5 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

4 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, സമയം വളരെ കുറച്ചേ അവശേഷിട്ടുള്ളൂ അതുകൊണ്ട് ആത്മീയ ബിസിനസ് ചെയ്യൂ, ഏറ്റവും നല്ല ബിസിനസ്സാണ്-ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കുക, ബാക്കിയെല്ലാം മോശമായ ബിസിനസ്സാണ്.

ചോദ്യം: -

നിങ്ങള് കുട്ടികളുടെ ഉള്ളില് ഏതൊരു ഉല്ക്കണ്ഠയാണുണ്ടാകേണ്ടത്?

ഉത്തരം:-

എങ്ങിനെ അധഃപതിച്ച ആത്മാക്കളെ പരിവര്ത്തനപ്പെടുത്താം, സര്വ്വരേയും ദുഃഖത്തില് നിന്ന് മോചിപ്പിച്ച് 21 ജന്മത്തേയ്ക്ക് സുഖത്തിന്റെ വഴി പറഞ്ഞുകൊടുക്കാം, സര്വ്വര്ക്കും ബാബയുടെ സത്യം സത്യമായ പരിചയം നല്കാം – ഈ ഉല്ക്കണ്ഠ നിങ്ങള് കുട്ടികളിലുണ്ടായിരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാ നാഥനെപ്പോലെ വിചിത്രമായ . . 

ഓം ശാന്തി. ഭോലാനാഥന് കുട്ടികള്ക്ക് ഓം ശാന്തിയുടെ അര്ത്ഥവും പറഞ്ഞുതരികയാണ്. സ്വയവും ഓം ശാന്തിയെന്നു പറയുന്നു, കുട്ടികളും പറയുന്നു ഓം ശാന്തി. ഇത് തന്റെ പരിചയം നല്കലാണ് അതായത് നാം ആത്മാക്കള് ശാന്ത സ്വരൂപരും ശാന്തിധാം വാസികളുമാണ്. നമ്മുടെ അച്ഛനും അവിടെത്തെ വാസിയാണ്. ഭക്തി മാര്ഗ്ഗത്തിലും അച്ഛന്, അച്ഛനെന്നു പറയുന്നു. മനുഷ്യര് പാടുന്നുണ്ട് പക്ഷെ രാവണ മതപ്രകാരമാണ്. രാവണ മതമാണ് മനുഷ്യനെ മോശമാക്കി മാറ്റുന്നത്. ബാബ വന്ന് മോശമായതിനെ ശരിയാക്കുകയാണ്. ഒന്ന് രാവണന്, മറ്റേത് രാമന്. അഞ്ചു വികാരങ്ങളെ ഒന്നിച്ചാണ് രാവണന് എന്നു പറയുന്നത്. രാവണന് തന്റെ രാജ്യം സ്ഥാപന ചെയ്യുകയാണ്, ശോകവനത്തിലിരുത്തുന്നതിന്റെ. ഒരാള് കേടുവരുത്തുകയാണ്, ഒരാള് നന്നാക്കുകയാണ്. രാവണനെ മനുഷ്യനെന്നു പറയുകയില്ല. പക്ഷെ കാണിക്കുകയാണ് പുരുഷന്റെ അഞ്ചു വികാരങ്ങളും സ്ത്രീയുടെ അഞ്ചു വികാരങ്ങളും. രാവണ രാജ്യത്തില് രണ്ടു പേരിലും വികാരങ്ങളുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം അഞ്ചു വികാരങ്ങള് നമ്മളിലുമുണ്ടായിരുന്നു. ഇപ്പോള് നാം ശ്രീമത പ്രകാരം നിര്വികാരിയായി മാറുകയാണ്. കേടുവന്നതിനെ ശരിയാക്കുകയാണ്. ഏതുപോലെ ബാബ സര്വ്വരുടേയും കുറവുകളെ നികത്തുന്നു, കുട്ടികളിലും ഈ ഉല്കണ്ഠയുണ്ടായിരിക്കണം എങ്ങിനെ നാം കേടുവന്നവരെ ശരിയാക്കും. ഓരോ മനുഷ്യരും അന്യോന്യം കേടുവരുത്തുകയാണ്. കേടുവന്നതിനെ ശരിയാക്കുന്നവന് ഒരേയൊരു ബാബയാണ്. അതുകൊണ്ട് നിങ്ങളെങ്ങിനെയാണോ പരിവര്ത്തനപ്പെട്ടത് അതുപോലെ ദുഃഖിതരായ മറ്റുള്ളവരേയും പരിവര്ത്തനപ്പെടുത്താന് ശ്രദ്ധയുണ്ടായിരിക്കണം. ബന്ധു മിത്രാദികള്ക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അവര്ക്കു വഴി പറഞ്ഞുകൊടുക്കണം. ദു:ഖിതരായ ജീവാത്മാക്കളെ 21 ജന്മത്തേയ്ക്ക് സുഖികളാക്കി മാറ്റണം, അവര് നമ്മുടെ സഹോദരങ്ങളല്ലേ, വളരെ ദുഃഖിതരും അശാന്തരുമാണ്. നമ്മള് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണെങ്കില് ചിന്തയുണ്ടായിരിക്കണം എങ്ങിനെ പോയി മറ്റുള്ളവര്ക്കും പറഞ്ഞുകൊടുക്കാന് കഴിയും, പ്രഭാഷണം ചെയ്യാന് കഴിയും. വീടു വീടാന്തരവും ക്ഷേത്രങ്ങളിലും പോകണം. ബാബ പറയുകയാണ് ക്ഷേത്രങ്ങളില് വളരെയധികം സേവനം ചെയ്യാന് കഴിയും. വളരെയധികം ഭക്തരുണ്ട്, അന്ധവിശ്വാസത്തോടെ ശിവക്ഷേത്രങ്ങളില് പോകുന്നുണ്ട്. ഉള്ളില് എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങള് വെച്ചാണ് പോകുന്നത്. ശിവന് നമ്മുടെ അച്ഛനാണെന്ന കാര്യം മനസ്സിലാക്കുന്നില്ല. ശിവന് ഇത്രയും മഹിമയുണ്ടെങ്കില് തീര്ച്ചയായും എപ്പോളെങ്കിലും എന്തെങ്കിലും ചെയ്തു പോയിട്ടുണ്ടാകുമല്ലോ. എന്തിനാണ് ശിവ ക്ഷേത്രങ്ങളില് പോകുന്നത്! അമര്നാഥ് യാത്രയില് എന്തിന് പോകുന്നു. വളരെയധികം യാത്രക്കാരെ ബ്രാഹ്മണരും സന്യാസിമാരും കൊണ്ടുപോകുന്നുണ്ട്. ഇത് ഭക്തി മാര്ഗ്ഗത്തിലെ ബിസിനസ്സാണ്, ഇതുകൊണ്ടൊന്നും പരിവര്ത്തനപ്പെടുകയില്ല. നിഷ്കളങ്കരുടെ നാഥനായ ബാബ തന്നെ വന്നാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ബാബ വിശ്വത്തിന്റെ രചയിതാവും അധികാരിയുമാണ് എന്നാല് സ്വയം അധികാരി ആകുന്നില്ല. നിങ്ങള് കുട്ടികളെയാക്കുകയാണ്. എന്നാല് ബാബ ഏറ്റവും ശ്രേഷ്ഠനാണ്, ബാബയില് നിന്നാണ് സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തില് തോന്നണം എങ്ങിനെ എന്റെ സഹോദരീ-സഹോദരന്മാര്ക്ക് വഴി പറഞ്ഞുകൊടുക്കും. ആരെയെങ്കിലും ദുഃഖിയോ രോഗിയോ ആയി കാണുകയാണെങ്കില് ദയവു തോന്നാറില്ലേ. ബാബ പറയുകയാണ് ഞാന് നിങ്ങളെ ഇങ്ങിനെ സുഖികളാക്കി മാറ്റുകയാണ്, അരക്കല്പത്തേയ്ക്ക് യാതൊരു അസുഖവുമുണ്ടാകുകയില്ല. നിങ്ങള് കുട്ടികള് മറ്റുള്ളവര്ക്ക് സുഖധാമത്തിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കണം. സേവനത്തില് ഉല്കണ്ഠയുള്ളവര്ക്ക് ഒരു സ്ഥലത്ത് ഇരിക്കുവാന് കഴിയുകയില്ല. അവര് മനസ്സിലാക്കും എനിക്കും പോയി