13 June 2021 Malayalam Murli Today | Brahma Kumaris
12 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
സ്നേഹത്തിന്റയും ശക്തിയുടെയും സമാനത
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സ്മൃതി സ്വരൂപമാക്കി മാറ്റുന്ന സമര്ത്ഥനായ ബാബ നാനാ ഭാഗത്തുമുള്ള സ്മൃതി സ്വരൂപരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ ദിനം ബാപ്ദാദായുടെ സ്നേഹത്തില് ലയിക്കുന്നതിനോടൊപ്പം സ്നേഹവും ശക്തിയും- രണ്ടിന്റെയും ബാലന്സ് സ്ഥിതിയുടെ അനുഭവത്തിന്റെ ദിനമാണ്. സ്മൃതി ദിവസം അര്ത്ഥം സ്നേഹവും ശക്തിയും- രണ്ടിന്റെയും സമാനതയുടെ വരദാനത്തിന്റെ ദിവസമാണ് കാരണം ബാബയുടെ സ്മൃതിയില് സ്നേഹത്തില് മുഴുകുന്നു, ബ്രഹ്മാബാബ സ്നേഹത്തിന്റെയും ശക്തിയുടെയും സമാനതയുടെ ശ്രേഷ്ഠ ചിഹ്നമാണ്. ഇപ്പോളിപ്പോള് അതി സ്നേഹി, ഇപ്പോളിപ്പോള് ശ്രേഷ്ഠ ശക്തിശാലി. സ്നേഹത്തിലും സ്നേഹത്തിലൂടെ ഓരോ കുട്ടിയെയും സദാ ശക്തിശാലിയുമാക്കി. കേവലം സ്നേഹത്തില് ആകര്ഷിക്കുക മാത്രമല്ല എന്നാല് സ്നേഹത്തിലൂടെ ശക്തി സൈന്യമാക്കി വിശ്വത്തിന്റെ മുന്നില് സേവനാര്ത്ഥം നിമിത്തമാക്കി. സദാ സ്നേഹി ഭവ എന്നതിനോടൊപ്പം നഷ്ടോമോഹാ കര്മ്മാതീത ഭവ എന്ന പാഠം പഠിപ്പിച്ചു. അവസാനം വരെ കുട്ടികള്ക്ക് സദാ സ്നേഹി നിര്മ്മോഹി- ഈ വരദാനമാണ് നയനങ്ങളുടെ ദൃഷ്ടിയിലൂടെ നല്കിയത്.
ഇന്നത്തെ ദിനം നാനാ ഭാഗത്തുമുള്ള കുട്ടികള് വ്യത്യസ്ഥ സ്വരൂപത്തിലൂടെ, വ്യത്യസ്ഥ സംബന്ധത്തിലൂടെ, സ്നേഹത്തിലൂടെ ബാബയ്ക്ക് സമാനമാകുന്നതിന്റെ സ്ഥിതിയുടെ അനുഭവത്തിലൂടെ മിലനം ആഘോഷിക്കുന്നതിന് ബാപ്ദാദായുടെ വതനത്തില് എത്തി ചേര്ന്നു. ചിലര് ബുദ്ധിയിലൂടെ, ചിലര് ദിവ്യ ദൃഷ്ടിയിലൂടെ. ബാപ്ദാദ സര്വ്വ കുട്ടികളുടെ സ്നേഹത്തിന്റെ സമാനമായ സ്ഥിതിയുടെ ഓര്മ്മയും സ്നേഹവും ഹൃദയം കൊണ്ട് സ്വീകരിച്ചു, തിരിച്ച് സര്വ്വ കുട്ടികള്ക്കും ബാപ്ദാദ സമാനമായി ഭവിക്കട്ടെ എന്ന വരദാനം നല്കി, നല്കി കൊണ്ടിരിക്കുന്നു. ബാപ്ദാദായ്ക്കറിയാം കുട്ടികള്ക്ക് ബ്രഹ്മാബാബയോട് വളരെ സ്നേഹമുണ്ട്. സാകാരത്തില് പാലനയെടുത്തവരാകട്ടെ, ഇപ്പോള് അവ്യക്ത രൂപത്തില് പാലനയെടുക്കുന്നവരാകട്ടെ എന്നാല് വലിയ അമ്മയായത് കാരണം അമ്മയോട് മക്കള്ക്ക് സ്വതവേ സ്നേഹമുണ്ടായിരിക്കും. ഈ കാരണത്താല് ബാബയ്ക്കറിയാം ബ്രഹ്മാവാകുന്ന അമ്മയെ വളരെ ഓര്മ്മിക്കുന്നു. എന്നാല് സ്നേഹത്തിന്റെ പ്രത്യക്ഷ സ്വരൂപമാണ് സമാനമാകുക എന്നത്. എത്രത്തോളം ഹൃദയത്തിന്റെ സത്യമായ സ്നേഹമുണ്ടോ, കുട്ടികളുടെ മനസ്സില് അത്രത്തോളം ഫോളോ ഫാദര് ചെയ്യാനുള്ള ഉണര്വ്വും ഉത്സാഹവും കാണപ്പെടുന്നു. ഈ അലൗകീക അമ്മയുടെ അലൗകീക സ്നേഹം വിയോഗിയാക്കുന്നതല്ല, സഹജയോഗി രാജയോഗി അര്ത്ഥം രാജാവാക്കുന്നതാണ്. അലൗകീക അമ്മയ്ക്ക് അലൗകീക കുട്ടികളെ പ്രതി അലൗകീക മമത്വമുണ്ട്- ഓരോ കുട്ടിയും രാജാവാകണം എന്ന്. എല്ലാവരും രാജ കുട്ടിയാകണം, പ്രജയല്ല. പ്രജകളെയുണ്ടാക്കുന്നവരാണ്, പ്രജയാകുന്നവരല്ല.
