8 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
7 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ബാബ വന്നിരിക്കുകയാണ് നിങ്ങളെ ജ്ഞാന- യോഗത്തിലൂടെ സത്യമായ അലങ്കാരം ചെയ്യുവാന്, ഈ അലങ്കാരത്തെ നശിപ്പിക്കുന്നത് ദേഹ-അഭിമാനമാണ്, അതുകൊണ്ട് ദേഹത്തോടുള്ള മമത്വം ഉപേക്ഷിക്കണം.
ചോദ്യം: -
ജ്ഞാന മാര്ഗ്ഗത്തിലെ ഉയര്ന്ന പടികള് ആര്ക്ക് കയറുവാന് സാധിക്കും?
ഉത്തരം:-
തന്റെ ദേഹത്തോടും മറ്റുള്ള ദേഹധാരികളോടും മമത്വം ഇല്ലാത്തവര്ക്ക്, ഒരേ ഒരു ബാബയോട് ഹൃദയത്തിന്റെ സത്യമായ പ്രീതിയുള്ളവര്ക്ക്, ആരുടേയും നാമ-രൂപത്തില് കുടുങ്ങാത്തവര്ക്ക് ജ്ഞാന മാര്ഗ്ഗത്തിലെ ഉയര്ന്ന പടികള് കയറുവാന് സാധിക്കും. ഒരേ ഒരു ബാബയോട് ഹൃദയത്തിന്റെ സ്നേഹം വെയ്ക്കുന്ന കുട്ടികളുടെ എല്ലാ ആശകളും പൂര്ത്തീകരിക്കപ്പെടുന്നു. നാമ -രൂപത്തില് കുടുങ്ങുന്ന രോഗം വളരെ കടുത്തതാണ് അതുകൊണ്ട് ബാപ്ദാദ മുന്നറിയിപ്പ് നല്കുന്നു കുട്ടികളേ, നിങ്ങള് പരസ്പരം നാമ- രൂപത്തില് കുടുങ്ങി തന്റെ പദവി ഭ്രഷ്ടമാക്കാതിരിക്കു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ സ്വന്തമാക്കിയ ഞങ്ങള് ഈ ലോകം തന്നെ നേടി…
ഓം ശാന്തി. മധുര മധുരമായ കുട്ടികള് ഈ പാട്ടിന്റെ അര്ത്ഥം നല്ല രീതിയില് മനസിലാക്കിയിരിക്കും. എങ്കിലും ബാബ ഓരോരോ വരിയുടെയും അര്ത്ഥം പറഞ്ഞു തരുന്നു. ഈ പാട്ടിലൂടെയും കുട്ടികളുടെ മുഖം വിടരും. വളരെ സഹജമായ അര്ത്ഥമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മാത്രമേ ബാബയെ അറിയുകയുള്ളു. നിങ്ങള് ആരാണ്? ബ്രാഹ്മണ ബ്രാഹ്മണികള്. ലോകത്തിലുള്ളവര് എല്ലാവരും തന്നെ ശിവവംശികളാണ്. ഇപ്പോള് പുതിയ രചന ചെയ്യുകയാണ്. നിങ്ങള് സന്മുഖത്തിരിക്കുന്നു. പരിധിയില്ലാത്ത അച്ഛനില് നിന്ന് ബ്രഹ്മാവിലൂടെ നമ്മള് ബ്രാഹ്മണ ബ്രാഹ്മണികള് മുഴുവന് വിശ്വത്തിന്റെമേല് രാജ്യാധികാരം നേടുന്നു എന്ന് നിങ്ങള്ക്ക് അറിയാം. ആകാശമെന്നാല് മുഴുവന് ഭൂമിയും അതിലെ സാഗരവും നദികളും ഉള്പ്പെടുന്നു. ബാബാ ഞങ്ങള് അങ്ങയില് നിന്ന് മുഴുവന് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. പുരുഷാര്ത്ഥം ചെയ്യുകയാണ്. നമ്മള് കല്പ-കല്പം ബാബയില് നിന്ന് ആസ്തി നേടുന്നു. നമ്മള് രാജ്യം