30 July 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 July 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, ഈ പഴയലോകത്തില് പഴയ ശരീരത്തില് ഒരു ആനന്ദവുമില്ല, അതുകൊണ്ട് ഇതില് നിന്ന് ജീവിച്ചിരിക്കെ മരിച്ച് ബാബയുടേതാകു, സത്യമായ ഈയാംപാറ്റയാകു.
ചോദ്യം: -
സംഗമയുഗത്തിലെ ഫാഷന് എന്താണ്?
ഉത്തരം:-
സംഗമയുഗത്തിലാണ് നിങ്ങള് കുട്ടികള് ഇവിടെയിരുന്നുകൊണ്ട് തന്റെ അമ്മായിയച്ഛന്റെ വീടായ വൈകുണ്ഠത്തില് പോയി ചുറ്റി വരുന്നത്. ഇത് സംഗമയുഗത്തിന്റെ തന്നെ ഫാഷന് ആണ്. സൂക്ഷ്മവതനത്തിന്റെ രഹസ്യവും ഇപ്പോഴാണ് തുറക്കുന്നത്.
ചോദ്യം: -
ഏതൊരു വിധിയിലൂടെ ദാരിദ്ര്യം അഥവാ ദു:ഖത്തെ സഹജമായി മറക്കാന് സാധിക്കും?
ഉത്തരം:-
അശരീരിയാകുവാനുള്ള പുരുഷാര്ത്ഥം ചെയ്യൂ എങ്കില് ദാരിദ്ര്യം അഥവാ ദു:ഖം എല്ലാം സഹജമായി മറക്കും. സാധാരണക്കാരായ കുട്ടികളുടെ അടുത്തേക്കാണ് ബാബ വരുന്നത്, അവരെ ധനവാനാക്കാന്. പാവപ്പെട്ട കുട്ടികളാണ് ബാബയുടെ മടിത്തട്ട് സ്വീകരിക്കുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
സഭയില് കത്തിയുയര്ന്ന ദീപം….
ഓം ശാന്തി. പാരലൗകീക അച്ഛനായ പരമപിതാ പരമാത്മാവിനോട് ആത്മാക്കള്ക്ക് പ്രീതിയുണ്ടാകുന്നു. ബാബ ഞങ്ങളെ ഇവിടെ നിന്ന് കൂട്ടികൊണ്ട് പോകുമെന്ന് അറിയാം. ഏതെങ്കിലും ആത്മാവിന് തന്റെ ശരീരം വിട്ടുപോകുവാനായി ഒരുപാട് പ്രയത്നിക്കേണ്ടതായി വരുന്നു. സത്യവാന് സാവിത്രിയുടെ കഥ പോലെ. വീണ്ടും ശരീരത്തിലേക്ക് ആ ആത്മാവിനെ കൊണ്ടുവരുവാന് വേണ്ടി എത്ര പ്രയത്നിച്ചു. എന്നാല് അവര്ക്ക് ജ്ഞാനം ഉണ്ടായിരുന്നില്ല. നിങ്ങള്ക്ക് ജ്ഞാനം ഉണ്ട്, നമ്മള് ഓരോരുത്തരുടേയും പ്രീതി ആ പരമപിതാ പരമാത്മാവിനോടാണ്. എന്തിനുവേണ്ടയാണ് പ്രീതിയുണ്ടായിരിക്കുന്നത്? മരിക്കുവാനായി. ബാബയോടുള്ള