20 June 2021 Malayalam Murli Today | Brahma Kumaris

20 june 2021 Read and Listen today’s Gyan Murli in Malayalam 

June 19, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ധൈര്യത്തിന്റെ ആദ്യത്തെ ചുവട്- സമര്പ്പണം

♫ ശ്രദ്ധിക്കൂ മുരളി (audio)➤

(ബ്രഹ്മാബാബയുടെ ജീവിതകഥ)

ഇന്ന് സ്നേഹത്തിന്റെ സാഗരനായ ബാപ്ദാദ തന്റെ സ്നേഹി കുട്ടികളെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു. ഓരോ സ്നേഹി ആത്മീക്കള്ക്കും ഒരേയൊരു താല്പര്യമാണ്, ശ്രേഷ്ഠ സങ്കല്പമാണ് ഉള്ളത്- നമ്മുക്കെല്ലാവര്ക്കും ബാബയ്ക്ക് സമാനമാകണം, സ്നേഹത്തില് മുഴുകണം. സ്നേഹത്തില് മുഴുകുക അര്ത്ഥം ബാബയ്ക്ക് സമാനമാകുക. സര്വ്വരുടെയും ഹൃദയത്തില് ഈ ദൃഢ സങ്കല്പമുണ്ട്- എനിക്ക് ബാപ്ദാദായിലൂടെ പ്രാപ്തമായ സ്നേഹം, ശക്തിശാലി പാലന, അളവറ്റ അവിനാശി ഖജനാക്കളുടെ റിട്ടേണ് തീര്ച്ചയായും നല്കണം. റിട്ടേണായി(പകരം) എന്ത് നല്കും? ഹൃദയത്തിന്റെ സ്നേഹമല്ലാതെ നിങ്ങളുടെയടുത്ത് എന്താണ് ഉള്ളത്? എന്തെല്ലാമുണ്ടോ അതെല്ലാം ബാബ നല്കിയിട്ടുള്ളതാണ്, അപ്പോള് എന്ത് നല്കും. ബാബയ്ക്ക് സമാനമാകുക-ഇത് തന്നെയാണ് റിട്ടേണ്, ഇത് എല്ലാവര്ക്കും ചെയ്യാന് സാധിക്കുമല്ലോ.

ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഇന്നത്തെക്കാലത്ത് സര്വ്വരുടെയും ഹൃദയത്തില് വിശേഷിച്ച് ബ്രഹ്മാബാബയുടെ സ്മൃതി കൂടുതല് പ്രത്യക്ഷത്തിലുണ്ട്. ശരീരത്തിന്റെ സ്മൃതിയല്ല എന്നാല് ചരിത്രങ്ങളുടെ വിശേഷതകളുടെ സ്മൃതിയാണ് കാരണം അലൗകീക ബ്രാഹ്മണ ജീവിതം ജ്ഞാന സ്വരൂപ ജീവിതമാണ്, ജ്ഞാനസ്വരൂപമായത് കാരണം ദേഹത്തിന്റെ സ്മൃതിയിലും ദുഃഖത്തിന്റെ അലകള് വരില്ല. അജ്ഞാനി ജീവിതത്തില് ആരെയെങ്കിലും ഓര്മ്മിച്ചാല് ദേഹമാണ് മുന്നില് വരുന്നത്, ദേഹത്തിന്റെ സംബന്ധം കാരണം ദുഃഖം അനുഭവപ്പെടുന്നു. എന്നാല് നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് ബാബയുടെ സ്മൃതി ഉണ്ടാകുമ്പോള് തന്നെ ശക്തി ലഭിക്കുന്നു- എനിക്കും ബാബയ്ക്ക് സമാനമാകുക തന്നെ വേണം. അലൗകീക അച്ഛന്റെ സ്മൃതി ശക്തി നല്കുന്നു. ചില കുട്ടികള് ഹൃദയത്തിന്റെ സ്നേഹം നയനങ്ങളുടെ മുത്തുകളിലൂടെ പ്രകടമാക്കുന്നു എന്നാല് ദുഃഖത്തിന്റെ കണ്ണുനീരല്ല, വിയോഗത്തിന്റെ കണ്ണുനീരല്ല, ഇത് സ്നേഹത്തിന്റെ മുത്തുകളാണ്. ഹൃദയത്തിന്റെ മിലനത്തിന്റെ സ്നേഹമാണ്. വിയോഗിയല്ല എന്നാല് രാജയോഗിയാണ് കാരണം ഹൃദയത്തിന്റെ സത്യമായ സ്നേഹം ശക്തി നല്കുന്നു- വേഗം തന്നെ എനിക്ക് ബാബയ്ക്ക് റിട്ടേണ്(പകരമായി) നല്കണം. റിട്ടേണ് നല്കുക അര്ത്ഥം സമാനമാകുക. ഈ വിധിയിലൂടെ തന്നെയാണ് തന്റെ സ്നേഹിയായ ബാപ്ദാദായോടൊപ്പം മധുരമായ വീട്ടിലേക്ക് തിരിച്ച് പോകാന് സാധിക്കൂ. റിട്ടേണ് നല്കുകയും വേണം, ബാബയോടൊപ്പം റിട്ടേണ് പോകുകയും (മടക്കയാത്ര) വേണം അതിനാല് നിങ്ങളുടെ സ്നേഹം അഥവാ ഓര്മ്മ ലോകത്തില് നിന്നും വേറിട്ടതും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാക്കുന്നു.

