30 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
29 April 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ബാബ നിങ്ങളെ ജ്ഞാനയോഗത്തിലൂടെ അലങ്കരിക്കുവാന് വന്നിരിക്കുകയാണ്. അലങ്കാരത്തെ നിലനിര്ത്തുന്നതിനു വേണ്ടി മായയോട് ഒരിക്കലും പരാജയപ്പെടരുത്.
ചോദ്യം: -
നിശ്ചയ ബുദ്ധികളായ കുട്ടികളുടെ നിശ്ചയത്തെ തകര്ത്ത് സംശയബുദ്ധിയാക്കുന്നത് ഏതൊരു ചെറിയ കാര്യമാണ്?
ഉത്തരം:-
നിശ്ചയ ബുദ്ധികളായ കുട്ടികള് മുന്നോട്ട് പോകവെ ഏതെങ്കിലും ചെറിയ തെറ്റിധാരണയില് കുടുങ്ങുമ്പോള് നിശ്ചയം ഇല്ലാതാകുന്നു. ശ്രീമത്തില് തെറ്റിധാരണ ഉണ്ടായാല് മായ സംശയബുദ്ധിയാക്കും. സംശയബുദ്ധികള്ക്ക് സേവനം ചെയ്യാന് സാധിക്കില്ല മാത്രമല്ല അവര് വികാരങ്ങളെ ജയിക്കുവാനുള്ള പരിശ്രമവും ചെയ്യില്ല. ഇങ്ങനെയുള്ള ബലഹീനരായ കുട്ടികള്ക്കും ദയാഹൃദയനായ ബാബ നിര്ദ്ദേശം നല്കുന്നു, കുട്ടികളേ – നിങ്ങളെ വികാരം ശല്യം ചെയ്യുന്നു, സേവനവും ചെയ്യുന്നില്ലായെങ്കില് ബാബയെ ഓര്മ്മിക്കു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് തന്നെയാണ് മാതാവും, പിതാവും..
ഓം ശാന്തി. ഇത് ആരുടെ മഹിമയാണ് ? മാതാ-പിതാവിന്റെ മഹിമയാണ്. നിങ്ങള് ആ മാതാ പിതാവിന്റെ കുട്ടികളാണ്. ആ മാതാ-പിതാവിനെയാണ് പരിധിയില്ലാത്ത രചയിതാവെന്ന് വിളിക്കുന്നത്. എത്ര ബ്രഹ്മാകുമാരന്മാരും കുമാരികളുമാണ്. ജംഗതംബ കൂടാതെ ജഗത്പിതാവുണ്ട്. ബ്രഹ്മാവിന്റെയും ചിത്രങ്ങളുണ്ട്. കേവലം ചിത്രങ്ങള് ഭിന്നമാണ്. നിങ്ങള്ക്കറിയാം വിശ്വത്തിന്റെ ആദിയില് അതായത് സത്യയുഗത്തില് അളവറ്റ സുഖമുണ്ടായിരുന്നു. ഇപ്പോള് വീണ്ടും പരിധിയില്ലാത്ത അച്ഛനില്നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ ആസ്തിയെടുക്കുന്നു. ഈ മഹിമ ലൗകീക മാതാ-പിതാവിന്റേതാകാന് സാധ്യമല്ല. പരിധിയില്ലാത്ത പരമാത്മാവിനെയാണ് മാതാ-പിതാവെന്ന് വിളിക്കുന്നത് എന്നാല് പരമാത്മാവ് നിരാകാരനാണ്. പുതിയ രചന, പുതിയ ധര്മ്മത്തിന് വേണ്ടിയുള്ള പുതിയ ജ്ഞാനമാണിതെന്ന് വളരെ പ്രാവശ്യം മനസ്സിലാക്കിതന്നിട്ടുണ്ട്. ഇപ്പോള് ദേവീ ദേവതാ ധര്മ്മം ഇല്ല. ദേവീ ദേവതാ ധര്മ്മമാണ് ഞങ്ങളുടേതെന്ന് ആരും പറയില്ല കാരണം ദേവതകള് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു എന്നാല് ഇപ്പോള് സര്വ്വരും വികാരികളാണ്. കൂടാതെ തീര്ച്ചയായും ധര്മ്മത്തിന് പ്രായലോപവും സംഭവിക്കണം അപ്പോഴേ വീണ്ടും ആ ധര്മ്മത്തിന്റെ സ്ഥാപനയ്ക്കായി ബാബയ്ക്ക് വരേണ്ടിവരൂ. ഇപ്പോള് നിങ്ങള് കുട്ടികള് അച്ഛനേയും ആസ്തിയേയും ഓര്മ്മിക്കണം. ആസ്തിക്കുവേണ്ടി മാതാവിന്റെ ഉദരത്തില് നിന്ന് ജന്മമെടുത്ത് ശേഷം പിതാവിനെ ഓര്മ്മിക്കുന്നു. ജന്മമെടുത്തു, എന്നാല് ആരിലൂടെയാണ്? അമ്മയില് നിന്നാണ് ജന്മമെടുത്തത.് ഇവിടെയും അങ്ങനെയാണ് അമ്മയിലൂടെ നിങ്ങള് കുട്ടികളായി. അമ്മയിലൂടെ ശിവബാബയുടെ ആസ്തിയെടുക്കുന്നതിനായി ഓര്മ്മിക്കുന്നു. എന്നാല് ചിലര്ക്ക് നിശ്ചയമുണ്ട്, ചിലര്ക്കില്ല. സര്വ്വര്ക്കും നിശ്ചയമുണ്ടെന്ന് പറയാന് സാധിക്കില്ല. മായ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. എവിടെയെങ്കിലുമൊക്കെ കുടുങ്ങിപോകുന്നു. ശ്രീമതമനുസരിച്ച് നടക്കാത്തവര് തന്റെ തന്നെ തെറ്റിധാരണകളില് കുടുങ്ങുന്നു. നിശ്ചയമുണ്ടെങ്കില് പിന്നെ മറ്റ് സര്വ്വകാര്യങ്ങളെയും ഉപേക്ഷിക്കുന്നു. ബാബ പറയുന്നത് കേള്ക്കണം, കേള്പ്പിച്ചു കൊടുക്കണം. ഞങ്ങള്ക്ക് സേവനം ചെയ്യാന് സാധിക്കില്ല എന്ന് ചിലര് പറയുന്നു. പ്രജകളെ തയ്യാറാക്കുന്നില്ലായെങ്കില് രാജാവുമാകില്ല. ശരി, മറ്റൊന്നും ചെയ്യുന്നില്ലായെങ്കില് ശിവബാബയെ ഓര്മ്മിക്കുക മാത്രം ചെയ്യൂ. സ്വര്ഗ്ഗത്തില് വരും. ശരി, വികാരങ്ങളെ ജയിക്കുവാനുള്ള പരിശ്രമം ചെയ്യാന് സാധിക്കുന്നില്ലായെങ്കിലും ബാബയെ ഓര്മ്മിച്ചാല് സ്വര്ഗ്ഗത്തില് വരും, എന്നാല് പദവി കുറഞ്ഞതേ ലഭിക്കു.
ഭക്തിയുടെ പാര്ട്ട് ഇപ്പോള് ഇല്ലാതാകണം എന്ന് ബാബ മനസ്സിലാക്കി തരുന്നു. ഭക്തിയുടെ ഫലം നല്കാന് ബാബ വന്നിരിക്കുന്നു. നിങ്ങളാണ് സംഖ്യാക്രമമനുസരിച്ച് ഭക്തി പൂര്ണ്ണമായും ചെയ്യുന്നത്. ശിവബാബയുടെ ഭക്തി ഏറ്റവും ആദ്യം ചെയ്യുന്നു, പിന്നെ ബ്രഹ്മാ, വിഷ്ണു ശങ്കരന്റെ ഭക്തി ചെയ്യുന്നു. ഇപ്പോള് നോക്കൂ ഓരോരോ തെരുവുകളിലും എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്, എത്ര സത്സംഗങ്ങളുണ്ട്. ഇവയെല്ലാം കൂടുതലുള്ളയിടത്ത് പിന്നെ ഇതൊന്നും തന്നെ ഉണ്ടാകില്ല. ഒരു ക്ഷേത്രം പോലും ഉണ്ടാവില്ല. ഇപ്പോള് ഭക്തിയുടെ എത്ര സാമഗ്രികളാണ്. ദ്വാപര, കലിയുഗമാണ് ഭക്തീമാര്ഗ്ഗത്തിന്റെ യുഗം, തമോപ്രധാനമാകുന്ന യുഗം. ഇപ്പോള് ബാബ ഈ സര്വ്വ ചഞ്ചലതകളില് നിന്ന് മോചിപ്പിക്കുന്നു. പറയാറുണ്ട് മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്….ദേഹം സഹിതം ഇവ സര്വ്വതില് നിന്ന് മമത്വത്തെ ഇല്ലാതാക്കൂ എന്ന് ബാബ പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് പുതിയ വീട്ടിലേക്ക് പോകണം. സ്ഥാപന ആയാല് അപ്പോള് പോകുമല്ലോ. ഇത് പഴയലോകമാണ്, ദുഃഖധാമമാണ്, ഇത് അന്തിമ ജന്മമാണ്. നിങ്ങള് ഇപ്പോള് ഈശ്വരന്റെ മടിയിലിരിക്കുന്നു. മാതാ-പിതാവിന്റെ മടിയിലാണ്. നിരാകാരനായ ബാബ ബ്രഹ്മാവിന്റെ മുഖത്തിലൂടെ നിങ്ങള്ക്ക് ജന്മം നല്കിയെങ്കില് ഈ ബ്രഹ്മാവ് അമ്മയാണ്, എന്നാലും നിങ്ങളുടെ ബുദ്ധി ശിവബാബയിലേക്ക് പോകുന്നു. അങ്ങ് അമ്മയും അച്ഛനുമാണ്, ഞങ്ങള് അങ്ങയുടെ കുട്ടികളാണ്…. ശിവബാബയിലേക്ക് സ്നേഹം പോകുന്നു. നിങ്ങള് പ്രിയതമകളുമാണ്. നിങ്ങളെ അലങ്കരിച്ച് യോഗ്യതയുള്ളവരാക്കാന് ശിവബാബ വന്നിരിക്കുന്നു. ജ്ഞാന യോഗത്തിലൂടെ നിങ്ങള് കുട്ടികളെ അലങ്കരിക്കുന്നു. നിങ്ങള് മാത്രമല്ല ഈ ശബ്ദം എല്ലാ സെന്ററുകളിലും കേള്ക്കുന്നു. ആയിരക്കണക്കിന് പേര് കേള്ക്കും. സര്വ്വരേയും അലങ്കരിച്ചുകൊണ്ടിരിക്കുന്നു. എത്രത്തോളം അലങ്കാരം ചെയ്തുകൊണ്ടിരുന്നാലും പിന്നെ അഴുക്കാകുന്നു. ബാബ കഴുതയുടെ ഉദാഹരണം പറയാറില്ലേ. നിങ്ങള് കുട്ടികള് സര്വ്വഗുണ സമ്പന്നം, 16 കലാ സമ്പൂര്ണ്ണം….. ആകണം. ഇടയ്ക്കിടയ്ക്ക് മായയോട് പരാജയപ്പെടരുത്. ബാബാ ഇന്ന് മായ പ്രഹരിച്ചു എന്ന് പറയുന്നു. ബാബ പറയുന്നു നിങ്ങള് കുലത്തിന് കളങ്കം ചാര്ത്തുന്നവരാണ്. ബാബയെ നിന്ദിച്ചു കൂടാതെ കുട്ടികളേയും നിന്ദിക്കുന്നു. നിങ്ങള് വീണ്ടും വീണു പോകും. ഈ കാമം മഹാശത്രുവിന്റെ മേല് പൂര്ണ്ണമായും ജയിക്കണം. ബാബയോട് പ്രതിജ്ഞ എടുക്കണം. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ് എങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കും. ഈ സഹജരാജയോഗം പഠിക്കുന്നവര് സ്വര്ഗ്ഗത്തില് വരും. എന്നാല് എല്ലാവരും സ്വര്ഗ്ഗത്തില് വരുമെന്നല്ല. പുതിയ ലോകം ഗോഡ് ഫാദറാണ് രചിക്കുന്നത് എന്നറിയാം. പക്ഷെ ആരാണ് പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നത് എന്ന രഹസ്യം ആരെങ്കിലും മനസ്സിലാക്കികൊടുത്താലേ അറിയുവാന് സാധിക്കു. ഭാരതം പ്രാചീനമാണ് എന്നറിയാം എന്നാല് യഥാര്ത്ഥ കാര്യങ്ങള് ഭാരതവാസികള്ക്ക് തന്നെ അറിയില്ലായെങ്കില് പിന്നെ മറ്റുള്ളവര്ക്ക് എന്ത് പറഞ്ഞ് കൊടുക്കും. മറ്റൊന്നിനും തന്നെ ഭാരതം പോലെ പവിത്ര ഖണ്ഡമാകാന് സാധിക്കില്ല. മറ്റൊരു ഖണ്ഡവും ഭാരതംപോലെ സമ്പന്നമല്ല. ഇപ്പോള് അമേരിക്കയ്ക്കും മറ്റും ധനം വളരെയുണ്ടാകാം എന്നാല് ഭാരതവുമായി താരതമ്യം ചെയ്യുമ്പോള് അത് കക്കയ്ക്ക് സമാനമാണ്. ഭാരതം സര്വ്വ ധര്മ്മത്തിലുള്ളവരുടേയും തീര്ത്ഥസ്ഥാനമാണ്. സര്വ്വ ആത്മാക്കളുടെയും പിതാവ് നരകത്തെ സ്വര്ഗ്ഗമാക്കുവാന് ഭാരതത്തിലാണ് വരുന്നത്. സര്വ്വരേയും മുക്തമാക്കുന്നു. ബാബയ്ക്കാണ് മഹിമയുള്ളത്. പൂക്കളൊക്കെ ബാബയുടെമേലാണ് അര്പ്പിക്കേണ്ടത്. എന്നാല് ഗീതയില് പേര് മറച്ചുകളഞ്ഞു അതുകൊണ്ട് മഹത്വം കുറഞ്ഞുപോയി. ക്രിസ്ത്യാനികള്, തലതിരിഞ്ഞ കാര്യങ്ങള് പറയുന്നതു കേട്ടതുകൊണ്ട് പിന്നെ അവരും നിന്ദിക്കുന്ന കാര്യങ്ങള് കേള്പ്പിച്ചു കൊടുത്ത് തങ്ങളുടെ ധര്മ്മത്തിലേക്ക് വളരെയധികം പേരെ കൊണ്ടുപോയി. എത്രപേര് ക്രിസ്ത്യാനികളായിട്ടുണ്ടാകും. ഇത് കല്പ-കല്പങ്ങളില് സംഭവിച്ചുകൊണ്ടിരിക്കും. ധര്മ്മ ഗ്ലാനി ഇങ്ങനെയുണ്ടാകുമ്പോള് ഞാന് വന്ന് ഭാരതത്തിനെ വജ്രം പോലെയാക്കുന്നു എന്ന് ബാബ പറയുന്നു. പരിധിയില്ലാത്ത അച്ഛനില്നിന്ന് പരിധിയില്ലാത്ത സുഖം ലഭിക്കുന്നു. സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുന്നു. അതാണ് ശിവബാബ. നിങ്ങള് ശിവശക്തി