30 May 2021 Malayalam Murli Today – Brahma Kumaris

May 29, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മനനം ചെയ്യുന്നതിന്റെ വിധിയും മനന ശക്തിയെ വര്ദ്ധിപ്പിക്കുന്നതിനുള്ള യുക്തികളും

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് രത്നാകരനായ ബാബ തന്റെ അമൂല്യ രത്നങ്ങളെ മിലനം ചെയ്യാന് വേണ്ടി വന്നിരിക്കുന്നു- ഓരോ ശ്രേഷ്ഠ ആത്മാവും എത്ര ജ്ഞാന രത്നങ്ങള് ശേഖരിച്ചു അര്ത്ഥം ജീവിതത്തില് ധാരണ ചെയ്തു? ഓരോ ജ്ഞാന രത്നം കോടിമടങ്ങ് മൂല്യമുള്ളതാണ്. അപ്പോള് ചിന്തിക്കൂ, ആദി മുതല് ഇപ്പോള് വരെ എത്ര ജ്ഞാന രത്നങ്ങള് ലഭിച്ചു! രത്നാകരനായ ബാബ ഓരോ കുട്ടിയുടെ ബുദ്ധിയാകുന്ന സഞ്ചിയില് അനേക രത്നങ്ങള് നിറച്ചിരിക്കുന്നു. സര്വ്വ കുട്ടികള്ക്കും ഒരേ സമയത്ത് ഒരേപോലെ ഒരേ അളവില് തന്നെ ജ്ഞാന രത്നങ്ങള് നല്കിയിരിക്കുന്നു. എന്നാല് ഈ ജ്ഞാന രത്നം എത്രത്തോളം സ്വയത്തെ പ്രതി അഥവാ അന്യാത്മാക്കളെ പ്രതി കാര്യത്തില് ഉപയോഗിക്കുന്നുവൊ അത്രത്തോളം ഈ രത്നം വര്ദ്ധിക്കുന്നു. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ബാബ സര്വ്വര്ക്കും സമാനമായിട്ടാണ് നല്കിയിരിക്കുന്നത് എന്നാല് ചില കുട്ടികള് രത്നങ്ങളെ വര്ദ്ധിപ്പിച്ചു, ചിലര് വര്ദ്ധിപ്പിച്ചില്ല. ചിലര് സമ്പന്നരാണ്, ചിലര് നിറഞ്ഞിരിക്കുന്നു, ചിലര് സമയത്തിനനുസരിച്ച് കാര്യത്തില് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു, ചിലര് സദാ കാര്യത്തില് ഉപയോഗിച്ച് ഒന്നിന് കോടിമടങ്ങാക്കി വര്ദ്ധിപ്പിക്കുന്നു, ചിലര് എത്രത്തോളം കാര്യത്തില് ഉപയോഗിക്കണമോ അത്രത്തോളം ഉപയോഗിക്കുന്നില്ല, അതിനാല് രത്നങ്ങളുടെ മൂല്യത്തെ എത്രത്തോളം മനസ്സിലാക്കണമോ അത്രത്തോളം മനസ്സിലാക്കുന്നില്ല. ലഭിച്ചതിനെ ബുദ്ധിയില് ധാരണ ചെയ്തു എന്നാല് കാര്യത്തില് ഉപയോഗിക്കുമ്പോള് കിട്ടേണ്ട സുഖം, സന്തോഷം, ശക്തി, ശാന്തി, നിര്വിഘ്ന സ്ഥിതിയുടെ പ്രാപ്തിയുടെ അനുഭവം ചെയ്യാന് സാധിക്കുന്നില്ല. ഇതിന്റെ കാരണം മനന ശക്തിയുടെ കുറവാണ് എന്തെന്നാല് മനനം ചെയ്യുക അര്ത്ഥം ജീവിതത്തില് ഉള്ക്കൊള്ളുക, ധാരണ ചെയ്യുക. മനനം ചെയ്യാതിരിക്കുക അര്ത്ഥം കേവലം ബുദ്ധി വരെ ധാരണ ചെയ്യുക. അവര് ജീവിതത്തിലെ ഓരോ കാര്യത്തിലും, ഓരോ കര്മ്മത്തിലും ഉപയോഗിക്കുന്നു- സ്വയത്തെ പ്രതിയും, അന്യാത്മാക്കളെ പ്രതിയും. ചിലര് കേവലം ബുദ്ധിയില് ഓര്മ്മിക്കുന്നു അര്ത്ഥം ധാരണ ചെയ്യുന്നു.

