24 June 2021 Malayalam Murli Today | Brahma Kumaris

24 june 2021 Read and Listen today’s Gyan Murli in Malayalam 

June 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മാതേശ്വരിജിയുടെ പുണ്യ സ്മൃതിദിനത്തില് ക്ലാസ്സില് കേള്പ്പിക്കുവാനുളള ജഗദംബ സരസ്വതിജിയുടെ മധുര മഹാവാക്യം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ ലോകത്തില് നിന്നുമുളള ബന്ധം ഉപേക്ഷിക്കൂ….

അഥവാ നാം ഈ ലോകവുമായുളള ബന്ധം തന്നെ ഉപേക്ഷിക്കുകയാണെങ്കില് പിന്നെ ഈ ലോകം എന്തിനാണ്? ബന്ധം ഉപേക്ഷിക്കുന്ന കാര്യം വരുന്നു എങ്കില് പിന്നെന്തിനാണ് സംബന്ധം യോജിപ്പിച്ചത്. പതി-പത്നി, പിതാവ്-പുത്രന്, രാജാ-പ്രജ… എന്നീ സംബന്ധങ്ങളെല്ലാം തന്നെ ഭഗവാനാല് രചിക്കപ്പെട്ടതാണെന്നല്ലേ പറയുന്നത്. ഭഗവാനാലാണ് രചിച്ചതെങ്കില് പിന്നെന്തിനാണ് ഉപേക്ഷിക്കുന്നത്, അപ്പോള് ഈ ഗീതം തന്നെ തെറ്റായില്ലേ….

