07 June 2021 Malayalam Murli Today – Brahma Kumaris

June 6, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-അമൃതവേള സമയം വളരെയധികം നല്ലതാണ്, അതിനാല് അതിരാവിലെ എഴുന്നേറ്റ് ഏകാന്തതയിലിരുന്ന് ബാബയോട് മധുരമധുരമായി സംസാരിക്കൂ

ചോദ്യം: -

ഏതൊരു ജ്ഞാനമാണ് നിരന്തര യോഗിയായി മാറുന്നതിന് വളരെയധികം സഹായിക്കുന്നത്?

ഉത്തരം:-

ഡ്രാമയുടെ ജ്ഞാനം. സംഭവിച്ചതു കഴിഞ്ഞതെല്ലാം ഡ്രാമയുടെ ഭാവി. അല്പം പോലും സ്ഥിതി ചഞ്ചലതയിലേക്ക് വരരുത്. എങ്ങനെയുള്ള പരിതസ്ഥിതിയാണെങ്കിലും ഭൂകമ്പം വരികയാണെങ്കിലും, ജോലിയില് നഷ്ടം സംഭവിച്ചാലും അല്പം പോലും സംശയം ഉണ്ടാകരുത്. അവരെയാണ് മഹാവീരന്മാര് എന്ന് പറയുന്നത്. അഥവാ ഡ്രാമയുടെ യഥാര്ത്ഥ ജ്ഞാനമില്ല എങ്കില് കണ്ണുനീര് പൊഴിച്ചു കൊണ്ടേയിരിക്കും. നിരന്തരം യോഗിയായി മാറുന്നതിനു വേണ്ടി ഡ്രാമയുടെ ജ്ഞാനം വളരെയധികം സഹായിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. ഇപ്പോള് പതിത ലോകത്തിന്റെ അവസാനമാണെന്ന് കുട്ടികള് നല്ല രീതിയില് മനസ്സിലാക്കുന്നുണ്ട്. പാവന ലോകം ആരംഭിക്കുന്നു. ഇത് നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത്. കുട്ടികള്ക്കാണ് ഈ നിര്ദേശം അഥവാ ശ്രീമതം ലഭിക്കുന്നത്. ആരാണ് നല്കുന്നത്? ഏറ്റവും ഉയര്ന്ന ഭഗവാന്. പതിതത്തില് നിന്ന് പാവനമായി മാറണമെന്ന് അറിയാം. ഈ ജ്ഞാനം നിങ്ങള്ക്കു വേണ്ടി മാത്രമാണ്. മറ്റെല്ലാവരും പതിതരാണ്. പതിത ലോകത്തിന്റെ വിനാശം തീര്ച്ചയായും സംഭവിക്കണം. പതിതരെന്ന് വികാരിയെയാണ് പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു, നിങ്ങള് ജന്മ-ജന്മാന്തരങ്ങളായി പരസ്പരം ദുഃഖം നല്കി വന്നു, അതുകൊണ്ടാണ് നിങ്ങള് ആദി-മദ്ധ്യ-അന്ത്യം ദുഃഖം പ്രാപ്തമാക്കുന്നത്. പരസ്പരം പതിതമാക്കി മാറ്റുന്നു. നമ്മള് പതിതരാണ് എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്. എന്നാലും ബുദ്ധിയില് പൂര്ണ്ണമായ രീതിയില് ഇരിക്കുന്നില്ല. പതിത-പാവനാ വരൂ എന്ന് വിളിക്കുന്നുണ്ടെങ്കിലും പതിത ജീവിതം ഉപേക്ഷിക്കുന്നില്ല. പാവനമാകുന്നതിലാണ് മുഴുവന് കാര്യവും. ഇത് മനസ്സിലാക്കി തരാനും ആരെങ്കിലും വേണമല്ലോ. മനസ്സിലാക്കി തരുന്നത് ഒരാളാണ്. ഗുരുക്കന്മാര്ക്കൊന്നും പാവനമാക്കാന് സാധിക്കില്ല. ഒരു ജന്മത്തേക്കു വേണ്ടിയല്ല