30 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 29, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബ വന്നിരിക്കുകയാണ് നിങ്ങളുടെ സര്വ്വ ശുദ്ധകാമനകളെയും പൂര്ത്തീകരിച്ചു തരുവാന്, രാവണന് അശുദ്ധകാമനകളെ പൂര്ത്തീകരിച്ചുതരുന്നു എന്നാല് ബാബ ശുദ്ധകാമനകളെ പൂര്ത്തീകരിച്ചുതരുന്നു.

ചോദ്യം: -

ബാബയുടെ ശ്രീമതം ലംഘിക്കുന്നവരുടെ അന്തിമ ഗതിയെന്താകും?

ഉത്തരം:-

ശ്രീമതം ലംഘിക്കുന്നവരെ മായയുടെ ഭൂതം അന്തിമത്തില് രാമ-രാമന് സത്യമാണ്…. എന്ന് പറയിപ്പിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകും. പിന്നെ വളരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ശ്രീമതമനുസരിച്ച് നടക്കുന്നില്ലായെങ്കില് അവര് മരിച്ചു. ധര്മ്മരാജന് കണക്കെല്ലാം എടുക്കുന്നു, അതുകൊണ്ട് ബാബ കുട്ടികള്ക്ക് നല്ല നിര്ദ്ദേശം നല്കുന്നു, കുട്ടികളേ മായയുടെ തെറ്റായ നിര്ദ്ദേശത്തില് പെടാതെ ശ്രദ്ധിക്കു. ബാബയുടേതായി പിന്നീട് എന്തെങ്കിലും തെറ്റ് സംഭവിച്ച് 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടി വരരുത.് ശ്രീമത്തനുസരിച്ച് നടക്കുന്നില്ലായെങ്കില്, പഠിത്തം ഉപേക്ഷിക്കുകയാണെങ്കില് സ്വയം സ്വയത്തെ ശപിക്കുകയാണ്, തന്റെമേല് അകൃപ കാണിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…

ഓം ശാന്തി. പരമാത്മാവിന്റെ ഈ മഹിമ ഭക്തര് പാടുന്നു. ഹേ ഭഗവാന് ഹേ ശിവബാബ, എന്നും പറയുന്നുണ്ട്, ആരാണ് ഇങ്ങനെ പറയുന്നത്? ആത്മാവാണ് തന്റെ അച്ഛനെ ഓര്മ്മിക്കുന്നത് കാരണം ആത്മാവിന് അറിയാം ഞങ്ങള്ക്ക് ലൗകീക അച്ഛനുണ്ട് കൂടാതെ ശിവബാബ പാര്ലൗകീക അച്ഛനാണ്. ബാബ ഭാരതത്തിലാണ് വരുന്നത് കൂടാതെ ഒരേ ഒരു പ്രാവശ്യമാണ് അവതാരമെടുക്കുന്നത്. ഹേ പതീത പാവനാ, ഞങ്ങള് ഭ്രഷ്ഠാചാരി പതീതരെ ശ്രേഷ്ഠാചാരി പാവനമാക്കാന് വരൂ എന്ന് പാടാറുണ്ട് എന്നാല് സര്വ്വരും തന്നെ പതീത ഭ്രഷ്ഠാചാരികളെന്ന് മനസിലാക്കുന്നില്ല. സര്വ്വരും ഒരേ തരത്തിലുള്ളവരാകില്ല. ഓരോരുത്തര്ക്കും അവരവരുടേതായ പദവി ഉണ്ടാകും. ഓരോരുത്തരുടെയും കര്മ്മത്തിന്റെ ഗതി വ്യത്യസ്ഥമായിരിക്കും, ഒന്ന് മറ്റൊന്നുപോലെയായിരിക്കില്ല. നിങ്ങള് ബാബയെ തിരിച്ചറിയാത്തതുകാരണം ഇത്ര അനാഥരും പതീതരുമായി. പതീത-പാവനന് എല്ലാവരുടെയും സത്ഗതി ദാതാവ് അങ്ങാണെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കില് ഗീതയും ഗംഗയും പതീത-പാവനി ആയതെങ്ങനെയാണ്. ആരാണ് നിങ്ങളെ ഇത്ര അവിവേകികളാക്കിയത്. ഈ അഞ്ച് വികാരങ്ങളാകുന്ന രാവണനാണ്. ഇപ്പോള് സര്വ്വരും രാവണരാജ്യം അഥവാ ശോകവാടികയിലാണ്. മുഖ്യമായിട്ടുള്ളവര്ക്ക് വളരെ ചിന്തയുണ്ട്. സര്വ്വരും ദു:ഖികളാണ്, അതുകൊണ്ടാണ് വിളിക്കുന്നത്- അല്ലയോ ബാബാ അങ്ങ് വരൂ, ഞങ്ങളെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകു. സദാ നിരോഗിയും, ദീര്ഘായുസ്സും, ശാന്തിസമ്പന്നവും, ധനവാനുമാക്കു. ബാബ സുഖത്തിന്റെയും ശാന്തിയുടെയും സാഗരമല്ലേ. മനുഷ്യര്ക്ക് ഈ മഹിമയുണ്ടാകില്ല. മനുഷ്യര് സ്വയത്തെ ശിവോഹം എന്ന് പറഞ്ഞാലും പതീതമാണ്. നിങ്ങള് ബാബയെ സര്വ്വവ്യാപി എന്ന് പറയുന്നു, എങ്കില് ഒരുകാര്യവും ശരിയാകില്ല എന്ന് ബാബ പറയുന്നു. ഭക്തിയും നടക്കില്ല കാരണം ഭക്തന്മാര് ഭഗവാനെ ഓര്മ്മിക്കുന്നു. ഭഗവാന് ഒന്നാണ് ഭക്തന്മാര് അനേകമുണ്ട്. ഭഗവാനായ എന്നെ കല്ലിലും ലോഹത്തിലുമൊക്കെ ഉണ്ടെന്ന് പറഞ്ഞ് എല്ലാവരും സ്വയം കല്ല് ബുദ്ധികളാകുമ്പോള് എനിക്ക് വരേണ്ടി വരുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ പാവന ലോകത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുന്നു. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെട്ട കുട്ടികളാണ്, എത്രയധികം കുട്ടികളാണ്. ഇനിയും വൃദ്ധി പ്രാപിക്കും. ബ്രാഹ്മണരാകുന്നവരേ ദേവതയാകുകയുള്ളു. മുന്പ് നിങ്ങള് ശൂദ്രന്മാരായിരുന്നു പിന്നീട് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരായി, ശേഷം ദേവത ക്ഷത്രിയരാകും. ഈ ചക്രം കറങ്ങുന്നു. ബാബയാണിത് മനസിലാക്കി തരുന്നത്. ഇത് മനുഷ്യ സൃഷ്ടിയാണ്, സൂക്ഷ്മവതനത്തില് ഫരിസ്തകളാണ്. അവിടെ വൃക്ഷമൊന്നുമില്ല. ഇവിടെയാണ് ഈ മനുഷ്യ സൃഷ്ടിരൂപീ വൃക്ഷം. അതുകൊണ്ട് ബാബ വന്ന് ഈ ജ്ഞാനാമൃതത്തിന്റെ കലശം മാതാക്കളുടെ ശിരസില് വെയ്ക്കുന്നു. വാസ്തവത്തില് അമൃതൊന്നുമില്ല. ഇത് ജ്ഞാനമാണ്. ബാബ വന്ന് സഹജ രാജയോഗത്തിന്റെ പഠിപ്പ് നല്കുന്നു. ബാബ പറയുന്നു: ഞാന് നിരാകാരനാണ്, നമ്പര് വണ് ആയ മനുഷ്യ ശരീരത്തില് പ്രവേശിക്കുന്നു. ഞാന് ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിക്കുമ്പോഴാണ് ബ്രാഹ്മണ സമ്പ്രദായം ഉണ്ടാകുന്നത് എന്ന് സ്വയം പറയുന്നു. ബ്രഹ്മാവിനെ ഇവിടെയാണ് ആവശ്യം. അവ്യക്ത ബ്രഹ്മാവാണ് ആ സൂക്ഷ്മ വതനവാസി. ഞാന് ഇദ്ദേഹത്തെ ഫരിസ്ത ആക്കുവാനായി ഈ വ്യക്തത്തില് പ്രവേശിക്കുന്നു. നിങ്ങളും അന്ത്യത്തില് ഫരിസ്തയാകും. ബ്രാഹ്മണരായ നിങ്ങള്ക്ക് ഇവിടെ വെച്ചു തന്നെ പവിത്രമാകണം. പിന്നെ പവിത്രലോകത്തില് പോയി ജന്മമെടുക്കും. നിങ്ങള് രണ്ട് ഹിംസയും ചെയ്യുന്നില്ല. കാമകഠാര ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ ഹിംസ, ഇത് കാരണമാണ് മനുഷ്യര് ആദി മദ്ധ്യ അന്ത്യം ദു:ഖം അനുഭവിക്കുന്നത്. ദ്വാപരയുഗം മുതല് കാമകഠാര ഉപയോഗിച്ചാണ് വന്നത്. അപ്പോഴാണ് വീഴാന് തുടങ്ങിയത്. മനുഷ്യരുടെ പക്കല് ഭക്തിയുടെ ജ്ഞാനമുണ്ട്. വേദ ശാസ്ത്രങ്ങള് പഠിക്കുന്നു, ഭക്തി ചെയ്യുന്നു. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്ന് പറയാറുണ്ട്. ഭക്തിക്ക് ശേഷം തന്നെയാണ് ബാബ മുഴുവന് ലോകത്തോടും വൈരാഗ്യം ഉണര്ത്തിത്തരുന്നത്, കാരണം ഈ പതീത ലോകത്തിന്റെ വിനാശം സംഭവിക്കണം, അതുകൊണ്ട് ദേഹം സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധി കളേയും മറക്കു. എന്നോടൊപ്പം മാത്രം ബുദ്ധീയോഗം വെയ്ക്കു. അന്തിമ സമയത്ത് ആരുടെയും ഓര്മ്മ വരരുത് ആ രീതിയില് അഭ്യസിക്കു. ഈ പഴയ ലോകത്തിന്റെ ത്യാഗം ചെയ്യിപ്പിക്കുന്നു. പരിധിയില്ലാത്ത സന്യാസം പരിധിയില്ലാത്ത ബാബ തന്നെയാണ് ചെയ്യിപ്പിക്കുന്നത്. എല്ലാവര്ക്കും പുനര്ജന്മം എടുക്കണം അല്ലെങ്കില് എങ്ങനെയാണ് ഇത്ര വൃദ്ധിയുണ്ടാകുന്നത്? പരിധിയുള്ള സന്യാസികളിലൂടെ പവിത്രതയുടെ ബലം ഭാരതവാസികള്ക്ക് ലഭിക്കുന്നു. ഭാരതം പോലെ പവിത്ര ഖണ്ഢം മറ്റൊന്നില്ല, ബാബയുടെ ജന്മ സ്ഥലമാണിത്. എന്നാല് എങ്ങനെയാണ് ബാബ അവതാരമെടുക്കുന്നത്, എന്താണ് ചെയ്യുന്നതെന്നറിയില്ല. ഒന്നും തന്നെ അറിയില്ല. ബ്രഹ്മാവിന്റെ രാത്രി, ബ്രഹ്മാവിന്റെ പകല് എന്ന് പറയുന്നുണ്ട്. പകല് എന്നാല് സ്വര്ഗ്ഗം, രാത്രി എന്നാല് നരകം. ബ്രഹ്മാവിന്റെ രാത്രി നിങ്ങള് കുട്ടികളുടേയും രാത്രിയാണ്. ബ്രഹ്മാവിന്റെ പകല് നിങ്ങള് കുട്ടികളുടേയും