31 July 2021 Malayalam Murli Today | Brahma Kumaris

31 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

30 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- നിങ്ങള്ക്ക് ഈ ലഹരിയുണ്ടായിരിക്കണം, നമ്മുടെ ബാബ വന്നിരിക്കുകയാണ്, നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനായി, നമ്മള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്.

ചോദ്യം: -

കര്മ്മത്തിന്റെ ഗുഹ്യമായ ഗതിയെ അറിയുന്നവര് ഏത് പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യും?

ഉത്തരം:-

ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം. കാരണം ഓര്മ്മയിലൂടെ മാത്രമെ പഴയ കണക്കുകളെല്ലാം ഇല്ലാതാവുകയുള്ളൂ എന്ന് അവര്ക്കറിയാം. അഥവാ ആത്മാവ് തന്റെ പഴയ കണക്കുകളെയും കര്മ്മഭോഗിനേയും ഇല്ലാതാക്കുന്നില്ലെങ്കില് ശിക്ഷകള് അനുഭവിക്കുകയും പദവി ഭ്രഷ്ടമാവുകയും ചെയ്യും എന്ന് അവര്ക്കറിയാം. അതിനനുസരിച്ചായിരിക്കും അവരുടെ പുനര്ജന്മവും .

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ബാപ്ദാദയുടെ സന്മുഖത്ത് വന്നു എന്ന് അറിയുമ്പോള് കുട്ടികള്ക്ക് അളവറ്റ സന്തോഷമുണ്ടാകുന്നു, മാത്രമല്ല 5000 വര്ഷത്തിനു ശേഷം വീണ്ടും ശിവബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നിരിക്കുകയാണ് എന്നും കുട്ടികള്ക്കറിയാം. എന്തിനാണ് വന്നിരിക്കുന്നത്? ഈ ലഹരിയാണ് കുട്ടികള്ക്കുള്ളത്. സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത് എന്ന് എല്ലാ കുട്ടികള്ക്കുമറിയാം. നമ്മളെ യോഗ്യരാക്കി മാറ്റുന്നു. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാനുള്ള യുക്തികള് വീണ്ടും വീണ്ടും പറഞ്ഞുതരുന്നു. യുക്തി വളരെ സഹജമാണ്. വളരെ സഹജമായ ഓര്മ്മയാണ് കുട്ടികളെ ബാബ പഠിപ്പിക്കുന്നത്. അജ്ഞാന കാലത്തില് പോലും അച്ഛന് ഒരു കുഞ്ഞുണ്ടായാല് പറയും, അവകാശി ജന്മമെടുത്തൂ എന്ന്. ഈ സമയം ബാബ വന്നാണ് നമ്മളെ ദത്തെടുക്കുന്നത് എന്ന് നിങ്ങള്ക്കറിയാം. നിങ്ങളെല്ലാവരും ശിവബാബയുടെ കുട്ടികള് തന്നെയാണ്. എന്നാല് ബാബ എങ്ങനെയാണ് നമ്മളെ തന്റേതാക്കി മാറ്റുന്നത്? എങ്ങനെയാണ് നമ്മളെ കേള്പ്പിക്കുന്നത്, എങ്ങനെയാണ് നമ്മള് കേള്ക്കുന്നത്! ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് ശിവബാബ പറയുന്നത്-ഞാന് നിങ്ങളുടെ അച്ഛനാണ്. നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. മുക്തിയിലേക്കും, ജീവന്മുക്തിധാമത്തിലേക്കും പതിതമായ നിങ്ങളുടെ ആത്മാവിന് പോകാന് സാധിക്കില്ല. നിങ്ങളെല്ലാവരും ഒരച്ഛന്റെ കുട്ടികളാണ്. എല്ലാവര്ക്കും അച്ഛന്റെ സമ്പത്തെടുക്കണം. ഒരുപാട് കുട്ടികളുണ്ട്. വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. ദത്തെടുത്തുകൊണ്ടേയിരിക്കുന്നു. അല്ലയോ ആത്മാക്കളേ, നിങ്ങള് ഇപ്പോള് എന്റെ സന്താനങ്ങളാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, പകുതി കല്പമായി ഓര്മ്മിച്ചിരുന്ന ബാബയെ നമുക്ക് ലഭിച്ചുകഴിഞ്ഞു. ഇത് ഒരിക്കലും മറക്കരുത്. പകുതി കല്പമായി ആത്മാവ് ഈ ശരീരത്തിലൂടെയാണ് ഓര്മ്മിച്ചു വന്നത്-അല്ലയോ പതിതപാവനാ, അല്ലയോ ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബ, കാരണം രാവണ രാജ്യമാണല്ലോ. ഞങ്ങള്ക്ക് വളരെ സുഖമാണ്, ഞങ്ങള്ക്ക് ഇത്രയും കോടികളുണ്ട്, ഇത്ര മില്ലുകളുണ്ട്, ഇത്രയും ഫാക്ടറികളെല്ലാമുണ്ട് എന്ന് ഇപ്പോള് കരുതുന്നുണ്ടെങ്കിലും ഇതെല്ലാം അല്പകാലത്തേക്ക് മാത്രമാണ്. അവസാനം ഒരുപാട് നിലവിളിക്കേണ്ടതായി വരും. ഒരുപാട് ഭാരിച്ച ദുഃഖമുണ്ടാകും. ഈ സമ്പാദ്യമെല്ലാം സെക്കന്റില് ഇല്ലാതാകും. സെക്കന്റിലാണ് നിങ്ങള്ക്ക് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നത്. സെക്കന്റിലാണ് ബാബ നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നത്. ഈ പഴയ ലോകം ഇല്ലാതാകും. യുദ്ധവും പ്രകൃതി ക്ഷോഭങ്ങളുമെല്ലാം ഉണ്ടാകും. വൃത്തിയാക്കണമല്ലോ. നിങ്ങള് ആത്മാവും ഇപ്പോള് പവിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികള് എത്ര പരിശ്രമിക്കന്നുണ്ടെന്നത്, ബാപ്ദാദ രണ്ടു പേര്ക്കും മനസ്സിലാക്കാന് സാധിക്കും. വളരെ കുറച്ചു പേര് മാത്രമെ ബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കാനുള്ള പരിശ്രമം ചെയ്യുന്നുള്ളൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ആത്മീയ അച്ഛന് നിരാകാരനാണ്, നമ്മള് ആത്മാക്കള് വിളിക്കുന്നത് നിരാകാരനെയല്ലേ. ബാബ പറയുന്നു- പതിതമായ നിങ്ങളുടെ ആത്മാവ് എങ്ങനെ പാവനമായി മാറും? പതിത-പാവനന് ഒരു ബാബയല്ലേ. വെള്ളത്തിന്റെ നദികള് പതിത-പാവനിയാണെങ്കില് പെട്ടെന്ന് പോയി മുങ്ങിക്കുളിച്ചു വരും. ഗംഗാ സ്നാനമെല്ലാം ഒരുപാട് ചെയ്യുന്നുണ്ട്, എന്നിട്ടും പതിതമായത് എന്തുകൊണ്ടാണ്? രാത്രിയും പകലും ഈ ലഹരി മാത്രമെയുള്ളൂ-പതിതപാവന സീതാറാം അര്ത്ഥം ഭക്തരെല്ലാവരുടെയും അല്ലെങ്കില് എല്ലാ സീതമാരുടെയും രക്ഷകന് ഒരു രാമനായ പരമപിതാ പരമാത്മാവാണ്. പതിത-പാവനനും, പതികളുടേയും പതി ഒരു ശിവബാബയാണ്. ബാബ വരുമ്പോഴാണ് പാവനമാക്കി മാറ്റുന്നത്. അതിനാല് ഇപ്പോള്ബാബ പറയുന്നു- എന്റെ ശ്രീമതമനുസരിച്ച് നിങ്ങള്ക്ക് നടക്കണം. വേറെ ആരുടേയും മതമനുസരിച്ച് നടക്കരുത്. ഭക്തി ചെയ്യുന്നതിലൂടെ ഭഗവാനെ ലഭിക്കുമെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. അങ്ങനെയാണെങ്കില്, ഭക്തരുടെ രക്ഷകന് വരുമെന്ന് എന്തുകൊണ്ടാണ് പറയുന്നത്! ഭക്തര്ക്ക് എന്ത് ആപത്താണ് ഉള്ളത് രക്ഷിക്കാന്? എന്തെങ്കിലും ആപത്ത് വരുമ്പോഴാണ് രക്ഷിക്കുന്നത്. ബാബ പറയുന്നു- നിങ്ങള് എത്ര ദുര്ഗതി പ്രാപിച്ചു. ഈ ഘോരമായ നരകത്തില് എല്ലാവരും ദുഃഖികളും രോഗികളുമാണ്. ഓരോ വീടുകളിലും എന്താണ് അവസ്ഥ എന്ന് നോക്കൂ! ദുഃഖം മാത്രമാണ് ഉള്ളത്. അതുകൊണ്ടാണ് വിളിക്കുന്നത്-ബാബാ, ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ എന്ന്. സദാ സുഖം ഭാരതത്തിലായിരുന്നു. ഇപ്പോള് ദുഃഖമാണ്. ഭാരതത്തിന്റെ കാര്യമാണ്. മറ്റെല്ലാ രാജ്യങ്ങളും വേറെയാണ്. അവരെല്ലാം വരുന്നത് പിന്നീടാണ്. ചിലര് 60 ജന്മം, മറ്റുചിലര് അതിനെക്കാളും കുറഞ്ഞ ജന്മവും എടുക്കുന്നു. 84 ജന്മങ്ങളും ദേവതാ ധര്മ്മത്തിലുള്ളവരാണ് എടുക്കുന്നത്. ഈ കണക്കനുസരിച്ച് പകുതി കല്പത്തിനു ശേഷം വരുന്നവര് 84ന്റെ പകുതി ജന്മം എടുക്കേണ്ടി വരും. എല്ലാവരും 84ന്റെ ചക്രം കറങ്ങും, അങ്ങനെയല്ല. മനുഷ്യര്ക്ക് വായില് വരുന്നതാണ് പറയുന്നത്. നിങ്ങള് കുട്ടികള് ബാബയിലൂടെ അവിനാശിയായ ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ്. രത്നങ്ങള് വളരെ അമൂല്യമാണ്. ബാബ മനസ്സിലാക്കിതരുന്നത് വളരെ സഹജമായിട്ടാണ്. നിങ്ങളാണ് വിളിച്ചിരുന്നത്-അല്ലയോ പതിത-പാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. അതിനാല് ഇപ്പോള്ബാബ വന്നിരിക്കുകയാണ്. നമ്മള് പാവനമായി മാറിയാല് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും എന്ന് ഇപ്പോള് നമ്മള് മനസ്സിലാക്കുന്നുണ്ട്. ശിവബാബ നമ്മളെ കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയും, കല്ലുകളുടെ നാഥനില് നിന്നും പവിഴനാഥനുമാക്കി മാറ്റാന് വന്നിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലെ ചിത്രങ്ങളെല്ലാം കല്ലുകൊണ്ട് ഉണ്ടാക്കിയതാണ്. കല്ലിന്റെ മുന്നിലാണ് തലയിട്ടുടക്കുന്നത്. ബാബ പറയുന്നു-നിങ്ങള് എത്ര പ്രയത്നിച്ചാലും, ഒരു