15 June 2021 Malayalam Murli Today | Brahma Kumaris
Read and Listen BK Murli Of 15 June 2021 in Malayalam Murli Today | Daily Murli Online
14 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-അതീന്ദ്രിയ സുഖത്തിലിരിക്കുന്നതിനുവേണ്ടി സദാ ഞാന് ആരുടെ കുട്ടിയാണ് എന്ന സ്മൃതിയിലിരിക്കൂ. അഥവാ ബാബയെ മറക്കുകയാണെങ്കില് സുഖം അപ്രത്യക്ഷമാകും.
ചോദ്യം: -
ബാബയെ ലഭിച്ചതിന്റെ സ്ഥായിയായ സന്തോഷം ഏത് കുട്ടികള്ക്കാണ് ഉണ്ടാകുന്നത്?
ഉത്തരം:-
ഏതു കുട്ടികളാണോ ഒരേയൊരു ബാബയുമായി സര്വ്വ സംബന്ധവും യോജിപ്പിച്ചിട്ടുളളത്. ഒരു ബാബയുടെ മാത്രം ഓര്മ്മയിലിരിക്കാനുളള പരിശ്രമം ചെയ്യുന്നവര്. ഏതൊരു ദേഹധാരിയേയും ഓര്മ്മിക്കാത്തവര്ക്കാണ് സ്ഥിരമായ സന്തോഷമുണ്ടാകുന്നത്. അഥവാ ദേഹധാരിയുടെ ഓര്മ്മയുണ്ടെങ്കില് ഒരുപാട് കരയേണ്ടതായി വരും. വിശ്വത്തിന്റെ അധികാരിയായി മാറുന്നവര് ഒരിക്കലും കരയില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
കുട്ടിക്കാലത്തെ ദിവസങ്ങള് മറന്നുപോകരുത്……
ഓം ശാന്തി. ബാബ പറയുന്നു-മധുരമായ കുട്ടികളേ, നമ്മള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ഇത് മറക്കരുത്. ഇത് മറന്നാല് സ്വയത്തെ കരയിക്കുന്നതിനു സമാനമാണ്, ബുദ്ധി അഴുക്ക് ലോകത്തിലേക്ക് പോകും. ബാബയുടെ ഓര്മ്മയിലൂടെ അതീന്ദ്രിയ സുഖത്തിന്റെ അനുഭവമുണ്ടാകുന്നു. ബാബയെ മറന്നുപോകുന്നതിലൂടെ ഈ സുഖം അപ്രത്യക്ഷമാകും. നമ്മള് ബാബയുടെ കുട്ടികളാണെന്ന് എപ്പോഴും ഓര്മ്മയുണ്ടായിരിക്കണം. ഇല്ലായെന്നുണ്ടെങ്കില് സ്വയം കരയേണ്ടതായി വരും. എല്ലാവരും ഭഗവാന്റെ കുട്ടികളാണ്. എല്ലാവരും പറയുന്നു-അല്ലയോ ബാബാ, അല്ലയോ പരമപിതാ പരമാത്മാവേ രക്ഷിക്കൂ. എന്നാല് ബാബയില് നിന്നും എപ്പോഴാണ് രക്ഷ ലഭിക്കുന്നതെന്ന് ആര്ക്കും അറിയില്ല. ബാബയില് നിന്നും നമുക്ക് മുക്തി-ജീവന്മുക്തി എപ്പോഴാണ് ലഭിക്കുന്നതെന്ന് ഒരു സാധു-സന്യാസിമാര്ക്കും അറിയില്ല. കാരണം ഭഗവാനെത്തന്നെ ഓരോ കണ-കണങ്ങളിലുമുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് പരിധിയില്ലാത്ത ബാബയെ അറിഞ്ഞ് കഴിഞ്ഞു. ഏറ്റവും പ്രിയപ്പെട്ട ബാബയാണ്. ബാബയേക്കാളും