സ്ഥൂല ഖജനാവിനെ കേവലം ലോക്കറില് വയ്ക്കുന്നു, സമയത്തിനനുസരിച്ച് അഥവാ സദാ കാര്യത്തില് ഉപയോഗിക്കുന്നില്ലായെങ്കില് സന്തോഷത്തിന്റെ പ്രാപ്തിയുണ്ടാകില്ല, കേവലം എന്റെയടുത്ത് ഉണ്ട് എന്ന ആശ്വാസം ഹൃദയത്തില് ഉണ്ടാകും. വര്ദ്ധിക്കുകയുമില്ല, അനുഭവവും ഉണ്ടാകില്ല. അതേപോലെ ജ്ഞാന രത്നം ബുദ്ധിയില് ധാരണ ചെയ്തും, ഓര്മ്മിച്ചു, മുഖത്തിലൂടെ വര്ണ്ണിച്ചു- വളരെ നല്ല പോയിന്റാണ്, അപ്പോള് കുറച്ച് സമയത്തേക്ക് നല്ല പോയിന്റിന്റെ ലഹരിയുണ്ടായിരിക്കും എന്നാല് ജീവിതത്തില് , ഓരോ കര്മ്മത്തില് ആ ജ്ഞാന രത്നങ്ങളെ കൊണ്ടു വരണം കാരണം ജ്ഞാനം രത്നവുമാണ്, ജ്ഞാനം പ്രകാശവുമാണ്, ശക്തിയുമാണ് അതിനാല് ഈ വിധിയിലൂടെ കര്മ്മത്തില് കൊണ്ടു വന്നില്ലായെങ്കില് വര്ദ്ധിക്കുന്നില്ല അഥവാ അനുഭവമുണ്ടാകില്ല. ജ്ഞാനം പഠിത്തവുമാണ് ജ്ഞാനം യുദ്ധം ചെയ്യാനുള്ള അസ്ത്രവുമാണ് ഇതാണ് ജ്ഞാനത്തിന്റെ മൂല്യം. മൂല്യത്തെ അറിയുക അര്ത്ഥം കാര്യത്തില് ഉപയോഗിക്കുക. എത്രത്തോളം കാര്യത്തില് ഉപയോഗിക്കുന്നുവൊ അത്രത്തോളം ശക്തിയുടെ അനുഭവം ചെയ്യുന്നു. ആയുധത്തെ സമയത്തിനനുസരിച്ച് ഉപയോഗിച്ചില്ലായെങ്കില് അത് ഉപയോഗ ശൂന്യമാകുന്നു അര്ത്ഥം അതിന് മൂല്യമില്ലാതായി മാറുന്നു. ജ്ഞാനവും ആയുധമാണ്, മായാജീത്താകുന്ന സമയത്ത് ഇതിനെ കാര്യത്തില് ഉപയോഗിച്ചില്ലായെങ്കില് അതിന്റെ മൂല്യത്തെ കുറച്ചു കാരണം ലാഭമെടുത്തില്ല. ലാഭമെടുക്കുക അര്ത്ഥം മൂല്യത്തെ സംരക്ഷിക്കുക. ജ്ഞാന രത്നം സര്വ്വരുടെയുമടുത്തുണ്ട് കാരണം അധികാരികളാണ്. എന്നാല് സമ്പന്നമായിരിക്കുന്നതില് നമ്പര്വാറാണ്. മനന ശക്തിയുടെ കുറവാണ് മുഖ്യമായ കാരണം.

മനന ശക്തി ബാബയുടെ ഖജനാവിനെ തന്റെ ഖജനാവായി അനുഭവം ചെയ്യിക്കുന്നതിന്റെ ആധാരമാണ്. സ്ഥൂല ഭോജനം ദഹിക്കുന്നതിലൂടെ രക്തമായി മാറുന്നു കീരണം ഭോജനം വേറെയാണ്, അതിനെ ദഹിപ്പിക്കുമ്പോഴാണ് രക്തത്തിന്റെ രൂപത്തിലൂടെ ശരീരത്തിന് ശക്തി നല്കുന്നത്. ഇതേപോലെ മനന ശക്തിയിലൂടെ ബാബയുടെ ഖജനാവ് എന്റെ ഖജനാവാണ്- തന്റെ ഈ അധികാരം, തന്റെ ഖജനാവിന്റെ അനുഭവം ചെയ്യിക്കുന്നു. ബാപ്ദാദ ആദ്യം തന്നെ കേള്പ്പിച്ചിരുന്നു- സ്വയം അയവിറക്കൂവെങ്കില് ലഹരി വര്ദ്ധിക്കും അര്ത്ഥം ബാബയുടെ ഖജനാവിനെ മനന ശക്തിയിലൂടെ കാര്യത്തില് ഉപയോഗിച്ച് പ്രാപ്തികളുടെ അനുഭവം ചെയ്യൂ എങ്കില് ലഹരി വര്ദ്ധിക്കുന്നു. കേള്ക്കുന്ന സമയത്ത് ലഹരിയുണ്ട് എന്നാല് സദാ എന്ത് കൊണ്ട് ഇല്ല? ഇതിന്റെ കാരണമാണ് സദാ മനന ശക്തിയിലൂടെ സ്വന്തമാക്കിയില്ല. മനന ശക്തി അര്ത്ഥം സാഗരത്തിന്റെ ആഴത്തിലേക്ക് പോയി അന്തര്മുഖിയായി ഓരോ ജ്ഞാന രത്നത്തിന്റെയും ആഴത്തിലേക്ക് പോകുക, കേവലം ആവര്ത്തിക്കുക മാത്രമല്ല ചെയ്യേണ്ടത് എന്നാല് ഓരോ പോയിന്റിന്റെ രഹസ്യമെന്താണ്, ഓരോ പോയിന്റിനെ ഏത് സമയത്ത്, ഏത് വിധിയിലൂടെ കാര്യത്തില് ഉപയോഗിക്കണം, ഓരോ പോയിന്റിനെ അന്യാത്മാക്കളെ പ്രതി സേവയില് ഏത് വിധിയിലൂടെ കാര്യത്തില് ഉപയോഗിക്കണം- ഈ നാല് കാര്യങ്ങളും ഓരോ പോയിന്റും കേട്ട് മനനം ചെയ്യൂ. അതോടൊപ്പം മനനം ചെയ്ത് പ്രാക്ടിക്കലില് ആ രഹസ്യത്തിന്റെ രസത്തിലേക്ക് പോകൂ, ലഹരിയുടെ അനുഭവത്തില് വരൂ. മായയുടെ വ്യത്യസ്ഥമായ വിഘ്നങ്ങളുടെ സമയം അഥവാ പ്രകൃതിയുടെ വ്യത്യസ്ഥമായ പരിതസ്ഥിതികളുടെ സമയത്ത് കാര്യത്തില് ഉപയോഗിച്ച് നോക്കൂ- എന്താണൊ ഞാന് മനനം ചെയ്തത്- ഈ പരിതസ്ഥിതിക്കനുസരിച്ച് അഥവാ വിഘ്നങ്ങള്ക്കനുസരിച്ച് ഈ ജ്ഞാന രത്നമുപയോഗിച്ച് മായാജീത്താക്കാന് സാധിക്കുമോ അതോ ആക്കുന്നതാണോ , അത് പ്രാക്ടിക്കലായോ അര്ത്ഥം മായാജീത്തായോ? അതോ ചിന്തിച്ചിരുന്നു മായാജീത്താകും എന്ന്, പക്ഷെ പരിശ്രമിക്കേണ്ടി വന്നോ അതോ സമയത്തെ വ്യര്ത്ഥമാക്കിയോ? ഇതിലൂടെ തെളിയുന്നത്- വിധി യഥാര്ത്ഥമല്ലായിരുന്നു, അതാണ് സിദ്ധി ലഭിക്കാതിരുന്നത്. ഉപയോഗിക്കാനുള്ള വിധിയും ഉണ്ടായിരിക്കണം, അഭ്യാസം വേണം. സയന്സ് പഠിച്ചവര് വളരെ ശക്തിശാലി ബോംബുകള് ഉണ്ടാക്കുന്നു, മനസ്സിലാക്കുന്നത്- ഇതിലൂടെ നമ്മള് ജയിക്കും എന്നാണ്. പക്ഷെ ഉപയോഗിക്കുന്നവര്ക്ക് ഉപയോഗിക്കാനുള്ള വിധിയറിയില്ല അപ്പോള് ശക്തിശാലി ബോംബുകള് ഉണ്ടായിട്ടും- അവിടെയുമിവിടെയുമുള്ള സ്ഥലങ്ങളില് വീഴുന്നു- വ്യര്ത്ഥമായി