31 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
30 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- വിശാലബുദ്ധിയായിമാറി ഉന്നതവ്യക്തികളുടെ അഭിപ്രായങ്ങള് സ്വീകരിച്ച് അനേകം ആത്മാക്കളുടെ മംഗളം ചെയ്യൂ, അവരില് നിന്നും ഹാളുകളും മറ്റും എടുത്ത് വളരെ നന്നായി പ്രദര്ശിനികളെല്ലാം വെയ്ക്കൂ.
ചോദ്യം: -
ഇപ്പോള് നിങ്ങള്ക്ക് ഏതൊരു സ്മൃതിയാണ് വന്നിരിക്കുന്നത്, അത് ഓര്മ്മിക്കുകയാണെങ്കില് ഒരിക്കലും ദു:ഖിയാവുകയില്ല?
ഉത്തരം:-
ഇപ്പോള് സ്മൃതി വന്നുകഴിഞ്ഞു നമ്മള് പൂജ്യരാജാവായിരുന്നു, പിന്നീട് ദരിദ്രരായി മാറി. ഇപ്പോള് ബാബ വീണ്ടും നമ്മളെ രാജാവാക്കിമാറ്റിക്കൊണ്ടിരിക്കുകയാണ്. ബാബ ഇപ്പോള് നമുക്ക് മുഴുവന് വിശ്വത്തിന്റെയും വാര്ത്ത കേള്പ്പിച്ചു തന്നുകൊണ്ടിരിക്കുകയാണ്. നമ്മള് ലോകത്തിന്റെ ഹിസ്റ്ററിയും ജ്യോഗ്രഫിയും അറിഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള സ്മൃതികളെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് ഒരിക്കലും സ്വയത്തെ ദു:ഖിയാണെന്ന് മനസ്സിലാക്കുകയില്ല. സദാ സന്തോഷത്തോടുകൂടിയിരിക്കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നയനഹീനര്ക്കു വഴി കാണിച്ചുകൊടുക്കൂ പ്രഭോ..
ഓംശാന്തി. മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ ആത്മീയ കുട്ടികള് ഗീതം കേട്ടില്ലേ. നിങ്ങള് കുട്ടികള് മനസ്സിലാക്കി, ബാബയെ ലഭിക്കുകയും ബാബയില് നിന്നും സമ്പത്തെടുക്കുകയും വളരെ സഹജമാണ്. ബാബയില് നിന്നും ഒരു സെക്കന്റിലാണ് ജീവന്മുക്തിയുടെ സമ്പത്ത് എന്നു പാടാറുണ്ട്. ജീവന്മുക്തി അര്ത്ഥം സുഖം- ശാന്തി- സമ്പത്ത് മുതലായവയുടെ സമ്പാദ്യം. ഇപ്പോള് ജീവന് മുക്തി, ജീവന് ബന്ധനം എന്ന രണ്ടക്ഷരം ഉണ്ട്. കുട്ടികള്ക്കറിയാമല്ലോ ഈ സമയം ഭക്തിമാര്ഗം, രാവണരാജ്യമായതുകാരണം എല്ലാവരും ജീവന് ബന്ധനത്തിലാണ്. ബാബ വന്ന് ബന്ധനത്തില് നിന്നും മുക്തമാക്കുന്നു, സമ്പത്ത് നല്കുന്നു. കുട്ടി ജന്മമെടുക്കുമ്പോള് മാതാ-പിതാക്കള് , മിത്രസംബന്ധി മുതലായവര് മനസ്സിലാക്കുന്നു, അവകാശി ജന്മമെടുത്തു. എപ്രകാരമാണോ ഇതു മനസ്സിലാക്കുന്നത് സഹജമായിട്ടുള്ളത്, അതുപോലെ തന്നെ ഈ കാര്യവും സഹജമാണ്. കുട്ടികള് പറയുന്നു ബാബാ കല്പ്പം മുമ്പത്തെ പോലെ അങ്ങ് വന്ന് ഞങ്ങളെ കാണുകയാണ്. അങ്ങയില് നിന്നു തന്നെയാണ് സഹജമായി സമ്പത്ത് നേടാനുള്ള വഴി ലഭിക്കുന്നത്. പുതിയ സൃഷ്ടിയുടെ രചയിതാവ് ഭഗവാനാണെന്ന് എല്ലാവര്ക്കും അറിയാം. ബാബ നമ്മളെ അലച്ചിലില് നിന്നും മോചിപ്പിക്കുന്നു. ഇന്നലെ ഭക്തി ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോള് ബാബയില് നിന്നും സഹജ ജ്ഞാനവും രാജയോഗത്തിന്റെയും വഴി ലഭിച്ചിരിക്കുകയാണ്. കുട്ടികള് തന്റെ അനുഭവം കേള്പ്പിക്കുന്നുണ്ട്, രണ്ടച്ഛനുണ്ടെന്ന് ഞങ്ങള് ബി.കെ യിലൂടെയാണ് കേട്ടിരിക്കുന്നത്. ഇത് കേവലം നിങ്ങളുടെ മുഖത്തിലൂടെയല്ലാതെ പറയാന് സാധിക്കുകയില്ല, രണ്ടച്ഛനുണ്ടെന്ന കാര്യം. നിങ്ങളുടെ ഓരോ കാര്യവും അത്ഭുതകരമാണ്. ഇപ്പോള് സ്മൃതിയില് വരുന്നുണ്ട്, ആര് ഇവിടെ ഉള്ളവരാണോ, അവര്ക്ക് പെട്ടെന്ന് സ്മൃതിയില് വരും. അതെ, സ്മൃതിയില് വന്നവര്പോലും ചിലസമയത്ത് മായയുടെ ശക്തിശാലിയായ അടിയേറ്റ് മറന്നു പോകുന്നു. ഇതില് കുട്ടികള്ക്ക് വളരെ ശ്രദ്ധാലുവായിരിക്കണം. സ്മൃതി നല്കുന്നത് ബാബയാണ്. പവിത്രതയുടെ കങ്കണവും പൂര്ണ്ണമായും ബന്ധിപ്പിക്കണം. രക്ഷാബന്ധനത്തിന്റെ രഹസ്യമെന്താണെന്നും നിങ്ങള് കുട്ടികള്ക്കറിയാം. ആരാണ് ഈ പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കാമം മഹാശത്രുവാണ്. ബാബ പറയുന്നു എന്റെ അടുത്ത് പ്രതിജ്ഞ ചെയ്യൂ, ഒരിക്കലും പതിതമായി മാറുകയില്ല, എന്നെ ഓര്മ്മിക്കുകയാണെങ്കില് അര കല്പ്പത്തെ പാപം കത്തി ഇല്ലാതാകും. ബാബ ഗ്യാരന്റി നല്കുകയാണ്, പക്ഷെ ഇത് നിങ്ങള് കുട്ടികള്ക്കറിയുകയും ചെയ്യാം- ബാബ ഗ്യാരന്റി നല്കുന്നുണ്ട് എങ്കില് ഈ കാര്യം ശരിയാണല്ലോ. സ്വര്ണ്ണപണിക്കാരന് ഗ്യാരന്റി നല്കാറുണ്ടല്ലോ, പഴയ ആഭരണത്തെ പുതിയതാക്കി തരാമെന്ന്. അവരുടെ ജോലി തന്നെ ഇതാണ്. അഗ്നിയിലിടുന്നതിലൂടെ അത് നല്ല സ്വര്ണ്ണമായിമാറുന്നു. അതിനാല് ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് ആത്മാവില് കറ പിടിച്ചിരിക്കുകയാണ്. എങ്ങനെയാണ് സതോ രജോ തമോയിലേക്ക് വരുന്നത്- ഇത് വളരെ സഹജമാണ്. ചിത്രവും ഇതിനുവേണ്ടിതന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതു വെച്ച് സഹജമായും മനസ്സിലാക്കികൊടുക്കാന് സാധിക്കും. യൂണിവേഴ്സിറ്റിയിലും കോളേജിലും അനേക പ്രകാരത്തിലുള്ള