പാവനമാകേണ്ടത്, എന്നാല് ജന്മ-ജന്മാന്തരങ്ങള് പാവനമായി മാറണം. നിങ്ങളിലും ജ്ഞാനികളാണ് ശക്തിശാലികള്. ഇത് ഡ്രാമയനുസരിച്ച് അടങ്ങിയിട്ടുള്ളതാണ്. നിങ്ങളിലും മഹാവീരത്വം വേണം. മഹാവീരത്വം ബാബയുടെ ഓര്മ്മയിലൂടെയാണ് വരുന്നത്. ബാബ വളരെ നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മിക്കൂ എന്ന് ബാബ പറയുന്നു. അതിരാവിലത്തെ സമയം ഓര്മ്മിക്കാന് വളരെ സുന്ദരമാണ്. അതിനെയാണ് പ്രഭാതമെന്ന് പറയുന്നത്. ഭക്തിമാര്ഗ്ഗത്തിലും പറയാറുണ്ട്-മനസ്സു കൊണ്ട് രാമനെ പ്രഭാതത്തില് സ്മരിക്കണം. ബാബയും പറയുന്നു-അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കുമ്പോള് വളരെ ആനന്ദമുണ്ടാകും. ബാബയുടെ ഓര്മ്മയില് ഇരുന്ന് ആര്ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കണം എന്ന് ചിന്തിക്കണം. അമൃതവേളയിലെ വായുമണ്ഡലം വളരെ ശുദ്ധമായിരിക്കും. പകല് സമയം ജോലി കാര്യങ്ങളിലേര്പ്പെടും. രാത്രി 12 മണിവരെ വികാരി അന്തരീക്ഷമായിരിക്കും. സാധു-സന്യാസിമാരും ഭക്തരെല്ലാവരും ഭക്തി പോലും പ്രഭാതത്തിലാണ് ചെയ്യുന്നത്. പകല് സയത്തും ഓര്മ്മിക്കാന് സാധിക്കും. ജോലി ചെയ്തു കൊണ്ടും പൂജിക്കുന്ന ദേവതയിലായിരിക്കും ബുദ്ധി യോഗം. എന്നാല് അങ്ങനെ ഓര്മ്മിക്കുവാന് ആര്ക്കുമാവില്ല. ഭക്തി മാര്ഗ്ഗത്തില് ദര്ശനത്തിനു വേണ്ടി മാത്രമാണ് പ്രയത്നിക്കുന്നത്. എന്നാല് ഒന്നും ലഭിക്കുന്നില്ല. ഭക്തി ചെയ്ത് അവര്ക്ക് തമോപ്രധാനമായി മാറണം. ഭക്തിമാര്ഗ്ഗത്തിലും ശിവനില് ബലിയര്പ്പണം നടത്താറുണ്ട്. അതിനെ കാശി കല്വട്ട് എന്നാണ് പറയുന്നത്. ശിവനെ ഓര്മ്മിച്ചോര്മ്മിച്ച് കിണറിലേക്ക് ചാടുന്നു. ശിവനില് ബലിയര്പ്പണം ചെയ്യുന്നു. അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ബലിയര്പ്പണമാണ്. ഇത് ജ്ഞാനമാര്ഗ്ഗത്തിലെ ബലിയര്പ്പണമാണ്. രണ്ടും ബുദ്ധിമുട്ടാണ്. ഭക്തിമാര്ഗ്ഗത്തിലെ ബലിയര്പ്പണത്തിലൂടെ ഒരു ലാഭവുമില്ല. ആത്മാവ് തന്റെ ശരീരത്തെ ഹത്യ ചെയ്യുന്നതിന് സമാനമാണ്. ഇത് ജ്ഞാനമല്ല. മനുഷ്യര് ആത്മാ സൊ പരമാത്മാവെന്നാണ് പറയുന്നത്. ആത്മാഭിമാനിയായത് ഒരു ബാബ തന്നെയാണ്, ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു-പരമാത്മാവ് ഞാന് മാത്രമാണ്. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നത് ഏറ്റവും വലിയ അസത്യമാണ്. ഇത് ഒരിക്കലും സംഭവ്യമല്ല.

ബാബ പറയുന്നു, ഞാന് വരുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്, പാവനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പിന്നെ ഡ്രാമയില് എന്താണോ സംഭവിക്കേണ്ടത് അത് സംഭവിക്കുക തന്നെ ചെയ്യും. ഭൂകമ്പത്തില് മേല്ക്കൂര തകര്ന്നു വീഴുകയാണെങ്കില് ഭാവി എന്നേ പറയാന് സാധിക്കൂ. ഇങ്ങനെ കല്പം മുമ്പും സംഭവിച്ചിട്ടുണ്ട്. ഇതില് അല്പം പോലും ചഞ്ചലപ്പെടേണ്ടതായ ആവശ്യമില്ല. ഡ്രാമയില് പൂര്ണ്ണമായും ഉറച്ചിരിക്കണം. അവരെയാണ് മഹാവീരനെന്ന് പറയുന്നത്. ധാരാളം അപകടങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും അവരെ രക്ഷിക്കുന്നുണ്ടോ? ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയെ അറിയാത്തവര് ദേഹത്തെ ഓര്മ്മിച്ച് കണ്ണുനീര് പൊഴിച്ചു കൊണ്ടേയിരക്കും. അവര്ക്ക് ശിവബാബയോട് സ്നേഹമില്ലാത്തതു കാരണം ഒരിക്കലും ശിവബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. സത്യമായ പ്രീതിയില്ല. ബാബയില് മുഴുവന് പ്രീതിയുണ്ടായിരിക്കണം. നിങ്ങള് കല്പ-കല്പം ശിവബാബയോട് പ്രീത ബുദ്ധിയുള്ളവരാണ്. ദേവതകള്ക്ക് ഒരിക്കലും ബാബയോട് പ്രീത ബുദ്ധിയുണ്ടാകുന്നില്ല. അവര് ബാബയോടുള്ള പ്രീതിയിലൂടെയാണ് ദേവതാ പദവി പ്രാപ്തമാക്കിയത്. സത്യയുഗത്തില് നിങ്ങള്ക്ക് ശിവബാബയെ അറിയുക പോലുമില്ല. മുഴുവന് കല്പത്തിലും പ്രീതി വെക്കാന് നിങ്ങള്ക്ക് ശിവബാബ ആരാണെന്ന് അറിയുന്നില്ല. ഇപ്പോള് ബാബ തന്റെ പരിചയം നല്കി. ഇപ്പോള് ബാബ പറയുന്നു-മറ്റെല്ലാ സംഗത്തില് നിന്നും ബുദ്ധി വേര്പെടുത്തി ഒന്നിലേക്ക് മാത്രം യോജിപ്പിക്കൂ. ഇത് തീര്ച്ചയായും വിനാശകാലമാണ്. ഇതും നിങ്ങള് കുട്ടികള്ക്കറിയാം. മനുഷ്യര് തികച്ചും ഘോര അന്ധകാരത്തിലാണ്. നമുക്ക് ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്തെടുക്കണമെന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു. ഓര്മ്മിക്കാതെ സതോപ്രധാനമായി മാറില്ല. സര്ജനായി തന്റെ രോഗത്തെ നോക്കണം. നമുക്ക് ബാബയോട് എത്ര പ്രീതിയുണ്ടെന്ന് ശ്രീമതമനുസിരച്ച് പരിശോധിക്കൂ. അമൃതവേളയില് ബാബയെ ഓര്മ്മിക്കുന്നത് നല്ലതാണ്. പ്രഭാത സമയം വളരെ നല്ലതാണ്. പ്രഭാത സമയം മായയുടെ കൊടുങ്കാറ്റ് വരില്ല. രാത്രി 12 മണിവരെ തപസ്സ് ചെയ്യുന്നതിലൂടെ ഒരു ലാഭവുമില്ല. കാരണം സമയം വളരെ മോശമാണ്. അന്തരീക്ഷം മോശമായിരിക്കും. അപ്പോള് ഒരു