സ്നേഹി മറ്റാരും തന്നെയില്ല. അങ്ങനെയൊരു അച്ഛനെ അറിയാതിരിക്കുന്നത് വളരെ വലിയ തെറ്റാണ്. ശിവജയന്തി എന്തുകൊണ്ടാണ് ആഘോഷിക്കുന്നത്, ശിവന് ആരാണ്? ഇതൊന്നും ആര്ക്കും അറിയില്ല. ബാബ പറയുന്നു-നിങ്ങള് എത്ര വിവേകശൂന്യരായി മാറിയിരിക്കുന്നു. മായാ രാവണന് നിങ്ങളെ എന്താക്കി മാറ്റിയിരിക്കുന്നു! ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇത് നമ്മുടെ ജന്മഭൂമിയാണ്. ബാബ ഓരോ 5000 വര്ഷത്തിനു ശേഷമാണ് വരുന്നത്. മനുഷ്യര് പറയുന്നു 40000 വര്ഷങ്ങള്ക്കു ശേഷം എപ്പോഴാണോ ഈ കലിയുഗം പൂര്ത്തിയാകുന്നത്, അപ്പോള് ഭഗവാന് വരും. ത്രിമൂര്ത്തികളുടെ ചിത്രവും കാണിക്കുന്നുണ്ട്. ത്രിമൂര്ത്തി മാര്ഗ്ഗം എന്ന പേരും വെച്ചിട്ടുണ്ട് എന്നാല് മൂന്ന് മൂര്ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശങ്കരനെക്കുറിച്ച് ആര്ക്കും അറിയില്ല. ബ്രഹ്മാവ് എന്തു ചെയ്തു പോയി? വിഷ്ണുവിന്റേയും ശങ്കരന്റേയും കര്ത്തവ്യമെന്താണ്, എവിടെ വസിക്കുന്നു, ഒന്നും അറിയില്ല. തികച്ചും ഘോര അന്ധകാരത്തിലാണ്. ബാബയാണ് രചയിതാവ്. ബാബയുടെ രചന എത്ര വലുതാണ്. പരിധിയില്ലാത്ത നാടകമാണ്. ഈ നാടകത്തില് പരിധിയില്ലാത്ത മനുഷ്യരാണ് വസിക്കുന്നത്. ഇന്നുമുതല് 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സത്യയുഗമായിരുന്നപ്പോള്, ഈ ലക്ഷ്മീ-നാരായണന് ഭരിച്ചിരുന്ന രാജ്യത്തില് മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. ശ്രീലക്ഷ്മിയെ ഭഗവതിയെന്നും ശ്രീ നാരായണനെ ഭഗവാനെന്നുമാണ് പറയുന്നത്. രാമ-സീതയെ പോലും, ഭഗവാന് രാമനെന്നും ഭഗവതി സീതയെന്നുമാണ് പറയുന്നത്. ഇപ്പോള് ഭഗവാന് നാരായണനും ഭഗവതി ലക്ഷ്മിയും എവിടുന്ന് വന്നു? രാജ്യം ഭരിച്ചു പോയി. എന്നാല് അവരുടെ ജീവിത കഥയെക്കുറിച്ച് ആര്ക്കും അറിയില്ല. വെറുതെ പാടിക്കൊണ്ടിരിക്കുന്നു-അല്ലയോ ഭഗവാനേ, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ. എന്നാല് എങ്ങനെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നതെന്ന് ആര്ക്കും അറിയില്ല. ഏതൊരു സുഖമാണ് എല്ലാവര്ക്കും നല്കിയത്? പിന്നെ എപ്പോഴാണ് എല്ലാവരുടേയും ദുഃഖത്തെ ഹരിച്ചത്? ഒന്നും അറിയില്ല.
