ങളെ ആര്ക്കും കോപ്പി ചെയ്യാന് സാധിക്കില്ല. 21 ജന്മങ്ങളിലേക്ക് നിങ്ങള് കുട്ടികളെ രാജാക്കന്മാരുടേയും രാജാവാക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത്. അപ്പോള് രാജാക്കന്മാരുടേയും രാജാവാകണമല്ലോ. എന്നാല് കല്പം മുമ്പ് ആരാണോ രാജാവായിട്ടുള്ളത് അവരാണ് ആയി തീരുക.

നിങ്ങള്ക്ക് അറിയാം- എത്ര കുട്ടികളാണ് പവിത്രരാകുന്നത്, എത്ര പേരാണ് അജാമിലനെ പോലെ പാപിയാകുന്നതും. എത്ര അശുദ്ധവും അഴുക്ക് നിറഞ്ഞവരുമായി തീരുന്നു. ബാബക്ക് വന്ന് അഴുക്ക് നിറഞ്ഞ വസ്ത്രങ്ങളെ (ആത്മാക്കളെ) ശുദ്ധമാക്കേണ്ടി വരുന്നു. ആത്മാവിലാണ് അഴുക്ക് നിറഞ്ഞത്. ആത്മാക്കള്ക്ക് മനസ്സിലാക്കി തരുകയാണ് നിങ്ങളെ മായ എത്ര അഴുക്ക് നിറഞ്ഞവരാക്കി, കേവലം ഈ ഒരു ജന്മത്തിന്റെ കാര്യമല്ല. ഇത് ജന്മജന്മാന്തരങ്ങളുടെ കാര്യമാണ്, ആത്മാവിനെ ശുദ്ധമാക്കുന്നതിന് ലക്ഷ്യമാകുന്ന സോപ്പ് ബാബ നല്കിയിരിക്കുന്നു. എത്രത്തോളം നിങ്ങള് ബാബയെ ഓര്മ്മിക്കുന്നോ അത്രയും അണഞ്ഞ് പോയ ആത്മ ദീപം യോഗത്തിലൂടെ പ്രകാശിക്കാന് തുടങ്ങും. സ്മൃതി ഉണര്ത്തി തരുകയാണ്- നിങ്ങളെ ഞാന് സ്വര്ഗ്ഗത്തിലേക്ക് അയച്ചിരുന്നു പിന്നെ മായയാണ് നിങ്ങളെ അഴുക്കുള്ളവരാക്കി മാറ്റിയത്. ഇപ്പോള് വീണ്ടും ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നതിന് വന്നിരിക്കുകയാണ്. ഞാന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ പഠിപ്പ് നല്കുകയാണ്. ആത്മാവിനോടാണ് സംസാരിക്കുന്നത്, അല്ലയോ കുട്ടികളേ, ലൗകിക അച്ഛനെ മറന്നുകൊള്ളൂ. ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും മറന്ന് അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് ശുദ്ധരാകും. നിങ്ങള്ക്ക് ഭാവിയില് പുതിയ ശരീരവും കിട്ടും. പിന്നീട് എല്ലാ തത്വങ്ങളും പുതിയതും സതോപ്രധാനവുമാകും. ബാബ പറയുകയാണ് – ഇപ്പോള് ഈ പഴയ ലോകത്തെ മറന്നോള്ളൂ, എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് എന്റെയടുത്ത് എത്തിച്ചേരും