മറ്റുള്ളവര്ക്ക് സുഖധാമത്തിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കണം. ബാബ നല്ലപോലെ അലങ്കരിക്കുകയാണ്, അവിനാശി ജ്ഞാനരത്നങ്ങളുടെ നല്ല ധാരണയുണ്ടെങ്കില് വളരെ പേരുടെ മംഗളം ചെയ്യാന് കഴിയും. ഈ രാജ്യത്തിന്റെ സ്ഥാപനയില് പൈസയുടെ യാതൊരാവശ്യവുമില്ല. അവരാണെങ്കില് രാവണ മതപ്രകാരം അന്യോന്യം വഴക്കടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് രാവണനില് നിന്ന് രാജ്യം പിടിച്ചെടുക്കുകയാണ്. രാമരാജ്യം രാമനിലൂടെത്തന്നെയാണ് പ്രാപ്തമാകുന്നത്. സത്യയുഗത്തില് രാമരാജ്യം തുടങ്ങുന്നു, കലിയുഗത്തിലെങ്ങിനെ രാമരാജ്യം വരാനാണ്. ഇത് രാവണ രാജ്യമാണ്, എല്ലാവരും ദുഃഖിതരാണ്. ഈ കാര്യം നിങ്ങള്ക്ക് സര്വ്വര്ക്കും പറഞ്ഞുകൊടുക്കാന് കഴിയും. ആദ്യം ആരാണോ ദരിദ്രര്, കച്ചവടക്കാര് അവര്ക്ക് പറഞ്ഞുകൊടുക്കണം. ബാക്കി വലിയ ആള്ക്കാര് പറയും എനിക്ക് സമയമില്ല, ഞാന് വളരെ തിരക്കിലാണ്. അവര് കരുതുകയാണ് അവര് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്, പ്ളാനുകളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബക്കല്ലാതെ വേറെ ആര്ക്കും സ്വര്ഗ്ഗം സ്ഥാപിക്കാന് കഴിയുകയില്ല. ഇപ്പോള് വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ. രാമരാജ്യത്തിന്റെ സ്ഥാപനയില് അലസരാകരുത്. രാവും പകലും ചിന്തയുണ്ടായിരിക്കണം – എങ്ങിനെ സഹോദരീ-സഹോദരന്മാര്ക്ക് വഴി പറഞ്ഞുകൊടുക്കും. ഇപ്പോള് എല്ലാവരും രാവണ മതപ്രകാരമാണ്. ബാബയാണെങ്കില് എല്ലാവരുടേയും അച്ഛനാണ്, കുട്ടികള്ക്ക് വന്ന് സമ്പത്ത് നല്കുകയാണ്. മനുഷ്യര് കോടതികളില് പോയി പറയാറുണ്ട് ഈശ്വരന് സര്വ്വ വ്യാപിയാണെന്ന് മനസ്സിലാക്കി ഞാന് സത്യം പറയുകയാണ്. ഈശ്വരന് സര്വ്വവ്യാപിയാണെങ്കില് പിന്നെ ആരുടെയാണ് പ്രാര്ത്ഥന ചെയ്യുന്നത്! അവര്ക്ക് ഒന്നും തന്നെ അറിയുകയില്ല. ബാബ വീണ്ടും വീണ്ടും പറയുകയാണ് ബന്ധു മിത്രാദികളെ ഉണര്ത്തൂ. നിങ്ങള് കുട്ടികള്ക്ക് വളരെ മധുരമുള്ളവരാകണം. ക്രോധത്തിന്റെ അംശം പോലുമുണ്ടാകരുത്, എന്നാല് എല്ലാ കുട്ടികളും അങ്ങിനെയായിരിക്കുകയില്ല. വളരെയധികം കുട്ടികളെയും ക്രോധത്തിന്റെ വികാരം പിടിച്ചിരിക്കുകയാണ്. എത്ര പറഞ്ഞാലും അവര് മനസ്സിലാക്കുന്നില്ല. ബാബയും കരുതുകയാണ് – ഒരു പക്ഷേ സമയം പിടിക്കുമായിരിക്കും. അപ്പോള് എല്ലാവരും ബാബയുടെ സേവനത്തിനിറങ്ങും. താല്പര്യവും വേണമല്ലോ പോയി ബാബയോട് പറയാന് – ബാബാ എന്നെ സേവനത്തിനയച്ചാലും, ഞാന് പോയി മറ്റുള്ളവരുടെ മംഗളം ചെയ്യാം. കുട്ടികളുടെ ജോലി തന്നെയാണ് സത്യമായ ഗീത കേള്പ്പിക്കുകയെന്നത്. രണ്ടക്ഷരം മാത്രമാണുള്ളത് – ബാബയും സമ്പത്തും. ബാബ നല്ല യുക്തി പറഞ്ഞു തന്നിട്ടുണ്ട്. ഒന്നാമത്തെ കാര്യമിതാണ് പരമപിതാ പരമാത്മാവുമായി നിങ്ങളുടെ ബന്ധമെന്താണ്! താഴെ പ്രജാപിതാ ബ്രഹ്മാകുമാരിസ് എന്നെഴുതിയിട്ടുണ്ട്. ബാബ വളരെ പുതിയ രീതി, വളരെ സഹജമായി പറഞ്ഞുതരികയാണ്. ബാബയ്ക്ക് ഉല്കണ്ഠയുണ്ട്, ഇങ്ങിനെയുള്ള ബോര്ഡുകള് തൂക്കിയിട്ടിട്ടുണ്ടായിരിക്കണം. ബാബ നിര്ദ്ദേശം നല്കുകയാണ്. ബാബയെ പറയുന്നതുതന്നെ ദയാസാഗരന്, ആനന്ദസാഗരന് എന്നാണ്, എങ്കില് മക്കള്ക്കും അങ്ങിനെയായി മാറണം. കല്പം മുന്നെയും യുക്തികള് നല്കിയിട്ടുണ്ടായിരുന്നു, ഇപ്പോഴും നല്കിയിരിക്കുകയാണ്. മനുഷ്യര്ക്ക് ടച്ചിങ്ങ് ലഭിക്കും ഈ കാര്യം വളരെ നല്ലതാണെന്ന്. ബാബയില് നിന്ന് തീര്ച്ചയായും സമ്പത്ത് ലഭിക്കും. ഇതും എഴുതി വെക്കൂ, നിങ്ങള് സ്വര്ഗ്ഗത്തിന്റെ അവകാശികളാണ്. വന്ന് മനസ്സിലാക്കൂ, വളരെ സഹജമായ കാര്യമാണ്. ബോര്ഡുണ്ടാക്കി നല്ല നല്ല സ്ഥാനങ്ങളില് തൂക്കിയിടണം. 10 – 20 സ്ഥാനങ്ങളില് ബോര്ഡ് വെക്കൂ, ഈ പരസ്യവും വെക്കാന് കഴിയും. നമ്മളെ വിട്ടുപോയ കുട്ടികള്ക്ക് ഈ അക്ഷരങ്ങളിലൂടെ ടച്ചിങ്ങ് ലഭിക്കും. അവര് പറയും ഒന്നു പോയി നോക്കാം ഇവരെന്താണ് പറഞ്ഞുകൊടുക്കുന്നതെന്ന്. ഇതും എഴുതണം അതായത് ഈ പ്രഹേളികയെ മനസ്സിലാക്കുകയാണെങ്കില് നിങ്ങള്ക്ക് മുക്തിയും ജീവന് മുക്തിയും പ്രാപ്തമാക്കാന് കഴിയും, ഒരു സെക്കന്റില്.