പടങ്ങള് വെയ്ക്കാറുണ്ടല്ലോ. നിങ്ങള്ക്കും ഇതേപോലെ പടങ്ങളുണ്ട്. നിങ്ങള്ക്ക് ആര്ക്ക് വേണമെങ്കിലും നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ജ്ഞാനസാഗരനും പതിതപാവനനുമായ ബാബ വന്നാണ് ഈ വഴി പറഞ്ഞു തരുന്നത്. മറ്റാര്ക്കും പതിതത്തില് നിന്നും പാവനമാക്കാന് സാധിക്കുകയില്ല. കണ്ണില്ലാത്ത ദു:ഖി മനുഷ്യരാണ്. നിങ്ങള് കുട്ടികള്ക്കറിയാം, ആദ്യത്തെ രണ്ടു യുഗത്തില് ദു:ഖമുണ്ടാവുക തന്നെയില്ല. ഭക്തിയും ഉണ്ടായിരിക്കുകയില്ല. അത് സ്വര്ഗം തന്നെയാണ്. ഭാരതത്തിലെ ഈ സമയത്തെ മനുഷ്യരുടേയും പ്രാചീന മനുഷ്യരും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ. എന്നാല് ഇതാരും തന്നെ മനസ്സിലാക്കുന്നില്ല. എത്ര പൂജയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെല്ലാം എത്രത്തോളം ധനവാനാണോ, അത്രത്തോളം ദേവീദേവതകള്ക്ക് നല്ല നല്ല ആഭരണം ഉണ്ടാക്കുന്നു. ബാബ എല്ലാറ്റിന്റെയും അനുഭവിയാണ്. ബോംബെയില് ഉള്ള ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തിലെ ട്രസ്റ്റിയാണ് ലക്ഷ്മീനാരായണനുവേണ്ടി വജ്രങ്ങളുടെ ആഭരണങ്ങളെല്ലാം ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്. ബാബയ്ക്ക് ആ ട്രസ്റ്റിയുടെ പേരും ഓര്മ്മയുണ്ട്. ആദ്യം ശിവബാബയുടെ ക്ഷേത്രമുണ്ടാക്കിയിരുന്നപ്പോള് വളരെ അലങ്കരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ദേവതകളെ ഉണ്ടാക്കിയപ്പോള് ലക്ഷ്മീ നാരായണന് എത്രയാണ് ആഭരണങ്ങള് അണിഞ്ഞത്. ഇപ്പോള് ആ വസ്തുക്കളൊന്നും തന്നെയില്ല, എത്രയാണ് കൊള്ളയടിച്ചുകൊണ്ടുപോയത്. ഇപ്പോഴുള്ള അവസ്ഥ എന്താണ്?
നിങ്ങള് തന്നെയാണ് പൂജ്യ രാജാവായിരുന്നത്, പിന്നീട് നിങ്ങള് തന്നെ 84 ജന്മങ്ങള് എടുത്ത് ദരിദ്രനായിമാറി. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ഇടയ്ക്കിടയ്ക്ക് ഓര്മ്മിക്കണം. പിന്നീട് നിങ്ങള് ഒരിക്കലും സ്വയത്തെ ദു:ഖിയാണെന്ന് മനസ്സിലാക്കുകയില്ല. ഹൃദയത്തില് സ്മരിച്ചുകൊണ്ടിരിക്കണം, നമ്മള് ബാബയില് നിന്നും എന്താണ് എടുത്തുകൊണ്ടിരിക്കുന്നത്. ബാബ വന്ന് നമുക്ക് മുഴുവന് വിശ്വത്തിന്റെയും വാര്ത്തയാണ് കേള്പ്പിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റാര്ക്കും തന്നെ അറിയുകയില്ല. നിങ്ങള്ക്കറിയാം ആദ്യം ഒരു ധര്മ്മം, ഒരു രാജ്യം, മതം ഒന്നു തന്നെ, ഭാഷയും ഒന്ന്. എല്ലാവരും സുഖികളായിരുന്നു. പിന്നീട് പരസ്പരം യുദ്ധം ചെയ്യാനും വഴക്കടിക്കാനുമാരംഭിച്ചു. ഭാരതത്തെ തുണ്ടം-തുണ്ടമാക്കി. ആദ്യം ഇങ്ങനെ ആയിരുന്നില്ല. അവിടെ യാതൊരു പ്രകാരത്തിലുള്ള ദു:ഖവും ഉണ്ടായിരുന്നില്ല. രോഗത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. അതിന്റെ പേരു തന്നെ സ്വര്ഗം എന്നാണ്. നിങ്ങള്ക്ക് നിങ്ങളുടെ സ്മൃതി വന്നു കഴിഞ്ഞു. കല്പ്പ കല്പ്പം നമ്മള് മറന്നുപോയി ഇപ്പോള് സൃമ്തിയില് വന്നിരിക്കുകയാണ്. ആദ്യം തന്റെ വംശത്തെ തന്നെ മറന്നുപോയി, രചയിതാവിനെയും രചനയെയും മറന്നു പോയി. ഇപ്പോള് നിങ്ങള്ക്ക് ആദിമധ്യഅന്ത്യത്തെ കുറിച്ച് അറിയാം. സത്യയുഗത്തില്പോലും ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല, പിന്നീട് എങ്ങനെയാണ് പരമ്പരയായി നടന്നു വരുന്നത്. ആ സമയത്ത് മുഖ്യമായും രാജാക്കന്മാര് മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്, ഋഷി മുനിമാര് ഒരാളും തന്നെ ഉണ്ടായിരിക്കുകയില്ല. അവര് ദ്വാപരയുഗം മുതലാണ് വരുന്നത്. ഋഷിമുനിമാര്ക്ക് കഴിക്കാനും കുടിക്കാനും രാജാക്കന്മാരാണ് കൊടുക്കുന്നത്. രാജാക്കന്മാര് സംരക്ഷിക്കുന്നു എന്തുകൊണ്ടെന്നാല് അവര് സന്യാസം ചെയ്യുന്നുണ്ടല്ലോ. പ്രാചീനഭാരതത്തിലെ പ്രാചീന രാജയോഗത്തിന് മഹിമയുണ്ട്. പ്രാചീന ഋഷി-മുനി എന്നു പറയുകയില്ല. അവര് ദ്വാപരയുഗത്തിലാണ് വരുന്നത്. അവര് രാജാക്കന്മാരുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. പറയുന്നതിതാണ്, ഞങ്ങള്ക്ക് രചയിതാവിനെയോ രചനയേയോ അറിയുകയില്ല. ബാബ പറയുന്നു, ഇത് സ്വയം രാജാക്കന്മാര്ക്കും അറിയുകയില്ല. ഈ ലോകത്തിലെ ഒരാള്ക്കും ഈ ജ്ഞാനത്തെ കുറിച്ച് അറിയുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് വിവേകശാലിയായി മാറിയിരിക്കുകയാണ്. ഈ ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങള് ഉണ്ടാക്കുന്നവര്ക്ക് നിങ്ങള്ക്ക് എഴുതികൊടുക്കാന് സാധിക്കും, ഇത്രയും ലക്ഷക്കണക്കിനു രൂപ ചെലവ് ചെയ്ത് ക്ഷേത്രമുണ്ടാക്കി, എന്നാല് അവരുടെ ജീവിതകഥ താങ്കള്ക്കറിയുമോ? ഇവര് എങ്ങനെ രാജ്യം നേടി പിന്നീട് എവിടെ പോയി. ഇപ്പോള് എവിടെയാണ്. ഞങ്ങള്ക്ക് താങ്കള്ക്ക് എല്ലാ രഹസ്യവും മനസ്സിലാക്കി