നിങ്ങള് കുട്ടികള് ഇവിടെ ഭഗവതി ലക്ഷ്മിയും ഭഗവാന് നാരായണനുമായി മാറുന്നതിനുവേണ്ടി രാജയോഗം പഠിക്കുകയാണ്. പിന്നീട് ഭഗവതി സീതയും ഭഗവാന് രാമനുമായും മാറണം എന്നുളളതും അറിയാം. 8 ജന്മം സത്യയുഗത്തില് പൂര്ത്തിയാക്കി പിന്നീട് രാമന്റേയും സീതയുടേയും രാജ്യത്തിലേക്ക് വരണം. നിങ്ങള് ഇവിടെ 21 ജന്മത്തേക്കുവേണ്ടി പരിധിയില്ലാത്ത രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങള് ഭഗവതിയും ഭഗവാനും സ്വര്ഗ്ഗത്തിലെ അധികാരികളായി മാറുകയാണ്. സ്വര്ഗ്ഗം ആകാശത്തൊന്നുമല്ല. ഇതും ആര്ക്കും അറിയില്ല. തികച്ചും തുച്ഛ ബുദ്ധിയാണ്. ഇന്നയാള് സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു. എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ശരി, ക്രിസ്ത്യാനികളും ബുദ്ധരുമെല്ലാം സ്വര്ഗ്ഗത്തിലേക്ക് പോകുമോ? അവരെല്ലാം പിന്നീട് വന്നാണ് അവനവന്റെ ധര്മ്മം സ്ഥാപിക്കുന്നത്. അപ്പോള് അവര്ക്ക് എങ്ങനെ സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കും? സ്വര്ഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്നും അവര്ക്ക് അറിയില്ല. സന്യാസിമാര് പറയുന്നു, ജ്യോതി ജ്യോതിയില് ലയിച്ചു. മറ്റുചിലര് പറയും നിര്വ്വാണധാമത്തിലേക്ക് പോയി. നിര്വ്വാണത്തിലും ലോകമുണ്ടല്ലോ. അത് വസിക്കുന്ന സ്ഥാനമാണ്. ജ്യോതി ജ്യോതിയില് പോയി ലയിക്കുന്നതിന്റെ കാര്യമില്ല. ജ്യോതിയില് ലയിച്ചാല് പിന്നെ ആത്മാവ് തന്നെ നശിച്ചുപോകും. കളി തന്നെ സമാപ്തമാകും. ഈ ഡ്രാമയില് നിന്നും ഒരാത്മാവിനും മുക്തമാകാന് സാധിക്കില്ല. ആര്ക്കും മോക്ഷം ലഭിക്കില്ല. ഗീതത്തിന്റെ അര്ത്ഥം പോലും ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ജീവന്മുക്തിയുടെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. ആത്മാവിന്റെയും പരമാത്മാവിന്റെയും അര്ത്ഥവും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു- നിങ്ങളുടെ മുഖം മനുഷ്യന്റേതാണ്. ദേവതകള്ക്കും അങ്ങനെയായിരുന്നു. സത്യയുഗത്തിന്റെ തുടക്കത്തില് ദേവതകളായിരുന്നു. അവരുടെ രാജ്യം 2500 വര്ഷം വരെയുണ്ടായിരുന്നു. ബാക്കി 2500 വര്ഷത്തിലാണ് മറ്റെല്ലാ ധര്മ്മത്തിലുള്ളവരും വരുന്നത്. 