ഭഗവാന് ഏത് ജഗത്താണ് രചിച്ചത്? ജഗത്തെന്നു പറയാം ലോകമെന്നു പറയാം… ഭഗവാന് രചിച്ച ലോകം ഒരിക്കലും ഉപേക്ഷിക്കേണ്ടതായി വരുന്നില്ല. അതിനര്ത്ഥം ഭഗവാന് ഇപ്പോഴുളള സംബന്ധമല്ല രചിച്ചത്. ഇപ്പോള് ഈ ലോകത്തില് നോക്കൂ, നിങ്ങളുടെ സംബന്ധമെല്ലാം എന്തായിത്തീര്ന്നു? കര്മ്മങ്ങള് കാരണം തമോപ്രധാനതയിലേക്ക് വന്ന്-വന്ന് ഇപ്പോള് എന്തായിത്തീര്ന്നു ! കര്മ്മബന്ധനങ്ങള് പരസ്പരം മുള്ളേല്പ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ബന്ധങ്ങളും ഈ കര്മ്മക്കണക്കില്പ്പെട്ട് തമോപ്രധാനതയിലേക്ക് വന്ന്കൊണ്ട്, പരസ്പരം ദുഖം കൈമാറിക്കൊണ്ടിരിക്കുന്നു. സ്വയം ഭഗവാന് പറയുന്നു, ഞാനല്ല നിങ്ങളുടെ ദുഖത്തിന്റെ സംബന്ധം ഉണ്ടാക്കിയതെന്ന്. ഞാന് നിങ്ങള്ക്ക് നല്കിയ സംബന്ധത്തില് ഒരിക്കലും ബന്ധനമുണ്ടായിരുന്നില്ല. ഞാന് നിങ്ങള്ക്ക് നല്കിയ സംബന്ധം ശ്രേഷ്ഠമായിരുന്നു. ആ സംബന്ധത്തില് സദാ നിങ്ങള് സുഖിയായിരുന്നു. നിങ്ങളുടെ എല്ലാ സംബന്ധങ്ങളും സദാ സ്വച്ഛമായിരുന്നു. അതിനാലല്ലേ – ഇങ്ങനെയൊരു മഹിമ, രാമരാജാവ്, രാമപ്രജ, രാമധനികന്… ഇങ്ങനെയുളളവരാണ് ആ ലോകത്തില് ജീവിച്ചിരുന്നത്, അതിനെത്തന്നെയാണ് ഗൃഹസ്ഥ ധര്മ്മമെന്നും പറഞ്ഞിരുന്നത്. ധര്മ്മപത്നി, ധര്മ്മപതി, എല്ലാം ധര്മ്മത്തിന്റെ നാമത്തിലാണ്. എന്നാല് ഇപ്പോള് ആ ധര്മ്മത്തിന്റെ സംബന്ധമില്ലല്ലോ. ആ ജീവിതം പ്രത്യക്ഷത്തില് ഇല്ല. അതിനാലാണ് ബാബ പറയുന്നത്, നിങ്ങള് ഇവിടെ തന്റെതാണെന്ന് മനസ്സിലാക്കുന്ന ഈ ലോകവുമായുളള ബന്ധം ഇപ്പോള് മോശമായി. ഞാന് ഉണ്ടാക്കിയിരുന്ന ലോകത്തില് നിങ്ങളുടെ ബന്ധം എത്ര നല്ലതായിരുന്നു. എത്ര പ്രിയപ്പെട്ടതായിരുന്നു. എത്രത്തോളം മറ്റുളളവര്ക്ക് സുഖം നല്കുന്നതായിരുന്നു. ഭഗവാന് സംബന്ധം രചിച്ചിരുന്നില്ല എന്നല്ല, തീര്ച്ചയായും ഈശ്വരന് സംബന്ധം സൃഷ്ടിച്ചിരുന്നു. എന്നാല് ആ ബന്ധം കര്മ്മബന്ധനത്തില് നിന്നും മുക്തമായിരുന്നു. അതിനാലാണ് അവരെ ജീവന്മുക്തരെന്നു പറഞ്ഞിരുന്നത്. ജീവിതത്തില് ഈ കര്മ്മ ബന്ധനത്തില്(ദുഖം) നിന്നും മുക്തമായിരുന്നു. അതിനാലാണ് അവര് ജീവന്മുക്തം. ഇപ്പോള് നിങ്ങളെല്ലാവരുടെയും സംബന്ധം ജീവിത ബന്ധനത്തിലാണ്. അതിനാലാണ് ഇതില് നിന്നും മുക്തി വേണമെന്ന് ആഗ്രഹിക്കുന്നത്. ബാബ പറയുന്നു, അതില് നിന്നും വേറിട്ട് ഭഗവാനുമായി ബന്ധം യോജിപ്പിക്കൂ. ഈ അവസാനത്തെ ജന്മം എന്നില് സമര്പ്പണമാകൂ. എന്നില് സമര്പ്പണമാകൂ അര്ത്ഥം, എങ്ങനെയാണോ പതി പത്നിയുടെ മുന്നിലും , പത്നി പതിയുടെ മുന്നിലും സമര്പ്പണമായിരിക്കുന്നത്. പിതാവ് പുത്രനു മുന്നിലും, പുത്രന് പിതാവിനു മുന്നിലും…. ഈ അഭ്യാസം വളരെ നല്ല രീതിയിലുണ്ടല്ലോ… ഞാന് നിങ്ങളോട് പുതിയ കാര്യമൊന്നുമല്ല പറയുന്നത്. ഈ കാര്യത്തില് എന്തുചെയ്യും, എങ്ങനെ ചെയ്യും.. എന്നൊന്നും തന്നെ നിങ്ങള് ചോദിക്കുവാനും പാടില്ല. നിങ്ങള് ഇത്രയും കാലം തന്റെ ജീവിതം പരസ്പരം മറ്റുളളവര്ക്ക് നല്കി വന്നതല്ലേ.. നിങ്ങള് തന്റെ മക്കള്ക്കായി തന്റെ ജീവിതം നല്കിയവരല്ലേ? തന്റെ ശരീരം മനസ്സ് ധനം എന്തെല്ലാമുണ്ടോ, സര്വ്വസ്വവും അവര്ക്കുവേണ്ടിയല്ലേ ഉണ്ടാക്കിയത്. എന്റെ-എന്റെ എന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത്. മുഴുവന് ജീവിതവും അവരെ പ്രതിയാണ് സമര്പ്പിച്ചിരുന്നത്. അപ്പോള് ഞാന് നിങ്ങളോട് പുതിയ കാര്യമല്ലല്ലോ പറയുന്നത്. എന്നില് സമര്പ്പിക്കൂ എന്നത് പുതിയ കാര്യമല്ലല്ലോ. എങ്ങനെ നിങ്ങള് ഇതുവരെ പരസ്പരം മറ്റുളളവരില് സമര്പ്പിച്ചു വന്നോ, അതുപോലെ ഇപ്പോള് എന്റെതാകൂ. എന്റെതായി പിന്നീട് ട്രസ്റ്റിയായി സംരക്ഷിക്കൂ. നിങ്ങള് ഭക്തിമാര്ഗ്ഗത്തിലും പറഞ്ഞു വന്നു, ഭഗവാനേ എന്റെതെല്ലാം തന്നെ അങ്ങയുടേതാണെന്ന്…. എന്നാല് ഭഗവാന്റെതാക്കിയില്ലല്ലോ… അങ്ങനെ വെറുതെ പറഞ്ഞു എന്നു മാത്രം. അങ്ങയുടെതും എനിക്കുളളത്, എന്റെത് എനിക്കു മാത്രം… അങ്ങനെയല്ലേ ചെയ്തു വന്നത്. ഇനി ആ ചതി നടക്കില്ല. ഇനി എന്റെ-നിന്റെ എന്നതിനെ ഇല്ലാതാക്കണം. ഇപ്പോള് ഞാന് ബാബയുടേതായി എങ്കില് അതില് സര്വ്വതും വരുന്നു. ഞാന് ബാബയുടേതാണ്. ബാക്കി അവരുടെതും എന്റെതാണ്, എന്റെതായി കുറച്ചുമുണ്ട്…. ഇങ്ങനെ വഞ്ചിച്ചിട്ടെന്താണ് പ്രയോജനം? എന്തുകൊണ്ടെന്നാല് നമ്മള് തന്നെയാണ് നമ്മെ ചതിക്കുന്നത്, പരമാത്മാവിനെ ആര്ക്കും ചതിക്കുവാന് സാധിക്കില്ല. ആദ്യം എങ്ങനെയെല്ലാം ചതിച്ചിരുന്നു, എന്നാല് ചതിച്ച്-ചതിച്ച് സ്വയം ദുഖിയും അശാന്തവുമായി, എന്തുകൊണ്ടെന്നാല് നിങ്ങള് സ്വയം തന്നെയാണ് ചതിക്കപ്പെടുന്നത്. അതിനാല് ഇപ്പോള് ബാബ പറയുന്നു, അതെല്ലാം ഉപേക്ഷിക്കൂ. ദേഹസഹിതം സര്വ്വ സംബന്ധങ്ങളില് നിന്നും ബുദ്ധി അകറ്റി ബാബയുമായി ബന്ധത്തെ യോജിപ്പിക്കൂ. അങ്ങനെയെങ്കില് തന്റെതെന്ന ഭാവം സമാപ്തമാകുന്നു.