ഈ പ്രീതി വളരെ നല്ലതാണ്. നമ്മളുടെ വീടായ ശാന്തിധാമത്തിലേക്ക് പോകണമെന്ന് ആഗ്രഹിച്ച് ആത്മാക്കള് അരകല്പമായി ഭക്തീമാര്ഗ്ഗത്തില് കഷ്ടപ്പെടുന്നു. തീര്ച്ചയായും വീട് ഉണ്ട്. ബാബയും പറയുന്നു: അശരീരിയാകു, മരിക്കു. ആത്മാവ് ശരീരത്തില് നിന്ന് വേറിടുന്നതിനെയാണ് മരണമെന്ന് പറയുന്നത്. ബാബ മനസിലാക്കിതരുന്നു: കുട്ടികളേ ഈ ലോകം, അഥവാ ഈ ബന്ധനത്തില് നിന്നും മരിക്കൂ അതായത് എന്റേതാകൂ. ഈ പഴയ ലോകം, പഴയ ശരീരത്തില് ഒരു ആനന്ദവും ഇല്ല. ഇത് വളരെ മോശമായ ലോകമാണ്. ശരിക്കും ഭയാനക നരകമാണ്. ഇപ്പോള് എന്റേതാകൂ എന്ന് നിങ്ങള് കുട്ടികളോട് പറയുന്നു. ദു:ഖത്തിന്റെ പേരു പോലുമില്ലാത്ത സുഖധാമത്തിലേക്ക് കൊണ്ടുപോകുവാനായി ഞാന് വന്നിരിക്കുന്നു. അതുകൊണ്ട് ഈ ദീപത്തില് സന്തോഷത്തോടെ ബലിയാകുന്ന ഈയാംപാറ്റയാകൂ. ഈയാംപാറ്റകള് സന്തോഷത്തോടെ പറന്ന് വരാറില്ലേ. ചില ശലഭങ്ങള് ജ്യോതി തെളിയുമ്പോള് ജനിക്കുന്നു, ദീപം അണയുമ്പോള് ചത്തുപോകുന്നു. ദീപാവലി ദിവസം ഒത്തിരി ചെറിയ ചെറിയ പച്ച നിറത്തിലുള്ള ശലഭങ്ങളെ കാണാം. ദീപത്തില് ബലിയാകുന്നു. ദീപം അണഞ്ഞു പോകുന്നതിനൊപ്പം അവ മരിച്ചു. ബാബ വലിയ ദീപമാണ്. ബാബ പറയുന്നു: നിങ്ങളും ശലഭത്തെപ്പോലെ ബലിയാകു. നിങ്ങള് ചൈതന്യ മനുഷ്യരാണ്. എന്തെല്ലാം ദേഹീക ബന്ധനങ്ങളുണ്ടോ അവയെ ജീവിച്ചിരിക്കെ ഉപേക്ഷിക്കു. സ്വയം ആത്മാവെന്ന് മനസിലാക്കി എന്നോടൊപ്പം യോഗം വെയ്ക്കു. സന്തോഷത്തോടെയിരിക്കൂ എന്നാല് ശരീരബോധം ഇല്ലാതാകും. നമ്മള് ആത്മാക്കള് ഈ ലോകത്തെ ഉപേക്ഷിച്ച് നമ്മളുടെ വീട്ടിലേക്ക് പോകുന്നു. ഈ ലോകം ഇപ്പോള് ഒരു പ്രയോജനവുമില്ല. ഇതില് ഹൃദയത്തിന്റെ പ്രീതി വെയ്ക്കാതിരിക്കു. ഈ ലോകത്തില് ധാരാളം പാവപ്പെട്ടവരുണ്ട്. പാവപ്പെട്ടവരാണ് ദു:ഖിതരാകുന്നത്.
ബാബ പറയുന്നു: കുട്ടികളേ ഇപ്പോള് അശരീരിയാകു. നമ്മള് ആത്മാക്കള് അവിടെ ശാന്തിധാമത്തില് വസിക്കുന്നവരാണ്. പവിത്രമാകാത്തിടത്തോളം ഇപ്പോള് ആ ശാന്തിധാമത്തിലേക്ക് ആര്ക്കും പോകാന് സാധിക്കില്ല. ഇപ്പോള് സര്വ്വരുടേയും ചിറകുകള് ഒടിഞ്ഞിരിക്കുന്നു. സ്വയം ഭഗവാനെന്ന് അംഗീകരിച്ച് ഇരിക്കുന്നവരുടെ ചിറകുകളാണ് ഏറ്റവും കൂടുതല് ഒടിഞ്ഞിരിക്കുന്നത്. അപ്പോള് അവര്ക്ക് എങ്ങനെ കൂട്ടികൊണ്ട് പോകുവാന് സാധിക്കും. സ്വയം തന്നെ പോകുവാന് സാധിക്കില്ലങ്കില് എങ്ങനെ നിങ്ങളുടെ സദ്ഗതി ചെയ്യും. അതുകൊണ്ടാണ് ഭഗവാന് പറഞ്ഞത് എനിക്ക് ഈ സന്ന്യാസികളേയും ഉദ്ധരിക്കണം. കൃഷ്ണ ഭഗവാനുവാച എന്ന് മാത്രം അവര് മനസിലാക്കുന്നു എന്നാല് ശിവഭഗവാനുവാച ആണ്. ശിവന് അശരീരിയാണ്. അതുകൊണ്ട് തീര്ച്ചയായും പ്രജാപിതാ ബ്രഹ്മാവിന്റെ വായിലൂടെ മനസിലാക്കിതരും. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് മനുഷ്യരുടെ രചന നടക്കുന്നത്. ഇത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ആരോട് ചോദിക്കുകയാണെങ്കിലും അവര്ക്ക് മനസിലാക്കാന് സാധിക്കും അച്ഛന് എന്തിനാണ് കുട്ടികളെ രചിക്കുന്നതെന്ന്. അച്ഛന് സൃഷ്ടിക്കുന്നത് സമ്പത്ത് നല്കുവാനാണ്. ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരെ രചിച്ചിരിക്കുന്നത്. സ്വര്ഗത്തിന്റെ അധികാരിയാക്കുവാന് വേണ്ടിയാണ് ബാബ നമ്മളെ പഠിപ്പിക്കുന്നത്, രാജയോഗം അഭ്യസിപ്പിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ബാബ വരുന്നത് ലോകത്തെ പരിവര്ത്തനപ്പെടുത്താനാണ്, നരകത്തെ സ്വര്ഗമാക്കുവാനാണ്. മനുഷ്യ സൃഷ്ടിയെ ദൈവീക സൃഷ്ടിയാക്കുവാനാണ്. ബാബയല്ലേ സുഖം നല്കുവാന് വരിക. മനുഷ്യര്ക്ക് ഇവിടെ കോടാനു കോടിപതിയാവാം, കൊട്ടാരങ്ങളൊക്കെയുണ്ടാക്കാം, എന്നാല് നിങ്ങള് പഠിക്കുന്ന ഈ പഠിപ്പിലൂടെയാണ്
നിങ്ങള് വളരെ ഉയര്ന്ന പദവി പ്രാപ്തമാക്കുന്നത്. ഞങ്ങള് വക്കീലാകുന്നു, ഞങ്ങള് ഐ.എ.എസ്. ആകുന്നു എന്ന് ഭൗതീക പഠിപ്പ് പഠിക്കുന്നവര് മനസിലാക്കുന്നു. ശിവബാബ നമ്മെ പഠിപ്പിക്കുന്നത് വിശ്വത്തിന്റെ അധികാരിയാക്കുവാനാണന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. എത്ര അധികം ഉന്നതമായ പദവിയാണ്, അതും കൂടാതെ 21 ജന്മങ്ങളില് ഒരിക്കലും രോഗിയാകില്ല. അകാലമൃത്യു ഉണ്ടാകില്ല. എന്നാല് ആര്ക്ക്? ഏത് ശലഭങ്ങളാണോ ബാബയെ തന്റെ സ്വന്തമാക്കുന്നത്, ബാബയുടെ മടിത്തട്ട് സ്വീകരിക്കുന്നത്. ധനികര് പാവപ്പെട്ടവരുടെ മടിത്തട്ട് സ്വീകരിക്കില്ല. പാവപ്പെട്ടവരുടെ കുട്ടി ധനികരുടെ മടിത്തട്ട് സ്വീകരിക്കും. ഇപ്പോള് സര്വ്വരും പൂര്ണ്ണമായും പാവപ്പെട്ടവരാണ്. ഈ കൊട്ടാരങ്ങള് സര്വ്വതും ഇല്ലാതാകുമെന്ന് നിങ്ങള്ക്കറിയാം, മണ്ണിലേക്ക് ലയിച്ച് ചേരും. നമ്മള്തന്നെയാണ് വിശ്വത്തിന്റെ അധികാരിയാകുന്നവര്. അധികാരിയായിരുന്നു, ഇപ്പോഴില്ല ഇനി വീണ്ടും അധികാരിയാകും. മറ്റാരും തന്നെ മുഴുവന് സൃഷ്ടിയുടെ അധികാരിയാകുന്നില്ല.
