31 July 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
30 July 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
യഥാര്ത്ഥമായ ചാര്ട്ടിന്റെ അര്ത്ഥമാണ്- ഉന്നതിയും പരിവര്ത്തനവും
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ബാപ്ദാദ തന്റെ വിശ്വ നവ-നിര്മ്മാതാവായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ ദിനം പുതു വര്ഷത്തിന്റെ ആരംഭത്തെ ലോകത്തില് നാല് ഭാഗത്തും ആഘോഷിക്കുന്നു. എന്നാല് അവര് പുതു വര്ഷം ആഘോഷിക്കുന്നു, നിങ്ങള് ബ്രാഹ്മണാത്മാക്കള് പുതിയ സംഗമയുഗത്തിലെ ഓരോ ദിനത്തെയും പുതിയാണെന്ന് മനസ്സിലാക്കി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. അവര് ഒരു ദിവസം ആഘോഷിക്കുന്നു, നിങ്ങള് ഓരോ ദിനത്തിലും പുതിയ അനുഭവം ചെയ്യുന്നു. അത് പരിധിയുള്ള വര്ഷ്തതിന്റെ ചക്രമാണ്, ഇത് പരിധിയില്ലാത്ത സൃഷ്ടി ചക്രത്തിന്റെ പുതിയ സംഗമയുഗമാണ്. സംഗമയുഗം മുഴുവന് യുഗങ്ങളിലും സര്വ്വ പ്രകാരത്തിലുള്ള നവീനത കൊണ്ടു വരുന്ന യുഗമാണ്. നിങ്ങളെല്ലാവരും അനുഭവം ചെയ്യുന്നുണ്ട്- സംഗമയുഗീ ബ്രാഹ്മണ ജീവിതം പുതിയ ജീവിതമാണ്. പുതിയ ജ്ഞാനത്തിലൂടെ പുതിയ മനോഭാവന, പുതിയ ദൃഷ്ടി, പുതിയ സൃഷ്ടിയില് വന്നു കഴിഞ്ഞു. ദിനം-രാത്രി, സദാ ഓരോ സെക്കന്റും പുതിയതായി അനുഭവപ്പെടുന്നു. സംബന്ധവും എത്രയോ പുതിയതായി! പഴയ സംബന്ധവും ബ്രാഹ്മണ സംബന്ധവും തമ്മില് എത്ര വ്യത്യാസമുണ്ട്. പഴയ സംബന്ധങ്ങളുടെ ലിസ്റ്റ് സ്മൃതിയില് കൊണ്ടു വരൂ- എത്ര വലുതാണ്. എന്നാല് സംഗമയുഗീ പുതിയ യുഗത്തിന്റെ പുതിയ സംബന്ധം എത്രയുണ്ട്? നീളമേറിയ ലിസ്റ്റാണോ? ബാപ്ദാദായും സഹോദരി സഹോദരന്മാരും- എത്ര നിസ്വാര്ത്ഥമായ സ്നേഹത്തിന്റെ സംബന്ധമാണ്. അത് അനേക സ്വാര്ത്ഥതയുടെ സംബന്ധമാണ്. അപ്പോള് പുതിയയുഗം, ചെറിയ അഥവാ പുതിയ ബ്രാഹ്മണ ലോകം തന്നെ വളരെ പ്രിയപ്പെട്ടതാണ്.
