09 June 2021 Malayalam Murli Today – Brahma Kumaris

June 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ബാബ വന്നിരിക്കുകയാണ് മുഴുവന് ലോകത്തില് നിന്നും വികാരത്തിന്റെ താപത്തെ അണച്ച് സര്വ്വരേയും ശീതളമാക്കി മാറ്റാന്, ജ്ഞാനത്തിന്റെ മഴ ശീതളമാക്കി മാറ്റും.

ചോദ്യം: -

ഏതൊരു താപമാണ് മുഴുവന് ലോകത്തിനേയും കത്തിച്ചു കൊണ്ടിരിക്കുന്നത്?

ഉത്തരം:-

കാമ വികാരത്തിന്റെ താപമാണ് മുഴുവന് ലോകത്തിനേയും കത്തിക്കുന്നത്. എല്ലാവരും കാമാഗ്നിയില് കത്തി കറുത്തിരിക്കുകയാണ്. ബാബ ജ്ഞാനത്തിന്റെ മഴ പെയ്യിച്ച് അവരെ ശീതളമാക്കി മാറ്റുകയാണ്. ഏതുപോലെയാണോ മഴ പെയ്യുന്നതിലൂടെ ഭൂമി ശീതളമാകുന്നത് അതുപോലെ ഈ ജ്ഞാനത്തിന്റെ മഴയിലൂടെ 21 ജന്മങ്ങളിലേക്ക് നിങ്ങള് ശീതളമായി തീരുന്നു. പിന്നീട് ഒരു പ്രകാരത്തിലുള്ള താപവും ഉണ്ടാകില്ല. തത്ത്വങ്ങള് സതോപ്രധാനമാകും. ആരിലും താപവും ഉണ്ടാകില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മീയ കുട്ടികള് ആരുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്? തീര്ച്ചയായും തന്റെ ആത്മീയ അച്ഛന്റെ ഓര്മ്മയിലായിരിക്കും ഇരിക്കുന്നത്. ആത്മാവ് പരംപിതാ പരമാത്മാവിനെ ഇങ്ങനെ ഓര്മ്മിക്കുകയാണ് ഞങ്ങളെ ആത്മീയ അച്ഛന് വന്ന് റിഫ്രെഷ് ആക്കി ശീതളമാക്കും, എന്തുകൊണ്ടെന്നാല് കാമ ചിതയില് ഇരുന്ന് ഭാരതം കത്തി ഇല്ലാതായിരിക്കുന്നു. താപത്തെ അണക്കൂ എന്ന് പാടുന്നുണ്ട്. എന്തിന്റെ താപമാണ്? കാമ ചിതയുടെ. വളരെ ചൂട് കൂടിയാല് മനുഷ്യര് മരിച്ചു പോകാറുണ്ടല്ലോ. ഈ കാമ ചിതയുടെ താപത്താല് ഭാരതം മുഴുവനായും കത്തിയിരിക്കുകയാണ് അതിനാല് ബാബയെ ഓര്മ്മിക്കുകയാണ്, വരൂ വന്ന് ഞങ്ങളെ ശീതളമാക്കി മാറ്റൂ എന്നാണ് പാടുന്നത്. മഴ പെയ്യുമ്പോള് ശീതളത കിട്ടാറുണ്ടല്ലോ. ഭൂമി ശീതളമാകാറുണ്ട്. ഇതാണെങ്കില് ജ്ഞാനത്തിന്റെ മഴയുടെ കാര്യമാണ്. ഒരു തവണ മാത്രം വന്നാണ് ഇത്രയും ശീതളമാക്കി മാറ്റുന്നത്. ഈ സമയത്ത് ബാബയില്നിന്നും ഇത്രയധികം സമ്പത്ത് പ്രാപ്തമാവുകയാണ് ഇതിലൂടെ പിന്നീട് സത്യയുഗത്തില് അപ്രാപ്തമായ ഒന്നും തന്നെ ഉണ്ടാകില്ല. അരകല്പം കൊണ്ട് ചിന്തയിലായിരുന്നല്ലോ – ബാബാ വരൂ വന്ന് ഞങ്ങളെ ശീതളമാക്കൂ എന്ന് പറയുകയായിരുന്നു. പതിത പാവനനായ ബാബ വന്ന് നമ്മെ ശീതളമാക്കുകയാണ്. ഈ ജ്ഞാനത്തിന്റെ മഴയിലൂടെ ഭാരതം അഥവാ മുഴുവന് ലോകവും ശീതളമായി