22 June 2021 Malayalam Murli Today | Brahma Kumaris

22 June 2021 Malayalam Murli Today | Brahma Kumaris

22 june 2021 Read and Listen today’s Gyan Murli in Malayalam 

21 June 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഒരു ബാബ മാത്രമാണ് ഈ ലോകത്തില് നിഷ്കാമ സേവനം(പ്രതിഫലം ഇച്ഛിക്കാത്ത) ചെയ്യുന്നത്, നിങ്ങള് ഏതെല്ലാം കര്മ്മം ചെയ്യുകയാണെങ്കിലും അതിന്റെ ഫലം തീര്ച്ചയായും ലഭിക്കുക തന്നെ ചെയ്യും.

ചോദ്യം: -

നിങ്ങള് കുട്ടികള്ക്ക് സന്തോഷമുള്ള ഏത് കാര്യമാണ് ഡ്രാമയനുസരിച്ച് 100 ശതമാനം നിശ്ചിതമായത്?

ഉത്തരം:-

പുതിയ രാജധാനി സ്ഥാപിതമാകണം എന്ന് ഡ്രാമയനുസരിച്ച് നിശ്ചിതമാണ്. ശ്രീമതത്തിലൂടെ നമ്മള് നമുക്ക് വേണ്ടി തന്റെ രാജധാനി സ്ഥാപിക്കുകയാണെന്ന സന്തോഷമുണ്ടായിരിക്കണം. ഈ പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ വേണം. നിങ്ങള് കുട്ടികള് പുരുഷാര്ത്ഥം ചെയ്യുന്നതിനനുസരിച്ച് ഉയര്ന്ന പദവിയും പ്രാപ്തമാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ നമ്മള് മുഴുവന് ലോകത്തേയും പ്രാപ്തമാക്കി….

ഓം ശാന്തി. കുട്ടികള് പറയുന്നതു തന്നെയാണ് ബാബയും പറയുന്നത്. കുട്ടികള് പറയുന്നു-ബാബാ അങ്ങയെ പ്രാപ്തമാക്കിയ ഞങ്ങള് സ്വര്ഗ്ഗത്തെ അധികാരികളായി മാറുന്നു. ബാബയും പറയുന്നു- കുട്ടികളെ മന്മനാഭവ. കാര്യം ഒന്നു തന്നെയാണ്. മനുഷ്യര് ചോദിക്കുന്നു- ബ്രഹ്മാകുമാര്-കുമാരിമാര്ക്ക് ഈ സത്സംഗത്തിലേക്ക് പോയിട്ട് എന്താണ് ലഭിക്കുന്നത്? അപ്പോള് ബ്രഹ്മാകുമാര്-കുമാരിമാര് പറയുന്നു, നമ്മള് ബാപ്ദാദയില് നിന്നും വിശ്വത്തിന്റെ അധികാരികളായി മാറുന്നു. മറ്റാര്ക്കും വിശ്വത്തിന്റെ അധികാരികളായി മാറാന് സാധിക്കില്ല. ഈ ലക്ഷ്മീ-നാരായണന്മാരാണ് വിശ്വത്തിന്റെ അധികാരികള്. ശിവബാബക്ക് വിശ്വത്തിന്റെ അധികാരിയാകാന് സാധിക്കില്ല. നിങ്ങള് കുട്ടികളാണ് വിശ്വത്തിന്റെ അധികാരികളായി മാറുന്നത്. നിങ്ങളുടെ അച്ഛന് വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. ഇത്രയും നിഷ്കാമ സേവനം ചെയ്യുന്ന മറ്റാരുമുണ്ടായിരിക്കുകയില്ല. ഓരോരുത്തര്ക്കും അവനവന്റെ സേവനത്തിനുള്ള ഫലം തീര്ച്ചയായും ലഭിക്കുന്നു. ഭക്തിമാര്ഗ്ഗത്തിലോ അതോ ആരെങ്കിലും ഏതെങ്കിലും പ്രകാരത്തിലുളള സേവനം ചെയ്യുകയാണെങ്കില്….സാമൂഹിക സേവകര്ക്കും സേവനത്തിനുള്ള ഫലം തീര്ച്ചയായും ലഭിക്കുന്നു. ഗവര്ണ്മെന്റില് നിന്നും വേതനം ലഭിക്കുന്നു. ബാബ പറയുന്നു- ഞാന് തന്നെയാണ് കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന നിഷ്കാമ സേവനം ചെയ്യുന്നത്. ഞാന് വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. കുട്ടികളെ സുഖികളാക്കി, സുഖധാമത്തിന്റെ അധികാരികളാക്കി മാറ്റി 21 ജന്മത്തേക്കുള്ള സുഖം നല്കി ബാബ തന്റെ നിര്വ്വാണധാമത്തില് അഥവാ വാനപ്രസ്ഥ അവസ്ഥയില് ഇരിക്കുന്നു. വാനപ്രസ്ഥം എന്ന് മൂലവതനത്തെയാണ് പറയുന്നത്. മനുഷ്യരാണ് വാനപ്രസ്ഥത്തിലേക്ക് പോകുന്നത്. കുട്ടികള്ക്ക് എല്ലാം നല്കി സത്സംഗത്തിലേക്ക് പോകുന്നു. മുക്തിയുടെ വഴി ലഭിക്കാന് ഗുരുവിനെ സ്വീകരിക്കുന്നു. മുക്തിയുടേയും ജീവന്മുക്തിയുടേയും വഴി ഒരു മനുഷ്യര്ക്കും ആര്ക്കും ഒരിക്കലും പറഞ്ഞു കൊടുക്കാന് സാധിക്കില്ല. അവര്ക്ക് ആര്ക്കും സദ്ഗതി നല്കാനും സാധിക്കില്ല. സ്വയം തനിക്കും സദ്ഗതി ലഭിക്കില്ല. സ്വയം ലഭിച്ചു എങ്കില് പിന്നെ മറ്റുള്ളവര്ക്കും നല്കണം. ബാബ പരമധാമത്തില് നിന്നാണ് വരുന്നത്. ബാബ പരമധാമത്തിലാണ് വസിക്കുന്നത്. നിങ്ങള് കുട്ടികളും പരമധാമത്തില് വസിക്കുന്നവരാണ്. നിങ്ങള്ക്ക് ഈ കര്മ്മക്ഷേത്രത്തില് പാര്ട്ടഭിനയിക്കണം. ബാബക്കും നിങ്ങള് കുട്ടികള്ക്കു വേണ്ടി ഈ ലോകത്തിലേക്ക് ഒരു തവണ വരുക തന്നെ വേണം. സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. അതിനാല് നരകത്തിന്റെ വിനാശമുണ്ടാവുക തന്നെ വേണം.