ലോക്തതിലുള്ളവര് ഒരു ദിവസം പരസ്പരം ആശംസകള് നല്കുന്നു, നിങ്ങളെന്താണ് ചെയ്യുന്നത്? ബാപ്ദാദ എന്ത് ചെയ്യുന്നു? ഓരോ സെക്കന്റ്, സദാ, സര്വ്വാത്മാക്കളെ പ്രതി ശുഭ ഭാവന, ശുഭ കാമനയുടെ ആശംസകള് നല്കുന്നു. ആര്ക്കെങ്കിലും ഏതെങ്കിലും ഉത്സവ ദിനത്തില് ആശംസകള് നല്കുമ്പോള് എന്ത് പറയുന്നു? സന്തോഷത്തോടെയിരിക്കൂ, സുഖിയായിട്ടിരിക്കൂ, ശക്തിശാലിയായിട്ടിരിക്കൂ, ആരോഗ്യശാലിയായിട്ടിരിക്കൂ. അപ്പോള് നിങ്ങള് സദാ എന്ത് സേവനമാണ് ചെയ്യുന്നത്? ആത്മാക്കള്ക്ക് പുതിയ ജീവിതം നല്കുന്നു. നിങ്ങള് എല്ലാവര്ക്കും ബാപ്ദാദ പുതിയ ജീവിതം നല്കിയിട്ടില്ലേ. ഈ ജീവിതത്തില് ഈ സര്വ്വ ആശംസകളും സദാ കാലത്തേക്ക് ലഭിക്കുന്നു. നിങ്ങളേപോലെ സൗഭാഗ്യശാലികള്, സന്തോഷത്തിന്റെ ഖജനാവ് കൊണ്ട് സമ്പന്നം, സദാ സുഖി മറ്റാരെങ്കിലും ഉണ്ടാകുമോ. ഈ നവീനതയുടെ വിശേഷത നിങ്ങളുടെ ദേവതാ ജീവിതത്തിലുമില്ല. അതിനാല് സദാ സ്വതവേ തന്നെ ബാപ്ദാദായിലൂടെ ആശംസകള് അഥവാ ഗ്രീറ്റിംഗ്സ് ലഭിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിലുള്ളവര് നൃത്തം ചെയ്യുന്നു, പാടുന്നു, എന്തെങ്കിലും കഴിക്കുന്നു. നിങ്ങളെന്താണ് ചെയ്യുന്നത്? ഓരോ സെക്കന്റും നൃത്തം ചെയ്യുന്നു, പാടിക്കൊണ്ടിരിക്കുന്നു, എല്ലാ ദിവസവും ബ്രഹ്മാഭോജനം കഴിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യര് പാര്ട്ടികള് ക്രമീകരിക്കുന്നു, നിങ്ങളുടെ സംഘഠനയില് സദാ പാര്ട്ടികള് നടന്നു കൊണ്ടിരിക്കുന്നു. പാര്ട്ടികളില് മിലനം ചെയ്യാറുണ്ടല്ലോ. നിങ്ങള് ബ്രാഹ്മണരുടേത് അമൃതവേള മുതല് മിലനം ആരംഭിക്കുന്നു. ആദ്യം ബാപ്ദാദയുമായി മിലനം ചെയ്യുന്നു, ഒന്നുമായി അനേക സംബന്ധങ്ങളിലൂടെയും സ്വരൂപങ്ങളിലൂടെയും ആഘോഷിക്കുന്നു. പിന്നെ പരസ്പരം ബ്രാഹ്മണര് ക്ലാസ്സ് ചെയ്യുമ്പോള് സംഘഠനയില് മിലനം ആഘോഷിക്കുന്നില്ലേ, മുരളി കേട്ട്-കേട്ട് നൃത്തം ചെയ്യുന്നു, പാടുന്നു. സദാ ഉത്സാഹം നിറഞ്ഞ ജീവിതത്തില് പറന്നു കൊണ്ടിരിക്കുന്നു. ബ്രാഹ്മണ ജീവിതത്തിന്റെ ശ്വാസം തന്നെ ഉത്സാഹമാണ്. ഉത്സാഹം കുറയുന്നുവെങ്കില് ബ്രാഹ്മണ ജീവിതം ജീവിക്കാന് രസമില്ല. ശരീരത്തില് ശ്വാസത്തിന്റെ ഗതി യഥാര്ത്ഥമായി നടക്കുന്നുവെങ്കില് ആരോഗ്യശാലിയെന്ന് പറയുന്നു. ഇടയ്ക്ക് തീവ്രതയിലും ഇടയ്ക്ക് പതുക്കെയുമാണെങ്കില് ആരോഗ്യശാലിയെന്ന് പറയില്ല. ബ്രാഹ്മണ ജീവിതം അര്ത്ഥം ഉത്സാഹം, നിരാശയില്ല. സര്വ്വ ആഗ്രഹങ്ങളും പൂര്ത്തീകരിക്കുന്ന ബാബയുടേതായിയെങ്കില് നിരാശ എവിടെ നിന്നു വരുന്നു? നിങ്ങളുടെ കര്ത്തവ്യം തന്നെയാണ്- നിരാശരായവരെ പോലും ആശയുള്ളവരാക്കി മാറ്റുകയെന്ന്. ഇത് തന്നെയല്ലേ സേവനം. ഇത് ലോക്തതിലെ പരിധിക്കനുസരിച്ച് നിങ്ങളും ആ ദിനത്തിന് മഹത്വം നല്കി കൊണ്ടിരിക്കുന്നു. പുതിയ ലോകത്തിനെ കുറിച്ചുള്ള ജ്ഞാനവും ഇപ്പോഴാണ് നിങ്ങള്ക്കുള്ളത്. അവിടെ പുതിയ ലോകത്തില് പുതയതിനെ കുറിച്ചും പഴയതിനെ കുറിച്ചുമുള്ള അറിവില്ല. പുതിയ യുഗത്തില് പുതിയ ലോകം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.
