30 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 29, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഈ ലോകത്തില് നിന്ന് മരിക്കുന്നതിനായി നിങ്ങള് ബാബയുടേതായിരിക്കുകയാണ്. അന്ത്യസമയത്ത് ഒരേ ഒരു ബാബയുടേതല്ലാതെ മറ്റാരുടെയും ഓര്മ്മ ഉണ്ടാകാതിരിക്കാന് തന്റെ അവസ്ഥയെ ഉറച്ചതാക്കൂ.

ചോദ്യം: -

ഇപ്പോള് ലോകം മുഴുവന് പിടിച്ചിരിക്കുന്ന ഏറ്റവും ശക്തമായ തീ ഏതാണ്, അതിനെ അണയ്ക്കുന്നതിനുള്ള വിധി പറയൂ?

ഉത്തരം:-

ഇപ്പോള് ലോകം മുഴുവന് പിടിച്ചിരിക്കുന്ന ശക്തമായ തീ “കാമ”ത്തിന്റേതാണ്. ഈ തീ അണയ്ക്കുവാനുള്ള മാര്ഗ്ഗം ആത്മീയ ദൗത്യം ഒന്നുമാത്രമാണ്. ഇതിനുവേണ്ടി സ്വയം അഗ്നിശമന സേനാംഗമാകണം. യോഗബലത്തിലൂടെയല്ലാതെ ഈ തീ അണയ്ക്കുവാന് സാധിക്കില്ല. കാമവികാരമാണ് സര്വ്വരുടെയും സത്യനാശം ചെയ്യുന്നത്. അതുകൊണ്ട് ഈ ഭൂതത്തെ ഓടിക്കുവാനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയില് ദീപം തെളിഞ്ഞു ശലഭങ്ങള്ക്കായി…

ഓം ശാന്തി. നല്ല നല്ല സര്വ്വീസബിള് ആയ കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥത്തെ നല്ല രീതിയില് മനസ്സിലാക്കും. ഈ ഗീതം കേള്ക്കുന്നതിലൂടെ മുഴുവന് സൃഷ്ടി ചക്രം, രചയിതാവ്, രചന ഇവയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയാന് സാധിക്കുന്നു. മനുഷ്യര് മനസിലാക്കാന് വേണ്ടിയാണ് ഗീതം വയ്ക്കുന്നത്. ആരിലൂടെ? ജ്ഞാനസാഗരനിലൂടെ. ഈ പഴയ ലോകത്തില് നിന്ന് മരിച്ച് തന്റെ പരംധാമത്തിലേക്ക് പോകുന്നതിനുവേണ്ടി നാം ബാബയുടേതായിരിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. ഒരേ ഒരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ പുരുഷാര്ത്ഥം ചെയ്യിപ്പിക്കാന് സാധിക്കില്ല. ബാബ പറയുന്നു, എന്റേതാകുന്നതിലൂടെ നിങ്ങള് ഈ ലോകത്തില് നിന്ന് മരിക്കേണ്ടി വരും. ഈ അവസ്ഥ ഉറച്ചതായിരിക്കണം അവസാനസമയത്ത് ഒരേ ഒരു ബാബയെ അല്ലാതെ മറ്റാരരെയും ഓര്മ്മ വരാന് പാടില്ല. ദീപം വന്നിരിക്കുകയാണ് ശലഭങ്ങളെ കൂടെ കൂട്ടിക്കൊണ്ട് പോകുവാന് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ശലഭങ്ങള് അനേകമുണ്ട്. നോക്കൂ, പ്രദര്ശിനിയില് എത്ര പേരാണ് വരുന്നത്. പ്രദര്ശിനിയുടെ അര്ത്ഥം എന്താണെന്ന് പോലും അറിയാത്ത കുട്ടികളുണ്ട്. പഴയ ലോകത്തെ വീണ്ടും പുതിയ ലോകമാക്കുന്ന പ്രദര്ശിനിയാണ്. എങ്ങനെയാണ് പഴയ ലോകത്തിന്റെ വിനാശം സംഭവിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാകുന്നത്. ഇത് സംഗമത്തിലാണ് കാണിക്കുന്നത്. രണ്ടും ഒന്നിച്ചുണ്ടാവുകയില്ല. തീര്ച്ചയായും ഒന്ന് ഇല്ലാതാകണം. നിങ്ങളില് നല്ല നല്ല കുട്ടികള്ക്ക് ഇതറിയാം. രാമരാജ്യം അര്ത്ഥം പുതിയ ലോകം സ്ഥാപിക്കപ്പെടുന്നു. രാമരാജ്യം സ്ഥാപിക്കപ്പെട്ടതിനുശേഷം രാവണരാജ്യം ഇല്ലാതാകുന്നു. നിങ്ങള് രാമരാജ്യത്തിലെ അംഗമാകുന്നു എങ്കില് നിങ്ങളില് ഒരു ഭൂതവും ഉണ്ടാകാന് പാടില്ല. ഭൂതങ്ങളെ ഓടിക്കുവാന് പരിശ്രമിക്കണം. ആദ്യമാദ്യം കാമാഗ്നിയെ അണയ്ക്കണം. തനിക്ക് വേണ്ടി അഗ്നിശമന സേനാംഗമാകണം. ഈ തീ ഏറ്റവും തീക്ഷ്ണവും ഏറ്റവും മോശമായതുമാണ്. ഇതിനെ യോഗബലത്തിലൂടെയല്ലാതെ അണയ്ക്കുവാന് സാധിക്കില്ല. ഇതാണ് ലോകത്തിന് മുന്നിലുള്ള ചോദ്യ ചിഹ്നം. സര്വ്വരെയും കാമത്തിന്റെ അഗ്നി പിടികൂടിയിരിക്കുകയാണ്. ഈ അഗ്നിയെ അണയ്ക്കുവാനുള്ള ആത്മീയ ദൗത്യം ഒന്നുമാത്രമാണ്. ബാബയ്ക്ക് തീര്ച്ചയായും ഇവിടെ വരേണ്ടി വരുന്നു. ഹേ പതീതപാവനാ വരൂ… എന്ന് വിളിക്കുന്നുണ്ട്. കാമവികാരികളെയാണ് പതീതരെന്ന് പറയുന്നത്. ഹേ, കാമത്തിന്റെ തീ (ഭൂതം) യെ ഭസ്മമാക്കുന്നവനേ വരൂ. ഇവിടെ ഭൂരിപക്ഷവും പതീതരാണ്. ചിലര് പവിത്രമായിരിക്കുന്നുണ്ട്. ഇതിനെ എങ്ങനെ അണയ്ക്കണമെന്ന് നിങ്ങള്ക്ക് യുക്തി പറഞ്ഞു തരുന്നു. ഈ കാമാഗ്നിയും സതോ രജോ, തമോയിലേക്ക് വരുന്നു. ആര്ക്കാണോ ഇതില്ലാതെ ഒട്ടും ഇരിക്കാന് സാധിക്കാത്തത് അവരാണ് തമോപ്രധാനി. തീ പിടിച്ചുകൊണ്ടേയിരിക്കുന്നു. ഈ കാമവികാരമാണ് മനുഷ്യരുടെ സത്യനാശം ചെയ്യുന്നത്. സത്യയുഗത്തില് ഒരു ശത്രുവും ഉണ്ടാകില്ല. അവിടെ രാവണന് കാണില്ല, മനുഷ്യരുടെ ശത്രുക്കളുണ്ടാകില്ല. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു രാവണനാണെന്ന് നിങ്ങള്ക്കറിയാം. കളികളെല്ലാം തന്നെ ഭാരതത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്. സത്യയുഗത്തില് രാമരാജ്യം, കലിയുഗത്തില് രാവണരാജ്യം. കാര്ട്ടൂണില് കാണിച്ചിട്ടുണ്ട്- അവരും മനുഷ്യര്, ഇവരും മനുഷ്യര്. അങ്ങ് സര്വ്വഗുണസമ്പന്നമാണ്, ഞങ്ങള് പാപികള് ദുഃഖിതരാണ് എന്ന് ദേവതകളുടെ മുന്നില് കൈകൂപ്പി നിന്ന് പറയുന്നു. തീര്ച്ചയായും ഈ ഭാരതം ശ്രേഷ്ഠാചാരി പാവനമായിരുന്നു. അവിടെ ദേവീദേവതകള് രാജ്യം ഭരിച്ചിരുന്നു. ലക്ഷ്മി നാരായണന്റെയും രാമന്- സീതയുടെയും രാജ്യം ഉണ്ടാ

യിരുന്നു. അവരുടെ കുലമുണ്ടായിരുന്നു. പ്രജകളുടെ ചിത്രം ഉണ്ടാക്കുകയില്ല. ഇപ്പോള് ബാബ എത്ര സഹജമാക്കിയാണ് മനസിലാക്കി തരുന്നത്. മനസിലാക്കി തന്നിട്ട് ചോദിക്കുന്നു-ബുദ്ധിയില് ധാരണ ഉണ്ടാകുന്നുണ്ടല്ലോ. എന്റെ ബുദ്ധിയില് ധാരണ ഉണ്ട്, വൃക്ഷം,ഡ്രാമയുടെ ജ്ഞാനം എനിക്കുണ്ട്. അതുകൊണ്ട് എന്നെ ജ്ഞാനസാഗരന് എന്ന് വിളിക്കുന്നു. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം എന്നിലുണ്ട്. എന്നെ പവിത്രതയുടെ സാഗരമെന്നും പതീത പാവനനെന്നും വിളിക്കുന്നു. ഞാന് വന്ന് ഭാരതത്തെ മുഴുവന് പാവനമാക്കുന്നു. ഇത് രാജയോഗവും ജ്ഞാനവുമാണ്. വക്കീല്ഭാഗം പഠിക്കുന്നതിനെ വക്കീല് യോഗം എന്ന് വിളിക്കും, കാരണം ആ പഠിത്തത്തിലൂടെത്തന്നെയാണ് വക്കീലാകുന്നത്. ഈ ബാബ പറയുന്നു, നിങ്ങള് കുട്ടികളെ വന്ന് രാജയോഗം പഠിപ്പിക്കുന്നു. രാജാക്കന്മാര് സര്വ്വരും ഭഗവാനെയാണ് ഓര്മ്മിക്കുന്നത്. ഭഗവവാനില് നിന്ന് എന്ത് ലഭിക്കും? തീര്ച്ചയായും സ്വര്ഗ്ഗമാകുന്ന ആസ്തി ലഭിക്കണം.