പകലാണ്. രാവണന്റെ രാജ്യത്തില് സര്വ്വരും ദുര്ഗതി പ്രാപിച്ചിരിക്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയിലൂടെ സദ്ഗതി നേടുന്നു. നിങ്ങള് ഇപ്പോള് ഈശ്വരീയ സന്താനങ്ങളാണ്. ബ്രഹ്മാവ് പരമപിതാ പരമാത്മാവിന്റെ കുട്ടിയാണ്. നിങ്ങള് ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെട്ട കുട്ടികളാണ്. അപ്പോള് ശിവബാബയുടെ പേരകുട്ടികളാണ്. ഈ പുത്രന് ബ്രഹ്മാവ് കേള്ക്കുന്നു ഒപ്പം നിങ്ങള് പേരകുട്ടികള്, ആണ് മക്കളും പെണ് മക്കളും കേള്ക്കുന്നു. പിന്നീട് ഈ ജ്ഞാനം കാലഹരണപ്പെട്ടു പോകും. ബാബയാണ് ഈ രാജയോഗം വന്ന് പഠിപ്പിക്കുന്നത്. സന്യാസിമാരുടെ പാര്ട്ട് വേറെയാണ്, നിങ്ങള് ആദിസനാത ദേവീ-ദേവതാ ധര്മ്മത്തിലുള്ളവരുടെ പാര്ട്ട് വേറെയാണ്. അവിടെ ദേവതകളുടെ ആയുസ്സ് കൂടുതലായിരിക്കും. അകാലമൃത്യു ഉണ്ടാകില്ല. അവിടെ ദേവതകള് ആത്മാഭിമാനികളായിരിക്കും. പരമാത്മാഭിമാനികളല്ല. പിന്നെ മായയുടെ പ്രവേശനം ഉണ്ടാകുമ്പോള് ദേഹാഭിമാനികളാകുന്നു. ഇപ്പോള് നിങ്ങള് ആത്മാഭിമാനികളുമാണ് പരമാത്മാഭിമാനി കളുമാണ്. ഞങ്ങള് പരമാത്മാവിന്റെ സന്താനങ്ങളാണെന്ന് നിങ്ങള്ക്കിപ്പോള് അറിയാം, പരമാത്മാവിന്റെ കര്ത്തവ്യത്തെകുറിച്ചും അറിയാം. ഇത് ശുദ്ധ അഭിമാനമാണ്. സ്വയം തന്നെ ശിവോഹം അല്ലെങ്കില് പരമാത്മാവ് എന്ന് പറയുന്നത് അശുദ്ധ അഭിമാനമാണ്. നിങ്ങള് ഇപ്പോള് പരമാത്മാവിലൂടെ സ്വയത്തെയും പരമാത്മാവിനേയും മനസിലാക്കി. നിങ്ങള്ക്കറിയാം പരമപിതാ പരമാത്മാവ് കല്പ കല്പം വരുന്നു. പരമാത്മാവ് ഭക്തീമാര്ഗ്ഗത്തിലും അല്പകാല സുഖം നല്കുന്നു. ബാക്കി ആ ചിത്രം ജഡമാണ്. നിങ്ങള് ഏതൊരു മനോകാമനയോടെ പൂജ ചെയ്യുന്നുവോ ഞാന് നിങ്ങളുടെ സര്വ്വ ശുദ്ധ കാമനകളെയും പൂര്ത്തീകരിച്ചു തരുന്നു. രാവണന് അശുദ്ധകാമനകളെ പൂര്ത്തീകരിച്ചു തരുന്നു. ധാരാളം സിദ്ധികളെല്ലാം പഠിക്കുന്നു. അതാണ് രാവണന്റെ മതം. ഞാന് സുഖ ദാതാവാണ്. ഞാന് ആര്ക്കും ദു:ഖം നല്കുന്നില്ല. ദു:ഖവും സുഖവും ഈശ്വരന് തന്നെയാണ് നല്കുന്നതെന്ന് പറയുന്നു. ഇങ്ങനെയും എന്റെമേല് കളങ്കം ചാര്ത്തുന്നു. അങ്ങനെയാണെങ്കില് എന്തിനാണ് പരമാത്മാവേ ദയ കാണിക്കു, ക്ഷമിക്കൂ എന്ന് വിളിക്കുന്നത്. ധര്മ്മരാജനിലൂടെ ഒരുപാട് ശിക്ഷ നല്കും എന്നറിയാം.

ബാബ മനസിലാക്കി തരുന്നു: കുട്ടികളേ, ഭക്തീമാര്ഗ്ഗത്തിലെ ഈ ശാസ്ത്രങ്ങളിലൊന്നും ഒരു സാരവുമില്ല. നിങ്ങള്ക്കിപ്പോള് ഭക്തി നല്ലതായി തോന്നുന്നില്ല. ഹേ ഭഗവാന് എന്നും വിളിക്കുന്നില്ല. ആത്മാവ് മനസിനുള്ളില് ഓര്മ്മിക്കുന്നു. അത്രയേയുള്ളു, ഇതാണ് അജപാജപം. ആത്മാക്കളോട് നിരാകാരനായ ബാബ സംസാരിക്കുന്നു. ആത്മാവ് കേള്ക്കുന്നു. സര്വ്വവ്യാപി എന്ന് പറയുകയാണെങ്കില് എല്ലാം പരമാത്മാവാകും. ബാബ പറയുന്നു: എത്ര കല്ല്ബുദ്ധികളായിരിക്കുകയാണ്. ഗുരു എന്തെങ്കിലും കാരണത്താല് ശപിക്കരുതെന്ന് മനുഷ്യര്ക്ക് വളരെ പേടിയുണ്ട്. ബാബ സുഖദാതാവാണ്. അച്ഛന് കുട്ടികളെ ശപിക്കുകയോ, അകൃപ കാണിക്കുകയോ ചെയ്യില്ല. ശ്രീമതമനുസരിച്ച് നടക്കുന്നില്ലായെങ്കില്, പഠിത്തം ഉപേക്ഷിക്കുകയാണെങ്കില് സ്വയം സ്വയത്തെ ശപിക്കുകയാണ്, തന്റെമേല് അകൃപ കാണിക്കുകയാണ്. ബാബ പറയുന്നു: കുട്ടികളേ, അച്ഛനായ എന്നെമാത്രം ഓര്മ്മിക്കൂ. സത്യ- ത്രേതായുഗത്തില് ഭക്തിയില്ല. ഇപ്പോള് രാത്രിയായതു കാരണം മനുഷ്യര് വഞ്ചിതരായി കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സത്ഗുരു ഇല്ലായെങ്കില് ഘോര അന്ധകാരം. നിങ്ങള് ദേവതകളായിരുന്നു പിന്നെ ക്ഷത്രിയരായി, പിന്നെ വൈശ്യ ശൂദ്രനായി എന്ന് മുഴുവന് ചക്രത്തിന്റെ രഹസ്യം സത്ഗുരു മനസിലാക്കി തരുന്നു. ഇങ്ങനെ 84 ജന്മങ്ങള് പൂര്ണ്ണമാക്കി. സത്യയുഗത്തില് 8 പുനര്ജന്മങ്ങള്, ത്രേതായില് 12 പുനര്ജന്മങ്ങള്, പിന്നെ ദ്വാപര കലിയുഗത്തില് 63 ജന്മങ്ങള്. ചക്രത്തിന് കറങ്ങുക തന്നെ വേണം. ഇക്കാര്യങ്ങള് മനുഷ്യര്ക്കറിയില്ല. ഈ ഭാരതം വിശ്വത്തിന്റെ അധികാരിയായിരുന്നു അപ്പോള് മറ്റ് ഖണ്ഡങ്ങള് ഉണ്ടായിരുന്നില്ല. അസത്യഖണ്ഡം ആരംഭിക്കുമ്പോളാണ് പിന്നെ മറ്റ് ഖണ്ഡങ്ങള് ഉണ്ടാകുന്നത്. ഇപ്പോള് നോക്കൂ, എത്ര വഴക്കും യുദ്ധവുമാണ്. ഇത് അനാഥരുടെ ലോകമാണ്, അച്ഛനെ അറിയുന്നില്ല. ഹേ പരമാത്മാവേ… എന്ന് വെറുതേ വിളിക്കുന്നു. ബാബ പറയുന്നു: ഞാന് ഒരേഒരു പ്രാവശ്യമാണ് പതീത ലോകത്തെ പാവനമാക്കുവാന് വരുന്നത്. ബാപു(ഗാന്ധിജി) രാമരാജ്യം സ്ഥാപിക്കുകയാണെന്ന് അവര് കരുതിയതു കാരണം അദ്ദേഹത്തിന് ഒരുപാട് ധനം