സര്വ്വരും തപസ്യാ വര്ഷത്തില് തപസ്യയിലൂടെ സ്വയത്തില് അലൗകീക നവീനത കൊണ്ടു വന്നോ അതോ അതേ പഴയ ചലനമാണോ? ഏതാണ് പഴയ ചലനം? യോഗ നല്ലതാണ്, അനുഭവവും നല്ലതാണ്, മുന്നോട്ടും പൊയ്ക്കൊണ്ടിരിക്കുന്നു, ധാരണയിലും വളരെ വ്യത്യാസമുണ്ട്, വളരെ നല്ല ശ്രദ്ധയുമുണ്ട്, സേവനത്തിലും വളരെ അഭിവൃദ്ധിയുണ്ട്….പക്ഷെ, പക്ഷെ എന്ന വാല് ഉണ്ടാകുന്നു. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സംഭവിക്കുന്നു. ഈ ഇടയ്ക്കിടയ്ക്ക് എന്നതിന്റെ വാല് എപ്പോള് സമാപ്തമാകും? തപസ്യാ വര്ഷത്തില് ഈ നവീനത കൊണ്ടു വരൂ. പുരുഷാര്ത്ഥം അഥവാ സേവനത്തിന്റെ സഫലതയുടെ, സന്തുഷ്ടതയുടെ ശതമാനം ഇടയ്ക്ക് വളരെ ഉയര്ന്നതും ഇടയ്ക്ക് വളരെ താഴ്ന്നതും- ഇത് സദാ ശ്രേഷ്ഠമായ ശതമാനത്തിന്റെ നവീനത കൊണ്ടു വരൂ. ഇന്നത്തെ കാലത്തെ ഡോക്ടേഴ്സ് കൂടുതല് എന്താണ് ചെക്ക് ചെയ്യുന്നത്? ഏറ്റവും കൂടുതല് ഇന്ന് ബ്ലഡ് പ്രഷര് ചെക്ക് ചെയ്യുന്നു. ബ്ലഡ്ഡിന്റെ പ്രഷര് ഇടയ്ക്ക് കൂടുതലും ഇടയ്ക്ക് കുറവുമാണെങ്കില് എന്ത് സംഭവിക്കും? അതിനാല് ബാപ്ദാദ പുരുഷാര്ത്ഥത്തിന്റെ പ്രഷര് നോക്കുന്നു, വളരെ നന്നായി പോകുന്നുണ്ട് എന്നാല് ഇടയ്ക്കിടയ്ക്ക് കുതിച്ചുയരുന്നു. ഈ ഇടയ്ക്കിടയ്ക്ക് എന്ന ശബ്ദം സമാപ്തമാക്കൂ. ഇപ്പോള് സര്വ്വരും സമ്മാനം നേടുന്നതിനുള്ള തയ്യാറെടുപ്പാണ് ചെയ്തു കൊണ്ടിരിക്കുകയല്ലേ? ഈ മുഴുവന് സഭയിലുള്ളവരില് ഞാന് സമ്മാനം നേടും എന്നുള്ളവര് ആരൊക്കെയുണ്ട്? ഇടയ്ക്കിടയ്ക്ക് എന്നുള്ളവര് സമ്മാനം നേടുമോ? സമ്മാനം നേടുന്നതിന് മുമ്പ് ഈ വിശേഷത കാണൂ- ഈ 6 മാസത്തിനുള്ളില് മൂന്ന് പ്രകാരത്തിലുള്ള സന്തുഷ്ടത പ്രാപ്തമാക്കിയോ? ആദ്യത്തേത്- സ്വയം തന്നെ സാക്ഷിയായി ചെക്ക് ചെയ്യൂ- സര്വ്വരുടെയും ചാര്ട്ടില്, സ്വയം സത്യമായ മനസ്സ് കൊണ്ട്, സത്യമായ ഹൃദയം കൊണ്ട് സന്തുഷ്ടരാണോ?