ഇപ്പോള് വരെയും എന്റെത്-എന്റെത് എന്ന് പറഞ്ഞ് ദുഖിച്ചു വന്നു. പിന്നീട് ബുദ്ധി അതിലേക്ക് തന്നെ പോകുമ്പോള് പറയുന്നു, എന്തുചെയ്യും, എങ്ങനെ ചെയ്യും.. അഥവാ നിങ്ങള് ഏതിലെങ്കിലും കുടുങ്ങിക്കിടന്നാല് അതിന്റെ ഫലം എന്തായിരിക്കും? ഈ മോഹം കാരണമാണ് നിങ്ങള് ദുഖിയായത്. അതിനാലാണ് ബാബ പറയുന്നത്, നിങ്ങള് ഈ ലോകത്തിലെ ബന്ധത്തെ ഉപേക്ഷിച്ച് ഇപ്പോള് എന്റെതാകൂ. ഇപ്പോള് നിങ്ങള് ഉണ്ടാക്കിയിട്ടുളള ദേഹത്തിന്റെ ബന്ധനം, ജീവിത ബന്ധനത്തെ ഇല്ലാതാക്കി എന്റെതായിമാറൂ. പിന്നീട് ഞാനൊരിക്കലും നിങ്ങളുടെ കൂടെ ജന്മാ-ജന്മാന്തരം ഉണ്ടാകില്ലല്ലോ. ഇപ്പോഴാണ് എനിക്ക് നിങ്ങളുമായുളള ഇടപാടുളളത്. പിന്നീട് നിങ്ങള് ആത്മാക്കള് തമ്മില് സദാ കാലത്തേക്ക് സുഖിയായിരിക്കും. ഇപ്പോള് ഞാന് നിങ്ങളുടെ ദുഖത്തിന്റെ ബന്ധനത്തെ മുറിച്ച് സുഖത്തിന്റെ സംബന്ധത്തിലേക്ക് കൊണ്ടുപോകുന്നു. പിന്നീട് നിങ്ങള് പരസ്പരം സുഖം അനുഭവിക്കുന്നു. ഇപ്പോള് നിങ്ങളുടെ ബന്ധം വളരെ മോശമായതിനാലാണ് ദുഖം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് ഞാന് നിങ്ങള് മോശമായവരെ ഉദ്ധരിക്കുമ്പോഴാണ് നിങ്ങള് വീണ്ടും സുഖിയാകുന്നത്. ഞാനൊരിക്കലും ജന്മ-ജന്മാന്തരം നിങ്ങളുടെ കൂടെ വരുന്നില്ലല്ലോ. ഞാന് നിങ്ങള് മോശമായവരെ നല്ലതാക്കുവാനാണ് പറയുന്നത്, ഇപ്പോള് എന്റെതാകൂ എന്ന്. അതും എന്തിനാണ് പറയുന്നത്? എന്റെ ആജ്ഞയനുസരിച്ച് നടക്കുന്നതിലൂടെ നിങ്ങള്ക്ക് സര്വ്വതും സഹജമാകുന്നു. ഞാന് നിങ്ങള്ക്ക് ഈ സഹജമായ യുക്തിയാണ് പറഞ്ഞു തരുന്നത്. നിങ്ങള് പ്രത്യക്ഷത്തില് എന്റെതായി ജീവിച്ചു കാണിക്കൂ. അപ്പോള് ഈ യുക്തി പ്രയോജനത്തിലേക്ക് വരും. എങ്ങനെയാണോ ആര്ക്കെങ്കിലും ദത്തെടുക്കപ്പെട്ട കുട്ടിയുണ്ടെങ്കില്, പിന്നീട് അവരുടെ പേര്ക്കല്ലേ കുട്ടി അറിയപ്പെടൂ. അതുപോലെ നിങ്ങളും എന്റെതായി ജീവിക്കുന്നതിലൂടെ നിങ്ങളുടെ ഭാഗ്യം നിര്മ്മിക്കപ്പെടുന്നു. ബാബ വളരെ സഹജവും നേരിട്ടും ലളിതവുമായ കാര്യങ്ങള് പറഞ്ഞു തരുന്നു. അതും നോക്കൂ, കോടിയിലും ചിലര്ക്കു മാത്രമേ ധാരണ ചെയ്യുവാന് സാധിക്കൂ.