ശിവബാബ ബ്രഹ്മാബാബയിലൂടെ ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. നമ്മള് വീണ്ടും മനുഷ്യനില് നിന്ന് ദേവതയായി മാറുകയാണെന്നറിയാം. ഓരോ 5000 വര്ഷത്തിനു ശേഷം നമ്മള് വീണ്ടും ബ്രഹ്മാവിലൂടെ സമ്പത്ത് പ്രാപ്തമാക്കുന്നതിനു വേണ്ടി ശിവബാബയുടെ കുട്ടികളായി മാറുന്നു. പതിതപാവനനെന്ന് ശിവാബയെയാണ് പറയുന്നത്. നോളേജ്ഫുള്ളായ ബാബ ജ്ഞാനത്തിന്റെ സാഗരനുമാണ്. യോഗം അര്ത്ഥം ഓര്മ്മിക്കാന് പഠിപ്പിക്കുന്നു. എന്നാല് എങ്ങനെ നിരാകാരനായ ബാബ മനസ്സിലാക്കി തരും!. അതുകൊണ്ടാണ് പറയുന്നത്-ബ്രഹ്മാവിലൂടെ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു. അര്ത്ഥം ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുന്നു. ഇപ്പോള് ദേവീ-ദേവത ധര്മ്മം ഇല്ല. വീണ്ടും സ്ഥാപിക്കണം.ഇപ്പോള് വീണ്ടും ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്ത് എല്ലാവരേയും മുക്തിധാമത്തിലേക്ക് കൊണ്ടു പോകുന്നു. ഭാരതം പ്രാചീന ഖണ്ഡമായതു കൊണ്ട് ഭാരതത്തിന്റെ ജനസംഖ്യ വളരെയധികമായിരിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള് ആരുടേയും ബുദ്ധിയിലേക്ക് വരുന്നില്ല. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലായിരിക്കണം ഏറ്റവും കൂടുതല് ജനസംഖ്യ. 5000 വര്ഷങ്ങളായി അവരുടെ ജനസംഖ്യ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്നു. ബാക്കിയെല്ലാവരും 2500 വര്ഷത്തിനു ശേഷമാണ് വരുന്നത്. ഇസ്ലാമികളുടെ ജനസംഖ്യ കുറവായിരിക്കണം. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ് ബുദ്ധ ധര്മ്മത്തിലുള്ളവര് വരുന്നത്. അപ്പോള് അവരുടെ സംഖ്യയില് അല്പം വ്യത്യാസം കാണണം. ഇസ്ലാമികളും ബുദ്ധരും ആദ്യം സതോപ്രധാനരായിരുന്നു. പിന്നീടാണ് പതുക്കെപ്പതുക്കെ തമോപ്രധാനമായി മാറുന്നത്. ഇതിനും കണക്കുണ്ട്. വിശിഷ്ടവും വിവേകശാലികളുമായ കുട്ടികള്ക്ക് ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതായുണ്ട്. ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതല് ചൈനക്കാരാണെന്ന് എഴുതാറുണ്ട്. എന്നാല് അവര്ക്ക് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമില്ല. ഈ രഹസ്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണുള്ളത്. നന്നായി പഠിച്ചവര് വിശദീകരിച്ച് പറഞ്ഞു കൊടുക്കണം. ദേവീ-ദേവത ധര്മ്മത്തിലുളളവര്ക്ക് 5000 വര്ഷമായി. അപ്പോള് ഈ സമയം അവരുടെ ജനസംഖ്യ വളരെയധികമായിരിക്കണം. പക്ഷെ ദേവീ-ദേവത ധര്മ്മത്തിലുള്ളവര് മറ്റു ധര്മ്മത്തിലേക്ക് മാറിയിരിക്കുന്നു. ആദ്യമാദ്യം ഒരുപാട് പേര് മുസ്ലീങ്ങളായി മാറി. പിന്നീട് ഒരുപാട് ബുദ്ധരുമായി. ഇവിടേയും ഒരുപാട് ബുദ്ധരുണ്ട്. ക്രിസ്ത്യാനികള് അളവറ്റ രീതിയിലുണ്ട്. ദേവത ധര്മ്മത്തിന്റെ പേരു പോലുമില്ല. അഥവാ നമ്മള് ബ്രാഹ്മണ ധര്മ്മത്തിലുള്ളവരാണെന്ന് പറഞ്ഞാലും ഹിന്ദുവിന്റെ കൂട്ടത്തിലെ ഉള്പ്പെടുത്തൂ. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ബ്രാഹ്മണരിലൂടെ ആദി സനാതന ദേവീ-ദേവത ധര്മ്മം ശ്രീമതമനുസരിച്ച് സ്ഥാപിക്കുകയാണ്. ഈ വിവേകവും വേണം. ധര്മ്മത്തിന്റെ മഹിമ പാടാറുണ്ടല്ലോ. ഈ ലോകത്തിലെ മനുഷ്യര് സ്വയം ഹിന്ദു ധര്മ്മത്തിലുള്പ്പെടുത്തുന്നു. ഹിന്ദു ആര്യ ധര്മ്മമാണ് ഏറ്റവും പഴയതെന്ന് പറയുന്നു. ഭാരതവാസികള് ആദ്യം ആര്യന്മാരായിരുന്നു(സംസ്കാര സമ്പരായിരുന്നു). വളരെ ധനവാനായിരുന്നു. ഇപ്പോള് അനാര്യന്മാരായി (സംസ്കാര ശൂന്യരായി). ആര്ക്കും ഒരു വിവേകവുമില്ലാതെ അവനവന് ഇഷ്ടപ്പെട്ട ധര്മ്മത്തിന്റെ പേരാണ് വെക്കുന്നത്. വൃക്ഷത്തിന്റെ ഏറ്റവും തലപ്പത്ത് ചെറിയ ചെറിയ ഇലകളും ശാഖകളും ഉപശാഖകളുമുണ്ടാകുന്നു. പുതിയതായി വരുന്നവര്ക്ക് അല്പം അംഗീകാരമുണ്ടാകാറുണ്ട്.