പ്രയോജനവുമില്ല. മുമ്പെല്ലാം നിങ്ങള് ബലിയര്പ്പിക്കാറുണ്ടായിരുന്നു. എന്നിട്ടും എന്താണ് ലാഭമുണ്ടായത്? കൂടിപ്പോയാല് ദേവിയുടെ സാക്ഷാത്കാരമുണ്ടാകും. പിന്നീട്, പഴയതു പോലെ തന്നെയായിരിക്കും. പതിത-പാവനനായ ബാബ ഒരു തവണയാണ് സംഗമയുഗത്തില് വരുന്നത്. സത്യയുഗത്തില് ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളൊന്നുമില്ല. ബാബ കഴുത്തറുക്കുന്നതിനോ, ഇത് ചെയ്യൂ..എന്നൊന്നും പറയുന്നില്ല. ഭക്തിമാര്ഗ്ഗത്തില് അനേക പ്രകാരത്തില് നിങ്ങള് എന്തെല്ലാമാണ് ചെയ്യുന്നത്? മുമ്പെല്ലാം ദേവിമാര്ക്ക് മനുഷ്യരെ ബലി നല്കാറുണ്ടായിരുന്നു. ബാബ പറയുന്നു-നിങ്ങള് നല്ലവരായിരുന്നപ്പോള് ദേവതകളായിരുന്നു. ഇപ്പോള് എത്ര കല്ലുബുദ്ധികളായി മാറിയിരിക്കുന്നു. നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കിയിരുന്നില്ലേ. സ്വര്ണ്ണത്തിന്റെയും വജ്ര-വൈഡൂര്യങ്ങളുടേയും എത്ര അളവറ്റ ധനമുണ്ടായിരുന്നു. അതെല്ലാം എന്ത് ചെയ്തു? ഇപ്പോള് നിങ്ങള് എത്ര ദുഃഖികളായി മാറിക്കഴിഞ്ഞു. വാസ്തവത്തില് നിങ്ങള് ദേവി-ദേവതാ ധര്മ്മത്തിലുള്ളവരായിരുന്നില്ലേ. ഇപ്പോള് കേവലം രജോയിലേക്കും തമോ അവസ്ഥയിലേക്കും വന്നിരിക്കുകയാണ്. നിങ്ങള് ദേവതാ ധര്മ്മത്തിലുള്ള വരായിരുന്നു, പിന്നെ എന്തിനാണ് സ്വയത്തെ ഹിന്ദു എന്ന് പറയുന്നത്? മറ്റെല്ലാ ധര്മ്മത്തിലുള്ളവരും അവനവന്റെ ധര്മ്മത്തിലുള്ളവരെയാണ് അംഗീകരിക്കുന്നത്. ധര്മ്മം ഒന്നു മാത്രമാണല്ലോ ഉളളത്. മുസ്ലീങ്ങളുടെത് മുസ്ലീം ധര്മ്മവും, ക്രിസ്ത്യാനികളുടെത് ക്രിസ്ത്യന് ധര്മ്മവുമായാണ് അറിയപ്പെടുന്നത്. നിങ്ങള്ക്കെന്താണ് സംഭവിച്ചത്? നിങ്ങള് വളരെ സുഖിയും പവിത്രവും സമ്പൂര്ണ്ണ നിര്വ്വികാരി കളുമായിരുന്നു. ഇപ്പോള്എത്ര വികാരിയായി മാറിയിരിക്കുന്നു. നമ്മള് സമ്പൂര്ണ്ണ നിര്വ്വികാരിയായിരുന്നു. പിന്നീട് എങ്ങനെയാണ് സമ്പൂര്ണ്ണ വികാരിയായി മാറിയത് എന്ന് ആര്ക്കും അറിയില്ല? 84 ജന്മങ്ങള് എടുത്ത് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറി. ഇപ്പോള് തികച്ചും തമോപ്രധാനവും പതിതവുമാണ്. സത്യയുഗത്തില് നിന്നും തീര്ച്ചയായും കലിയുഗം വരണം. എല്ലാ ധര്മ്മത്തിലുള്ളവര്ക്കും സതോ, രജോ, തമോയിലേക്ക് വരുക തന്നെ വേണം. വൃദ്ധി പ്രാപിക്കണം. നിങ്ങളും വൃക്ഷമല്ലേ. കല്പ-വൃക്ഷത്തില് നോക്കൂ, വൃക്ഷത്തിന്റെ അവസാനം ബ്രഹ്മാവിനെ കാണിക്കുന്നു, ബ്രഹ്മാവു തന്നെയാണ് 84 ജന്മങ്ങളെടുത്ത് വൃക്ഷത്തിന്റെ മുകളിലുള്ള