08 June 2021 Malayalam Murli Today – Brahma Kumaris

June 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സദാ ഓര്മ്മ വെയ്ക്കൂ നമ്മള് അവിനാശീ ആത്മാവാണ്, നമുക്കിപ്പോള് ബാബയോടൊപ്പം ഒന്നാമത്തെ നിലയിലേക്ക് പോകണം.

ചോദ്യം: -

ഏതൊരു പരിശ്രമം നിങ്ങള് ഓരോ കുട്ടികള്ക്ക് അവശ്യം ചെയ്യണം?

ഉത്തരം:-

ബാബ നിങ്ങള്ക്ക് ഇത്രയും ജ്ഞാനം നല്കുന്നു അതിനെ തന്റെ ഹൃദയത്തോട് ചേര്ത്തു വെയ്ക്കൂ. ഉള്ളിന്റെ ഉള്ളില് അതിനെ മനനം ചെയ്ത് ദഹിപ്പിക്കൂ, അതിലൂടെ ശക്തി ലഭിക്കും. ഈ പരിശ്രമം എല്ലാ കുട്ടികള്ക്കും അവശ്യം ചെയ്യണം. ആരാണോ ഇങ്ങനെയുള്ള ഗുപ്തമായ പരിശ്രമം ചെയ്യുന്നത് അവര് സദാ ഹര്ഷിതരായിരിക്കുന്നു, അവര്ക്ക് ലഹരിയുണ്ടായിരിക്കും നമ്മെ പഠിപ്പിക്കുന്നതാരാണ്! നമ്മള് ആരുടെയടുത്താണിരിക്കുന്നത്!

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഇതാരാണ് പറഞ്ഞത്? രണ്ടു തവണ പറയുന്നു ഓം ശാന്തി, ഓം ശാന്തി. ഒന്ന് ശിവബാബ പറഞ്ഞു, ഒന്ന് ബ്രഹ്മാബാബ. ഈ ബാപ്ദാദ ഒരുമിച്ചാണ്. അതിനാല് രണ്ടുപേര്ക്കും പറയേണ്ടി വരുന്നു ഓം ശാന്തി, ഓം ശാന്തി. ഇപ്പോള് ആരാണ് ആദ്യം പറഞ്ഞത്? പിന്നീട് ആരാണ് പറഞ്ഞത്? ആദ്യം ശിവബാബ പറഞ്ഞു, ഓം ശാന്തി. ഞാന് ശാന്തിയുടെ സാഗരനാണ്, പിന്നീട് ആര് പറഞ്ഞു? ദാദയുടെ ആത്മാവ് പറഞ്ഞു. കുട്ടികള്ക്ക് ഓര്മ്മയുണര്ത്തി തരികയാണ് ഓം ശാന്തി, ഞാനാണെങ്കില് സദാ ദേഹീ അഭിമാനിയാണ്, ഒരിക്കലും ദേഹാഭിമാനത്തില് വരുന്നില്ല. ഒരേയൊരു ബാബ മാത്രമാണ് സദാ ദേഹീ അഭിമാനിയായിരിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരൊന്നും ഇങ്ങനെ പറയുകയില്ല. നിങ്ങള്ക്കറിയാം ബ്രഹ്മാ, വിഷ്ണു, ശങ്കരന് പോലും സൂക്ഷ്മ രൂപമുണ്ട്. അതിനാല് ഓം ശാന്തി പറയുന്നത് ഒരു ശരീരവുമില്ലാത്ത ഒരേയൊരു ശിവബാബയാണ്. ബാബ നിങ്ങള്ക്ക് നല്ല രീതിയില് മനസ്സിലാക്കി തരുകയും പറയുകയും ചെയ്യുന്നു ഞാന് ഒരേയൊരു തവണയാണ് വരുന്നത്, ഞാന് സദാ ദേഹീ അഭിമാനിയാണ്. ഞാന് പുനര്ജന്മത്തില് വരുന്നില്ല അതിനാല് എന്റെ മഹിമ വേറെയാണ്. എന്നെ നിരാകാരനായ പരംപിതാ പരമാത്മാവെന്ന് പറയുന്നു. ഭക്തി മാര്ഗ്ഗത്തിലും ശിവനെ നിരാകാരനായ പരംപിതാ പരമാത്മാവെന്ന് പറയും. നിരാകാരന്റെ പൂജയാണുണ്ടാവുന്നത്. അവര് ഒരിക്കലും ദേഹത്തില് വരുന്നില്ല അര്ത്ഥം