21 June 2021 Malayalam Murli Today | Brahma Kumaris
21 june 2021 Read and Listen today’s Gyan Murli in Malayalam
20 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-പാവനമാകാനുള്ള ഒരേയൊരു ഉപായമാണ്-ബാബയുടെ ഓര്മ്മ, ഓര്മ്മയുടെ പരിശ്രമം മാത്രമാണ് അവസാന സമയത്ത് പ്രയോജനപ്പെടുന്നത്.
ചോദ്യം: -
സംഗമയുഗത്തില് ഏതൊരു തിലകം നല്കുകയാണെങ്കില് സ്വര്ഗ്ഗീയ രാജ്യപദവിയുടെ തിലകം ലഭിക്കും?
ഉത്തരം:-
സംഗമയുഗത്തില് ഈയൊരു തിലകം നല്കൂ, നമ്മള് ആത്മാക്കള് ബിന്ദുവാണ്, നമ്മള് ഈ ശരീരമല്ല. ഇത് മാത്രം ഉള്ളിന്റെ ഉള്ളില് അയവിറക്കിക്കൊണ്ടിരിക്കൂ, നമ്മള് ആത്മാക്കളാണ് നമ്മുക്ക് ബാബയില് നിന്നും സമ്പത്ത് നേടണം. ബാബയും ബിന്ദുവാണ്. നമ്മളും ബിന്ദുവാണ്. ഈ തിലകത്താല് സ്വര്ഗ്ഗീയ രാജ്യപദവിയുടെ തിലകം പ്രാപ്തമാകും. ബാബ പറയുന്നു, ഞാന് ഗ്യാരന്റി നല്കുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് അരകല്പത്തേക്ക് കരയുന്നതില് നിന്ന് മുക്തമാകും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ഈ ചിന്തയുണ്ടായിരിക്കണം, ആത്മാവായ നമുക്ക് ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. അപ്പോള് മാത്രമെ പാവനമായി മാറാന് സാധിക്കൂ. മുഴുവന് പരിശ്രമവും ഇതിനു തന്നെയാണ്. ഈ പരിശ്രമമാണ് കുട്ടികള്ക്ക് സാധിക്കാത്തത്. മായ വളരെ ബുദ്ധിമുട്ടിപ്പിക്കുന്നു. ഒരു ബാബയുടെ ഓര്മ്മ തന്നെ ഇല്ലാതാക്കി മറ്റുള്ളവരുടെ ഓര്മ്മ വരുത്തുന്നു. അച്ഛനെ അഥവാ പ്രിയതമനെ ഓര്മ്മിക്കുന്നില്ല. ഇങ്ങനെയൊരു പ്രിയതമനെ ചുരുങ്ങിയത് 8 മണിക്കൂര് ഓര്മ്മിക്കാനുള്ള സേവനം ചെയ്യണം. അര്ത്ഥം പ്രിയതമനായ ബാബയ്ക്ക് ഓര്മ്മയിലൂടെ സഹായം നല്കണം. അഥവാ കുട്ടികള്ക്ക് ബാബയെ ഓര്മ്മിക്കണം. ഇത് വളരെ പരിശ്രമമുള്ള കാര്യമാണ്. ഗീതയില് മന്മനാഭവ എന്നുണ്ട്. ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ഒരു ബാബയെ മാത്രം ഓര്മ്മിച്ചു കൊണ്ടിരിക്കൂ. മറ്റൊന്നുമില്ല. അവസാന സമയത്ത് ഈ ഓര്മ്മ തന്നെയാണ് പ്രയോജനത്തില് വരുക. സ്വയം അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ, ഇപ്പോള് നമുക്ക് തിരിച്ച് പോകണം. ഇതിനു വേണ്ടി ഒരുപാട് പരിശ്രമിക്കണം. അതിരാവിലെ സ്നാനമെല്ലാം ചെയ്ത് പിന്നീട് ഏകാന്തതയില് മുകളില് മേല്ക്കൂരയില് അഥവാ ഹാളില് പോയിരിക്കൂ. എത്രത്തോളം ഏകാന്തതയുണ്ടോ അത്രത്തോളം നല്ലത്. നമുക്ക് ബാബയെ ഓര്മ്മിക്കണം എന്ന ചിന്ത എപ്പോഴുമുണ്ടായിരിക്കണം. ബാബയില് നിന്നും പൂര്ണ്ണ സമ്പത്തെടുക്കണം. ഈ പരിശ്രമം ഓരോ 5000 വര്ഷത്തിനു ശേഷവും നിങ്ങള്ക്ക് ചെയ്യണം. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഇതിലൊന്നും നിങ്ങള്ക്ക് പരിശ്രമിക്കേണ്ടതില്ല. ഈ സംഗമയുഗത്തില് തന്നെയാണ് നിങ്ങളോട് ബാബ പറയുന്നത്-എന്നെ മാത്രം ഓര്മ്മിക്കൂ. ഈ സമയത്താണ് ബാബയെ ഓര്മ്മിക്കേണ്ടത്. ബാബ വരുന്നത് സംഗമത്തിലാണ്. മറ്റൊരു സമയത്തും ബാബ വരുന്നില്ല. നിങ്ങളും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് അറിയുന്നു. ഒരുപാട് കുട്ടികള് ബാബയെ മറക്കുന്നു. അതിനാല് വളരെയധികം ചതിയില് അകപ്പെടുന്നു. രാവണന് വളരെയധികം ചതിക്കുന്നു. രാവണന് അരക്കല്പത്തെ ശത്രുവാണ്. അതുകൊണ്ടാണ് ബാബ പറയുന്നത്-ദിവസവും അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യൂ. എത്ര സമയം നമ്മള് ബാബയെ ഓര്മ്മിച്ചു! എന്ന ചാര്ട്ടും വെക്കൂ. എത്രത്തോളം കറ ഇളകിയിട്ടുണ്ട്! എല്ലാത്തിന്റെയും ആധാരം ഓര്മ്മയിലാണ്. കുട്ടികള്ക്ക് തന്റെ സമ്പത്ത് പ്രാപ്തമാക്കുന്നതിനു വേണ്ടി പൂര്ണ്ണമായും പ്രയത്നിക്കണം. നരനില് നിന്നും നാരായണനായി മാറണം. ഇതാണ് സത്യമായ സത്യനാരായണന്റെ കഥ. ഭക്തര് പൗര്ണ്ണമി ദിവസം കഥ കേള്പ്പിക്കാറുണ്ട്. ഇപ്പോള് നിങ്ങള്ക്ക് 16 കലാ സമ്പൂര്ണ്ണരായി മാറണമെന്ന് അറിയാം. സത്യമായ ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് അങ്ങനെയാകുന്നത്. ശ്രീമതം നല്കുന്നത് ബാബയാണ്. ബാബ പറയുന്നു-ഗൃഹസ്ഥത്തില് കഴിയൂ. എന്ത് ജോലി വേണമെങ്കിലും ചെയ്യൂ. ബാബയെ തീര്ച്ചയായും ഓര്മ്മിച്ച് പാവനമാകണം. അത്രമാത്രം. ഓര്മ്മിക്കുന്നില്ല എങ്കില് രാവണന് ഇടയ്ക്കിടക്ക് ചതിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓര്മ്മിക്കാനുള്ള മുഖ്യമായ കാര്യം മനസ്സിലാക്കി തരുന്നത്. ശിവബാബയെ ഓര്മ്മിക്കണം. ദേഹസഹിതം ദേഹത്തിന്റെ ഏതെല്ലാം സംബന്ധികളുണ്ടോ അവരെ മറന്ന് സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഇല്ലായെന്നുണ്ടെങ്കില് അവസാനം പശ്ചാത്തപിക്കേണ്ടതായി വരും. ഒരുപാട് ചതിക്കപ്പെടും. ഏതെങ്കിലും തരത്തില് വളരെ ശക്തമായ അടി ഏല്ക്കുന്നതിലൂടെ മായ തീര്ത്തും മുഖത്തെ കറുപ്പിക്കും. ബാബ വന്നിരിക്കുന്നത് സുന്ദരമായ മുഖമാക്കി മാറ്റാനാണ്. ഈ സമയം എല്ലാവരും പരസ്പരം മുഖത്തെ കറുപ്പിക്കുന്നു(പതിതമാക്കുന്നു). സുന്ദരമാക്കി മാറ്റുന്നത് ഒരു ബാബയാണ്. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള് സുന്ദരമായി സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും. ഇത് പതിതമായ ലോകമാണ്. ബാബ വരുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. ബാക്കി നിങ്ങളുടെ ജോലി കാര്യങ്ങളുമായി ബാബക്ക് ഒരു ബന്ധവുമില്ല. ശരീരത്തിനു വേണ്ടി നിങ്ങള്ക്ക് എന്ത് ചെയ്യണമോ ചെയ്തോളൂ. ബാബ മന്മനാഭവ എന്നു മാത്രമാണ് പറയുന്നത്. നിങ്ങള് പറയുന്നുമുണ്ട്-ഞങ്ങള് എങ്ങനെയാണ് പാവന ലോകത്തിന്റെ അധികാരിയായി മാറുക എന്നത്. ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. അത്രമാത്രം. പാവനമാകാന് മറ്റൊരു വഴിയുമില്ല. എത്ര ദാന-പുണ്യ കര്മ്മങ്ങളെല്ലാം ചെയ്താലും എത്ര തന്നെ പരിശ്രമിച്ചിട്ടും കാര്യമില്ല. അഗ്നിയിലൂടെ നടന്നു പോവുകയും വരുകയും ചെയ്താലൊന്നും പ്രയോജനമില്ല. വളരെ സഹജമായ കാര്യമാണ്. ഇതിനെയാണ് സഹജമായ യോഗമെന്ന് പറയുന്നത്. സ്വയത്തോട് ചോദിക്കൂ-നമ്മള് നമ്മുടെ മധുരമായ ബാബയെ മുഴുവന് ദിവസത്തിലും എത്രയാണ് ഓര്മ്മിക്കുന്നത്! ഉറക്കത്തില് ഒരു പാപവുമുണ്ടാകുന്നില്ല. അശരീരിയായി മാറുന്നു. പിന്നെ പകല് സമയത്ത് ഒരുപാട് പാപങ്ങളെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ പാപവും ഒരുപാടുണ്ട്. ഓര്മ്മിക്കാനുള്ള പ്രയത്നമാണ് ചെയ്യേണ്ടത്. ഇവിടെ വരുമ്പോള് ഓര്മ്മിക്കാനുള്ള പ്രയത്നം ചെയ്യണം. പുറമെയുള്ള ആവശ്യമില്ലാത്ത സങ്കല്പങ്ങളെ ഉപേക്ഷിക്കൂ. ഇല്ലായെന്നുണ്ടെങ്കില് അന്തരീക്ഷം വളരെയധികം മോശമാകും. വീട്ടിലെ കാര്യങ്ങളും കൃഷി സംബന്ധിച്ചുളള കാര്യങ്ങളും ഓര്മ്മ വന്നു കൊണ്ടിരിക്കും. ചിലപ്പോള് കുട്ടികളെ ഓര്മ്മ വരും. ചിലപ്പോള് ഗുരുവിന്റെ ഓര്മ്മ വരും. സങ്കല്പം നടന്നു കൊണ്ടേയിരിക്കുകയാണെങ്കില് അത് വായുമണ്ഡലത്തെ മോശമാക്കുന്നു. പരിശ്രമിക്കാത്തവര് വിഘ്നമുണ്ടാക്കിക്കൊണ്ടിരിക്കും. ഇതെല്ലാം വളരെ സൂക്ഷ്മമായ കാര്യമാണ്. നിങ്ങളും ഇപ്പോഴാണ് അറിയുന്നത്. പിന്നീട് ഒരിക്കലും അറിയുന്നില്ല. ബാബ ഇപ്പോള് തന്നെയാണ് സമ്പത്ത് നല്കുന്നത്. പിന്നീട് പകുതി കല്പത്തേക്കു നിശ്ചിന്തമായിരിക്കുന്നു. ലൗകീക അച്ഛന്റെ ചിന്തകളും പരിധിയില്ലാത്ത അച്ഛന്റെ ചിന്തകളും തമ്മില് എത്ര വ്യത്യാസമുണ്ട്. ബാബ പറയുന്നു -ഭക്തിമാര്ഗ്ഗത്തില് എനിക്ക് എത്ര ചിന്തയാണ് ഉള്ളത്. ഭക്തര് എന്നെ ഇടയ്ക്കിടക്ക് ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു. സത്യയുഗത്തില് ആരും ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു-നിങ്ങള്ക്ക് ഒരുപാട് സുഖം നല്കുന്നതിനാല് നിങ്ങള്ക്ക് എന്നെ സ്വര്ഗ്ഗത്തില് ഓര്മ്മിക്കേണ്ട ആവശ്യമില്ല. ബാബയ്ക്കറിയാം എന്റെ കുട്ടികള് സുഖധാമത്തിലും ശാന്തിധാമത്തിലുമാണ് വസിക്കുന്നത്. മറ്റൊരു മനുഷ്യര്ക്കും ഇതറിയില്ല. ഇങ്ങനെയൊരു അച്ഛനില് നിശ്ചയബുദ്ധികളാകുന്ന കാര്യത്തിലാണ് മായ വിഘ്നമുണ്ടാക്കുന്നത്. ബാബ പറയുന്നു-നിങ്ങള് എന്നെ ഓര്മ്മിച്ചാല് നിങ്ങളില് അടങ്ങിയിട്ടുള്ള വെള്ളിയുടേയും ചെമ്പിന്റേയും തുരുമ്പിന്റേയും കറകള് ഇല്ലാതാകും. സ്വര്ണ്ണിമയുഗത്തില് നിന്ന് വെള്ളിയുഗത്തിലേക്ക് വരുന്നതിലൂടെയും 2 കല കുറയുന്നു. ഈ കാര്യങ്ങള് നിങ്ങള് കേള്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സത്യമായ ബ്രാഹ്മണര്ക്ക് നല്ല രീതിയില് ബുദ്ധിയില് ഇരിക്കും. ഇല്ലെങ്കില് ഇരിക്കില്ല. ഓര്മ്മ നിലനില്ക്കില്ല. മുഴുവന് ആധാരവും ബാബയെ ഓര്മ്മിക്കുന്നതിലാണ്. വീണ്ടും വീണ്ടും പറയുന്നു കുട്ടികളെ, ബാബയെ ഓര്മ്മിക്കൂ. ബ്രഹ്മാബാബയും പറയുന്നു-ശിവബാബയെ ഓര്മ്മിക്കൂ. സ്വയം ശിവബാബയും പറയുന്നു, അച്ഛനായ എന്നെ ഓര്മ്മിക്കൂ. ആത്മാക്കളോടാണ് പറയുന്നത്-അല്ലയോ കുട്ടികളേ. നിരാകാരനായ പരമാത്മാവു പോലും ആത്മാവിനോടാണ് പറയുന്നത്. മുഖ്യമായ കാര്യം തന്നെ ഇതാണ്. ആര് വന്നാലും അവരോട് പറയൂ-അല്ലാഹുവിനെ ഓര്മ്മിക്കൂ. മറ്റൊരു ചര്ച്ചയും പാടില്ല. ഇത്രമാത്രം പറയൂ-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇത് മാത്രം ഉള്ളില് അയവിറക്കിക്കൊണ്ടിരിക്കണം. നമ്മള് ആത്മാക്കളാണ്, ഇങ്ങനെയൊരു മഹിമയുണ്ട്, തുളസീദാസ് ചന്ദനം ഉരച്ചു, തിലകം രഘുവീരന് നല്കി…. (അതായത് ഞാന് ആത്മാവാണ് എന്റെ അച്ഛന് ശിവബാബയാണ് ഈയൊരു സ്മൃതി തന്നെ ഉളളില് അയവിറക്കിക്കൊണ്ടിരിക്കണം. ഈ നിരന്തര സ്മൃതിയുടെ ആധാരത്തിലാണ് സ്വര്ഗ്ഗീയ രാജ്യപദവിയുടെ തിലകം