ഇന്ന് വതനത്തില് മാതാ പിതാവിന്റെ ആത്മീയ സംഭാഷണം നടക്കുകയായിരുന്നു. ബാബ ബ്രഹ്മാവാകുന്ന അമ്മയോട് ചോദിച്ചു- കുട്ടികളുടെ വിശേഷ സ്നേഹത്തിന്റെ ദിനത്തില് എന്ത് സ്മൃതിയാണ് വരുന്നത്? നിങ്ങള്ക്കും വിശേഷിച്ച് സ്മൃതി വരുന്നില്ലേ. ഓരോരുത്തരും അവരവരുടെ സ്മൃതികളില് മുഴുകുകയും ചെയ്യുന്നു. ഇന്നത്തെ ദിനം വിശേഷിച്ച് അലൗകീക സ്മൃതികളുടെ ലോകമാണ്. ഓരോ ചുവടിലും വിശേഷിച്ച് സാകാര സ്വരൂപത്തിന്റെ ചരിത്രത്തിന്റെ സ്മൃതി സ്വതവേയുണ്ടാകുന്നു. പാലനയുടെ സ്മൃതി, പ്രാപ്തികളുടെ സ്മൃതി, വരദാനങ്ങളുടെ സ്മൃതി സ്വതവേ ഉണ്ടാകുന്നു. അതിനാല് ബാബയും ബ്രഹ്മാ ബാബയോട് ഇത് തന്നെ ചോദിച്ചു. അറിയാമോ, ബ്രഹ്മാവ് എന്താണ് പറഞ്ഞതെന്ന്? ലോകം കുട്ടികളുടേത് തന്നെയാണ്. ബ്രഹ്മാവ് പറഞ്ഞു- അമൃതവേളയില് ആദ്യം സമാനമായ കുട്ടികളെ ഓര്മ്മ വന്നു. സ്നേഹി കുട്ടികളും സമാനമായ കുട്ടികളും. സ്നേഹി കുട്ടികള്ക്ക് സമാനമാകുന്നതിന്റെ ഇച്ഛ അഥവാ സങ്കല്പമുണ്ട് എന്നാല് ഇച്ഛയോടൊപ്പം, സങ്കല്പത്തിനോടൊപ്പം സദാ ശക്തിയില്ല, അതിനാല് സമാനമാകുന്നതില് നമ്പര് മുന്നിലേക്ക് വരുന്നതിന് പകരം പിന്നിലായി പോകുന്നു. സ്നേഹം ഉണര്വ്വിലും ഉത്സാഹത്തിലും കൊണ്ടു വരുന്നു എന്നാല് പ്രശ്നങ്ങള് വരുമ്പോള് സ്നേഹത്തിന്റെയും ശക്തി രൂപത്തിന്റെയും സ്ഥിതി സമാനമാക്കി വയ്ക്കിന്നതില് ദുര്ബലമാക്കുന്നു. പ്രശ്നങ്ങള് സദാ സമാനമാകുന്നതിന്റെ സ്ഥിതിയില് നിന്നും ദൂരെയാക്കുന്നു. സ്നേഹം കാരണം ബാബയെ മറക്കാന് സാധിക്കുന്നില്ല. പക്കാ ബ്രാഹ്മണരുമാണ്. പിന്നോട്ട് പോകുന്നവരുമല്ല, അമരന്മാരാണ്. കേവലം പ്രശ്നത്തെ കണ്ട് കുറച്ച് സമയത്തേക്ക് ഭയപ്പെടുന്നു അതിനാല് നിരന്തര സ്നേഹത്തിന്റെയും ശക്തിയുടെയും സമാനമായ സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കുന്നില്ല.