ഭരിക്കുമ്പോള് മുഴുവന് വിശ്വത്തിലും നമ്മള് ഭാരതവാസികളുടെ രാജ്യമായിരിക്കും മറ്റാരും ഉണ്ടാകില്ല. ചന്ദ്രവംശികളും ഉണ്ടാകില്ല. സൂര്യവംശികളായ ലക്ഷ്മീ- നാരായണന്റെ മാത്രം രാജ്യമായിരിക്കും. ബാക്കി എല്ലാവരും പിന്നീടാണ് വരുന്നത്. ഇതും ഇപ്പോള് നിങ്ങള്ക്ക് അറിയാം. അവിടെ ഇതൊന്നും അറിയുകയില്ല. നമ്മള് ഈ ആസ്തി ആരില് നിന്നാണ് നേടിയത്? ഇതുപോലും അറിയുകയില്ല. അഥവാ ആരില് നിന്നെങ്കിലും നേടി എങ്കില് എങ്ങനെയാണ് നേടിയത്, ഈ ചോദ്യം ഉദിക്കുന്നു. മുഴുവന് സൃഷ്ടി ചക്രത്തിന്റെയും ജ്ഞാനമുള്ളത് ഇപ്പോള് മാത്രമാണ്, പിന്നെ ഇത് അപ്രത്യക്ഷമായി പോകും. പരിധിയില്ലാത്ത അച്ഛന് വന്നിരിക്കുകയാണെന്ന് ഇപ്പോള് നിങ്ങള്ക്ക് അറിയാം, ആ അച്ഛനെ ഗീതയുടെ ഭഗവാന് എന്ന് പറയുന്നു. ഭക്തീമാര്ഗ്ഗത്തില് ആദ്യം സര്വ്വ ശാസ്ത്രമയീ ശിരോമണി ഗീത കേള്പ്പിക്കുന്നു. ഗീതയോടൊപ്പം ഭാഗവതം മഹാഭാരതവും ഉണ്ട്. ഈ ഭക്തിയും വളരെ സമയത്തിന് ശേഷമാണ് ആരംഭിക്കുന്നത്. പതുക്കെ പതുക്കെ ക്ഷേത്രങ്ങള് ഉണ്ടാകും, ശാസ്ത്രങ്ങള് ഉണ്ടാകും. 300-400 വര്ഷമെടുക്കും. ഇപ്പോള് നിങ്ങള് ബാബയുടെ സന്മുഖത്തിരുന്ന് കേള്ക്കുന്നു. അറിയാം പരമപിതാപരമാത്മാ ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തില് വന്നിരിക്കുന്നു. നമ്മള് വീണ്ടും വന്ന് ബാബയുടെ കുട്ടികള് ബ്രാഹ്മണരായിരിക്കുന്നു. നമ്മള് പിന്നെ ചന്ദ്രവംശികള് ആകുമെന്ന് സത്യയുഗത്തില് അറിയില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് മുഴുവന് സൃഷ്ടി ചക്രത്തെ കുറിച്ച് മനസിലാക്കി തരുന്നു. ബാബയ്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ കുറിച്ച് അറിയാം. എല്ലാം അറിയുന്നവന്, സര്വ്വജ്ഞന് എന്ന് ബാബയെയാണ് പറയുന്നത്. എന്തിന്റെ ജ്ഞാനമാണ്? ഇത് ആര്ക്കും അറിയില്ല. ഗോഡ് ഫാദര് ഈസ് നോളജ്ഫുള് എന്ന് കേവലം പേര് മാത്രം വെച്ചിരിക്കുന്നു. ഗോഡ് എല്ലാവരുടേയും മനസിലെ കാര്യങ്ങള് അറിയുന്നവന് ആണെന്ന് അവര് കരുതുന്നു. നമ്മള് ശ്രീമത്തനുസരിച്ച് നടക്കുകയാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ, ആരെയാണോ നിങ്ങള് അര കല്പമായി ഓര്മ്മിച്ച് വന്നത് . ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചതുകൊണ്ട് ഭക്തി വിട്ടുപോകുന്നു. സത്യയുഗമാണ് പകല്, കലിയുഗമാണ് രാത്രി. പാദം നരകത്തിന്റെ വശത്തേക്കും മുഖം സ്വര്ഗത്തിന്റെ വശത്തേക്കും ആണ്. അച്ഛന്റെ വീട്ടില് നിന്ന് അമ്മായിഅച്ഛന്റെ വീട്ടിലേക്ക് വരും. ഇവിടെ പ്രിയതമനായ ശിവബാബ വന്നിരിക്കുകയാണ് അലങ്കരിക്കുവാന് കാരണം അലങ്കാരം അലങ്കോലപ്പെട്ടിരിക്കുന്നു. പതീതമാകുമ്പോള് അലങ്കാരം അലങ്കോലപ്പെടുന്നു. ഇപ്പോള് പതീതം, പാപി, നീചനായിരിക്കുന്നു. ഇപ്പോള് നിങ്ങള് ബാബയിലൂടെ മനുഷ്യനില് നിന്നും ദേവതയാകുന്നു. നിര്ഗുണനില് നിന്നും ഗുണവാനാകുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മനസിലാക്കുന്നതിലൂടെ നാം ഒരു പാപവും ചെയ്യില്ല എന്നറിയാം. ഒരു തമോപ്രധാനമായ വസ്തുക്കളും കഴിക്കില്ല. തീര്ത്ഥാടനത്തിന് പോകുമ്പോള് ചിലര് വഴുതനങ്ങ ഉപേക്ഷിക്കുന്നു ചിലര് മാംസം ഉപേക്ഷിക്കുന്നു. ഇവിടെയാണെങ്കില് 5 വികാരങ്ങളുടെ ദാനമാണ് ചെയ്യേണ്ടത് കാരണം ദേഹ-അഭിമാനമാണ് ഏറ്റവും വലിയത്, മോശമായത്. ഇടയ്ക്കിടയ്ക്ക് ദേഹത്തില് മമത്വം ഉണ്ടാകുന്നു.
ബാബ പറയുന്നു- കുട്ടികളേ ഈ ദേഹത്തോടുള്ള മമത്വം ഉപേക്ഷിക്കു. ദേഹത്തിനോടുള്ള മമത്വം ഉപേക്ഷിക്കാത്തതിനാല് പിന്നെ മറ്റ് ദേഹധാരികളോട് മമത്വം ഉണ്ടാകുന്നു. ബാബ പറയുന്നു കുട്ടികളേ ഒന്നിനോട് മാത്രം പ്രീതി വെയ്ക്കു, മറ്റുള്ളവരുടെ നാമ രൂപത്തില് കുടുങ്ങാതിരിക്കു. ബാബ ഗീതത്തിന്റെ അര്ത്ഥവും മനസിലാക്കി തന്നു. പരിധിയില്ലാത്ത അച്ഛനില് നിന്ന് വീണ്ടും പരിധിയില്ലാത്ത സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. ഈ രാജ്യാധികാരത്തെ നമ്മളില് നിന്ന് ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. അവിടെ മറ്റ് ആള്ക്കാര് ആരും തന്നെയില്ല. എങ്ങനെ തട്ടിയെടുക്കാനാണ്? ഇപ്പോള് നിങ്ങള് കുട്ടികള് ശ്രീമതമനുസരിച്ച് നടക്കണം. നടക്കുന്നില്ലായെങ്കില് ഉയര്ന്ന പദവി ഒരിക്കലും നേടാന് സാധിക്കില്ല എന്ന് ഓര്മ്മയില് വെയ്ക്കണം. തീര്ച്ചയായും സാകാരത്തിലൂടെയാണ് ശ്രീമത്ത് എടുക്കേണ്ടത്. പ്രേരണയിലൂടെ ലഭിക്കുകയില്ല. ഞങ്ങള് ശിവബാബയില് നിന്ന് പ്രേരണയിലൂടെ നേടുന്നു എന്ന് ചിലര്ക്ക് അഹങ്കാരം ഉണ്ടാകുന്നു. അങ്ങനെ പ്രേരണയുടെ കാര്യമുണ്ടായിരുന്നെങ്കില് എന്തുകൊണ്ട് ഭക്തീമാര്ഗത്തില് മന്മനാഭവ എന്ന് പ്രേരണ നല്കിയില്ല. ഇവിടെ സാകാരത്തില് വന്ന് മനസിലാക്കി തരേണ്ടിവരുന്നു. സാകാരമില്ലാതെ എങ്ങനെ നിര്ദ്ദേശം നല്കാന് സാധിക്കും. വളരെയധികം കുട്ടികള് അച്ഛനോട് (ബ്രഹ്മാബാബ) പിണങ്ങിയിട്ട് പറയുന്നു ഞങ്ങള് ശിവബാബയുടേതാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് നമ്മളെ ബ്രാഹ്മണനാക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ആദ്യം കുട്ടിയല്ലേ ആകുന്നത്, ഈ അച്ഛനിലൂടെ നമ്മള്ക്ക് മുത്തച്ഛന്റെ സ്വത്ത് ലഭിക്കുന്നു എന്ന് പിന്നെ മനസിലാക്കുന്നു. മുത്തച്ഛനാണ്(ശിവബാബ) ബ്രഹ്മാവിലൂടെ നമ്മളെ സ്വന്തമാക്കുന്നത്. പഠിപ്പ് നല്കുന്നു. (ഗീതം) ബാബയോട് സ്നേഹം ഉണ്ടെങ്കില് നമ്മളുടെ സര്വ്വ ആശകളും പൂര്ത്തീകരിക്കപ്പെടും. വളരെ നന്നായി സ്നേഹം വേണം. നിങ്ങള് സര്വ്വ ആത്മാക്കളും ബാബയുടെ പ്രിയതമകളായിരിക്കുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള് തന്നെ അച്ഛനോട് പ്രീതിയുണ്ടാകുന്നു. ബാബയെ ഓര്മ്മിച്ചാല് ആസ്തി ലഭിക്കും. കുട്ടി വലുതാകുന്നതിനനുസരിച്ച് മനസിലായികൊണ്ടിരിക്കും. നിങ്ങളും പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളായ ആത്മാക്കളാണ്. അച്ഛനില് നിന്ന് ആസ്തി എടുക്കുന്നു. സ്വയം ആത്മാവെന്ന് മനസിലാക്കി പരമപിതാ പരമാത്മാവിനെ ഓര്മ്മിക്കണം. ബാബയുടെ പ്രിയതമകളായിരിക്കു എങ്കില് നിങ്ങളുടെ സര്വ്വ ആശകളും പൂര്ത്തീകരിക്കപ്പെടും. മനസില് എന്തെങ്കിലും ആശ വെച്ചുകൊണ്ട് പ്രിയതമ പ്രിയതമനെ ഓര്മ്മിക്കുന്നു. കുട്ടിക്ക് അച്ഛനോട് പ്രീതിയുണ്ടാകുന്നത് ആസ്തിക്കുവേണ്ടിയാണ്. അച്ഛനും ആസ്തിയും ഓര്മ്മയില് കാണും. അതാണെങ്കില് പരിധിയുള്ള കാര്യമാണ്. ഇവിടെയാണെങ്കില് ആത്മാവിന് സര്വ്വരുടേയും പ്രിയതമനായ പാരലൗകീക പ്രിയതമന്റെ പ്രിയതമയാകണം. ബാബയില് നിന്ന് ഞങ്ങള് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു എന്ന് നിങ്ങള്ക്ക് അറിയാം. അതില് എല്ലാം ഉള്പ്പെടുന്നു. വീതം വെയ്ക്കുന്നതിന്റെ കാര്യമൊന്നുമില്ല. സത്യ ത്രേതായുഗത്തില് ഉപദ്രവമൊന്നുമുണ്ടാകില്ല. ദു:ഖത്തിന്റെ പേര് പോലും ഉണ്ടാകില്ല. ഇത് ദു:ഖധാമമാണ് അതുകൊണ്ടാണ് നമുക്ക് രാജാ റാണി ആകണം, പ്രസിഡന്റ്, പ്രൈംമിനിസ്റ്റര് ആകണമെന്ന് പറഞ്ഞ് മനുഷ്യര് പുരുഷാര്ത്ഥം ചെയ്യുന്നത്. പദവി സംഖ്യാക്രമമനുസരിച്ചാണല്ലോ. ഉയര്ന്ന പദവി നേടുവാനാണ് ഓരോരുത്തരും പുരുഷാര്ത്ഥം ചെയ്യുന്നത.