പരമപിതാ പരമാത്മാവിന്റെ പരിചയമുണ്ടോ? എന്ന് നിങ്ങള് സര്വ്വരോടും ചോദിക്കുന്നു. ആ ബാബ രചയിതാവാണ് എങ്കില് തീര്ച്ചയായും സ്വര്ഗ്ഗം രചിച്ചിട്ടുണ്ടാകും കൂടാതെ സ്വര്ഗരാജ്യാധികാരവും നല്കുന്നു, അത് നമ്മള് കുട്ടികള്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴില്ല, വീണ്ടും നേടിക്കൊണ്ടിരിക്കുന്നു. കല്പം മുമ്പ് ഭാരതവാസികള് നേടിയിരുന്നത് പോലെ ഇപ്പോള് വീണ്ടും ഭാരതവാസികള്ക്ക് നേടണം. നിങ്ങള് കുട്ടികളും ചോദിക്കുന്നു(നാരദന്റെ ഉദാഹരണം)വൈകുണ്ഠത്തിലേക്ക് വരുമോ? ഭഗവാനില് നിന്ന് പുതിയ ലോകത്തിന്റെ ആസ്തി എടുക്കുമോ? ഭാരതത്തിന് തന്നെയാണ് ആസ്തി ലഭിച്ചിരുന്നത്, ഇപ്പോഴില്ല മാത്രമല്ല മറ്റാര്ക്കും ലഭിക്കുകയുമില്ല, കാരണം ഭാരതമാണ് ഭഗവാന്റെ ജന്മഭൂമി. നല്ല കാര്യങ്ങള് തുടങ്ങുന്നത് ആദ്യം വീട്ടില് നിന്നാണ,് ഇവിടെയുള്ളവര്ക്ക് തന്നെയാണ് നല്കുന്നത്. എന്നാല് വളരെയധികം കുട്ടികള്ക്ക് മനസിലാക്കി കൊടുക്കാന് സാധിക്കുന്നില്ല. വളരെയധികം കുട്ടികള്ക്ക് സാക്ഷാത്കാരവും ചെയ്യിപ്പിക്കുന്നുണ്ട്. നിങ്ങള് വൈകുണ്ഠത്തിന്റെ രാജകുമാരനും രാജകുമാരിയും ആകും എന്ന് കാണിച്ചു കൊടുത്തു. മനുഷ്യനില് നിന്നും രാജകുമാരനാകാനുള്ള പാഠശാല ആണ് ഇത്. രാജകുമാരനാകുക അല്ലെങ്കില് രാജാവാകുക എന്നത് ഒരേ കാര്യമാണ്. ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന് പുരുഷാര്ത്ഥം ചെയ്യൂ. കൃഷ്ണനെ കാണുന്നത് മാത്രമൊന്നും വലിയ കാര്യമല്ല. ഇങ്ങനെ മുമ്പ് വളരെയധികം പേര് കണ്ടിരുന്നു. പിന്നെ ഓടിപ്പോയി. സാക്ഷാത്കാരം ലഭിച്ചു, പിന്നെ പഠിക്കുന്നില്ല, ഇങ്ങനെയാകുന്നില്ല. ഇത്ര പുരുഷാര്ത്ഥം ചെയ്യുന്നില്ല, കാരണം ഭൂതങ്ങളുടെ യുദ്ധമാണ്. ദേഹാഭിമാനത്തിന്റെ കടുത്ത ഭൂതമുണ്ട്. കളി പൂര്ണമാകാന് പോകുന്നു എന്ന് ബുദ്ധിയിലുണ്ടായിരിക്കണം. ഞങ്ങള് 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ണമാക്കി. ഇപ്പോള് ഞങ്ങള് ഈ പഴയ വസ്ത്രം ഉപേക്ഷിക്കുന്നു, ഇത് മാത്രമെങ്കിലും ഓര്മ്മിച്ചാല് അഹോ ഭാഗ്യം, സന്തോഷത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കും. ഞങ്ങള് ഇപ്പോള് തിരിച്ച് മുക്തി ധാമത്തിലേക്ക് പോകുകയാണെന്നുള്ള കാര്യം ആരുടെയും ബുദ്ധിയില് ഇരിക്കില്ല. സന്ന്യാസികള് പറയുന്നു, ഞങ്ങള് ശരീരം