ലഭിക്കുക) ഇത് സ്ഥൂല തിലകത്തിന്റെ കാര്യമല്ല, രാജ്യതിലകമാണ് ബാബ നല്കുന്നത്. നിങ്ങള് മനസ്സിലാക്കുന്നു, തിലകം വാസ്തവത്തില് ഈ സമയത്തെ ഓര്മ്മ ചിഹ്നമാണ്. നിങ്ങള് ഓര്മ്മിച്ചു കൊണ്ടേയിരിക്കുന്നു അര്ത്ഥം അവനവന് രാജ്യപദവിയുടെ തിലകം നല്കുന്നു. നിങ്ങള്ക്ക് രാജ്യപദവിയുടെ തിലകം ലഭിക്കും. ഇരട്ട കിരീടധാരിയായി മാറും. രാജ്യപദവിയുടെ തിലകം ലഭിക്കും അര്ത്ഥം സ്വര്ഗ്ഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറും. ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. നമ്മള് ആത്മാവാണ്, ശരീരമല്ല എന്നെ മാത്രം ഓര്മ്മിക്കൂ. നമുക്ക് ബാബയില് നിന്നും സമ്പത്ത് എടുക്കണം.
നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് ബിന്ദുവിന് സമാനമാണ്. ബാബയും ബിന്ദുവാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനും സുഖത്തിന്റെ സാഗരനുമാണ്. ബാബ നമുക്ക് വരദാനം നല്കുന്നു. ബാബ ബ്രഹ്മാബാബയുടെ അടുത്താണ് ഇരിക്കുന്നത്. ഗുരു തന്റെ ശിഷ്യനെ അടുത്തിരുത്തിയാണ് പഠിപ്പിക്കുക. ബാബയും അരികത്തിരിക്കുകയാണ്. കുട്ടികളോട് പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. സത്യയുഗത്തിലും നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്നാല് ബാബയെ അറിയുന്നില്ല. നമ്മള് ആത്മാക്കള്ക്ക് ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കണം. ഡ്രാമയനുസരിച്ച് നിങ്ങളുടെ പാര്ട്ടിങ്ങനെയാണ്. അതുകൊണ്ടാണ് നിങ്ങളുടെ ആയുസ്സ് സത്യയുഗത്തില് ഉയര്ന്നതും, പവിത്രവുമായിരിക്കുന്നത്. സത്യയുഗത്തില് ആയുസ്സ് ഉയര്ന്നതായിരിക്കും. കലിയുഗത്തില് കുറവായിരിക്കും. സത്യയുഗത്തില് യോഗികളും കലിയുഗത്തില് ഭോഗികളും. യോഗികള് പവിത്രമായിരിക്കും. സത്യയുഗത്തില് രാവണ രാജ്യം തന്നെയില്ല. ആയുസ്സ് ഉയര്ന്നതായിരിക്കും. കലിയുഗത്തില് ആയുസ്സ് വളരെ ചെറുതായിരിക്കും. ഇതിനെ കര്മ്മഭോഗമെന്നാണ് പറയുന്നത്. സത്യയുഗത്തില് ദുര്മരണങ്ങള് ഒരിക്കലും ഉണ്ടാകുന്നില്ല. അതിനാല് ബാബ പറയുന്നു-ബാബയെ തിരിച്ചറിഞ്ഞു എങ്കില് ശ്രീമതത്തിലൂടെ മുന്നറൂ. ഒരു ബാബയെ ഓര്മ്മിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നമുക്ക് ഇപ്പോള് തിരികെ പോകണം. ഈ ശരീരത്തെ ഉപേക്ഷിക്കണം. ബാക്കിയുള്ള സമയം സേവനത്തില് ഉപയോഗിക്കണം.