രണ്ടാമത്- ബാപ്ദാദ ഏത് വിധിപൂര്വ്വമാണോ ഓര്മ്മയുടെ ശതമാനം ആഗ്രഹിക്കുന്നത് അങ്ങനെ വിധി പൂര്വ്വം മനസ്സാ-വാചാ- കര്മ്മണാ, സമ്പര്ക്കത്തില് ചാര്ട്ട് സമ്പൂര്ണ്ണമായിരുന്നോ? അര്ത്ഥം ബാബയുടെ സന്തുഷ്ടമാകണം.
മൂന്നാമത്- ബ്രാഹ്മണ പരിവാരം എന്റെ ശ്രേഷ്ഠമായ യോഗീ ജീവിതത്തില് സന്തുഷ്ടമാണോ? അതിനാല് മൂന്ന് പ്രകാരത്തിന്റെ സന്തുഷ്ടതയുടെ അനുഭവം ചെയ്യുക അര്ത്ഥം സമ്മാനത്തിന് യോഗ്യനാകുക. വിധി പൂര്വ്വം ആജ്ഞാകാരിയായി ചാര്ട്ട് വയ്ക്കുന്നതിന്റെ ആജ്ഞ പാലിച്ചുവോ? അങ്ങനെയുള്ള ആജ്ഞാക്കാരിക്കും മാര്ക്ക് ലഭിക്കുന്നു. പക്ഷെ സമ്പൂര്ണ്ണമായി മാര്ക്ക് ലഭിക്കുന്നത് അവര്ക്കാണ് ആരാണോ ആജ്ഞാകാരിയായി ചാര്ട്ട് വയ്ക്കുന്നതിനോടൊപ്പം പുരുഷാര്ത്ഥത്തിന്റെ വിധിയുടെയും വൃദ്ധിയുടെയും മാര്ക്ക് നേടുന്നത്. ആരെല്ലാം ഈ നിയമങ്ങള് പാലിച്ചു, ആരാണോ കൃത്യമായ രീതിയിലൂടെ ചാര്ട്ട് എഴുതിയത്, അവരും ബാപ്ദാദായിലൂടെ ബ്രാഹ്മണ പരിവാരത്തിലൂടെ ആശംസകള് നേടുന്നതിന് പാത്രമാകുന്നു. എന്നാല് സമ്മാനം നേടുന്നതിന് യോഗ്യതയുള്ളവര് സര്വ്വരുടെയും സന്തുഷ്ടതയുടെ ആശംസകള് നേടുന്നതിന് പാത്രമാണ്. യഥാര്ത്ഥമായ തപസ്യയുടെ ലക്ഷണമാണ്- കര്മ്മം, സംബന്ധം, സംസ്ക്കാരം- മൂന്നിലും നവീനതയുടെ വിശേഷത സ്വയത്തിലും അനുഭവപ്പെടും മറ്റുള്ളവര്ക്കും അനുഭവമുണ്ടാകും. യഥാര്ത്ഥമായ ചാര്ട്ടിന്റെ അര്ത്ഥം തന്നെയാണ് ഓരോ വിഷയത്തിലും ഉന്നതി അനുഭവപ്പെടണം, പരിവര്ത്തനം അനുഭവപ്പെടണം. പരിതസ്ഥിതികള് ബ്രാഹ്മണ ജീവിതത്തില് വ്യക്തിയിലൂടെയോ പ്രകൃതിയിലൂടെയോ മായയിലൂടെയോ വരിക തന്നെ വേണം. എന്നാല് സ്വ സ്ഥിതിയുടെ ശക്തി പരിതസ്ഥിതിയുടെ പ്രഭാവത്തെ മനോരജ്ഞനത്തിന്റെ ദൃശ്യങ്ങള് മുന്നില് വന്നു പോയിയെന്ന പോലെ സമാപ്തമാക്കുന്നു. സങ്കല്പത്തില് പരിതസ്ഥിതിയുടെ ചഞ്ചലതയുടെ അനുഭവമുണ്ടാകരുത്. ഓര്മ്മയുടെ യാത്ര