30 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 29, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ഈ പഴയ ലോകത്തില് മനുഷ്യര് വെക്കാറുള്ള ആശകള് നിങ്ങള്ക്ക് ഉണ്ടാകാന് പാടില്ല, കാരണം ഈ ലോകം വിനാശമാകാന് പോവുകയാണ്.

ചോദ്യം: -

സംഗമയുഗത്തില് ഏത് ആഗ്രഹം വെയ്ക്കുകയാണെങ്കില് എല്ലാ ആശകളും സദാ കാലത്തേക്ക് പൂര്ത്തീകരിക്കപ്പെടും?

ഉത്തരം:-

നമുക്ക് പാവനമായി മാറി ബാബയെ ഓര്മ്മിച്ച്, ബാബയില് നിന്ന് മുഴുവന് സമ്പത്തും എടുക്കണം- കേവലം ഈ ഇച്ഛ മാത്രമുണ്ടായിരിക്കണം. ഈ ഇച്ഛയിലൂടെ സദാ കാലത്തേക്ക് എല്ലാ ആശകളും പൂര്ത്തീകരിക്കും. ആയുഷ്മാന് ഭവ, പുത്രവാന് ഭവ, ധനവാന് ഭവ…..എന്നീ എല്ലാ വരദാനങ്ങളും ലഭിക്കും. സത്യയുഗത്തില് എല്ലാ ആശകളും പൂര്ത്തിയാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

 അങ്ങ് തന്നെയാണ് മാതാവും പിതാവും..

ഓം ശാന്തി. ഈ കാര്യം മധുര-മധുരമായ ആത്മീയ കുട്ടികളെ പ്രതി അഥവാ ആത്മാക്കളെ പ്രതിയാണ് പരമപിതാ പരമാത്മാവ് മനസ്സിലാക്കിത്തരുന്നത്. പരിധിയില്ലാത്ത ബാബയാണ് നമുക്ക് വരദാനങ്ങള് നല്കുന്നത്. ലോകത്തിലുള്ള ഗുരുക്കന്മാര് ആശീര്വാദങ്ങളെല്ലാം നല്കുന്നു-പുത്രവാന് ഭവ, ആയുഷ്മാന് ഭവ, ധനവാന് ഭവ എന്നെല്ലാം. ഇപ്പോള് ബാബ നിങ്ങള്ക്ക് വരദാനങ്ങള് നല്കുകയാണ്-ആയുഷ്മാന് ഭവ. ഈ വരദാനത്തിലൂടെ നിങ്ങളുടെ ആയുസ്സ് ഒരുപാട് വര്ദ്ധിക്കും. സത്യയുഗത്തില് കുട്ടികളുമുണ്ടാകും, അവരും സുഖം നല്കുന്നവരായിരിക്കും. എന്നാല് ഈ ലോകത്തിലുള്ള എല്ലാ കുട്ടികളും ദുഃഖം നല്കുന്നവരാണ്. സത്യയുഗത്തിലുള്ള കുട്ടികളെല്ലാം സുഖം നല്കുന്നവരായിരിക്കും. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നല്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ഉയര്ന്ന ആയുസ്സുള്ളവരും ധനവാന്മാരുമായി മാറും. ഇപ്പോള് ഹൃദയത്തില് ഒരാഗ്രഹവും വെയ്ക്കരുത്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സത്യയുഗത്തിലാണ് പൂര്ത്തിയാവുന്നത്. അതിനാല് ഈ നരകത്തില് ഒരാഗ്രഹവും വെയ്ക്കരുത്. ധനത്തിന്റെ ആഗ്രഹവും വെയ്ക്കരുത്. ഒരുപാട് ധനമുണ്ടാക്കണം, ഉയര്ന്ന ജോലി ലഭിക്കണം എന്നെല്ലാമുള്ള ആശകളൊന്നും കൂടുതലായി വെയ്ക്കരുത്. വയറിന് ഒരു പിടി ചോറ് മതി, കൂടുതലായി ലോഭം വെയ്ക്കരുത്. കൂടുതല് ധനമുണ്ടെങ്കില് അത് നഷ്ടപ്പെടുക തന്നെ ചെയ്യും. ബാബ നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്ന് കുട്ടികള്ക്ക് അറിയാം. ബാബ പറയുന്നു- ദാനം നല്കിയാല് ഗ്രഹണം ഇല്ലാതാകും എന്ന്. എന്ത് ദാനമാണ് നല്കേണ്ടത്? 