5000 വര്ഷത്തിനു പകരം കല്പ വൃക്ഷത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിനു വര്ഷമാണെന്ന് മനുഷ്യര് പറയുന്നു. പക്ഷേ അവര് നിങ്ങളുടെ കാര്യം മനസ്സിലാക്കാന് പോലും വരില്ല. ശരിയാണ്, കല്പം മുമ്പും വന്ന് മനസ്സിലാക്കിയവര് മാത്രമെ വരുകയുള്ളൂ. ആദ്യം മനസ്സിലാക്കിക്കൊടുക്കണം, ആരാണോ വീടെല്ലാം ഉപേക്ഷിച്ച് കാട്ടില് പോയി വസിക്കുന്നത് അവരുടേത് പരിധിയുള്ള സന്യാസമാണ്. ഏറ്റവുമാദ്യം അവര് സതോപ്രധാനമായിരുന്നു. പിന്നീട് ഇപ്പോള് തമോപ്രധാനമായി മാറിയപ്പോള് കാട്ടില് നിന്ന് തിരിച്ചു വന്ന് വലിയ-വലിയ കൊട്ടാരങ്ങളെല്ലാമുണ്ടാക്കി. ഈ സന്യാസിമാരുപോലും പവിത്രതയുടെ ആധാരത്തില് ഭാരതത്തെ തീര്ച്ചയായും നിലനിര്ത്തുന്നുണ്ട്. ഭാരതത്തിന്റെ സേവനം ചെയ്തിട്ടുണ്ട്. ഈ സന്യാസ ധര്മ്മം ഇല്ലായിരുന്നുവെങ്കില് ഭാരതം തികച്ചും വികാരങ്ങളില് കത്തിയെരിഞ്ഞിട്ടുണ്ടാകും. പതിതമായി മാറിയിരിക്കും. എന്നാല് ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. മുമ്പുണ്ടായിരുന്ന സന്യാസിമാരിലുള്ള പവിത്രതയുടെ ശക്തിയാണ് ഭാരതത്തെ നിലനിര്ത്തി പോന്നത്. ദേവതകളുടെ രാജ്യമുണ്ടായിരുന്നപ്പോള് ഭാരതം എത്ര ധനവാനായിരുന്നു. അവര്ക്ക് വലിയവലിയ വജ്രങ്ങളുടേയും വൈഡൂര്യങ്ങളുടേയും കൊട്ടാരങ്ങളുണ്ടായിരുന്നു. അതെല്ലാം എവിടെ പോയി? എല്ലാം താഴേക്ക് പോയി. ലങ്കയും ദ്വാരകയുമെല്ലാം സമുദ്രത്തിന് താഴേക്ക് പോയി എന്നാണ് പറയുന്നത്. ഇപ്പോള് ഇതൊന്നും ഇല്ലല്ലോ. സ്വര്ണ്ണ കൊട്ടാരങ്ങളെല്ലാം ഉണ്ടായിരുന്നല്ലോ. ക്ഷേത്രത്തിലെല്ലാം വജ്രങ്ങളും വൈഡൂര്യങ്ങളും പതിയ്ക്കാമെങ്കില് സത്യയുഗത്തില് ഇല്ലാതിരിക്കില്ലല്ലോ! നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബ വീണ്ടും വന്നിരിക്കുകയാണ്. പറയുന്നു- ബാബയെ ഓര്മ്മിക്കൂ. വികര്മ്മങ്ങളെല്ലാം വിനാശമാകുന്നത് ബാബയുടെ ഓര്മ്മയിലൂടെ മാത്രമല്ലേ. എന്നാല് ഒരേയൊരു ബാബയെ മറക്കുമ്പോഴാണ് മറ്റ് ദേഹധാരികളുടെയെല്ലാം ഓര്മ്മ വരുന്നത്. ദേഹധാരിയുടെ ഓര്മ്മയിലൂടെ ഒരു ലാഭവുമില്ല. ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. അമ്മ മരിച്ചാലും ഹല്വ കഴിക്കണം….