സഹജമായിരിക്കണം, ശക്തിശാലിയുമായിരക്കണം. ശക്തിശാലി ഓര്മ്മ ഒരു സമയത്ത് ഡബിള് അനുഭവമുണ്ടാക്കുന്നു. ഒരു ഭാഗത്ത് ഓര്മ്മ അഗ്നിയായി ഭസ്മമാക്കുന്നതിന്റെ കാര്യം ചെയ്യുന്നു, പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യം ചെയ്യുന്നു, മറു ഭാഗത്ത് സന്തോഷത്തിന്റെയും ഭാര രഹിതമായ സ്ഥിതിയുടെയും അനുഭവം ചെയ്യിക്കുന്നു. അങ്ങനെ വിധി പൂര്വ്വം ശക്തിശാലി ഓര്മ്മയെ തന്നെയാണ് യഥാര്ത്ഥമായ ഓര്മ്മയെന്ന് പറയുന്നത്. എന്നാലും ബാപ്ദാദ കുട്ടികളുടെ ഉണര്വ്വിനെയും താല്പര്യത്തെയും കണ്ട് സന്തോഷിക്കുന്നു. ഭൂരിപക്ഷം പേര്ക്കും ലക്ഷ്യം നന്നായി സ്മൃതിയിലുണ്ട്. സ്മൃതിയില് നല്ല നമ്പര് ഉണ്ട്. സ്മൃതിയോടൊപ്പം ശക്തി, അതില് നമ്പര്വാറാണ്. സ്മൃതിയും ശക്തിയും, രണ്ടും ഒപ്പത്തിനൊപ്പം ഉണ്ടാകണം- ഇതിനെയാണ് നമ്പര്വണ് സമ്മാനത്തിന് യോഗ്യതയുള്ളവര് എന്ന് പറയുന്നത്. സ്മൃതി സദാ ഉണ്ടാകണം, ശക്തി ഇടയ്ക്കിടയ്ക്ക് അഥവാ ശതമാനമായിട്ടിരിക്കുക- ഇങ്ങനെയുള്ളവരെ നമ്പര്വാറിന്റെ ലിസ്റ്റിലെന്നേ പറയൂ. മനസ്സിലായോ! കൃത്യമായി ചാര്ട്ട് വയ്ക്കുന്നവരുടെയും പേരുകളുടെ മാലയുണ്ടാകുന്നു. ഇപ്പോഴും വളരെ സമയമില്ലാ പക്ഷെ കുറച്ച് സമയം ഉണ്ടായിരുന്നു, ഈ കുറച്ച് സമയത്തിനുള്ളിലും വിധി പൂര്വ്വം പുരുഷാര്ത്ഥത്തിന്റെ അഭിവൃദ്ധി ചെയ്ത് തന്റെ മനസ്സ്-ബുദ്ധി-കര്മ്മം, സംബന്ധത്തെ സദാ അചഞ്ചലവും സുദൃഢവുമാക്കി അതിനാല് ഈ കുറച്ച് സമയത്തെ അചഞ്ചലും സുദൃഢവുമായ സ്ഥിതിയുടെ പുരുഷാര്ത്ഥം മുന്നോട്ട് പോകവേ വളരെ ഉപയോഗത്തില്പ്പെടും, സഫലതയുടെ സന്തോഷം സ്വയവും അനുഭവിക്കാന് സാധിക്കും, മറ്റുള്ളവരിലൂടെയും സന്തുഷ്ടതയുടെ ആശീര്വാദം പ്രാപ്തമാക്കി കൊണ്ടിരിക്കും അതിനാല് സമയം കഴിഞ്ഞു പോയി എന്ന് മനസ്സിലാക്കരുത്, എന്നാല് ഇപ്പോഴും വര്ത്തമാനവും ഭാവിയും ശ്രേഷ്ഠമാക്കാന് സാധിക്കും.