പിന്നീട് സ്വര്ഗ്ഗത്തിലേക്കും പോകും. ഇത് പഴയ ലോകമാണ്. ഇവിടെ എന്തെങ്കിലും സാധനങ്ങള് ഉണ്ടാക്കിയാല് അതിന് പുതിയ പേര് കൊടുക്കാറുണ്ടല്ലോ. ഏതുപോലെയാണോ പുതിയ ഡല്ഹി, പഴയ ഡല്ഹി എന്നെല്ലാം പറയുന്നത്. പക്ഷെ ലോകം പഴയതാണല്ലോ. ഇപ്പോള് ഈ പഴയ ലോകത്തില് നിന്നും നിങ്ങള് കുട്ടികളുടെ ബുദ്ധിയോഗം പൂര്ണ്ണമായും മാറിയിരിക്കണം. നമ്മള് ആത്മാക്കള് മധുരമായ വീട്ടിലേതാണ് അഥവാ നിര്വ്വാണധാമത്തിലേതാണ്, നമുക്ക് അവിടേക്ക് പോകണം. സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്യേണ്ടി വരും. ബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കൂ എങ്കില് അന്തിമ സമയത്ത് സദ്ഗതി ഉണ്ടാകും. മനുഷ്യരാണെങ്കില് അനേകരെ ഓര്മ്മിക്കുന്നുണ്ട്. ചിലര് ഏതെങ്കിലും ഗുരുവിനെ, ചിലര് കൃഷ്ണനെ. കൃഷ്ണന് എവിടെ പോയിട്ടുണ്ടാകും? ഇത് ആര്ക്കും അറിയില്ല. മനുഷ്യര് ഇത് മനസ്സിലാക്കുന്നില്ല – പുനര്ജന്മത്തിലേക്ക് എല്ലാവര്ക്കും വരുക തന്നെ വേണം. സൃഷ്ടിയുടെ ആരംഭം മുതല് ഈ ആചാരവും രീതിയും നടക്കുന്നുണ്ട്. സത്യയുഗത്തിന്റെ ആരംഭത്തില് ദേവി ദേവതകളായിരുന്നു, തീര്ച്ചയായും പുനര്ജന്മം അവിടെ നിന്നായിരിക്കും ആരംഭിച്ചത്. ആദ്യമാദ്യത്തെ പവിത്രമായ മനുഷ്യന് ശ്രീകൃഷ്ണനാണ്, കൃഷ്ണന്റെ മഹിമയാണ് കൂടുതല്. ലക്ഷ്മി നാരായണനു പോലും ഇത്രയും മഹിമ ഉണ്ടാകില്ല എന്തുകൊണ്ടെന്നാല് കുട്ടികള് പവിത്രവും സതോപ്രധാനവുമായിരിക്കും അതുകൊണ്ടാണ് കുട്ടികളുടെ ഇത്രയും മഹിമ പാടുന്നത്. വളരെയധികം മഹിമ കൃഷ്ണന് നല്കുന്നുണ്ട്. പക്ഷെ കൃഷ്ണപുരി എവിടെയാണ് എന്നത് ആര്ക്കും അറിയില്ല. സത്യയുഗത്തെയാണ് വൈകുണ്ഠം എന്ന് പറയുന്നത് പിന്നെ കൃഷ്ണനെ ദ്വാപരത്തിലാണ് എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്നതാണ് അറിയാത്തത്. ഒരേ വസ്തു മറ്റൊരു പേരിലോ രൂപത്തിലോ ദേശത്തിലോ വരില്ല. അതേ നാമത്തിലും രൂപത്തിലും മറ്റൊരു ജന്മത്തിലും