5 വികാരങ്ങളുടെ. 5 വികാരങ്ങള് ദാനം ചെയ്യുകയാണെങ്കില് ഗ്രഹണം ഇല്ലാതായി നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറും. ഇവിടെയാണ് നമുക്ക് സര്വ്വഗുണ സമ്പന്നവും, 16 കലാ സമ്പൂര്ണ്ണവുമായി മാറേണ്ടത് എന്ന് നിങ്ങള്ക്കറിയാം. 5 വികാരങ്ങളുടെ ദാനം നല്കണം. ബാബ കുട്ടികളോട് പറയുന്നു-മധുരമായ കുട്ടികളെ, പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കാനുള്ള ആഗ്രഹമല്ലാതെ മറ്റൊന്നും വെയ്ക്കരുത്. ബാക്കി അല്പ സമയം മാത്രമേയുള്ളൂ, ഒരുപാട് കഴിഞ്ഞു പോയി, അല്പം മാത്രമെ ബാക്കിയുള്ളൂ. ബാക്കി വിനാശത്തിന് അല്പ സമയം മാത്രമെയുള്ളൂ. അതിനാല് ഈ പഴയ ലോകത്തില് ഒരാഗ്രഹവും വെയ്ക്കരുത്. ബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കൂ. കുട്ടികള്ക്ക് ഓര്മ്മയിലൂടെ സതോപ്രധാനമായി മാറണം. ഈ ലോകത്തില് മനുഷ്യര്ക്കുള്ള ഒരാഗ്രഹവും നിങ്ങള് വെയ്ക്കരുത്. ഒരു ശിവബാബയില് നിന്നും നമുക്ക് നമ്മുടെ സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കണം എന്ന ആഗ്രഹം മാത്രമെ ഉണ്ടാകാന് പാടുകയുള്ളൂ. ആര്ക്കും ദുഃഖം കൊടുക്കരുത്. പരസ്പരം കാമവികാരത്തില് പോവുക ഏറ്റവും വലിയ ദുഃഖമാണ്. അതുകൊണ്ടാണ് സന്യാസിമാര് സ്ത്രീകളില് നിന്നും മാറി താമസിക്കുന്നത്. ഇവര് ഉപേക്ഷിച്ചു എന്ന് പറയുന്നു. ഈ സമയം രാവണ രാജ്യത്തില് എല്ലാവരും പതിതരും പാപാത്മാക്കളുമാണ്.

ഇപ്പോള് സമയം വളരെ കുറവാണ്. നിങ്ങള് ബാബയുടെ ശ്രീമതപ്രകാരം നടക്കുന്നില്ലെങ്കില് ശ്രേഷ്ഠരാകാന് സാധിക്കില്ല. കുട്ടികള്ക്ക് ഉയര്ന്നതിലും വെച്ച് ഉയര്ന്നവരായി മാറണം. അതിനാല് 5 വികാരങ്ങളുടെ ദാനം നല്കുകയാണെങ്കില് ഗ്രഹണം ഇല്ലാതാകും. എല്ലാവരിലും ഗ്രഹപ്പിഴയുണ്ട്. തികച്ചും കറുത്തുപോയി. ബാബ പറയുന്നു-എന്നില് നിന്നും സമ്പത്തെടുക്കണമെങ്കില് പാവനമായി മാറൂ. ദ്വാപരയുഗം മുതല് നിങ്ങള് പതിതരായി മാറി, സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറിയിരിക്കുന്നു. അപ്പോഴാണ് വിളിക്കുന്നത്-അല്ലയോ പതിതപാവനാ വരൂ, വന്ന് നമ്മളെ പാവനമാക്കി മാറ്റൂ എന്ന്. അതിനാല് ബാബ നിര്ദേശം നല്കുകയാണ്-കുട്ടികളെ, ഇനി പതിതരായി മാറരുത്, കാമമാകുന്ന മഹാശത്രുവിന്റെ മേല് വിജയം പ്രാപ്തമാക്കൂ. ഈ കാമ വികാരം കാരണമാണ് നിങ്ങള് ആദി-മധ്യ-അന്ത്യം ദുഃഖിച്ചത്. ബാബ പറയുന്നു-സ്വര്ഗ്ഗത്തില് നിങ്ങള് പൂര്ണ്ണമായും പവിത്രരായിരുന്നു. രാവണന്റെ മതത്തിലൂടെ നടന്നാണ് നിങ്ങള് പതിതരായി മാറിയത്. അതുകൊണ്ടാണല്ലോ ദേവതകളുടെ മുന്നില് പോയി അവരുടെ മഹിമ പാടുന്നത്-അങ്ങ് സര്വ്വഗുണ സമ്പന്നരും സമ്പൂര്ണ്ണ നിര്വ്വികാരികളുമാണ് ഞങ്ങള് വികാരികളാണെന്നും. നിര്വ്വികാരിയാകുന്നതില് സുഖം മാത്രമെയുള്ളൂ. ബാബ പറയുന്നു-ഞാന് നിങ്ങളെ നിര്വ്വികാരിയാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് എല്ലാ ഇച്ഛകളേയും ഉപേക്ഷിക്കണം. നിങ്ങളുടെ ജോലികളെല്ലാം ചെയ്തോളൂ. ഒപ്പം പരസ്പരം ജ്ഞാനമാകുന്ന അമൃത് കുടിപ്പിക്കൂ. പറയാറുണ്ട്, അമൃത് ഉപേക്ഷിച്ച് വിഷം പാനം ചെയ്യുന്നതെന്തിനാണ്. ബാബ പറയുന്നു- ഒരാഗ്രഹവും വെയ്ക്കരുത്. ഓര്മ്മയുടെ യാത്രയിലൂടെ നമ്മള് പൂര്ണ്ണമായും സതോപ്രധാനമായി മാറും. ഓര്മ്മയിലൂടെ മാത്രമെ 63 ജന്മങ്ങളുടെ പാപങ്ങള് ഇല്ലാതാവുകയുള്ളൂ. ഇപ്പോള് നിര്വ്വികാരിയായി മാറണം. മായയുടെ കൊടുങ്കാറ്റ് വന്നാലും പതിതരായി മാറരുത്. മനുഷ്യനില് നിന്നും ദേവതയായി മാറണം. നിങ്ങളായിരുന്നു സതോപ്രധാനവും പൂജ്യ ദേവതകളും. നിങ്ങള് തന്നെയാണ് പൂജ്യരില് നിന്നും പൂജാരിയായി മാറുന്നത്. നിരോഗിയായ നമ്മളാണ് പിന്നീട് രോഗിയായി മാറുന്നത്. ഇപ്പോള് വീണ്ടും നിരോഗികളായി മാറുകയാണ്. നിരോഗികളായിരുന്നപ്പോള് ഉയര്ന്ന ആയുസ്സായിരുന്നു. ഇപ്പോഴാണെങ്കില് നോക്കൂ, മനുഷ്യര് പെട്ടെന്നു തന്നെ മരിക്കുന്നു. അതുകൊണ്ട് ഒരാഗ്രഹവും വെയ്ക്കരുത്. ഇതെല്ലാം മോശമായ ആശകളാണ്. മുള്ളില് നിന്നും പൂവായി മാറുന്നതിനുവേണ്ടി ഒന്നാന്തരമായ ആശ ഒന്നു മാത്രമെയുള്ളൂ, ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുകയാണെങ്കില് പുണ്യാത്മാവായി മാറും. ഈ സമയം എല്ലാവരിലും രാഹുവിന്റെ ഗ്രഹണമാണ്. മുഴുവന് ഭാരതത്തിലും രാഹുവിന്റെ ഗ്രഹണമാണ്. എന്നാല് ബൃഹസ്പതിയുടെ ദശയാണ് വേണ്ടത്. ഇപ്പോള് നമ്മളില് ബൃഹസ്പതിയുടെ ദശയാണ് എന്ന് നിങ്ങള്ക്കറിയാം. ഭാരതം സ്വര്ഗ്ഗമായിരുന്നില്ലേ. സത്യയുഗത്തില് നിങ്ങള്ക്ക് ബൃഹസ്പതിയുടെ ദശയായിരുന്നു. ഈ സമയം രാഹുവിന്റെ ദശയാണ്. ഇപ്പോള് വീണ്ടും പരിധിയില്ലാത്ത ബാബയില് നിന്നും ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. ബൃഹസ്പതി ദശയില് 21 ജന്മത്തേക്കുള്ള സുഖമുണ്ടായിരിക്കും. ത്രേതായുഗത്തില് ശുക്രന്റെ ദശയാണ്. എത്രത്തോളം കൂടുതല് ഓര്മ്മിക്കുന്നുവോ അതിലൂടെ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. ഇപ്പോള് എല്ലാവര്ക്കും തിരിച്ചു പോകണം എന്നും മനസ്സിലാക്കി തന്നിട്ടുണ്ട.