ഇപ്പോഴും വിശേഷിച്ച് സ്മൃതി മാസം എക്സ്ട്രാ വരദാനം പ്രാപ്തമാക്കുന്നതിനുള്ള മാസമാമ്. തപസ്യാ വര്ഷത്തിന്റെ അവസരം ലഭിച്ചിരിക്കുന്നത് പോലെ സ്മൃതി മാസ്തതിന്റെ വിശേഷ അവസരമാണിത്. ഈ മാസത്തെ 30 ദിനവും സഹജവും, സ്വത്യും, ശക്തിശാലിയും, വിജയി ആത്മാവാണെന്ന അനുഭവം ചെയ്തുവെങ്കില് ഇതും സദാ കാലത്തേക്ക് നാച്ചുറല് സംസ്ക്കാരമാക്കുന്നതിന്റെ ഗിഫ്റ്റ് പ്രാപ്തമാക്കാന് സാധിക്കും. എന്ത് തന്നെ വന്നാലും, എന്ത തന്നെ സംഭവിച്ചാലും, പരിതസ്ഥിതിയാകുന്ന വലുതിലും വച്ച് വലിയ പര്വ്വതം പോലും വന്നാലും, സംസ്ക്കാരത്തിന്റെ ഉരസലിന്റെ മേഘങ്ങള് വന്നാലും, പ്രകൃതിയുടെ പരീക്ഷ വന്നാലും അംഗദന് സമാനം മനസ്സും ബുദ്ധിയുമാകുന്ന പാദം കുലുങ്ങരുത്, അചഞ്ചലമായിരിക്കണം. കഴിഞ്ഞ് പോയതില് എന്തെങ്കിലും ചഞ്ചലതയുണ്ടായിയെങ്കില് അതിനെ സങ്കല്പത്തില് പോലും സ്മൃതിയില് പോലും കൊണ്ടു വരരുത്. വിരാമ ബിന്ദുവിടണം. വര്ത്തമാനത്തെ ബാബയ്ക്ക് സാമനം ശ്രേഷ്ഠം, സഹജവുമാക്കണം, ഭാവിയെ സദാ സഫലതയുടെ അധികാരത്തിലൂടെ കാണണം. ഈ വിധിയിലൂടെ സിദ്ധിയെ പ്രാപ്തമാക്കണം. നാളെ മുതലല്ല, ഇപ്പോള് മുതലേ ചെയ്യണം. സ്മൃതി മാസത്തെ കുറച്ച് സമയത്തെ വളരെക്കാലത്തെ സംസ്ക്കാരമാക്കൂ. ഈ വിശേഷ വരദാനം വിധി പൂര്വ്വം പ്രാപ്തമാക്കണം. വരദാനത്തിന്റെ അര്ത്ഥം അലസരാകൂ എന്നല്ല. അലസരാകരുത്, എന്നാല് സഹജമായ പുരുഷാര്ത്ഥിയാകമം. ശരി.
കുമാരിമാരുടെ സംഘഠനയാണ് ഇരിക്കുന്നത്. മുന്നിലിരിക്കുന്നതിനുള്ള അവസരം എന്ത് കൊണ്ട് ലഭിച്ചിരിക്കുന്നു? സദാ മുന്നിലായിരിക്കണം അതിനാല് മുന്നിലിരിക്കുന്നതിനുള്ള അവസരം ലഭിച്ചിരിക്കുന്നു. മനസ്സിലായോ. പാകമായ ഫലമായി മുന്നോട്ടു വരണം, പാകമാകാത്തവരായി വീണ് പോകരുത്. സര്വ്വരും പഠിത്തം പൂര്ത്തിയാക്കി സെന്ററില് പോകുമോ അതോ വീട്ടിലേക്ക് പോകുമോ? അച്ഛനും അമ്മയും വരൂ എന്ന് പറഞ്ഞാല് എന്ത് ചെയ്യും? സ്വയം ധൈര്യം ഉണ്ടെങ്കില് ആര്ക്കും നമ്മളെ തടയാന് സാധിക്കില്ല. കുറേശ്ശേ ആകര്ഷണമുണ്ടെങ്കില് തടയുന്നവര് നമ്മെ തടയും. നവ വര്ഷം ആഘോഷിക്കുന്നതിന് സര്വ്വരും ഓടി പാഞ്ഞ് വന്നിരിക്കുന്നു. പുതിയ വര്ഷം ആഘോഷിക്കുക അര്ത്തം സമയത്തെ സദാ പുതിയതാക്കുക. സദാ സ്വയത്തില് ആത്മീയ നവീനത കൊണ്ടു വരിക.