മണിവരെയുള്ള സമയത്തെ മാറ്റി വെക്കണം. ഒരു മണിക്ക് ശേഷം അന്തരീക്ഷം നല്ലതായിരിക്കും. ബാബ പറയുന്നു- നമ്മളുടേത് സഹജ രാജയോഗമാണ്. നിശ്ചിന്തമായിരിക്കൂ. ബ്രഹ്മാബാബ തന്റെ അനുഭവം കേള്പ്പിക്കാറുണ്ട്-എങ്ങനെ ബാബയോട് സംസാരിക്കുന്നു. ഈ ഡ്രാമ എത്ര അത്ഭുതകരമാണ് ബാബാ! അങ്ങ് എങ്ങനെയാണ് വന്ന് പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നത്! മുഴുവന് ലോകത്തേയും എങ്ങനെ പരിവര്ത്തനപ്പെടുത്തുന്നു! വളരെ അത്ഭുതകരമാണ്! ബ്രഹ്മാബാബക്ക് കുട്ടികളെ പ്രതി ചിന്ത വരുന്നതു പോലെ കുട്ടികള്ക്കും ചിന്ത വരണം. എങ്ങനെ മനുഷ്യരുടെ ജീവിതമാകുന്ന തോണിയെ അക്കരെയെത്തിക്കാം. ബാബ പറയുന്നു-നിങ്ങള് ഇത്രയും കാലം പതിത-പാവനാ വരൂ എന്ന് വിളിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോള് ബാബ വന്നിരിക്കുകയാണ് അതിനാല് ഇനി മുതല് പതിതമാകരുത്. പതിതമായി മാറി സഭയില് വന്നിരിക്കരുത്. ഇരുന്നു എങ്കില് അന്തരീക്ഷം അശുദ്ധമാക്കി മാറ്റുകയാണ്. ബാബയ്ക്ക് അറിയാന് സാധിക്കും. ഡല്ഹിയിലും ബോംബെയിലും വികാരത്തിലേക്ക് പോകുന്നവരും വന്നിരിക്കുമായിരുന്നു. അസുരന്മാര് വിഘ്നമുണ്ടാക്കാന് വന്നിരിക്കുന്നു എന്ന മഹിമയുമുണ്ട്. വികാരത്തില് പോകുന്നവരെയാണ് അസുരനെന്നു പറയുന്നത്. അവര് അന്തരീക്ഷത്തെ മോശമാക്കുന്നു. അവര്ക്ക് വളരെ കടുത്ത ശിക്ഷയാണ് ലഭിക്കുക. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. എന്നാലും ചിലര്ക്ക് അവനവന്റെ നഷ്ടമുണ്ടാക്കാതിരിക്കുവാന് സാധിക്കുന്നില്ല. ചിലര് അസത്യവും പറയുന്നു. അല്ലെങ്കില് ബാബയ്ക്ക് പെട്ടെന്നു തന്നെ എഴുതണ്ടേ-ബാബാ എന്നില് നിന്ന് ഈ തെറ്റ് സംഭവിച്ചു, എന്നോട് ക്ഷമിക്കൂ. അവനവന് ചെയ്ത പാപം എഴുതൂ. ഇല്ലെങ്കില് പാപം അഭിവൃദ്ധി പ്രാപിച്ച് നിങ്ങള് നരകത്തിലേക്ക് പോകും. എന്തെങ്കിലും നേടാന് വേണ്ടിയാണ് ഇങ്ങോട്ട് വരുന്നത്. എന്നാല് ഒന്നു കൂടി നഷ്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. കല്പം മുമ്പും ഇങ്ങനെയുള്ള അസുരന്മാരുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അമൃതം ഉപേക്ഷിച്ച് വിഷം പാനം ചെയ്യുന്നു. അവനവന്റെ ഹത്യ ചെയ്യുന്നു ഒപ്പം മറ്റുള്ളവരുടേയും നഷ്ടമുണ്ടാക്കുന്നു. അന്തരീക്ഷത്തെ തന്നെ മോശമാക്കുന്നു. എല്ലാ ബ്രാഹ്മണിമാരും ഒരുപോലെയല്ല. മഹാരഥിമാരും കുതിര സവാരികളും കാലാള്പടകളുമെല്ലാമുണ്ട്.