് അതിനാല് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമായി പറക്കാന് യോഗ്യതയുള്ളവരായി മാറും. മായ നിങ്ങളുടെ ചിറകുകള് മുറിച്ചിട്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് ലഭിക്കുന്ന ഈശ്വരീയ മതത്തിലൂടെ നിങ്ങള് സദാ സുഖികളായി മാറുന്നു. ഈശ്വരീയ മതത്തിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുന്നു. വിശ്വത്തിന്റെ ചക്രവര്ത്തി പദവിയെടുത്തുകൊണ്ടിരിക്കുകയാണ്. ഈശ്വരീയ മതം ലഭിക്കുന്നു, അതായത് ബാബയെ ഓര്മ്മിക്കുകയാണെങ്കില് അന്തിമത്തില് മനസ്സ് എങ്ങിനെയോ അതുപോലെ ഗതിയുണ്ടാകും. ഓര്മ്മയിലൂടെ മാത്രമെ വികര്മ്മങ്ങള് വിനാശമാവുകയും പവിത്രമായി മാറുകയും ചെയ്യുകയുള്ളൂ. പവിത്രമായ ആത്മാവാണ് സ്വര്ഗ്ഗത്തിലേക്ക് പോകാന് യോഗ്യമായി മാറുന്നത്. സത്യയുഗത്തില് നിങ്ങളുടെ ശരീരവും നിരോഗിയായിരിക്കും, ആയുസ്സും ഉയര്ന്നതായിരിക്കും. ഒരുപാട് ധനവും ലഭിക്കും. അവിടെ ഒരിക്കലും ധര്മ്മപുത്രന് ആകാറില്ല. യോഗബലത്തിലൂടെ ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും മാത്രം ഉണ്ടായിരിക്കും. സത്യയുഗത്തില് എങ്ങനെ കുട്ടികള് ജനിക്കും എന്ന് ചോദിക്കുന്നു, അവിടെ യോഗബലത്തിലൂടെയായിരിക്കും. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. സത്യയുഗത്തില് എല്ലാവരും യോഗികളാണ്. കൃഷ്ണനെ യോഗേശ്വരനെന്നാണ് പറയുന്നത്. കൃഷ്ണന് യോഗത്തിലാണിരിക്കുന്നത് എന്നല്ല ഇതിനര്ത്ഥം. കൃഷ്ണന് പൂര്ണ്ണമായും പവിത്രവും യോഗിയുമാണ്. ഈശ്വരന് എല്ലാവരേയും യോഗേശ്വരനാക്കി മാറ്റിയതിനാല് ഭാവിയില് എല്ലാവരും യോഗികളായിരിക്കുന്നു. ബാബയാണ് യോഗിയാക്കി മാറ്റിയത്. യോഗികളുടെ ആയുസ്സ് വളരെ ഉയര്ന്നതായിരിക്കും. എന്നാല് ഭോഗികളുടെ ആയുസ്സ് കുറവായിരിക്കും. ഈശ്വരന് കുട്ടികളെ പവിത്രമാക്കി മാറ്റി രാജയോഗം പഠിപ്പിച്ച് ദേവതയാക്കി മാറ്റുന്നു. അവരെയാണ് യോഗി എന്ന് പറയുന്നത്. യോഗികള് അഥവാ ഋഷിമുനിമാര് പവിത്രമായിരിക്കും. നിങ്ങള് രാജഋഷികളാണെന്ന് മനസ്സിലാക്കിതന്നിട്ടുണ്ട്. രാജ്യപദവി പ്രാപ്തമാക്കു ന്നതിനുവേണ്ടി രാജയോഗം പഠിക്കുകയാണ്. ഈ സമയത്ത് ബാബയെ ഓര്മ്മിക്കണം. ഇവിടെ ഒരു കുട്ടി ജനിക്കണമെന്ന തലകീഴായ ആശകളൊന്നും വെയ്ക്കരുത്. വീണ്ടും വികാരത്തിലേക്ക് പോകേണ്ടി വരില്ലേ! കാമവികാരത്തിലേക്ക് പോകേണ്ടിവരും. ദേഹാഭിമാനമുള്ളവര് കാമ വികാരത്തിലേക്ക് പോകുന്നു. ദേഹീഅഭിമാനിയായവര് കാമവികാരത്തിലേക്ക് പോകില്ല. ബാബ മനസ്സിലാക്കിതരുന്നു -പവിത്രമായി മാറൂ. ബാബ ആത്മാക്കളോട് പറയുന്നു, കാമവികാരത്തിലേക്ക് പോകരുത്. പവിത്രമായി മാറിയാല് നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ദൂരെയാകും. നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ എത്ര സുഖമാണ് നല്കുന്നത്! ബാബയില് നിന്നും മുഴുവന് സമ്പത്തും എടുക്കണം.