തീരും. നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി തീരും. മനുഷ്യര് മരിച്ചാല് സ്വര്ഗ്ഗവാസിയായി എന്നാണ് പറയാറുള്ളത്. അവര് കേവലം മധുരമായ വാക്കുകള് പറയുകയാണ്. നിങ്ങള്ക്ക് അറിയാം ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്. ബാബ വന്നിരിക്കുകയാണ്, ഈ ജ്ഞാനത്തിന്റെ മഴ പെയ്യിക്കുകയാണ്. ഈ ശീതളതയുടെ പ്രഭാവം 21 ജന്മങ്ങളിലേക്ക് ഉണ്ടാകും. അവിടെ മഴയുടേയോ, ഏതെങ്കിലും വസ്തുവിന്റേയോ ഇച്ഛ പോലും ഉണ്ടാകില്ല. അവിടെ എപ്പോഴും വസന്തമായിരിക്കും. അവിടെ ഒരു പ്രകാരത്തിലുള്ള ദുഖവുമുണ്ടാകില്ല. സൂര്യനും സതോപ്രധാനമായി തീരും. ഒരിക്കലും അതിന്റെ താപത്തെ കാണിക്കുകയില്ല. നിങ്ങള് മുഴുവന് വിശ്വത്തിന്റേയും അധികാരിയാകാന് പോവുകയാണ്. ഇപ്പോഴാണെങ്കില് അടിമയാണല്ലോ. പാടുന്നുണ്ട് ഞാന് അടിമയാണ്, ഞാന് അങ്ങയുടെ അടിമയാണ്………..ബാബയെ ഓര്മ്മിക്കുന്നുണ്ട്. ഇപ്പോള് ബാബ പറയുകയാണ് – നിങ്ങളുടെ സേവനത്തിന് ഞാന് നിങ്ങളുടെ അടിമയായിട്ട് വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുകയാണ്. അന്യമായ, പതിത ദേശത്തില്, പതിത ശരീരത്തിലേക്കാണ് ഞാന് വരുന്നത്. ഈ പതിത ലോകത്തില് ഒരാള് പോലും പാവനമായിട്ടില്ല. സത്യയുഗത്തെ പാവനമെന്നും, കലിയുഗത്തെ പതിതമെന്നും പറയുന്നു എന്തുകൊണ്ടെന്നാല് സര്വ്വരും വികാരികളാണ്. ഭാരതവാസികളാണ് ഈ ജ്ഞാനത്തെ മനസ്സിലാക്കുന്നവര്. ആരാണോ 84 ജന്മങ്ങളെടുത്തവര് അവരാണ് ഈ ജ്ഞാനം കേള്ക്കുക അഥവാ ആരാണോ സത്യ-ത്രേതയിലേക്ക് വരുന്നവര് അവരാണ് ഇവിടെ വന്ന് ബ്രാഹ്മണരാകുന്നത്, നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ച്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇപ്പോള് നിങ്ങള് ബ്രാഹ്മണ വര്ണ്ണത്തിലാണ് പിന്നീട് ദേവതാ വര്ണ്ണത്തിലേക്ക് വരും. ബ്രാഹ്മണ വര്ണ്ണം അര്ത്ഥം ബ്രാഹ്മണ ധര്മത്തിന്റെ സ്ഥാപന ചെയ്യുന്ന ബാബ വരും. ബ്രഹ്മാവാണ് ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. അല്ലാതെ പരമപിതാ പരമാത്മാവ് വന്ന് ശൂദ്രരെ ബ്രഹ്മണനാക്കി എന്നൊന്നും പറയില്ല. ഈ കുട്ടിക്കരണം മറിയുന്ന കളി നടന്നുകൊണ്ടേയിരിക്കും. ഇത് വളരെ സഹജമാണ്. നിങ്ങള്ക്ക് അറിയാം ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്? വിരാട രൂപത്തില് കുടുമിയില് ബ്രാഹ്മണനേയും, ശിവബാബയേയും കാണിക്കാന് മറന്നു. പറയാറുണ്ട് ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്. പിന്നെ ശൂദ്രനില് നിന്നും ദേവതയാകും. ഇപ്പോള് ബ്രാഹ്മണര് എവിടെ പോയി? ബ്രാഹ്മണ ദേവതായ നമ: എന്നെല്ലാം ബ്രാഹ്മണര് പാടാറുണ്ട്. അപ്പോള് പ്രജാപിതാവിന്റെ വംശാവലി എവിടെ പോയി? പ്രജാപിതാ ബ്രഹ്മാവിന്റെ പേര് എത്ര പ്രശസ്തമാണ്. ചിത്രത്തിലും എത്ര തെറ്റ് കാണിച്ചിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ അവകാശികളുടെ പേരും അടയാളവും പോലും കാണിച്ചിട്ടില്ല. സ്കൂളില് അദ്ധ്യാപകനാണല്ലോ പഠിപ്പിക്കുക. അത് സമ്പാദ്യത്തിനുള്ള മാര്ഗ്ഗമാണ്. തീര്ച്ചയായും ലക്ഷ്യം ഉണ്ടായിരിക്കണം. നിങ്ങള് കുട്ടികള്ക്ക് അറിയാം പഠിപ്പ് പഠിക്കുന്നതിലൂടെയാണ് പദവി പ്രാപ്തമാകുന്നത്. പതിതമായ ലോകത്തിലേക്ക് ഭഗവാന് വന്ന് പതിതരെ പഠിപ്പിക്കുകയാണ്. ബാബ പറയുകയാണ്- ഞാന് നിങ്ങള് കുട്ടികളെ പഠിപ്പിച്ച് പാവനമാക്കി മാറ്റുകയാണ്. ഈ പഠിപ്പിലൂടെ എത്ര ഉയര്ന്ന സമ്പാദ്യമാണ് പ്രാപ്തമാകുന്നത്. അരകല്പത്തേക്ക് നിങ്ങള് ഭാഗ്യശാലികളാകും. ഭാരതത്തില് 21 കുലത്തെ കുറിച്ച് പാടപ്പെട്ടിട്ടുണ്ട്, ഇപ്പോള് നിങ്ങള് ബാബയിലൂടെ 21 കുലത്തിലേക്കുള്ള സമ്പത്താണ് പ്രാപ്തമാക്കുന്നത്. ലൗകിക അച്ഛന് അല്പ കാലത്തേക്ക് നിമിഷം മാത്രം അനുഭവിക്കാന് കഴിയുന്ന സമ്പത്താണ് നല്കാന് കഴിയുക. ഈ ബാബയിലൂടെ നിങ്ങള്ക്ക് അനേക കുലത്തിലേക്കുള്ള സമ്പത്ത് പ്രാപ്തമാകും, പിന്നെ ദുഖത്തിന്റെ ഒരു കാര്യവും ഉണ്ടാകില്ല. പരിധിയില്ലാത്ത സുഖം ഭാരതത്തിലുണ്ടായിരുന്നു. ഈ ജ്ഞാനം വേറെ ആരുടേയും ബുദ്ധിയിലില്ല. ഈ ജ്ഞാനം നല്കുന്ന ബാബക്കും അറിയാം അതോടൊപ്പം ആര്ക്കാണോ കൊടുക്കുന്നത് അവര്ക്കും അറിയാം, വേറെയാര്ക്കും അറിയില്ല. ഗ്രന്ഥങ്ങളില് പോലും ബാബയുടെ മഹിമ പാടപ്പെട്ടിട്ടുണ്ട്. ഏകോംകാര്..നിരാകാരന്, നിരഹങ്കാരി എന്നെല്ലാം. ഇതിന്റെയെല്ലാം അര്ത്ഥം ഇപ്പോഴാണ് നിങ്ങള്ക്ക് മനസ്സിലായത്. അവര് കേവലം നിരഹങ്കാരിയാണ് എന്ന് പാടുന്നത് മാത്രമേയുള്ളൂ. ഇത്രയും ഉയര്ന്ന അധികാരിയായിട്ട് പോലും ബാബക്ക് ഒരു അഹങ്കാരവും ഇല്ല. ഇവിടെ ചെറിയ എന്തെങ്കിലും പദവി കിട്ടിയാല് പോലും എത്ര അഹങ്കാരം കാണിക്കുന്നുണ്ട്. ഞാന് അതാണ്……..