ഭാരതമാതാക്കളാണ് കൂടാതെ നിങ്ങള് ഗുപ്തമാണ്. മനുഷ്യര്ക്ക് നിങ്ങള് ശിവശക്തി സേനയെക്കുറിച്ച് എന്തറിയാം. ഞങ്ങള് ശിവശക്തി പാണ്ഡവ സേനയാണെന്ന് നിങ്ങള്ക്ക് മാത്രമേ അറിയാവൂ. ഈ പുതിയ രാജധാനി സ്ഥാപിക്കപ്പെടുന്നു. ഇതാണ് പഴയ പതീത ലോകം. അതാണ് പാവനമായ പുതിയലോകം. ഈ പതീത ലോകത്തില് പാവനമായ ആരും ഉണ്ടാകില്ല. ശാസ്ത്രങ്ങളില് എന്തൊക്കെ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. കേള്പ്പിക്കുന്നവരും വളരെ സമര്ത്ഥന്മാരാണ്. ശാസ്ത്രങ്ങളൊക്കെ കേട്ടാണ് വന്നത്. 7 ദിവസത്തെ പഠനവും ചെയ്താണ് വന്നത്, രുദ്ര യജ്ഞമൊക്കെ രചിച്ചാണ് വന്നത് എന്നിരുന്നാലും ലോകം തമോപ്രധാനമാകണം. എന്ത് തന്നെ ചെയ്താലും ഒരാള്ക്ക്പോലും തിരിച്ച് പോകാന് സാധിക്കില്ല. മനുഷ്യര്ക്ക് ജ്ഞാനമില്ലാത്തതു കാരണം ശാസ്ത്രങ്ങളിലൂടെയുള്ള കര്ണ്ണരസം വളരെ നല്ലതായി തോന്നുന്നു. നിങ്ങള്ക്കിപ്പോള് അത് നല്ലതായി തോന്നുന്നില്ല. അതുകൊണ്ടാണ് ബാബ പറയുന്നത് മോശമായത് കേള്ക്കരുത്… എന്നെ ഓര്മ്മിക്കുക മാത്രം ചെയ്യു. ശ്രീമതമനുസരിച്ച് നടക്കൂ എങ്കില് ശ്രേഷ്ഠരാകും. ആസുരീയ മതമനുസരിച്ച് നടന്നാല് അസുരന് തന്നെയാകും. അതാണ് രാവണന്റെ മതം. മനുഷ്യര് രാവണന്റെ മതത്തിലാണ് അതുകൊണ്ടാണ് രാവണനെ കത്തിച്ചുകൊണ്ടിരിക്കുന്നത്. ബാബ ഓരോ കാര്യവും നല്ല രീതിയില് ഇരുന്ന് മനസ്സിലാക്കിത്തരുന്നു. വിത്തിന്റെയും വൃക്ഷത്തിന്റെയും ജ്ഞാനമുണ്ട്. ഇതിനെ കല്പവൃക്ഷമെന്ന് പറയുന്നു. ഇതിന്റെ ആയുസ്സ് അയ്യായിരം വര്ഷമാണ്. സത്യയുഗം ലക്ഷക്കണക്കിന് വര്ഷമായിരുന്നു എങ്കില് ഹിന്ദുക്കള് വളരെയധികം ഉണ്ടായിരുന്നേനെ.
വിനാശം സംഭവിക്കുക തന്നെചെയ്യും, പ്രകൃതിക്ഷോഭങ്ങളും വരും എന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് നന്നായി അറിയാം. ഇതിനെ പിന്നെ അവര് ദൈവീകപ്രകൃതി ക്ഷോഭങ്ങള് എന്ന് പറയുന്നു. എന്നാല് പ്രകൃതിക്ഷോഭങ്ങള് ദൈവം കൊണ്ടുവരില്ല. ഇത് ഡ്രാമായില് അടങ്ങിയിട്ടുള്ളതാണ്. വിനാശം ഉണ്ടായില്ലെങ്കില് പുതിയ ലോകം എങ്ങനെ രചിക്കും. മഹാഭാരതയുദ്ധത്തിലൂടെ ഗേറ്റ് തുറക്കപ്പെടും. കുട്ടികള്ക്ക് സാക്ഷാത്കാരം ലഭിച്ചിട്ടുണ്ട്. ലക്ഷ്യം വളരെ ഉയര്ന്നതാണ്. അതുകൊണ്ട് പലരും ധൈര്യപ്പെടുന്നില്ല. നോക്കൂ, മ്യത്യു ലോകത്തില് ഇത് നിങ്ങളുടെ അന്തിമ ജന്മമാണെന്ന് ബാബ ഇന്നലെയും മനസ്സിലാക്കിതന്നിരുന്നു. ഞാനിപ്പോള് അമര ലോകത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. ഈ അന്തിമ ജന്മം ബാബ പറയുന്നത് അംഗീകരിക്കൂ, പവിത്രതയുടെ പ്രതിജ്ഞ എടുക്കൂ. ലൗകീകത്തിലും അഥവാ അച്ഛന് പറയുന്നത് അംഗീകരിക്കുന്നില്ലായെങ്കില് അച്ഛന് പറയില്ലെ നീ കുപുത്രനാണെന്ന്. ബാബ സര്വ്വശക്തിമാനാണ്. ബാബയുടെ ആജ്ഞയനുസരിച്ച് നടക്കുന്നതിലൂടെ സഹായം ലഭിക്കും. പക്ഷേ ശരി, ആലോചിക്കാം എന്ന് കുട്ടികള് പറയുന്നു. നോക്കൂ നാളെ ശരീരം ഉപേക്ഷിച്ചു പോകേണ്ടിവന്നാല് ആസ്തി ഒന്നും ലഭിക്കില്ല. 5 വികാരങ്ങളുടെ രോഗം വളരെ കടുത്തതാണ്. മായ സര്വ്വരേയും രോഗികളാക്കിയിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു – എന്റെ ശ്രീമതമനുസരിച്ച് നടക്കൂ. മായ വളരെ വികല്പങ്ങള് ഉണ്ടാക്കും, വളരെയധികം കൊടുങ്കാറ്റുകള് വരും. നിര്ധനരാക്കും. ബാബയുടേതായിട്ട് ഈ അവസ്ഥ ആയല്ലോ എന്താണിങ്ങനെ! എന്ന് പിന്നെ പറയും. നിങ്ങള് ശിവബാബയ്ക്ക് സര്വ്വതും നല്കി, നിങ്ങള് ട്രസ്റ്റിയായി എന്ന് ബാബ പറയും. ബാബ നിങ്ങള്ക്ക് മുഴുവന് കണക്കും തരും. നിങ്ങള് എന്തിനാണ് ചിന്തിക്കുന്നത്. ഭാരതത്തിന്റെ കപ്പല് മുങ്ങിയിരിക്കുകയാണ്, ബാബ രക്ഷിക്കുവാന് വന്നിരിക്കുകയാണെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. ബാബയില്ലാതെ ആര് സ്വര്ഗ്ഗമുണ്ടാക്കും. പറയുന്നു ദ്വാരക താഴേക്ക് പോയി. ഇപ്പോള് എങ്ങനെ മുകളിലേക്ക് വരും. ആമയും മത്സ്യവും കൊണ്ടുവരുമോ? ഇത് ഡ്രാമയുടെ ചക്രമാണ്. ഇതിനെ മനസ്സിലാക്കണം. സത്യ-ത്രേതായുഗം മുകളിലായിരിക്കുമ്പോള് ദ്വാപര കലിയുഗം താഴേക്ക് പോകും. കണ്ണാടി പൂര്ണ്ണവലുപ്പത്തില് ഉണ്ടാക്കുന്നതുപോലെ സൃഷ്ടിചക്രത്തിന്റെ ചിത്രം അത്ര വലുതാക്കി ഉണ്ടാക്കണം. കുരങ്ങനൊന്നും ആയി പോകുന്നില്ലല്ലോ! എന്ന് തന്റെ മുഖം കണ്ണാടിയില് നോക്കി കൊണ്ടിരിക്കു എന്ന് ബാബ പറയുന്നു. വികാരമുള്ളവര് കുരങ്ങിനേക്കാള് തരംതാണതാണ്. ദേവതകള് ക്ഷേത്രത്തിലിരിക്കാന് യോഗ്യരാണ്. വാസ്തവത്തില് സന്ന്യാസിമാര്ക്കുവേണ്ടി ഒരിക്കലും ക്ഷേത്രങ്ങള് പണിയാറില്ല. ക്ഷേത്രങ്ങള് ദേവതകളുടെ മാത്രമാണുള്ളത്. കാരണം അവരുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇവിടെ പവിത്ര ശരീരം ലഭിക്കില്ല. മനുഷ്യര് എത്ര യജ്ഞങ്ങളാണ് രചിക്കുന്നത്. കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നത് ബാബ ഒരേഒരു പരിധിയില്ലാത്ത യജ്ഞം രചിക്കുന്നു അതിനെ രുദ്ര യജ്ഞമെന്ന് പറയുന്നു. ഈ യജ്ഞത്തിലൂടെയാണ് വിനാശജ്വാല പ്രജ്വലിതമായത്. ബാക്കി എല്ലാ യജ്ഞങ്ങളും ഇല്ലാതാകും. രുദ്ര ജ്ഞാന യജ്ഞം പ്രശസ്തമാണ്. ശിവജ്ഞാനയജ്ഞം പ്രശസ്തമല്ല. രുദ്രന്റയും സാളിഗ്രാമങ്ങളുടെയും പൂജ ചെയ്യുന്നു. എത്ര സാളിഗ്രാമങ്ങളാണ് ഉണ്ടാക്കുന്നത്. ശിവനായി ഒന്നുമാത്രം ഉണ്ടാക്കുന്നു. പ്രജകള് അനേകമുണ്ടാകും. അത്ര സാളിഗ്രാമങ്ങള് ഉണ്ടാക്കുവാന് സാധിക്കില്ല. ശിവബാബയുടെയും നിങ്ങള് കുട്ടികളുടേയും പൂജ നടക്കുന്നു. കാരണം നിങ്ങള് മുഴുവന് ലോകത്തേയും മുക്തമാക്കുന്നു. നിങ്ങള് ശിവശക്തികളാണ് – മുക്തി കൊടുക്കുന്ന ആര്മിയാണ്. സ്വയം തന്നെ സര്വ്വോദയാ ലീഡര് എന്ന് വിളിക്കുന്ന വളരെപേര് ഉണ്ട്. ഇപ്പോള് മുഴുവന് ലോകത്തിന്റെമേല് ആര്ക്കും ദയ കാണിക്കാന് സാധിക്കില്ല. സര്വ്വരുടെമേല് ദയ കാണിക്കുന്ന ദയാഹൃദയനെന്ന് ശിവബാബയെ ആണ് പറയുന്നത്. മനുഷ്യര് വലിയ വലിയ പേരൊക്കെ വെയ്പ്പിക്കാറുണ്ട്. സര്വ്വരുടെ മേല് ദയ അഥവാ കൃപ കാണിക്കുക അതായത് സുഖധാമത്തിലേക്ക് കൊണ്ടുപോകുക എന്നത് ഒരേയൊരു പരമാത്മാവിന്റെ കാര്യമാണ്. സര്വ്വരുടെയും ഗതി സദ്ഗതി ദാതാവ് ഒരേയൊരു ശിവബാബയാണ്. മനുഷ്യര്ക്ക് ആരുടെയും സദ്ഗതി ചെയ്യാന് സാധിക്കില്ല. ഒരാളുടെ പോലും ചെയ്യാന് സാധിക്കില്ല അസാധ്യമാണ്. നിങ്ങള് എല്ലാവരും ശാസ്ത്രങ്ങളെ അംഗീകരിക്കാത്തവരാണോ, അവ മുന്നിലുണ്ട്, കണ്ണുകള്കൊണ്ട് കാണുന്നു പിന്നെ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നിങ്ങളോട് ചോദിക്കുന്നു. എന്നാല് ഞങ്ങളിപ്പോള് ശ്രീമതമനുസരിച്ച് നടക്കുന്നു. ശ്രീമതത്തിലൂടെ ശ്രേഷ്ഠരാകും. ഭഗവാന്റേതാണ് ശ്രീമതം, കൃഷ്ണന്റെ മതമനുസരിച്ചല്ല നടക്കുന്നത്. കൃഷ്ണന്റെ ആത്മാവും കഴിഞ്ഞ ജന്മത്തില് ശ്രീമതത്തിലൂടെ ഇങ്ങനെ ശ്രേഷ്ഠനായ ദേവതയായി മാറിയിരുന്നു, തതത്വം. അവരുടെ രാജധാനിയും ഉണ്ടായിരിക്കുമല്ലോ. കൃഷ്ണന് തനിച്ചിരുന്ന് എന്ത് ചെയ്യും!. ബാബയ്ക്കല്ലാതെ മറ്റാര്ക്കും മുള്ളുകളില്നിന്ന് പൂക്കളാക്കാന് സാധിക്കില്ല. ബാബ വന്നുവെങ്കില് തീര്ച്ചയായും സ്വര്ഗ്ഗം രചിക്കില്ലേ. അല്ലെങ്കില്പിന്നെ അവതാരം എടുക്കേണ്ട ആവശ്യമെന്തായിരുന്നു. തീര്ച്ചയായും ഭാരതത്തിനെയാണ് സ്വര്ഗ്ഗമാക്കിയിരുന്നത്. ഇപ്പോള് വീണ്ടും സ്വര്ഗ്ഗമാക്കുകയാണ്. അവിടെ ക്ഷേത്രങ്ങളൊന്നും ഉണ്ടാകില്ല. ബാബ ഭാരതത്തില് വന്നിരിക്കുകയാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കുവാന് എന്ന് നിങ്ങള്ക്കറിയാം. എല്ലാവര്ക്കും മായയുടെ കൊടുങ്കാറ്റ് വരുമെന്ന് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ബാബയോട് വന്ന് ചോദിക്കു. ജ്ഞാന യോഗത്തിന്റെയും അനുഭവം ചോദിക്കൂ. സങ്കല്പ്പം വികല്പമാകുന്നതിന്റെ അനുഭവവും ചോദിക്കു. ബാബ എല്ലാവരേക്കാളും മുന്നിലാണ്. അതുകൊണ്ട് തീര്ച്ചയായും ഈ കൊടുങ്കാറ്റുകളെ മറികടക്കുന്നുണ്ട്. നമ്മള് ബാബയെ ഓര്മ്മിക്കുന്നു. എന്നാല് മായ നിസ്സാരനല്ല. എത്രത്തോളം ശക്തിശാലിയാണോ അത്രത്തോളം മായ ശക്തമായി നേരിടും. ഭയപ്പെടരുത.് ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയ്ക്ക് മുഴുവന് കണക്കും നല്കി, ട്രസ്റ്റിയായി സര്വ്വ വ്യാകുലതകളില് നിന്നും മുക്തമാകണം ബാബയുടെ ആജ്ഞ അനുസരിച്ച് പരിപൂര്ണ്ണമായി നടന്ന് സഹായത്തിന് പാത്രമാകണം.
2) മനുഷ്യരുടെ മുങ്ങിപ്പോയ തോണിയെ രക്ഷിക്കുന്ന ആര്മിയായി അക്കരെയെത്തിക്കണം. ബാബയുടെ സഹായിയായി പൂജയ്ക്ക് യോഗ്യതയുള്ളവരാകണം.
വരദാനം:-
സഫലതാമൂര്ത്തിയാകുന്നതിനുള്ള വിശേഷ സാധനയാണ് – ഓരോ നിമിഷത്തെയും, ഓരോ ശ്വാസത്തെയും, ഓരോ ഖജനാവിനെയും സഫലമാക്കുക. അഥവാ സങ്കല്പം, വാക്ക്, കര്മ്മം, സംബന്ധ- സമ്പര്ക്കത്തില് സര്വ്വ പ്രകാരത്തിലുമുള്ള സഫലതയുടെ അനുഭവം ചെയ്യാന് ആഗ്രഹിക്കുന്നുണ്ടെങ്കില് സഫലമാക്കിക്കൊണ്ട് പോകൂ, വ്യര്ത്ഥമായി പോകരുത്. സ്വയത്തെ പ്രതിയാകട്ടെ സഫലമാക്കൂ, മറ്റ് ആത്മാക്കളെ പ്രതിയാകട്ടെ സഫലമാക്കൂ അപ്പോള് സ്വാഭാവികമായും സഫലതയുടെ സന്തോഷം അനുഭവം ചെയ്തുകൊണ്ടിരിക്കും എന്തുകൊണ്ടെന്നാല് സഫലമാക്കുക അര്ത്ഥം വര്ത്തമാന സമയം സഫലമാക്കുക ഒപ്പം ഭാവിയിലേക്ക് വേണ്ടി ശേഖരിക്കുക.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!