് സ്വര്ഗത്തിലും ഉയര്ന്ന പദവി നേടുവാന് മമ്മാ ബാബയെ അനുകരിക്കണം. എന്തുകൊണ്ട് നമുക്ക് സ്വത്തിന് അവകാശിയായിക്കൂടാ. മാതാ-പിതാ രാജ്യമെന്ന് ഭാരതത്തിനെയാണ് പറയുന്നത്. ഭാരത മാതാ എന്ന് പറയുന്നു അപ്പോള് തീര്ച്ചയായും പിതാവും വേണ്ടേ. രണ്ടുപേരും വേണം. ഇന്നത്തെ കാലത്ത് വന്ദേമാതരം എന്ന് ഭാരത മാതാവിനെ പറയുന്നു കാരണം ഭാരതം അവിനാശി ഖണ്ഡമാണ്. ഇവിടെയാണ് പരമപിതാ പരമാത്മാവ് വരുന്നത്. അപ്പോള് ഭാരതം മഹാ തീര്ത്ഥസ്ഥാനമായില്ലേ. എങ്കില് മുഴുവന് ഭാരതത്തിന്റെയും വന്ദനം ചെയ്യണം. എന്നാല് ഈ ജ്ഞാനം ആരിലും ഇല്ല. പവിത്രതയെയാണ് വന്ദിക്കുന്നത്. വന്ദേമാതരം എന്ന് ബാബ പറയുന്നു. ഭാരതത്തെ സ്വര്ഗമാക്കിയ ശിവശക്തികള് നിങ്ങളാണ്. ഓരോരുത്തര്ക്കും തങ്ങളുടെ ജന്മ ഭൂമി നല്ലതായി തോന്നുമല്ലോ. ബാബ വന്ന് സര്വ്വരേയും പാവനമാക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഭൂമി ഭാരതമാണ്. പതീതരെ പാവനമാക്കുന്നത് ഒരേഒരു ബാബയാണ്. അല്ലാതെ ഭൂമിയൊന്നും ചെയ്യുന്നില്ല. എല്ലാവരേയും പാവനമാക്കുന്നത് ഒരേഒരു ബാബയാണ്. ആ ബാബ ഇവിടെ വരുന്നു. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. ഭാരതം അവിനാശി ഖണ്ഡമാണ്. ഇതിന് ഒരിക്കലും വിനാശം ഉണ്ടാകില്ല. ഈശ്വരന് ഭാരതത്തില് വന്നാണ് ശരീരത്തില് പ്രവേശിക്കുന്നത് ഭാഗീരഥന്, നന്ദീഗണം എന്നും പറയുന്നു. നന്ദീഗണം എന്ന പേര് കേട്ട് അവര് പിന്നെ മൃഗത്തെ വെച്ചു. കല്പ-കല്പം ബാബ ബ്രഹ്മാവിന്റെ ശരീരത്തില് വരുന്നു. വാസ്തവത്തില് ജഡകളൊക്കെ നിങ്ങള്ക്കാണ്. നിങ്ങളാണ് രാജഋഷികള്. ഋഷികള് എപ്പോഴും പവിത്രമായിരിക്കുന്നു. രാജഋഷിയായിരിക്കണം, വീട്ട് കാര്യങ്ങളും നോക്കണം. പതുക്കെ പതുക്കെ പവിത്രമായികൊണ്ടിരിക്കും. അവര് വീടൊക്കെ ഉപേക്ഷിച്ച് പോകുന്നത് കാരണം പെട്ടെന്ന് ആകുന്നു. നിങ്ങള് ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ട് പവിത്രമാകണം. വ്യത്യാസമായില്ലേ. നാം ഈ പഴയ ലോകത്തില് ഇരുന്നുകൊണ്ട് പുതിയ ലോകത്തിന്റെ ആസ്തി നേടുകയാണെന്ന് നിങ്ങള്ക്കറിയാം.
