30 June 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- ബാബയുടെ ആശിര്വാദം നേടണമെങ്കില് സേവനനിരതരായ സത്പുത്രന്മാരായിമാറി എല്ലാവര്ക്കും സുഖം നല്കണം, ഒരാള്ക്കും ദു:ഖം നല്കരുത്.
ചോദ്യം: -
ധര്മ്മരാജന്റെ ശിക്ഷകളില് നിന്നും മുക്തമാകുന്നതിനു വേണ്ടി ഏതു ഈശ്വരീയ നിയമങ്ങളില് ശ്രദ്ധ വെയ്ക്കണം.?
ഉത്തരം:-
ഒരിക്കലും ഈശ്വരനു മുന്നില് പ്രതിജ്ഞ ചെയ്ത് അതിനെ അവജ്ഞ ചെയ്യരുത്. ഒരാള്ക്കും ദു:ഖം നല്കരുത്. ക്രോധിക്കുക, ബുദ്ധിമുട്ടിക്കുക, അതായത് ഈശ്വരന്റെ പേര് മോശമാക്കുന്ന തരത്തില് പെരുമാറുന്നവര്ക്ക് വളരെയധികം ശിക്ഷകള് അനുഭവിക്കേണ്ടിവരും. അതിനാല് ഇങ്ങനെയുള്ള ഒരു കര്മ്മവും ചെയ്യരുത്. മായയുടെ എത്ര തന്നെ കൊടുങ്കാറ്റുകള് വന്നാലും രോഗങ്ങള് ബുദ്ധിമുട്ടിച്ചാലും ശരിയും തെറ്റും ബുദ്ധികൊണ്ട് തിരിച്ചറിഞ്ഞ് തെറ്റായ കര്മ്മത്തില് നിന്നും സദാ സുരക്ഷിതരായിരിക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
എന് മനസ്സിന് പടിവാതില്ക്കല് വന്നതാരോ….
ഓം ശാന്തി. ആരാണ് ഓംശാന്തി എന്നു പറയുന്നത്. ബാബയും ദാദയും. ഇത് നിങ്ങള് കുട്ടികള്ക്ക് തീര്ച്ചയായും നിശ്ചയമുണ്ടായിരിക്കും, പരംപിതാ പരമാത്മാവായ ശിവബാബയാണ് നമ്മുടെ പാരലൗകിക അച്ഛന്. ബ്രഹ്മാവ് എല്ലാ കുട്ടികളുടെയും അലൗകിക അച്ഛനാണ്. ഇവരെ തന്നെയാണ് പ്രജാപിതാ ബ്രഹ്മാവ് എന്നു പറയുന്നത്. പ്രജാപിതാ ബ്രഹ്മാവിനല്ലാതെ മറ്റാര്ക്കാണ് ഇത്രയധികം കുട്ടികള് ഉണ്ടായിരിക്കുക. ആദ്യം ഉണ്ടായിരുന്നില്ല, എപ്പോഴാണോ പരിധിയില്ലാത്ത ബാബ ഇവരില് പ്രവേശിച്ചത് അപ്പോഴാണ് ദാദയായിമാറിയത്. ഈ ദാദ സ്വയം പറയുന്നതിതാണ് നിങ്ങള്ക്ക് പാരലൗകിക ബാബയുടെ സമ്പത്താണ് ലഭിക്കുന്നത്. മക്കള് എപ്പോഴും ദാദയുടെ അവകാശികളായിരിക്കും. അവരുടെ ബുദ്ധിയോഗം എപ്പോഴും ദാദയിലേക്ക് പോകും, എന്തുകൊണ്ടെന്നാല് ദാദയുടെ സ്വത്തിന്റെ അവകാശം ലഭിക്കുന്നു. രാജാക്കന്മാര്കക്ക് കുട്ടികള് ജനിച്ചാല് പറയും ഇത് വലിയവരുടെ സമ്പത്താണെന്ന്. വലിയവരുടെ സമ്പത്തില് അവര്ക്ക് അവകാശം തന്നെയുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പരിധിയില്ലാത്ത ബാബയിലൂടെ ഉയര്ന്നതിലും ഉയര്ന്ന സമ്പത്തായ സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവിയാണ് നേടുന്നത്. നമ്മളെ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് ഇപ്പോള് സന്മുഖത്തിരിക്കുകയാണ്. സന്മുഖത്തിരിക്കുന്ന ലഹരിയും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ്. ചിലരുടെ ഹൃദയത്തില് വളരെയധികം സ്നേഹമുണ്ട്. നമ്മളെ ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് വന്ന് ഈ സാകാര മാതാ-പിതാവിലൂടെ അവകാശിയാക്കിമാറ്റുകയാണ്. പരിധിയില്ലാത്ത ബാബ വളരെ മധുരമാണ്. ബാബ നമ്മളെ രാജപദവിയ്ക്ക് യോഗ്യരാക്കി മാറ്റുകയാണ്. മായ പൂര്ണ്ണമായും അയോഗ്യരാക്കി മാറ്റിയിരിക്കുകയാണ്. ഇന്ന് ബാബയെ കാണാന് ചിലര് വന്നിരുന്നു, പക്ഷെ അവര് ഒന്നും തന്നെ മനസ്സിലാക്കിയിരുന്നില്ല. ഇവരെല്ലാവരും ബ്രഹ്മാകുമാരന്മാരാണെന്ന് ബാബ മനസ്സിലാക്കി കൊടുത്തു. നിങ്ങളും ബ്രഹ്മാവിന്റെയും ശിവന്റെയും കുട്ടികളാണല്ലോ. തീര്ച്ചയായും എന്നു പറഞ്ഞു. ഇതു കേവലം കേട്ടു പറയുന്നു എന്നു മാത്രം, പക്ഷെ ഹൃദയത്തില് കയറിയിട്ടില്ല. സത്യത്തില് നമ്മള് ബാബയുടെ കുട്ടിയാണെന്ന് ഉള്ളില് തട്ടിയിട്ടില്ല. ഇവരും ബാബയുടെ കുട്ടിയാണ് .ബാബയില് നിന്നും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയും ധാരാളം കുട്ടികള് എന്റെയടുത്തുണ്ട്, അവരുടെ ബുദ്ധിയില് വളരെ കുറച്ചുമാത്രമേ ഇരിക്കുന്നുള്ളൂ. ആ സന്തോഷം, ആ ആത്മീയ ലഹരി കാണപ്പെടുന്നില്ല. ഉള്ളില് അളവില്ലാത്ത സന്തോഷം വര്ദ്ധിച്ചുകൊണ്ടിരിക്കണം. അതെല്ലാം തന്നെ മുഖത്തിലും കാണപ്പെടും. ഇപ്പോള് നിങ്ങള് പ്രിയതമകളെ ജ്ഞാനത്താല് അലങ്കരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാമല്ലോ, നമ്മള് പ്രിയതമന്റെ പ്രിയതമകളാണ്. ഒരു കൃഷിക്കാരന്റെ മകളുടെ കഥയുണ്ടല്ലോ. ഒരു രാജാവ് കൃഷിക്കാരന്റെ മകളെ വിവാഹം കഴിച്ചുകൊണ്ടുവന്നു, എന്നാല് അവര്ക്ക് രാജ്യപദവിയോട് താല്പര്യം ഉണ്ടായിരുന്നില്ല. അതിനാല് ആ പെണ്കുട്ടിയെ തിരിച്ച് ഗ്രാമത്തിലേക്ക് തന്നെ പറഞ്ഞയച്ചു. നിങ്ങള് രാജ്യപദവിയ്ക്ക് യോഗ്യയല്ല എന്നു പറഞ്ഞു. ഇവിടെയും ബാബ അലങ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്, നിങ്ങള് ഭാവിയില് മഹാറാണിയായിമാറൂ. കൃഷ്ണനെകുറിച്ചും