കുടുമിയില് നില്ക്കുന്നതായി കാണിക്കുന്നത്. നിങ്ങള് താഴെയിരിക്കുന്ന ബ്രാഹ്മണര് തന്നെയാണ് അവസാനം പതിതരും ശൂദ്രരുമായി മാറുന്നത്. പിന്നീട് വൃക്ഷത്തിന്റെ താഴെയിരുന്ന് രാജയോഗം പഠിക്കുന്നു. ശൂദ്രരായ നിങ്ങള് ഇപ്പോള് ബ്രാഹ്മണരായി മാറി. ഇത് നല്ല രീതിയില് മനസ്സിലാക്കേണ്ട കാര്യമാണ്. വൃക്ഷത്തില് ഇപ്പോള് ഒരുപാട് കാര്യങ്ങള് മനസ്സിലാക്കാനുണ്ട്. ഇപ്പോള് നിങ്ങള് രാജയോഗത്തിന്റെ തപസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഓര്മ്മചിഹ്നമാണ്. ഇത് ചൈതന്യത്തിലുള്ള ദില്വാഡാ ക്ഷേത്രമാണ്, മറ്റേത് ജഡമാണ്. സത്യയുഗത്തില് ഓര്മ്മചിഹ്നങ്ങളൊന്നുമില്ല. ഈ സമയം നിങ്ങള് നിങ്ങളുടെ ഓര്മ്മചിഹ്നമാണ് കാണുന്നത്. നിങ്ങള് സത്യ-സത്യമായ ദില്വാഡാ ക്ഷേത്രത്തില് പ്രത്യക്ഷത്തിലും ചൈതന്യത്തിലും ഇരിക്കുകയാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് വരുമ്പോള് ക്ഷേത്രങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. മമ്മയും ബാബയുമോടൊപ്പം നമ്മള് കുട്ടികളുമാണ് ഇരിക്കുന്നത്. വാസ്തവത്തില് ദില്വാഡാ ക്ഷേത്രം നിങ്ങളുടേതാണ്. മധുബനെ, ചൈതന്യത്തിലുള്ള ദില്വാഡാ ക്ഷേത്രം എന്നാണ് പേരിട്ടിരിക്കുന്നത്. ഭക്തിമാര്ഗ്ഗം ആരംഭിക്കുമ്പോള് ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കാന് ആരംഭിക്കും. ബാബ നിങ്ങളെ വളരെ ധനവാനാക്കി മാറ്റിയിരുന്നു. പിന്നീട് നിങ്ങള് തന്നെയാണ് അവരുടെ ക്ഷേത്രമുണ്ടാക്കുന്നത്. ഒരാളല്ല ശിവക്ഷേത്രമുണ്ടാക്കുന്നത്, യോഗ്യതക്കും ശക്തിക്കുമനുസരിച്ച് എല്ലാവരും ഉണ്ടാക്കുന്നു.

നമ്മള് പൂജ്യരായിരുന്നു, പിന്നീട് ദ്വാപരയുഗം മുതലാണ് പൂജാരിയായി മാറിയത് എന്ന് നിങ്ങള്ക്കറിയാം. ശിവബാബ നിങ്ങളെ സമ്പന്നമാക്കി മാറ്റുന്നു, ഭക്തിയില് നിങ്ങള് തന്നെയാണ് ശിവന്റെ ക്ഷേത്രമുണ്ടാക്കുന്നത്. ഈ കാര്യങ്ങള് നിങ്ങള്ക്ക് മാത്രമാണ് അറിയുന്നത്. ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് രാജാക്കന്മാരുടേയും രാജാവായി മാറണം. സത്യയുഗത്തില് മഹാരാജാക്കന്മാരെന്നാണ് പറയുന്നത്. ത്രേതായുഗത്തില് രാജാവെന്നാണ് പറയുന്നത്. ലോകം പതിതമായി മാറുമ്പോള് മഹാരാജാക്കന്മാരും, രാജാക്കന്മാരും പതിതരായി മാറുന്നു. നിര്വ്വികാരികളായവര്മഹാരാജാക്കന് മാരുടെ ക്ഷേത്രങ്ങളുണ്ടാക്കി പൂജിക്കുന്നു. ആദ്യം ശിവക്ഷേത്രമാണ് ഉണ്ടാക്കുന്നത്. അതിനുശേഷം ദേവതകളുടെ ക്ഷേത്രമുണ്ടാക്കുന്നു. സ്വയം ക്ഷേത്രമുണ്ടാക്കി പൂജിക്കുന്നു. 