പോകുന്നു. കാരണമെന്താണ്? ഉപയോഗിക്കാനുള്ള വിധി ശരിയായും അറിയില്ല. രണ്ടാമത്തെ കാര്യം- മനന ശക്തിയുടെ അഭ്യാസം സദാ ചെയ്യാത്തതിനാല് സമയത്ത് അഭ്യാസമില്ലാത്തതിനാല് പെട്ടെന്ന് കാര്യത്തിലുപയോഗിക്കാന് പ്രയത്നിക്കുന്നുണ്ട്, അതിനാല് ചതിവില്പ്പെടുന്നു. ഈ അലസത വരുന്നു- ജ്ഞാനം ബുദ്ധിയിലുണ്ട്, സമയത്ത് കാര്യത്തിലുപയോഗിക്കാം. എന്നാല് സാദാകാലത്തെ അഭ്യാസം, വളരെക്കാലത്തെ അഭ്യാസം ഉണ്ടാകണം. ഇല്ലായെങ്കില് ആ സമയത്ത് ചിന്തിക്കുന്നവര്ക്ക് എന്ത് ടൈറ്റില് നല്കാം? കുംഭകര്ണ്ണന് . അവര് എന്ത് അലസത കാണിച്ചു? ഇതല്ലേ ചിന്തിച്ചത്- വരട്ടെ, വരുമ്പോള് വിജയം നേടാം. സമയത്ത് നടക്കും എന്ന് ചിന്തിക്കുക- ഈ അലസത നമ്മെ ചതിക്കുന്നു, അതിനാല് ദിവസവും മനന ശക്തിയെ വര്ദ്ധിപ്പിക്കൂ.

റിവിഷന് കോഴ്സില് അഥവാ കേള്ക്കുന്ന അവ്യക്ത മുരളിയില് മനന ശക്തിയെ വര്ദ്ധിപ്പിക്കുന്നതിന് ദിവസവും ഏതെങ്കിലും വിശേഷ പോയിന്റ് ബുദ്ധിയില് ധാരണ ചെയ്യൂ, 4 കാര്യങ്ങള് കേള്പ്പിച്ചു, അതിനെ വിധിപൂര്വ്വം അഭ്യസിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓരോ കര്മ്മം ചെയ്യുമ്പോഴും സ്ഥൂല കര്മ്മമാകട്ടെ, സേവനമാകട്ടെ എന്നാല് മുഴുവന് ദിവസം മനനം ചെയ്തു കൊണ്ടിരിക്കണം. ബിസിനസ്സ് ചെയ്യുമ്പോഴും അഥവാ ഓഫീസിലെ ജോലിയാകട്ടെ, സേവാകേന്ദ്രത്തിലെ സേവനമാകട്ടെ, ബുദ്ധി ഏത് സമയത്താണൊ ഫ്രീയാകുന്നത് അപ്പോള് മനന ശക്തിയുടെ അഭ്യാസം അടിക്കടി ചെയ്യൂ. ചില കാര്യങ്ങള് അങ്ങനെയാണ്, കര്മ്മം ചെയ്യുമ്പോഴും അതിനോടൊപ്പം ചിന്തിക്കാനും സാധിക്കും. ചില സമയങ്ങളില്, ചില കാര്യങ്ങളില് ബുദ്ധിയുടെ മുഴുവന് ശ്രദ്ധ നല്കേണ്ടി വരുന്നു, ഇല്ലായെങ്കില് ഡബിള് ഭാഗത്തേക്കും ബുദ്ധി പൊയ്ക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സമയത്ത് തന്റെ ദിനചര്യയില് നോട്ട് ചെയ്യൂ- ഇടയ്ക്കിടയ്ക്ക് വളരെ സമയം ലഭിക്കുന്നുണ്ട്. മനന ശക്തിക്ക് വേണ്ടി വിശേഷിച്ച് സമയം ലഭിച്ചാല് അഭ്യസിക്കാം- അങ്ങനെയല്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ചെയ്യാന് സാധിക്കും. ഏകാന്തതയുടെ സമയം ലഭിക്കുകയാണെങ്കില് വളരെ നല്ലത്. കൂടുതല് മഹീനതയിലേക്ക് പോയി ഓരോ പോയിന്റിനെ സ്പഷ്ടമാക്കൂ, വിസ്താരത്തിലേക്ക് കൊണ്ടു വരൂ എങ്കില് വളരെ രസം ഉണ്ടാകും. എന്നാല് ആദ്യം പോയിന്റിന്റെ ലഹരിയില് സ്ഥിതി ചെയ്തിട്ട് ചെയ്യണം, എങ്കില് ബോറടിക്കില്ല. ഇല്ലായെങ്കില് കേവലം ആവര്ത്തിക്കുന്നു, എന്നിട്ട് പറയുന്നു- ഇത് കഴിഞ്ഞു, ഇനിയെന്ത് ചെയ്യും?

