6 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
5 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- ജ്ഞാന സാഗരനായ അച്ഛന്റെയും ബ്രഹ്മപുത്രാ നദിയുടേയും ഈ സംഗമം വജ്ര സമാനമാണ്, ഇവിടെ നിങ്ങള് കുട്ടികള് വരുന്നത്- കക്കയില് നിന്നും വജ്ര സമാനമാകുന്നതിനാണ്.
ചോദ്യം: -
സത്യയുഗീ രാജധാനിയുടെ സ്ഥാപന എപ്പോള്, എങ്ങനെ ഉണ്ടാകും?
ഉത്തരം:-
മുഴുവന് പതിത സൃഷ്ടിയുടെ ശുദ്ധീകരണം അതായത് പഴയ സൃഷ്ടിയുടെ വിനാശം ഉണ്ടാകുമ്പോള് സത്യയുഗീ രാജധാനിയുടെ സ്ഥാപനയുണ്ടാകും. അതിനു മുമ്പ് നിങ്ങള് തയ്യാറാകണം, പാവനമാകണം. പുതിയ രാജധാനിയുടെ സംവത്സരം ആരംഭിക്കുമ്പോള് പതിതരായ ഒരാള് പോലും ഉണ്ടായിരിക്കില്ല. ഇവിടെ നിന്ന് സംവത്സരം ആരംഭിക്കില്ല. രാധയുടേയും കൃഷ്ണന്റേയും ജന്മം ഉണ്ടാകും എന്നാലും ആ സമയം മുതല് സത്യയുഗം എന്നു പറയില്ല. അവര് ലക്ഷ്മീ നാരായണന്റെ രൂപത്തില് രാജസിംഹാസനത്തിലിരിക്കുമ്പോള് സംവത്സരം ആരംഭിക്കും, അതുവരെ ആത്മാക്കള് വന്നും പൊയ്ക്കൊണ്ടുമിരിക്കും. ഇതെല്ലാം വിചാര സാഗര മഥനം ചെയ്യേണ്ട കാര്യങ്ങളാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഇത് തന്നെയാണ് വസന്ത കാലം…
ഓം ശാന്തി. കുട്ടികള് എവിടെയാണ് വന്നിരിക്കുന്നത്? ജ്ഞാന സാഗരത്തിന്റെ തീരത്ത്. ജ്ഞാന ഗംഗയുടെ തീരത്താണ് വസിക്കുന്നത്, ഇപ്പോള് വന്നിരിക്കുന്നത് ജ്ഞാന സാഗരത്തിന്റെ തീരത്ത്. ആരാണ് വന്നിരിക്കുന്നത്? ജ്ഞാന ഗംഗകള്. എന്താകുന്നതിന് വന്നിരിക്കുന്നു? കക്കയില് നിന്നും വജ്രം അഥവാ ദരിദ്രനില് നിന്നും കിരീടധാരിയാകുന്നതിന്. ബ്രഹ്മാവ് ബ്രഹ്മപുത്രയും ശിവന് ജ്ഞാന സാഗരനുമാണ്. ഇതാണ് ബ്രഹ്മപുത്രാ നദി. മകനാണല്ലോ. ബ്രഹ്മാവും ശിവനും. നിങ്ങള് പേരകുട്ടികളാണ്. കല്ക്കത്തയില് സാഗരവും നദിയും തമ്മിലുള്ള വലിയ മിലനം കാണിക്കുന്നുണ്ട്. അവിടെ ഗംഗയും, ബ്രഹ്മപുത്രയും, സാഗരവും തമ്മില് ചേരുന്നു. ബ്രഹ്മപുത്രയില് മറ്റ് നദികളും വന്ന് ചേരുന്നു. ഏറ്റവും മുഖ്യം സാഗരവും ബ്രഹ്മപുത്രയും തമ്മിലുള്ള സംഗമമാണ്. അതിനെ തന്നെയാണ് ഡയമണ്ട് ഹാര്ബര് എന്നു പറയുന്നത്. ഈ പേര് ബ്രിട്ടീഷുക്കാര് ഇട്ടതാണ്. അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല, പേര് വെറുതെ വെച്ചിരിക്കുന്നു. ബാബ അര്ത്ഥം മനസ്സിലാക്കി തരുന്നു. നിങ്ങള് ഈ സമയത്ത് വന്നിരിക്കുന്നത് ബ്രഹ്മ പുത്രയുടേയും ജ്ഞാന സാഗരന്റേയും സന്മുഖത്താണ്. അവിടേയും സാഗരത്തിന്റെ സന്മുഖത്ത് പോകുന്നത് വജ്രമാകുന്നതിനാണ്. എന്നാല് വജ്രങ്ങള്ക്ക് പകരം കല്ലായി തീരുന്നു കാരണം അത് ഭക്തി മാര്ഗ്ഗമാണ്. ഇത് ആത്മാക്കളുടേയും പരമാത്മാവിന്റേയും മിലനമാണ്. രണ്ടു പേരും ഒരുമിച്ചാണ്, അത് ജഡം ഇത് ചൈതന്യമാണ്. ബാബയ്ക്ക് എവിടെ വേണമെങ്കിലും പോകാം. അതിനാല് കുട്ടികള് സദാ മനസ്സിലാക്കണം ബ്രഹ്മപുത്രയും സാഗരവും രണ്ടും ചൈതന്യത്തില് ഒരുമിച്ചാണ്. ഇത് വജ്ര സമാനമാകുന്നതിനുള്ള സംഗമമാണ്. നിങ്ങള് വജ്ര സമാനമാകൂ. ഇതാണ് ബ്രഹ്മപുത്രയും ദത്തെടുത്ത ജ്ഞാനഗംഗകളും. അസംഖ്യം നദികളുണ്ട്. ആ നദികളെ കുറിച്ച് എല്ലാവര്ക്കും അറിയാം, ഭാരതത്തില് ഇത്രയും നദികളുണ്ടെന്ന് . ഈ ജ്ഞാന നദികള് എണ്ണമറ്റതാണ്, അന്ത്യം കണ്ടു പിടിക്കാന് സാധിക്കില്ല. സാഗരത്തില് നിന്നും നദികള് ഈ സമയത്ത് മാത്രമാണ് ഉത്ഭവിക്കുന്നത്. ആദ്യം ഉല്ഭവിക്കുന്നത് ബ്രഹ്മപുത്ര നദിയാണ്, പിന്നെ ചെറിയ ചെറിയ നദികള് ഉത്ഭവിക്കുന്നു. പുരുഷാര്ത്ഥത്തിന്റെ നമ്പറനുസരിച്ച് നിങ്ങള്ക്കറിയാം. ചിലര് വലുതാണ് ചിലര് ചെറുതും, ഇവരെല്ലാം മനുഷ്യരെ വജ്ര സമാനമാക്കുന്നു. സൂര്യവംശികള് മാത്രമാണ് മഹാരാജാ മഹാറാണിയാകുന്നത് എന്ന് പറയില്ല. രാജാ റാണി എങ്ങനെ അതേ പോലെയാണ് പ്രജകളും. നിങ്ങള് സര്വ്വരുടേയും ജീവിതം വജ്ര സമാനമാകുന്നു, സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് ലേശമെങ്കിലും പുരുഷാര്ത്ഥം ചെയ്യുന്നവര് വജ്ര സമാനമായി തീരുന്നു. ഈ ബ്രഹ്മപുത്ര നദിയും സാഗരവും ഒരുമിച്ചാണ് വസിക്കുന്നത്. നിങ്ങള് കുട്ടികള് വരുമ്പോള് ഉള്ളില് മനസ്സിലാക്കുന്നുണ്ട്- നമ്മള് പോകുന്നത് ബാപ്ദാദയുടെയടുത്താണ് എന്ന്. ബാബ ജ്ഞാന സാഗരനാണ്, പ്രവേശിക്കുന്നത് ഈ ബ്രഹ്മപുത്ര അര്ത്ഥം ബ്രഹ്മാവിലാണ്. ബ്രഹ്മാവിലൂടെ നമ്മെ വജ്ര സമാനമാക്കുന്നു. പുരുഷാര്ത്ഥം ചെയ്ത് ശ്രീമത്തനുസരിച്ച് നടക്കുന്നതിനനുസരിച്ച്. ഇതും നമുക്കറിയാം ജീവിക്കുന്നിടത്തോളം കാലം പുരുഷാര്ത്ഥം ചെയ്യണം. ശിക്ഷണം ലഭിച്ചു കൊണ്ടിരിക്കുന്നു. പരീക്ഷയുടെ റിസള്ട്ട് വിനാശ സമയത്താണ് വരുന്നത്. ഒരു ഭാഗത്ത് റിസള്ട്ട്, മറു ഭാഗത്ത് വിനാശം ആരംഭിക്കും, പിന്നെ നിലവിളിയായിരിക്കും. അതിനാല് വിനാശത്തിനു മുമ്പ്, യുദ്ധത്തിനു മുമ്പ് ആദ്യമേ തയ്യാറാകണം. ബാക്കി എത്ര സമയമുണ്ടെന്നു മനസ്സിലാക്കണം. ഇതും മനസ്സിലാക്കുന്നു നമ്മുടെ രാജധാനി സ്ഥാപിതമാകുമ്പോള്, പഴയത് മുഴുവന് ഇല്ലാതായി ക്ലീനാകണം. നിങ്ങള് പാവനമായി കൊണ്ടിരിക്കുന്നു. അവര് പതിതരാണ്. സര്വ്വ പതിതരും ഇല്ലാതായി കര്മ്മ കണക്ക് തീര്ത്ത് തിരികെ പോകണം. ഒരാള് പോലും പതിതമായി ഉണ്ടാകരുത്, എങ്കിലേ പാവന ലോകം എന്നു പറയാന് സാധിക്കൂ. നിങ്ങള് ഈ സമയത്ത് പാവനമാണ്, എന്നാല് മുഴുവന് ലോകവും പാവനമല്ലല്ലോ. തീര്ച്ചയായും പാവനമാകും. വിനാശമാകുമ്പോള് മുഴുവന് ലോകവും പാവനമാകും, ഇതിനെ പുതിയ ലോകമെന്നു പറയും. പുതിയ ലോകത്തിന്റെ സംവത്സരം ആരെങ്കിലും ചോദിച്ചുവെങ്കില് പറഞ്ഞു കൊടുക്കണം മഹാരാജാവും മഹാറാണിയും സിംഹാസനത്തിലിരിക്കുമ്പോഴാണ് സംവത്സരം ആരംഭിക്കുന്നത്. പുതിയത് ആരംഭിക്കുന്നത് വരെ പഴയത് തുടര്ന്നു കൊണ്ടിരിക്കും. ഇവിടെ നിന്ന് പുതിയത് ആരംഭിക്കില്ല. നമ്മള് ബ്രാഹ്മണര് പുതിയവരാണ്. എന്നാല് ലോകം അഥവാ മുഴുവന് ഭൂമി പുതിയതല്ല. ഇപ്പോള് സംഗമമാണ്. കലിയുഗത്തിനു ശേഷം സത്യയുഗം വരണം. നമ്മള് പറയുന്നുണ്ട് ആദ്യത്തെ പ്രിന്സ് പ്രിന്സസ് രാധയും കൃഷ്ണനും ആണ്, എന്നാലും ആ സമയത്തെ സത്യയുഗം എന്നു പറയില്ല. ലക്ഷ്മീ നാരായണന് സിംഹാസനത്തിലിരിക്കുന്നത് വരെ എന്തെങ്കിലും ഉരസലുകള് ഉണ്ടായികൊണ്ടിരിക്കും, രാധാകൃഷ്ണന്മാര് ഉണ്ടെങ്കിലും. നോക്കൂ, ഇതാണ് വിചാര സാഗര മഥനം ചെയ്യേണ്ട