84 ജന്മങ്ങളും അനുഭവിക്കുന്നുണ്ടല്ലോ. പകുതി കല്പം പൂജ്യരും പകുതി കല്പം പൂജാരിയുമായി മാറുന്നു. ഭഗവാന് സ്വയം പൂജ്യനും പൂജാരിയുമാണെന്നും, എല്ലാം സ്വയം നല്കുകയും, സ്വയം തിരിച്ചെടുക്കുകയും ചെയ്യുന്നു എന്നെല്ലാം മനുഷ്യര് കരുതുന്നു. ശരി, നല്കിയ ഈശ്വരന് തന്നെ തിരിച്ചെടുത്തു എങ്കില് നിങ്ങള് എന്തിനാണ് വിഷമിക്കുന്നത്? നിങ്ങള് സൂക്ഷിപ്പുകാരായില്ലേ, പിന്നെ കരയേണ്ട കാര്യമെന്താണ്! ബാബ ആത്മാക്കള്ക്കാണ് മനസ്സിലാക്കിതരുന്നത്. നിങ്ങള് ഇപ്പോള് നമ്പര്വാറായി ആത്മാഭിമാനിയായി മാറുന്നു. ചിലരാണെങ്കില് അല്പം പോലും ബാബയെ ഓര്മ്മിക്കുന്നില്ല. ദേഹീയഭിമാനി സ്ഥിതിയിലും ഇരിക്കുന്നില്ല. എത്രയാണ് ബാബ മനസ്സിലാക്കിതരുന്നത്-നോക്കൂ, നിങ്ങള് ആത്മാവാണ്, നിങ്ങളെ പഠിപ്പിക്കുന്നത് പരമാത്മാവാണ്. ആത്മാവിലാണ് സംസ്കാരമുള്ളത്. ആത്മാവാണ് വക്കീലും മജിസ്റ്റ്രേട്ടുമായിട്ടെല്ലാം മാറുന്നത്. നാളെ നിങ്ങള് എന്തായി മാറും? അഥവാ ആത്മാവ് ബാബയെ നല്ല രീതിയില് ഓര്മ്മിക്കുകയാണെങ്കില് അമരലോകത്തില് ജന്മമെടുക്കും. അടുത്ത ജന്മം ഈ മൃത്യു ലോകത്തില് എടുക്കില്ല. അഥവാ എന്തെങ്കിലും കണക്കുകള് ശേഷിക്കുന്നുണ്ടെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. കര്മ്മഭോഗിലൂടെ അനുഭവിച്ച് തീര്ക്കേണ്ടതായി വരും. പിന്നീട് ഉയര്ന്ന പദവിയും ലഭിക്കില്ല. കര്മ്മത്തിന്റെ ഈ ഗുഹ്യമായ ഗതി ബാബ കുട്ടികള്ക്ക് മാത്രമാണ് മനസ്സിലാക്കിതരുന്നത്. സത്യയുഗം സതോപ്രധാനമാണ് എന്നും അറിയാം. അവിടെ ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. കൃഷ്ണന് ഗോക്കളെ മേച്ചിരുന്നു എന്ന് പറയുന്നു. രാജാക്കന്മാര് എപ്പോഴെങ്കിലും ഗോക്കളെ മേയ്ക്കുമോ? അങ്ങനെയൊന്നുമില്ല. സത്യയുഗത്തില് ഗോക്കളെല്ലാം വളരെ ഒന്നാന്തരമായിരിക്കും എന്ന് കാണിക്കാറുണ്ട്. അവിടെയുള്ള ഗോക്കളെയെല്ലാം കാമധേനു എന്നാണ് പറയുന്നത്. ജഗദംബ സരസ്വതിയും കാമധേനുവാണ്. എല്ലാവരുടെയും മനോകാമനകള് 21 ജന്മത്തേക്കു വേണ്ടി പൂര്ത്തിയാകുന്നു. നിങ്ങളും കാമധേനുവാണ്. പിന്നീട് ഒരുപാട് പാല് തരുന്ന ഗോക്കളുടെ പേര് കാമധേനു എന്നിട്ടു. രാജാക്കന്മാരുടെ വീട്ടില് വളരെ ഒന്നാന്തരം ഗോക്കളായിരിക്കും. ഈ ലോകത്തിലുള്ള രാജാക്കന്മാരുടെ അടുത്ത് നല്ല-നല്ല ഗോക്കളുണ്ടെങ്കില് സത്യയുഗത്തില് എങ്ങനെയുള്ളതായിരിക്കും! സത്യയുഗത്തില് ദുര്ഗന്ധമൊന്നും ഉണ്ടായിരിക്കുകയില്ല.