ഒരു ബാബയുടെ ഓര്മ്മയിലൂടെ മാത്രമാണ് സമ്പാദ്യമുള്ളത്. നമ്മള് ശിവബാബയുടെ കുട്ടികളാണ്. ബാബയില് നിന്നാണ് സമ്പത്ത് എടുക്കേണ്ടത്. ഈ സമയം ബാബയെ ഓര്മ്മിച്ചില്ലായെന്നുണ്ടെങ്കില് പിന്നീട് ഒരുപാട് പശ്ചാതപിക്കേണ്ടതായി വരും. കരയേണ്ടിവരും. വിശ്വത്തിന്റെ അധികാരിയാകാന് പോകുന്നവര്ക്ക് കരയേണ്ട ആവശ്യമെന്താണ്. നിങ്ങള് ബാബയെ മറക്കുന്നതുകൊണ്ടാണ് മായയുടെ അടിയേല്ക്കുന്നത്. അതുകൊണ്ട് ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിതരുന്നു-ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. അമരനാഥനായ ബാബ അമരപുരിയില് ഒരു പാര്വ്വതിക്കു മാത്രമായിരിക്കില്ലല്ലോ അമരകഥ കേള്പ്പിച്ചിട്ടുണ്ടാവുക. തീര്ച്ചയായും ഒരുപാട് പേരുണ്ടായിരിക്കും. എല്ലാ മനുഷ്യര്ക്കും ബാബ മനസ്സിലാക്കിത്തരുന്നു, ഇപ്പോള് പതിതമാകരുത്. ഈ അന്തിമ ജന്മം പവിത്രമാകൂ. സ്വര്ഗ്ഗത്തില് വികാരങ്ങളൊന്നുമില്ല. അഥവാ അവിടേയും വികാരമുണ്ടായിരുന്നെങ്കില് പിന്നെ സ്വര്ഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസമെന്താണ്? ദേവീദേവതകളുടെ മഹിമ പാടാറുണ്ട്-സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമെന്ന്…. ഭഗവാന് വന്ന് നമ്മെ ഭഗവാന് ഭഗവതിയാക്കി മാറ്റുന്നു. ഭഗവാനല്ലാതെ മറ്റാര്ക്കും ഇങ്ങനെയാക്കാന് സാധിക്കില്ല. ഭഗവാന് ഒന്നാണ്. ഭഗവാന്റെയും ഭഗവതിയുടെയും രാജധാനി എന്ന മഹിമയുണ്ട്. അവിടെ രാജാവും റാണിയും പ്രജകളുമെല്ലാം ഉണ്ടായിരിക്കും. എന്നാല് ഭഗവാന് ഭഗവതിയെന്നൊന്നും പറയാന് സാധിക്കില്ല. അതുകൊണ്ടാണ് ആദി സനാതന ദേവീ-ദേവത ധര്മ്മമെന്ന് പറയുന്നത്. ഇതാര്ക്കും അറിയില്ല. ബ്രഹ്മാവിന്റെ ആത്മാവിനും ബാബയാണ് മനസ്സിലാക്കികൊടുക്കുന്നത്. രണ്ടാത്മാക്കളാണല്ലോ-ഒന്ന് ബാബയുടെയും മറ്റൊന്ന് ദാദയുടെയും. ബ്രഹ്മാവിന്റെ ആത്മാവ് 84 ജന്മം എടുക്കുന്നു. ശിവബാബയുടെ ആത്മാവ് പുനര്ജന്മ രഹിതനാണ്. ബാബ ഒരിക്കലും പുനര്ജന്മം എടുക്കുന്നില്ല. ഒരു തവണ വന്ന് മുഴുവന് വിശ്വത്തേയും പവിത്രമാക്കി മാറ്റുന്നതിനുവേണ്ടി രാജയോഗം പഠിപ്പിക്കുന്നു. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിതരുന്നു-ഞാന് ഈ ബ്രഹ്മാവില് പ്രവേശിച്ചിരിക്കുകയാണ്. ഈ ബ്രഹ്മാവ് 84 ജന്മം അനുഭവിച്ചതാണ്. ഇപ്പോള് ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അന്തിമ ജന്മമാണ്. നിരാകാരനായ ബാബ എങ്ങനെ വന്ന് കുട്ടികള്ക്ക് രാജയോഗം പഠിപ്പിക്കും? പ്രേരണയിലൂടെ ഒന്നും സാധിക്കില്ല. കൃഷ്ണ ഭഗവാനുവാചയായിരിക്കില്ല. കൃഷ്ണന് എങ്ങനെ വരാന് സാധിക്കും? കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. 