ബാബ പറയുകയാണ് നിങ്ങള്ക്ക് ഭാഗ്യമുണ്ടാക്കണമെങ്കില് സേവനം ചെയ്യൂ. സാഗരത്തിനു പക്കല് വന്ന് റിഫ്രഷായി സേവനത്തിനുപോകണം. ഭക്തിമാര്ഗ്ഗത്തില് അരക്കല്പം നിങ്ങള് തിക്കും തിരക്കും കൊണ്ടു. ഇവിടെയാണെങ്കില് ഒരു സെക്കന്റില് ബാബയെ മനസ്സിലാക്കി ബാബയില് നിന്ന് സമ്പത്തെടുക്കണം. എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്. മരണം മുന്നില് നില്ക്കുകയാണ്. ഏറ്റവും നല്ല ബിസിനസ്സിതാണ്. ബാക്കി മനുഷ്യര് ചെയ്യുന്ന എല്ലാ ബിസിനസ്സുകളും മോശമായതാണ്. ഒരേയൊരു ബിസിനസ്സുമാത്രം ചെയ്യണം – ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. കോളേജുകളില് പോയി പ്രിന്സിപ്പാളിന് മനസ്സിലാക്കിക്കൊടുക്കുകയാണെങ്കില് പഠിക്കുന്നവരും മനസ്സിലാക്കും. നിങ്ങള് എത്ര സഹജമായാണ് ഭാഗ്യമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കഴിയുന്നത്രയും ബാബയുടെ ഓര്മ്മയിലിരിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. വളരെ വളരെ മധുരമുള്ളവരായി മാറണം. ക്രോധത്തിന്റെ അംശത്തെപ്പോലും പിഴുതു കളയണം. ബാബക്കു സമാനം ദയാമനസ്ക്കരായി സേവനത്തില് തല്പ്പരരായിരിക്കണം.