ബാബ പാവപ്പെട്ടവന്റെ നാഥനാണ്. സുദാമാവ് രണ്ട് പിടി അവില് നല്കിയപ്പോള് പകരമായി കൊട്ടാരം ലഭിച്ചു എന്ന മഹിമയുമുണ്ട്. ബാബയാണെങ്കില് 21 ജന്മത്തേക്കാണ് സമ്പത്ത് നല്കുന്നത്. നമുക്കിപ്പോള് തിരിച്ച് പോകണമെന്നും മനസ്സിലാക്കുന്നുണ്ട്. സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുടെ കാര്യത്തില് ആര്ക്ക് എത്ര വേണമെങ്കിലും ശിവബാബയുടെ സഹയോഗിയായി മാറാന് സാധിക്കും. വീട്ടില് സര്വ്വകലാശാല അല്ലെങ്കില് ഹോസ്പിറ്റല് തുറക്കൂ. സഹോദരീ-സഹോദരന്മാരേ! 21 ജന്മങ്ങളിലേക്കു വേണ്ടി സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായി മാറണമെങ്കില് വന്ന് മനസ്സിലാക്കൂ, എന്ന് ബോര്ഡില് എഴുതി വെയ്ക്കൂ. ഒരു സെക്കന്റില് നമ്മള് സദാ ആരോഗ്യമുളളവരും സമ്പന്നരുമായി മാറാനുള്ള വഴിയാണ് പറഞ്ഞുതരുന്നത്. നിങ്ങള് സര്ജനല്ലേ. സര്ജന്മാര് തീര്ച്ചയായും ബോര്ഡ് വെയ്ക്കാറുണ്ട്. ഇല്ലെങ്കില് മനുഷ്യര് എങ്ങനെ മനസ്സിലാക്കും! നിങ്ങളും നിങ്ങളുടെ വീടിന്റെ പുറത്ത് ബോര്ഡ് വെയ്ക്കൂ. ആര് വരുകയാണെങ്കിലും അവര്ക്ക് രണ്ടച്ഛന്മാരുടെ പരിചയം നല്കൂ. ഇത്രയും നാള് പരിധിയുള്ള അച്ഛനില് നിന്നും പരിധിയുള്ള സമ്പത്താണ് എടുത്തിരുന്നത്. ബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കുക യാണെങ്കില് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കും. ഈ കാര്യം ആദ്യം പ്രൊജക്ടറിലൂടെയും പ്രദര്ശിനിയിലൂടെയും മനസ്സിലാക്കികൊടുക്കൂ-ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്താല് നിങ്ങള് ഇങ്ങനെയായി മാറും എന്ന്. ഇപ്പോള് സംഗമയുഗമാണ്. കലിയുഗം മാറി സത്യയുഗം വരണം. ഭാരതവാസികളായ നിങ്ങള് സതോപ്രധാനരായിരുന്നു, ഇപ്പോള് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഇപ്പോള് ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. രണ്ടക്ഷരം മാത്രമെയുള്ളൂ. അല്ലാഹുവിനെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്ക്ക് ചക്രവര്ത്തി പദവി ലഭിക്കും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സന്തോഷത്തോടെയിരിക്കും. ഈ അഴുക്കുള്ള ലോകത്തില് ഒരാശയും വെയ്ക്കരുത്. ഇവിടെ നിങ്ങള് ജീവിച്ചിരിക്കെ മരിക്കാനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. മനുഷ്യര് മരിച്ചതിനുശേഷം പറയുന്നു, സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന്. നമ്മള് ബാബയെ ഓര്മ്മിക്കുന്നത് സ്വര്ഗ്ഗവാസിയായി മാറാനാണ് എന്ന് നിങ്ങള് എല്ലാവരോടും പറയുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ പരിധിയില്ലാത്ത സുഖം ലഭിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ഒരിക്കല് പോലും കരയേണ്ടതായോ, നിലവിളിക്കേണ്ടതായോ വരില്ല. മായയുടെ കൊടുങ്കാറ്റിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിച്ച് സമ്പത്തെടുക്കണം. ഉളളിന്റെ ഉള്ളില് ഈ ലഹരി മാത്രം ഉണ്ടായിരിക്കണം. ബാബ മറ്റൊരു ബുദ്ധിമുട്ടും നല്കുന്നില്ല. ബാബയെ മാത്രം ഓര്മ്മിക്കണം. മറ്റെല്ലാവരേയും മറക്കൂ, ഇവരെല്ലാവരും മരിച്ചിരിക്കുകയാണ്. ഈ കാര്യങ്ങള് മാത്രം പരസ്പരം സംസാരിച്ചുകൊണ്ടിരിക്കൂ. ബാബാ! അങ്ങയെ മാത്രമേ ഞാന് ഓര്മ്മിക്കൂ. അങ്ങയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കും. ഒരു സമയം നിശ്ചയിക്കൂ, തീര്ച്ചയായും ഞങ്ങള് 3-4 മണിക്കെഴുന്നേറ്റ് ബാബയെ ഓര്മ്മിക്കുമെന്ന്. ചക്രത്തെയും ഓര്മ്മിക്കണം. ബാബ നമുക്ക് രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നല്കിയിട്ടുണ്ട്. നമുക്ക് ഈ മനുഷ്യസൃഷ്ടി വൃക്ഷത്തെക്കുറിച്ചറിയാം. എങ്ങനെയാണ് നമ്മള് 21 ജന്മങ്ങള് എടുക്കുന്നത് എന്ന് ബുദ്ധിയിലുണ്ട്. ഇപ്പോള് നമ്മള് സ്വര്ഗ്ഗത്തിലേക്ക് പോവുകയാണ്. വീണ്ടും ഈ സൃഷ്ടിയില് വന്ന് നാടകം അഭിനയിക്കും. നമ്മള് ആത്മാവാണ്, ആത്മാവിനാണ് രാജ്യം ലഭിക്കുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്തിന്റെ അവകാശികളായി മാറുന്നു. ഈ രാജയോഗത്തില് അച്ഛനെയാണ് ഓര്മ്മിക്കുന്നത്. ഒരുപാട് പ്രാവശ്യം പരിധിയില്ലാത്ത ബാബയില് നിന്നും വിശ്വത്തിന്റെ അധികാരികളായി മാറിയിട്ടുണ്ട്. പിന്നീടാണ് നരകവാസികളായി മാറിയത്. ഇപ്പോള് ഒരു ബാബയുടെ ഓര്മ്മയിലൂടെ വീണ്ടും സ്വര്ഗ്ഗവാസികളായി മാറുകയാണ്. ബാബയുടെ ഓര്മ്മയിലൂടെ തന്നെ പാപങ്ങള് ഭസ്മമാകും. ഇതിനെയാണ് ഓര്മ്മയുടെ അഗ്നിയെന്ന് പറയുന്നത്. ബ്രാഹ്മണരായ നിങ്ങള് രാജഋഷികളാണ്. ഋഷി എപ്പോഴും പവിത്രമായിരിക്കും, അവര് ബാബയെ ഓര്മ്മിച്ച് രാജ്യപദവിയുടെ സമ്പത്തെടുക്കുന്നു. ഇപ്പോള് വികാരത്തിനുവേണ്ടി ഒരാഗ്രഹവും വെയ്ക്കരുത്. ഇത് അപവിത്രമായ ആശയാണ്. ഇപ്പോള് പാരലൗകീക അച്ഛനില് നിന്നും സമ്പത്തെടുക്കണം. അസുഖത്തിലും ഓര്മ്മിക്കാന് സാധിക്കും. അച്ഛന് കുട്ടികള് പ്രിയപ്പെട്ടവരായിരിക്കും. ബ്രഹ്മാബാബക്ക് എത്ര കുട്ടികള്ക്ക് കത്തുകളും മറ്റും എഴുതണം. ശിവബാബയാണ് എഴുതിപ്പിക്കുന്നത്. നിങ്ങളും കത്തെഴുതുന്നു-ശിവബാബ കെയര് ഓഫ് ബ്രഹ്മാബാബ എന്ന്. ശിവബാബയുടെ കുട്ടികളായ നമ്മള് സഹോദരന്മാരാണ്. ആത്മീയ അച്ഛനാണ് വന്ന് നമ്മളെ പാവനമാക്കി മാറ്റുന്നത്. അതുകൊണ്ടാണ് പതിത-പാവനന് എന്ന് പറയുന്നത്. എല്ലാ ആത്മാക്കളേയും പാവനമാക്കി മാറ്റുന്നു. ആരെയും ഉപേക്ഷിക്കുന്നില്ല. പ്രകൃതിയും പാവനമായി മാറുന്നു. സത്യയുഗത്തില് പ്രകൃതിയും പാവനമായിരിക്കും. ഇപ്പോള് ശരീരം പോലും പതിതമായതുകൊണ്ടാണ് ഗംഗയില് പോയി ശരീരത്തെ വൃത്തിയാക്കുന്നത്. എന്നാല് ആത്മാവ് പാവനമാകുന്നില്ല. ആത്മാവ് ഓര്മ്മയാകുന്ന അഗ്നിയിലൂടെ മാത്രമെ പാവനമായി മാറുകയുള്ളൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. കലിയുഗമാകുന്ന ഈ ലോകത്തില് തലതിരിഞ്ഞ ഒരാഗ്രഹവും വെയ്ക്കരുത്. സമ്പൂര്ണ്ണ സതോപ്രധാനമായി മാറുന്നതിനുവേണ്ടി ഈശ്വരീയ മതത്തിലൂടെ നടക്കണം.

2. പാവനമായി മാറി തിരിച്ച് വീട്ടിലേക്ക് പോകണം എന്ന ഒരേ ഒരു ആശ മാത്രം വെയ്ക്കണം. അവസാന സമയം നമ്മുടെ സങ്കല്പമെങ്ങനെയോ അതിനനുസരിച്ചായിരിക്കും ഫലം. മായയുടെ കൊടുങ്കാറ്റില് തന്റെ സമയത്തെ പാഴാക്കരുത്.

വരദാനം:-

ശരീരത്തിനും ആത്മാവിനും ഏത് വരെ പാര്ട്ടുണ്ടോ അതുവരെ വേര്പെടുത്താന് സാദ്ധ്യമല്ല, അതേപോലെ ബാബയുടെ ഓര്മ്മ ബുദ്ധിയില് നിന്ന് വേറിടരുത്, സദാ ബാബയെ കൂടെ വെക്കണം, മറ്റ് ഏതൊരു സ്മൃതിയും അതിന്റെ നേരെ ആകര്ഷിക്കരുത്- ഇതിനെത്തന്നെയാണ് സഹജവും സ്വാഭാവികവുമായ യോഗിയെന്ന് പറയപ്പെടുന്നത്. അങ്ങിനെയുള്ള യോഗി ഓരോ നിമിഷവും ഓരോ സങ്കല്പ്പത്തിലും ഓരോ വാക്കിലും ഓരോ കര്മ്മത്തിലും സഹയോഗിയാകുന്നു. സഹയോഗി അര്ത്ഥം ആരുടെയാണോ ഒരു സങ്കല്പം പോലും സഹയോഗം ഇല്ലാതിരിക്കാത്തത്. അങ്ങനെയുള്ള യോഗികളും സഹയോഗികളും ശക്തിശാലികളായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top