നമ്മള് ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുകയാണെന്ന് നിങ്ങള്ക്കറിയാം. ഇങ്ങനെയുള്ള സമ്പത്ത് തരുന്ന അച്ഛനെ എത്രമാത്രം ഓര്മ്മിക്കണം. നിങ്ങള് കൂടുതല് ഓര്മ്മിക്കുന്നതിലൂടെ ഒന്ന്, നിങ്ങള്ക്ക് സമ്പത്തും ലഭിക്കും രണ്ടാമത്, നിങ്ങള് പാവനമായി മാറുകയും ചെയ്യും. ലൗകീക അച്ഛനില് നിന്ന് ധനത്തിന്റെ സമ്പത്താണ് ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ പതിതമാകാനുള്ള സമ്പത്തും ലഭിക്കുന്നു. ലൗകീക അച്ഛന്, പാരലൗകീക അച്ഛന്, ഇടയ്ക്ക് ഈ അലൗകീക അച്ഛന്. അലൗകീക പിതാവ് ഇടയില് രണ്ടു വശത്തെയും യോജിപ്പിക്കുന്നു. ശിവബാബക്ക് ഒരു ബുദ്ധിമുട്ടുമില്ല. ബ്രഹ്മാബാബക്ക് എത്ര ആക്ഷേപമാണ് കേള്ക്കേണ്ടി വരുന്നത്. വാസ്തവത്തില് കൃഷ്ണന് ഗ്ലാനിയൊന്നും ലഭിക്കുന്നില്ല. ഇടയില് കുടുങ്ങുന്നത് ബ്രഹ്മാബാബയാണ്. വഴിയിലൂടെ നടന്നു പോകുന്ന ബ്രാഹ്മണന് കുടുങ്ങി എന്ന് പറയാറുണ്ട്. അതുപോലെ ഗ്ലാനി സഹിക്കാന് കുടുങ്ങിയത് ഈ ബ്രഹ്മാബാബയാണ്. അലൗകീക അച്ഛന് തന്നെയാണ് സഹിക്കേണ്ടി വരുന്നത്. ശിവബാബ ബ്രഹ്മാബാബയില് പ്രവേശിച്ചിട്ടാണ് പതിതരെ പാവനമാക്കി മാറ്റുന്നത് എന്ന് ആര്ക്കും അറിയില്ല. പവിത്രമാകുന്നതിന്റെ കാര്യത്തിലാണ് അടികൊള്ളേണ്ടി വരുന്നത്. ബാബ പറയുന്നു- ഞാന് എല്ലാവരേയും തിരിച്ചു കൊണ്ടു പോകാന് വന്നിരിക്കുകയാണ്. മരണം തൊട്ട് മുന്നില് നില്ക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം. വിനാശം തീര്ച്ചയായും സംഭവിക്കണം. വിനാശമില്ലാതെ എങ്ങനെയാണ് സുഖവും ശാന്തിയുമുണ്ടാകുന്നത്! യുദ്ധമെല്ലാം ഉണ്ടാകുമ്പോള് മനുഷ്യര് യുദ്ധം സമാപിക്കാനായി യജഞം രചിക്കുന്നു. വിനാശം തീര്ച്ചയായും ഉണ്ടാകുമെന്ന് നിങ്ങള് ബ്രാഹ്മണ കുലഭൂഷണര്ക്കറിയാം. ഇല്ലെങ്കില് സ്വര്ഗ്ഗത്തിന്റെ വാതില് എങ്ങനെ തുറക്കും! എല്ലാവരും സ്വര്ഗ്ഗത്തിലേക്ക് വരില്ലല്ലോ. പുരുഷാര്ത്ഥം ചെയ്യുന്നവര് മാത്രമെ സ്വര്ഗ്ഗത്തിലേക്ക് പോകൂ. ബാക്കിയെല്ലാവരും മുക്തിധാമത്തിലേക്ക് പോകും. ഇത് ആര്ക്കും അറിയാത്തതു കാരണം എത്രയാണ് ഭയപ്പെടുന്നത്. ശാന്തിക്കു വേണ്ടി എത്ര അലയുന്നു. സമ്മേളനങ്ങളെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു.