ദേഹാഭിമാനിയാകുന്നില്ല. ശരി, ശേഷം അതിന്റെ താഴെയ്ക്ക് വരൂ സൂക്ഷ്മവതനത്തില്, എവിടെയാണോ ബ്രഹ്മാ, വിഷ്ണു, ശങ്കര് വസിക്കുന്നത്. ശിവന്റെ പേരോ രൂപമോ കാണാന് കഴിയില്ല. ചിത്രം ഉണ്ടാക്കുന്നുണ്ട് എന്നാല് ശിവന് നിരാകാരനാണ്, ഒരിക്കലും സാകാരമാകുന്നതേയില്ല. പൂജയും നിരാകാരന്റെത് തന്നെയാണുണ്ടാവുന്നത്. കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമിരിക്കുന്നുണ്ട്. ഭക്തിയാണെങ്കില് ചെയ്തിട്ടുണ്ട്. ചിത്രം കുട്ടികള് കണ്ടു, നിങ്ങള്ക്കറിയാം സത്യ-ത്രേതായുഗത്തില് ചിത്രങ്ങളുടെ പൂജയുണ്ടാകുന്നില്ല, വിചിത്രന്റെയുമില്ല. ബുദ്ധിയില് വരുന്നു പരംപിതാ പരമാത്മാവ് വിചിത്രനാണ്. ബാബക്ക് സൂക്ഷ്മവും സ്ഥൂലവുമായ ചിത്രവുമില്ല. മഹിമ പാടപ്പെടുന്നുണ്ട്, ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവന്, പതിത പാവനന്. നിങ്ങള് വേറെയാരുടെയും ചിത്രത്തെ പതിത പാവനനെന്ന് പറയുകയില്ല. ബുദ്ധിയില് ഈ കാര്യങ്ങളുള്ള ഒരു മനുഷ്യനും തന്നെയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന് സൂക്ഷ്മവതനവാസിയാണ്. ആദ്യത്തെ തട്ട് പിന്നീട് രണ്ടാമത്തെ തട്ട്(വിഭാഗം). ഉയര്ന്നതിലും ഉയര്ന്ന മൂലവതനം, ആ തട്ടില് വസിക്കുന്നത് പരംപിതാ പരമാത്മാവാണ്. രണ്ടാമത്തെ തട്ടില് സൂക്ഷ്മ ശരീരമുള്ളവരാണ്. മൂന്നാമത്തെ തട്ടില് സ്ഥൂല ശരീരധാരികളാണ്, ഇതില് സംശയമില്ല. ഈ കാര്യങ്ങള് പരംപിതാ പരമാത്മാവിനല്ലാതെ വേറെയാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. മുകളില് ആത്മാക്കളുടെ സൃഷ്ടിയാണ്. അതിനെ നിരാകാരീ ലോകമെന്ന് പറയുന്നു, നമ്മള് എല്ലാ ആത്മാക്കളുടെയും ലോകം, നിരാകാരീ ലോകം. പിന്നീട് നമ്മള് ആത്മാക്കള് സാകാര ലോകത്തില് വരുന്നു. അവിടെ ആത്മാക്കളാണ്, ഇവിടെ ജീവാത്മാക്കളും. ഇത് ബുദ്ധിയിലുണ്ടായിരിക്കണം, ശരിക്കും നമ്മള് നിരാകാരനായ ബാബയുടെ കുട്ടികളാണ്. നമ്മളും ആദ്യം നിരാകാരനായ ബാബയുടെയടുത്ത് വസിച്ചിരുന്നവരാണ്. നിരാകാര ലോകത്തില് തന്നെയാണ് ആത്മാക്കള് വസിക്കുന്നത്. അവര് ഇപ്പോഴും പാര്ട്ടഭിനയിക്കുന്നതിന് വന്നു കൊണ്ടിരിക്കുന്നു – സാകാരത്തില്. മറ്റേത് നിരാകാരനായ ബാബയുടെ വതനമാണ്. നമ്മള് ആത്മാക്കളാണ്, ഈ ലഹരിയുണ്ടായിരിക്കണം. അവിനാശീ വസ്തുവിന്റെ ലഹരിയുണ്ടായിരിക്കണം. വിനാശീ വസ്തുവിന്റെയുണ്ടാവരുത്. ദേഹത്തിന്റെ ലഹരിയുള്ളവരെ ദേഹാഭിമാനിയെന്ന് പറയുന്നു. ദേഹാഭിമാനമാണോ നല്ലത് അതോ ആത്മാഭിമാനമാണോ നല്ലത്? വിവേകാശാലി ആരാണ്? ആത്മാഭിമാനി. ആത്മാവ് തന്നെയാണ് അവിനാശി, ദേഹമാണെങ്കില് വിനാശിയാണ്. ആത്മാവ് പറയുന്നു നമ്മള് 84 ദേഹം എടുക്കുന്നു. നമ്മള് ആത്മാക്കള് പരംധാമത്തില് ബാബയോടൊപ്പം വസിക്കുന്നവരാണ്. അവിടെ നിന്ന് ഇവിടെയ്ക്ക് പാര്ട്ടഭിനയിക്കാന് വരുന്നു. ആത്മാവ് പറയുന്നു അല്ലയോ ബാബാ. സാകാരി സൃഷ്ടിയില് സാകാരീ ബാബയാണ്. നിരാകാരീ സൃഷ്ടിയില് നിരാകാരീ ബാബയും. ഇതാണെങ്കില് തികച്ചും സഹജമായ കാര്യമാണ്. ഇപ്പോള് ബ്രഹ്മാവിനെ പ്രജാപിതാ ബ്രഹ്മാവെന്ന് പറയുന്നു. ബ്രഹ്മാവാണെങ്കില് ഇവിടെയാണല്ലോ. അവിടെ നമ്മള് ആത്മാക്കള് എല്ലാവരും ഒരു അച്ഛന്റെ മക്കള് സഹോദരങ്ങളാണ്. അച്ഛനായ ബാബയോടൊപ്പം വസിക്കുന്നവര്. പരമാത്മാവിന്റെ പേരാണ് ശിവന്. ആത്മാവിന്റെ പേരാണ് സാലിഗ്രാമം. ആത്മാവിന്റെയും രചയിതാവ് വേണമല്ലോ. മനസ്സില് സദാ മന്ത്രിച്ചു കൊണ്ടിരിക്കൂ. ഏത് ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത് അത് തന്റെ ഹൃദയത്തോട് ചേര്ത്ത് വെയ്ക്കുന്നതിന് വേണ്ടി പരിശ്രമിക്കണം. ആത്മാവ് തന്നെയാണ് ചിന്തിക്കുന്നത്. ആദ്യമാദ്യം ഇത് നിശ്ചയം ചെയ്യൂ, നമ്മള് ആത്മാക്കള് അച്ഛനോടൊപ്പമിരിക്കുന്നവരാണ്. നമ്മള് അച്ഛന്റെ മക്കളാണെങ്കില് തീര്ച്ചയായും സമ്പത്ത് ലഭിക്കണം. ഇതും നിങ്ങള്ക്കറിയാം ഈ ആത്മാക്കളുടെ വൃക്ഷം ഉണ്ടല്ലോ, അതിന് ആദ്യം തീര്ച്ചയായും വിത്തുണ്ട്, എങ്ങനെയാണോ വംശമുണ്ടാകുന്നത്. വലിയച്ഛന് പിന്നീട് അതില് നിന്ന് 2-4 കുട്ടികള് ഉണ്ടാകും, പിന്നീട് അവരില് നിന്ന് മറ്റുള്ളവര് ജനിക്കുന്നു. ഒന്ന്, രണ്ട് വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് വൃക്ഷം വലുതാകുന്നു. സാഹോദര്യത്തിന്റെ പടമുണ്ടാകുന്നു. ഇന്നയാളില് നിന്ന് ഇന്നയാള് വന്നു……

നിങ്ങള് കുട്ടികള്ക്കറിയാം മൂലവതനത്തില് എല്ലാ ആത്മാക്കളും വസിക്കുന്നു. അതിന്റെയും ചിത്രമുണ്ട്. ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് – ബാബ ഈ ശരീരത്തില് വന്നിരിക്കുന്നു. ആത്മീയ അച്ഛന് ഇതില് വന്ന് ആത്മാക്കളെ പഠിപ്പിക്കുന്നു. സൂക്ഷ്മവതനത്തിലൊന്നും പഠിപ്പിക്കുകയില്ല. സത്യയുഗത്തിലാണെങ്കില് ഈ ജ്ഞാനം ആരിലും ഉണ്ടായിരിക്കില്ല. ബാബ തന്നെയാണ് ഈ സംഗമയുഗത്തില് വന്ന് ഈ ജ്ഞാനം നല്കുന്നത്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ അറിവ് ആര്ക്കുമില്ല. കല്പത്തിന്റെ ആയുസ്സ് തന്നെ വളരെ വലുതാക്കി എഴുതിയിരിക്കുന്നു. ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ് – കുട്ടികളെ ഇപ്പോള് നിങ്ങള്ക്ക് വീണ്ടും വീട്ടിലേയ്ക്ക് പോകണം. അതാണ് ആത്മാക്കളുടെ വീട്. അച്ഛനും മക്കളും വസിക്കുന്നു, എല്ലാവരും സഹോദരങ്ങളാണ്. സഹോദരീ സഹോദരനെന്ന് അപ്പോഴാണ് പറയുന്നത് എപ്പോഴാണോ ഈ ശരീരം ധാരണ ചെയ്യുന്നത്. നമ്മള് ആത്മാക്കള് എല്ലാവരും സഹോദര-സഹോദരങ്ങളാണ്. തീര്ച്ചയായും സഹോദരന്റെ അച്ഛനുമുണ്ടാകുമല്ലോ. അതാണ് പരംപിതാ പരമാത്മാവ്. എല്ലാ ആത്മാക്കളും ശരീരത്തിലിരുന്നു കൊണ്ടും അവരെ ഓര്മ്മിക്കുന്നു. സത്യ-ത്രേതായുഗത്തില് ആരും ഓര്മ്മിക്കുന്നില്ല. പതിത ലോകത്തില് എല്ലാവരും അവരെ ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് എല്ലാവരും രാവണന്റെ ജയിലിലാണ്. സീത വിളിച്ചിരുന്നു, അല്ലയോ രാമാ. ബാബ മനസ്സിലാക്കി തരുന്നു ത്രേതായുഗത്തിലുള്ള ഒരു രാമനെയല്ല ഓര്മ്മ വരുന്നത്. രാമനെന്ന് പരംപിതാ പരമാത്മാവാണെന്ന് മനസ്സിലാക്കിയാണ് ഓര്മ്മിച്ചു കൊണ്ടിരിക്കുന്നത്. ആത്മാവാണ് വിളിക്കുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം അരകല്പം പിന്നെ നമ്മള് ആരെയും വിളിക്കില്ല എന്തുകൊണ്ടെന്നാല് സുഖധാമത്തിലായിരിക്കും. ഈ സമയം ബാബ തന്നെയാണ് മനസ്ലിലാക്കി തരുന്നത്, വേറെയാര്ക്കും അറിയുക പോലുമില്ല. അവരാണെങ്കിലോ പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവെന്ന്, ആത്മാവ് പരമാത്മാവില് ലീനമാകുന്നു. ബാബ മനസ്സിലാക്കി തരുന്നു, ആത്മാവാണെങ്കില് അവിനാശിയാണ്. ഒരാത്മാവിന്റെ പോലും വിനാശമുണ്ടാവുക സാധ്യമല്ല. എങ്ങനെയാണോ ബാബ അവിനാശി അതുപോലെ ആത്മാവും അവിനാശിയാണ്. ഇവിടെ ആത്മാവ് പതിത തമോപ്രധാനമായി മാറുന്നു, പിന്നീട് ബാബ സതോപ്രധാന പവിത്രമാക്കി മാറ്റുന്നു. മുഴുവന് ലോകത്തിനും തമോപ്രധാനമാവുക തന്നെ വേണം. പിന്നീട് സതോപ്രധാനമാകണം. പതിത ലോകത്തെ പാവനമാക്കാന് ബാബയ്ക്ക് വരേണ്ടി വരുന്നു. അവരെ പറയുന്നത് തന്നെ ഗോഡ് ഫാദര് എന്നാണ്. ബാബയും അവിനാശിയാണ്, നമ്മള് ആത്മാക്കളും അവിനാശിയാണ്, ഈ ഡ്രാമയും അവിനാശിയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവര്ത്തിക്കുന്നതെന്ന്. ഈ നാലു യുഗങ്ങളിലും നമ്മുടെ പാര്ട്ട് നടക്കുന്നു. നമ്മള് സൂര്യവംശിയും പിന്നീട് ചന്ദ്രവംശിയുമായി മാറുന്നു. ചന്ദ്രവംശി പിന്നെ സെക്കന്റ് ഗ്രേഡിലാണ് വരുന്നത്. 14 കലയുള്ളവരെ സൂര്യവംശിയെന്ന് പറയാന് സാധിക്കില്ല. വാസ്തവത്തില് അവരെ ദേവീ ദേവതയെന്ന് പോലും പറയാന് സാധിക്കില്ല. ദേവീ ദേവത എന്ന് സമ്പൂര്ണ്ണ നിര്വികാരി, 16 കലാ സമ്പൂര്ണ്ണരെയാണ് പറയുന്നത്. രാമനെ 14 കലാ സമ്പന്നനെന്ന് പറയും. നിങ്ങള്ക്ക് തന്നെയാണ് 84 ജന്മങ്ങളുടെ കണക്ക് മനസ്സിലാക്കി തരുന്നത്. പുതിയ വസ്തു പിന്നീട് പഴയതാകുന്നു അതിനാല് ആ രസമുണ്ടാകുന്നില്ല. ആദ്യം സമ്പൂര്ണ്ണ പവിത്രരായിരിക്കുന്നു പിന്നീട് കുറച്ച് വര്ഷം കടന്ന് പോകുമ്പോള് കുറച്ച് പഴയതെന്ന് പറയും. കെട്ടിടത്തിന്റെയും ഉദാഹരണം നല്കിയിരിക്കുന്നു. ഇങ്ങനെ ഓരോ വസ്തുവുമുണ്ടാകുന്നു. ഈ ലോകവും ഒരു വലിയ നാടക സ്റ്റേജാണ്. ഈ ആകാശ തത്വം വളരെ വലുതാണ്, ഇതിന് ഒരു അവസാനമില്ല. ഇതിന്റെ അറ്റം എവിടെയാണ്, അത് കണ്ടുപിടിക്കാന് സാധിക്കില്ല. എത്രതന്നെ പോയ്കൊണ്ടിരിക്കൂ, അവസാനമുണ്ടാകില്ല. ബ്രഹ്മ മഹതത്വത്തിന്റെയും ഒരു അവസാനം ഉണ്ടാവുക സാദ്ധ്യമല്ല. ശാസ്ത്രജ്ഞന്മാര് എത്ര പരിശ്രമിക്കുന്നുണ്ട് അവസാനം കാണാന്, എന്നാല് പോകാന് സാധിക്കില്ല, അറ്റം കാണാന് സാധിക്കില്ല. ബ്രഹ്മ തത്വം വളരെ വലുതാണ്, അവസാനമില്ലാത്തത്. നമ്മള് ആത്മാക്കള് വളരെ കുറച്ച് സ്ഥലത്ത് വസിക്കുന്നു. ഇവിടെ കെട്ടിടം മുതലായവ എത്ര വലുതാണ് ഉണ്ടാക്കുന്നത്. കെട്ടിട വിസ്താരം സ്ഥലത്തേക്കാള് വളരെ വലുതാണ്. കൃഷിസ്ഥലം മുതലായവയെല്ലാം വേണമല്ലോ. അവിടെയാണെങ്കില് കേവലം ആത്മാക്കളാണ് വസിക്കുന്നത്. ആത്മാവ് ശരീരമില്ലാതെ എങ്ങനെ ഭക്ഷിക്കും? അവിടെയാണെങ്കില് അഭോക്താവാണ്. കഴിക്കുന്നതിന്റെ അഥവാ അനുഭവിക്കുന്നതിന്റെ ഒരു വസ്തുവുമുണ്ടായിരിക്കുകയില്ല. ബാബ മനസ്സിലാക്കി തരുന്നു, ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് ഒരു തവണ മാത്രമാണ് ലഭിക്കുന്നത്. വീണ്ടും കല്പത്തിന് ശേഷം നിങ്ങള് കുട്ടികള്ക്ക് നല്കുന്നു. അതിനാല് ഈ ലഹരിയുണ്ടായിരിക്കണം. നമ്മള് ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നു. നിങ്ങള് പറയുകയാണ് ബാബാ ഇന്നേയ്ക്ക് 5000 വര്ഷം മുമ്പ് ഞങ്ങള് അങ്ങയുടെയടുത്തേയ്ക്ക് വന്നിരുന്നു – ശൂദ്രനില് നിന്ന് ബ്രാഹ്മണനായി മാറുന്നതിന്. ഇപ്പോള് വീണ്ടും ഞങ്ങള് അങ്ങയുടെയടുത്ത് വന്നിരിക്കുകയാണ്. ബാബ നിരാകാരനായതു കാരണം നിങ്ങള് പറയും ദാദയുടെ അടുത്ത് വന്നിരിക്കയാണ്. ബാബ ഇവരില് പ്രവേശിച്ചിരിക്കുകയാണ്. ബാബ പറയുന്നു – എങ്ങനെയാണോ നിങ്ങള് ശരീരമെടുത്ത് പാര്ട്ടഭിനയിക്കുന്നത് അതുപോലെ ഞാനും ശരീരത്തിന്റെ ആധാരമെടുക്കുന്നു. ഇല്ലായെങ്കില് ഞാനെങ്ങനെ പാര്ട്ടഭിനയിക്കും? ശിവജയന്തിയും ആഘോഷിക്കുന്നു. ശിവനാണെങ്കില് നിരാകാരനാണ്. ശിവന്റെ ജയന്തി എങ്ങനെയുണ്ടായി? മനുഷ്യരാണെങ്കില് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ബാബ പറയുന്നു – ഞാനെങ്ങനെ വന്ന് നിങ്ങള് കുട്ടികളെ രാജയോഗം പഠിപ്പിക്കും. മനുഷ്യനില് നിന്ന് ദേവതയായി മാറ്റുന്നതിന് വേണ്ടി ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. എന്നെ തന്നെയാണ് പതിത-പാവനന്, ജ്ഞാനത്തിന്റെ സാഗരമെന്ന് പറയുന്നത്. എനിക്ക് വൃക്ഷത്തിന്റെ ആദി-മധ്യ-അന്ത്യത്തെക്കുറിച്ച് അറിവുണ്ട്.

നിങ്ങള് കുട്ടികള് മനസ്സിലാക്കി ബാബ ഇതില് പ്രവേശിച്ച് നമുക്ക് എല്ലാ ജ്ഞാനവും നല്കുന്നു. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ പാര്ട്ടും മനസ്സിലാക്കണം. ബാബയാണെങ്കില് പതിത പാവനനുമാണ്. ഓരോരുത്തരുടെയും മഹിമ വേറെ-വേറെ, ഡ്യൂട്ടി വേറെ-വേറെയാണ്. പ്രസിഡന്റ്, പ്രധാന മന്ത്രി മുതലായവരാകുന്നു. ആത്മാവ് പറയുന്നു, ഇത് എന്റെ ശരീരമാണ്. ഞാന് പ്രധാന മന്ത്രിയാണ്. ആത്മാവ് ശരീരത്തോടൊപ്പമില്ലെങ്കില് സംസാരിക്കാന് സാധിക്കില്ല. ശിവബാബയും നിരാകാരനാണ്. ബാബക്കും സംസാരിക്കുന്നതിന് വേണ്ടി കര്മ്മേന്ദ്രിയങ്ങളുടെ ആധാരമെടുക്കേണ്ടി വരുന്നു, അതിനാല് കാണിച്ചിരിക്കുന്നു – മുഖത്തില് നിന്ന് ഗംഗാ വന്നു. ഇപ്പോള് ശിവനാണെങ്കില് ബിന്ദുവാണ്. അവര്ക്ക് എവിടെനിന്ന് മുഖം വന്നു? അതിനാല് ഇദ്ദേഹത്തില് വന്ന് ഇരിക്കുന്നു, അതിലൂടെ ജ്ഞാന ഗംഗ ഒഴുക്കുന്നു. ബാബയെ തന്നെയാണ് എല്ലാവരും ഓര്മ്മിക്കുന്നത് – അല്ലയോ പതിത പാവനാ വരൂ. ഞങ്ങളെ ഈ ദുഖത്തില് നിന്ന് മോചിപ്പിക്കൂ. അവരാണ് വലിയതിലും വലിയ സര്ജന്. അവരില് തന്നെയാണ് പതിതരെ പാവനമാക്കി മാറ്റാനുള്ള ജ്ഞാനം. സര്വ്വ പതിതരെയും പാവനമാക്കി മാറ്റുന്നത് ഒരു സര്ജനാണ്. സത്യയുഗത്തില് എല്ലാവരും നിരോഗിയാണ്. ഈ ലക്ഷ്മീ നാരായണന് സത്യയുഗത്തിലെ അധികാരിയാണ്. ഇങ്ങനെ നിരോഗിയായി മാറുന്ന കര്മ്മം ഇവരെ ആരാണ് പഠിപ്പിച്ചത്. ബാബ തന്നെയാണ് വന്ന് ശ്രേഷ്ഠമായ കര്മ്മം പഠിപ്പിക്കുന്നത്. ഇവിടെയാണെങ്കില് കര്മ്മം തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സത്യയുഗത്തിലാണെങ്കില് ഇങ്ങനെ പറയുകയില്ല കര്മ്മം അങ്ങനെയാണ്. അവിടെ ഒരു ദുഖമോ രോഗമോ ഉണ്ടാവില്ല. ഇവിടെയാണെങ്കില് പരസ്പരം ദുഖം കൊടുത്തുകൊണ്ടേയിരിക്കുന്നു. സത്യ-ത്രേതായുഗത്തില് ദുഖത്തിന്റെ കാര്യമില്ല, ഇത് കര്മ്മഭോഗാണെന്ന് പറയുന്ന തരത്തില്. കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ അര്ത്ഥം ആര്ക്കും മനസ്സിലാക്കാനേ സാധിക്കില്ല. നിങ്ങള്ക്കറിയാം ഓരോ വസ്തുവും ആദ്യം സതോപ്രധാനം പിന്നെ സതോ, രജോ, തമോയാകുന്നു. സത്യയുഗത്തില് 5 തത്വവും സതോപ്രധാനമായിരിക്കുന്നു. നമുടെ ശരീരവും സതോപ്രധാന പ്രകൃതിയുടെതാണ് പിന്നീട് ആത്മാവിന്റെ രണ്ട് കല കുറയുന്നതിലൂടെ ശരീരവും അങ്ങനെയുള്ളതായി മാറുന്നു. സൃഷ്ടിയുടെയും രണ്ട് കല കുറഞ്ഞു പോകുന്നു. ഇതെല്ലാം ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്, വേറെയാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. കര്മ്മം ചതിക്കാത്ത തരത്തില്, അര്ത്ഥം കര്മ്മത്തിന്റെ ശിക്ഷകള് അനുഭവിക്കേണ്ടതില്ലാത്ത വിധത്തില്ഇപ്പോള് മുതലേ ബാബയുടെ ശ്രീമതത്തിലൂടെ അങ്ങനെയുള്ള ശ്രേഷ്ഠമായ കര്മ്മം ചെയ്യണം.

2. ഏതൊരു വിനാശീ വസ്തുവിന്റെയും ലഹരി വെയ്ക്കരുത്. ഈ ദേഹവും വിനാശിയാണ്, ഇതിന്റെയും ലഹരി വെയ്ക്കരുത്, വിവേകശാലിയായി മാറണം.

വരദാനം:-

അമൃതവേള മുതല് രാത്രി വരെ ദിനചര്യയില് ഏതെല്ലാം ആജ്ഞകളാണോ ലഭിച്ചിരിക്കുന്നത് അതിനനുസരിച്ച് തന്റെ വൃത്തി, ദൃഷ്ടി, സങ്കല്പം, സ്മൃതി, സേവനം അതോടൊപ്പം സംബന്ധത്തെ പരിശോധിക്കൂ. ആരാണോ ഓരോ സങ്കല്പത്തിലും ഓരോ ചുവടിലും ആജ്ഞയെ പാലിക്കുന്നത് അവരുടെ എല്ലാ ആഗ്രഹങ്ങളും സമാപ്തമാകുന്നു. അഥവാ ഉള്ളില് പുരുഷാര്ത്ഥത്തിന്റെ അഥവാ സഫലതയുടെ ആഗ്രഹമെങ്കിലും അവശേഷിച്ചാല് തീര്ച്ചയായും ഏതെങ്കിലും ഏതെങ്കിലും ആജ്ഞ പാലിക്കുന്നില്ല എന്നതാണ്. എപ്പോഴെങ്കിലും ഏതെങ്കിലും ഇളക്കം ഉണ്ടാകുന്നുവെങ്കില് നാലു ഭാഗത്തും പരിശോധിക്കൂ – ഇതിലൂടെ സ്വതവെ മായാപ്രൂഫാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top