ഈ സമയത്തിനനുസരിച്ച് നോളേജ്ഫുള്, പവര്ഫുള്, വിജയി സ്ഥതിയുടെ വളരെക്കാലത്തെ അനുഭവികളായി. മായയുടെയും, പ്രകൃതിയുടെയും അഥവാ ആത്മാക്കളിലൂടെ നിമിത്തമായ പ്രശ്നങ്ങളുടെയും അനേക പ്രാവശ്യത്തെ അനുഭവി ആത്മാക്കളാണ്. പുതിയ കാര്യമല്ല. ത്രികാലദര്ശിയാണ്. പ്രശ്നങ്ങളുടെ ആദി മദ്ധ്യ അന്ത്യം- മൂന്ന് കാലങ്ങളെയും മനസ്സിലാക്കുന്നു. അനേക കല്പങ്ങളുടെ കാര്യത്തെ ഉപേക്ഷിക്കൂ എന്നാല് ഈ കല്പത്തിലെ ബ്രാഹ്മണ ജീവിതത്തിലും ബുദ്ധിയാലൂടെ അറിഞ്ഞ് വിജയിയാകുന്നതില് അഥവാ പ്രശ്നത്തെ മറി കടന്ന് അനുഭവിയാകുന്നതില് പുതിയവരല്ല, പഴയവരായി തീര്ന്നു. ഒരു വര്ഷമായവരാകട്ടെ എന്നാല് ഈ അനുഭവത്തില് പഴയവരാണ്. ഒന്നും പുതിയതല്ല- ഈ പാഠവും പഠിപ്പിച്ചതാണ് അതിനാല് വര്ത്തമാന സമയത്തിനനുസരിച്ച് ഇപ്പോള് പ്രശ്നങ്ങളെ ഭയക്കുന്നതില് സമയം നഷ്ടപ്പെടുത്തരുത്. സമയത്തെ പാഴാക്കിയാല് നമ്പര് പിന്നിലായി പോകുന്നു.
അതിനാല് ബ്രഹ്മാവാകുന്ന അമ്മ പറഞ്ഞു- ഒന്ന് വിശേഷിച്ച് സ്നേഹി കുട്ടികള് രണ്ട് സമാനമാകുന്നവര്, രണ്ട് പ്രകാരത്തിലുള്ള കുട്ടികളെ കണ്ടപ്പോള് ഈ സങ്കല്പമാണ് വന്നത്- വര്ത്തമാന സമയത്തിനനുസരിച്ച് ഭൂരിപക്ഷം കുട്ടികളെ ഇപ്പോള് സമാനമായ സ്ഥിതിയുടെ സമീപത്ത് കാണാന് ആഗ്രഹിക്കുന്നു. സമാന സ്ഥിതിയുള്ളവരുമുണ്ട് എന്നാല് ഭൂരിപക്ഷം സമാനതയുടെ സമീപത്ത് എത്തണം- ഇത് തന്നെയാണ് അമൃതവേളയില് കുട്ടികളെ കണ്ട് കണ്ട് സമാനമാകുന്നതിന്റെ ദിനം ഓര്മ്മ വരികയായിരുന്നു. നിങ്ങള് സ്മൃതി ദിനത്തെ ഓര്മ്മിക്കുകയായിരുന്നു, ബ്രഹ്മാവാകുന്ന അമ്മ സമാനമാകുന്നതിന്റെ ദിനത്തെ ഓര്മ്മിക്കുകയായിരുന്നു. ഈ ശ്രേഷ്ഠമായ സങ്കല്പത്തെ പൂര്ത്തീകരിക്കുക അര്ത്ഥം സ്മൃതി ദിവസത്തെ സമര്ത്ഥ ദിവസമാക്കുക. സ്നേഹത്തിന്റെ ഈ പ്രത്യക്ഷ ഫലമാണ് മാതാ പിതാവ് കാണാന് ആഗ്രഹിച്ചിരുന്നത്. പാലനയുടെ അഥവാ ബാബയുടെ വരദാനങ്ങളുടെ ശ്രേഷ്ഠ ഫലം ഇതാണ്. മാതാ പിതാവിന് പ്രത്യക്ഷ ഫലം കാണിച്ചു കൊടുക്കുന്ന ശ്രേഷ്ഠമായ കുട്ടികളാണ്. മുമ്പും കേള്പ്പിച്ചിരുന്നു- അതിയായ സ്നേഹത്തിന്റെ ലക്ഷണമാണ്- സ്നേഹിക്ക് സ്നേഹിയുടെ കുറവുകള് കാണാന് സാധിക്കില്ല അതിനാല് ഇപ്പോള് തീവ്ര