ബാബ പറയുന്നു, ഈ ചെറിയ സംഗമയുഗത്തില് നിങ്ങളുടെ ഈ ദേശത്തേക്ക്, ഈ സാകാരിലോകത്തേക്ക് നിങ്ങള്ക്കായി ഞാന് വന്നിരിക്കുകയാണ്. അപ്പോള് ഏറ്റവും കുറഞ്ഞത് എത്ര സമയമുണ്ടോ അത്രയും സമയമെങ്കിലും നിങ്ങള് എന്നെ ഓര്മ്മിക്കൂ. ബാബയുടേതായി മാറി എങ്കില് കുറഞ്ഞത് ഈയൊരു സമയമെങ്കിലും ശുദ്ധമായിരിക്കൂ. പിന്നീട് നിങ്ങള്ക്ക് ഇങ്ങനെയുളള പ്രാപ്തി ലഭിക്കുന്നു, നിങ്ങള് പോകുന്ന ലോകത്തില് യാതൊരു പ്രയത്നവും ഉണ്ടാകുകയില്ല. ഇപ്പോള് മാത്രം നിങ്ങള്ക്ക് പ്രയത്നിക്കേണ്ടതായുണ്ട്. ഇപ്പോള് നിങ്ങള് എങ്ങനെയെങ്കിലും, മരിച്ചാലും സഹിച്ചാലും പവിത്രമായിരിക്കുവാനുളള പ്രതിജ്ഞ ചെയ്യൂ. ദൃഢയോടെ, തന്റെ ധാരണകളില് ഉറച്ചിരിക്കുവാനുളള പൂര്ണ്ണ പ്രയത്നം ചെയ്യൂ. ബാബ നിങ്ങള്ക്ക് വളരെയധികം വ്യക്തമായി പറഞ്ഞു തരികയാണ്, ഈ കുറച്ചു സമയത്തേക്ക് മാത്രം പ്രയത്നിക്കൂ. ഞാന് നിങ്ങളെക്കൊണ്ട് മറ്റൊരു പ്രയത്നവും ചെയ്യിക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് എത്രയാണോ ബാബയില് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്, അതുമായി തുലനം ചെയ്യുകയാണെങ്കില് യാതൊരു പ്രയത്നവുമില്ല.