വരില്ല. കൃഷ്ണന് സത്യയുഗത്തിലാണ് ഉണ്ടായിരുന്നത്. നിങ്ങള്ക്ക് അറിയാം, ആ ജഗദംബയും ജഗത്പിതാവും തന്നെയാണ് ലക്ഷ്മി നാരായണനായി തീരുന്നത്. സത്യയുഗത്തെയാണ് കൃഷ്ണപുരി എന്ന് പറയുന്നത്. ഇപ്പോള് കംസപുരിയാണ്. ഇവിടെയുള്ളത് എല്ലാം ആസുരീയ പേരുകളാണ്. അവിടെ ഉണ്ടായിരുന്നത് ദൈവീക സമ്പ്രദായമാണ്, ഇവിടെയുള്ളത് ആസുരീയ സമ്പ്രദായമാണ്. ബാബയിരുന്ന് സംഗമത്തില് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, ബാബയാണ് രചയിതാവ്. ബാബയെ ആണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപന് എന്ന് പറയുന്നത്. അപ്പോള് തീര്ച്ചയായും പുതിയ മനുഷ്യ സൃഷ്ടിയെ രചിച്ചിട്ടുണ്ടാകും. നിങ്ങള് പാടുന്നുമുണ്ട്- ബാബാ അങ്ങ് പതിതപാവനനാണ്. ഈ പതിത സൃഷ്ടിയിലേക്ക് വന്ന് പാവനമാക്കൂ. പാവനമായ സൃഷ്ടിയെ രചിച്ച് ഈ പതിതമായ സൃഷ്ടിയുടെ വിനാശം ചെയ്യൂ എന്നെല്ലാം പറയുന്നുണ്ട്. ഈ കാര്യങ്ങളെ വേറെയാരും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ കൂടെയാണ് യോഗം വെച്ചിരിക്കുന്നത്. നിങ്ങള് കാണുന്നുണ്ട് ബാബ അഴുക്ക് പിടിച്ച വസ്ത്രങ്ങളെ ശരിയാക്കുകയാണ്. ചിലത് മുറിഞ്ഞു പോകുന്നുണ്ട്, ചിലത് കേടു വന്നും പോകുന്നുണ്ട്. ചിലര് വളരെ അഴുക്ക് നിറഞ്ഞതും, അജാമിലനെ പോലെയുള്ള പാപിയാണ്, അവര്ക്ക് തീര്ത്തും ധാരണ ഉണ്ടാകില്ല. ബാബ എത്ര നല്ല കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. മധുരമായ ഓമനകളായ കുട്ടികളേ – ഏറ്റവും പ്രിയപ്പെട്ട അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഏറ്റവും പ്രിയപ്പെട്ട സുഖധാമത്തേയും ഓര്മ്മിക്കൂ. ഇതും ഇപ്പോഴാണ് നിങ്ങള് അറിഞ്ഞത്. ലോകത്തിലാര്ക്കും ഇത് അറിയില്ല. ഇപ്പോഴാണെങ്കില് വളരെയധികം ദു:ഖം നിറഞ്ഞ ലോകമാണ്. മനുഷ്യര് അയ്യോ അയ്യോ എന്ന് നിലവിളിക്കുകയാണ്, പരസ്പരം അടി കൂടുന്നു. പിന്നെ ഭഗവാനെ രക്ഷിക്കണേ എന്നും പറയുന്നു, ഇത് തീര്ച്ചയായും മുഖത്തില് നിന്നും വരുമല്ലോ. ബാബ മുക്തിദാതാവാണ്.