2. മരണം മുന്നില് നില്ക്കുകയാണ്. വാനപ്രസ്ഥ അവസ്ഥയാണ്, അതുകൊണ്ട് ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. ഭാരതത്തെ രാമരാജ്യമാക്കുന്നതിന്റെ സേവനത്തില് തന്റേതായ എല്ലാം സഫലമാക്കണം.

വരദാനം:-

ഏറ്റവും വലിയ ബലഹീനതയാണ് ദേഹാഭിമാനം. ദേഹാഭിമാനത്തിന്റെ സൂക്ഷ്മ വംശം വളരെ വലുതാണ്. ദേഹാഭിമാനത്തിന്റെ ബലിയര്പ്പിക്കുക അര്ത്ഥം അംശവും വംശവും സഹിതം സമര്പ്പിക്കുക. അങ്ങനെയുള്ള ബലിയര്പ്പിക്കുന്നവര് തന്നെയാണ് മഹാബലവാനാകുന്നത്. അഥവാ ദേഹാഭിമാനത്തിന്റെ ഏതെങ്കിലും അംശം ഒളിപ്പിച്ചുവെച്ച് അഭിമാനത്തെ തന്നെ സ്വമാനമെന്ന് കരുതുന്നുവെങ്കില് അവരില് അല്പകാലത്തേക്കുള്ള വിജയം കാണപ്പെടുമെങ്കിലും വളരെക്കാലത്തെ പരാജയം അടങ്ങിയിട്ടുണ്ട്.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

1. ഈ അവിനാശി ജ്ഞാനത്തെ പരമാത്മാ ജ്ഞാനമെന്ന് പറയുന്നു. ഈ ജ്ഞാനത്തിന്റെ ലക്ഷ്യമാണ് ജീവിച്ചിരിക്കേ മരിക്കുക എന്നത്, അതിനാല് കോടിയില് വിരളം ചിലരേ ഈ ജ്ഞാനം സ്വീകരിക്കാന് ധൈര്യം കാണിക്കൂ. നമുക്കാണെങ്കില് ഇതറിയാം ഈ ജ്ഞാനം പ്രാക്റ്റിക്കല് ജീവിതം ഉണ്ടാക്കുന്നതാണ്, നമ്മള് എന്ത് കേള്ക്കുന്നുവോ അത് പ്രയോഗത്തില് കൊണ്ടുവരുന്നു, അങ്ങനെയുള്ള ജ്ഞാനം ഏതൊരു സാധു-സന്യാസി-മഹാത്മാവിനും നല്കാന് സാധിക്കില്ല. അവര്ക്ക് മന്മനാഭവ എന്ന് പറയാന് സാധിക്കില്ല. ഇപ്പോള് ഈ ആജ്ഞ കേവലം ഒരു പരമാത്മാവിന് മാത്രമേ കഴിയൂ. മന്മനാഭവയുടെ അര്ത്ഥമാണ്, എന്നോടൊപ്പം യോഗം വെക്കൂ. എന്നോടൊപ്പം യോഗം വെക്കുകയാണെങ്കില് ഞാന് നിങ്ങള്ക്ക് പാപങ്ങളില് നിന്ന് മുക്തമാക്കി വൈകുണ്ഠത്തിലെ ചക്പവര്ത്തി പദവി നല്കും. നിങ്ങള് അവിടെ പോയി രാജ്യം ഭരിക്കും, അതുകൊണ്ട് ഈ ജ്ഞാനത്തെ രാജാക്കന്മാരുടെയും രാജാവെന്ന് പറയുന്നു. ഈ ജ്ഞാനം എടുക്കുക എന്നത് വളരെ വില പിടിപ്പുള്ള വ്യാപാരമാണ്, ജ്ഞാനം എടുക്കുക അര്ത്ഥം ഒരൊറ്റ ക്ഷണം കൊണ്ട് ജീവിച്ചിരിക്കേ മരിക്കുക. ശാസ്ത്രങ്ങളുടെയും മറ്റും ജ്ഞാനമെടുക്കുക എന്നത് തികച്ചും വില കുറഞ്ഞ വ്യാപാരമാണ്. അതിലാണെങ്കില് ഇടക്കിടക്ക് മരിക്കേണ്ടി വരും എന്തുകൊണ്ടെന്നാല് അവര് പരമാത്മാവിന്റെ ജ്ഞാനമല്ല നല്കുന്നത്. അതുകൊണ്ട് ബാബ പറയുന്നു, ഇപ്പോള് എന്ത് ചെയ്യണമോ അത് ചെയ്യൂ, പിന്നീട് ഈ വ്യാപാരം ഉണ്ടാവുകയില്ല.