ഇപ്പോള് വെറുതെ സ്വപ്നങ്ങള് നെയ്തു കൂട്ടരുത്, അതായത് ഞാന് അത് ചെയ്യും, ഇത് ചെയ്യും, ലോകത്തിലുളളവര് എന്തു പറയും, ഇതെല്ലാം വിട്ടേക്കൂ… ഇപ്പോള് ഈ ലോകം തന്നെ ഇല്ലാതാകുകയാണ്. എന്നാല് പാവങ്ങള്ക്ക് ഇത് അറിയില്ല. അതിനാലാണ് ബാബ പറയുന്നത് ഇങ്ങനെയൊന്നും തന്നെ ചിന്തിക്കരുതെന്ന്. ഇപ്പോള് മരണം തൊട്ട് മുന്നിലാണ്. നിങ്ങള് എന്തെല്ലാമാണോ ഉണ്ടാക്കി ശേഖരിച്ചു വെക്കുന്നത്, അതെല്ലാം തന്നെ വ്യര്ത്ഥമാണ്. ഇപ്പോള് ബാബ പറയുന്നു, ആ വ്യര്ത്ഥമാകുന്നതെല്ലാം തന്നെ സഫലമാക്കൂ. ശരീര നിര്വ്വഹണാര്ത്ഥത്തിനായി എത്ര വേണമോ അത് ചെയ്യാം, താങ്കളുടെ രചനകളോടൊപ്പമുളള കര്മ്മക്കണക്കനുസരിച്ച് എത്ര വേണമോ അത്രയും സമ്പാദിക്കാം. നിങ്ങളുടെ രചനകളെ എനിക്ക് സംരക്ഷിക്കുവാന് സാധിക്കില്ലല്ലോ. നിങ്ങള്ക്കു തന്നെ സംരക്ഷിക്കണം. അതിനാല് അത്യാവശ്യമായുളളത്, സമ്പാദിക്കുവാനുളള അനുമതിയുണ്ട്, എന്നാല് നിങ്ങള്ക്ക് കൂടുതല് സമ്പാദിച്ച് സ്വരൂപിച്ച് വെക്കുന്നതിനായുളള അനുമതിയില്ല. എന്തുകൊണ്ടെന്നാല് ലോകം അദ്ധപതിക്കാന് പോകുകയാണ്, പിന്നെന്തിനാണ് തന്റെ സമയത്തെ വ്യര്ത്ഥമാക്കുന്നത്. ഈ വ്യര്ത്ഥമായ ബന്ധനങ്ങളിലൂടെത്തന്നെയാണ് നിങ്ങള് ദുഖിയായത്. ഇപ്പോള് ആ കെട്ടുകളില് നിന്നും നിങ്ങള് എങ്ങനെ മുക്തമാകണമെന്നാണ് ഞാന് നിങ്ങള്ക്ക് പറഞ്ഞു തരുന്നത്. വീണ്ടും ഒരുപാട് ഒഴിവുകഴിവ് പറയുക എന്നുളളത് മര്യാദയാണോ? അപ്പോള് ബാബയും പറയും, നോക്കിക്കോളൂ, ഇപ്പോള് എനിക്ക് നിങ്ങള് ഒരു വിരല് സഹായം നല്കുന്നില്ലെങ്കില്, സഹയോഗമാകുന്ന കൈയ്യ് നല്കുന്നില്ലെങ്കില്, ഞാന് നിങ്ങളുടെ മൂക്കിനു കയറിട്ട് കൊണ്ടുപോകും. മൂക്കിനു പിടിക്കുകയാണെങ്കില് പിന്നെ ദുഖം അനുഭവിക്കേണ്ടതായി വരും, ശിക്ഷകള് അനുഭവിക്കേണ്ടി വരുന്നു. അതിനാലാണ് ബാബ പറയുന്നത്, എന്റെ കൈയ്യില് കൈ നല്കിക്കൊണ്ട്, നേരായ മാര്ഗ്ഗത്തില് പോകുവാനുളള സമയം സമാഗതമായിക്കഴിഞ്ഞു. അഥവാ നേരായ മാര്ഗ്ഗത്തിലൂടെ നടന്നില്ലാ എങ്കില് എന്റെ കൈകൊണ്ട് നിങ്ങളുടെ മൂക്കിനു പിടിക്കും. പിന്നീട് കണ്ടോളൂ എന്തു സംഭവിക്കുമെന്ന്. പിന്നീട് ആ സമയം ഒന്നും തന്നെ ചെയ്യാന് കഴിയില്ല. അതിനാലാണ് ബാബ പറയുന്നത് കുട്ടികളേ, ഇപ്പോള് നിങ്ങള് എന്റെതായി, എന്റെ പക്കലേക്ക് വന്നതിനു ശേഷം, എന്റെ കാര്യങ്ങള് കേട്ട ശേഷവും ഒന്നും തന്നെ ചെയ്യുന്നില്ലെങ്കില്, അങ്ങനെയുളളവര്ക്ക് കടുത്ത ശിക്ഷകളാണ്. ഏതെല്ലാം ആത്മാക്കള്ക്കാണോ ഇതിന്റെ അറിവ് ഇല്ലാത്തത്, അവരുടെ കാര്യം വേറെ. ബാക്കി ആര്ക്കാണോ ഈ ജ്ഞാനം ഉളളത്, ആരാണോ ഇവിടെ ഇരുന്ന് ജ്ഞാനം കേട്ട്കൊണ്ട്, പിന്നീട് തെറ്റുകള് ചെയ്യുന്നത്, അവര്ക്ക് മംഗളമുണ്ടാകില്ല. എങ്ങനെയാണോ പത്തുമടങ്ങ് പ്രാപ്തി അതുപോലെ പത്തുമടങ്ങ് നഷ്ടവുമുണ്ടായിരിക്കും. അതിനാലാണ്, തന്റെ ലാഭത്തെയും നഷ്ടത്തെയും നല്ല രീതിയില് തിരിച്ചറിയണമെന്ന് പറയുന്നത്. വളരെ നല്ല രീതിയില് തന്റെ ബുദ്ധി തുറക്കൂ. ഇപ്പോള് ബാബയുമായി ബുദ്ധിയോഗം വെക്കുകയാണെങ്കില് ശക്തി ലഭിക്കുന്നു. അപ്പോള് ഈ കാര്യങ്ങളെയെല്ലാം മനസ്സിലാക്കണം, ഒരിക്കലും മറക്കരുത്.

ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന സമയത്തെ തിരിച്ചറിയൂ, തന്റെ കണ്ണു തുറക്കൂ, അതായത് ബുദ്ധി തുറക്കൂ. സമയത്തിന്റെ പൂര്ണ്ണ ലാഭമെടുക്കൂ. തന്റെ ഭാഗ്യത്തെ പൂര്ണ്ണമായും പ്രകാശിപ്പിക്കൂ. കൂട്ടുകെട്ടിന്റെ പ്രഭാവമുണ്ടാകുമെന്നു പറയാറുണ്ട്. അതിനാല് ആര്ക്കാണോ പൂര്ണ്ണമായും ധാരണയുണ്ടാകാത്തത്, അവരില് മായയുടെ നിറം പതിയുന്നു. അപ്പോഴാണ് പറയുന്നത്, മോശമായത് കാണരുത്, കേള്ക്കരുത്, പറയരുത്….. ചില ചെകുത്താന്മാരുണ്ട്, ഇവിടെയുളളവരെ പോലും വിടുന്നില്ല, പിന്നീട് പരസ്പരം സംഗദോഷത്തിലേക്ക് പോകുന്നു. അപ്പോള് ബാബ പറയുന്നു, കുട്ടികളേ അങ്ങനെയുളള സംഗദോഷത്തില് നിന്നും സ്വയത്തെ സംരക്ഷിക്കൂ. സംഗദോഷം പുറമെയാണ് ഇവിടെയില്ലല്ലോ എന്ന് ഒരിക്കലും ചിന്തിക്കരുത്. ഇവിടെയും അങ്ങനെയുളളവര് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്, എന്തുകൊണ്ടെന്നാല് ഇത് അവരുടെ രാജ്യമല്ലേ. അതിനാല് ബാബ പറയുന്നു, നല്ല രീതിയില് കവചം അണിഞ്ഞ് ഇരിക്കൂ. കവചം ധരിക്കുകയാണെങ്കില് മായയുടെ വെടിയുണ്ട ഏല്ക്കുകയില്ല. യോഗം തന്നെയാണ് കവചം. ജ്ഞാനം വാളാണ്. ഈ അസ്ത്ര-ശസ്ത്രങ്ങളെയെല്ലാം തന്റെ പക്കല് സംരക്ഷിച്ചു വെക്കണം.