അതെല്ലാം അല്പകാലത്തേക്കുള്ള പദവിയുടെ ലഹരിയാണ് എന്നാല് നിങ്ങള്ക്ക് ആത്മീയ പഠിപ്പിന്റെ ലഹരിയാണ് ഉള്ളത്. നിങ്ങള് ആത്മാക്കള്ക്ക് അറിയാം – ആത്മാഭിമാനയാകണം അപ്പോഴെ ബാബയെ ഓര്മ്മിക്കാന് സാധിക്കുകയുള്ളൂ. ബാബയുടെ കൂടെയുള്ള യോഗം മുറിയുന്നതിലൂടെ മായയുടെ വെടിയുണ്ട കൊള്ളും, വാടി പോവുകയും ചെയ്യും. ഓര്മ്മിയിലിരിക്കുകയാണെങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിച്ചു കൊണ്ടിരിക്കും. ആരെങ്കിലും വലിയ ഏതെങ്കിലും പരീക്ഷയില് വിജയിച്ചാല് അവര്ക്ക് എത്ര സന്തോഷം ഉണ്ടാകാറുണ്ട്. മനസ്സിലാക്കുന്നുണ്ട് ഈ പഠിപ്പിനേക്കാള് ഉയര്ന്ന പഠിപ്പ് വേറെ ഇല്ല. നിങ്ങള്ക്കും ഇറിയാം ഈ പഠിപ്പിനേക്കാള് ഉയര്ന്നതായി വേറെ പഠിപ്പില്ല. ഇങ്ങനെയുള്ള പഠിപ്പ് തന്നെയാണ് ലക്ഷ്മി നാരായണനും മുമ്പ് പഠിച്ചിട്ടുണ്ടായിരുന്നത്. രാജയോഗം അഭ്യസിച്ചതു കൊണ്ടാണ് മഹാരാജാവും മഹാറാണിയുമായി മാറിയത്. രാജയോഗം പ്രശസ്തമാണ്. സ്വര്ഗ്ഗത്തിലേക്ക് കൊണ്ടു പോകുന്നതിനാണ് പരമപിതാ പരമാത്മാവ് രാജയോഗം അഭ്യസിപ്പിക്കുന്നത്. പറയാറുണ്ടല്ലോ മുമ്പ് ഇവര് അങ്ങനെയുള്ള കര്മ്മം ചെയ്തവരാണ് അതുകൊണ്ടാണ് ഇങ്ങനെയായത്. നിങ്ങള്ക്ക് അറിയാം – ഭാവിയിലെ 21 ജന്മങ്ങളിലേക്ക് രാജ്യം ഭരിക്കാന് അഥവാ സ്വര്ഗ്ഗത്തില് ജനിക്കുന്നതിനുള്ള കര്മ്മമാണ് നിങ്ങള് ഈ ജന്മത്തില് ചെയ്തു കൊണ്ടിരിക്കുന്നത്. യഥാ രാജാ, റാണി തഥാ പ്രജയാണല്ലോ. രാജധാനിയല്ലേ. ബാബ വന്നിരിക്കുകയാണ് – രാജധാനിയുടെ സ്ഥാപന ചെയ്യുന്നതിന് വേണ്ടി. പിന്നെ നിങ്ങള് അവിടേക്ക് പോയി 21 ജന്മങ്ങളില് പാലന ചെയ്യും. 63 ജന്മളില് ദുഖം അനുഭവിച്ചവരാണ്. അതെല്ലാം ഇല്ലാതാകും. ഭാരതത്തെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്, ഇപ്പോള് നരകമാണ്. സൃഷ്ടി എത്ര പരിവര്ത്തനപ്പെട്ടു. ആ രാജ്യഭരണം എവിടെ പോയി? രാവണന്റെ രാജ്യം ആരംഭിച്ചതോടെ വീണ്ടും നിങ്ങള്പതിതമായി. ബാബ പറയുകയാണ് നിങ്ങള്ക്ക് തന്റെ 84 ജന്മങ്ങളുടെ ചക്രത്തെ അറിയില്ല. ഇപ്പോള് ബാബ വീണ്ടും കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. നിങ്ങള് 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയാക്കി. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഇപ്പോള് നിങ്ങള്ക്ക് വീണ്ടും തന്റെ സമ്പത്ത് നേടണം. നിങ്ങള്ക്ക് മുക്തിധാമത്തില് തന്നെ ഇരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പാര്ട്ട് ഈ ചക്രം മുഴുവനും ഉണ്ട്. ഇങ്ങനെയും ചിലരുണ്ട് സത്യയുഗം മുതല് ദ്വാപര കലിയുഗം വരേക്കും മുക്തിധാമത്തില് തന്നെ ഇരിക്കുന്നവര്. ഇവിടെ വരുന്നതിനേക്കാള് നല്ലത് മുക്തിധാമത്തില് ഇരിക്കുന്നതാണ് എന്ന് പറയാന് കഴിയില്ല. അത് കൊതുകിന് കൂട്ടത്തെ പോലെയാകും. വരുന്നു അപ്പോള് തന്നെ പോകുന്നു. മനുഷ്യരുടെ മഹിമയാണ് പാടപ്പെട്ടിരിക്കുന്നത്. ഈ ക്ഷേത്രങ്ങളെല്ലാം ആരുടേതാണ്? ആരാണോ ആരംഭം മുതല് പാര്ട്ട് അഭിനയിച്ചത്, അവരുടെ ഓര്മ്മചിഹ്നങ്ങളാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അവസാനം വരുന്നവരുടെ ഓര്മ്മചിഹ്നം ഉണ്ടോ? ഒന്നുമില്ല. നിങ്ങളുടേത് എത്ര ഉയര്ന്ന ഓര്മ്മചിഹ്നമാണ്. ഏറ്റവും കൂടുതല് പാര്ട്ട് അഭിനയിച്ചതും നിങ്ങളാണ്. നിങ്ങള് തന്റെ പ്രാലബ്ധത്തിന്റെ സമയം പൂര്ത്തിയാക്കി എപ്പോഴാണോ ഭക്തി മാര്ഗ്ഗത്തിലേക്ക് വരുന്നത് അപ്പോള് വീണ്ടും നിങ്ങളുടെ ഓര്മ്മചിഹ്നം അതോടൊപ്പം ശിവബാബയുടേയും ക്ഷേത്രങ്ങള് നിര്മ്മിക്കാന് തുടങ്ങും, പിന്നെ മറ്റു ധര്മ്മങ്ങളും വരും. അവരുടെയെല്ലാം ധര്മ്മ സ്ഥാപന നടക്കും. നിങ്ങള്ക്ക് തന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാം അതോടൊപ്പം എല്ലാ ധര്മ്മങ്ങളിലുള്ളരെയും അറിയാം. 84 ജന്മങ്ങളുടെ ഏണിപ്പടിയാണല്ലോ. ആദ്യം നമ്മള് സ്വര്ഗ്ഗത്തിലേക്കാണ് വരുന്നത് പിന്നെ എങ്ങനെയാണ് ഇറങ്ങിയത്- ഇതെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഓരോ ജന്മത്തിലും ഭിന്നമായ നാമ രൂപങ്ങളിലുള്ള ബന്ധുമിത്രാദികളും ഉണ്ടായിരുന്നു. ഡ്രാമയില് ആദ്യം തന്നെ നിങ്ങളുടെ ഈ പാര്ട്ടെല്ലാം ഉണ്ടാക്കപ്പെട്ടതാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇത് വീണ്ടും ആവര്ത്തിക്കപ്പെടും. നിങ്ങള്ക്ക് അറിയാം നിങ്ങള് തന്നെയായിരുന്നു ദേവി ദേവതകള് പിന്നീട് 84 ജന്മങ്ങളെടുത്ത് ശൂദ്രനായി മാറി. പിന്നീട് നിങ്ങള്തന്നെയാണ് ദേവി ദേവതകളായി മാറാന് പോകുന്നത്. മനുഷ്യര് പറയും ആത്മാവ് തന്നെയാണ് പരമാത്മാവ് എന്ന്. വാസ്തവത്തില് ഞാന് തന്നെയായിരുന്നു അത് എന്നതിന്റെ അര്ത്ഥം ഇതാണ്. അവര് പിന്നീട് പറയും ആതമാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവെന്നും. രാത്രി പകലിന്റെ വ്യത്യാസമില്ലേ. നിങ്ങള്ക്ക് ഇപ്പോള് ഈ കാര്യങ്ങള് എല്ലാം അറിയാം. നിങ്ങള് ഇപ്പോള് പാണ്ഡവരാണ്. കൗരവരും പാണ്ഡവരും സഹോദരന്മാരാണല്ലോ. ഇപ്പോള് ബാബയെ കിട്ടിയതിലൂടെ നിങ്ങള് കൗരവനില് നിന്നും പാണ്ഡവനായി മാറി. ബാബ നിങ്ങളെ ദുഖത്തില് നിന്നും