ഏതു പോലെ ചിലര് സ്വദര്ശനചക്രം കറക്കാന് പറഞ്ഞാല് പറയുന്നു- ചക്രം എന്ത് കറക്കാന്, മിനിറ്റില് ചക്രം പൂര്ത്തിയാകുന്നു! സ്ഥിതിയുടെ അനുഭവം ചെയ്യാനറിയില്ല അതിനാല് കേവലം ആവര്ത്തിക്കുന്നു- സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, ഇത്രയും ജന്മം, ഇത്രയും ആയുസ്സ്, ഇത്രയും സമയം…….കഴിഞ്ഞു. എന്നാല് സ്വദര്ശനചക്രധാരിയാകുക അര്ത്ഥം നോളേജ്ഫുള്, ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്യുക. പോയിന്റിന്റെ ലഹരിയില് സ്ഥിതി ചെയ്യുക, രഹസ്യത്തില് രഹസ്യയുക്തരാകുക- ഇങ്ങനെയുള്ള അഭ്യാസം ഓരോ പോയിന്റിലും ചെയ്യൂ. ഇത് ഒരു സ്വദര്ശനചക്രത്തിന്റെ കാര്യമാണ് കേള്പ്പിച്ചത്. ഇതേപോലെ ജ്ഞാനത്തിന്റെ ഓരോ പോയിന്റിനെയും മനനം ചെയ്യൂ, ഇടയ്ക്കിടയ്ക്ക് അഭ്യസിക്കൂ. കേവലം അര മണിക്കൂര് മനനം ചെയ്തു, അങ്ങനെയല്ല. സമയം ലഭിക്കുമ്പോള് ബുദ്ധി മനനത്തിന്റെ അഭ്യാസത്തില് പോകണം. മനന ശക്തിയിലൂടെ ബുദ്ധി ബിസിയായിട്ടിരിക്കുകയാണെങ്കില് സ്വതവേ തന്നെ സഹജമായി മായാജീത്തായി മാറും. ബിസിയാണെന്ന് കണ്ട് മായ താനേ തിരിച്ച് പോകും. മായ വന്നു, യുദ്ധം ചെയ്തു, ഓടിച്ചു- പിന്നെ ഇടയ്ക്ക് തോല്വി, ഇട്യ്ക്ക് ജയം- ഇത് തീവ്ര ഗതിയിലുള്ള പുരുഷാര്ത്ഥമല്ല. ഇപ്പോള് തീവ്ര പുരുഷാര്ത്ഥം ചെയ്യാനുള്ള സമയമാണ്, പറക്കുന്നതിനുള്ള സമയമാണ് അതിനാല് മനനശക്തിയിലൂടെ ബുദ്ധിയെ ബിസിയാക്കി വയ്ക്കൂ. ഇതേ മനന ശക്തിയിലൂടെ ഓര്മ്മയുടെ ശക്തിയില് മുഴുകിയിരിക്കുക- ഈ അനുഭവം സഹജമായി മാറും. മനനം മായാജീത്തും വ്യര്ത്ഥ സങ്കല്പങ്ങളില് നിന്നും മുക്തവുമാക്കുന്നു. വ്യര്ത്ഥമില്ലാത്തയിടത്ത്, വിഘ്നമില്ല അപ്പോള് സമര്ത്ഥ സ്ഥിതി അഥവാ സ്നേത്തില് മുഴുകിയിരിക്കുന്ന സ്ഥിതി സ്വതവേയുണ്ടാകുന്നു.