തരാന് സാധിക്കും. ഇങ്ങനെ അവര്ക്ക് എഴുതാന് സാധിക്കും. നിങ്ങള് കുട്ടികള്ക്ക് എല്ലാവരുടേയും ജീവിത കഥയെ കുറിച്ച് അറിയാം അപ്പോള് നിങ്ങള്ക്ക് എന്തുകൊണ്ട് എഴുതിക്കൂടാ. ഞങ്ങള്ക്ക് സമയം നല്കുകയാണെങ്കില് ഞങ്ങള് ഓരോരുത്തരുടേയും ജീവിത കഥ പറഞ്ഞു തരാം. ആരാണോ ശിവന്റെ ക്ഷേത്രങ്ങള് ഉണ്ടാക്കുന്നത്, അവര്ക്കും നിങ്ങള്ക്ക് എഴുതാന് സാധിക്കും. ബനാറസില് ശിവന്റെ ക്ഷേത്രം എത്ര വലുതാണ്. അവിടെയും ട്രസ്റ്റിയായിട്ടുള്ളവര് ഉണ്ടാകും. ഉന്നതവ്യക്തികള്ക്കു മനസ്സിലാക്കി കൊടുക്കാന് പരിശ്രമിക്കണം. വലിയ ആളുകള് മനസ്സിലാക്കുകയാണെങ്കില് അവരിലൂടെ ലോകം അറിയും. ദരിദ്രര് പെട്ടെന്ന് കേള്ക്കും. വലിയവരില് നിന്നും സഹായമെടുക്കണമല്ലോ. ഉന്നതരില് നിന്ന് അഭിപ്രായം എഴുതി വാങ്ങിക്കണം. എന്തുകൊണ്ടെന്നാല് അവരുടെ വാക്കുകളും സഹായിക്കും. വാസ്തവത്തില് അവര്ക്ക് എത്ര സാധിക്കുന്നുവോ അത്രയൊന്നും അവര് ചെയ്യുന്നില്ല. നിങ്ങള് പ്രസിഡന്റിനും മനസ്സിലാക്കികൊടുക്കണം. നല്ലത്, നല്ലത് എന്നു പറയും. മുഖ്യമന്ത്രിയും , ഗവര്ണറും തുറന്നെഴുതും ഈ ബി.കെ ഈശ്വരനെ ലഭിക്കാനുള്ള സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. എന്നാല് ഈശ്വരന് എന്താണ് വസ്തുവെന്ന് മനസ്സിലാക്കുന്നില്ല. കേവലം അപ്പോള് പറയും മാര്ഗ്ഗം നല്ലതാണെന്ന്. ശാന്തി ലഭിക്കാനുള്ള മാര്ഗം നല്ലതാണ്. പക്ഷെ സ്വയം മനസ്സിലാക്കുന്നില്ല. ബാബ വലിയ വലിയവര്ക്ക് മനസ്സിലാക്കികൊടുക്കുന്നതിനു വേണ്ടിയാണ് പറയുന്നത്. വലിയ വലിയ വ്യക്തികളില് നിന്നും പേരു കേട്ട ഹാളുകള് ഉണ്ടെങ്കില് അതെടുക്കൂ. അവരോട് പറയൂ, ഞങ്ങള് എല്ലാ മനുഷ്യരുടേയും മംഗളത്തിനു വേണ്ടി ഈ പ്രദര്ശിനി സദാ വെയ്ക്കാന് ആഗ്രഹിക്കുകയാണ്, കേവലം പരസ്യത്തിനു വേണ്ടി. ഇതേ പോലെ വേണമെങ്കില് 50-100 ഹാളുകള് എടുക്കാം. ഭാരതം വളരെ വലുതാണല്ലോ. ഓരോരോ നഗരങ്ങളിലും 10-12 ഹാളുകള് എടുക്കൂ. ഇത്രയും ഹാളുകളില് പ്രദര്ശിനി നടന്നുകൊണ്ടിരിക്കുകയാണെന്ന് പത്രങ്ങളിലും വാര്ത്തയിടണം. ആര്ക്ക് വന്ന് മനസ്സിലാക്കണോ അവര് വന്ന് മനസ്സിലാക്കും. അപ്പോള് എത്രപേരുടെ മംഗളം ഉണ്ടാകും. കുട്ടികള്ക്ക് വളരെ വിശാലബുദ്ധിയുള്ളവരായി മാറണം. കുട്ടികള്ക്ക് സേവനം ചെയ്യുക തന്നെ വേണമല്ലോ. ബാബ കുട്ടികളോട് പറയുകയാണ് കുട്ടികളെ പ്രദര്ശിനികളെല്ലാം കേമമായിതന്നെ നടത്തൂ. ബാബ തയ്യാറെടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്ക്ക് പരിശ്രമിക്കണം, ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഭഗവാന് വന്നിരിക്കുന്നത് പ്രജാപിതാ ബ്രഹ്മാവിലൂടെ പ്രജകളെ രചിക്കുന്നതിനു വേണ്ടിയാണ്. അപ്പോള് തീര്ച്ചയായും എത്ര ബ്രാഹ്മണരെ രചിച്ചിട്ടുണ്ടായിരിക്കും. ഇപ്പോള് വീണ്ടും രചിച്ചുകൊണ്ടിരിക്കുകയാണ്. എത്ര ബ്രാഹ്മണരും ബ്രാഹ്മണിമാരുമാണ് ഉള്ളത്. ബാബ സംഗമത്തില് ഈ ബ്രാഹ്മണരെ രചിച്ചിരിക്കുകയാണ്. പക്ഷെ എപ്പോഴാണ് രചിച്ചിരിക്കുന്നത് ഇത് ആര്ക്കും അറിയുകയില്ല. അവര് മനസ്സിലാക്കുന്നത് ആരെങ്കിലും പുതിയ രചന രചിക്കും എന്നാണ്. ബ്രഹ്മാവിനെ സൂക്ഷ്മ വതനത്തിലാണ് എന്നാണ് മനസ്സിലാക്കുന്നത്. പ്രജാപിതാ ബ്രഹ്മാവ് ഇവിടെയാണെന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കി. നിങ്ങള് സൂക്ഷ്മ വതനത്തിലേക്ക് പോകുന്നു. പവിത്രമായിമാറി പിന്നീട് ഫരിസ്തയായി മാറി സാക്ഷത്ക്കാരം ചെയ്യിക്കുന്നു. അവിടെ ആംഗ്യമാണ് നടക്കുന്നതെന്ന് കുട്ടികള് വന്ന് കേള്പ്പിക്കുന്നു. അതു തന്നെയാണ് മൂവീ വേള്ഡ്. നിങ്ങള് മൂവി സിനിമ കണ്ടിട്ടുണ്ടായിരിക്കും. ഇപ്പോള് പ്രാക്ടിക്കലായി നിങ്ങള് എല്ലാ കാര്യവും അറിഞ്ഞു കഴിഞ്ഞു. മൂലവതനമാണ് ശാന്തിയുടെ ലോകം. അവിടെയാണ് ആത്മാക്കള് വസിക്കുന്നത്. സൂക്ഷ്മ വതനത്തില് സൂക്ഷ്മ ശരീരവും ഉണ്ട്. അപ്പോള് തീര്ച്ചയായും എന്തെങ്കിലും ഭാഷ ഉണ്ടായിരിക്കുമല്ലോ. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ട് നമ്മള് ആത്മാക്കളുടെ സ്ഥാനം ശാന്തി ധാമത്തിലാണ്. പിന്നീടാണ് സൂക്ഷ്മവതനം. അവിടെ ബ്രഹ്മാ- വിഷ്ണു-ശങ്കരനാണ് ഇരിക്കുന്നത്. ഇത് കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും സംഗമമാണ്. ഇവിടെയാണ് ബാബ വരുന്നത്, ഇവിടെ നിന്നാണ് നിങ്ങള് പോകുന്നത്. അച്ഛന്റെ വീടും അമ്മായിയച്ഛന്റെ വീടും ഉണ്ടായിരിക്കുമല്ലോ. ഇത് രണ്ടും നിങ്ങളുടെ അച്ഛന്റെ വീടാണ്. നിങ്ങള് കുട്ടികളെ പൂക്കളാക്കിമാറ്റാന് ബാപ്ദാദ രണ്ടുപേരും പരിശ്രമിക്കുന്നുണ്ട്. അള്ളാഹുവിന്റെ പൂന്തോട്ടമെന്ന് ഇസ്ലാം ധര്മ്മത്തിലുള്ളവരും പറയുന്നുണ്ട്. കറാച്ചിയില് ഒരു