നല്കിയിരുന്നു. എന്നാല് ആ ധനം ഒരിക്കലും തന്റെതായ കാര്യങ്ങള്ക്ക് ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും രാമരാജ്യം സ്ഥാപിക്കപ്പെട്ടില്ല. ഇത് ശിവബാബയാണ്, ദാതാവല്ലേ. വിനാശം തീര്ച്ചയായും സംഭവിക്കും അതുകൊണ്ട് നിങ്ങള് ധനം സഫലമാക്കൂ എന്ന് മാത്രം മനസിലാക്കി തരുന്നു. സെന്ററുകള് തുറക്കൂ. ഒരു അച്ഛനില് നിന്നും വന്ന് സെക്കന്റില് സ്വര്ഗ്ഗത്തിന്റെ ആസ്തിയെടുക്കു എന്ന് ബോര്ഡ് വെയ്ക്കൂ. ബാബ പറയുന്നു: എന്റെ ഓര്മ്മയിലൂടെയേ നിങ്ങള് പാവനമാകൂ. നിങ്ങളുടെ ബുദ്ധിയില് ഈ ചക്രം കറങ്ങണം. ബ്രാഹ്മണരാണ് യജ്ഞ രക്ഷകരാകുന്നത്. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്, കൃഷ്ണന്റെ യജ്ഞമല്ല. സത്യയുഗത്തില് യജ്ഞം ഉണ്ടാകില്ല. ഇത് ജ്ഞാന യജ്ഞമാണ്. ബാക്കി സര്വ്വതും ഭക്തിയുടെ യജ്ഞമാണ്. യജ്ഞത്തില് അനേക പ്രകാരത്തിലെ ശാസ്ത്രങ്ങള് വെയ്ക്കുന്നു. നല്ല ശബ്ദങ്ങള് പുറപ്പെടുവിക്കുന്നു. അതിനെ ജ്ഞാന യജ്ഞമെന്ന് പറയാന് സാധിക്കില്ല. ബാബ പറയുന്നു: രുദ്രനായ എന്റെ ജ്ഞാന യജ്ഞം രചിച്ചിരിക്കുകയാണ്. എന്റെ നിര്ദ്ദേശം അനുസരിച്ച് നടക്കുന്നവര്ക്ക് വലിയ സമ്മാനം ലഭിക്കും, വിശ്വ രാജ്യാധികാരം. നിങ്ങള് കുട്ടികള്ക്ക് മുക്തി, ജീവന് മുക്തിയുടെ ഉപഹാരം നല്കുന്നു. ബാബ പറയുന്നു: മനുഷ്യരാണെങ്കില് 84 ലക്ഷം ജന്മമുണ്ടെന്ന് പറഞ്ഞു, ഞാന് കണ-കണങ്ങളിലുണ്ടെന്ന് പറഞ്ഞു, എന്നിട്ടും ഞാന് പരോപകാരി സേവാധാരിയാണ്. നിങ്ങള് രാവണന്റെ നിര്ദ്ദേശം അനുസരിച്ച് എന്നെ നിന്ദിച്ചാണ് വന്നത്. ഇതും ഡ്രാമയില് ഉണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ഓരോ ചുവടിലും ശ്രീമതമനുസരിച്ച് നടക്കണം. ബാബ കുട്ടികള്ക്ക് നല്ല നിര്ദ്ദേശം നല്കും, മായ തെറ്റായ നിര്ദ്ദേശം നല്കും അതുകൊണ്ട് ശ്രദ്ധിക്കൂ. എന്റേതായി പിന്നീട് എന്തെങ്കിലും വികര്മ്മം ചെയ്താല് 100 മടങ്ങ് ശിക്ഷ ലഭിക്കും. യോഗബലത്തിലൂടെ ശരീരവും പവിത്രമായത് ലഭിക്കും. സന്യാസികള് പറയുന്നു ആത്മാവ് നിര്ലേപമാണ്, ബാക്കി ശരീരം പതീതമാണ് അതുകൊണ്ട് ഗംഗാ സ്നാനം ചെയ്യുന്നു. അല്ലയോ കുട്ടികളേ, ആത്മാവ് സത്യമായ സ്വര്ണ്ണമല്ലെങ്കില് ആഭരണം എങ്ങനെ സത്യമായ സ്വര്ണ്ണത്തിന്റേതാകും. ഇപ്പോള് 5 തത്വങ്ങളും തമോപ്രധാനമാണ്. നിങ്ങളുടെ ഈ ആത്മീയ ഗവണ്മെന്റ് വളരെ വലിയതാണ്, എന്നാല് നോക്കു നിങ്ങള്ക്ക് സേവനം ചെയ്യുവാനായി 3 അടി മണ്ണ് പോലും കിട്ടുന്നില്ല. പിന്നീട് നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കുന്നു. അവിടെ ആര്ക്കും പ്രശ്നമൊന്നും ഉണ്ടാക്കാന് സാധിക്കില്ല അങ്ങനെയുള്ള വിശ്വരാജ്യാധികാരം നല്കുന്നു. ആകാശം, സാഗരം തുടങ്ങി സര്വ്വതിന്റേയും അധികാരിയാകുന്നു. ഒരു പരിധിയും ഉണ്ടാകില്ല. ഇപ്പോള് പൂര്ണ്ണമായും നിര്ധനരായിരിക്കുന്നു. നിങ്ങള് ഇപ്പോള് വീണ്ടും വിശ്വത്തിന്റെ അധികാരികളാകുന്നു അതുകൊണ്ട് ശ്രീമതമനുസരിച്ച് നടക്കണം. ശ്രീമതമനുസരിച്ച് നടക്കുന്നില്ലായെങ്കില് മരിച്ചു. മായയുടെ ഭൂതം രാമ, രാമന് സത്യമാണ്…..എന്ന് പറയിപ്പിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകും. പിന്നെ വളരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) യജ്ഞത്തിന്റെ സേവനം വളരെ സ്നേഹത്തോടെ ചെയ്ത്, ഓരോ ചുവടിലും ശ്രീമതമനുസരിച്ച് നടന്ന് ബാബയില് നിന്ന് മനസ്സിനിഷ്ടപ്പെട്ട ഫലം അതായത് വിശ്വരാജ്യാധികാരം നേടണം.

2) വിനാശം തീര്ച്ചയായും സംഭവിക്കും അതുകൊണ്ട് നിങ്ങളുടെ സര്വ്വതും തന്നെ സഫലമാക്കണം. ധനമുണ്ടെങ്കില് സെന്റര് തുറന്ന് അനേകരുടെ മംഗളത്തിന് നിമിത്തമാകണം.

വരദാനം:-

സംഗമയുഗത്തില് ബാബയിലൂടെ ഏതെല്ലാം വരദാനങ്ങളുടെ ഖജനാവാണോ ലഭിച്ചിട്ടുള്ളത് അതിനെ എത്രത്തോളം വര്ദ്ധിപ്പിക്കാനാഗ്രഹിക്കുന്നോ അത്രത്തോളം മറ്റുള്ളവര്ക്ക് കൊടുത്തുകൊണ്ടിരിക്കൂ. ഏതുപോലെയാണോ ബാബ ദയാഹൃദയനായിട്ടുള്ളത് അതുപോലെ ബാബയ്ക്ക് സമാനം ദയാഹൃദയരാകൂ, കേവലം വാക്കിലൂടെയല്ല, എന്നാല് തന്റെ മനസ്സാ വൃത്തിയിലൂടെ വായുമണ്ഢലത്തിലൂടെ ആത്മാക്കള്ക്ക് തനിക്ക് ലഭിച്ചിട്ടുള്ള ശക്തികള് നല്കൂ. എപ്പോള് അല്പ സമയത്തില് മുഴുവന് വിശ്വത്തിന്റെയും സേവനം സമ്പന്നമാക്കണോ അപ്പോള് തീവ്ര ഗതിയില് സേവനം ചെയ്യൂ. എത്രത്തോളം സ്വയത്തെ സേവനത്തില് ബിസിയാക്കുന്നോ അത്രത്തോളം സഹജമായി മായാജീത്തുമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top