ആരു ചെയ്യുന്നോ അവര് നേടുമെന്നു പറയാറുണ്ട്. ഇത് ഭാവിയിലേക്കുളള പ്രാപ്തിയുണ്ടാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇവിടെ നമുക്ക് പ്രാപ്തി അനുഭവിക്കേണ്ടതായില്ല. ഇവിടെ ആര്ക്കും ഗുരുവായി ഇരിക്കേണ്ടതുമില്ല. ഈ കാര്യത്തില് ആര്ക്കും തെറ്റുദ്ധാരണ വേണ്ട, അതിനാണ് എല്ലാം മനസ്സിലാക്കിത്തരുന്നത്. അപ്പോള് ഈ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധയില് വെച്ചുകൊണ്ട്, സ്വയത്തെ സേഫാക്കി(സുരക്ഷയോടെ) വെക്കണം. ഇവിടെ ചിലവിന്റെ കാര്യമൊന്നും തന്നെയില്ല. ഇപ്പോള് എല്ലാ ചിലവും മറ്റുളളവരുടെ മംഗളാര്ത്ഥം ഉപയോഗിക്കണം. ഓരോ ചില്ലി കാശും ഈ കാര്യത്തിനായി ഉപയോഗിക്കണം. ശരി !

രണ്ടാമത്തെ മുരളി

കയറുന്ന കലയിലേക്കു പോകണമെങ്കില് തന്റെ ജീവിതത്തിന്റെ മുഴുവന്

ഉത്തരവാദിത്ത്വവും ഭഗവാന്റെ കൈയ്യില് സമര്പ്പിക്കൂ

വളരെയധികം പേര് ഇങ്ങനെയുളള ചോദ്യം ചോദിക്കാറുണ്ട്, ഇത്രയും ജ്ഞാനം കേട്ടിട്ടും എന്തുകൊണ്ട് നമ്മുടെ അവസ്ഥ മുന്നേറുന്നില്ല? മുന്നേറുന്നതില് എന്താണ് തടസ്സം? ആരാണോ ഈ മാര്ഗ്ഗത്തിലൂടെ മുന്നേറുവാനുളള ചുവട് വെച്ചിരിക്കുന്നത്, ഇപ്പോള് ഞാന് അങ്ങനെയുളളവര്ക്കുളള തിരിച്ചറിവാണ് നല്കുന്നത്, എന്നാല് തന്റെ ജീവിതം, മനസാ-വാചാ-കര്മ്മണാ സഹിതം സമര്പ്പണമായിട്ടും ബാബയുടേതായി ഏതുവരെ മാറുന്നില്ലയോ, അതുവരെയും അതീന്ദ്രിയസുഖത്തിന്റെ അനുഭൂതിയുണ്ടാകില്ല. ഇത് ഈശ്വരീയ നിയമമാണ്, ഭഗവാന്റെ അഭയം സ്വീകരിച്ചു എങ്കില്, ഹൃദയംകൊണ്ട് അവര്ക്കു മുന്നില് ജീവിതം അര്പ്പിക്കണം. അതായത് പൂര്ണ്ണ അവകാശിയായി സമ്പത്ത് നേടണം. അപ്പോള് ഈ ലഹരിയില് ഇരിക്കുന്നതിലൂടെ, അവസ്ഥയില് ഉത്സാഹം നിറയുന്നു. പിന്നീട് ജ്ഞാനത്തിന്റെ ധാരണയുണ്ടാകുന്നതിലൂടെ മറ്റുളളവരെയും തനിക്കു സമാനമാക്കാനുളള ശക്തി നിറയുന്നു. ഞങ്ങള് മനസാ ബാബയില് സമര്പ്പിച്ചു എന്ന് വെറുതെ മനസ്സിലാക്കരുത്. ഇത് സ്വയത്തെ ചതിക്കുകയാണ്. ബാബ പ്രത്യക്ഷത്തില് വന്നു എങ്കില് കുട്ടികളും പ്രത്യക്ഷത്തില് ബാബയുടെതായി മാറൂ. പിന്നീട് ബാബ ആ കുട്ടിയുടെ ജാതകത്തെ മനസ്സിലാക്കി അതിനനുസരിച്ചുളള നിര്ദ്ദേശങ്ങള് നല്കി അവരെ മുന്നോട്ട് കൊണ്ടു പോകുന്നു. ഇതില് ആദ്യം നമുക്ക് ക്ഷീണം അനുഭവപ്പെടുന്നു, എന്നാല് ഇതിലൂടെ നമ്മുടെ നന്മയാണുണ്ടാകുന്നതെന്ന് അവസാനം മനസ്സിലാകുന്നു. അപ്പോള് തന്റെ ജീവിതത്തിന്റെ മുഴുവന് ഉത്തരവാദിത്ത്വങ്ങളും ബാബയുടെ കൈയ്യില് സമര്പ്പിക്കണം. ബാക്കി ഒരു ഗുരു കഴിഞ്ഞ് അടുത്ത ഗുരുവിന്റെ സിംഹാസനത്തില് ഇവിടെ ആരും ഇരിക്കുന്നില്ല. ഇപ്പോള് ഈ കാര്യങ്ങളെല്ലാം തന്നെ തന്റെ ബുദ്ധിയില് വെക്കൂ. അപ്പോഴെ അവസ്ഥ ഉയര്ന്നതാകൂ. അഥവാ ഉയര്ന്ന അവസ്ഥയില്ല എങ്കില് തീര്ച്ചയായും തന്റെ ഹൃദയത്തില് അഥവാ ധാരണയില് എന്തോ കറ പറ്റിയിട്ടുണ്ട്. മനസ്സിലായോ? ശരി. മധുര-മധുരമായ കുട്ടികള്ക്ക് പുലര്കാലവന്ദനം.

വരദാനം:-

എങ്ങനെയാണോ നക്ഷത്രങ്ങളുടെ കൂട്ടത്തില് വിശേഷ നക്ഷത്രങ്ങളുടെ തിളക്കം ദൂരെ നിന്നു തന്നെ സ്നേഹിയും-വേറിട്ടതുമായി തോന്നുന്നത്. അതുപോലെ താങ്കള് നക്ഷത്രങ്ങള്, സാധാരണ ആത്മാക്കളുടെ ഇടയിലും, ഒരു വിശേഷ ആത്മാവായി കാണപ്പെടണം. സാധാരണ രൂപത്തിലിരുന്നുകൊണ്ടും അസാധാരണത അഥവാ അലൗകിക സ്ഥിതിയുണ്ടെങ്കില് സംഘടനയുടെ ഇടയിലും അളളാഹുവിന്റെ ആളുകളായി കാണപ്പെടുന്നു. അതിനായി അന്തര്മുഖിയായ ശേഷം പിന്നീട് ബഹിര്മുഖതയിലേക്ക് വരാന് അഭ്യസിക്കൂ. സദാ തന്റെ ശ്രേഷ്ഠ സ്വരൂപം അഥവാ ലഹരിയില് സ്ഥിതി ചെയ്ത്, ജ്ഞാനിയോടൊപ്പം, ശക്തിശാലിയുമായി, ജ്ഞാനം നല്കൂ, അപ്പോഴേ അനേക ആത്മാക്കളെ അനുഭവിയാക്കുവാന് സാധിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top