കാര്യങ്ങള്. സത്യയുഗം ആരംഭിക്കുമ്പോള് സംവത്സരം ആരംഭിക്കും. സൂര്യവംശി കുലത്തിന്റെ സംവത്സരം. എന്നാല് പ്രിന്സ് പ്രിന്സസിന്റെ പേരില് സംവത്സരമുണ്ടായിരിക്കില്ല. ബാക്കി ഇടയിലുള്ള സമയത്ത് വന്നും പൊയ്കൊണ്ടിരിക്കും. അപവിത്രരായ മനുഷ്യര്ക്കും പോകണം. കുറച്ചു പേര് തീര്ച്ചയായും അവശേഷിക്കുന്നുണ്ടാകും. അവശേഷിച്ചവരും തിരികെ പോകും, സമയമെടുക്കും. ഇതാരാണ് മനസ്സിലാക്കി തരുന്നത്? ജ്ഞാന സാഗരനും മനസ്സിലാക്കി തരുന്നുണ്ട്, ബ്രഹ്മപുത്ര നദിയും ഉണ്ട്, രണ്ടു പേരും ഒരുമിച്ചാണ് മനസ്സിലാക്കി തരുന്നത്. ആ കുംഭമേള വര്ഷ വര്ഷം നടക്കുന്നു. ഈ കുംഭ മേള, സാഗരവും ജ്ഞാന നദിയുടെയും മിലനം സംഗമയുഗത്തിലാണ് നടക്കുന്നത്. നിങ്ങള് കുട്ടികള് പറയും- നമ്മള് പോകുന്നത് മാതാ പിതാവ് അഥവാ ജ്ഞാന സാഗരനും വലിയ നദിയുടെയും അടുത്ത്. ബാബ നമുക്ക് ഈ വലിയ നദി, ഈ നദികളിലൂടെ സമ്പത്ത് നല്കി കൊണ്ടിരിക്കുന്നു അര്ത്ഥം വജ്ര സമാനമാക്കുന്നു. കുംഭ മേളയില് എത്ര സന്തോഷത്തോടെ ശുദ്ധിയോടെ പോകുന്നു, അവിടെ മനസാ, വാചാ, കര്മ്മണാ പവിത്രമായി ജീവിക്കുന്നു. അത് ജഡയാത്രയാണ്. യാത്രക്കാര് തന്റെ മംഗളം ചെയ്യാന് ആഗ്രഹിക്കുന്നു. യാത്രക്കാരുടെ അത്രയും മംഗളം വഴികാട്ടിയായി പോകുന്നവര്ക്ക് ഉണ്ടാകുന്നില്ല. വഴികാട്ടിയായി പോകുന്നവര് പൈസ സമ്പാദിക്കാനാണ് പോകുന്നത്. യാത്രയ്ക്ക് പോകുന്നവരുടെ അത്രയും ഭാവന ഇവര്ക്കില്ല. യാത്രക്കാര് വളരെ ശുദ്ധ ഭാവനയോടെയാണ് പോകുന്നത്, അതിനാല് പലര്ക്കും സാക്ഷാത്ക്കാരം ഉണ്ടാകുന്നു. അമരനാഥില് മഞ്ഞിന്റെ ശിവലിംഗം ഉണ്ടാകുന്നു. മുമ്പോട്ട് പോകുമ്പോള് മഞ്ഞ് തന്നെ മഞ്ഞായി കാണപ്പെടുന്നു. ഭാവനയോടെ കാണുമ്പോള് സന്തോഷിക്കുന്നു, ഇത് പ്രകൃത്യാ ഉണ്ടാകുന്നതാണ്. മഞ്ഞ് കൊണ്ട് ശിവലിംഗം ഉണ്ടാകുന്നു, മനുഷ്യരുടെ ഭാവന അങ്ങനെയാണ്. അങ്ങനെയൊന്നുമേയില്ല. നിങ്ങളുടേതാണ് ഇപ്പോള് സത്യമായ യാത്ര. മനുഷ്യര് മനസ്സിലാക്കുന്നു, ഭഗവാന്റെ പിന്നാലെ വളരെ അലഞ്ഞു ഭഗവാനെ ലഭിക്കുന്നതിന് എന്നാല് ഭഗവാനെ ലഭിക്കുന്നേയില്ല.