ഉപേക്ഷിച്ച് ബ്രഹ്മത്തില് പോയി ലയിച്ച് ചേരും. എന്നാല് തത്വത്തെ ഓര്മിക്കുന്നതിലൂടെ വികര്മ്മങ്ങള് വിനാശമാകില്ല. അത്കൊണ്ട് എങ്ങനെ പോകാന് സാധിക്കും. കൊണ്ട് പോകുന്നത് ഒരേ ഒരു രാമനാണ്, സര്വകുട്ടികളേയും കൊണ്ട് പോകുന്നു. സ്വയം ആര്ക്കും പോകാന് സാധിക്കില്ല. പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്. കാരണം ഈ ലോകത്തിലിരിക്കുന്നത് നല്ലതായി തോന്നുന്നില്ല. ചിലര് പറയുന്നു- ഞങ്ങള് ഈ നാടകത്തില് വരുന്നതേയില്ല. അനേകം മതമതാന്തരങ്ങളാണ്. ഗുരു ഗോസായി തുടങ്ങിയവര് കോടിക്കണക്കിനുണ്ട്. സര്വ്വര്ക്കും തന്റേതായ അഭിപ്രായങ്ങളാണ്. നിങ്ങളുടെ ജ്ഞാനം വളരെ നല്ലതാണെന്ന് പറയുന്നുണ്ട്. എന്നാല് വെളിയില് പോകുമ്പോള് തീര്ന്നു. വളരെയധികം പേര് വരുന്നുണ്ട്. എന്നാല് അവരുടെ ഭാഗ്യത്തിലില്ല. ഇത്ര വലിയ പദവി ഉപേക്ഷിച്ച് വരാന് സാധ്യമല്ല. അത്കൊണ്ട് പാവപ്പെട്ടവരാണ് എടുക്കുന്നത്. ഇവിടെ വന്ന് കുട്ടി ആകണം. സന്ന്യാസികളായ ഗുരുക്കന്മാര്ക്ക് തന്റെ അനുയായികളെ ഉപേക്ഷിച്ച് വരുക എന്നത് വളരെ പ്രയാസമാണ്. ഇവിടെ പ്രവൃത്തിമാര്ഗമാണ്. പതി പത്നി രണ്ടുപേരും ഒരുമിച്ചിരിക്കുന്നു. നിശ്ചയബുദ്ധികളായ കുട്ടികളുടെ പരീക്ഷ പെട്ടെന്ന് ഇടുന്നു. കാണാം ഗുരുവിനെ ഉപേക്ഷിക്കുന്നുണ്ടോ എന്ന്. ബാബയുടേതാകണമല്ലോ. ബാബ ആര്ക്കുവേണമെങ്കിലും മനസിലാക്കി കൊടുക്കുവാനുള്ള സഹജമായ ഉപായം മനസിലാക്കി തരുന്നു. കേവലം ഇത് ചോദിക്കൂ, പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ്? പരമാത്മാവ് തീര്ച്ചയായും മുക്തിയും ജീവന് മുക്തി നല്കും. മനുഷ്യന് മനുഷ്യന് കൊടുക്കുവാന് സാധിക്കില്ല. ബാബയില് നിന്നും ആസ്തിയെടുക്കുവാനായി വന്ന് പഠിക്കേണ്ടതായുണ്ട്, ശ്രീമത്ത് എന്താണോ പറയുന്നത് അത് ചെയ്യണം. ഏറ്റവും ആദ്യം നിശ്ചയബുദ്ധിയാകണം. പിന്നെ ശ്രീമത്ത് അനുസരിച്ച് നടക്കണം. ഏറ്റവും ആദ്യം ബാബയുടെ പരിചയം നല്കണം. വളരെയധികം പേര് വരുന്നുണ്ട്. ഇത് വളരെ നല്ല കാര്യമാണെന്ന് പറയുന്നു. എന്നാല് സ്വയം അതില് നിലകൊള്ളുന്നില്ല, കേവലം തന്റെ അഭിപ്രായം നല്കിയിട്ട് പോകുന്നു. ഇവിടെ ആരുടെ മതമനുസരിച്ചാണ് നടക്കുന്നത് എന്ന് അറിയാന് സാധിക്കുന്നില്ല. ഇങ്ങനെയുള്ള പ്രദര്ശിനി ഓരോ ഇടത്തും ഉണ്ടാകണം എന്ന് പറയുന്നു, അഭിപ്രായങ്ങള് നല്കുന്നു. ഈശ്വരന് നിര്ദ്ദേശം