അതിനാല് ബാപ്ദാദ കുട്ടികളുടെ സമര്ത്ഥമാകുന്നതിന്റെ സങ്കല്പം, സമാനമാകുന്നതിന്റെ ഉത്സാഹം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബ്രഹ്മാബാബയുടെ വിശേഷതകളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബ്രഹ്മാബാബയുടെ വിശേഷതകളെ വര്ണ്ണിക്കുകയാണെങ്കില് എത്ര വര്ണ്ണിക്കേണ്ടി വരും? ഓരോ ചുവടിലും വിശേഷതയുണ്ടായിരുന്നു. സങ്കല്പത്തിലും സര്വ്വരെയും വിശേഷമാക്കുന്നതിന്റെ ഉണര്വ്വും ഉത്സാഹവും സദാ ഉണ്ടായിരുന്നു. തന്റെ മനോവൃത്തിയിലൂടെ ഓരോ ആത്മാവിനും ഉണര്വ്വിലും ഉത്സാഹത്തിലും കൊണ്ടു വരിക- ഈ വിശേഷത സദാ പ്രത്യക്ഷ രൂപത്തില് കണ്ടു. വാണിയിലൂടെ ധൈര്യം നല്കി, പ്രതീക്ഷയറ്റവരില് പ്രതീക്ഷ കൊണ്ടു വരുന്നു, ദുര്ബലരായ ആത്മാക്കളെ പറക്കുന്ന കലയുടെ വിധിയിലൂടെ പറത്തുക, സേവനത്തിന് യോഗ്യരാക്കുക, ഓരോ വാക്കും അമൂല്യം, മധുരം, യുക്തിയുക്തമായിരുന്നു. അതേപോലെ കര്മ്മത്തില് കുട്ടികളുടെ കൂടെ ഓരോ കര്മ്മത്തിലും സാഥിയായി(കൂടെയിരുന്ന്) കര്മ്മയോഗിയാക്കി. കേവലം സാക്ഷിയായി കാണുന്നവരല്ല എന്നാല് സ്ഥൂലമായ കര്മ്മത്തിന്റെ മഹത്വത്തെ അനുഭവം ചെയ്യിക്കുന്നതിന് കര്മ്മത്തിലും സാഥിയായി. എങ്ങനെയുള്ള കര്മ്മം ഞാന് ചെയ്യുന്നുവൊ, എന്നെ കണ്ട് കുട്ടികളും സ്വതവേ ചെയ്യും- ഈ പാഠത്തെ സദാ കര്മ്മത്തിലൂടെ പഠിപ്പിച്ചു. ചെറിയ കുട്ടികളുമായി സംബന്ധ സമ്പര്ക്കത്തില് വരുമ്പോഴും സ്വയം കുട്ടികള്ക്ക് സമാനമായി അവരെ സന്തോഷിപ്പിച്ചു. വാനപ്രസ്ഥികളെയും വാനപ്രസ്ഥികളുടെ രൂപത്തിലൂടെ അനുഭവിയാക്കി സംബന്ധ സമ്പര്ക്കത്തിലൂടെ സദാ ഉണര്വ്വിലും ഉത്സാഹത്തിലും കൊണ്ടു വന്നു. കുട്ടികളോട് കുട്ടിയുടെ രൂപത്തില്, യുവാക്കളോട് യുവാക്കളുടെ രൂപത്തില്, വൃദ്ധരോട് വൃദ്ധരുടെ രൂപത്തില് അനുഭവിയാക്കി സദാ മുന്നോട്ടുയര്ത്തി, സദാ സംബന്ധ സമ്പര്ക്കത്തിലൂടെ സര്വ്വരെയും സ്വന്തം എന്ന അനുഭവം ചെയ്യിച്ചു. ചെറിയ കുട്ടി പോലും പറയും- ബാബ എത്രത്തോളം എന്നെ സ്നേഹിക്കുന്നുവൊ അത്രത്തോളം മറ്റാരെയും സ്നേഹിക്കുന്നില്ല. അതിനാല് ഓരോരുത്തര്ക്കും അത്രയും സ്നേഹം നല്കി, അവര് മനസ്സിലാക്കി ബാബ എന്റേതാണ്. ഇതാണ് സംബന്ധ സമ്പര്ക്കത്തിന്റെ വിശേഷത. കാണുമ്പോള് ഓരോ ആത്മാവിന്റെയും വിശേഷത അഥവാ ഗുണങ്ങള് തന്നെ കാണണം. ചിന്തിക്കുമ്പോള് നോക്കൂ- ലാസ്റ്റ് നമ്പറിലെ മുത്താണെന്ന് അറിഞ്ഞിട്ടും അങ്ങനെയുള്ള ആത്മാവിനെ പ്രതിയും സദാ മുന്നോട്ടുയരണം എന്ന ശുഭ ചിന്തനം ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള വിശേഷതകള് സര്വ്വ കുട്ടികളും അനുഭവം ചെയ്തു. ഈ സര്വ്വ കാര്യങ്ങളിലും സമാനമാകുക അര്ത്ഥം ഫോളോ ഫാദര് ചെയ്യുക. ഫോളോ ചെയ്യുക പ്രയാസമാണോ? ഇതിനെ തന്നെയാണ് സ്നേഹം, ഇതിനെ തന്നെയാണ് റിട്ടേണ്(പകരം) നല്കുക എന്ന് പറയുന്നത് അതിനാല് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഓരോ കുട്ടിയും ഇപ്പോള് വരെ എത്ര റിട്ടേണ് നല്കി? സര്വ്വര്ക്കും ലക്ഷ്യമുണ്ട് എന്നാല് പ്രത്യക്ഷ ജീവിതത്തില് തന്നെയാണ് നമ്പര് വൈസ് വരുന്നത്. സര്വ്വരും നമ്പര്വണ് ആകാന് ആഗ്രഹിക്കുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നമ്പറില് വരാന് ആരും ആഗ്രഹിക്കില്ല. ഈ ലക്ഷ്യവും ശക്തിശാലിയാണ് എന്നാല് ലക്ഷ്യവും ലക്ഷണവും സമാനമാകണം- ഇത് തന്നെയാണ് സമാനമാകുക. ഇതിന് വേണ്ടി ബ്രഹ്മാബാബ ആദ്യത്തെ ധൈര്യത്തിന്റെ ഏതൊരു ചുവടിലൂടെയാണ് കോടിമടങ്ങ് ഭാഗ്യവാനാണ് എന്ന അനുഭവം ആദി മുതല് ചെയ്തത്? ആദ്യത്തെ ധൈര്യത്തിന്റെ ചുവട്- സര്വ്വ കാര്യങ്ങളിലും സമര്പ്പണത. സര്വ്വതും സമര്പ്പണം ചെയ്തു. എന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും എന്ന് ചിന്തിച്ചില്ല. ഒരു സെക്കന്റില് ബാബയുടെ ശ്രേഷ്ഠ നിര്ദ്ദേശമനുസരിച്ച് ബാബ സൂചന നല്കി, ബാബയുടെ സൂചന, ബ്രഹ്മാവിന്റെ കര്മ്മം അഥവാ ചുവട്. ഇതിനെയാണ് പറയുന്നത് ധൈര്യത്തിന്റെ ആദ്യത്തെ ചുവട്. ശരീരത്തെയും സമര്പ്പണം ചെയ്തു. മനസ്സിനെയും സദാ മന്മനാഭവ വിധിയിലൂടെ സിദ്ധി സ്വരൂപമാക്കി അതിനാല് മനസ്സ് അര്ത്ഥം ഓരോ സങ്ക്ലപം സഫലതാ സ്വരൂപമാകണം. ധനത്തെയും ഭാവിയെക്കുറിച്ചു ചിന്തിക്കാതെ തന്നെ നിശ്ചിന്തമായി ധനം സമര്പ്പിച്ചു കാരണം ഇത് നല്കുക എന്നതല്ല, മറിച്ച് കോടിമടങ്ങ് നേടുക എന്നതാണെന്നുള്ള നിശ്ചയമുണ്ടായിരുന്നു. അങ്ങനെ സംബന്ധത്തെയും സമര്പ്പിച്ചു അര്ത്ഥം ലൗകീകത്തെ അലൗകീക സംബന്ധത്തില് പരിവര്ത്തനപ്പെടുത്തി. ഉപേക്ഷിച്ചില്ല, മംഗളം ചെയ്തു, പരിവര്ത്തനപ്പെടുത്തി. ഞാന് എന്ന ബുദ്ധി, അഭിമാനത്തിന്റെ ബുദ്ധി സമര്പ്പിച്ചു അതിനാല് സദാ ശരീരം, മനസ്സ്, ബുദ്ധിയിലൂടെ നിര്മലം, ശീതളം, സുഖദായിയായി. ലൗകീക പരിവാരത്തിലൂടെ അഥവാ ലോകത്തിലെ അജ്ഞാനി ആത്മാക്കളിലൂടെ പരിതസ്ഥിതികള് വന്നാലും സങ്കല്പത്തില് പോലും, സ്വപ്നത്തില് പോലും, ഒരിക്കലും സംശയത്തിന്റെ സൂക്ഷ്മ സ്വരൂപം സങ്കല്പത്തില് പോലും ചഞ്ചലതയില് കൊണ്ടു വരരുത്.