ചിലര് ചിന്തിക്കുന്നു- ബീജ രൂപ സ്ഥിതി അഥവാ ശക്തിശാലി ഓര്മ്മയുടെ സ്ഥിതി കുറവാണ് അഥവാ വളരെ ശ്രദ്ധ നല്കിയാലേ അനുഭവമുണ്ടാകുന്നുള്ളൂ. ഇതിന്റെ കാരണം മുമ്പും കേള്പ്പിച്ചു ലീക്കേജാണ്, ബുദ്ധിയുടെ ശക്തി വ്യര്ത്ഥത്തിലേക്ക് പോകുന്നു. ഇടയ്ക്ക് വ്യര്ത്ഥ സങ്കല്പം വരും, ഇടയ്ക്ക് സാധാരണ സങ്കല്പവും. എന്ത് കര്മ്മമാണൊ ചെയ്യുന്നത് അതിന്റെ തന്നെ സങ്കല്പത്തില് ബുദ്ധിയെ ബിസിയാക്കി വയ്ക്കുക- ഇതിനെയാണ് സാധാരണ സങ്കല്പം എന്ന് പറയുന്നത്. ഓര്മ്മയുടെ ശക്തി അഥവാ മനന ശക്തിയില്ലാത്തവര് സ്വയത്തെ സന്തോഷിപ്പിക്കുന്നു- ഇന്ന് പാപ കര്മ്മമൊന്നും ചെയ്തില്ല, വ്യര്ത്ഥമൊന്നും ഉണ്ടായില്ല, ആര്ക്കും ദുഃഖം നല്കിയിട്ടില്ല… എന്നാല് സമര്ത്ഥ സങ്കല്പം, സമര്ത്ഥ സ്ഥിതി, ശക്തിശാലി ഓര്മ്മയുണ്ടായിരുന്നോ? ഇല്ലായെങ്കില് അതിനെ സാധാരണ സങ്കല്പം എന്ന് പറയുന്നു. കര്മ്മം ചെയ്തു എന്നാല് കര്മ്മത്തിന്റെയും യോഗയുടെയും സ്ഥിതി ഒപ്പത്തിനൊപ്പമുണ്ടായിരുന്നില്ല കര്മ്മം ചെയ്യുന്നവരായി എന്നാല് കര്മ്മയോഗിയായില്ല അതിനാല് കര്മ്മം ചെയ്തു കൊണ്ടും അഥവാ മനന ശക്തി അല്ലെങ്കില് മുഴുകിയിരിക്കുന്ന സ്ഥിതിയുടെ ശക്തി, രണ്ടിലും ഒരനുഭവം സദാ ഉണ്ടായിരിക്കണം. ഈ രണ്ട് സ്ഥിതികളാണ് ശക്തിശാലി സേവനത്തിന്റെ ആധാരം. മനനം ചെയ്യുന്നവര്ക്ക് അഭ്യാസമുള്ളത് കാരണം ഏത് സമയത്ത് ഏത് സ്ഥിതിയാണോ ആഗ്രഹം അത് കൈവരിക്കാന് സാധിക്കും. ബന്ധമുള്ളതിനാല് ലിക്കേജ് സമാപ്തമാകുന്നു, ഏത് സമയത്ത് ഏത് അനുഭവമാണൊ- ബീജരൂപ സ്ഥിതിയുടെ, ഫരിസ്ഥ സ്ഥിതിയുടെ, സഹജമായി ചെയ്യാന് സാധിക്കും കാരണം ജ്ഞാനത്തിന്റെ സ്മൃതിയുള്ളപ്പോള് ജ്ഞാനത്തെ സ്മരിക്കുമ്പോള് ജ്ഞാനദാതാവിന്റെ ഓര്മ്മ സ്വതവേയുണ്ടാകുന്നു. അപ്പോള് മനസ്സിലായോ, മനനം ചെയ്യേണ്ടത് എങ്ങനെയെന്ന്. പറഞ്ഞില്ലേ മനനത്തെ കുറിച്ച് പിന്നീട് കേള്പ്പിക്കാം എന്ന്. അതിനാല് ഇന്ന് മനനം ചെയ്യുന്നതിന്റെ വിധി കേള്പ്പിച്ചു. മായയുടെ വിഘ്നങ്ങളില് നിന്നും സദാ വിജയിയാകുക അഥവാ സദാ സേവനത്തില് സഫലതയുടെ അനുഭവം ചെയ്യുക ഇതിന്റെ ആധാരം മനന ശക്തിയാണ്. മനസ്സിലായോ? ശരി.