16 കലാ സമ്പൂര്ണ്ണനാണ്…. പിന്നീട് ത്രേതായുഗത്തില് 14 കലാ സമ്പൂര്ണ്ണവും. അതിനുശേഷം എന്തുകൊണ്ടാണ് ദ്വാപരയുഗത്തിലേക്ക് കൃഷ്ണനെ കാണിച്ചിരിക്കുന്നത്? കൃഷ്ണന് ആദ്യം വരണം. ബാബ മനസ്സിലാക്കിതരുന്നു- ആദ്യം ബാബയെ ഓര്മ്മിക്കൂ. ഇല്ലായെന്നുണ്ടെങ്കില് തികച്ചും മായയുടെ അടിയേല്ക്കും. തൊട്ടാവാടിയുടെ ചെടിയുണ്ട്. കൈതൊട്ടാല് വാടിപ്പോകും. നിങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്- ബാബയെ ഓര്മ്മിച്ചില്ല എങ്കില് നിങ്ങളും ഇല്ലാതാകുന്നു. ഗീതം കേട്ടു-കുട്ടിക്കാലത്തെ ദിവസങ്ങള് മറന്നുപോകരുത്. ബാബയെ മറന്നാല് ചിലപ്പോള് എവിടെയെങ്കിലും മുറിവേല്ക്കും. ബാബ പറയുന്നു-നിങ്ങള് എന്റെ കുട്ടികളല്ലേ. ഈ ശരീരം വിഷത്തില് നിന്നുണ്ടായതാണ്. ലൗകീക അച്ഛനും അമ്മയുമുണ്ട്. ശിവബാബ പാരലൗകീക അച്ഛനാണ്. ബ്രഹ്മാബാബ അലൗകീക അച്ഛനാണ്. ബ്രഹ്മാവ് പരിധിയുള്ളതായിരുന്നു. പിന്നീട് പരിധിയില്ലാത്തതായി. നോക്കൂ, ബ്രഹ്മാവിന്റെ ലൗകികസന്താനമായ നിര്മ്മല്ശാന്ത എന്ന കുട്ടിയാണിരിക്കുന്നത്. ഇവര് ലൗകികവും, അലൗകികവും, പാരലൗകികവുമാണ്. ശിവബാബയ്ക്ക് തന്റെതായ സഹോദരീ-സഹോദരന്മാരില്ലല്ലോ. ലൗകീകമോ, അലൗകീകമോ, പാരലൗകീകമോ ഇല്ല. എത്ര വ്യത്യാസമാണ്. ഒരു ബാബയുടേതായി മാറുക എന്നത് ചിറ്റമ്മയുടെ വീട്ടില് പോകുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയുള്ള ബാബയുമായി ബന്ധം യോജിപ്പിക്കാന് സമയം എടുക്കും. ശിവബാബയുടെ ഓര്മ്മയില് ഇരിക്കുക എന്നത് വളരെ പരിശ്രമമുള്ള കാര്യമാണ്. പലരും 50 വര്ഷമായി ഇവിടെയിരിക്കുന്നുണ്ടെങ്കിലും മുഴുവന് ദിവസവും ശിവബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. അങ്ങനെയുള്ളവരുമുണ്ട്. മറ്റെല്ലാവരേയും മറന്ന് ഒരു ബാബയെ മാത്രം ഓര്മ്മിക്കാന് വളരെയധികം പരിശ്രമമുണ്ട്. ചിലര് ഒരു ശതമാനം ഓര്മ്മിക്കുന്നു, ചിലര് 2 ശതമാനം, മറ്റുചിലര് 1/2 ശതമാനം പോലും ബുദ്ധിമുട്ടിയാണ് ഓര്മ്മിക്കുന്നത്. ഇത് വളരെ ഉയര്ന്ന ലക്ഷ്യമാണ്. അതിനാല്ബാബ മനസ്സിലാക്കി