30 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങള്ക്കിപ്പോള് ആത്മീയ ജോലി ചെയ്യണം, ആത്മാവാണെന്ന് മനസ്സിലാക്കി ഓരോ കര്മ്മവും ചെയ്യുന്നതിലൂടെ ആത്മാവ് നിര്വ്വികാരിയായി മാറുന്നു
ചോദ്യം: -
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുന്നതിന്റെയും സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി നേടുന്നതിന്റെയും ആധാരം എന്താണ്?
ഉത്തരം:-
ബ്രഹ്മാകുമാരന്/കുമാരി ആയാല് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. എന്നാല് ഉയര്ന്ന പദവിയുടെ ആധാരമാണ് പഠനം. ബാബയുടേതായി നല്ല രീതിയില് പഠനം നടത്തിക്കൊണ്ട്, പൂര്ണ്ണമായും പവിത്രമായിമാറിയാല് രാജപദവി ലഭിക്കുന്നു. ആരെങ്കിലും പൂര്ണ്ണമായി പഠിക്കുന്നില്ല, കര്മ്മബന്ധനമുണ്ട്, പൂര്ണ്ണമായും പവിത്രമാകാതെ ശരീരമുപേക്ഷിച്ചാല് പ്രജയിലും സാധാരണ പദവി നേടും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആത്മീയ ജോലിയാണ്. ബാക്കി മുഴുവന് ലോകത്തിലും ഭൗതിക ജോലിയാണ്. വാസ്തവത്തില് ജോലി നടക്കുന്നത് ആത്മാക്കളുടേതാണ്. ആത്മാവ് തന്നെയാണ് ഈ ശരീരത്തിലൂടെ പഠിക്കുന്നത്, നടക്കുന്നത്, വികര്മ്മം ചെയയ്യുന്നത് അതുകൊണ്ടാണ് പതിത ആത്മാവ്, പാപ ആത്മാവെന്ന് പറയുന്നത്. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ഈ സമയം എല്ലാ മനുഷ്യരും ദേഹ അഭിമാനികളാണ്, ഞാന് ആത്മാവാണെന്ന് മനസ്സിലാക്കുന്നതിന് പകരം, മനസ്സിലാക്കുന്നു ഞാന് ഇന്ന ആളാണ്. ഈ വ്യാപാരം ചെയ്യുന്നു. ഇന്നയാള് കാമിയാണ്, ക്രോധിയാണ്. ശരീരത്തിന്റെ തന്നെ പേരാണെടുക്കുന്നത്. ഇതിനെയാണ് പറയുന്നത് ദേഹ- അഭിമാനി ലോകം, ഇറങ്ങുന്ന കലയുടെ ലോകം. സത്യയുഗത്തില് ഇങ്ങനെ ഉണ്ടാകുകയില്ല. അവിടെ ദേഹീ-അഭിമാനികളായിരിക്കും. നിങ്ങളെ ഇപ്പോള് ദേഹീ-അഭിമാനികളാക്കുന്നു. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. ഞാന് ആത്മാവ് ഈ ശരീരമാകുന്ന വസ്ത്രം ധരിച്ച് ഭാഗമഭിനയിക്കുന്നു. സാധാരണ അഭിനേതാക്കളും വ്യത്യസ്തങ്ങളായ വസ്ത്രങ്ങള് മാറി ഭാഗമഭിനയിക്കുന്നു. ബാബ പറയുന്നു- നിങ്ങള് ആത്മാക്കള് ആദ്യം ശാന്തിധാമത്തിലായിരുന്നു. നിങ്ങളുടെ വീടാണ് ശാന്തിധാമം. ഏതുപോലെയാണോ ആ പരിധിയുള്ള നാടകമുള്ളത്, അതുപോലെ ഇതാണ് പരിധിയില്ലാത്ത നാടകം. എല്ലാ ആത്മാക്കളും പരംധാമത്തില് നിന്ന് വന്ന്, ശരീരം ധാരണ ചെയ്ത് ഭാഗമഭിനയിക്കുന്നു. ആത്മാക്കളുടെ യഥാര്ത്ഥ വീടാണ് പരംധാമം. ആ അഭിനേതാക്കളുടെ വീട് ഇവിടെ തന്നെയായിരിക്കും. കേവലം വസ്ത്രം മാറി വന്ന് ഭാഗമഭിനയിക്കുന്നു. ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങള് ആത്മാക്കളാണ്. അച്ഛന് കുട്ടികളേ, മക്കളേ എന്നാണ് വിളിക്കുക. സന്യാസി കുട്ടികളേ, മക്കളേ എന്ന് വിളിക്കില്ല. ബാബ പറയുന്നു – ഞാന് പതിത-പാവനന് സര്വ്വാത്മാക്കളുടെയും പിതാവാണ്, എന്നെയാണ് നിങ്ങള് ഗോഡ് ഫാദറെന്ന് പറയുന്നത്. ഗോഡ് ഫാദര് നിരാകാരനാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനെയും ഗോഡ് ഫാദറെന്ന് പറയില്ല. അവരിലും ആത്മാവുണ്ട് എന്നാല് അവരെ പറയുന്നത് ബ്രഹ്മ ദേവതാ നമഃ, വിഷ്ണു ദേവതാ നമഃ…. ദേവതകള് എന്താണ് ചെയ്യുന്നത്? ഇതാര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത് – നിങ്ങള് എങ്ങനെയാണ് ഡ്രാമാപ്ലാനനുസരിച്ച് ഭാഗമഭിനയിക്കുന്നത്. ലോകം ഒന്നു തന്നെയാണ്. താഴെ പാതാളത്തില് അല്ലെങ്കില് മുകളില് ലോകമുണ്ട്, ഇല്ല. ലോകം ഒന്നുമാത്രമാണുള്ളത്, അതിന്റെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ലോകര് പറയുന്നു ചന്ദ്രനില് ഫ്ളാറ്റെടുക്കും. ബാബ മനസ്സിലാക്കി തരുന്നു കുട്ടികള് എത്ര അപ്രാപ്തരായിരിക്കുന്നു. ഭാരതവാസികളെക്കുറിച്ച് തന്നെയാണ് പറയുന്നത്, നിങ്ങള് എത്ര ധനികരും വിവേകശാലികളുമായിരുന്നു. മുഴുവന് വിശ്വത്തിലും ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു, അതിനെ ആര്ക്കും തട്ടിയടിക്കാനാകില്ല. അവിടെ ഒരു വിഭജനവും ഉണ്ടായിരിക്കില്ല. ഇവിടെ എത്ര വിഭജനങ്ങളാണ്. പരസ്പരം കഷ്ണങ്ങള്ക്കായി കലഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരിയായിരുന്നു. മുഴുവന് ആകാശവും, ഭൂമിയും, സമുദ്രവും എല്ലാം നിങ്ങളുടേതായിരുന്നു, നിങ്ങള് അതിന്റെ അധികാരിയായിരുന്നു. ഇപ്പോള് തുണ്ടുകളായിരിക്കുന്നു. ഭാരതം തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരി, ഇതാര്ക്കും അറിയില്ല.