മോചിപ്പിച്ച് വഴികാട്ടിയായി കൂടെ കൊണ്ടു പോകും. വീടിനെ കുറിച്ച് ആര്ക്കുമറിയില്ല. അവര് പറയും ആത്മാവ് ബ്രഹ്മത്തില് പോയി ലയിക്കും എന്നാണ്. അപ്പോള് അതിനെ വീടായി അവര് മനസ്സിലാക്കുന്നില്ലല്ലോ. വീട്ടില് ( ജീവിക്കുക) കഴിയുകയാണ് ചെയ്യാറുള്ളത്. അതിനെ നിരാകാരി ലോകം എന്നാണ് പറയാറുള്ളത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം – നമ്മള് നിരാകാരി ആത്മാക്കള് നിരാകാരി ലോകത്തില് ബിന്ദുവിനു സമാനമാണ് വസിച്ചിരുന്നത്. അവിടെ നിരാകാരി വൃക്ഷമുണ്ട്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്.ബീജത്തേയും വൃക്ഷത്തേയും അറിയണം. ഇതിന്റെ പേരാണ് വിവിധ ധര്മ്മങ്ങളുടെ വൃക്ഷം, ഇത് മനുഷ്യ സൃഷ്ടിയാണ്. ഇതിന്റെ ബീജരൂപന് ബാബയാണ്, എത്ര വൈവിധ്യമാണ്. ഓരോ ധര്മ്മങ്ങളിലുള്ളവരുടേയും രൂപവും വ്യത്യസ്തമാണ്, ഒരു മുഖം പോലെ മറ്റൊന്നുണ്ടാകില്ല. കല്പ വൃക്ഷത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്- ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്. മനുഷ്യന് അഭിനേതാവാണ്, ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ഇത് സ്റേറജാണ്, പ്രകാശം നല്കുന്നതിനാണ് സൂര്യനും ചന്ദ്രനുമെല്ലാം ഉള്ളത്. ഇത് ദേവതയൊന്നുമല്ല, ഇത് ലൈറ്റുകളാണ്. പക്ഷെ സേവനം ചെയ്യുന്നുണ്ടല്ലോ, അതുകൊണ്ടാണ് ദേവത എന്ന് പറയുന്നത്. വാസ്തവത്തില് ദേവതകളൊന്നും സേവനം ചെയ്യുന്നില്ല, നിങ്ങള് കുട്ടികളാണ് സേവനം ചെയ്യുന്നത്. ബാബ ആജ്ഞാകാരിയായ സേവകനാണ്. കുട്ടികള് ദുഖികളാകുന്നു, അപ്പോള് ബാബക്ക് ദയ തോന്നും. ബാബ മനസ്സിലാക്കി തരുന്നതിനാണ് വന്നിരിക്കുന്നത്. വീണ്ടും നിങ്ങളെ ദേവി ദേവതകളാക്കാനാണ് വന്നിരിക്കുന്നത്. ഓരോ വസ്തുവിനും ഉയര്ന്ന കലയും, താഴ്ന്ന കലയും ഉണ്ട്. പഴയ ലോകത്തെ തമോപ്രധാനമെന്നും പുതിയ ലോക്തെ സതോപ്രധാനമെന്നും പറയും. ഓരോ വസ്തുവും പുതിയതില് നിന്നും പഴയതാകും. ആത്മാവ് പറയുകയാണ് – ഈ ശരീരം പതിതവും തമോപ്രധാനവുമാണ്. എന്നാല് സത്യയുഗത്തില് ആത്മാവും ശരീരവും സതോപ്രധാനമായിരിക്കും. അവിടെ തലവേദന ഉണ്ടാക്കുന്ന ആരുമുണ്ടാകില്ല. ആത്മാവിന് ഇപ്പോള് ജ്ഞാനം ലഭിച്ചു കഴിഞ്ഞു. സ്മൃതി വന്നു, നമ്മള് 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ഈ രഹസ്യം പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കി തരുന്നത്. ദുഖത്തില് ബാബയെ തന്നെയാണ് വിളിക്കുന്നത്. അല്ലയോ ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ ദയ കാണിക്കൂ. ഏറ്റവും സുഖമുണ്ടായിരുന്നത് ഭാരതത്തിലാണ്. ഭാരതത്തെ പോലെ പവിത്രമായ ഖണ്ഡം വേറെയില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികളുടെ സഞ്ചി അവിനാശി ജ്ഞാന രത്നങ്ങള് കൊണ്ട് നിറക്കുകയാണ്. എപ്പോഴെങ്കിലും ഇങ്ങനെയുള്ള അച്ഛനെ കണ്ടിട്ടുണ്ടോ. പറയുകയാണ് കുട്ടികളേ, ഞാന് നിങ്ങള്ക്ക് സമ്മാനമായി വൈകുണ്ഠമാണ് കൊണ്ടു വന്നിരിക്കുന്നത്. നിങ്ങള് സ്വര്ഗ്ഗവാസികളായിരുന്നു, ഇപ്പോള് പതിത നരകവാസിയായി. ആരാണോ വികാരത്തിലേക്ക് പോകാത്തത് അവരാണ് പാവനമായവര്. സത്യയുഗത്തിലുള്ളവര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. ഈ സമയത്ത ്- സമ്പൂര്ണ്ണ വികാരികളാണ്. ബാബ പറയുകയാണ് നിങ്ങളും സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. ഇപ്പോള് സമ്പൂര്ണ്ണ വികാരികളായി, പിന്നീട് സമ്പൂര്ണ്ണ നിര്വ്വികാരി ദേവത പദവി പ്രാപ്തമാകണം- ബാബയെ ഓര്മ്മിക്കുന്നതിലൂടെ പ്രാപ്തമാകും. മന്മനാഭവ എന്ന അക്ഷരം എത്ര നല്ലതാണ്. അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും. ഞാന് സര്വ്വശക്തിവാനാണ്. എന്നെ ഓര്മ്മിക്കൂ. ഓര്മ്മയെ തന്നെയാണ് യോഗാഗ്നി എന്നും പറയുന്നത്, അതിലൂടെ പാപം ഇല്ലാതാകും. നിങ്ങള് പവിത്രമാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മീയ പഠിപ്പിന്റെ ലഹരിയിലിരിക്കണം. ബാബക്കു സമാനം നിരഹങ്കാരിയാകണം. പദവിയുടെ അഹങ്കാരം ഉണ്ടാകരുത്.

2) ജ്ഞാന രത്നങ്ങള് കൊണ്ട് തന്റെ സഞ്ചി നിറക്കണം. സമ്പൂര്ണ്ണ നിര്വ്വികാരിയായി ദേവതാ പദവി നേടണം. ഒരിക്കലും വാടരുത്.

വരദാനം:-

ഏതുപോലെയാണോ സൂര്യന് തന്റെ കിരണങ്ങളിലൂടെ അഴുക്കിലുണ്ടാകുന്ന കീടങ്ങളെ ഭസ്മമാക്കുന്നത്, അതുപോലെ താങ്കള് മാസ്റ്റര് ജ്ഞാന സൂര്യനായി മാറി ഏതെങ്കിലും പതിത ആത്മാവിനെ നോക്കുകയാണെങ്കില് അവരുടെ പതിത സങ്കല്പം, പതിതമായ വൃത്തി അഥവാ ദൃഷ്ടി സമാപ്തമാകും. പതിത പാവനിയായ ആത്മാവില് പതിത സങ്കല്പത്തിന് യുദ്ധം ചെയ്യാന് കഴിയില്ല. പതിത ആത്മാക്കള് പതിത പാവനിയായ ആത്മാക്കളുടെ മുന്നില് ബലിയര്പ്പണമാകും. ഇതിനു വേണ്ടി മൈറ്റ് ഹൗസ് അര്ത്ഥം മാസ്റ്റര് ജ്ഞാന സൂര്യന്റെ സ്ഥിതിയില് സദാ സ്ഥിതി ചെയ്യൂ

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top