ബ്രഹ്മാവിന്റെ വിശേഷത ഈ കാര്യത്തിന്റെ അത്ഭുതമായിരുന്നു- നിങ്ങള് സര്വ്വരുടെയും മുന്നില് ബ്രഹ്മാബാബ ഉദാഹരണമായിരുന്നു എന്നാല് ബ്രഹ്മാവിന്റെ മുന്നില് യാതൊരു സാകാര ഉദാഹരണവുമില്ലായിരുന്നു. കേവലം അഖണ്ഡ നിശ്ചയം, ബാബയുടെ ശ്രീമത്തായിരുന്നു ആധാരം. നിങ്ങള് കുട്ടികള്ക്ക് വളരെ സഹജമാണ്. അവസാന സമയത്ത് വന്നവര്ക്ക് വളരെ സഹജമാണ്! കാരണം അനേക ആത്മാക്കളുടെ പരിവര്ത്തനത്തിന്റെ ശ്രേഷ്ഠ ജീവിതം നിങ്ങളുടെ മുന്നില് ഉദാഹരണമായിട്ടുണ്ട്. ഇത് ചെയ്യണം, ആകണം എന്ന് വ്യക്തമാണ്. അതിനാല് നിങ്ങള്ക്ക് എന്ത്, എന്തുകൊണ്ട്- എന്ന ചോദ്യം വരാനുള്ള മാര്ഗ്ഗമേയില്ല. സര്വ്വതും കണ്ടു കൊണ്ടിരിക്കുന്നു. എന്നാല് ബ്രഹ്മാവിന്റെ മുന്നില് ചോദ്യങ്ങള് വരാമായിരുന്നു. എന്ത് ചെയ്യണം, ഇനിയെന്താകും, ചെയ്യുന്നത് ശരിയാണോ അതോ തെറ്റാണോ – ഈ സങ്കല്പം വരുക സംഭവ്യമായിരുന്നു എന്നാല് സംഭവ്യത്തെ അസംഭവ്യമാക്കി. ഒരു ബലം ഒരു വിശ്വാസം- ഈ ആധാരത്തിലൂടെ നിശ്ചയബുദ്ധി നമ്പര്വണ് വിജയിയായി. ഈ സമര്പ്പണം കാരണം ബുദ്ധി സദാ ഭാര രഹിതമായിരുന്നു, ബുദ്ധിയില് ഭാരമുണ്ടായിരുന്നില്ല. മനസ്സ് നിശ്ചിന്തമായിരുന്നു. മുഖത്ത് സദാ നിശ്ചിന്ത ചക്രവര്ത്തിയുടെ ചിഹ്നം സ്പഷ്ടമായി കണ്ടിരുന്നു. 350 കുട്ടികളുണ്ടായിരുന്നു, കഴിക്കാന് റൊട്ടിയില്ല, സമയത്ത് കുട്ടികള്ക്ക് ഭോജനം നല്കണം! ചിന്തിക്കൂ, ഈ പരിതസ്ഥിതിയില് നിശ്ചിന്തമായിരിക്കാന് സാധിക്കുമോ? ഒരു മണിക്ക് ബെല് അടിക്കണം, 11 മണി വരെ ആട്ട കിട്ടിയില്ല, ആര്ക്ക് നിശ്ചിന്തമായിരിക്കാന് സാധിക്കും? ഇങ്ങനെയുള്ള പരിതസ്ഥിതിയിലും ഹര്ഷിതവും, അചഞ്ചലവുമായിരുന്നു. ഇത് ബാബയുടെ ഉത്തരവാദിത്വമാണ്, എന്റെയല്ല, ഞാന് ബാബയുടേത് അപ്പോള് കുട്ടികളും ബാബയുടേതാണ്, ഞാന് നിമിത്തമാണ്- ഇങ്ങനെ നിശ്ചയത്തോടെയും നിശ്ചിന്തവുമായിട്ടിരിക്കാന് ആര്ക്ക് സാധിക്കും? മനസ്സും ബുദ്ധിയും കൊണ്ട് സമര്പ്പിതമായ ആത്മാവിന്. സ്വന്തം ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്- അറിഞ്ഞൂടാ എന്ത് സംഭവിക്കും! സര്വ്വരും വിശന്നിരിക്കേണ്ടി വരുമോ! അങ്ങനെയുണ്ടാകുമോ! ഇങ്ങനെയുള്ള വ്യര്ത്ഥ സങ്കല്പം അഥവാ സംശയം വരാന് അവസരമുണ്ടായിട്ടും സമര്ത്ഥ സങ്ക്ലപം രചിച്ചു- സദാ ബാബയാണ് രക്ഷകന്, മംഗളകാരി. ഇതാണ് സമര്പ്പണത്തിന്റെ വിശേഷത. ഏതുപോലെ ബ്രഹ്മാബാബ സമര്പ്പണമാകുന്നതിനു മുമ്പേ ആദ്യത്തെ ചുവട്- ധൈര്യത്തിന്റെ ചുവട് വച്ചു, അതേപോലെ ഫോളോ ഫാദര്. നിശ്ചയത്തിന് തീര്ച്ചയായും വിജയം ഉണ്ടാകുന്നു. അതിനാല് സമയത്ത് ആട്ടയും ലഭിച്ചു, ബെല്ലുമടിച്ചു, പാസുമായി. ഇതിനെയാണ് പറയുന്നത് ചോദ്യ ചിഹ്നം അഥവാ വളഞ്ഞ വഴിയിലൂടെ പോകാതെ സദാ മംഗളത്തിന്റെ ബിന്ദുവിടൂ. ഫുള്സ്റ്റോപ്പ്. ഈ വിധിയിലൂടെ തന്നെ സഹജമാകും, സിദ്ധിയും പ്രാപ്തമാകും. അപ്പോള് ഇതായിരുന്നു ബ്രഹ്മാവിന്റെ അത്ഭുതം. ഇന്ന് ആദ്യത്തെ ഒരു ചുവടിനെ കുറിച്ച് കേള്പ്പിച്ചു, ചിന്തയുടെ ഭാരത്തില് നിന്നും നിശ്ചിന്തമാകൂ. ഇതിനെയാണ് പറയുന്നത് സ്നേഹത്തിന്റെ റിട്ടേണ് നല്കുക എന്ന്. ശരി.