സര്വ്വ ജ്ഞാന-സാഗരന്റെ ജ്ഞാനി കുട്ടികള്ക്ക്, സദാ മനന ശക്തിയിലൂടെ സഹജമായി മായാജീത്താകുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ മനന ശക്തിയുടെ അഭ്യാസത്തെ വര്ദ്ധിപ്പിക്കുന്ന, മനനത്തിലൂടെ മുഴുകിയിരിക്കുന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്ന, സദാ ജ്ഞാന രത്നങ്ങളുടെ മൂല്യത്തെ അറിയുന്ന, സദാ ഓരോ കര്മ്മത്തില് ജ്ഞാനത്തിന്റെ ശക്തിയെ കാര്യത്തില് കൊണ്ടു വരുന്ന, അങ്ങനെയുള്ള ശ്രേഷ്ഠ സ്ഥിതിയിലിരിക്കുന്ന വിശേഷപ്പെട്ട അഥവാ അമൂല്യമായ രത്നങ്ങള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

പാര്ട്ടികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ മിലനം- സ്വയത്തെ തീവ്ര പുരുഷാര്ത്ഥി ആത്മാക്കളാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? കാരണം സമയം വളരെ തീവ്ര ഗതിയോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അതിനാല് സമയത്ത് ലക്ഷ്യത്തില് എത്തുന്നവര്ക്ക് എത്ര വേഗതയില് പോകണം? സമയം കുറവാണ്, പ്രാപ്തി കൂടുതലും ഉണ്ടാകണം. അപ്പോള് കുറച്ച് സമയത്തിനുള്ളില് കൂടുതല് പ്രാപ്തിയുണ്ടാക്കണമെങ്കില് തീവ്രതയോടെ ചെയ്യേണ്ടേ. സമയത്തെ കണ്ടു കൊണ്ടിരിക്കുന്നു, തന്റെ പുരുഷാര്ത്ഥത്തിന്റെ ഗതിയെയും അറിയാം. സമയം തീവ്രമാണ് എന്നാല് തന്റെ പുരുഷാര്ത്ഥത്തിന് തീവ്രതയില്ലായെങ്കില് സമയം അര്ത്ഥം രചന നിങ്ങള് രചയിതാവിനേക്കാളും തീവ്രമായി. രചയിതാവിനേക്കാളും രചന തീവ്രമായാല് അതിനെ നല്ല കാര്യമെന്നു പറയുമോ? രചനയേക്കാള് രചയിതാവ് മുന്നോട്ടായിരിക്കണം. സദാ തീവ്ര പുരുഷാര്ത്ഥി ആത്മാക്കളായി മുന്നോട്ടുയരുന്നതിനുള്ള സമയമാണ്. മുന്നോട്ടു പോകുമ്പോള് ഏതെങ്കിലും വഴിയോര ദൃശ്യം കണ്ട് നിന്നു പോകുകയാണെങ്കില്, നിന്നു പോകുന്നവര്ക്ക് കൃത്യമായ സമയത്ത് എത്ത് ചേരാന് സാധിക്കില്ല. ഏതൊരു മായയുടെ ആകര്ഷണവും വഴിയോര ദൃശ്യമാണ്. വഴിയോര ദൃശ്യം കണ്ട് നിന്നു പോകുന്നവര്ക്ക് എങ്ങനെ ലക്ഷ്യത്തിലെത്താന് സാധിക്കും? അതിനാല് സദാ തീവ്ര പുരുഷാര്ത്ഥിയായി മുന്നോട്ട് പോകൂ. സമയത്തിനനുസരിച്ച് എത്തിക്കോളും, ഇനിയും സമയമുണ്ടല്ലോ എന്ന് ചിന്തിച്ച് പതുക്കെ നടക്കുകയാണെങ്കില് സമയത്ത് ചതിക്കപ്പെടും. വളരെക്കാലത്തെ തീവ്ര പുരുഷാര്ത്ഥത്തിന്റെ സംസ്ക്കാരം, അന്തിമത്തിലും തീവ്ര പുരുഷാര്ത്ഥത്തിന്റെ അനുഭവം ചെയ്യിക്കും. അതിനാല് സദാ തീവ്ര പുരുഷാര്ത്ഥി. ഇടയ്ക്ക് തീവ്രം, ഇടയ്ക്ക് ശക്തിഹീനം- അങ്ങനെയാകരുത്. പറക്കുന്ന പക്ഷിയായി പറക്കുന്ന കലയുടെ അനുഭവം ചെയ്യൂ. പരസ്പരം സഹയോഗം നല്കി തീവ്ര പുരുഷാര്ത്ഥിയാക്കൂ. എത്രത്തോളം മറ്റുള്ളവരുടെ സേവനം ചെയ്യുന്നുവൊ അത്രത്തോളം സ്വയത്തിന്റെ ഉണര്വ്വും ഉത്സാഹവും വര്ദ്ധിച്ചു കൊണ്ടിരിക്കും.