നിങ്ങള് കുട്ടികള്ക്ക് ഈ കാര്യത്തില് അളവറ്റ സന്തോഷമുണ്ടായിരിക്കണം-ബാബയെ ലഭിച്ചു, ഇനി എന്തു വേണം! തീര്ച്ചയായും തന്റെ കുട്ടികളെ സംരക്ഷിക്കുക തന്നെ വേണം. ഇതെല്ലാം അങ്ങയുടേതല്ലേ, അതിനാല് അങ്ങ് തന്നെ സംരക്ഷിച്ചോളൂ എന്നല്ല. ഞങ്ങളും അങ്ങയുടേതായി മാറിക്കഴിഞ്ഞു. ബാബ മനസ്സിലാക്കി തരുന്നു -ഗൃഹസ്ഥത്തില് കഴിഞ്ഞു കൊണ്ടും താമര പുഷ്പത്തിനു സമാനം പവിത്രമായി മാറൂ. ഒരു പതിത കര്മ്മവും ചെയ്യരുത്. ആദ്യത്തെ കാര്യം കാമ വികാരത്തിന്റേതാണ്. ദ്രൗപദി പോലും ഇതിനെ പ്രതിയാണ് വിളിച്ചു കരഞ്ഞത്, നമ്മെ നഗ്നമാക്കുന്നതില് നിന്നും രക്ഷിക്കൂ….. നമ്മുടെ വിളിയെല്ലാം കേള്ക്കുന്ന ബാബ വന്നപ്പോഴാണ് നമ്മളും വിളിക്കാന് ആരംഭിച്ചത്. ബാബ വരുന്നതിനു മുമ്പ് ആരും വിളിച്ചിരുന്നില്ല. ആരെ വിളിക്കാനാണ്? ബാബ വരുമ്പോഴാണ് വിളിക്കുന്നത്. പതിതതതില് നിന്ന് പാവനമായി മാറിയാല് പിന്നെ എവിടേക്ക് പോകും? തിരികെ പോകാനുളള സമയമിതാണ്. എല്ലാവരുടേയും സദ്ഗതി ദാതാവും മുക്തിദാതാവും ഒരാളാണ്. ഇവിടെ ദുഃഖമാണ്. സാധു-സന്യാസിമാര് പോലും സുഖികളല്ല. എല്ലാവര്ക്കും എന്തെങ്കിലും ദുഃഖവും രോഗവുമെല്ലാം ഉണ്ട്. ചില ഗുരുക്കന്മാര് അന്ധരും സംസാരശേഷിയില്ലാത്തവരുമുണ്ടാകും. അന്ധരും സംസാര ശേഷിയില്ലാത്തവരാകാനും എന്തെങ്കിലും മോശമായ കര്മ്മം ചെയ്തിരിക്കും. സത്യയുഗത്തില് ആരും അന്ധരും സംസാരശേഷി ഇല്ലാത്തവരുമായിട്ട് ഉണ്ടാകില്ല. മനുഷ്യര്ക്ക് ഇതൊന്നും അറിയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും. ബാക്കിയെല്ലാം ഭക്തരാണ്. ഭക്തിമാര്ഗ്ഗം തന്നെ വ്യത്യസ്തമാണ്. ഭക്തിമാര്ഗ്ഗം ഏണിപ്പടി ഇറങ്ങാനുള്ള മാര്ഗ്ഗമാണ്. താഴെക്ക് ഇറങ്ങാനും ജീവിതബന്ധന അവസ്ഥയിലേക്ക് വരാനും 84 ജന്മങ്ങളെടുക്കുന്നു, പിന്നീട് ജീവന്മുക്ത അവസ്ഥ പ്രാപിക്കുവാന് ഒരു സെക്കന്റും. ബാബയുടെ മതമനുസരിച്ച് നടന്ന് ബാബയെ ഓര്മ്മിക്കുകയാണെങ്കില് ഒരു സെക്കന്റിലാണ് ജീവന്മുക്തി ലഭിക്കുന്നത്. എല്ലാവരും നമ്പര്വൈസല്ലേ. എനിക്ക് ഇന്ന ടീച്ചര് ലഭിച്ചാല് നല്ലതാണെന്ന് പറയുന്നു. ഇന്ന ടീച്ചറെ 2-4 മാസത്തേക്ക് അയ്ക്കൂ എന്ന് സ്വയം ദുര്ബലരായതു കൊണ്ടാണ് പറയുന്നത്. ബാബ പറയുന്നു-ഇതും തെറ്റാണ്. ബാബ സഹജമായ കാര്യം പറഞ്ഞു