സദാ ഓരോ ചുവടിലും ബാബയെ ഫോളോ ചെയ്യുന്ന, ഓരോ ചുവടില് സ്നേഹത്തിന്റെ റിട്ടേണ് കൊടുക്കുന്ന, സദാ നിശ്ചയബുദ്ധിയായി, നിശ്ചിന്ത ചക്രവര്ത്തിയായിട്ടിരിക്കുന്ന, മനസ്സാ വാചാ കര്മ്മണാ സംബന്ധത്തില് ബാബയ്ക്ക് സമാനമാകുന്ന, സദാ ശുഭചിന്തകര്, സദാ സര്വ്വരുടെയും വിശേഷതയെ കാണുന്ന, ഓരോ ആത്മാവിനെ സദാ മുന്നോട്ടുയര്ത്തുന്ന, അങ്ങനെ ബാബയ്ക്ക് സമാനമായ കുട്ടികള്ക്ക് സ്നേഹിയായ ബാബയുടെ സ്നേഹ സമ്പന്നമായ സ്നേഹ സ്മരണയും നമസ്തേ.

പാര്ട്ടികളുമായുള്ള മിലനം- 1) സ്വയത്തെ ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ ഉയര്ന്നതിലും ഉയര്ന്ന ബ്രാഹ്മണാത്മാക്കളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഏറ്റവും ഉയര്ന്നത് ബ്രാഹ്മണര് എന്നു പറയാറുണ്ട്, ഉയര്ന്നത് എന്നതിന്റെ ലക്ഷണമാണ് സദാ ബ്രാഹ്മണര്ക്ക് കുടുമി കാണിക്കുന്നു. ലോകത്തിലുള്ളവര് സ്ഥൂല ബ്രാഹ്മണരുടെ ലക്ഷണമായി കുടുമി കാണിക്കുന്നു. അതിനാല് കുടുമി വയ്ക്കുന്നവരല്ല, എന്നാല് കുടുമിയുടെ സ്ഥിതിയില് സ്ഥിതി ചെയ്യുന്നവരാണ്. അവര് സ്ഥൂല അടയാളമാണ് കാണിച്ചിരിക്കുന്നത്, വാസ്തവത്തില് ഉയര്ന്ന സ്ഥിതിയിലിരിക്കുന്നവരാണ്. ബ്രാഹ്മണരെ തന്നെയാണ് പുരുഷോത്തമര് എന്നു പറയുന്നത്. പുരുഷോത്തമം അര്ത്ഥം പുരുഷന്മാരില് ഉത്തമം, സാധാരണ മനുഷ്യാത്മാക്കളില് ഉത്തമം. അങ്ങനെയുള്ള പുരുഷോത്തമരല്ലേ. പുരുഷന് എന്ന് ആത്മാവിനെയും പറയുന്നു, ശ്രേഷ്ഠ ആത്മാവാകുന്നവര് അര്ത്ഥം പുരുഷന്മാരില് ഉത്തമ പുരുഷനാകുന്നവര്. ദേവതകളെയും പുരുഷോത്തമര് എന്നു പറയുന്നു കാരണം ദേവാത്മാക്കളാണ്. നിങ്ങള് ദേവാത്മാക്കളേക്കാള് ഉയര്ന്ന ബ്രാഹ്മണരാണ്- ഈ ലഹരി സദാ ഉണ്ടായിരിക്കണം. മറ്റേ ലഹരിയെ കുറിച്ച് പറയും- കുറയ്ക്കൂ എന്ന്, ആത്മീയ ലഹരിയെ കുറിച്ച് ബാബ പറയുന്നു- വര്ദ്ധിപ്പിക്കൂ കാരണം ഈ ലഹരി നഷ്ടം കൊണ്ടു വരുന്നതല്ല, മറ്റെല്ലാ ലഹരിയിലൂടെയും നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് ലഹരിയെ വര്ദ്ധിപ്പിക്കുന്നു, അത് വീഴ്ത്തുന്നു. ആത്മീയ ലഹരി പോയിയെങ്കില് പഴയ ലോകത്തിന്റെ സ്മൃതി വരും. ലഹരി വര്ദ്ധിക്കുന്നുവെങ്കില് പുതിയ ലോകത്തിന്റെ സ്മൃതിയുണ്ടാകുന്നു. ഈ ബ്രാഹ്മണ ലോകവും പുതിയ ലോകമാണ്. സത്യയുഗത്തേക്കാള് ഈ ലോകം വളരെ ശ്രേഷ്ഠമാണ്! അതിനാല് സദാ ഈ സമൃതിയിലൂടെ മുന്നോട്ട് പോകൂ.