സുഖധാമത്തിന്റേയും ശാന്തിധാമത്തിന്റെയും സ്ഥാപന എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് നിങ്ങള് ബ്രാഹ്മണര്ക്കു മാത്രമാണ് അറിയുന്നത്. വിനാശമില്ലാതെ സ്ഥാപനയുണ്ടാകില്ല. നിങ്ങള് ഇപ്പോള് ത്രികാലദര്ശികളായി മാറിയിരിക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. ശാന്തി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു! അര്ത്ഥം ആരും യുദ്ധം ചെയ്യരുത്. എല്ലാവരും ഏകതയുണ്ടാകണമെന്ന് പറയുന്നു. ഒരു ബാബയുടെ മതം സ്വീകരിക്കണം, നമ്മള് എല്ലാവരും ഒരച്ഛന്റെ കുട്ടികള് സഹോദരി-സഹോദരന്മാരാണ്. അപ്പോഴെ ഏകാന്തതയുണ്ടാകൂ. ഒരച്ഛന്റെ കുട്ടികള്ക്ക് പരസ്പരം കലഹിക്കാന് പാടില്ല. സത്യയുഗത്തിലും ഇങ്ങനെ തന്നെയായിരുന്നു. സത്യയുഗത്തില് ആരും പരസ്പരം കലഹിക്കില്ല. ഇത് സത്യയുഗത്തിന്റെ കാര്യമാണ്. ഇത് കലിയുഗമാണ്. സത്യയുഗത്തില് ദേവതകളായിരുന്നു. ബാക്കിയെല്ലാ ആത്മാക്കളും എവിടെയായിരുന്നെന്ന് അറിയുമായിരുന്നില്ല. സത്യയുഗത്തില് മാത്രമാണ് ഒരു രാജ്യമുണ്ടായിരുന്നതെന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു. സത്യയുഗത്തില് സുഖവും ശാന്തിയുമെല്ലാമുണ്ടായിരുന്നു. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയില് സംഖ്യാക്രമമനുസരിച്ചാണ് ഉള്ളത്. നമ്മള് സത്യയുഗത്തില് രാജ്യം ഭരിച്ചിരുന്നപ്പോള് ഒരുപാട് സുഖമുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു. അദ്വൈത ധര്മ്മമായിരുന്നു. ഈ ജ്ഞാനം ആരിലും ഇല്ല. ഈ സമയമാണ് നിങ്ങള് നോളേജ്ഫുള്ളായി മാറുന്നത്. ബാബ നിങ്ങളെ തനിക്ക് സമാനമാക്കി മാറ്റുന്നു. നിങ്ങള്ക്കും ബാബയുടെ മഹിമയ്ക്ക് സമാനമാകണം. ബാബയുടെ പക്കല് ദിവ്യ ദൃഷ്ടിയുടെ താക്കോല് മാത്രമാണ് ഉള്ളത്. ബാബ പറയുന്നു- ഭക്തിമാര്ഗ്ഗത്തില് എനിക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. ആര് ആരുടെ പൂജയാണോ ചെയ്യുന്നത് ബാബയാണ് അവരുടെ മനോകാമനകളെ പൂര്ത്തീകരിക്കുന്നത്. ഇവിടേയും ദിവ്യദൃഷ്ടിയുടെ പാര്ട്ടാണ് നടക്കുന്നത്. അര്ജ്ജുനന് വിനാശത്തിന്റെ സാക്ഷാത്കാരം ചെയ്തു എന്ന് പറയാറുണ്ടല്ലോ. തീര്ച്ചയായും വിനാശവുമുണ്ടാകണം. വിഷ്ണുപുരിയും തീര്ച്ചയായും സ്ഥാപിക്കപ്പെടണം. കല്പം മുമ്പ് ബാബ മനസ്സിലാക്കി തന്നതു പോലെയാണ് മനസ്സിലാക്കി തരുന്നത്. ബാബ നമ്മളെ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു. ദേവതയായി മാറുമ്പോള് ആസുരീയ സൃഷ്ടിയുടെ വിനാശം തീര്ച്ചയായും ഉണ്ടാകണം. നാനാഭാഗത്തും നിലവിളിയുണ്ടാകണം. പ്രകൃതി ക്ഷോഭങ്ങള് വരുക തന്നെ വേണം എന്ന് ബുദ്ധിയില് മനസ്സിലാക്കാന് സാധിക്കുന്നു. പേമാരിയും പെയ്യണം. ഇതിന്റെയെല്ലാം വിനാശമുണ്ടായാല് മാത്രമെ സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകൂ. 5 തത്വങ്ങളുടെ വളവും ലഭിക്കുമല്ലോ. അപ്പോള് ഭൂമിക്ക് നോക്കൂ എത്ര വളമാണ് ലഭിക്കുന്നത്. ബാബ പറയുന്നു- ഈ രുദ്ര ജ്ഞാന യജ്ഞത്തില് എല്ലാവരും സ്വാഹാ ആകും. ഭക്തിമാര്ഗ്ഗത്തില് നോക്കൂ രുദ്ര യജ്ഞം എങ്ങനെയാണ് രചിക്കുന്നതെന്ന്. ശിവബാബയുടെ ഓര്മ്മചിഹ്നമായി ശിവലിംഗവും ചെറിയ-ചെറിയ സാലിഗ്രാമുകളെല്ലാം ഉണ്ടാക്കി പൂജ ചെയ്ത് പിന്നീട് അതിനെ നശിപ്പിക്കുന്നു. പിന്നീട് ദിവസവും ഉണ്ടാക്കുന്നു. പൂജ ചെയ്തതിനു ശേഷം പിന്നെ ഉടച്ച് കളയുന്നു. ശിവബാബയോടൊപ്പം സേവനം ചെയ്തവരെയാണ് പൂജിക്കുന്നത്. എല്ലാ വര്ഷവും രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു. ശത്രുവിന്റെ കോലം ഒന്നോ രണ്ടോ തവണയാണ് കത്തിക്കുന്നത്. രാവണന്റെ കോലം വര്ഷാവര്ഷം കത്തിക്കാനുള്ള നിയമം വെക്കുന്നു. ഒരു തവണ കത്തിച്ചാല് തന്നെ ദേഷ്യം തീരും. രാവണനെ ഓരോ വര്ഷവും കത്തിക്കുന്നു. ഇതിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. പിന്നീട് പറയുന്നു-രാവണന് സീതയെ കട്ടു, എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. വിദേശത്തുള്ളവര് എന്ത് മനസ്സിലാക്കാനാണ്. ദിവസന്തോറും രാവണന്റെ രൂപത്തെയും വലുതാക്കി ഉണ്ടാക്കുന്നു. കാരണം രാവണന് വളരെ ദുഃഖം നല്കുന്നതാണ്. ഇപ്പോള് നിങ്ങള് രാവണനു മേല് വിജയം പ്രാപ്തമാക്കുകയാണ്. സത്യയുഗത്തില് രാവണന് ഉണ്ടായിരിക്കില്ല. കര്മ്മ കണക്കുകളും രോഗങ്ങളുമെല്ലാം ഉണ്ടാകുന്നത് രാവണന് കാരണമാണ്. രാവണന് പ്രവേശിച്ചതു കാരണം മനുഷ്യന് ചെയ്യുന്ന കര്മ്മങ്ങളെല്ലാം വികര്മ്മങ്ങളാകുന്നു. ദുഃഖത്തിന്റേയും സുഖത്തിന്റേയും കളിയാണ്. ഈ ചരിത്രത്തിന്റേയും ഭൂമിശാസ്ത്രത്തെക്കുറിച്ചോ ആര്ക്കും അറിയില്ല. ലക്ഷ്മീ-നാരായണന് രാജ്യം എങ്ങനെ ലഭിച്ചു? ആര്ക്കും അറിയില്ല. ലക്ഷ്മീ-നാരായണന് സത്യയുഗത്തില് രാജ്യം ഭരിച്ചിരുന്നു എന്ന് നിങ്ങള് ചെറിയ-ചെറിയ കുട്ടികള് മനസ്സിലാക്കി കൊടുക്കുന്നു. അവരും സംഗമയുഗത്തില് രാജയോഗം പഠിച്ചാണ് ഈ പദവി പ്രാപ്തമാക്കിയത്. ബിര്ളക്കാര്ക്കും ലക്ഷ്മീനാരായണന് എങ്ങനെ രാജ്യം പ്രാപ്തമാക്കി എന്ന് ചെറിയ ചെറിയ കുട്ടികള് മനസ്സിലാക്കി കൊടുക്കണം. ഇപ്പോള് കലിയുഗമാണ്. ഈ ലോകത്തെ സത്യയുഗമെന്ന് പറയാന് സാധിക്കില്ല. ഇപ്പോള് രാജ്യപദവി ഇല്ല. രാജാക്കന്മാരുടെ കിരീടം തന്നെ ഇല്ലാതായിരിക്കുന്നു. മുഖ്യമായും 4 ധര്മ്മ ശാസ്ത്രങ്ങളാണ് ഉള്ളത്. ഇപ്പോള് ഗീതയാകുന്ന ധര്മ്മ ശാസ്ത്രത്തില് നിന്നും 3 ധര്മ്മമാണ് സ്ഥാപിക്കപ്പെടുന്നത്. അല്ലാതെ സത്യയുഗത്തിലല്ല ധര്മ്മസ്ഥാപനയുണ്ടാകുന്നത്. ലക്ഷ്മീ-നാരായണന് അഥവാ രാമന് ധര്മ്മം സ്ഥാപിക്കുന്നില്ല. സനാതന ധര്മ്മം ഇപ്പോഴാണ് സ്ഥാപിക്കപ്പെടുന്നത്. പിന്നീടാണ് ഇസ്ലാമികളും ബുദ്ധരും ക്രിസ്ത്യാനികളും വരുന്നത്. ക്രിസ്ത്യാനികളുടെ ബൈബിള് എന്നൊരു ധര്മ്മ ശാസ്ത്രം മാത്രമെയുള്ളൂ. അത്രമാത്രം. പിന്നീടാണ് അഭിവൃദ്ധിയുണ്ടാകുന്നത്. ആദി സനാതനാ ധര്മ്മം ദേവതാ ധര്മ്മമാണ്. ഇപ്പോള് വീണ്ടും ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങള് ഡ്രാമയുടെ രഹസ്യത്തെ നല്ല രീതിയില് മനസ്സിലാക്കിയിരിക്കുന്നു. നമ്മള് വീണ്ടും നമ്മുടെ രാജ്യഭാഗ്യം സ്ഥാപിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്ക് 100 ശതമാനം ഉറപ്പാണ്. അതിനാല് സന്തോഷവുമുണ്ട്. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉറപ്പാണ്. മരണത്തെപ്പോലെ സുനിശ്ചിതം. നമ്മള് വീണ്ടും രാജ്യപദവി നേടുകയാണ് എന്ന് നിങ്ങള്ക്കറിയാം. കല്പ-കല്പം ബാബയില് നിന്നും സമ്പത്തെടുക്കുന്നു. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവിയും പ്രാപ്തമാക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. എന്തെല്ലാമാണോ ബാബയുടെ മഹിമ അത് സ്വയം തന്നിലേക്ക് കൊണ്ടു വരണം. ബാബക്ക് സമാനം മഹിമക്ക് യോഗ്യരായി മാറണം. പാരലൗകീക പിതാവില് നിന്നും പവിത്രതയുടെ സമ്പത്തെടുക്കണം. പവിത്രമായി മാറുന്നതിലൂടെ മാത്രമാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്.

2. ശ്രീമതമനുസരിച്ച് അവനവന്റെ ശരീരം മനസ്സ്, ധനം ഇവയിലൂടെ ഒരു ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യണം.

വരദാനം:-

എപ്പോഴാണോ മാസ്റ്റര് ത്രികാലദര്ശിയായി മാറി സങ്കല്പങ്ങളെ കര്മ്മത്തിലേക്ക് കൊണ്ടു വരുന്നത്, അപ്പോള് ഒരു കര്മ്മവും വ്യര്ത്ഥമാകില്ല. ഈ വ്യര്ത്ഥത്തെ പരിവര്ത്തനപ്പെടുത്തി സമര്ത്ഥ സങ്കല്പം അതോടൊപ്പം സമര്ത്ഥ കര്മ്മം ചെയ്യുക – ഇതിനെയാണ് സമ്പൂര്ണ്ണ സ്ഥിതി എന്നു പറയുന്നത്. കേവലം തന്റെ വ്യര്ത്ഥ സങ്കല്പങ്ങളെ അഥവാ വികര്മ്മങ്ങളെ ഭസ്മമാക്കുക എന്നതല്ല എന്നാല് ശക്തി രൂപമായി മാറി മുഴുന് വിശ്വത്തിന്റെയും വികര്മ്മങ്ങളുടെ ഭാരത്തെ ഭാരരഹിതമാക്കുക അഥവാ അനേക ആത്മാക്കളുടെ വ്യര്ത്ഥ സങ്കല്പങ്ങളെ ഇല്ലാതാക്കുന്നതിനുള്ള മിഷനറിയെ ശക്തിശാലിയാക്കൂ അപ്പോഴാണ് വിശ്വമംഗളകാരി എന്ന് അറിയപ്പെടുക

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top