ബാബ മനസ്സിലാക്കി തരുന്നു, ആത്മാവിന് ഏതൊരു ഭാഗമാണോ ലഭിച്ചിട്ടുള്ളത് അതൊരിക്കലും മാറുന്നില്ല. നടന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള് നിങ്ങള് വീണ്ടും മനുഷ്യനില് നിന്നും ദേവത ആയിക്കൊണ്ടിരിക്കുന്നു. പിന്നീട് 84 ജന്മങ്ങളെടുക്കും. നിങ്ങളുടെ പാര്ട്ട് നടന്നുകൊണ്ടേയിരിക്കുന്നു, ഒരിക്കലും നിലയ്ക്കുന്നില്ല. ആരും മോക്ഷം നേടുന്നില്ല. എത്രയനേകം ഗുരുക്കന്മാരും, അനേകം ശാസ്ത്രങ്ങളുമാണോ, അത്രയും അനേകം മതങ്ങളുമാണുള്ളത്. മനുഷ്യരില് എത്ര അശാന്തിയാണ്. എവിടെ പോയാലും പറയും മനസ്സിന് എങ്ങനെ ശാന്തി ലഭിക്കും. ഇത് ദേഹ അഭിമാനത്തില് വന്നാണ് പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു മനസ്സും ബുദ്ധിയും – ഇത് ആത്മാവിന്റെ അവയവങ്ങളാണ്. ബാക്കി ഇതെല്ലാം ശരീരത്തിന്റെ ഇന്ദ്രിയങ്ങളാണ്. ആത്മാവാണ് പറയുന്നത് എന്റെ മനസ്സിനെങ്ങനെ ശാന്തി ലഭിക്കും. വാസ്തവത്തില് ഇങ്ങനെ പറയുന്നത് തന്നെ തെറ്റാണ്. നിങ്ങള് ആത്മാവാണ്, നിങ്ങളുടെ സ്വധര്മ്മം തന്നെ ശാന്തിയാണ്. നിങ്ങള് ഇങ്ങനെ പറയൂ ആത്മാവായ എനിക്ക് എങ്ങനെ ശാന്തി ലഭിക്കും. ഇതില് കര്മ്മം ചെയ്യുക തന്നെ വേണം. ഈ കാര്യങ്ങള് ബാബ തന്നെയാണിരുന്ന് മനസ്സിലാക്കിതരുന്നത്. ലോകത്തില് ഈ ജ്ഞാനം ആര്ക്കുമില്ല. അവിടെയുള്ളത് ഭക്തി മാര്ഗ്ഗമാണ്. അവര്ക്ക് ജ്ഞാനത്തെക്കുറിച്ചറിയില്ല. ജ്ഞാനം ഒരു ബാബ മാത്രമാണ് നല്കുന്നത്. ബാബ സ്വയം പറയുന്നു ഞാന് കല്പ-കല്പം കല്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. കലിയുഗത്തിന്റെ അന്തിമത്തില് എല്ലാവരും പതിതരാണ്. ഇതാണ് രാവണ രാജ്യം. രാവണനെ കത്തിക്കുന്നതും ഭാരതവാസി തന്നെയാണ്. പതിത പാവനനായ ബാബയുടെ ജന്മവും ഇവിടെയാണ്. രാവണന്റെ ജന്മവും ഇവിടെയാണ്. രാവണന് എല്ലാവരെയും പതിതമാക്കുന്നു, അതുകൊണ്ടാണ് രാവണനെ കത്തിക്കുന്നത്. ഈ കാര്യങ്ങള് ആരുടെയും ബുദ്ധിയിലില്ല.