നിങ്ങള് കുട്ടികള് വളരെ ദരിദ്രരാണ്. അതിനാല് ബാബയ്ക്ക് ദയ തോന്നുകയാണ്. നിങ്ങള് വൃദ്ധര്ക്കും, കൂനികള്ക്കൊന്നും ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. വൃദ്ധരെ കൂനികളെന്നാണ് പറയുന്നത്. വൃദ്ധര്ക്ക് മനസ്സിലാക്കി കൊടുക്കാറുണ്ട്-ബാബയെ ഓര്മ്മിക്കൂ. നിങ്ങളോട് ആരെങ്കിലും എവിടേക്കാണ് പോകുന്നത്? എന്ന് ചോദിക്കുകയാണെങ്കില് പറയൂ-ഗീത പാഠശാലയിലേക്കാണ് പോകുന്നത്. ഇവിടെ കൃഷ്ണന്റെ ആത്മാവ് 84 ജന്മമെടുത്ത് ഇപ്പോള് ശിവബാബയില് നിന്നും ജ്ഞാനം എടുത്തു കൊണ്ടിരിക്കുകയാണ്.
കുട്ടികള് പ്രദര്ശിനികളിലെല്ലാം എത്രയാണ് ചിലവഴിക്കുന്നത്. ഇന്നയാള് വളരെ നല്ല രീതിയില് പ്രഭാവിതരായി എന്ന് എഴുതാറുമുണ്ട്. എന്നാല് ബാബ പറയുന്നു ആരും ഇങ്ങനെ എഴുതാറില്ല-ഈ സമയം പരിധിയില്ലാത്ത ബാബ വന്ന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നു. ബാബയ്ക്ക് മനസ്സിലാകും, ഒരാള്ക്കു പോലും നിശ്ചയമുണ്ടായിട്ടില്ല. ഈ ജ്ഞാനം വളരെ നല്ലതാണെന്ന് പറഞ്ഞ് പ്രാഭാവിതരാവുക മാത്രമാണ് ചെയ്യുന്നത്. ഏണിപ്പടിയില് ശരിയായ രീതിയിലാണ് കാണിച്ചിട്ടുള്ളത്. എന്നാല് സ്വയം യോഗത്തില് ഇരുന്ന് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുക, അത് ചെയ്യുന്നില്ല. ഇത്ര മാത്രം പറയുന്നു- പരമാത്മാവില് നിന്ന് സമ്പത്ത് പ്രാപ്തമാക്കുന്നതിനുളള ജ്ഞാനം വളരെ നല്ലതാണ്. എന്നാല് സ്വയം സമ്പത്ത് പ്രാപ്തമാക്കുന്നില്ല. ഒരു പുരുഷാര്ത്ഥവും ചെയ്യുന്നില്ല. ഒരുപാട് പ്രജകളുണ്ടാകും. എന്നാല് രാജാവായി മാറാന് പരിശ്രമമുണ്ട്. ഓരോരുത്തരും അവനവന്റെ ഹൃദയത്തോട് ചോദിക്കണം-ഏതു വരെ നമ്മള് ബാബയുടെ ഓര്മ്മയിലൂടെ ഹര്ഷിതമായിരിക്കുന്നുണ്ട്? നമ്മള് വീണ്ടും മുമ്പത്തെ പോലെ ദേവതയായി മാറുന്നു. ഇങ്ങനെയെല്ലാം സ്വയം അവനവനോടൊപ്പം ഏകാന്തമായിരുന്ന് സംസാരിക്കൂ, ശ്രമിച്ചു നോക്കൂ. ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ എന്നാല് ബാബ ഉറപ്പ് നല്കുകയാണ്-നിങ്ങള് പകുതി കല്പത്തിലേക്ക് ഒരിക്കലും കരയില്ല. ഇപ്പോള് നിങ്ങള് പറയുന്നു-ബാബയാണ് വന്ന് നമ്മളെ മായാ രാവണനു മേല് വിജയം പ്രാപ്തമാക്കി തരുന്നത്. ആര് എത്ര പ്രയത്നിച്ചാലും അവനവനു വേണ്ടിയാണ് ചെയ്യുന്നത്. പിന്നീട് നിങ്ങള് പുതിയ ലോകത്തിലേക്ക് പോകും. പഴയ ലോകത്തിലെ കണക്കും