പറയാറുണ്ടല്ലോ റാണിയാക്കിമാറ്റുന്നതിനു വേണ്ടി ഓടിച്ചുകൊണ്ടുവന്നു. പക്ഷെ ഒന്നും മനസ്സിലാക്കുന്നേയില്ല. എല്ലാവരും അധാര്മ്മിക മനസ്സുള്ളവരാണ്. ലോകം ഇങ്ങനെ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്, സ്വാഭാവികമാണ് എന്ന് മനസ്സിലാക്കുന്നു. ക്ഷേത്രങ്ങളിലൊന്നും പോകാത്തവരും ധാരാളം പേരുണ്ട്. ശാസ്ത്രങ്ങളെയും അംഗീകരിക്കുകയില്ല. ഗവണ്മെന്റും ധര്മ്മത്തെ അംഗീകരിക്കുന്നവരല്ല. ഭാരതം ഏതു ധര്മ്മത്തിലേതായിരുന്നു, ഇപ്പോള് ഏതു ധര്മ്മത്തിലേതാണ്. പൂര്ണ്ണമായും അറിയുന്നേയില്ല. ഇപ്പോള് നിങ്ങള് കുട്ടികള് ദൈവീക കുലത്തിലെയാണ്. എങ്ങനെയാണോ മറ്റുള്ളവര് ക്രിസ്ത്യന് കുലത്തിലേത് അതു പോലെ നിങ്ങള് ബ്രാഹ്മണ കുലത്തിലേതാണ്. ബാബ പറയുന്നു ആദ്യമാദ്യം നിങ്ങള് കുട്ടികളെ പതിത ശൂദ്രനില് നിന്നും ബ്രാഹ്മണനാക്കി മാറ്റുന്നു. പാവനമായി മാറി-മാറി പിന്നീട് 21 ജന്മത്തേക്ക് വേണ്ടി നിങ്ങള് ദൈവിക സമ്പ്രദായത്തിലേതായിമാറി ദൈവിക മടിത്തട്ടിലേക്ക് പോകും . ആദ്യം നിങ്ങള് ആസുരീയ മടിത്തട്ടിലായിരുന്നു. ആസുരീയ മടിത്തട്ടില് നിന്നും നിങ്ങള് ഈശ്വരീയ മടിത്തട്ടിലേക്ക് വന്നു. ഒരു അച്ഛന്റെ കുട്ടികള് സഹോദരി സഹോദരന്മാരാണ്. ഇത് ഒരു അത്ഭുതമാണ്.നമ്മള് ബ്രാഹ്മണ കുലത്തിലേതാണെന്ന് എല്ലാവരും പറയും. നമുക്ക് ശ്രീമത പ്രകാരം നടക്കണം. എല്ലാവര്ക്കും സുഖം നല്കണം. വഴി പറഞ്ഞുകൊടുക്കണം. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് എങ്ങനെയാണ് എടുക്കുന്നത് എന്ന് ലോകത്തിലുള്ള ഒരു മനുഷ്യനും വായ്കൊണ്ട് പറയുകയില്ല. നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചു. നിങ്ങള് ബാബയുടെ കുട്ടികളായിമാറി. ബുദ്ധികൊണ്ട് അറിയാന് സാധിക്കുന്നുണ്ട് കല്പ്പം മുമ്പ് ആരെല്ലാം ബാബയില് നിന്നും സമ്പത്തെടുത്തിട്ടുണ്ടോ, അവര് തന്നെ വീണ്ടും വന്ന് സമ്പത്തെടുക്കും. കുറച്ചെങ്കിലും ബുദ്ധിയില് ഉണ്ടെങ്കില് ഇട്യ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കും. വരുന്നത് കുറച്ചെന്തെങ്കിലും എടുക്കുന്നതിനു വേണ്ടിയാണ്. നിങ്ങളിലും നമ്പര്വാര് ആയാണ് അറിയുന്നത്. ഇന്ന് പാവനമായി മാറാന് വേണ്ടി വരും നാളെ പിന്നീട് പതിതമായി മാറുകയും ചെയ്യും. ആരുടെയെങ്കിലും മോശമായ സംഗത്തില് പെടുന്നതിലൂടെ മറന്നു പോകുന്നു, ബാബയുടെതായിമാറി പിന്നീട് ബാബയുടെ കൈ ഉപേക്ഷിക്കുകയാണെങ്കില് വളരെ വലിയ പാപാത്മാവായിമാറുന്നു. ഒരാള് മറ്റൊരാളെ കൊല്ലുകയാണെങ്കില് പാപം കയറുന്നു. ഇവിടെ ബാബയുടേതായിമാറി പിന്നീട് ബാബയെ ഉപേക്ഷിക്കുന്നതിനേക്കാള് ആ പാപം വളരെ ചെറുതാണ്. പ്രതിജ്ഞ ചെയ്ത് പിന്നീട് വികാരിയായിമാറുമ്പോള് വളരെയധികം പാപം നിറയുന്നു. ജ്ഞാനമാര്ഗത്തില് എത്ര പാപം കയറുന്നുവോ അത്രയും അജ്ഞാനമാര്ഗത്തില് കയറുകയില്ല. അജ്ഞാനമാര്ഗത്തിലാണെങ്കില് മനുഷ്യരില് ക്രോധം സ്വാഭാവികമാണ്. ഇവിടെ നിങ്ങള് ആരോടെങ്കിലും ക്രോധിക്കുകയാണെങ്കില് 100 മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. അവസ്ഥ പൂര്ണ്ണമായും താഴെയ്ക്ക് ഇറങ്ങും. എന്തുകൊണ്ടെന്നാല് ഈശ്വരന്റെ നിര്ദ്ദേശത്തെ അനുസരിച്ചില്ല. ധര്മ്മരാജന്റെ നിര്ദ്ദേശം ലഭിച്ചിട്ടുണ്ട് പവിത്രമായിമാറണം. നിങ്ങള് ഈശ്വരന്റേതായിമാറി ഒരല്പ്പം പോലും ബാബയുടെ നിര്ദ്ദേശത്തെ അവജ്ഞ ചെയ്യുകയാണെങ്കില് 100 മടങ്ങ് ശിക്ഷ കയറും. രചയിതാവ് ഒരു ബാബയാണ്. ബ്രഹ്മാ- വിഷ്ണു- ശങ്കരനും ബാബയുടെ രചനയാണ്, ധര്മ്മരാജനും രചനയാണ്. ധര്മ്മരാജന്റെ രൂപവും ബാബ സാക്ഷാത്ക്കാരം ചെയ്യിപ്പിച്ചിട്ടുണ്ട്. പിന്നീട് ആ സമയം തെളിയിച്ച് പറഞ്ഞു തരും നോക്കൂ, നിങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു, ഞങ്ങള് ക്രോധിക്കുകയില്ല, ഒരാള്ക്കും ദു:ഖം നല്കുകയില്ല, വീണ്ടും നിങ്ങള് ഇവര്ക്ക് ദു:ഖം നല്കി, ബുദ്ധിമുട്ടിച്ചു. അതിനാല് ശിക്ഷ അനുഭവിച്ചോളൂ. സാക്ഷാത്ക്കാരമില്ലാതെ ശിക്ഷ അനുഭവിക്കുകയില്ല. തെളിവ് വേണമല്ലോ. അവരും മനസ്സിലാക്കും ഞാന് ബാബയെ ഉപേക്ഷിച്ച് ഈ കുകര്മ്മം ചെയ്തു. പേര് മോശമാക്കിയതിലൂടെ പിന്നീട് വളരെ പേര്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. എത്ര അബലകളാണ് ബന്ധനത്തില് പെട്ടിരിക്കുന്നത്. മുഴുവന് ശിക്ഷകളും പേര് മോശമാക്കുന്നവര്ക്കു തന്നെയാണ് ഉണ്ടാകുന്നത്. അതിനാലാണ് ബാബ പറയുന്നത്, വലുതിലും വലിയ പാപാത്മാവിനെ കാണണമെങ്കില് ഇവിടെ നോക്കൂ. അലക്കുകാരന്റെ അടുത്ത് ധാരാളം