2) സദാ സ്വയത്തെ വിശ്വ-രചയിതാവായ ബാബയുടെ ശ്രേഷ്ഠ രചനയാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? ബ്രാഹ്മണ ജീവിതം അര്ത്ഥം വിശ്വ രചയിതാവിന്റെ ശ്രേഷ്ഠമായ രചന. ഓരോരുത്തരും ഡയറക്ട് ബാബയുടെ രചനയാണ്- ഈ ലഹരിയുണ്ടോ? ലോകത്തിലുള്ളവര് കേവലം അറിവില്ലായ്മയിലൂടെ പറയുന്നു- ഞങ്ങള ഭഗവാനാണ് രചിച്ചത് എന്ന്. നിങ്ങളും അജ്ഞാനകാലത്തില് പറഞ്ഞിരുന്നു എന്നാല് ഇപ്പോള് മനസ്സിലാക്കി നമ്മള് ശിവവംശി ബ്രഹ്മാകുമാര്/കുമാരിയാണ് എന്ന്. അതിനാല് ഇപ്പോള് ജ്ഞാനത്തിന്റെ ആധാരത്തിലൂടെ, അറിവിലൂടെ പറയുന്നു- എന്നെ ഭഗവാനാണ് രചിച്ചത്, ഞാന് മുഖവംശാവലിയാണ് എന്ന്. ഡയറക്ട് ബാബ ബ്രഹ്മാവിലൂടെ രചനയെ രചിച്ചു. അതിനാല് ബാപ്ദാദ അഥവാ മാതാ പിതാവിന്റെ രചനയാണ്. ഡയറക്ട് ഭഗവാന്റെ രചനയാണ്- ഇതിപ്പോള് അനുഭവത്തിലൂടെ പറയാന് സാധിക്കും. അതിനാല് ഭഗവാന്റെ രചന എത്ര ശ്രേഷ്ഠമായിരിക്കും! ഏതു പോലെ രചയിതാവ് അതേപോലെയായിരിക്കില്ലേ രചനയും! ഈ ലഹരിയും സന്തോഷവും സദാ ഉണ്ടോ? സ്വയത്തെ സാധാരണമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഈ രഹസ്യം ബുദ്ധിയില് വരുമ്പോള് സദാ ആത്മീയ ലഹരിയും സന്തോഷവും മുഖത്തിലും ചലനത്തിലും സ്വതവേ ഉണ്ടാകുന്നു. നിങ്ങളുടെ മുഖം കണ്ടിട്ട് മറ്റുള്ളവര്ക്ക് അനുഭവപ്പെടണം- സത്യത്തില് ഇവര് രചയിതാവിന്റെ ശ്രേഷ്ഠമായ രചനയാണ് എന്ന്. ഏതുപോലെ രാജാവിന്റെ രാജകുമാരിയെ തന്റെ പെരുമാറ്റത്തിലൂടെ അറിയാന് സാധിക്കും- ഇവര് റോയല് വീട്ടിലേതാണെന്ന്. സമ്പന്നമായ വീട്ടിലേതാണോ അതോ സാധാരണ വീട്ടിലേതാണോ. അതേപോലെ നിങ്ങളുടെ പെരുമാറ്റത്തിലൂടെ, മുഖത്തിലൂടെ അനുഭവമുണ്ടാകണം- ഇത് ഉയര്ന്ന രചനയാണ്, ഉയര്ന്ന ബാബയുടെ കുട്ടിയാണെന്ന്.