നല്കേണ്ടതേയില്ല. എന്നാല് അഭിപ്രായം നല്കുന്ന ശീലം കിടക്കുകയാണ്. ബാക്കി സ്വയം ഇരുന്ന് മനസിലാക്കണം എന്നില്ല. ഇവിടെ ഒരു അഭിപ്രായവും നല്കേണ്ടതില്ല. ശ്രീമതം അനുസരിച്ച് നടക്കണം. ആദ്യം ബാബയുടേതാകണം. പിന്നെ ബാബ ഏതൊരു ശ്രീമതമാണോ നല്കുന്നത് അത് മറ്റുള്ളവര്ക്ക് മനസിലാക്കി കൊടുക്കൂ. മറ്റുള്ളവര്ക്ക് മനസിലാക്കികൊടുക്കുമ്പോള് അവര് എഴുതി തരും. എനിക്ക് ശ്രീമതം അനുസരിച്ച് നടക്കണം. അപ്പോഴറിയാം ശരിയായിട്ടാണ് മനസിലാക്കിയിരിക്കുന്നത്. വളരെയധികം പേര് വരുന്നുണ്ട് എന്നാല് നല്ല രീതിയില് മനസിലാക്കുന്നില്ല. ജ്ഞാനത്തിന്റെ നിര്ദ്ദേശ പ്രകാരം നടക്കുന്നവരാകുന്നില്ല. ഇപ്പോള് സര്വ്വരും ഭക്തിയുടെ നിര്ദ്ദേശ പ്രകാരം നടക്കുന്നവരാണ്. ജപം, തപം, പഠനം തുടങ്ങി സര്വ്വതും ഭക്തിക്കുവേണ്ടിയാണ് ചെയ്യുന്നത്. പകുതി കല്പമായി ഭഗവാനെ ലഭിക്കുന്നതിനായി നിങ്ങള് ഭക്തി ചെയ്തു എന്ന് ഭഗവാന് പറയുന്നു. സര്വ്വരും ഭക്തന്മാര് ആണ്. ഭഗവാന് ഒന്നു മാത്രമാണ്. ഒന്നിനെയാണ് പതീതപാവനന് എന്ന് വിളിക്കുന്നത്. അപ്പോള് സ്വയം സര്വ്വരും പതീതരാണ്. ഇത് രാവണരാജ്യമാണ്. ഈ കല്പത്തിലെ സംഗമത്തിനാണ് മഹിമയുള്ളത്. കല്പത്തിലെ സംഗമ യുഗേ യുഗേ ബാബ വരുന്നു.

സത്യയുഗം മംഗളകാരി സ്വര്ഗമാണ്, കലിയുഗം അമംഗളകാരി നരകമാണ്. രാവണന് അമംഗളകാരിയാണ്, രാമന് മംഗളകാരിയാണ്. ഈ ജ്ഞാനം കുട്ടികളുടെ ബുദ്ധിയില് ഇറ്റുവീണുകൊണ്ടിരിക്കണം. പോയി പാവങ്ങളുടെ മംഗളം ചെയ്യണമെന്ന് വിചാരം വരണം. ചിലരില് ചില കുറവുകളുണ്ട്. അത്കൊണ്ട് അവരാല് സര്വ്വരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. പറയുന്നു, ബാബാ ഇന്നയാളില് ഈ അവഗുണം ഉണ്ട് എന്ന്. വളരെ വാര്ത്തകള് വരുന്നുണ്ട്. വാര്ത്തകള് നല്കൂ എങ്കില് ശ്രദ്ധ ഉണര്ത്താം എന്ന് ബാബ പറഞ്ഞിട്ടുള്ളതാണ്. എന്തെങ്കിലും അവഗുണം ഉണ്ടെങ്കില് സേവനം കുറച്ചേ ചെയ്യൂ. ഇന്നത്തെ കാലത്ത് എഴുതാനും വായിക്കാനും അറിയാവുന്ന വിദ്വാന്മാരും പണ്ഢിതന്മാരും വളരെയുണ്ട്. അവര് വളരെ സമര്ത്ഥരാണ്. സമര്ത്ഥരല്ലാത്തവര് തല ചീത്തയാക്കും. അതുകൊണ്ട് സമര്ത്ഥരായ കുട്ടികളെ വിളിക്കുന്നു. ഇവര് എന്നേക്കാളും സമര്ത്ഥരാണ് എന്നറിയാം. പ്രദര്ശിനിയുടെ വാര്ത്തകള് ബാബ ചോദിക്കാറുണ്ട്-ആരൊക്കെയാണ് നന്നായി സേവനം ചെയ്യുന്നത്. വളരെ സമര്ത്ഥന്മാരെ വേണം. നിങ്ങള് ശാസ്ത്രങ്ങളൊക്കെ പഠിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല് പറയൂ- ഇതൊക്കെ ഞങ്ങള്ക്കറിയാം, ഈ വേദശാസ്ത്രങ്ങള് ജന്മജന്മാന്തരം സര്വ്വരും പഠിച്ചിട്ടാണ് വന്നിരിക്കുന്നത്. ബാബയുടെ നിര്ദ്ദേശം ഞങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്, ഇനി ഇതൊന്നും പഠിക്കേണ്ട, ഞാനെന്താണോ കേള്പ്പിക്കുന്നത് അത് കേള്ക്കൂ. എന്റെ മതം അനുസരിച്ച് നടക്കൂ, എന്നെ ഓര്മ്മിക്കൂ, എങ്കില് വികര്മങ്ങള് വിനാശമാകും. ഇപ്പോള് മരണം മുന്നിലുണ്ട്. നിങ്ങളെ കൂട്ടിക്കൊണ്ട് പോകാന് ഞാന് വന്നിരിക്കുകയാണ്. ഞാന് നിങ്ങളുടെ അച്ഛനാണ്. നിങ്ങള്ക്ക് മുക്തി – ജീവന് മുക്തി നല്കും. ഓരോരുത്തര്ക്കും ഡ്രാമ അനുസരിച്ച് ആദ്യം മുക്തിയിലേക്ക് പോകണം. പിന്നെ ജീവന് മുക്തിയിലേക്ക് സതോപ്രധാനത്തിലാണ് വരുന്നത്. അതുകൊണ്ടാണ് സര്വ്വരുടെയും സദ്ഗതി ദാതാ, സര്വ്വോദയ എന്ന് പറയുന്നത്. സര്വ്വം എന്നതില് മുഴുവന് ലോകവും വരുന്നു. സര്വ്വം അര്ത്ഥം മുഴുവന് ലോകത്തിന്റെയും അച്ഛന് മനസിലാക്കിത്തരുന്നു. അവരെല്ലാവരും അല്പകാല പരിധിയുള്ള സേവനം ചെയ്യുന്നവരാണ്. പരിധിയില്ലാത്ത സര്വോദയാ ലീഡര് ഒന്നു മാത്രമാണ്. മുഴുവന് വിശ്വത്തിന്റെ മേല് ദയ കാണിച്ച് പരിവര്ത്തനപ്പെട്ടുത്തുന്നവനാണ്. ബാബ ഞങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കയാണെന്ന് നിങ്ങള്ക്കറിയാം. സദാ ആരോഗ്യവാനും സമ്പന്നനുമാകും. എന്നാല് ഇത്ര പോലും ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല. രണ്ടക്ഷരമെങ്കിലും ഇരുന്നാല് നല്ലത്. ഞങ്ങള്ക്ക് സ്വര്ഗമാകുന്ന ആസ്തി ലഭിക്കണം, ലഭിച്ചിരുന്നു ഇപ്പോഴിതാ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ, ആസ്തിയെ ഓര്മ്മിക്കൂ. ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ് പിന്നെ ഈ മന്ത്രം ഓരോരുത്തര്ക്കും നല്കൂ. ധര്മ്മസ്ഥാപനയ്ക്കായി കഷ്ടപ്പെടേണ്ടതായി വരുന്നു. ഇപ്പോള് ഈ നാടകം പൂര്ണ്ണമാവുകയാണ് എന്ന് ബുദ്ധിയില് ഉണ്ടാകണം. ബാക്കി കുറച്ച് സമയമേ ഉള്ളൂ. തന്റെ വീട്ടിലേക്ക് മടങ്ങണം. പിന്നെ നമ്മുടെ പാര്ട്ട് പുതിയതായി വീണ്ടും ആരംഭിക്കും. ഇത് ബുദ്ധിയിലുണ്ടെങ്കില് വളരെ നല്ലതാണ്. ശരി

മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും.