അഴുക്കായ വസ്ത്രങ്ങള് ഉണ്ട്, അത് അടിക്കുന്നതിലൂടെ പൊട്ടിപ്പോകുന്നു. അതുപോലെ ഇവിടെയും അടി സഹിക്കാന് വയ്യാതെ തിരിച്ചുപോകുന്നു. ഈശ്വരന്റെ മടിത്തട്ടിലേക്ക് വന്ന് നേരിട്ട് ബാബയെ അവജ്ഞ ചെയ്യുകയാണെങ്കില് ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ആരാണോ പാര്ട്ടികളെ കൊണ്ടുവരുന്ന വലിയ ബ്രാഹ്മണിമാര് അവരില് വലിയ ഉത്തരവാദിത്വമുണ്ട്. ഒരാളെങ്കിലും അഥവാ കൈ ഉപേക്ഷിച്ചു പോയി എങ്കില് വികാരിയായിമാറിയെങ്കില് കൊണ്ടുവന്നവരിലും അവരുടെ പാപം ഉണ്ടാകും. ഇങ്ങനെയുള്ള ഒരാളെ പോലും ഇന്ദ്രസഭയിലേക്ക് കൊണ്ടുവരരുത്. നീലാംബരിയുടെയും പുഷ്യരാഗപരിയുടെയും കഥയുണ്ടല്ലോ. ഇന്ദ്രസഭയിലേക്ക് ആരെയെങ്കിലും ഒളിപ്പിച്ചുകൊണ്ടുവരുകയാണെങ്കില് ദുര്ഗന്ധം വമിക്കും. അതിനാല് കൊണ്ടുവരുന്നവര്ക്കും ശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിനെ കുറിച്ചും കഥയെല്ലാം ഉണ്ട്. അവര് കല്ലായിമാറും. ബാബ പവിഴനാഥനാക്കിയാണ് മാറ്റുന്നത്, അഥവാ അവജ്ഞചെയ്യുകയാണെങ്കില് കല്ലായിപ്പോയി. ബാബ പാരസ്നാഥനാക്കുന്നു, പിന്നീട് അഥവാ അവജ്ഞ ചെയ്യുന്നുവെങ്കില് കല്ലായിപ്പോകുന്നു. രാജാവായിമാറാനുള്ള സൗഭാഗ്യം നഷ്ടപ്പെടുത്തും. നോക്കൂ, ദരിദ്രനായ ഒരാള് രാജാവിന്റെ മടിത്തട്ടിലേക്ക് വന്നു, യോഗ്യനല്ലെങ്കില് രാജാവ് അവരെ പുറത്താക്കിയാല് എന്തായിരിക്കും, വീണ്ടും ദരിദ്രനില് ദരിദ്രരായിതന്നെ ഇരിക്കും. ഇവിടെയും അതുപോലെ തന്നെയാണ്. പിന്നീട് വളരെയധികം ദു:ഖം അനുഭവിക്കേണ്ടതായിവരും. അതിനാലാണ് ബാബ പറയുന്നത് ഒരിക്കലും ഒരു അവജ്ഞയും ചെയ്യരുത്. ബാബ സാധാരണക്കാരനാണ് അതിനാല് ശിവബാബയെ മറന്ന് സാകാരത്തിലേക്ക് ബുദ്ധിപോകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ശ്രീമതം ലഭിച്ചിരിക്കുകയാണ്. ആരാണോ അഴുക്കായിമാറിയത് അവര്ക്ക് പിന്നീട് ഇന്ദ്രസഭയില് ഇരിക്കാന് സാധിക്കുകയില്ല. ഓരോ സെന്ററും ഇന്ദ്രപ്രസ്ഥമാണ്, ഇവിടെയാണ് ജ്ഞാനത്തിന്റെ മഴ പെയ്തുകൊണ്ടിരിക്കുന്നത്. നീലാംബരി, പുഷ്യരാഗപരി എന്ന പേരും ഉണ്ടല്ലോ. നീലം എന്നത് രത്നത്തെയാണ് പറയുന്നത്. ഈ പേര് കുട്ടികളിലും വെച്ചിട്ടുണ്ട്. ചിലര് വളരെ നല്ലവര്, രത്നത്തെ പോലെയാണ് ഒരു