നിങ്ങള്ക്ക് അറിയാം – ബാബ വന്നിരിക്കുകയാണ് പൊതുവെ എല്ലാവരേയും വിശേഷിച്ച് നിങ്ങള് കുട്ടികളെ സുഖധാമത്തിലേക്ക് കൊണ്ടു പോകുന്നതിന്. നിങ്ങള് കുട്ടികളും നമ്പര്വാറാണ് ഈ ലഹരിയുടെ കാര്യത്തില്. ഈ പഠിപ്പ് ചെറുതൊന്നുമല്ല, നോക്കൂ ആരെയാണ് പഠിപ്പിക്കുന്നത് എന്ന്. അജാമിലനെ പോലെയുള്ള പാപാത്മാക്കള്ക്ക് പഠിപ്പ് നല്കി അവരെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും. എല്ലാവരും തമോപ്രധാനമാണ്, അവരെ സതോപ്രധാനമായ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകണം. കുട്ടികള്ക്ക് വീണ്ടും വീണ്ടും മനസ്സിലാക്കി തരുകയാണ് ഇവിടെ നിങ്ങള്ക്ക് ദൈവീക ഗുണങ്ങളുടെ ധാരണ ചെയ്യണം. ഇവിടെ നിങ്ങളുടെ ബുദ്ധിയില് ലക്ഷ്യമുണ്ട്. ഈ പവിത്രതയുടെ അച്ചടക്കം വേറെയാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. സന്യാസിമാര് വീട് ഉപേക്ഷിക്കാനാണ് പഠിപ്പിക്കുക. ഇവിടെ ബാബ പറയുകയാണ് – നിങ്ങള്ക്ക് വീടൊന്നും ഉപേക്ഷിക്കേണ്ട. നിങ്ങള്ക്ക് ഈ പഴയ ലോകത്തെ ഉപേക്ഷിക്കണം. അതാണെങ്കില് പരിധിയുള്ള സന്യാസമാണ്, ഇതാണ് പരിധിയില്ലാത്ത സന്യാസമാണ്. സന്യാസിമാര്ക്ക് പോലും എത്ര ആദരവാണ് പ്രാപ്തമാകുന്നത്. സന്യാസിമാര് സര്ക്കാറിന് പോലും നിര്ദേശങ്ങള് കൊടുക്കാറുണ്ട്. മുന്നോട്ട് പോകവേ ഈ സന്യാസിമാരും നിങ്ങള് മാതാക്കളുടെ പാദങ്ങളില് വീഴും. മാതാക്കളില്ലെങ്കില് അവരുടെ ഉദ്ധാരണം നടക്കില്ല എന്തുകൊണ്ടെന്നാല് നിങ്ങളാണ് ജ്ഞാനം കൊടുക്കുന്നത്. ബാക്കി കാലില് വീഴേണ്ട കാര്യമൊന്നും ഇവിടെയില്ല. അതെ, ആരെങ്കിലും നമ്സക്കാരം അഥവാ രാമ-രാമ എന്ന് പറയുകയാണെങ്കില് തിരിച്ച് അവരോടും പറയേണ്ടി വരും. ബാബയും പറയുന്നുണ്ട്, കുട്ടികളെ നമസ്തെ. ഞാന് നിങ്ങള് കുട്ടികളെ എന്നെക്കാളും ഉയര്ന്നവരാക്കി മാറ്റുകയാണ്. നിങ്ങളെ ബ്രഹ്മാണ്ഡത്തിന്റേയും സൃഷ്ടിയുടേയും രണ്ടിന്റേയും അധികാരിയാക്കുകയാണ് അതോടെ ഞാന് വാനപ്രസ്ഥത്തിലേക്ക് പോവുകയും ചെയ്യും. പക്ഷെ നിങ്ങള്ക്ക് ശ്രീമത്തിലൂടെ നടക്കുക തന്നെ വേണം. ഈ പഴയ ലോകത്തില് നിന്നും തന്റെ മുഖത്തെ തിരിക്കണം. രാമന്റെയും, രാവണന്റെയും, സീതയുടേയും കളിപ്പാവകളുണ്ടല്ലോ. സീത രാവണനില് നിന്നും പുറം തിരിച്ചും രാമന്റെ മുഖം നോക്കിയും പാവയെ വെക്കും. കൃഷ്ണന്റെയും ചിത്രമുണ്ടല്ലോ – നരകത്തെ കാലു കൊണ്ട് അകറ്റുകയാണ് അതോടൊപ്പം കൈകളില് സ്വര്ഗ്ഗത്തിന്റെ ചിത്രവും കാണിക്കാറുണ്ട്. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരികയാണ് പക്ഷെ വിരളം ചില വ്യാപാരികള്ക്കാണ് ഈ വ്യാപാരം ചെയ്യാന് കഴിയുക. ബാബക്ക് തന്റെ പഴയ ശരീരം, മനസ്സ്, ധനത്തെ കൊടുത്ത് പുതിയത് എടുക്കണം. ഇത് വലിയ ഒന്നാന്തരം ഇന്ഷ്വറന്സാണ്. ബാബ പറയുകയാണ് – നിങ്ങള് സ്വയത്തെ പവിത്രമാക്കി മാറ്റിയാല് പിന്നെ ശരീരവും പവിത്രമായത് പ്രാപ്തമാകും. പിന്നെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ രാജ്യം ഭരിക്കും അതിനാലാണ് വ്യാപാരിയെന്നും മായാജാലക്കാരന് എന്നെല്ലാം പറയുന്നത്. പതിതരെ പാവനമാക്കുക – ഇതിനെയാണ് ഈശ്വരീയ മായാജാലം എന്ന് പറയുന്നത്. ബാബ പറയുകയാണ് നരകവാസികളെ സ്വര്ഗ്ഗവാസികളാക്കൂ, ഇത് ഒന്നാന്തരം മായാജാലമല്ലേ. ഇതില് വളരെയധികം പ്രാപ്തിയുണ്ട്. ബാബ പറയുകയാണ് – രാജാക്കന്മാരുടേയും രാജാവാകൂ, ഫോളോ ചെയ്യൂ. ബാബ ഇരിക്കുന്നുണ്ടല്ലോ. എന്റെ രഥം അധര്കുമാരനാണ്, എന്നാല് മമ്മ കുമാരിയാണ്, കന്യകയാണ്. അതിനാല് ഫോളോ ചെയ്തോള്ളൂ. സമ്പത്ത് ബാബയില് നിന്നുമാണ് പ്രാപ്തമാകുന്നത്. നിങ്ങള് പറയും ഞങ്ങള് സഹോദരി സഹോദരന്മാര് ബാബയിലൂടെ സമ്പത്ത് പ്രാപ്തമാക്കി കൊണ്ടിരിക്കുകയാണ്. ലൗകികത്തിലാണെങ്കില് സഹോദരിമാര്ക്ക് സമ്പത്ത് പ്രാപ്തമാകാറില്ല, സഹോദരന് കിട്ടാറുണ്ട്. ഇവിടെയാണെങ്കില് നിങ്ങള് എല്ലാവര്ക്കും പ്രാപ്തമാകണം എന്തുകൊണ്ടെന്നാല് നിങ്ങള് എല്ലാവരും ആത്മാക്കളാണല്ലോ. ബാബ പറയുകയാണ്- നിങ്ങള് എല്ലാവര്ക്കും എന്റെ അടുത്തേക്ക് വരണം. പിന്നെ ഈ സഹോദരി സഹോദരന് എന്ന ബന്ധവും ഇല്ലാതാകും. നിര്വ്വാണധാമത്തില് അച്ഛനും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഉള്ളത്, അതുകൊണ്ടാണ് നമ്മള് എല്ലാവരും സഹോദരന്മാരാണ് എന്ന് പറയുന്നത്. അഥവാ ഈശ്വരനെ സര്വ്വവ്യാപി ആക്കിയാല് പിന്നെ സഹോദര ബന്ധത്തിന് പകരം എല്ലാവര്ക്കും പരസ്പരം അച്ഛന്റെ ബന്ധമായിരിക്കും. ഈ സര്വ്വവ്യാപിയുടെ ജ്ഞാനം എത്ര ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ ഓര്മ്മയിലാണ്. ബാബയെ ഓര്മ്മിക്കുന്നതിലാണ് വളരെ പരിശ്രമമുള്ളത്. ഏതെങ്കിലും ആസനത്തില് ഇരിക്കണം എന്നു പോലുമില്ല. നിങ്ങള്ക്ക് ലക്ഷ്യം പ്രാപ്തമായിരിക്കുന്നു. ഇവിടെയാണെങ്കില് നിങ്ങള് കേവലം മുരളി കേള്പ്പിച്ചു കൊടുക്കുകയാണ്. എപ്പോഴും യോഗം ഉണ്ടല്ലോ. മുരളി കേട്ട് കഴിഞ്ഞാല് പിന്നെ നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയില് ഇരിക്കാമല്ലോ. നമ്മള് യാത്രയിലാണ്. എത്ര കഴിയുമോ ഓര്മ്മയുടെ യാത്ര ചെയ്യണം. 8 മണിക്കൂര് സേവനം ചെയ്തോളൂ, അതിനും ബാബ അനുവദിച്ചിരിക്കുന്നു. ബാക്കി സമയം ഉപയോഗിക്കണം. മുഖ്യമായ കാര്യം പവിത്രതയാണ്. നിങ്ങള്ക്ക് അറിയാം ഇത് മുള്ളുകളുടെ കാടാണ്. പരസ്പരം മുള്ള് പോലെ കുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ബാബ പറയുകയാണ് – ശരീരത്തിലൂടെ നടക്കണം. ശിവബാബയും സംസാരിക്കുന്നുണ്ട്. ബ്രഹ്മാബാബയും സംസാരിക്കുന്നുണ്ട് പക്ഷെ നിങ്ങള്ക്ക് അറിയാം ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്, നിങ്ങള് വിദ്യാര്ത്ഥികളാണ്. നിങ്ങള് പറയുന്നുണ്ട് ബാബ നമ്മുടെ അച്ഛനാണ്, അധ്യാപകനാണ് അതോടൊപ്പം സദ്ഗുരുവുമാണ്. നിങ്ങളെ തിരിച്ച് കൂടെ കൂട്ടി കൊണ്ടു പോകും എന്ന ഗ്യാരന്റിയും നല്കുന്നുണ്ട്. ഇങ്ങനെയുള്ള ഗ്യാരന്റി വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഈ ബാബയും പറയുകയാണ് – ഗോഡ് ഫാദര് തന്നെയാണ് സുഖം തരുന്ന ധര്മ്മത്തെ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. ആ അച്ഛനെ ആര്ക്കുമറിയില്ല. അഥവാ അച്ഛനെ അറിയുകയാണെങ്കില് അച്ഛന് നല്കുന്ന സമ്പത്തിനെ കുറിച്ചും അറിയും. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ലക്ഷ്യത്തെ സദാ സമീപത്ത് വെച്ച് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. സതോപ്രധാനമായ ലോകത്തിലേക്ക് പോകുന്നതിന് വേണ്ടി പവിത്രതയുടെ ശീലത്തെ സ്വായത്തമാക്കണം. ബുദ്ധി കൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം.

2) ഏറ്റവും പ്രിയപ്പെട്ട ബാബയേയും തന്റെ സുഖധാമത്തിനേയും ഓര്മ്മിക്കണം. ഈ ദു:ഖധാമത്തില് നിന്നും ബുദ്ധിയോഗത്തെ മാറ്റണം.

വരദാനം:-

എത്രയും യോഗിയായിരിക്കുന്നുവോ അത്രയും അവര്ക്ക് സര്വ്വരില് നിന്നും സഹയോഗം അവശ്യം പ്രാപ്തമാകും. യോഗിയുടെ കണക്ഷന് അഥവാ സ്നേഹം ബീജവുമായിട്ടായത് കാരണം സ്നേഹത്തിന്റെ മറുപടിയായി സര്വ്വരുടെയും സഹയോഗം പ്രാപ്തമാകുന്നു. അതിനാല് ബീജവുമായി യോഗം വെക്കുന്നവര് ബീജത്തിന് സ്നേഹമാകുന്ന വെള്ളം കൊടുക്കുന്ന സര്വ്വാത്മാക്കളിലൂടെയും സഹയോഗമാകുന്ന ഫലം പ്രാപ്തമാക്കുന്നു, എന്തുകൊണ്ടെന്നാല് ബീജവുമായി യോഗമുള്ളത് കാരണം മുഴുവന് വൃക്ഷത്തോടൊപ്പം കണക്ഷന് ഉണ്ടാകുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top