ബാബ പറഞ്ഞു തന്നു ഭഗവാന്റെ ചിത്രമേ എടുക്കാന് സാധിക്കില്ല. ബിന്ദുവിന്റെ ഫോട്ടോ എങ്ങനെയെടുക്കും. മനസ്സിലാക്കി കൊടുക്കാനാണ് നക്ഷത്രം എന്നു പറയുന്നത്. ഭ്രൂ മദ്ധ്യത്തില് തിളങ്ങുന്ന നക്ഷത്രമാണ്…. ചില കുട്ടികല് ഭ്രൂമദ്ധ്യത്തില് തിലകം തൊടുന്നു. ആത്മാവ് നിവസിക്കുന്നത് ഭ്രൂമദ്ധ്യത്തിലാണെന്ന് കേട്ടിട്ടുണ്ട് അതിനാല് തിലകം ചാര്ത്തുന്നു, സത്യമായ തിലകം അതാണ്. രാജ്യ തിലകം വലുതായാണ് കാണിക്കുന്നത്. അത് സ്ഥൂല രാജ്യതിലകമാണ് ലഭിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജ്ഞാനമുണ്ട്- നമ്മള് ആത്മാക്കള്ക്ക് ഇപ്പോള് രാജ്യതിലകം ലഭിക്കുന്നുവെന്ന്. ആത്മാവ് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമുക്ക് പരമാത്മാവില് നിന്നും രാജ്യതിലകം ലഭിക്കുന്നുവെന്ന്. ഭ്രൂമദ്ധ്യത്തില് നക്ഷത്രത്തെ കാണിക്കുന്നു. സ്വര്ണ്ണത്തിന്റേയും കാണിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിച്ചു കഴിഞ്ഞു, നമ്മള് ഇപ്പോള് വജ്രസമാനമായി തീരുന്നു. നമ്മള് ആത്മാക്കള് നക്ഷത്രത്തിന് സമാനമാണ്. പരമപിതാ പരമാത്മാവും ചെറിയ നക്ഷത്രമാണ്,എന്നാല് ബാബയില് മുഴുവന് ജ്ഞാനം ഉണ്ട്. ഈ കാര്യങ്ങള് വളരെ ഗുഹ്യമാണ്. നിങ്ങള്ക്ക് ജ്ഞാനം അര്ത്ഥം പ്രകാശം ലഭിച്ചു. പരമപിതാ പരമാത്മാവിന്റെ രൂപത്തേയും കണ്ടൂ, മനസ്സിലാക്കി. ആത്മാവിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നത് പോലെ പരമാത്മാവിന്റേയും ഉണ്ടാകുന്നു. ഏതു പോലെ നിങ്ങള് അതേ പോലെയാണ് ഞാനും. ബാക്കി കുട്ടികള്ക്ക് അച്ഛന്റെ എന്ത് സാക്ഷാത്ക്കാരം വേണം. ആത്മാവ് ചെറുതോ വലുതോ ആകുന്നില്ല. ഏതു പോലെ നിങ്ങള് അതേ പോലെ ബാബയും. കേവലം മഹിമയും പാര്ട്ടും വ്യത്യസ്ഥമാണ്, ഒരാളുടെ പോലെയല്ല മറ്റൊരാളുടേത്. അഭിനേതാക്കളുടെ പാര്ട്ട് ഒരേ പോലെയായിരിക്കില്ല. ഇതിനെയാണ് ഈശ്വരന്റെ അതിശയം എന്നു പറയുന്നത്. വാസ്തവത്തില് ഡ്രാമയുടെ അതിശയമെന്നു പറയാം, കാരണം ഞാന് ഡ്രാമയുണ്ടാക്കിയെന്ന് ബാബ ഒരിക്കലും പറയുന്നില്ല. പിന്നെ ചോദ്യം വരും എപ്പോള് ഉണ്ടാക്കിയെന്ന്? ഇതിനെ പറയുന്നത് തന്നെ ഈശ്വരശക്തിയെന്നാണ് . ഈ ചക്രം എങ്ങനെ കറങ്ങുന്നുവെന്ന് നിങ്ങള്ക്കറിയാം. ആത്മാവ് നക്ഷത്രത്തിന് സമാനമാണ്, അതില് എത്ര വലിയ പാര്ട്ടാണ് ഉള്ളത്. പരംപിതാ പരമാത്മാവ് സര്വ്വശക്തിവാനാണ്, വേള്ഡ് ആള്മൈറ്റി അഥോരിട്ടിയാണ്. ജ്ഞാന സാഗരന് എന്നു പറയുന്നു. ഇവിടെ ആരെയും ജ്ഞാന സാഗരന് എന്നു പറയില്ല. വേദ ശാസ്ത്രങ്ങള് പഠിച്ചവര് ശാസ്ത്രങ്ങളുടെ തന്നെ ജ്ഞാനമാണ് കേള്പ്പിക്കുന്നത്. ബാക്കി ബാബയിലുള്ള ജ്ഞാനം മറ്റാരിലുമില്ല. ഭഗവാന് തന്നെ വന്നാണ് സഹജ രാജയോഗത്തിന്റെ ജ്ഞാനം പഠിപ്പിക്കുന്നത്. ബാബയെ തന്നെ ജ്ഞാന സാഗരന് എന്നു പറയുന്നു. അതിനാല് നദികളുടെ മിലനമാണ് ഇപ്പോള് നടക്കുന്നത്. സാഗരത്തില് നിന്നാണ് നദികള് ഉത്ഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നുണ്ട്. ചില കുട്ടികള്ക്ക് ഇതു പോലുമറിയില്ല. നിങ്ങളുടെ കാര്യങ്ങള് മറ്റാരും മനസ്സിലാക്കുന്നില്ല. ജ്ഞാന സാഗരന് എങ്ങനെയാണ് വരുന്നത്, ജ്ഞാന ഗംഗകള് എങ്ങനെ ജ്ഞാനം നേടുന്നു. ഇതാണ് ജ്ഞാനത്തിന്റെ കാര്യങ്ങള്. മനുഷ്യരിലൂടെ ലഭിച്ച പല കാര്യങ്ങളും ബുദ്ധിയിലുള്ളത് കാരണം സത്യമായ കാര്യങ്ങള് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് ആ സാഗരത്തേയും ഈ സാഗരത്തേയും മനസ്സിലാക്കി. ആ സാഗരവും നദികളും ദുഃഖമാണ് നല്കി കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തിലൂടെ എത്ര നഷ്ടങ്ങളുണ്ടാകുന്നു. ഇപ്പോള് ജ്ഞാന സാഗരനെ, പതിത പാവനനെ സര്വ്വരും ഓര്മ്മിക്കുന്നു, ആ സാഗരത്തെയും നദികളെയും ആരും ഓര്മ്മിക്കുന്നില്ല. പതിത പാവനന് ജ്ഞാന സാഗരനെ ഓര്മ്മിക്കുന്നു. ആ സാഗരത്തില് നിന്ന് തന്നെയാണ് ഈ നദികള് ഉത്ഭവിക്കുന്നത്. ബാബയുടെ നാമ രൂപ ദേശ കാലത്തെയാരും അറിയുന്നില്ല. ശിവന് എന്ന നാമം പറയുന്നു എന്നാല് ലിംഗത്തിന്റെ പേരാണ് വെച്ചിരിക്കുന്നത്. ബാബയുടെ പേര് അവിനാശിയല്ലേ. ശിവബാബ രചയിതാവ് ഒന്നാണ്, ബാബയുടെ രചനയും ഒന്നാണ്, അനാദിയുമാണ്. എങ്ങനെ അനാദിയെന്നത് ബാബ മനസ്സിലാക്കി തരുന്നു. സത്യയുഗത്തില് ഈ ഉത്സവങ്ങളൊന്നും ഉണ്ടായിരിക്കില്ല. സര്വ്വതും അപ്രത്യക്ഷമാകുന്നു. പിന്നീട് ഭക്തി മാര്ഗ്ഗത്തില് ആരംഭിക്കുന്നു.