നിങ്ങള് 21 ജന്മങ്ങളിലേക്ക് മുഴുവന് വിശ്വത്തിന്റെയും അധികാരിയാകുന്നു. സുഖം എല്ലാവര്ക്കും വേണ്ടിയാണ്. ഇവിടെയാണെങ്കില് ചെറിയപ്രായമുള്ളവര് പോലും മരിച്ചുപോകുന്നു. രാജാവിന്റെയടുത്ത് ജന്മമെടുത്ത ഉടന്തന്നെ മരിക്കുന്ന വളരെയധികം പേര് ഉണ്ട്. രാജാവിനെപോലുള്ള ജന്മം എടുക്കുവാന് മാത്രം സാധിച്ചു. നമ്മള് ഇവിടെ പരിധിയില്ലാത്ത അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം. ആത്മാവ് ശരീരം ധാരണചെയ്ത് പാര്ട്ടഭിനയിച്ചുകൊണ്ടിരിക്കുന്നു. നമ്മള് ആത്മാക്കളുടെ അച്ഛന് വന്നിരിക്കുന്നു എന്ന് ഇപ്പോള് അറിയാം. പഴയ ബന്ധനങ്ങളില് നിന്നും മോചിപ്പിച്ച് പുതിയ സംബന്ധത്തിലേക്ക് യോജിപ്പിക്കുവാനായി വന്നിരിക്കുന്നു. തീര്ച്ചയായും നിങ്ങള് സൂക്ഷ്മവതനത്തില്, വൈകുണ്ഡത്തിലൊക്കെ പോകുന്നു, കൂടികാഴ്ച നടത്തുന്നു. നിങ്ങളുടെ സംബന്ധം പരിധിയില്ലാത്തതായി. ഇത് എത്ര നല്ല ഫാഷന് ആയിരിക്കുന്നു. തങ്ങളുടെ അമ്മായച്ഛന്റെ വീട്ടിലേക്ക് പോകുവാന് സാധിക്കും. മീരയ്ക്കും വൈകുണ്ഡം അമ്മായച്ഛന്റെ വീടായിരുന്നില്ലേ. അമ്മായച്ഛന്റെ വീട്ടിലേക്ക് (വൈകുണ്ഡം) പോകണം എന്ന് ആഗ്രഹിച്ചിരുന്നു. ഇത് അമ്മായച്ഛന്റെ വീടല്ല. ഇവിടെ പൂര്ണ്ണമായും പാവപ്പെട്ടവരാണ്. ഇവിടെ നിങ്ങള്ക്ക് ഒന്നും ഇല്ല. ഭാരതം നമ്മളുടെ വളരെ ഉയര്ന്ന ദേശമാണ്. ഭാരതം സ്വര്ണ്ണത്തിന്റേതായിരുന്നു, ഇപ്പോഴില്ല. ഉണ്ടായിരുന്ന സമയത്തെ മഹിമ പാടുന്നു. ഇപ്പോള് സ്വര്ണ്ണത്തിന്റെ അവസ്ഥ എന്തായിരിക്കുന്നു. ആഭരണങ്ങള് എല്ലാം എടുത്തുകൊണ്ടുപോകുന്നു. കൊള്ളക്കാര് മോഷ്ടിച്ചു കൊണ്ടു പോകാതിരിക്കുവാന് പാവങ്ങള് ഒളിപ്പിച്ചു വെയ്ക്കുന്നു. സത്യയുഗത്തില് അളവറ്റ സ്വര്ണ്ണം ഉണ്ടായിരിക്കും. അതിന്റെ അടയാളങ്ങള് ഉണ്ട്. സോമനാഥ ക്ഷേത്രത്തില് അടയാളങ്ങള് ഉണ്ട്. രത്നങ്ങളൊക്കെ മുസ്ലീം സഹോദരങ്ങള് കൊണ്ടുപോയി അവരുടെ കബറുകളില് പിടിപ്പിച്ചു. വിദേശികളും കൊണ്ടുപോയി. അടയാളങ്ങള് ഉണ്ട്. അപ്പോള് ഭാരതം എത്ര ധനികരാജ്യം ആയിരുന്നു. ഇപ്പോള് നോക്കു ഭാരതത്തിന്റെ അവസ്ഥ എന്തായിരിക്കുന്നു. സ്വര്ഗത്തിന്റെ അധികാരിയാകുന്നതിനായി നാം