തരുന്നു-കുട്ടിക്കാലത്തെ മറക്കരുത്. ബാബയില് നിന്നാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. നിങ്ങള്ക്കറിയാം നമ്മള് ജീവിച്ചിരിക്കെ മരിച്ച് പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി ബാബയുടേതായി മാറിയിരിക്കുന്നു. അതിനാല് നിങ്ങള്ക്ക് സ്ഥിരമായ സന്തോഷമുണ്ടായിരിക്കണം. ആഹാ! നമ്മള് ഡബിള് കിരീടധാരിയായി മാറും. സത്യയുഗത്തില് ഈ ദേവതകളെ 16 കലാ സമ്പൂര്ണ്ണരെന്നും പിന്നീട് 14 കലാ സമ്പൂര്ണ്ണരെന്നും എന്തുകൊണ്ടാണ് പറയുന്നത്? ഒന്നും അറിയില്ല. ഈ ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളെല്ലാം വീണ്ടും ഉണ്ടാകും. ഈ ഹഠയോഗവും തീര്ത്ഥ യാത്രകളെല്ലാം വീണ്ടും ഉണ്ടായിരിക്കും. എന്നാല് ഇതില് നിന്നെല്ലാം എന്താണ് ലഭിക്കുക? സ്വര്ഗ്ഗത്തിലേക്ക് പോകുമോ? ഇല്ല, മനുഷ്യര് ഒരുപാട് തന്ത്രവിദ്യകള് ഉപയോഗിച്ചാണ് കര്മ്മങ്ങള് ചെയ്യുന്നത്. തന്ത്ര-മന്ത്രങ്ങള് ചെയ്യുന്നവര് ഒരുപാട് പേരുണ്ട്. ആയിരക്കണക്കിന് മനുഷ്യര് അവരുടെ പിന്നാലെ പോയിക്കൊണ്ടേയിരിക്കുന്നു. ഇതിലൂടെ അവര് വാച്ചുകളും അതുപോലത്തെ ഒരുപാട് സാധനങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇതെല്ലാം താല്ക്കാലികമാണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ. ഇതില് ഒരുപാട് പരിശ്രമിക്കേണ്ടതായി വരുന്നു. ഈ തന്ത്രങ്ങളെക്കുറിച്ച് പഠിക്കാനുള്ള പുസ്തകവുമുണ്ട്. ലക്ഷക്കണക്കിന് മനുഷ്യര് അവരുടെ കൂടെയുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം ബാബയില് നിന്നും നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഈ കണ്ണുകളാല് എന്തെല്ലാം കാണുന്നുണ്ടോ അതൊന്നും ഉണ്ടായിരിക്കില്ല. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് അശരീരിയായാണ് വന്നത് പിന്നീട് ശരീര സഹിതം പാര്ട്ട് അഭിനയിച്ചു. അഥവാ 84 ലക്ഷത്തിന്റെ കണക്ക് പറയുകയാണെങ്കില് 12 മാസം എടുക്കും. ഇത് സംഭവ്യമേയല്ല. 84 ജന്മങ്ങളുടെ കണക്ക് പറയുക തികച്ചും സഹജമാണ്. നിങ്ങള് 84 ജന്മങ്ങളുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. സൂര്യവംശികളുണ്ടെങ്കില് ചന്ദ്രവംശികളില്ല. സൂര്യവംശികളുടെ കുലം പൂര്ത്തിയായാല് പിന്നെ ചന്ദ്രവംശികളുടെ കുലം….ആയിമാറി.