തരുമ്പോള് നിങ്ങള് എന്തിനാണ് ബ്രാഹ്മണിയെ ഓര്മ്മിക്കുന്നത്. ബാബയെ ഓര്മ്മിച്ച് സ്വദര്ശന ചക്രം കറക്കൂ. മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കൂ. അത്രമാത്രം. ഈ കാര്യത്തില് ബ്രാഹ്മണിക്ക് എന്ത് ചെയ്യാന് സാധിക്കും? ഇത് സെക്കന്റിന്റെ കാര്യമാണ്. നിങ്ങള് ജോലി കാര്യങ്ങളില് പെട്ട് ഇത് മറന്നാലും ബ്രാഹ്മണി പറയുന്നത്- മന്മനാഭവ എന്നു തന്നെയായിരിക്കും. പല ബുദ്ധിശൂന്യരും ഇത് മനസ്സിലാക്കുന്നില്ല. അവര് ബ്രാഹ്മണി നല്ലതു വേണമെന്നു മാത്രമാണ് പറയുന്നത്. എല്ലാവര്ക്കും ജ്ഞാനം ലഭിച്ചിട്ടുണ്ടല്ലോ. ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. ഇത് നമ്മുടെ സെന്ററാണ്. ഇത് ഇവരുടെ സെന്ററാണ്. ഈ ജിജ്ഞാസുക്കള് ഈ സെന്ററിലേക്ക് എന്തുകൊണ്ടാണ് പോകുന്നത്…ഇതെല്ലാം ദേഹാഭിമാനമാണ്. എല്ലാം ശിവബാബയുടെ സെന്ററാണ്. നമ്മുടെ സെന്ററല്ലല്ലോ. ഇന്നയാള് നമ്മുടെ സെന്ററിലേക്ക് എന്തുകൊണ്ടാണ് വരാത്തത്, എന്ന് നിങ്ങള്ക്കെന്തുകൊണ്ടാണ് തോന്നുന്നത്? ഏതെങ്കിലും സെന്ററിലേക്ക് പോയിക്കോട്ടെ. ബാബ എപ്പോഴും പറയുന്നു-ആരോടും ഒന്നും യാചിക്കരുത്. വിത്ത് പാകുന്നില്ലെങ്കില് എന്താണ് ലഭിക്കുക എന്നത് മനസ്സിലാക്കാന് സാധിക്കും? ഭക്തിമാര്ഗ്ഗത്തിലും ദാന-പുണ്യങ്ങളെല്ലാം ചെയ്യാറുണ്ട്. നിങ്ങളെല്ലാവരും ഭക്തിമാര്ഗ്ഗത്തില് ഈശ്വരന്റെ പേരില് വളഞ്ഞ വഴിയാണ് ചെയ്തത്. പിന്നെ സന്യാസിമാര്ക്കും ഒരുപാട് നല്കുന്നു. ഇല്ലായെന്നുണ്ടെങ്കില് പാവപ്പെട്ടവര്ക്കാണ് ദാനം കൊടുക്കുന്നത്. അല്ലാതെ ധനവാന്മാര്ക്കല്ല. ദാന-ധര്മ്മത്തില് വെച്ച് അന്നദാനമാണ് വളരെ നല്ലത്. ദാനം ചെയ്യുന്നതിലൂടെ അടുത്ത ജന്മത്തില് അതിന്റെ ഫലവും ലഭിക്കുന്നു എന്നും ബാബ മനസ്സിലാക്കി തരുന്നു. ഈശ്വരന് തന്നെയാണ് എല്ലാവര്ക്കും ഫലം നല്കുന്നത്. സാധു-സന്യാസിമാര്ക്കൊന്നും ദാനത്തിനുളള ഫലം നല്കാന് സാധിക്കില്ല. ആരിലൂടെയെങ്കിലും നല്കുന്നതും ഒരു ബാബ തന്നെയാണ്. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങള് ഈശ്വരന്റെ പേരില് നല്കുമായിരുന്നെങ്കിലും അടുത്ത ജന്മത്തില് അതിന്റെ പ്രതിഫലവും ലഭിക്കുമായിരുന്നു. ഇപ്പോള് ഞാന് നേരിട്ട് വന്നിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് 21 ജന്മത്തേക്ക് വേണ്ടി അതിനു പകരം ലഭിക്കുന്നു. എന്നാല് മരണം തൊട്ടു മുന്നില് നില്ക്കുകയാണ്. ഭക്തി മാര്ഗ്ഗത്തില് ഇങ്ങനെ പറയില്ല, മരണം തൊട്ടു മുന്നില് നില്ക്കുകയാണ് അതിനാല് തന്റേതായതെല്ലാം സഫലമാക്കൂ എന്ന്. അതിനാല് ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു-ആര്ക്കു വേണമെങ്കിലും ഈ ആത്മീയ ആശുപത്രി തുറക്കാന് സാധിക്കും. ചിലര് പറയുന്നു-കെട്ടിടമുണ്ടാക്കി, അതില് ഈ ആശുപത്രി തുറക്കാമെന്ന്. ബാബ പറയുന്നു-ഇന്ന് കെട്ടിടമുണ്ടാക്കി നാളെ മരിച്ചു പോയാല് ഇതെല്ലാം ഇല്ലാതാകും. ശരീരത്തെ വിശ്വസിക്കാന് സാധിക്കില്ല. ഇപ്പോള് ഉള്ളതില് തന്നെ താല്ക്കാലികമായി ഒരു മുറിയില് ആത്മീയ ആശുപത്രിയും ആത്മീയ കോളേജുമുണ്ടാക്കാന് സാധിക്കും. അനേകരുടെ മംഗ ചെയ്യുകയാണെങ്കില് വളരെ ഉയര്ന്ന പദവി പ്രാപ്തമാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശ്രീമതമനുസരിച്ച് സ്വയം തന്നെ നോക്കണം-ഈ വിനാശ സമയത്ത് എനിക്ക് ഒരു ബാബയോടാണോ സത്യമായ പ്രീതിയുള്ളത്? മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് ഒരു സംഗത്തിലേക്ക് മാത്രം ബുദ്ധി യോജിപ്പിച്ചോ? ഇടയ്ക്ക് വികര്മ്മങ്ങള് ചെയ്ത് അസുരന്മാരാകുന്നില്ലല്ലോ? ഇങ്ങനെയെല്ലാം പരിശോധിച്ച് സ്വയം തന്നെ പരിവര്ത്തനപ്പെടുത്തണം.

2. ഈ ശരീരത്തെ വിശ്വസിക്കാന് സാധിക്കില്ല. അതിനാല് തന്റേതായതെല്ലാം സഫലമാക്കണം. തന്റെ സ്ഥിതിയെ ഏകരസവും അചഞ്ചലവുമാക്കി മാറ്റുന്നതിനു വേണ്ടി ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയില് വെച്ച് മുന്നോട്ട് പോകണം.

വരദാനം:-

ആരാണോ നിഷ്കാമ സേവാധാരി, അവരുടെ ഉള്ളില് ഇങ്ങനെ ഒരു സങ്കല്പം ഒരിക്കലും വരില്ല അതായത് ഞാന് ഇത്രയധികം ചെയ്തു, എനിക്ക് സ്ഥാനം, മാനം അഥവാ മഹിമ ലഭിക്കണം, ഇതും എടുക്കലാണ്. ദാതാവിന്റെ കുട്ടികള് അഥവാ വേണമെന്ന ചിന്തയിലിരിക്കുന്നുവെങ്കില് ദാതാവല്ലല്ലോ. ഈ വേണമെന്നതും നല്കുന്നവരുടെ മുന്നില് ശോഭനീയമല്ല. എപ്പോഴാണോ ഈ സങ്കല്പം സമാപ്തമാകുന്നത്, അപ്പോഴാണ് വിശ്വ മഹാരാജാവിന്റെ പദവി പ്രാപ്തമാവുക. ഇങ്ങനെയുള്ള നിഷ്കാമ സേവാധാരി , പരിധിയില്ലാത്ത വൈരാഗി തന്നെയാണ് വിശ്വ മംഗളകാരിയും ദയാമനസ്കനുമായി മാറുന്നത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top