ബാബയുടേതായിരിക്കുന്നു എന്ന് ഇപ്പോള് കുട്ടികള്ക്കറിയാം. അച്ഛന് വന്നിരിക്കുന്നു. മുമ്പും വന്നിരുന്നു. ശിവരാത്രി ആഘോഷിക്കുന്നുണ്ട്. കൃഷ്ണന്റേതും രാത്രി എന്ന് പറയുന്നു. ശിവന്റെ രാത്രി എന്നും പറയുന്നു. ചെറിയ വ്യത്യാസമേയുള്ളൂ. ഇക്കാര്യങ്ങളെകുറിച്ച് നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം, കൃഷ്ണന്റെ ജന്മം പകലിലാണോ രാത്രിയിലാണോ- ഇതിലെന്താണ് കാര്യം? രാത്രി കൃഷ്ണന്റെയാണെന്ന് വിശ്വസിക്കുന്നത് യഥാര്ത്ഥത്തില് തെറ്റാണ്, രാത്രി ശിവന്റേതാണ്. എന്നാല് ഇത് പരിധിയില്ലാത്ത കാര്യമാണ് കൂടാതെ ശിവഭഗവാന്റെ വാചകമാണ്. അവര് ശിവനെ മറന്ന് കൃഷ്ണന്റെ രാത്രി എന്ന് എഴുതി. രാത്രി പൂര്ണ്ണമാകുമ്പോള് പകല് അരംഭിക്കുന്നു. പരിധിയില്ലാത്ത പകല് സ്ഥാപിക്കാനാണ് ബാബ വരുന്നത്. ബ്രഹ്മാവിന്റെ പകല് ബ്രഹ്മാവിന്റെ രാത്രി എന്ന് പറയുന്നു. ബ്രഹ്മാവ് എവിടെ നിന്നാണ് വരുന്നത്. ഗര്ഭത്തില് നിന്നല്ല വന്നത്. ബ്രഹ്മാവിന്റെ അമ്മയും അച്ഛനും ആരാണ്? എത്ര വിചിത്ര കാര്യമാണ്. ശിവബാബ ദത്തെടുക്കുന്നു. ബ്രഹ്മാവിനെ അമ്മയുമാക്കുന്നു, കുട്ടിയുമാക്കുന്നു. അമ്മയാണ് ദത്തെടുക്കുക, അതുകൊണ്ടാണ് അങ്ങ് മാതാവും പിതാവും……ഞങ്ങള് സര്വ്വ ആത്മാക്കളും അങ്ങയുടെ കുട്ടികളാണ് എന്ന് മഹിമ പാടുന്നത്. ആത്മാവാണ് പഠിക്കുന്നത്, ഈ അവയവങ്ങളിലൂടെ കേള്ക്കുന്നു. കുട്ടികള് ഈ കാര്യം മറക്കുന്നു. ദേഹ-അഭിമാനത്തില് വരുന്നു. നിങ്ങള് ആത്മാക്കള് അവിനാശിയാണ,് ശരീരം വിനാശിയാണെന്ന് ബാബ മനസിലാക്കിതരുന്നു. എന്നെ ഓര്മ്മിക്കു, ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്, ഇത് വജ്രസമാനമാണെന്ന് ബാബ മനസിലാക്കിതന്നിട്ടുണ്ട്. ബാബയുടേതാകുന്നവര്ക്ക് വജ്രസമാനമായ ജീവിതമാണ്. നിങ്ങളുടെ ആത്മാവ് ശരീരം സഹിതം പരമപിതാ പരമാത്മാവിന്റേതായിരിക്കുന്നു. ഇപ്പോള് ആത്മാവ് വജ്രസമാനമാകുന്നു അതായത് 24 ക്യാരറ്റ് ശുദ്ധമായ സ്വര്ണ്ണമാകുന്നു. ഇപ്പോള് ഒരു ക്യാരറ്റും ഇല്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സന്മുഖത്തിരുന്ന് കേള്ക്കുമ്പോള് മധുബനിന്റെ അനുഭൂതി