വിടചൊല്ലുന്ന സമയം(ദാദി ജാനകിജി വിദേശത്തേക്ക് പോകുവാനുള്ള അനുവാദം ബാപ്ദാദായില് നിന്നും എടുത്തു കൊണ്ടിരിക്കുന്നു)

ദേശ വിദേശത്ത് സേവനത്തിന്റെ ഉണര്വ്വും ഉത്സാഹവും വളരെ നല്ലതാണ്. ഉണര്വ്വും ഉത്സാഹവും ഉള്ളയിടത്ത് സഫലതയും ഉണ്ട്. സദാ ഈ അറ്റന്ഷന് വയ്ക്കണം- ആദ്യം തന്റെ ഉണര്വ്വും ഉത്സാഹവും ഉണ്ടാകണം, സംഘഠനയുടെ ശക്തിയും ഉണ്ടാകണം. സ്നേഹത്തിന്റെ, സഹയോഗത്തിന്റെ ശക്തിയുണ്ടാകണം എങ്കില് അതിനനുസരിച്ച് സഫലതയുണ്ടാകുന്നു. ഇതാണ് ഭൂമി. ഏതുപോലെ ഭൂമി നല്ലതാണെങ്കില് ഫലവും ശ്രേഷ്ഠമായത് ലഭിക്കുന്നു. തല്ക്കാലത്തേക്ക് ഭൂമിയെ തയ്യാറാക്കി വിത്ത് പാകുകയാണെങ്കില് ഫലവും കുറച്ച് സമയത്തേക്ക് ലഭിക്കുന്നു, സദാകാലത്തേക്ക് ഫലം ലഭിക്കുന്നില്ല. അതിനാല് സഫലതയുടെ ഫലത്തിന് മുമ്പേ സദാ ഭൂമിയെ ചെക്ക് ചെയ്യൂ. ബാക്കി എന്ത് ചെയ്യുന്നുവൊ അതിനനുസരിച്ച് ശേഖരിക്കപ്പെടുന്നു. ഇപ്പോഴും സന്തോഷം ലഭിക്കുന്നു, ഭാവിയിലേക്കും ലഭിക്കുന്നു. ശരി.

വരദാനം:-

മുഴുവന് പഠിത്തത്തിന്റെയും ശിക്ഷണത്തിന്റെയും സാരമാണ് ഈ മൂന്ന് വാക്കുകള്. 1) കര്മ്മബന്ധനത്തെ ഛേദ്ദിക്കുക 2) തന്റെ സ്വഭാവ സംസ്ക്കാരങ്ങളെ വളയ്ക്കുക 3)ഒരേയൊരു ബാബയുമായി സംബന്ധം യോജിപ്പിക്കുക- ഇതേ മൂന്ന് വാക്കുകളാണ് സമ്പൂര്ണ്ണ വിജയിയാക്കുന്നത്. ഇതിന് വേണ്ടി സദാ ഇതേ സ്മൃതിയുണ്ടായിരിക്കണം- ഈ നയനങ്ങളിലൂടെ കാണുന്ന വിനാശി വസ്തുക്കള് എല്ലാം നശിക്കുന്നതാണ്. അതിനെ കണ്ട് കൊണ്ടും തന്റെ പുതിയ സംബന്ധം, പുതിയ സൃഷ്ടിയെ കണ്ടു കൊണ്ടിരിക്കൂ എങ്കില് ഒരിക്കലും തോല്വിയുണ്ടാകില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top