ബാബ പറയുന്നു-ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങളെ പവിത്രമാക്കി മാറ്റി തന്നോടൊപ്പം തിരിച്ച് കൊണ്ടുപോകുന്നതിന്. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞാണ് ബാബയെ വിളിക്കുന്നത്. പതിതമായ ലോകത്തില്, പതിതമായ ശരീരത്തില് വരൂ എന്ന്. സാകാരലോകത്തില് ബ്രഹ്മാവിന്റെ പതിതമായ ശരീരമാണ്. എന്നാല് സൂക്ഷ്മവതനത്തില് പാവനമായ ഫരിശ്തയാണ്. വ്യത്യാസം കാണിക്കുന്നു. ഇതേപോലെ നിങ്ങളും പതിതരില് നിന്നും പാവനമായ ഫരിസ്തയായി മാറും. സത്യയുഗീ ദേവതകളെ പവിത്രമായവരെന്നാണ് വിളിക്കുന്നത്. ഫരിസ്തകള് സൂക്ഷ്മവതനവാസികളാണ്. നിങ്ങള് ഫരിസ്തകള് ഇപ്പോള് പവിത്രമായി മാറുകയാണ്. എത്ര സഹജമായ ശിക്ഷണമാണ് ബാബ നല്കുന്നത്. ഇവിടെ(മധുബനിലേക്ക്) വരുമ്പോള് പുറംലോകത്തിലുള്ള ഒരു മിത്ര സംബന്ധികളേയും, വീട്ടുകാര്യങ്ങളും, ജോലികാര്യങ്ങളുമൊന്നും ഓര്മ്മിക്കരുത്. നിങ്ങള് ബാബയുടെ സന്മുഖത്തേക്കല്ലേ വന്നിരിക്കുന്നത്. യോഗത്തിലൂടെ സമ്പാദിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്, അതിനാല് ഈ സമ്പാദ്യത്തില് തന്നെ മുഴുകണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശിക്ഷകളില് നിന്നും മുക്തമാകുന്നതിനുവേണ്ടി പഴയ കണക്കുകളെയെല്ലാം യോഗബലത്തിലൂടെ വീട്ടണം. സൂക്ഷിപ്പുകാരനായി മാറി എല്ലാം സംരക്ഷിക്കണം. ഒരു കാര്യത്തെക്കുറിച്ചും ചിന്തിക്കരുത്. ആത്മാഭിമാനിയായി മാറണം.

2. ഇത് സമ്പാദിക്കാനുള്ള സമയമാണ്, ഇതില് വീട്ടുകാര്യങ്ങളും, ജോലികാര്യങ്ങളൊന്നും ഓര്മ്മിക്കരുത്. ഫരിസ്തയായി മാറുന്നതിനുവേണ്ടി ഒരു ബാബയുടെ ഓര്മ്മയില് കഴിയാനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

വര്ത്തമാന സമയത്ത് വിശ്വത്തിലെ ഭൂരിപക്ഷം ആത്മാക്കള്ക്കും ഏറ്റവും കൂടുതല് ആവശ്യകത സത്യമായ ശാന്തിക്കാണ്. അശാന്തിയുടെ അനേക കാരണങ്ങള് അനുദിനം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മാത്രമല്ല ഇനിയും കൂടിക്കൊണ്ടിരിക്കും. അഥവാ സ്വയത്തിന് അശാന്തിയൊന്നുമില്ലെങ്കിലും മറ്റുള്ളവരുടെ അശാന്തിയുടെ വായുമണ്ഡലം, അന്തരീക്ഷം ശാന്ത അവസ്ഥയില് ഇരിക്കാന് അനുവദിക്കുകയില്ല. അശാന്തിയുടെ പിരിമുറുക്കത്തിന്റെ അനുഭവം വര്ദ്ധിക്കും. അങ്ങിനെയുള്ള സമയത്ത് താങ്കള് മാസ്റ്റര് ശാന്തിസാഗരമായ മക്കള് അശാന്തിയുടെ സങ്കല്പങ്ങളെ ഒതുക്കി വിശേഷമായ ശാന്തിയുടെ തരംഗങ്ങള് വ്യാപിപ്പിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top