നിങ്ങള് കുട്ടികളുടെ ഓരോ ചുവടിലും കോടികള് അടങ്ങിയിട്ടുണ്ട്. വളരെ ബലവത്തായ സമ്പാദ്യമാണ്. സ്വയം ഭഗവാന് സമ്പാദിക്കുവാനുള്ള നിര്ദ്ദേശം നല്കുന്നു. നിര്ദ്ദേശം അനുസരിച്ച് നടക്കുന്നതിലൂടെ സ്വര്ഗത്തിലേക്ക് എത്തിച്ചേരുന്നു. എന്നാല് സ്വര്ഗത്തിലും ഉയര്ന്ന പദവി നേടണം. ഈ സമ്പാദ്യം നിശബ്ദമായി ചെയ്യേണ്ടതാണ്. കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യൂ എന്നാല് ഹൃദയം പ്രിയതമന്റെയടുത്തായിരിക്കണം, അത്രേയുള്ളു വളരെ ഉന്നതിയുണ്ടാകുവാന്. വളരെ ബലവത്തായ സമ്പാദ്യമാണ് ബാബയുടെ സേവനത്തിലിരിക്കുമ്പോള് സ്വതവേ വളരെ സമ്പാദ്യമുണ്ടാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഇപ്പോള് ഈ നാടകം പൂര്ണ്ണമാകുന്നു, നമുക്ക് തിരിച്ച് മുക്തിധാമത്തിലേക്ക് പോകണം. ഈ സന്തോഷത്തിലിരുന്ന് പഴയ ദേഹത്തിന്റെ അഭിമാനത്തെ ഉപേക്ഷിക്കണം.

2) ഓരേ ഒരു ബാബയുടെ മതമനുസരിച്ച് നടക്കണം. ബാബയ്ക്ക് തന്റെ മതം നല്കരുത്. നിശ്ചയബുദ്ധിയായി ബാബ നല്കുന്ന ശ്രീമതമനുസരിച്ച് നടന്നുകൊണ്ടിരിക്കണം.

വരദാനം:-

രാജയോഗീ കുട്ടികള്ക്ക് ഭിന്ന-ഭിന്ന സ്ഥിതികളുടെ ആസനങ്ങളുണ്ട്, ഇടക്ക് സ്വമാനത്തിന്റെ സ്ഥിതിയില് സ്ഥിതി ചെയ്യൂ ഇടക്ക് ഫരിസ്താ സ്ഥിതിയില്, ഇടക്ക് ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് സ്ഥിതിയില് ഇടക്ക് സ്നേഹ സ്വരൂപ ലൗലീന സ്ഥിതിയില്. ഏതുപോലെയാണോ ഹഠയോഗ ആസനങ്ങളില് ഏകാഗ്രമായിരിക്കുന്നത് അതുപോലെ താങ്കളും ഭിന്ന-ഭിന്ന സ്ഥിതിയുടെ ആസനത്തില് സ്ഥിതി ചെയ്ത് വൈവിധ്യങ്ങളായ സ്ഥിതികളുടെ അനുഭവം ചെയ്യൂ. എപ്പോള് ആഗ്രഹിക്കുന്നോ മനസ്സിനും-ബുദ്ധിക്കും ആജ്ഞ നല്കൂ സങ്കല്പ്പിച്ച ഉടന് തന്നെ ആ സ്ഥിതിയില് സ്ഥിതി ചെയ്യൂ അപ്പോള് പറയും രാജയോഗി സ്വരാജ്യ അധികാരി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top