നാല് ഭാഗത്തുമുള്ള സര്വ്വ സ്നേഹി, സഹയോഗി കുട്ടികളും ഇന്നത്തെ ദിനത്തിന്റെ മഹത്വത്തെ മനസ്സിലാക്കി വിശേഷിച്ചും ഹൃദയം കൊണ്ട് അഥവാ കത്തുകളിലൂടെ അഥവാ കാര്ഡുകളിലൂടെ വിശേഷ ഓര്മ്മ നല്കി കൊണ്ടിരിക്കുന്നു. ബാപ്ദാദായുടെയടുത്ത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ തന്നെയെത്തുന്നു. എഴുതുന്നതിന് മുമ്പേ എത്തി ചേരുന്നു. സങ്കല്പിച്ചൂ എത്തി ചേര്ന്നു അതിനാല് ചില കുട്ടികളുടെയും സഹയോഗികളുടെയും കാര്ഡ് പിന്നീടാണ് എത്തുന്നത് എന്നാല് ബാപ്ദാദ ആദ്യമേ തന്നെ സര്വ്വര്ക്കും പുതിയ യുഗത്തില് പുതിയ ദിനം ആഘോഷിക്കുന്നതിന്റെ ആശംസകള് നല്കി കൊണ്ടിരിക്കുന്നു. ഏതെങ്കിലും വിശേഷ പ്രോഗ്രാം നടക്കുമ്പോള് ഇന്നത്തെ കാലത്തെയാളുകള് എന്താണ് ചെയ്യുന്നത്? തന്റെ ടി വി ഓണ് ചെയ്ത് ഇരിക്കുന്നു. സര്വ്വ ആത്മീയ കുട്ടികളും തന്റെ ബുദ്ധിയുടെ ദൂരദര്ശന്റെ സ്വിച്ച് ഓണ് ചെയ്ത് ഇരിക്കുന്നു. ബാപ്ദാദ നാല് ഭാഗത്തുമുള്ള ആശംസകള്ക്ക് പാത്രമായ കുട്ടികള്ക്ക് സദാ ഓരോ സെക്കന്റിന്റെ ആശീര്വാദം തിരിച്ച് നല്കി കൊണ്ടിരിക്കുന്നു. സദാ സമയത്തെ ഓര്മ്മയും, സ്നേഹവും ഈ ആശീര്വാദം കുട്ടികളുടെ ഹൃദയത്തിന്റെ ഉണര്വ്വിനെയും ഉത്സാഹത്തെയും വര്ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനാല് സദാ സ്വയത്തെ സഹജ പുരുഷാര്ത്ഥി, സദാ പുരുഷാര്ത്ഥി, സദാ വിധിയിലൂടെ അഭിവൃദ്ധി പ്രാപ്തമാക്കുന്ന യോഗ്യരായ ആത്മാക്കളായി പറന്നു കൊണ്ടിരിക്കൂ.
അങ്ങനെ സദാ വര്ത്തമാനത്തെ ബാബയ്ക്ക് സമാനമാക്കുന്ന, ഭാവിയെ സഫലതാ സ്വരൂപമാക്കുന്ന ശ്രേഷ്ഠമായ ആശംസകള്ക്ക് പാത്രമായ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വരദാനം:-
തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തല ഭാരിക്കുന്നത്. ഉത്തരവാദി ബാബയാണ്, ഞാന് നിമിത്തം മാത്രമാണ്- ഈ സ്മൃതി ഭാര രഹിതമാക്കുന്നു അതിനാല് തന്റെ പുരുഷാര്ത്ഥത്തിന്റെ ഭാരം, സേവനത്തിന്റെ ഭാരം, സംബന്ധ സമ്പര്ക്കം നിറവേറ്റുന്നതിന്റെ ഭാരം…സര്വ്വ ചെറിയ ചെറിയ ഭാരങ്ങള് ബാബയ്ക്ക് നല്കി ഭാര രഹിതമാകൂ. കുറച്ചെങ്കിലും സങ്കല്പം വന്നു- എനിക്ക് ചെയ്യണം, എനിക്കേ ചെയ്യാന് സാധിക്കൂ, ഈ ഞാന് എന്ന ബോധം ഭാരമുള്ളതാക്കി മാറ്റുന്നു, വിനയവും ഉണ്ടായിരിക്കില്ല നിമിത്തമാണെന്ന് മനസ്സിലാക്കുമ്പോള് വിനയം എന്ന ഗുണം സ്വതേ വരുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!