2. പരംപിതാ പരമാത്മാവിനെ സത്-ചിത്- ആനന്ദസ്വരൂപം എന്നും പറയാറുണ്ട്, ഇപ്പോള് പരമാത്മാവിനെ സത്യം എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാല് പരമാത്മാവ് അവിനാശിയും അനശ്വരനുമാണ്, പരമാത്മാവ് ഒരിക്കലും അസത്യമാവുകയില്ല, അജരനും അമരനുമാണ്, പരമാത്മാവിനെ ചൈതന്യ സ്വരൂപമെന്നും പറയുന്നു. ചൈതന്യം എന്നതിന്റെ അര്ത്ഥം പരമാത്മാവും മനസ്സ്-ബുദ്ധി സഹിതനാണ്, പരമാത്മാവിനെ ജ്ഞാന സാഗരനെന്നും ശാന്തി സാഗരനെന്നും പറയുന്നു. പരമാത്മാവ് ജ്ഞാനവും യോഗവും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, അതിനാല് ചൈതന്യമെന്നും പറയുന്നു. പരമാത്മാവ് അജന്മാവുമാണ്, നമ്മള് ആത്മാക്കളെപ്പോലെ ജന്മമെടുക്കുന്നില്ല. പരമാത്മാവിന് തന്നെ ഈ ജ്ഞാനവും ശാന്തിയും നല്കാന് വേണ്ടി ബ്രഹ്മാശരീരത്തെ വായ്പയെടുക്കേണ്ടി വരുന്നു. പരമാത്മാവ് ചൈതന്യമായത് കൊണ്ടാണ് മുഖത്തിലൂടെ നമ്മെ ജ്ഞാന-യോഗം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, മാത്രമല്ല, പരമാത്മാവിനെ സത്-ചിത്-ആനന്ദസ്വരൂപനെന്നും വിളിക്കുന്നു. അതിനാല് ഈ എല്ലാ ഗുണങ്ങളും പരമാത്മാവില് നിറഞ്ഞിരിക്കുന്നുണ്ട്, അതുകൊണ്ടാണ് പരമാത്മാവിനെ സുഖ-ദു:ഖങ്ങളില് നിന്ന് വേറിട്ടവനെന്ന് പറയുന്നത്. പരമാത്മാവ് ഏതെങ്കിലും ദു:ഖം നല്കുന്നവനാണെന്ന് നമുക്ക് പറയാന് കഴിയില്ല, മറിച്ച് സുഖ-ആനന്ദത്തിന്റെ ഭണ്ഡാരമാണ്. പരമാത്മാവിന്റെ ഗുണങ്ങള് തന്നെ സുഖവും ആനന്ദവും നല്കുന്നതാണെങ്കില് പിന്നെ നാം ആത്മാക്കള്ക്ക് ദു:ഖം എങ്ങിനെ നല്കാന് കഴിയും!