വരുന്നു. ഇവിടെത്തന്നെയാണ് മുരളി വായിക്കുന്നത്. ബാബ എവിടേക്കു പോയാലും ശരി പക്ഷേ ഇത്ര ലഹരിയുണ്ടാകില്ല, കാരണം അവിടെ മുരളി കേട്ടിട്ട് ഉടനെ മിത്ര- സംബന്ധികള് തുടങ്ങി മായയുടെ രാജ്യത്തിലേക്ക് പോകുന്നു. ഇവിടെയാണെങ്കില് ഭട്ഠിയില് ഇരിക്കുന്നു. ഇവിടെ രാജ്യം പ്രാപ്തമാക്കുന്നതിനായി പഠിച്ചുകൊണ്ടിരിക്കുന്നു. ഇത് നിങ്ങള്ക്ക് താമസിക്കുന്നതിനുള്ള സൗകര്യം (ഹോസ്റ്റല്) ആണ്. സമര്പ്പണമായവരും വെളിയിലുള്ളവരും എത്ര പേരാണ് വന്ന് താമസിക്കുന്നത്. ഇവിടെ നിങ്ങള് സ്കൂളിലാണ് ഇരിക്കുന്നത്. കഠിന ജോലിയൊന്നുമില്ല. നിങ്ങള് പരസ്പരം ചര്ച്ച ചെയ്യുന്നു. ഒരു വശത്ത് മുഴുവന് ലോകം, മറുവശത്ത് നിങ്ങളും.
നിങ്ങള് ആത്മാക്കളുടെ പ്രിയതമന് ഒന്നാണ്, ആത്മാവാണ് പ്രിയതമനെ ഓര്മ്മിക്കുന്നതെന്ന് ബാബ മനസിലാക്കിതരുന്നു. നിരാകാരനായ ബാബയെ ലഭിക്കുന്നതിനായി ഭക്തിയില് എത്രയാണ് അലയുന്നത് കാരണം ദു:ഖിതരാണ്. സത്യയുഗത്തില് അലയുന്നില്ല. ഇപ്പോള് എത്ര ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്, ആര്ക്ക് എന്ത് തോന്നിയോ ആ ചിത്രം വരച്ചു. ഗുരുക്കന്മാര്ക്ക് എത്ര ആദരവാണ്. മറ്റുളള ഗുരുക്കന്മാരെപ്പോലെ ഇവിടെ ബ്രഹ്മാവിനെ ഗുരുവാണെന്ന് കരുതുന്നു. സന്ന്യാസിയായ വാസവാനി ആദ്യം അധ്യാപകനായിരുന്നു പിന്നെ സന്ന്യാസിയായി. പാവപ്പെട്ടവരുടെ സേവനം ചെയ്തു. ഇപ്പോള് അദ്ധേഹത്തിന് എത്ര ലക്ഷകണക്കിന് രൂപയാണ് ലഭിക്കുന്നത്. മറ്റ് ആശ്രമങ്ങള് പോലെ ഇതും ആശ്രമമാണെന്ന് കരുതുന്നു. എന്നാല് നിങ്ങള്ക്കറിയാം ബാബ വരുന്നത് ബ്രഹ്മാവിന്റെ ശരീരത്തിലാണ്. തീര്ച്ചയായും ബ്രഹ്മാകുമാര് കുമാരികള് വേണം. രുദ്രയജ്ഞം രചിക്കുവാനായി ബ്രഹ്മാവിന്റെ മുഖവംശാവലികള് വേണ്ടേ. ഇത് രുദ്ര ശിവബാബയുടെ യജ്ഞമാണ്. ഇപ്പോള് ഒന്നിനെമാത്രം ഓര്മ്മിക്കണം. ഇവിടെ മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ള കാര്യമാണ്. മനുഷ്യനില് നിന്നും ദേവതയാകണം എന്ന വിഷയമുള്ള മറ്റൊരു സത്സംഗവും ഇല്ല. നിങ്ങള്ക്കാണ് സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നത്. നിങ്ങളുടെ കാര്യം കേള്ക്കുമ്പോള് ഇത് എങ്ങനെ സാധിക്കുമെന്ന് പറഞ്ഞ് മനുഷ്യര് ചിരിക്കുന്നു. പിന്നെ പൂര്ണ്ണമായി മനസിലാക്കുമ്പോള് പറയുന്നു കാര്യം ശരിയാണ്. തീര്ച്ചയായും ഭഗവാന് അച്ഛനല്ലേ. അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോള് എന്ത് അവസ്ഥയാണെന്ന് നോക്കു. ആരോടുവേണമെങ്കിലും പറയൂ ബാബ അച്ഛനാണ്, സ്വര്ഗം രചിക്കുന്നു പിന്നെ എന്തുകൊണ്ട് നിങ്ങള് സ്വര്ഗത്തിന്റെ അധികാരിയാ കുന്നില്ല. എന്തുകൊണ്ടാണ് നരകത്തില് ഇരിക്കുന്നത്. ഇപ്പോള് രാവണ രാജ്യമാണ്, സത്യയുഗത്തില് രാവണനുണ്ടായിരിക്കില്ല. അഹിംസാ പരമോധര്മ്മമാണ്. അതിനെ വിഷ്ണുപുരി എന്ന് പറയുന്നു. എന്നാല് വിഷ്ണുപുരി എന്നത് സ്വര്ഗപുരിയാണെന്ന് മനസിലാക്കുന്നില്ല. വിഷ്ണുപുരിയിലേക്ക് കൂട്ടികൊണ്ട് പോകുവാനായി ബാബ വന്ന് പഠിപ്പിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. എന്നെ മാത്രം ഓര്മ്മിക്കു (മാമേകം യാദ് കരോ) എന്ന് പറയുന്നു. പരമപിതാ പരമാത്മാവ് വന്ന് ബ്രഹ്മാ, വിഷ്ണു, ശങ്കരനിലൂടെ തന്റെ കര്ത്തവ്യം ചെയ്യുന്നു. വ്യക്തമായി എഴുതിയിട്ടുണ്ട്. വിഷ്ണുപുരി എന്നോ കൃഷ്ണപുരി എന്നോ പറഞ്ഞോളു കാര്യം ഒന്നാണ്. ലക്ഷമീ-നാരായണന് കുട്ടിക്കാലത്ത് രാധാകൃഷ്ണനാണ്. പ്രജാപിതാ ബ്രഹ്മാവ് സാകാരിയല്ലേ. സൂക്ഷ്മവതനത്തില് പ്രജാപിതാവെന്ന് പറയില്ലല്ലോ. പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. ബാബ തന്റേതാക്കുന്നു. എത്ര സഹജമായ കാര്യമാണ്. കേവലം ത്രിമൂര്ത്തിയുടെ ചിത്രം തങ്ങളുടെ വീട്ടില് വെയ്ക്കു. അതില് എഴുതണം. ബ്രഹ്മാവിലൂടെ സ്ഥാപന എന്ന് മഹിമ പാടുന്നു എന്നാല് ത്രിമൂര്ത്തി ബ്രഹ്മാവെന്ന് പറഞ്ഞ് അച്ഛനായ ശിവനെ മറച്ചുകളഞ്ഞു. ഇപ്പോള് നിങ്ങള് മനസിലാക്കി-അത് നിരാകാരനായ പരമപിതാ പരമാത്മാവ,് ഇത് പ്രജാപിതാ ബ്രഹ്മാവ്. ബ്രഹ്മാവിനെ ദേവതയെന്നും പറയും. സമ്പൂര്ണ്ണ ഫരിസ്ഥയാകുമ്പോള് ദേവതയെന്നും പറയും. നിങ്ങളെ ഇപ്പോള് ദേവതയെന്നും പറയില്ല. ദേവതകള് സത്യയുഗത്തിലാണ്. നിങ്ങളുടേത് ദൈവീക ധര്മ്മമാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന് ദേവതായ നമ: എന്ന് പറയുന്നു, ബ്രഹ്മാപരമാത്മായ നമ: എന്ന് പറയില്ല. ബ്രഹ്മാവിനെ തന്നെ ദേവത എന്നാണ് പറയുന്നതെങ്കില് എന്തുകൊണ്ട് അവനവനെ പരമാത്മവെന്ന് പറയുന്നു. സര്വ്വതും എങ്ങനെ പരമാത്മാവിന്റെ രൂപമാകാന് സാധിക്കും. ഇതും ഡ്രാമയില് എഴുതപ്പെട്ടിട്ടുള്ളതാണ്. അവരുടേയും ദോഷമല്ല. ഇപ്പോള് അവര്ക്ക് എങ്ങനെ വഴി പറഞ്ഞുകൊടുക്കാം. ഭക്തര് എല്ലാം മറന്നുപോയി. പലതരത്തിലുള്ള വഴി പറഞ്ഞുതരുന്നു. ഇപ്പോള് ബാബ പറഞ്ഞുതരുന്നു മരണം മുന്നിലുണ്ട്. ബ്രഹ്മാവിലൂടെയല്ലാതെ ശിവബാബയില് നിന്ന് സമ്പത്ത് ലഭിക്കില്ല. എല്ലാവരും ആ ഒരു പ്രിയതമനെ വിളിക്കുന്നു. ഞാന് കല്പ- കല്പത്തില് സംഗമത്തില് വരുന്നു. ഞാന് ബിന്ദുവാണ്. എങ്ങനെയാണ് ഉപമിച്ചിരിക്കുന്നതെന്ന് നോക്കു. ഇത്രയും ചെറിയ ആത്മാവില് എത്ര അവിനാശി പാര്ട്ടാണുളളത്. ഇത് അത്ഭുതമാണ്. ശരി
മധുരമധുരമായ തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം ആത്മാവെന്ന് മനസിലാക്കി ഹൃദയത്തിന്റെ പ്രീതി ഒരേയൊരു ബാബയോട് യോജിപ്പിക്കണം. ഈ ലോകം ഇപ്പോള് ഒരു പ്രയോജനവുമില്ലാത്തതാണ്. അതുകൊണ്ട് ഇതിനെ ബുദ്ധികൊണ്ട് മറക്കണം.
2) തങ്ങളുടെ ജീവിതത്തെ വജ്രതുല്യമാക്കുന്നതിനായി ഒരേയൊരു ബാബയുടെമേല് പൂര്ണ്ണമായും ബലിയാകണം. എന്റേത് ഒരേയൊരു ബാബ, രണ്ടാമതൊരാളില്ല- ഈ പാഠം പക്കാ ആക്കണം.
വരദാനം:-
സമസ്യകളുടെ പര്വതത്തെ പറക്കുന്ന കലയിലൂടെ മറി കടക്കുനന്ന തീവ്ര പുരുഷാര്ഥിയായി ഭവിക്കട്ടെ
എങ്ങനെ സമയത്തിന്റെ വേഗത തീവ്രഗതിയില് സദാ മുന്നേറിക്കൊണ്ടിരിക്കുന്നു. സമയം ഒരിക്കലും നില്ക്കുന്നില്ല, ആരെങ്കിലും നിര്ത്താന് ആഗ്രഹിച്ചാലും നില്ക്കുകയില്ല. സമയമാണെങ്കില് രചനയാണ്, താങ്കള് രചയിതാവാണ് അതിനാല് എങ്ങനെയുള്ള പരിതസ്ഥിതി അഥവാ സമസ്യകളുടെ പര്വതവും വന്നോട്ടെ എങ്കിലും പറക്കുന്നവര് ഒരിക്കലും നില്ക്കുകയില്ല. അഥവാ പറക്കുന്ന വസ്തു ലക്ഷ്യത്തിലെത്താതെ നില്ക്കുകയാണെങ്കില് അപകടമുണ്ടാകും. അപ്പോള് താങ്കള് കുട്ടികളും തീവ്രപുരുഷാര്ഥിയായി പറക്കുന്ന കലയില് പറന്നുകൊണ്ടിരിക്കൂ, ഒരിക്കലും ക്ഷീണിക്കുകയോ നില്ക്കുകയോ ചെയ്യരുത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!