പത്താന് ഉണ്ടായിരുന്നു- മുന്നില് നില്ക്കുന്നുണ്ടായിരുന്നു, നോക്കി നില്ക്കേ വീണുപോയി, ചോദിച്ചപ്പോള് പറഞ്ഞിതായിരുന്നു, ഞാന് അള്ളാഹുവിന്റെ പൂന്തോട്ടത്തില് പോയി, അള്ളാഹു എനിക്ക് പൂക്കള് നല്കി. അപ്പോള് അയാള്ക്ക് ജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. എന്തിനെയാണ് പൂന്തോട്ടമെന്നു പറയുന്നതെന്ന് ഇപ്പോള് നിങ്ങള്ക്കു മനസ്സിലായി. ഇത് മുള്ളുകളുടെ കാടാണ്. അത് പൂക്കളുടെ പൂന്തോട്ടവുമാണ്. നിങ്ങളുടെ ബുദ്ധിയില് മുഴുവന് രഹസ്യവുമുണ്ട്. സത്യയുഗം എന്താണ്, കലിയുഗം എന്താണ്, നിങ്ങള്ക്ക് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം. മുഴുവന് ചക്രവും നിങ്ങളുടെ ബുദ്ധിയില് ഉണ്ട്. ഇതിന്റെ വിസ്താരവും വളരെ വലുതാണ്. വളരെ ചുരുക്കരൂപത്തിലാണ് നിങ്ങളുടെ ബുദ്ധിയില് ഇരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് രചയിതാവായ ബാബയിലൂടെ രചയിതാവിനെയും രചനയെയും അറിയാം. ബ്രഹ്മാവിനെ രചയിതാവ് എന്നു പറയുകയില്ല. രചയിതാവ് ഒരാളാണ് -ബലിയാകേണ്ടതും ഒരാളില് തന്നെയാണ്. ആദ്യത്തെ രചന ബ്രഹ്മാവാണ്, എന്നിട്ട് കൃഷ്ണനാണ് എന്നു പറയും. ബ്രഹ്മാവുണ്ട്, തീര്ച്ചയായും ബ്രാഹ്മണരും വേണം. പാണ്ഡവരെ ബ്രാഹ്മണര് എന്നു പറയുകയില്ല. ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണര് ഉണ്ടാകേണ്ടത്. ഇത് ആത്മീയ യജ്ഞമാണ്, ഇതിനെയാണ് ആത്മീയ ജ്ഞാനം എന്നും പറയുന്നത്. ആത്മാക്കള്ക്ക് അതേ ബാബ തന്നെ ജ്ഞാനം നല്കും. നമ്മളെ മനുഷ്യനല്ല പഠിപ്പിക്കുന്നത് എന്നു നിങ്ങള്ക്കറിയാം. എല്ലാ ആത്മാക്കളുടേയും അച്ഛനാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന എന്നും പറയാറുണ്ട്. കൃഷ്ണനിലൂടെ എന്നു പറയുകയില്ല. കൃഷ്ണനു സാധിക്കുകയില്ല. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നത് ആരാണ്? എന്താ കൃഷ്ണനാണോ? അല്ല പരംപിതാ പരമാത്മാവ്. വിഷ്ണുവിലൂടെയാണ് പാലന. ബ്രഹ്മാവിനും വിഷ്ണുവിനും എത്രയാണ് പാര്ട്ട്. ബ്രഹ്മാമുഖ വംശാവലിയാണ് പോയി വിഷ്ണു പുരി ദേവതയായിമാറുന്നത്. ബ്രഹ്മാവില് നിന്നും വിഷ്ണു, വിഷ്ണുവില് നിന്നും ബ്രഹ്മാവ്. ഇതും കുട്ടികള്ക്കു മനസ്സിലാക്കി തന്നിട്ടുണ്ട്. ബ്രഹ്മാവില് നിന്നും വിഷ്ണുവായിമാറുന്നത് ഒരു സെക്കന്റില് എന്നാല് വിഷ്ണു ബ്രഹ്മാവായി മാറുന്നതിന് 84 ജന്മങ്ങള് എടുത്തു. എത്ര അത്ഭുതകരമായ കാര്യമാണ്. ആര്ക്കും മനസ്സിലാക്കാന് സാധിക്കുകയില്ല. ഇതെല്ലാം പരിധിയില്ലാത്ത കാര്യങ്ങളാണ്. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത പഠിപ്പ് പഠിച്ച് പരിധിയില്ലാത്ത രാജ്യമെടുക്കണം. സൃഷ്ടി ചക്രത്തെ അറിയണം. ശരീരത്തിലൂടെ ആത്മാവു തന്നെയാണ് അറിയുന്നത്. ആത്മാവിലൂടെ ശരീരം ജ്ഞാനമെടുക്കുകയല്ല. അല്ല. ആത്മാവാണ് ജ്ഞാനമെടുക്കുന്നത്. നിങ്ങള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. ഈ ആന്തരിക ഗുപ്ത സന്തോഷത്തില് ഇരിക്കണം. പഠിപ്പിന്റെ സംസ്ക്കാരം ആത്മാവിലാണ് ഉള്ളത്. ദു:ഖവും ആത്മാവിനു തന്നെയാണ് ഉണ്ടാകുന്നത്. എന്റെ ആത്മാവിനെ ദു:ഖിപ്പിക്കാതിരിക്കൂ. കുട്ടികള്ക്ക് ഇപ്പോള് എത്രയാണ് വെളിച്ചം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് സന്തോഷം ഉണ്ടായിരിക്കണം. സാഗരത്തില് നിന്നും റിഫ്രഷായി മേഘങ്ങള്ക്കെല്ലാം ഒരുമിച്ചുകൂടി മഴ പെയ്യിപ്പിക്കണം. പരസ്പരം ഒത്തുചേര്ന്ന് പ്രദര്ശിനി എല്ലാം തയ്യാറാക്കുന്നതില് സഹായിക്കൂ. ലഹരിയുണ്ടായിരിക്കണം. സേവനം, സേവനം ….സേവനം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയിലൂടെ ലഭിച്ചിട്ടുള്ള ജ്ഞാനത്തെ സ്മരിച്ച് അപാര സന്തോഷത്തില് ഇരിക്കണം. വിശാലബുദ്ധിയായിമാറി സന്തോഷത്തോടു കൂടി സേവനം ചെയ്യണം.
2. ബാബയിലൂടെ ഏതൊരു സ്മൃതിയാണോ ലഭിച്ചത്, അതിനെ വിസ്മരിക്കരുത്. പവിത്രമായിരിക്കും എന്ന പ്രതിജ്ഞ ബാബയോടു ചെയ്തിട്ടുണ്ടെങ്കില് അത് പൂര്ണ്ണമായി നിറവേറ്റണം.
വരദാനം:-
സര്വ്വ ബ്രാഹ്മണക്കുട്ടികള്ക്കും ജന്മനാ തന്നെ കിരീടവും സിംഹാസനവും തിലകവും ജന്മസിദ്ധ അധികാര രൂപത്തില് പ്രാപ്തമാകുന്നു. അതിനാല് ഈ ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ട് തന്റെ ഭാഗ്യത്തെയും ഭാഗ്യവിധാതാവിന്റെ ഗുണങ്ങളെയും വാഴ്ത്തിക്കൊണ്ടിരിക്കൂ എങ്കില് ഗുണസമ്പന്നരായി മാറാം. തന്റെ കുറവുകളുടെ മഹിമ പാടരുത്, ഭാഗ്യത്തിന്റെ ഗുണഗാനം പാടൂ, പ്രശ്നങ്ങളില് നിന്ന് ദൂരെയിരിക്കൂ എങ്കില് സദാ പ്രസന്ന ചിത്തരായിരിക്കാനുള്ള വരദാനം പ്രാപ്തമാകും. പിന്നെ മറ്റുള്ളരെയും സഹജമായിത്തന്നെ പ്രസന്നരാക്കി മാറ്റാന് സാധിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!