കുമാരിമാരോട്- കന്യകമാര് 100 ബ്രാഹ്മണരേക്കാള് ഉത്തമരാണ് എന്ന മഹിമ എന്തു കൊണ്ട്? കാരണം എത്രത്തോളം സ്വയം ശ്രേഷ്ഠമാകുന്നുവൊ അത്രത്തോളം മറ്റുള്ളവരെയും ശ്രേഷ്ഠമാക്കാന് സാധിക്കും. അതിനാല് ശ്രേഷ്ഠ ആത്മാക്കളാണ്- ഈ സന്തോഷമുണ്ടോ? കുമാരിമാര് സേവാധാരിയായി സേവനത്തില് മുന്നോട്ടു പോകൂ കാരണം ഈ സംഗമയുഗം കുറച്ച് സമയത്തേക്കുള്ള യുഗമാണ്, ഇവിടെ എത്രത്തോളം ചെയ്യാന് ആഗ്രഹിക്കുന്നുവൊ അത്രത്തോളം ചെയ്യാന് സാധിക്കും. അതിനാല് ശ്രേഷ്ഠ ലക്ഷ്യവും ശ്രേഷ്ഠ ലക്ഷണവുമുള്ളവരല്ലേ? ലക്ഷ്യവും ലക്ഷണവും ശ്രേഷ്ഠമായിയുള്ളയിടത്ത് പ്രാപ്തിയും സദാ ശ്രേഷ്ഠമായി അനുഭവപ്പെടുന്നു. അതിനാല് സദാ ഈ ഈശ്വരീയ ജീവിതത്തിന്റെ ഫലമായ സന്തോഷവും ശക്തിയും രണ്ടും അനുഭവിക്കുന്നുണ്ടോ?ലോകത്തിലുള്ളവര് സന്തോഷത്തിന് വേണ്ടി ചെലവ് ചെയ്യുന്നു, എന്നിട്ടും പ്രാപ്തിയുണ്ടാകുന്നില്ല. ഇനിയുണ്ടാകുന്നുവെങ്കിലും അല്പക്കാലത്തെ, സന്തോഷത്തിനോടൊപ്പം ദുഃഖവും ഉണ്ടാകും. എന്നാല് നിങ്ങളുടെ ജീവിതം സദാ സന്തോഷം നിറഞ്ഞതാണ്. ലോകത്തിലുള്ളവര് സന്തോഷത്തിന് വേണ്ടി അലയുന്നു, നിങ്ങള്ക്ക് സന്തോഷം പ്രത്യക്ഷഫലത്തിന്റെ രൂപത്തില് ലഭിച്ചു കൊണ്ടിരിക്കുന്നു. സന്തോഷം തന്നെയാണ് നിങ്ങളുടെ ജീവിതത്തിന്റെ വിശേഷത. സന്തോഷമില്ലായെങ്കില് ജീവിതമില്ല. അതിനാല് സദാ തന്റെ ഉന്നതി ചെയ്തു കൊണ്ടും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയല്ലേ? ബാപ്ദാദായ്ക്ക് സന്തോഷമുണ്ട് കുമാരിമാര് സമയത്ത് രക്ഷപ്പെട്ടു, ഇല്ലായെങ്കില് വിപരീതമായ പടി കേറി ഇറങ്ങേണ്ടി വന്നേന്നേ. കയറൂ, ഇറങ്ങൂ- പ്രയാസമല്ലേ. നോക്കൂ, ഗൃഹസ്ഥികളെ ബ്രഹ്മാകുമാര്/ബ്രഹ്മാകുമാരി എന്നാണ് പറയുന്നത്, ബ്രഹ്മാ അധര്കുമാര് എന്ന് പറയില്ല. എന്നാലും കുമാര്/കുമാരി ആയില്ലേ. അപ്പോള് പടിയിറങ്ങി, നിങ്ങള്ക്ക് ഇറങ്ങേണ്ടി വരുന്നില്ല, വളരെ ഭാഗ്യശാലികളാണ്, സമയത്ത് ബാബയെ ലഭിച്ചു. കുമാരിയെ പൂജിക്കുന്നുണ്ട്. കുമാരി ഗ്രഹസ്ഥിയാകുമ്പോള് ആടിനെപോലെയായി സര്വ്വരുടെയും മുന്നില് തല കുമ്പിടുന്നു. അപ്പോള് രക്ഷപ്പെട്ടില്ലേ. അതിനാല് സദാ സ്വയം ഭാഗ്യവാനാണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകൂ. ശരി.