മനുഷ്യര് മനസ്സിലാക്കുന്നു- സ്വര്ഗ്ഗമുണ്ടായിരുന്നു വീണ്ടും സ്വര്ഗ്ഗം വരും എന്നാല് ഈ സമയത്ത് നരകമാണ്. ഇതിന്റെ ആയുസ്സിനെക്കുറിച്ച് ആര്ക്കും അറിയില്ല, ഘോര അന്ധകാരമാണ്. കല്പത്തിന്റെ ആയുസ്സിനെ കുറിച്ച് ആര്ക്കും അറിയില്ല. പറയാറുണ്ട് ഡ്രാമ കറങ്ങി കൊണ്ടേയിരിക്കുന്നുവെന്ന്. എന്നാല് ആയുസ്സറിയാത്തത് കാരണം ഒന്നും മനസ്സിലാക്കുന്നേയില്ല. ബ്രഹ്മാവിന്റെ മുഖത്തിലൂടെ ബാബ സര്വ്വ വേദ ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കി തരുന്നു അതിനാല് അവര് ബ്രഹ്മാവിന്റെ കൈകളില് ശാസ്ത്രം കാണിക്കുന്നു. എല്ലാ ശാസ്ത്രങ്ങളും കൈകളില് പിടിക്കാന് സാധിക്കില്ല, ബ്രഹ്മാവിലൂടെ സര്വ്വ ശാസ്ത്രങ്ങളും കേള്പ്പിക്കുന്നുമില്ല. അറിയാം ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. ഇതെല്ലാം പഠിച്ചു വന്നു. എപ്പോള് മുതലാണ് പഠിക്കുന്നത് എന്ന് അറിയുന്നില്ല. കേവലം പറയുന്നു അനാദിയാണെന്ന്. വേദവ്യാസന് രചിച്ചതാണ്. വേദങ്ങള് ശ്രേഷ്ഠം എന്നാണ് അംഗീകരിക്കുന്നത്. എന്നാല് എഴുതി വെച്ചിട്ടുണ്ട്- വേദ ശാസ്ത്രങ്ങള് സര്വ്വതും ഗീതയുടെ രചനയാണെന്ന്. നിങ്ങള് കുട്ടികള്ക്കറിയാം ഇതെല്ലാം വീണ്ടും ഉണ്ടാകും. അതേ പേര് തന്നെ വെയ്ക്കും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് വീണ്ടും പൂജനീയരായി കൊണ്ടിരിക്കുന്നു പിന്നെ പൂജാരിയായി തീരും,ക്ഷേത്രങ്ങള് പണിയും. രാജാവും റാണിയും ക്ഷേത്രങ്ങള് പണിയുമ്പോള് പ്രജകളും പണിയും. ഭക്തി മാര്ഗ്ഗം ആരംഭിക്കുമ്പോള് തന്നെ സര്വ്വരും ക്ഷേത്രങ്ങള് പണിയാന് തുടങ്ങും. ഓരോ വീട്ടിലും നിര്മ്മിക്കും. ലക്ഷ്മീ നാരായണന്റെ രാജധാനിയില് രാധയുടേയും കൃഷ്ണന്റേയും ക്ഷേത്രങ്ങള് ഉണ്ടാകില്ല. ക്ഷേത്രങ്ങള് ഭക്തി മാര്ഗ്ഗത്തിലാണ് ഉണ്ടാകുന്നത്. പടിയിറങ്ങുന്തോറും ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു. സുര്യവംശി ചന്ദ്രവംശികളുടെ സമ്പത്ത് വൈശ്യ വംശി, ശൂദ്ര