മധുര മധുരമായ കുട്ടികളേ , ഈ പഠിത്തം ഭാവിയിലേക്ക് വേണ്ടിയാണ് എന്ന് ബാബ പറയുന്നു. നിങ്ങള് പുതിയ ലോകത്തിലേക്ക് വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. അപ്പോള് ബാബയെ എത്ര ഓര്മ്മിക്കണം. വളരെയധികം പേര് പരസ്പരം നാമ രൂപത്തില് കുടുങ്ങുന്നു. അവര്ക്ക് ശിവബാബയുടെ ഓര്മ്മ ഒരിക്കലും വരില്ല. ആരെയാണോ സ്നേഹിക്കുന്നത് അവരുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും. അവര്ക്ക് ഈ പടി കയറാന് സാധിക്കില്ല. നാമ രൂപത്തില് കുടുങ്ങുന്നതിന്റെ ഒരു രോഗം പിടിക്കുന്നു. ബാബ മുന്നറിയിപ്പ് നല്കുന്നു- പരസ്പരം നാമ രൂപത്തില് കുടുങ്ങി തന്റെ പദവി ഭ്രഷ്ടമാക്കുന്നു. മറ്റുള്ളവരുടെ മംഗളം ചിലപ്പോള് ഉണ്ടാകും എന്നാല് നിങ്ങളുടെ ഒരു മംഗളവും ഉണ്ടാകില്ല. തന്റെ അമംഗളം ചെയ്തുകൊണ്ടിരിക്കുന്നു. (പണ്ഡിതനെപ്പോലെ) ഇങ്ങനെ വളരെപേര് ഉണ്ട് അവര് പരസ്പരം നാമ രൂപത്തില് കുടുങ്ങി മരിക്കുന്നു.
(ഗീതം) ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം അരകല്പം നാം ദു:ഖം സഹിച്ചു. ദു:ഖം സഹിച്ചിട്ടുണ്ട്. ഇപ്പോള് അത് പോയിട്ട് സന്തോഷത്തിന്റെ ഡിഗ്രി കയറുന്നു. നിങ്ങള് ദു:ഖം കണ്ട് കണ്ട് പൂര്ണ്ണമായും തമോപ്രധാനമായി. നമ്മളുടെ സുഖത്തിന്റെ ദിനങ്ങള് വന്നിരിക്കുന്നു എന്ന് ഇപ്പോള് നിങ്ങള്ക്ക് സന്തോഷമുണ്ടാകുന്നു. സുഖധാമത്തിലേക്ക് പോകുകയാണ്. ദു:ഖത്തിന്റെ ദിനങ്ങള് തീര്ന്നു. അപ്പോള് സുഖധാമത്തില് ഉയര്ന്ന പദവി നേടുന്നതിനായി പുരുഷാര്ത്ഥം ചെയ്യണം. മനുഷ്യര് സുഖത്തിന് വേണ്ടി പഠിക്കുന്നു. നമ്മള് ഭാവിയിലെ വിശ്വത്തിന്റെ അധികാരികളാകുകയാണെന്ന് നിങ്ങള്ക്കറിയാം. ബാബാ ഞങ്ങള് അങ്ങയില് നിന്ന് പൂര്ണ്ണ ആസ്തി എടുത്തുകൊണ്ടിരിക്കും അതായത് സൂര്യവംശി രാജധാനിയില് ഞങ്ങള് ഉയര്ന്ന പദവി നേടും എന്ന് കത്തില് എഴുതുന്നു. പുരുഷാര്ത്ഥത്തിന്റെ സമ്പൂര്ണ്ണ ഭാവന വെയ്ക്കണം.