ഗതിയിലൂടെ സമാന സ്ഥിതിയുടെ സമീപത്തേക്ക് വരൂ. ഇത് തന്നെയാണ് അമ്മയോടുളള സ്നേഹം. ഓരോ ചുവടിലും അച്ഛനെ അനുകരിക്കൂ. ബ്രഹ്മാവാകുന്ന വിശേഷ ആത്മാവിലാണ് മാതാ പിതാവ് രണ്ട് പേരുടെയും പാര്ട്ട് സാകാര രൂപത്തില് അടങ്ങിയിട്ടുള്ളത് അതിനാല് വിചിത്രമായ പാര്ട്ടധാരി മഹാനാത്മാവിന്റെ ഡബിള് സ്വരൂപം കുട്ടികള്ക്ക് തീര്ച്ചയായും ഓര്മ്മ വരുന്നുണ്ട്. എന്നാല് ബ്രഹ്മാവാകുന്ന മാതാ പിതാവിന്റെ ഹൃദയത്തിലെ ശ്രേഷ്ഠമായ ആഗ്രഹം- സര്വ്വരും സമാനമാകണം, അതിനെയും ഓര്മ്മിക്കണം. മനസ്സിലായോ? ഇന്നത്തെ സ്മൃതി ദിനത്തിന്റെ ശ്രേഷ്ഠമായ സങ്ക്ലപം- സമാനമാകുക തന്നെ വേണം. സങ്കല്പത്തിലൂടെയാകട്ടെ, വാക്കുകളിലാകട്ടെ, സംബന്ധ സമ്പര്ക്കത്തില് സമാനം അര്ത്ഥം സമര്ത്ഥമാകുക. എത്ര തന്നെ വലിയ പ്രശ്നമാകട്ടെ എന്നാല് ഒന്നും പുതിയതല്ല- ഈ സ്മൃതിയിലൂടെ സമര്ത്ഥരാകണം, ഇതില് അലസരാകരുത്, അലസതയിലും- ഒന്നും പുതിയതല്ല, എന്ന ശബ്ദം ഉപയോഗിക്കുന്നുണ്ട്. എന്നാല് അനേക പ്രാവശ്യം വിജയിയാകുന്നതില് നഥിംഗ് ന്യൂ (ഒന്നും പുതിയതല്ല). ഈ വിധിയിലൂടെ സദാ സിദ്ധി പ്രാപ്തമാക്കൂ. ശരി.
സര്വ്വരും വളരെ ഉണര്വ്വോടെ സ്മൃതി ദിനം ആഘോഷിക്കാന് വന്നിരിക്കുന്നു. മൂന്നടി ഭൂമി നല്കുന്നവരും വന്നിരിക്കുന്നു. മൂന്നടി നല്കി മൂന്ന് ലോകങ്ങളുടെയും അധികാരിയാകണം, അപ്പോള് നല്കുന്നതെന്താണ്! എന്നാലും സേവനത്തിന്റെ പുണ്യം ശേഖരിക്കുന്നതില് സമര്ത്ഥരായി അതിനാല് ഈ വിവേകത്തിന് ആശംസകള്. ഒന്ന് നല്കി ലക്ഷം നേടുന്നതിന്റെ വിധി സ്വന്തമാക്കുന്നതിനുള്ള ശക്തി കാണിച്ചു അതിനാല് വിശേഷിച്ചും സ്മൃതി ദിനത്തില് അങ്ങനെയുള്ള സമര്ത്ഥരായ ആത്മാക്കളെ ബാബ വിളിപ്പിച്ചു. ബാബ രമണീകമായി ആത്മീയ സംഭാഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിശേഷ സ്ഥാനം നല്കിയവരെ വിളിപ്പിച്ചിരിക്കുന്നു. ബാബയും സ്ഥാനം നല്കിയില്ലേ. ബാബയുടെയും പേര് ലിസ്റ്റില് വന്നല്ലോ! ഏത് സ്ഥാനം നല്കി? ബാബ ഹൃദയസിംഹാസനം നല്കി, എത്ര വലിയ സ്ഥാനമാണ്. ഈ എല്ലാ സ്ഥാനങ്ങളും അതില് ഉള്പ്പെടില്ലേ! ദേശ വിദേശത്തെ സ്ഥാനങ്ങള് സര്വ്വതും ഒരുമിപ്പിച്ചാലും ഏറ്റവും വലിയ സ്ഥാനം ഏതായി? പഴയ ലോകത്തില് വസിക്കുന്നത് കാരണം സ്വയത്തിന് കല്ല് കൊണ്ടുണ്ടാക്കിയ വീട് നല്കി, ബാബ സിംഹാസനം നല്കി- അവിടെ സദാ നിശ്ചിന്ത ചക്രവര്ത്തിയായിട്ടിരിക്കുന്നു. എന്നാലും നോക്കൂ, ഏതൊരു പ്രകാരത്തിലുമുള്ള സേവനമായിക്കോട്ടെ -സ്ഥാനത്തിന്റെ സേവനം ചെയ്യുന്നവരാകട്ടെ, സ്ഥിതിയിലൂടെ ചെയ്യുന്നവരാകട്ടെ…..സേവനത്തിന് സ്വതവേ മഹത്വം ഉണ്ട്. അതിനാല് സ്ഥാനത്തിന്റെ സേവനത്തിനും വളരെ മഹത്വമുണ്ട്. മറ്റുള്ളവരോട് ഹാം ജി പറഞ്ഞ്, ആദ്യം താങ്കള്- എന്ന് പറഞ്ഞ് സേവനം ചെയ്യുന്നതിനും മഹത്വമുണ്ട്. കേവലം പ്രഭാഷണം ചെയ്യുന്നത് മാത്രമല്ല സേവനം എന്നാല് ഏതൊരു സേവനത്തിന്റെ വിധിയിലൂടെ മനസ്സാ, വാചാ, കര്മ്മണാ, പാത്രം കഴുകുന്നതിലും സേവനത്തിന്റെ മഹത്വമുണ്ട്. പ്രഭാഷണം ചെയ്യുന്നവര് എത്രത്തോളം പദവി നേടുന്നുവൊ അത്രത്തോളം യോഗയുക്തം, യുക്തിയുക്ത സ്ഥിതിയില് സ്ഥിതി ചെയ്ത് പാത്രം കഴുകുന്നവര്ക്കും ശ്രേഷ്ഠ പദവി നേടാന് സാധിക്കും. അവര് വായിലൂടെ ചെയ്യുന്നു, അവര് സ്ഥിതിയിലൂടെ ചെയ്യുന്നു. അതിനാല് സദാ സേവനത്തിന്റെ വിധിയുടെ മഹത്വത്തെ അറിഞ്ഞ് മഹാനാകൂ. ഏതൊരു സേവനത്തിന്റെയും ഫലം ലഭിക്കാതിരിക്കില്ല. എന്നാല് സത്യമായ ഹൃദയമുള്ളവരില് ബാബ സന്തുഷ്ടനായിരിക്കും. ദാതാവ്, വരദാതാവ് സന്തുഷ്ടമായാല് പിന്നെന്ത് കുറവാണ് ഉള്ളത്! വദാതാവ് അഥവാ ഭാഗ്യ വിദാതാവ് ജ്ഞാന ദാതാവായ നിഷ്കളങ്കനായ ബാബയെ സന്തുഷ്ടമാക്കുക എന്നത് വളരെ സഹജമാണ്. ഭഗവാനെ സന്തുഷ്ടമാക്കിയാല് ധര്മ്മരാജന്റെ ശിക്ഷയില് നിന്നും മുക്തമാകാം, മായയില് നിന്നും മുക്തമാകാം. ശരി.
നാനാ ഭാഗത്തുമുള്ള സര്വ്വ സ്നേഹത്തിന്റെയും ശക്തിയുടെയും സമാനമായ സ്ഥിതിയില് സ്ഥിതി ചെയ്യുന്ന, സദാ മാതാ പിതാവിന്റെ ശ്രേഷ്ഠമായ ആഗ്രഹത്തെ പൂര്ത്തീകരിക്കുന്ന ആശാ ദീപങ്ങള്ക്ക്, സദാ വിധിയിലൂടെ സേവനത്തിന്റെ മഹത്വത്തെയറിയുന്ന, സദാ ഓരോ ചുവടിലും ഫോളോ ഫാദര് ചെയ്യുന്ന മാതാ പിതാവിനെ സദാ സ്നേഹത്തിലൂടെയും ശക്തിയിലൂടെയും സമാനമാകുന്നതിന്റെ ഫലം കാണിക്കുന്ന,അങ്ങനെയുള്ള സ്മൃതി സ്വരൂപരായ സര്വ്വ സമര്ത്ഥരായ കുട്ടികള്ക്ക് സമര്ത്ഥനായ ബാബയുടെ സമര്ത്ഥ ദിനത്തില് സ്നേഹ സ്മരണയും നമസ്തേ.
സേവാകേന്ദ്രങ്ങള്ക്ക് മൂന്നടി ഭൂമി നല്കുന്നതിന് നിമിത്തമായ സഹോദരി സഹോദരങ്ങളുമായി അവ്യക്ത ബാപ്ദാദായുടെ മിലനം-
വിശേഷ സേവനത്തിന്റെ പ്രത്യക്ഷ ഫലത്തിന്റെ പ്രാപ്തി കണ്ട് സന്തോഷമായിക്കൊണ്ടിരിക്കുകയല്ലേ. ഭാവിയിലേക്ക് സമ്പാദിക്കപ്പെട്ടു എന്നാല് വര്ത്തമാനവും ശ്രേഷ്ഠമായി. വര്ത്തമാന സമയത്തെ പ്രാപ്തി ഭാവിയിലേക്കാളും ശ്രേഷ്ഠമാണ്! കാരണം അപ്രാപ്തിയുടെയും പ്രാപ്തിയുടെയും അനുഭവത്തിന്റെ ജ്ഞാനം ഈ സമയത്താണ്. അവിടെ അപ്രാപ്തിയെന്ത് എന്ന് അറിയാന് സാധിക്കില്ല. വ്യത്യാസത്തെ കുറിച്ചറിയാന് സാധിക്കില്ല, ഇവിടെ വ്യത്യാസത്തിന്റെ അനുഭവമുണ്ട് അതിനാല് ഈ സമയത്തിന്റെ പ്രാപ്തിയുടെ അനുഭവത്തിന്റെ മഹത്വവുമുണ്ട്. ആരെല്ലാം സേവനത്തിന് നിമിത്തമാകുന്നുവൊ, ഉടനെയുള്ള ദാനം മഹാപുണ്യം – എന്ന് പറയാറുണ്ട്. ഏതെങ്കിലും കാര്യത്തിന് ആരെങ്കിലും നിമിത്തമാകുന്നു അര്ത്ഥം ഉടന് തന്നെ ദാനം ചെയ്യുന്നു എങ്കില് അതിന്റെ ഫലമായി മഹാപുണ്യത്തിന്റെ അനുഭവമുണ്ടാകുന്നു. അത് എന്തായിരിക്കും? ഏതൊരു സേവനത്തിന്റെ പുണ്യം എക്സ്ട്രാ സന്തോഷം, ശക്തിയുടെ അനുഭവമുണ്ടാകുന്നു. സഫലതാ സ്വരൂപരായി സേവനം ചെയ്യുമ്പോള് ആ സമയത്ത് വിശേഷ സന്തോഷത്തിന്റെ അനുഭവം ചെയ്യാറില്ലേ. വര്ണ്ണിക്കുന്നുണ്ട്- ഇന്ന് വളരെ നല്ല അനുഭവമുണ്ടായി! എന്ത് കൊണ്ട് ഉണ്ടായി? ബാബയുടെ പരിചയം കേട്ടിട്ട് സഫലതയുടെ അനുഭവം ചെയ്തു. ചിലര് പരിചയം കേട്ടിട്ട് ഉണരുന്നു അഥവാ പരിചയം ലഭിക്കുമ്പോള് പരിവര്ത്തനം ഉണ്ടാകുന്നു അപ്പോള് അവരുടെ പ്രാപ്തിയുടെ പ്രാഭാവം നിങ്ങളിലും പതിയുന്നു. ഹൃദയത്തില് സന്തോഷത്തിന്റെ ഗീതം മുഴങ്ങാന് ആരംഭിക്കുന്നു- ഇതാണ് പ്രത്യക്ഷ ഫലത്തിന്റെ പ്രാപ്തി. അതിനാല് സേവനം ചെയ്യുന്നവര് അര്ത്ഥം സദാ പ്രാപ്തിയുടെ ഫലം അനുഭവിക്കുന്നവര്. അപ്പോള് ഫലം കഴിക്കുന്നവര് എങ്ങനെയിരിക്കും? ആരോഗ്യശാലികളായിരിക്കില്ലേ. ഡോക്ടേഴ്സും ആരെയെങ്കിലും ശക്തിഹീനരായി കാണുമ്പോള് എന്താണ് പറയുന്നത്? ഫലങ്ങള് കഴിക്കൂ കാരണം ഇന്നത്തെ കാലത്തെ ശക്തി നല്കുന്ന ആഹാരമായ വെണ്ണ, നെയ്യ് ….ഇതൊന്നും ദഹിപ്പിക്കാന് സാധിക്കില്ല. ഇന്നത്തെ സമയത്ത് ശക്തിക്കായി ഫലമാണ് (പഴങ്ങള്)നല്കുന്നത്. അതിനാല് സേവനത്തിന്റെയും പ്രത്യക്ഷ ഫലം ലഭിക്കുന്നു. കര്മ്മണാ സേവനവും ചെയ്യൂ, അതിലൂടെയും സന്തോഷം ലഭിക്കുന്നു. ഉദാഹരണമായി, വീട് വൃത്തിയാക്കുന്നു, സ്ഥാനം ശുദ്ധിയാല് തിളങ്ങുമ്പോള്, സത്യമായ ഹൃദയത്തോടെ ചെയ്യുന്നത് കാരണം സ്ഥലം തിളങ്ങുന്നത് കാണുമ്പോള് സന്തോഷമുണ്ടാകുന്നില്ലേ!