കാര്യങ്ങളെല്ലാം ഇല്ലാതാക്കുകയും വേണം. കാരണം നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. പാവനമായി മാറാനുള്ള യുക്തിയും പറഞ്ഞു തരുന്നു. ഇത് കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവരുടേയും വിനാശമുണ്ടാകണം. പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകണം. നിങ്ങള്ക്കറിയാം നമ്മള് ഈ മൃത്യു ലോകത്തില് നിന്നും ഈ ശരീരം ഉപേക്ഷിച്ച് പിന്നീട് പുതിയ ലോകമാകുന്ന അമരലോകത്തിലേക്ക് പോകും. നമ്മള് പഠിക്കുന്നതു തന്നെ പുതിയ ലോകത്തിലേക്കു വേണ്ടിയാണ്. ഭാവിയിലേക്കു വേണ്ടി പഠിപ്പിക്കുന്ന മറ്റൊരു പാഠശാലയുമുണ്ടാവില്ല. ശരിയാണ്, ഒരുപാട് ദാന-പുണ്യങ്ങള് ചെയ്യുന്നവര് രാജാവിന്റെ അടുത്ത് പോയി ജന്മമെടുക്കുന്നു. വായില് സ്വര്ണ്ണക്കരണ്ടി എന്നാണ് പറയുന്നത്. അത് സത്യയുഗത്തില് നിങ്ങള്ക്ക് ലഭിക്കുന്നു. കലിയുഗത്തിലെ രാജാക്കന്മാരുടെ അടുത്ത് ജന്മമെടുക്കുന്നവര്ക്കും ലഭിക്കുന്നു. എന്നാലും ഇവിടെ ഒരുപാട് പ്രാകാരത്തിലുള്ള ദുഃഖമാണ് ഉളളത്. നിങ്ങള്ക്കാണെങ്കില് ഭാവി 21 ജന്മത്തേക്കു വേണ്ടി ഒരു ദുഃഖവുമുണ്ടാകില്ല. ഒരിക്കലും രോഗിയുമാവില്ല. സ്വര്ഗ്ഗത്തില് വായില് സ്വര്ണ്ണക്കരണ്ടിയായിരിക്കും. ഇവിടെ അല്പകാലത്തേക്കുള്ള രാജ്യപദവിയാണ്. നിങ്ങളുടേത് 21 ജന്മത്തേക്കുളളതാണ്. നല്ല രീതിയില് ബുദ്ധി ഉപയോഗിക്കണം. പിന്നീട് മനസ്സിലാക്കി കൊടുക്കണം. ഭക്തിമാര്ഗ്ഗത്തില് ആരും രാജാവാകില്ല എന്നൊന്നുമില്ല. കോളേജോ ആശുപത്രിയോ ആരെങ്കിലും ഉണ്ടാക്കുകയാണെങ്കില് അവര്ക്ക് അതിന്റെ പ്രതിഫലം ലഭിക്കുന്നു. ഹോസ്പിറ്റല് ഉണ്ടാക്കുകയാണെങ്കില് അടുത്ത ജന്മത്തില് വളരെ നല്ല ആരോഗ്യമുണ്ടായിരിക്കും. ഇങ്ങനെ പറയാറുണ്ടല്ലോ-ഇവര്ക്ക് മുഴുവന് ആയുസ്സിലും ഒരു പനി പോലും വന്നിട്ടില്ല എന്ന്. വലിയ ആയുസ്സായിരിക്കും. ഒരുപാട് ദാന-പുണ്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്, ഹോസ്പിറ്റല് ഉണ്ടാക്കിയിട്ടുണ്ടെങ്കില് ആയുസ്സും വര്ദ്ധിക്കുന്നു. ഇവിടെ നിങ്ങള് യോഗത്തിലൂടെ സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറുന്നു. യോഗത്തിലൂടെ നിങ്ങള്ക്ക് 21 ജന്മത്തേക്കുളള ചികിത്സയാണ് ലഭിക്കുന്നത്. ഇവിടെയാണെങ്കില് വളരെ വലിയ ഹോസ്പിറ്റലും വളരെ വലിയ കോളേജുമുണ്ട്. ബാബ ഓരോ കാര്യവും നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു-ആര്ക്ക് എവിടെ ആനന്ദം തോന്നുന്നുവോ, എവിടെ പ്രിയമാണോ അവിടെ പോയി പഠിക്കാന് സാധിക്കും. നമ്മുടെ സെന്ററിലേക്ക് തന്നെ വരണം, എന്തുകൊണ്ടാണ് ഇവരുടെ അടുത്തേക്ക് പോകുന്നതെന്ന് ആര്ക്കും പറയാന് സാധിക്കില്ല. ആര്ക്ക് എവിടെ വേണോ അവിടേക്ക് പോകാന് സാധിക്കും. കാര്യം ഒന്നു തന്നെയാണ്. മുരളി പഠിച്ച് കേള്പ്പിക്കുന്നുണ്ട്. മുരളി മധുബനില് നിന്നാണ് പോകുന്നത്. പിന്നെ ചിലരെല്ലാം വിസ്തരിച്ച് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നു. മറ്റു ചിലര് വെറുതെ വായിച്ച് കേള്പ്പിക്കുന്നു. പ്രഭാഷണം ചെയ്യുന്നവര് നല്ല രീതിയില് രസിപ്പിച്ച് പറഞ്ഞു കൊടുക്കുന്നു. എവിടെ പ്രഭാഷണമുണ്ടായാലും ആദ്യമാദ്യം പറയൂ-ശിവബാബ പറയുന്നു, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. പാവനമായി പാവന ലോകത്തിന്റെ അധികാരിയായി മാറും. എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പുറമെയുള്ള വ്യര്ത്ഥമായ കാര്യങ്ങളെ ഉപേക്ഷിച്ച് ഏകാന്തമായിരുന്ന് ഓര്മ്മിക്കാനുള്ള പ്രയത്നം ചെയ്യണം.അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്ത് തന്റെ ചാര്ട്ടും നോക്കണം.
2. ഭക്തിയില് എങ്ങനെയാണോ ദാന-പുണ്യങ്ങള്ക്ക് മഹത്വമുള്ളത്, അതേപോലെ ജ്ഞാനമാര്ഗ്ഗത്തിലും ഓര്മ്മയ്ക്ക് മഹത്വമുണ്ട്. ഓര്മ്മയിലൂടെ ആത്മാവിനെ സദാ ആരോഗ്യമുള്ളതും സദാ സമ്പന്നവുമാക്കി മാറ്റണം. അശരീരിയായി മാറാനുള്ള അഭ്യാസം ചെയ്യണം.
വരദാനം:-
ആരാണോ വാക്കുകളിലൂടെ ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യുന്നത് അവര്ക്ക് മാസ്റ്റര് നോളേജ്ഫുള് എന്ന വരദാനം പ്രാപ്തമാകുന്നു. അവരുടെ ഓരോ ഓരോ വാക്കുകള്ക്കും വളരെയധികം മൂല്യം ഉണ്ട്. അവരുടെ ഓരോ വാക്കും കേള്ക്കുന്നതിനായി അനേക ആത്മാക്കള്ക്ക് ദാഹമുണ്ടാകും. അവരുടെ ഓരോ വാക്കും സാരം നിറഞ്ഞതായിരിക്കും. അവര്ക്ക് വിശേഷ സന്തോഷത്തിന്റെ പ്രാപ്തി ഉണ്ടാകും. അവരുടെ അടുത്ത് നിറഞ്ഞ ഖജനാവുണ്ടാകും അതിനാല് അവര് സദാ സന്തുഷ്ടവും ഹര്ഷിതവുമായിരിക്കും. അവരുടെ വാക്കുകള് പ്രഭാവം നിറഞ്ഞതായി കൊണ്ടിരിക്കും. വാക്കുകളുടെ ദാനം ചെയ്യുന്നതിലൂടെ വാക്കുകളില് വളരെയധികം ഗുണങ്ങള് നിറയും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!