ഇപ്പോള് നിങ്ങള്ക്കറിയാം-നമ്മള് ബ്രാഹ്മണ കുലത്തിലുള്ളവരാണ്. പിന്നീട് ദേവത വംശത്തില് പെട്ടവരായി മാറണം. അതുകൊണ്ടാണ് നമ്മള് പഠിപ്പ് പഠിക്കുന്നത്. അതിനുശേഷം ഏണിപ്പടി താഴേക്ക് ഇറങ്ങി ഇറങ്ങി വൈശ്യരും ശൂദ്ര വംശികളുമായി മാറും. ഇപ്പോള് നമുക്ക് 84 ജന്മങ്ങളുടെ സ്മൃതി വന്നിരിക്കുകയാണ്. ഈ ചക്രത്തേയും ഓര്മ്മിക്കണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറും. പാപങ്ങള് ഇല്ലാതാകും. ചക്രത്തെ അറിയുന്നതിലൂടെ ചക്രവര്ത്തി രാജാവായി മാറും. നിങ്ങള്ക്കറിയാം ഈ പഴയ ലോകം ശ്മശാനമായി മാറണം. ഒന്നും അവശേഷിക്കില്ല. ഇല്ലാതാകും. രാമനും പോയി, രാവണനും പോയി…..സത്യയുഗത്തില് രാമന്റെ പരിവാരം എത്ര ചെറുതായിരിക്കും. ഇപ്പോള് രാവണന്റെ പരിവാരം എത്ര വലുതാണ്. കുട്ടികള്ക്കറിയാം ഇപ്പോള് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യത്തിലും പുരുഷാര്ത്ഥമാണ് ആദ്യം. ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു-കുട്ടികളേ എന്നെ ഓര്മ്മിക്കൂ. ഏതൊരു അച്ഛനില് നിന്നാണോ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നത്, ആ ബാബയെ ഓര്മ്മിക്കില്ലേ? നിങ്ങള് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നു എന്ന് ബാബ സ്മൃതി ഉണര്ത്തി തരുന്നു. ഇപ്പോള് വീണ്ടും പുരുഷാര്ത്ഥം ചെയ്ത് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറൂ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും ഒരു കാര്യത്തിലും തൊട്ടാവാടിയാകരുത്. ഈശ്വരീയ കുട്ടിക്കാലത്തെ മറന്ന് വാടിപ്പോകരുത്. ഈ കണ്ണുകളാല് എന്തെല്ലാം കാണുന്നുണ്ടോ അവയെല്ലാം കണ്ടുകൊണ്ടും കാണാതിരിക്കൂ.
2) ഒരു ബാബയുടെ ഓര്മ്മയില് മാത്രമേ സമ്പാദ്യമുള്ളൂ. അതിനാല് ദേഹധാരികളെ ഓര്മ്മിച്ച് കരയരുത്. ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ച് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടണം.
വരദാനം:-
ജ്ഞാനത്തിലൂടെ തന്റെ ദുര്ബല സംസ്ക്കാരങ്ങളുടെ തിരിച്ചറിവുണ്ടാകുന്നു എപ്പോള് ആ കാര്യത്തിന്റെ അറിവ് ലഭിക്കുന്നോ അപ്പോള് ആ സംസ്ക്കാരം അല്പ സമയത്തേക്ക് ഉള്ളിലമര്ത്തപ്പെടുന്നു എന്നാല് ദുര്ബല സംസ്ക്കാരം സമാപ്തമാക്കുന്നതിന് വേണ്ടി പ്രകാശത്തിന്റെയും ശക്തിയുടെയും അധിക ഒഴുക്കിന്റെ ആവശ്യകതയുണ്ട്. ഇതിന് വേണ്ടി മാസ്റ്റര് സര്വ്വശക്തിവാന്, മാസ്റ്റര് നോളജ്ഫുള്ളിനോടൊപ്പം- ഒപ്പം ചെക്കിംങ് മാസ്റ്ററുമാകൂ. ജ്ഞാനത്തിലൂടെ സ്വയത്തില് ശക്തി നിറക്കൂ, മനന ശക്തിയെ വര്ദ്ധിപ്പിക്കൂ അപ്പോള് ശക്തി സമ്പന്നമായി തീരും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!