ഏതൊരു സേവനത്തിന്റെയും പുണ്യത്തിന്റെ ഫലം സ്വതവേ പ്രാപ്തമാകുന്നു. പുണ്യത്തിന്റെ ഫലം ശേഖരിക്കപ്പെടുന്നു, ഇപ്പോഴും ലഭിക്കുന്നുണ്ട്. നിങ്ങള് എന്തെങ്കിലും കര്മ്മം അഥവാ സേവനം ചെയ്യുമ്പോള്, മറ്റുള്ളവര് നിങ്ങളോട് പറയുന്നു- വളരെ നല്ല സേവനം ചെയ്തു, എല്ലുകള് സ്വാഹാ ചെയ്ത്, അക്ഷീണമായി ചെയ്തു. ഇത് കേള്ക്കുമ്പോള് സന്തോഷമുണ്ടാകുന്നില്ലേ. അപ്പോള് ഫലം ലഭിച്ചില്ലേ. മുഖത്തിലൂടെ സേവനം ചെയ്താലും, കൈകള് കൊണ്ട് ചെയ്താലും സേവനം എന്ന് പറഞ്ഞാല് പ്രാപ്തിയാണ്. അപ്പോള് ഇവരും സേവനത്തിന് നിമിത്തമായില്ലേ. മഹത്വം വയ്ക്കുന്നതിലൂടെ മഹാതന പ്രാപ്തമാക്കുന്നു. അതിനാല് ഇനിയും സേവനത്തിന്റെ മഹത്വത്തെ മനസ്സിലാക്കി സദാ ഏതെങ്കിലും സേവനത്തില് ബിസിയായിട്ടിരിക്കൂ. അല്ലാതെ വിദ്യാര്ത്ഥികള് വരുന്നില്ല അപ്പോള് സേവനം എന്ത് ചെയ്യും? പ്രദര്ശിനിയൊന്നും നടക്കുന്നില്ല, പ്രഭാഷണവുമില്ല അപ്പോള് എന്ത് സേവനം ചെയ്യും? അങ്ങനെയല്ല. സേവനത്തിന്റെ മേഖല വളരെ വലുതാണ്. എനിക്ക് സേവനം ലഭിക്കുന്നില്ല എന്ന് പറയാന് സാധിക്കില്ല. വായുമണ്ഡലത്തെ ശുദ്ധമാക്കുവാനുളള സേവനം എത്രയോ അവശേഷിച്ചിരിക്കുന്നു. പ്രകൃതിയെയും പരിവര്ത്തനപ്പെടുത്തുന്നവരാണ്. അതിനാല് പ്രകൃതിയുടെ പരിവര്ത്തനം എങ്ങനെയുണ്ടാകും? പ്രഭാഷണം ചെയ്യുമ്പോള് ഉണ്ടാകുമോ? മനോവൃത്തിയിലൂടെ വായുമണ്ഡലം ശുദ്ധമാകുന്നു. അന്തരീക്ഷത്തെ നല്ലതാക്കുക അര്ത്ഥം പ്രകൃതിയുടെ പരിവര്ത്തനം ഉണ്ടാകുക. അപ്പോള് എത്ര സേവനമായി? ഇപ്പോള് ഇതെല്ലാം സംഭവിച്ചോ? ഇപ്പോള് പ്രകൃതി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിനാല് ഓരോ സെക്കന്റിലും വളരെ സേവനം അടങ്ങിയിരിക്കുന്നു. രോഗിയാണെങ്കിലും സേവനത്തിന് അവസരമുണ്ട്. ആരായാലും വിദ്യാഭ്യാസമില്ലാത്തവരാകട്ടെ, ഉള്ളവരാകട്ടെ, ഏതൊരു പ്രകാരത്തിലുമുള്ള ആത്മാവ്, സര്വ്വര്ക്കുമുള്ള സേവനത്തിന്റെ സാധനം വളരെ വലുതാണ്. അതിനാല് സേവനത്തിന്റെ അവസരം ലഭിക്കണം എന്ന് ചിന്തിക്കരുത്, ലഭിച്ചിരിക്കുകയാണ്.
ആള്റൗണ്ട് സേവാധാരിയാകണം. കര്മ്മണാ സേവനത്തിനും 100 മാര്ക്കുണ്ട്. വാചാ, മനസ്സാ ശരിയാണ് എന്നാല് കര്മ്മണായില് താല്പര്യമില്ലായെങ്കില് 100 മാര്ക്ക് നഷ്ടപ്പെടുന്നു. ആള്റൗണ്ട് സേവാധാരി അര്ത്ഥം സര്വ്വ പ്രകാരത്തിലുള്ള സേവനത്തിലൂടെ ഫുള് മാര്ക്ക് നേടുന്നവര്, അവരെയാണ് ആള്റൗണ്ട് സേവാധാരിയെന്ന് പറയുന്നത്. അപ്പോള് അങ്ങനെയാണോ? നോക്കൂ, ആരംഭത്തില് കുട്ടികളുടെ ഭട്ഠി വച്ചപ്പോള് കര്മ്മണാ സേവനത്തിന്റെ പാഠം പക്കാ ആക്കിച്ചില്ലേ, പൂന്തോട്ടക്കാരെയും തയ്യാറാക്കി, ചെരുപ്പ് നിര്മ്മിക്കുന്നവരെയും