ഇപ്പോള് ഭാരതത്തില് കൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ട്. കൃഷ്ണന്റെ ലീല, ഭജന എല്ലാം ചെയ്യുന്നുണ്ട്. ഇപ്പോള് ബാബ പറയുന്നു – വാസ്തവത്തില് കൃഷ്ണന്റെ ലീല ഒന്നും തന്നെയില്ല. കൃഷ്ണന് എന്താണ് ചെയ്തത്! പറയുന്നു കംസപുരിയില് ജന്മമെടുത്തു. ഇപ്പോള് കംസനെന്ന് രാക്ഷസനെയാണ് പറയുന്നത്. സത്യയുഗത്തില് രാക്ഷസന് എവിടെ നിന്ന് വന്നു. നിങ്ങള്ക്കറിയാം ഏതൊരു കൃഷ്ണന്റെ ആത്മാവാണോ സത്യയുഗത്തില് ഉണ്ടായിരുന്നത് ആ ആത്മാവ് തന്റെ 84 ജന്മങ്ങളെടുത്ത് ഈ സമയം പതിതത്തില് നിന്ന് പാവനമായിക്കൊണ്ടിരിക്കുന്നു. തന്റെ പദവി വീണ്ടും നേടിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ നിങ്ങളും കൃഷ്ണപുരിയില് കഴിഞ്ഞവരായിരുന്നു. 84 ജന്മങ്ങളെടുത്ത് ഇപ്പോള് വീണ്ടും തന്റെ പദവി നേടിക്കൊണ്ടിരിക്കുന്നു. ജയന്തി ആഘോഷിക്കേണ്ടത് വാസ്തവത്തില് ശിവബാബയുടേതാണ്. ശിവബാബ എല്ലാവരെയും നരകത്തില് നിന്ന് സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു, ആ ബാബയുടെ ഒരു ലീലയുമില്ല. പറയുന്നു അല്ലയോ പതിത പാവനനായ ബാബാ വരൂ, വന്ന് ഞങ്ങളെ നരകത്തില് നിന്ന് സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകൂ. അങ്ങ് ഞങ്ങളുടെ പിതാവാണെങ്കില് ഞങ്ങള് സ്വര്ഗ്ഗത്തിലായിരിക്കണം, ഞങ്ങള് എന്തുകൊണ്ടാണ് വികാരീലോകത്തില്? അതുകൊണ്ടാണ് വിളിക്കുന്നത് അല്ലയോ ഗോഡ് ഫാദര് ഞങ്ങളെ ഈ ദുഃഖത്തിന്റെ ലോകത്ത് നിന്ന് മുക്തമാക്കൂ. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുന്നു ആരും ഈ ഡ്രാമയെ അറിയുന്നില്ല. ശാസ്ത്രങ്ങളില് ഡ്രാമയുടെ ആയുസ്സ് നീട്ടി എഴുതിയിരിക്കുന്നു. പുതിയ ലോകത്തിന് പഴയതാകുക തന്നെ വേണം. സതോ രജോ തമോയിലേക്ക് വരിക തന്നെ വേണം. ഇതാണ് പരിധിയില്ലാത്ത കാര്യം. ഇപ്പോള് നിങ്ങള് വീണ്ടും വിശ്വത്തിന്റെ അധികാരിയായിക്കൊണ്ടിരിക്കുന്നു. ഏതൊരു ഭാരതവാസിയാണോ പുതിയ ലോകത്തില് ഉണ്ടായിരുന്നത്, അവരാണ് 84 ജന്മങ്ങളുടെ ഭാഗമഭിനയിക്കുക. ഇപ്പോള് നിങ്ങള് പവിത്രമാകുന്നു, ബാക്കി എല്ലാ മനുഷ്യരും പതിതരാണ്, അതുകൊണ്ടാണ് പാവനമായവരുടെ മുന്നില് ചെന്ന് നമിക്കുന്നത്. പാവനമായവര് പാവനമായവരെ എന്തിന് നമസ്ക്കരിക്കണം. സന്യാസി പാവനമാണ് അതുകൊണ്ടാണ് പതിത മനുഷ്യര് അവരുടെ മുന്നില് തല കുനിക്കുന്നത്. കന്യക പവിത്രമായിരിക്കുമ്പോള് എല്ലാവരും അവരുടെ മുന്നില് തലകുനിക്കുന്നു. അതേ കന്യക വിവാഹം കഴിഞ്ഞ് ഭര്ത്തൃ ഗൃഹത്തിലേക്ക് പോകുമ്പോള് തല കുനിക്കേണ്ടി വരുന്നു. ഇപ്പോള് പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു എല്ലാവരെയും പാവനമാക്കുന്നതിന്. അവരെല്ലാവരും കലിയുഗത്തിലാണ്, നിങ്ങളിപ്പോള് സംഗമത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് പതിത ലോകത്തിലേക്ക് പോകേണ്ടതില്ല. ഇതുതന്നെയാണ് മംഗളകാരി യുഗം. ബാബ വന്ന് എല്ലാവരുടെയും മംഗളം ചെയ്യുന്നു. നിങ്ങളുമിപ്പോള് കൃഷ്ണ ജയന്തി ആഘോഷിക്കും അല്ലെങ്കില് ലോകര് ചിന്തിക്കും ഇവര് നാസ്തികരാണ്. വാസ്തവത്തില് നാസ്തികരെന്ന് അവരെയാണ് പറയുക, അവര് തന്റെ പിതാവിനെയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും അറിയുന്നില്ല. ഈ സമയം എല്ലാവരും നാഥനില്ലാതെ അനാഥരായിരിക്കുന്നു. വീടു-വീടുകളില് കലഹമാണ്, പരസ്പരം കൊല്ലാന് പോലും സമയമെടുക്കുന്നില്ല, അതുകൊണ്ടാണ് ഇതിനെ നാസ്തികരുടെ ലോകമെന്ന് പറയുന്നത്, അച്ഛനെ അറിയാത്തവര്. നിങ്ങള് അറിയുന്നവരാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് കല്ലുബുദ്ധികളായിരുന്നു, ബാബ നമ്മളെ പവിഴബുദ്ധികളാക്കിക്കൊണ്ടിരിക്കുന്നു ഒരു ബുദ്ധിമുട്ടിന്റെയും കാര്യമില്ല. കേവലം ബാബ പറയുന്നു ഒരു മണിക്കൂര് പഠിക്കൂ. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കൂ. ശരീരത്തെ ഓര്മ്മിക്കുകയാണെങ്കില് ലൗകിക സംബന്ധങ്ങളുടെ ഓര്മ്മ വരും. ദേഹീ-അഭിമായായി ഇരിക്കുകയാണെങ്കില് പിതാവായ എന്റെ ഓര്മ്മ ഉണ്ടായിരിക്കും. ഇതാണ് വികാരി ലോകം. വിഷയ സാഗരത്തില് മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു. വിഷ്ണുവിനെ ക്ഷീരസാഗരത്തില് കാണിക്കുന്നു. പറയുന്നു അവിടെ നെയ്യിന്റെ നദികള് ഒഴുകുന്നു. ഇവിടെ മണ്ണെണ്ണപോലും ലഭിക്കുന്നില്ല. വ്യത്യാസമില്ലേ. അപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടായിരക്കണം. ബാബ തന്നെയല്ലേ തോണിക്കാരന്. പാടുന്നുമുണ്ട് എന്റെ തോണി അക്കരെയെത്തിക്കൂ. ഇതെല്ലാം തോണികളാണ്, തോണിക്കാരന് ഒരു ബാബ മാത്രമാണ്. ഈ ശരീരം ഇവിടെ തന്നെ ഉപേക്ഷിക്കും. ബാക്കി ആത്മാക്കളെ അക്കരെ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് പിന്നീട് സുഖധാമത്തിലേക്ക് അയക്കും. പരംപിതാ പരമാത്മിനെ തന്നെയാണ് തോണിക്കാരനെന്ന് പറയുന്നത്. അനേക പ്രകാരത്തില് ബാബയുടെ തന്നെ മഹിമകള് പാടുന്നു. ഇപ്പോള് നിങ്ങള് പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയാകുന്നു. ശ്രീ ശ്രീ ശിവബാബ വന്നിരിക്കുന്നു ശ്രേഷ്ഠമാക്കുന്നതിന്. സ്വയം ഭഗവാന് പറയുന്നു ഇത് ഭ്രഷ്ഠാചാരീ ലോകമാണ്. ഇപ്പോള് നിങ്ങള് പരംപിതാ പരമാത്മാവിന്റെ ശ്രീമതത്തിലൂടെ നടന്ന് ശ്രേഷ്ഠാചാരിയാകുന്നു. ഇതെത്ര ഗുപ്തവും രമണീകവുമായ കാര്യങ്ങളാണ്, അത് നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് മനസ്സിലാകുന്നത്. മറ്റുള്ളവര്ക്ക് മനസ്സിലാകുകയേയില്ല. നിങ്ങള്ക്കറിയാം ഇപ്പോള് ദേവീ-ദേവതാ ധര്മ്മത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുകയാണ്. ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര് ആരെല്ലാം മറ്റ് ധര്മ്മങ്ങലിലേക്ക് പോയിട്ടുണ്ടോ, അവര് വന്ന് വീണ്ടും ബ്രാഹ്മണനാകും. ബ്രഹ്മാകുമാരനും-കുമാരിയുമാകാതെ ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് ബ്രഹ്മാകുമാരന്മാരും-കുമാരികളും സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുത്തുകൊണ്ടിരിക്കുന്നു. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ, ചെയ്യിക്കുന്നോ അത്രയും ഉയര്ന്ന പദവി നേടും. എല്ലാവര്ക്കും ഇത്രയും ചെയ്യാന് സാധിക്കില്ല. പൂര്ണ്ണമായും പഠിക്കുന്നില്ലെങ്കില് അവരുടെ ഫലം എന്താകും. അഥവാ ശരീരം ഉപേക്ഷിക്കുകയാണെങ്കില് സ്വര്ഗ്ഗത്തില് വരും. എന്നാല് പ്രജയിലും തീര്ത്തും സാധാരണമായിരിക്കും. അഥവാ ബാബയുടേതായി നല്ല രീതിയില് പഠിക്കുകയാണെങ്കില് രാജപദവി നേടാന് സാധിക്കും. അഥവാ പഠിക്കുന്നില്ലെങ്കില് മനസ്സിലാക്കും അവരുടെ ഭാഗ്യത്തിലില്ല. പവിത്രമായി കഴിയുന്നു, പഠിക്കുന്നു എങ്കില് ഉയര്ന്ന പദവി നേടും. അപവിത്രമാകുന്നതിലൂടെ ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. ഇങ്ങനെയും ധാരാളം പേരുണ്ട് – കര്മ്മ ബന്ധനത്തിന്റെ കണക്കുകള് എപ്പോള് ഇല്ലാതാകും. വാഹനത്തിന്റെ രണ്ട് ചക്രങ്ങളും പവിത്രമാകുകയാണെങ്കില് ശരിയായി പോകും. രണ്ട് പേരും പവിത്രമാകുകയാണെങ്കില് ജ്ഞാന ചിതയില് ഇരിക്കും, അല്ലെങ്കില് പ്രശ്നങ്ങളുണ്ടാകും.
പല കുട്ടികളും പറയാറുണ്ട് ബാബാ നമുക്കറിയാം ശ്രീകൃഷ്ണന് സത്യയുഗത്തിന്റെ ആദ്യത്തെ രാജകുമാരനാണ്, എങ്കില് എന്തുകൊണ്ട് അല്പം ആഘോഷിച്ചുകൂടാ. ശരി, നമുക്ക് കൃഷ്ണന്റെ ആത്മാവിനെ ആഹ്വാനം ചെയ്യാനും സാധിക്കും. വന്ന് കളികള് കളിക്കും, നൃത്തം ചെയ്യും പിന്നെന്ത് ചെയ്യും. ഗോപ-ഗോപികള് ഇവിടെ തന്നെയാണുള്ളത്. അവിടെ രാജകുമാരീ-കുമാരന്മാര് പരസ്പരം ചേര്ന്ന് നൃത്തം ചെയ്യുന്നു. സ്വര്ണ്ണത്തിന്റെ മുരളി വായിക്കുന്നു. ഈ എല്ലാ കളികളും നിങ്ങള് അവസാനം കാണും. ഈ എല്ലാ പാര്ട്ടും നടക്കും. തുടക്കത്തില് കാണിച്ചിരുന്നു പിന്നീടാണ് നിങ്ങള് പുരുഷാര്ത്ഥത്തില് മുഴുകിയത്. ഇപ്പോള് വീണ്ടും അവസാനം സാക്ഷാത്ക്കാരം ആരംഭിക്കും. ആര്-ആര് ഏത് പദവി നേടും, ഇത് നിങ്ങള്ക്കറിയാം. ബാബയിരുന്ന് ഈ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കി തരുന്നു. നിങ്ങളോട് ചോദിക്കാറുണ്ട് വേദങ്ങളെയും ശാസ്ത്രങ്ങളെയും അംഗീകരിക്കുന്നുണ്ടോ! പറയൂ ഉണ്ട്, ഞങ്ങള് എന്തിന് അംഗീകരിക്കാതിരിക്കണം. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ സാമഗ്രികളാണ്, ഇതില് ജ്ഞാനമൊന്നുമില്ല. ജ്ഞാനം നല്കുന്നത് ഒരാളാണ്. ജ്ഞാനം ലഭിക്കുമ്പോള് ഭക്തി സ്വയം തന്നെ വേറിടുന്നു. നിങ്ങള് ക്ഷേത്രത്തില് പോകുകയാണെങ്കില് ബുദ്ധിയില് ഉണ്ടായിരിക്കും ഈ ലക്ഷ്മീ-നാരായണന് ഇപ്പോള് വീണ്ടും പുതിയ ലോകത്തില് രാജ്യം ഭരിക്കും.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, രണ്ട് വശത്തും കടമ നിറവേറ്റണം. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും പവിത്രമാകണം. ശ്രീമതം പറയുന്നു പൂര്ണ്ണമായും പവിത്രമാകൂ, പൂര്ണ്ണമായ വൈഷ്മവനാകൂ വിഷ്ണുപുരിയുടെ രാജ്യം നേടൂ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികള്ക്ക് മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യോഗത്തിലൂടെ കര്മ്മബന്ധനങ്ങളുടെ കണക്കുകള് അവസാനിപ്പിച്ച്, പാവനമാകണം. ജ്ഞാന ചിതയില് ഇരിക്കണം. പരിപൂര്ണ്ണമായും വൈഷ്ണവന് അര്ത്ഥം പവിത്രമാകണം.
2) തന്റെ ശാന്ത സ്വധര്മ്മത്തില് കഴിയണം. എല്ലാവര്ക്കും ശാന്തിധാമത്തിന്റെ ഓര്മ്മ നല്കണം. ഒരിക്കലും അശാന്തമാകരുത്.
വരദാനം:-
ഏതുകുട്ടികളാണോ ജ്ഞാനത്തിലൂടെ രാവണന്റെ ബഹുരൂപങ്ങളെ നല്ലരീതിയില് അറിഞ്ഞത്, അവരുടെ മുന്നില് സമീപത്ത് പോലും വരാന് രാവണന് സാധിക്കില്ല. സ്വര്ണ്ണത്തിന്റെ, വജ്രത്തിന്റെ രൂപം ധാരണ ചെയ്യട്ടെ എന്നാല് അവരുടെ ശ്രദ്ധയില് വരില്ല. ഇങ്ങനെ സത്യമായ സീതകളായി രേഖയ്ക്കുള്ളില് കഴിയുന്നതിന്റെ ലക്ഷ്യം വച്ച്, ധൈര്യവാനാകൂ. പിന്നീട് രാവണന്റെ ഈ ബഹു സൈന്യം യുദ്ധം ചെയ്യുന്നതിന് പകരം സഹയോഗിയായി തീരും. പ്രകൃതിയുടെ 5 തത്വങ്ങളും 5 വികാരങ്ങളും പരിവര്ത്തനപ്പെട്ട് താങ്കളുടെ സേവനത്തിനായി വരും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!