3. പലരും ഇങ്ങനെയാണ് മനസ്സിലാക്കിയിരിക്കുന്നത്, അതായത് ഈ അനാദിയായി ഉണ്ടാക്കപ്പെട്ട ഡ്രാമ ചലിച്ചുകൊണ്ടിരിക്കുന്നത് അതെല്ലാം പരമാത്മാവാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ്, അതിനാല് അവര് ഇങ്ങനെ പറയുന്നു- ഇതില് മനുഷ്യര്ക്ക് യാതൊരു പങ്കുമില്ല…ചെയ്യുന്നതും ചെയ്യിപ്പിക്കുന്നവനുമായ സ്വാമി…..എല്ലാം പരമാത്മാവ് തന്നെയാണ് ചെയ്യുന്നത്. സുഖം-ദു:ഖം, ഇവ രണ്ടിന്റെയും പാര്ട്ട് പരമാത്മാവ് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള് അങ്ങനെയുള്ള ബുദ്ധിക്കാരെ എന്ത് ബുദ്ധിയെന്നാണ് പറയുക? ആദ്യമാദ്യം അവര് ഇത് തീര്ച്ചയായും മനസ്സിലാക്കേണ്ടതാണ്, അതായത് ഈ അനാദിയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ സൃഷ്ടിനാടകം ഓട്ടോമാറ്റിക്കായി നടന്നുകൊണ്ടിരിക്കയാണ്. അതോടൊപ്പം അവര് ഇതും പറയുന്നു ഇതെല്ലാം പരമാത്മാവ് തന്നെയാണ് ചെയ്യുന്നത്. പരമാത്മാവിനെ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണെന്ന് പറയുന്നത് പിന്നെ ഏത് അസ്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്? ഇപ്പോള് ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കേണ്ടതാണ്. ആദ്യമേ തന്നെ ഇത് മനസ്സിലാക്കണം അതായത് ഈ സൃഷ്ടിയുടെ അനാദി നിയമമുണ്ടല്ലോ അത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്, പരമാത്മാവ് അനാദിയാണ് എന്നത് പോലെ ഈ ചക്രവും ആദി മുതല് അന്തിമം വരെ അവിനാശിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ബീജത്തില് വൃക്ഷത്തിന്റെ ജ്ഞാനം അടങ്ങിയിട്ടുള്ളതാണ്, വൃക്ഷത്തില് ബീജവും അടങ്ങിയിട്ടുള്ളതാണ്, രണ്ടും കമ്പൈന്റാണ്, രണ്ടും അവിനാശിയാണ്, പിന്നെ ബീജത്തിന്റെ ജോലിയെന്താണ്, ബീജം വിതക്കുക വൃക്ഷം മുളക്കുക. അഥവാ ബീജം വിതക്കുന്നില്ലായെങ്കില് വൃക്ഷം ഉണ്ടാവുകയില്ല. അതിനാല് പരമാത്മാവും സ്വയം ഈ മുഴുവന് സൃഷ്ടിയുടെ ബീജരൂപമാണ്, മാത്രമല്ല പരമാത്മാവിന്റെ പാര്ട്ടാണ് ബീജം വിതക്കുക എന്നത്. പരമാത്മാവ് തന്നെയാണ് പറയുന്നത് ഞാന് പരമാത്മാവ് തന്നെയാണ്, അതിനാലാണ് ബീജം വിതക്കുന്നത്, അല്ലെങ്കില് ബീജവും വൃക്ഷവും അനാദിയാണ്, അഥവാ ബീജം വിതക്കുന്നില്ലായെങ്കില് വൃക്ഷം എങ്ങിനെയാണ് ഉണ്ടാവുക! എന്റെ പേര് തന്നെ പരമാത്മാവ് എന്നാകുന്നത് അപ്പോഴാണ് എപ്പോഴാണോ എന്റെ കര്ത്തവ്യം പരമമാകുന്നത് . ഞാന് സ്വയം പാര്ട്ട്ധാരിയായി ബീജം വിതക്കുന്നു, എന്റെ സൃഷ്ടി അത് തന്നെയാണ്. സൃഷ്ടിയുടെ ആദിയിലും ചെയ്യുന്നു, അന്തിമത്തിലും ചെയ്യുന്നു, ഞാന് ചെയ്യുന്നവനായി ബീജം വിതക്കുന്നു, ആദിയിലും ചെയ്യുന്നു, ബീജം വിതക്കുന്ന സമയത്ത് പിന്നീട് അവസാനത്തെ ബീജവും വരുന്നു പിന്നെ മുഴുവന് വൃക്ഷവും ബീജത്തിന്റെ ശക്തി ആര്ജ്ജിക്കുന്നു. ബീജം എന്നതിന്റെ ഉദ്ദേശ്യം സൃഷ്ടി നിര്വ്വഹിക്കുക പിന്നെ അതിന്റെ വിനാശം നടത്തുക, ഇതിനെത്തന്നെയാണ് പറയുന്നത് പരമാത്മാവ് എല്ലാം ചെയ്യുന്നുവെന്ന്. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top