(ഗീതം) ഇപ്പോള് നിങ്ങളുടെ സത്യയുഗത്തിലെ സുഖത്തിന്റെ പ്രതീക്ഷയുടെ ദീപം കത്തികൊണ്ടിരിക്കുന്നു. ദീപം അണഞ്ഞാല് ദു:ഖം തന്നെ ദു:ഖമാകുന്നു. ഭഗവാന്റെ വാക്കുകള്- നിങ്ങളുടെ എല്ലാ ദു:ഖവും ഇപ്പോള് ഇല്ലാതാകാന് പോകുന്നു. ഇപ്പോള് നിങ്ങളുടെ അളവറ്റ സുഖത്തിന്റെ ദിനം വരുന്നു. പുരുഷാര്ത്ഥം ചെയ്ത് ബാബയില് നിന്ന് പൂര്ണ്ണ ആസ്തി എടുക്കണം. ഇപ്പോള് എത്ര എടുക്കുന്നുവോ അതിലൂടെ മനസിലാക്കാം നാം കല്പ-കല്പം ഈ ആസ്തി നേടുന്നതിനുള്ള അധികാരിയാകും. നാം ആര്ക്കാണ് ഈ വഴി പറഞ്ഞുകൊടുക്കുന്നതെന്ന് ഓരോരുത്തരും മനസിലാക്കും. പുണ്യ ആത്മ നമ്പര് വണ് സൂര്യവംശിയിലാകണം എന്ന് ബാബ പറയുന്നു. അന്ധന്മാരുടെ ഊന്ന് വടിയാകണം. ചോദ്യാവലിയൊക്കെ ബോര്ഡില് അവിടിവിടെയൊക്കെ വെയ്ക്കണം. ഒരേ ഒരു ബാബയെ തെളിയിക്കണം. ബാബ സര്വ്വരുടേയും അച്ഛനാണ്. ആ ബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ബ്രാഹ്മണനില് നിന്ന് നിങ്ങള് ദേവതയാകും. ശൂദ്രന്മാരായിരുന്നു, ഇപ്പോള് ബ്രാഹ്മണരാണ്. ബ്രാഹ്മണര് കുടുമിയാണ്, പിന്നെയാണ് ദേവതകള്. നിങ്ങള് ബ്രാഹ്മണരുടെയാണ് കയറുന്ന കല. നിങ്ങള് ബ്രാഹ്മണ ബ്രാഹ്മണികള് ഭാരതത്തിനെ സ്വര്ഗമാക്കുന്നു. പാദവും കുടുമിയും, കരണം മറിഞ്ഞ് കളിക്കുമ്പോള് രണ്ടിന്റെയും സംഗമം ഉണ്ടാകുന്നു. എത്ര നല്ല രീതിയിലാണ് മനസിലാക്കി തരുന്നത്. വിനാശം വരുമ്പോള് മനസിലാക്കും നമ്മളുടെ രാജധാനി സ്ഥാപിക്കപ്പെട്ടു. പിന്നെ നിങ്ങള് എല്ലാവരും ശരീരം ഉപേക്ഷിച്ച് അമരലോകത്തിലേക്ക് പോകും. ഇത് മൃത്യു ലോകമാണ്.
(ഗീതം) എപ്പോള് മുതലാണ് സ്നേഹം ഉണ്ടായത്. സ്നേഹിച്ച പഴയ കുട്ടികള് ഉയര്ന്ന പദവി നേടും, പുതിയ സ്നേഹിക്കുന്ന കുട്ടികള് കുറഞ്ഞ പദവി നേടും എന്നല്ല ഇതിനര്ത്ഥം. അല്ല, മുഴുവന് ആധാരവും പുരുഷാര്ത്ഥത്തിലാണ്. വളരെ പഴയവരേക്കാള് പുതിയവര് തീവ്രമായി പോകുന്നതായി കാണുന്നു കാരണം ബാക്കി സമയം വളരെ കുറവാണെന്ന് അവര് കാണുന്നു. അതുകൊണ്ട് പ്രയത്നിക്കുന്നു. പോയിന്റുകളും സഹജമായി ലഭിക്കുന്നു. ആരാണ് ഗീതയുടെ ഭഗവാന് – ശിവനോ കൃഷണനോ? ബാബയുടെ പരിചയം നല്കി മനസിലാക്കികൊടുക്കണം. ഒന്ന് രചയിതാവും അടുത്തത് രചനയുമാണ്. അപ്പോള് തീര്ച്ചയായും