മാതാക്കളോട്- സര്വ്വരും ശക്തിശാലി മാതാക്കളല്ലേ? ശക്തിഹീനരല്ലല്ലോ? ബാപ്ദാദ മാതാക്കളില് നിന്നും എന്താണ് ആഗ്രഹിക്കുന്നത്? ഓരോ മാതാവ് ജഗത്ത് മാതാവായി വിശ്വമംഗളം ചെയ്യണം. എന്നാല് മാതാക്കള് സാമര്ത്ഥ്യത്തോടെ കാര്യം ചെയ്യുന്നു. ലൗകീക കാര്യം വരുമ്പോള് ആരെയെങ്കിലും നിമിത്തമാക്കി ഫ്രീയാകുന്നു, ഈശ്വരീയ കാര്യം വരുമ്പോള് പറയുന്നു- കുട്ടികളുണ്ട്, ആര് സംരക്ഷിക്കും? പാണ്ഡവരോട് ബാപ്ദാദ പറയുന്നു- സംരക്ഷിക്കണം കാരണം രചനയാണ്, പാണ്ഡവര് ശക്തികളെ ഫ്രീയാക്കണം. ഡ്രാമയനുസരിച്ച് വര്ത്തമാന സമയത്ത് മാതാക്കള്ക്ക് അവസരം ലഭിച്ചിരിക്കുന്നു, അതിനാല് മാതാക്കളെ മുന്നില് വയ്ക്കണം. ഇപ്പോള് വളരെ സേവനം ചെയ്യണം. മുഴുവന് വിശ്വ പരിവര്ത്തനം ചെയ്യണം അപ്പോള് സേവനം എങ്ങനെ പൂര്ത്തിയാകും? തീവ്രഗതി വേണ്ടേ! അതിനാല് പാണ്ഡവര് ശക്തികളെ ഫ്രീയാക്കൂ എങ്കില് സേവാകേന്ദ്രങ്ങള് തുറക്കാന് സാധിക്കും, ശബ്ദം മുഴങ്ങും. ശരി.

വരദാനം:-

ആരോടാണൊ വളരെ സ്നേഹമുള്ളത്, ആ സ്നേഹത്തിനായി സര്വ്വരില് നിന്നും അകന്ന്, സര്വ്വതും അവരുടെ മുന്നില് അര്പ്പണം ചെയ്യുന്നു, ബാബയ്ക്ക് കുട്ടികളോട് സ്നേഹമുണ്ട് അതിനാല് സദാകാലത്തേക്കുളള സുഖങ്ങളുടെ പ്രാപ്തി സ്നേഹി കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു, ബാക്കി സര്വ്വരെയും മുക്തിധാമില് ഇരുത്തുന്നു, അതേപോലെ കുട്ടികളുടെ സ്നേഹത്തിന്റെ തെളിവാണ് സര്വ്വ രൂപങ്ങളില്, സര്വ്വ സംബന്ധങ്ങളിലൂടെ തന്റെ സര്വ്വതും ബാബയുടെ മുന്നില് അര്പ്പിക്കുക. സ്നേഹമുള്ളയിടത്ത് യോഗമുണ്ട്, യോഗമുണ്ടെങ്കില് സഹയോഗമുണ്ട്. ഒരു ഖജനാവിനെ പോലും മന്മത്തിലൂടെ വ്യര്ത്ഥമാക്കരുത്.

സ്ലോഗന്:-

സൂചന- ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച അന്താരാഷ്ട്ര യോഗാദിനമാണ്, ബാബയുടെ സര്വ്വ കുട്ടികളും സന്ധ്യക്ക് 6.30 മുതല് 7.30 വരെ വിശേഷിച്ച് തന്റെ ഇഷ്ട ദേവന്, ഇഷ്ട ദേവീ(പൂജനീയ സ്വരൂപം) ത്തില് സ്ഥിതി ചെയ്ത്, ഭക്ത ആത്മാക്കളുടെ വിളി കേട്ട് ഉപകാരം ചെയ്യണം. ദയാമനസ്ക്കരായി ദാതാവിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്ത് അവര്ക്ക് സുഖത്തിന്റെയും ശാന്തിയുടെയും അഞ്ജലി നല്കുന്നതിന്റെ സേവനം ചെയ്യണം.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top