തയ്യാറാക്കി. പാത്രം കഴുകുന്നവരെയും തയ്യാറാക്കി, പ്രഭാഷണം ചെയ്യുന്നവരും തയ്യാറായി കാരണം ഇതിന്റെയും മാര്ക്ക് അവശേഷിക്കരുത്. അവിടെയും ലൗകീക പഠിത്തത്തിലും നിങ്ങള് ഏതെങ്കിലും ചെറിയ വിഷയത്തില് തോല്ക്കുന്നുവെങ്കില്, വിശേഷ വിഷയമായിരിക്കില്ല ചെറിയ വിഷയമായിരിക്കും, മൂന്നാമത്തെയും നാലാമത്തെയും നമ്പറിലുള്ള വിഷയമാകാം, പക്ഷെ അതിലും പരാജയപ്പെട്ടുവെങ്കില് ബഹുമതിയോടെ പാസാകാന് സാധിക്കില്ല. മൊത്തം കണക്ക് നോക്കുമ്പോള് മാര്ക്ക് കുറഞ്ഞില്ലേ. ഇതേ പോലെ എല്ലാ വിഷയങ്ങളും ചെക്ക് ചെയ്യൂ. സര്വ്വ വിഷയങ്ങളിലും മാര്ക്ക് നേടിയോ? ഏതു പോലെ ഇവര് (സേവാസ്ഥാനം നല്കിയവര്) നിമിത്തമായി, ഈ സേവനം ചെയ്തു, ഇതിന്റെ പുണ്യം ലഭിച്ചു, മാര്ക്ക് ലഭിക്കും. എന്നാല് ഫുള് മാര്ക്ക് നേടിയോ എന്ന് ചെക്ക് ചെയ്യൂ. എന്തെങ്കിലും കര്മ്മണാ സേവനം, ഇതും ആവശ്യമാണ് കാരണം കര്മ്മണാ സോവനത്തിനും 100 മാര്ക്കുണ്ട്. കുറവൊന്നുമില്ല. ഇവിടെ എല്ലാ വിഷയങ്ങള്ക്കും 100 മാര്ക്കുണ്ട്. അവിടെ (കലിയുഗത്തില്) ചിത്രരചനയുടെ വിഷയത്തില് കുറച്ച് മാര്ക്കായിരിക്കാം, എന്നാല് കണക്കില് കൂടുതല് വേണം. എന്നാല് ഇവിടെ സര്വ്വ വിഷയങ്ങളും മഹത്വമുള്ളതാണ്. അതിനാല് മനസ്സാ, വാചാ സേവനത്തില് മാര്ക്ക് നേടി, എന്നാല് കര്മ്മണായില് പിറകോട്ടാണെങ്കില് – ഞാന് മഹാവീരനാണെന്ന് ഒരിക്കലും വിചാരിക്കരുത്. സര്വ്വതിലും മാര്ക്ക് നേടണം. ഇവരെയാണ് സേവാധാരിയെന്ന് പറയുന്നത്. അപ്പോള് ഏത് ഗ്രൂപ്പായി? ആള്റൗണ്ട് സേവാധാരിയാണൊ അതോ സ്ഥാനം മാത്രം നല്കുന്ന സേവാധാരിയാണോ? സഫലമാക്കിയത് ഏതായാലും നല്ലത് തന്നെ. ആര് എത്രത്തോളം സഫലമാക്കുന്നുവൊ, അത്രയും അധികാരിയാകുന്നു. സമയത്തിന് മുമ്പേ സഫലമാക്കുക- ഇത് വിവേകശാലികളുടെ ലക്ഷണമാണ്. അതിനാല് വിവേകത്തോടെയുള്ള കര്മ്മം ചെയ്തു. ബാപ്ദാദായ്ക്കും സന്തോഷമുണ്ട്- ധൈര്യം വയ്ക്കുന്ന കുട്ടികളാണ്. ശരി.
വരദാനം:-
ഒരേയൊരു സര്വ്വശക്തനായ ബാബയുടെ സ്നേഹിയായിട്ടിരിക്കുന്ന കുട്ടികള് സ്വതവേ തന്നെ സര്വ്വ ആത്മാക്കളുടെയും സ്നേഹിയായി മാറുന്നു. ഈ ഗുഹ്യ രഹസ്യത്തെ മനസ്സിലാക്കുന്നവര് രഹസ്യയുക്തം, യോഗയുക്തം അഥവാ ദിവ്യഗുണങ്ങളാല് യുക്തിയുക്തമായി മാറുന്നു. അങ്ങനെയുള്ള രഹസ്യയുക്തരായ ആത്മാവ് സര്വ്വ ആത്മാക്കളെ സഹജമായി തന്നെ സന്തുഷ്ടമാക്കുന്നു. ഈ രഹസ്യത്തെ മനസ്സിലാക്കാത്തവര് ഇടയ്ക്ക് മറ്റുള്ളവരെ നിരാശരാക്കുന്നു, ഇടയ്ക്ക് സ്വയം നിരാശരാകുന്നു അതിനാല് സദാ സ്നേഹിയുടെ രഹസ്യത്തെ അറിഞ്ഞ് രഹസ്യയുക്തരാകൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!