രചയിതാവിനെയല്ലേ ഭഗവാന് എന്ന് പറയാന് സാധിക്കൂ. യജ്ഞ ജപ തപ ശാസ്ത്രങ്ങള് പഠിച്ച് താഴേക്ക് ഇറങ്ങിയാണ് വന്നത് എന്ന് നിങ്ങള് തെളിയിച്ച് പറഞ്ഞുകൊടുക്കണം. ഭഗവാന്റെ വാക്കുകള് എന്ന് പറഞ്ഞ് മനസിലാക്കികൊടുത്താല് ആര്ക്കും ദേഷ്യം വരില്ല. അരകല്പം ഭക്തി നടക്കുന്നു. ഭക്തി രാത്രിയാണ്. ഇറങ്ങുന്ന കല, കയറുന്ന കല. ഗതിയിലൂടെ എല്ലാവര്ക്കും സദ്ഗതിയിലേക്ക് വരണം. ഇത് മനസിലാക്കികൊടുക്കണം. പൂര്ണ്ണമായും സരള രീതിയില് മനസിലാക്കികൊടുത്താല് വളരെ സന്തോഷമുണ്ടാകും. ബാബ നമ്മളെ ഇങ്ങനെയാക്കുന്നു. ഇപ്പോള് ആത്മാവിന് ചിറക് ലഭിച്ചിരിക്കുന്നു. ഭാരിച്ചതായിരുന്ന ആത്മാവ് ഭാരരഹിതമാകുന്നു. ദേഹത്തിന്റെ ബോധം ഇല്ലാതാകുമ്പോള് നിങ്ങള് ഭാരരഹിതമാകും. ബാബയുടെ ഓര്മ്മയില് നിങ്ങള് എത്ര തന്നെ നടന്നാലും ക്ഷീണമുണ്ടാകില്ല. ഇതും യുക്തികള് പറഞ്ഞു തരുന്നു. ശരീരത്തിന്റെ ബോധം ഇല്ലാതാകുമ്പോള് കാറ്റുപോലെ പറന്നുകൊണ്ടിരിക്കും. ശരി.
വളരെക്കത്തെ വേര്പാടിന് ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദേഹ-അഭിമാനത്തിന് വശപ്പെട്ട് ഒരിക്കലും പിണങ്ങരുത്. സാകാരത്തിലൂടെ ബാബയുടെ നിര്ദ്ദേശം എടുക്കണം. ഒരേഒരു പരമാത്മാവാകുന്ന പ്രിയതമന്റെ സത്യമായ പ്രിയതമകളാകണം.
2) വീട്ട് കാര്യങ്ങള് നോക്കികൊണ്ട് രാജഋഷിയായിരിക്കണം. സുഖധാമത്തിലേക്ക് പോകുവാന് പൂര്ണ്ണമായ പ്രതീക്ഷവെച്ച് പുരുഷാര്ത്ഥത്തില് സമ്പൂര്ണ്ണ ഭാവന വെയ്ക്കണം.
വരദാനം:-
ഏതൊരു വലിയ കാര്യത്തെയും ചെറുതാക്കുക അല്ലെങ്കില് ചെറിയ കാര്യത്തെ വലുതാക്കുക ഇത് തന്റെ കൈകളിലാണ്. ചിലരുടെ സ്വഭാവമാണ് ചെറിയ കാര്യത്തെ വലുതാക്കുക അതുപോലെ ചിലര് വലിയ കാര്യത്തെ ചെറുതാക്കുന്നു. അതുകൊണ്ട് മായയുടെ എത്രയും തന്നെ വലിയ കാര്യം മുന്നില് വരട്ടെ എന്നാല് താങ്കള് അതിലും വലുതാകൂ അപ്പോള് അത് ചെറുതാകും. സ്വ-സ്ഥിതിയില് കഴിയുന്നതിലൂടെ വലിയ പരിസ്ഥിതി പോലും ചെറുതായി തോന്നും ഒപ്പം അതിനെ മറികടന്ന് വിജയിയാകുക സഹജമാകും. സമയത്ത് ഓര്മ്മ വരണം ഞാന് കല്പ-കല്പത്തെ വിജയിയാണ് അപ്പോള് ഈ നിശ്ചയത്തിലൂടെ വിജയിയായി തീരും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!