കുറവുമുണ്ടാകില്ല. ആഭരണങ്ങളിലും ചിലതിലെല്ലാം കറയുണ്ടായിരിക്കും. ചിലതാണെങ്കില് വളരെ പരിശുദ്ധവുമായിരിക്കും. ഇവിടെയും രത്നങ്ങള് നമ്പര്വാര് അനുസരിച്ചായിരിക്കും. ഓരോരോ രത്നങ്ങളും വളരെ അമൂല്യങ്ങളായിരിക്കും. വളരെ നന്നായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചിലര് സര്വ്വീസിനു പകരം ഡിസ്സര്വ്വീസും ചെയ്യുന്നുണ്ട്. റോസാപൂവും എരുക്കിന്പൂവും തമ്മില് വളരെയധികം വ്യത്യാസമുണ്ട്. ശിവനുമേല് രണ്ടും അര്പ്പിക്കാറുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാമല്ലോ, നമ്മളില് പൂക്കള് ആരെല്ലാമാണെന്ന്. എല്ലാവരും അവരെ ചോദിച്ചുകൊണ്ടേയിരിക്കും, ബാബാ ഞങ്ങള്ക്ക് നല്ല നല്ല പൂക്കളെ നല്കൂ. ഇപ്പോള് നല്ല നല്ല പൂക്കളെ എവിടെ നിന്നും കൊണ്ടുവരും. രത്നജ്യോതി പൂക്കള് സര്വ്വ സാധാരണമാണ്. ഇത് പൂന്തോട്ടമാണല്ലോ. നിങ്ങള് ജ്ഞാനഗംഗയാണ് .ബാബ സാഗരമായിട്ടാണ് ഇരിക്കുന്നത്. ഈ ബ്രഹ്മപുത്ര (ബ്രഹ്മാവ്) നദി വലിയതിലും വലിയ നദിയാണ്. കല്ക്കത്തയില് ബ്രഹ്മപുത്ര വളരെ വലിയ നദിയാണ്. ഇവിടെയാണ് സാഗരത്തിന്റെയും നദിയുടെയും വളരെ വലിയ മേള ആഘോഷിക്കുന്നത്. ജ്ഞാനസാഗരന് ബാബയാണ്. ഇത് ചൈതന്യ ജ്ഞാനസാഗരമാണ്. നിങ്ങള് ചൈതന്യ ജ്ഞാനനദികളുമാണ്. ബാക്കിയെല്ലാം വെള്ളത്തിന്റെ നദികളാണ്. വാസ്തവത്തില് നദികള്ക്കാണ് പേര് നല്കിയിരിക്കുന്നത്, വാസ്തവത്തില് ആസുരീയ സമ്പ്രദായമാണ്, ഇതും മറന്നുപോയിരിക്കുകയാണ്. ഹരിദ്വാരില് ഗംഗയുടെ തീരത്ത് ചതുര്ഭുജത്തിന്റെ ചിത്രം കാണിക്കുന്നുണ്ട്. അതിനെയും ഗംഗ എന്നു പറയുന്നുണ്ട്. പക്ഷെ ഈ ചതുര്ഭുജമെന്താണെന്ന് മനുഷ്യര് മനസ്സിലാക്കുന്നില്ല. വാസ്തവത്തില് ഈ സമയമാണ് നിങ്ങള് സ്വദര്ശന ചക്രധാരിയായി മാറുന്നത്. നിങ്ങളാണ് സത്യമായ ജ്ഞാനനദികള് ബാക്കിയെല്ലാം വെള്ളത്തിന്റേതാണ്. അവിടെ പോയാണ് സ്നാനം ചെയ്യുന്നത്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ദേവി തന്നെയാണ് . മനുഷ്യര്ക്ക് ഒരിക്കലും 4-8 കൈകളൊന്നും ഉണ്ടാവുകയില്ല. പക്ഷെ അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മളെ എന്താക്കിയാണ് മാറ്റുന്നത്. നമ്മള് 100 ശതമാനം വിവേകശൂന്യരായിരുന്നു. ബാബയുടെ മടിത്തട്ട് എടുത്തതിലൂടെ സ്വര്ഗത്തിന്റെ അധികാരിയായാണ് മാറുന്നത്. ബാക്കി ഇവിടെ ഏതു രാജാവായാലും സ്വര്ഗത്തിലെ സുഖവും ഇവിടെയുള്ള സുഖവും തമ്മില് രാത്രിയും പകലും വ്യത്യാസമുണ്ട്. നിങ്ങളിലും ഇങ്ങനെ പലരും ഉണ്ട് ബാബയെ അറിയുന്നേയില്ല, അതുകൊണ്ടു തന്നെ സ്വയത്തേയും അറിയുന്നില്ല. ഞാന് എത്രത്തോളം സുഗന്ധം നല്കുന്നുണ്ട് എന്നു നോക്കണം, തലകീഴായതൊന്നും പറയുന്നില്ലല്ലോ? ക്രോധിക്കുന്നൊന്നും ഇല്ലല്ലോ? ബാബയ്ക്ക് പെരുമാറ്റത്തിലൂടെ മനസ്സിലാക്കാന് സാധിക്കും കുട്ടി എങ്ങനെയുള്ളതാണ് എന്ന്. സര്വ്വീസബിളായ കുട്ടികള് ബാബയ്ക്ക് വളരെ പ്രിയമാണ്. എല്ലാവര്ക്കും ഒരു പോലെ സ്നേഹിയായിമാറാന് കഴിയുകയില്ല. ഇങ്ങനെയുള്ള കുട്ടികള്ക്ക് സ്വതവേ ആശിര്വാദം ഉണ്ടായിക്കൊണ്ടിരിക്കും. അച്ഛന്റെ നിര്ദ്ദേശമനുസരിക്കാത്ത കുട്ടിയാണെങ്കില് അച്ഛന് പറയും ഇങ്ങനെയുള്ള കുട്ടി മരിക്കുകയാണ് നല്ലത്. എത്രയാണ് പേര് മോശമാക്കുന്നത്, ഇതിനെയാണ് പറയുന്നത് വിധി എന്ന്. ഓരോരുത്തരുടെയും ഭാഗ്യത്തിലെന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. ബാബ മനസ്സിലാക്കും ഇത് സത്പുത്രനായ കുട്ടിയാണ്. ഇവര് കുപുത്രനാണ്. ബാപ്ദാദയെ തിരിച്ചറിയുന്നില്ല, സമ്പത്തെടുക്കാന് ഭാഗ്യമില്ലെങ്കില് പിന്നെ എന്തുചെയ്യും. ഈ ജ്ഞാനമാര്ഗത്തിലെ നിയമങ്ങള് വളരെ കടുത്തതാണ്. ബാബ പവിത്രമാക്കുന്നു, എന്നാല് കുട്ടികള് പവിത്രമമാകുന്നില്ലെങ്കില് ആ കുട്ടികള് അവകാശിയല്ല. അവരെ മക്കളായി കരുതുകയില്ല. പിന്നെ പറയും ഞാന് ശിവബാബയെ അവകാശിയാക്കിമാറ്റുകയാണ്, അപ്പോള് ബാബ ഞങ്ങള്ക്ക് 21 ജന്മത്തേക്ക് റിട്ടേണ് നല്കും. ബാബയുടെ അടുത്ത് വന്ന് താമസിക്കുക എന്നതല്ല ഇതിനര്ത്ഥം. അല്ല. ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ടും എല്ലാവരെയും സംരക്ഷിക്കണം. പക്ഷെ സൂക്ഷിപ്പുകാരായിട്ടിരിക്കണം. അല്ലാതെ നിങ്ങളുടെ കുട്ടികളെ ബാബ സംരക്ഷിക്കും, അങ്ങനെയല്ല. ഇല്ല, ഇങ്ങനെ ചിന്തിക്കുന്നവരാണ് വീണു പോകുന്നത്. ഇവിടെ പൂര്ണ്ണമായും പവിത്രമായിട്ടിരിക്കണം. അപവിത്രരായ ഒരാള്ക്കും ഇരിക്കാന് സാധിക്കുകയില്ല, അല്ലെങ്കില് കല്ലു ബുദ്ധിയായിമാറും. ബാബ ഒരിക്കലും ശപിക്കുകയില്ല. ഇത് നിയമമല്ല. ബാബ പറയുന്നു – സൂക്ഷിച്ചിരിക്കൂ. കര്മ്മേന്ദ്രിയങ്ങളിലൂടെ എന്തെങ്കിലും പാപം ചെയ്തുവെങ്കില് മരിച്ചു. ലക്ഷ്യം വളരെ ഉയര്ന്നതാണ്. ബാബയുടെ കുട്ടിയായിമാറിയാലും രോഗങ്ങള് മുതലായവയെല്ലാം ഉണ്ടാകും. ഭയക്കരുത്. വൈദ്യരും പറയാറുണ്ട്, ഈ മരുന്നിലൂടെ നിങ്ങളുടെ രോഗങ്ങളെല്ലാം പുറത്തു വരും. നിങ്ങള് ഭയക്കരുത്. ബാബ പറയുന്നുണ്ട് നിങ്ങള് ബാബയുടേതായിമാറുമ്പോള് മായാരാവണന് നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കും. കൊടുങ്കാറ്റിലേക്ക് കൊണ്ടുവരും. ഇപ്പോള് നിങ്ങള്ക്ക് ശരിയുടെയും തെറ്റിന്റെയും ബുദ്ധി ലഭിച്ചു. മറ്റാര്ക്കും ശരിയുടെയും തെറ്റിന്റെയും ബുദ്ധിയില്ല. എല്ലാവരുടെയും വിനാശകാലെ വിപരീത ബുദ്ധിയാണ്. നിങ്ങളിലും പ്രീത ബുദ്ധി നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ്. പ്രീതബുദ്ധിയുള്ളവര് ബാബയുടെ സേവനം വളരെ നന്നായി ചെയ്യും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈശ്വരന്റെ കുട്ടിയായിമാറി ഒരല്പ്പം പോലും ബാബയുടെ നിര്ദേശത്തെ അവജ്ഞ ചെയ്യരുത്. ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്. തലകീഴായ വാക്കുകള് പറയരുത്. സത്പുത്രരായി ബാബയുടെ ആശിര്വാദം എടുക്കണം.
2. സൂക്ഷിപ്പുകാരായി തന്റെ കുടുംബത്തെ സംരക്ഷിക്കണം. ജ്ഞാനമാര്ഗത്തിലെ നിയമമെന്താണോ അതിലൂടെ പൂര്ണ്ണമായും നടക്കണം. ശരിയും തെറ്റും മനസ്സിലാക്കി മായയില് ശ്രദ്ധാലുവായിരിക്കണം.
വരദാനം:-
സദാ ഇത് സ്മൃതിയിലിരിക്കണം, അതായത് ഞാന് എപ്പോഴും ഏത് നിമിഷത്തിലും ഏത് കര്മ്മം ചെയ്തുകൊണ്ടും സ്റ്റേജിലാണ്, അപ്പോള് ഓരോ കര്മ്മത്തിലും ശ്രദ്ധ വെക്കുന്നതിലൂടെ സമ്പൂര്ണ്ണ സ്ഥിതിയുടെ സമീപത്തെത്തിച്ചേരും. അതോടൊപ്പം വര്ത്തമാനത്തിലെയും ഭാവിയിലെയും പദവിയുടെ സ്മൃതിയിലിരിക്കുന്നതിലൂടെ ഓരോ കര്മ്മവും ശ്രേഷ്ഠമായിരിക്കും. ഈ രണ്ട് സ്മൃതികള് ബാബക്ക് സമാനമാക്കി മാറ്റും. സമാനതയില് വരുന്നതോടെ അന്യോന്യം മനസ്സിലെ സങ്കല്പങ്ങളെ സഹജമായും പിടിച്ചെടുക്കാന് സാധിക്കും. ഇതിന് വേണ്ടി കേവലം സങ്കല്പങ്ങളില് നിയന്തണ ശക്തി വേണം. തന്റെ സങ്കല്പ്പങ്ങളില് കലര്പ്പുണ്ടാകരുത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!