വംശികള്ക്ക് ലഭിക്കുന്നു. ഇല്ലായെങ്കില് ഈ രാജധാനി എവിടെ നിന്ന് വരും. സമ്പത്ത് കൈമാറി വരുന്നു. വലിയ വലിയ സമ്പാദ്യം ചെറുതായി വരുന്നു, അവസാനം ഒന്നും ഉണ്ടാകുകയില്ല. പരസ്പരം പങ്ക് വെച്ച് പോകുന്നു. അതിനാല് കുട്ടികള്ക്കിപ്പോള് മനസ്സിലായി എങ്ങനെ നമ്മള് പൂജനീയരായി തീരുന്നു എന്ന്. എത്ര സമയമാകുന്നു, പിന്നെ എങ്ങനെ പൂജാരിയായി തീരുന്നു. ഇപ്പോള് മനസ്സിലായില്ലേ പരമാത്മാവിന്റെ നാമം, രൂപം, ദേശം, കാലം, പാര്ട്ട് എന്താണ് എന്ന്. ഭക്തി മാര്ഗ്ഗത്തിലും ഭക്തരുടെ ശുദ്ധ ഭാവന ബാബ തന്നെയാണ് പൂര്ത്തീകരിക്കുന്നത്. അശുദ്ധ ഭാവന രാവണന് പൂര്ത്തീകരിക്കുന്നു. ഇപ്പോള് ജ്ഞാന സാഗരനായ ബാബ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലിരുത്തി. സര്വ്വരും മനസ്സിലാക്കില്ല. കഴിഞ്ഞ കല്പത്തില് മനസ്സിലാക്കിയവരേ മനസ്സിലാക്കൂ. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജീവിക്കുന്നിടത്തോളം കാലം പുരുഷാര്ത്ഥം ചെയ്യണം. ബാബയുടെ ശിക്ഷണങ്ങളെ ജീവിതത്തില് കൊണ്ടു വരണം. ബാബയ്ക്ക് സമാനം മാസ്റ്റര് ജ്ഞാന സാഗരനാകണം.
2) ആത്മീയ വഴികാട്ടിയായി സര്വ്വരെ കൊണ്ടും സത്യമായ യാത്ര ചെയ്യിക്കണം. വജ്ര സമാനമാകണം ആക്കണം.
വരദാനം:-
തങ്ങളുടെ ദുര്ബ്ബല ഭാവനകളെ ഉപേക്ഷിച്ച് ശുഭവും ശ്രേഷ്ഠവുമായ ഭാവനകളുടെ വ്രതമെടുക്കുന്ന കുട്ടികള്ക്ക് ഈ സൃഷ്ടിയും ശ്രേഷ്ഠമായി കാണപ്പെടും. ഭാവനക്ക് ദൃഷ്ടിയുമായും കര്മ്മവുമായും ബന്ധമുണ്ട്. ഏതെങ്കിലും നല്ലതോ ചീത്തയോ ആയ കാര്യം ആദ്യം ഭാവനയിലാണ് രൂപം കൊള്ളുക, പിന്നീട് വാണിയിലേക്കും കര്മ്മത്തിലേക്കും വരുന്നു. ഭാവന ശ്രേഷ്ഠമാകുകയെന്നാല് വാണിയും കര്മ്മവും സ്വതവേ ശ്രേഷ്ഠമാകുക എന്നാണ്. ഭാവന(വൃത്തി)യിലൂടെ തന്നെയാണ് വൈബ്രേഷനും വായുമണ്ഡലവും ഉണ്ടാകുന്നത്. ശ്രേഷ്ഠവൃത്തിയുടെ വ്രതം ധാരണ ചെയ്യുന്നവര് സ്വതവേ വിശ്വപരിവര്ത്തകരായി മാറുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!