3 August 2022 Malayalam Murli Today | Brahma Kumaris

3 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

2 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബുദ്ധിയില് ജ്ഞാനമുണ്ടെങ്കില് മാത്രമേ ബാബയുടെ ഓര്മ്മ നിലനില്ക്കൂ, ജ്ഞാനയുക്ത ബുദ്ധിയിലൂടെ ആത്മീയ യാത്ര ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

ചോദ്യം: -

ഈശ്വരന് ദാതാവാണ് എന്നിട്ടും ഈശ്വരാര്ത്ഥം ദാനം ചെയ്യുന്ന ആചാരം എന്തുകൊണ്ട് നടന്നു വരുന്നു?

ഉത്തരം:-

കാരണം ഇവിടെ നിങ്ങള് ഈശ്വരനെ തന്റെ അവകാശിയാക്കി മാറ്റുകയാണ്. ഇതിനു പകരമായി ഈശ്വരന് അടുത്ത ജന്മത്തില് നല്കുമെന്ന് മനസ്സിലാക്കുന്നു. ഈശ്വരാര്ത്ഥം നല്കുക അര്ത്ഥം ഈശ്വരനെ തന്റെ കുട്ടിയാക്കി മാറ്റുക. ഭക്തിമാര്ഗ്ഗത്തിലും ഈശ്വരനെ കുട്ടിയാക്കുന്നു അര്ത്ഥം അവകാശിയാക്കുന്നു, സര്വ്വതും സമര്പ്പിക്കുന്നു. അതിനാല് ഇപ്പോള് ഒരു പ്രാവശ്യം ബലിയര്പ്പണമാകുന്നതിന് പകരമായി ബാബ 21 ജന്മത്തേക്ക് ബലിയര്പ്പണമായിത്തീരുന്നു. നിങ്ങള് കക്ക കൊണ്ടുവരുന്നു, ബാബയില് നിന്നും വജ്രം നേടുന്നു. ഇതു തന്നെയാണ് കുചേലന്റെയും ഉദാഹരണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

രാത്രിയിലെ വഴിയാത്രക്കാരാ ക്ഷീണിക്കരുത്….

ഓംശാന്തി. കുട്ടികള്ക്ക് ഗീതത്തിലെ ഈ ഒരു വരിയില് നിന്നു തന്നെ മനസ്സിലായിട്ടുണ്ടാകും. ബാബ കുട്ടികളെന്നു പറയുമ്പോള് തന്നെ മനസ്സിലാക്കണം, നമ്മള് ആത്മാക്കള്ക്ക് അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്. നമ്മള് ആത്മാക്കള് നിര്വ്വാണധാമത്തിലാണ് വസിക്കുന്നത്. ഈ കാര്യങ്ങളൊന്നും തന്നെ മനുഷ്യരുടെ ബുദ്ധിയിലേക്ക് വരികയില്ല. ബാബ പറയുന്നു, ഈ ജ്ഞാനവും തീര്ത്തും നഷ്ടപ്പെട്ടുപോകും. നിങ്ങള്ക്കറിയാം ഇപ്പോള് ഈ നാടകം പൂര്ത്തിയാകുകയാണ്. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. അപവിത്രവും പതിതവുമായ ആത്മാക്കള്ക്ക് തിരികെ വീട്ടിലേക്ക് പോകാന് സാധിക്കില്ല. ഒരാള്ക്കു പോലും തിരികെ പോകാന് സാധിക്കില്ല, ഇതും ഡ്രാമയാണ്. എപ്പോഴാണോ സര്വ്വാത്മാക്കളും ഇങ്ങോട്ട് വരുന്നത്, അപ്പോള് എല്ലാവരും തിരികെ പോകുവാന് ആരംഭിക്കുന്നു. ബാബ നമുക്ക് ആത്മീയ യാത്രയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. പറയുന്നു, ഇപ്പോള് ബാബയെ ഓര്മ്മിക്കുന്നതിന്റെ യാത്ര ചെയ്യണം. ജന്മ-ജന്മാന്തരങ്ങളായി നിങ്ങള് ഭൗതിക തീര്ത്ഥാടനങ്ങള് നടത്തി. ഇപ്പോള് നിങ്ങളുടെത് ആത്മീയ തീര്ത്ഥയാത്രയാണ്. ഇവിടെ നിന്നു പോയതിനു ശേഷം പിന്നീട് ഈ മൃത്യുലോകത്തേക്ക് തിരികെ വരേണ്ടതായില്ല. മനുഷ്യര് ഭൗതിക തീര്ത്ഥാടനങ്ങളിലേക്ക് പോയി പിന്നെ തിരികെ വരുന്നു. അത് ഭൗതിക ദേഹാഭിമാനത്തിന്റെ യാത്രയാണ്. ഇത് ആത്മീയ യാത്ര. പരിധിയില്ലാത്ത അച്ഛനല്ലാതെ മറ്റാര്ക്കും ഈ യാത്ര പഠിപ്പിക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ശ്രീമതമനുസരിച്ച് ജീവിക്കണം. മുഴുവന് ആധാരവും ഓര്മ്മയുടെ യാത്രയിലാണ്. ആരാണോ വളരെ നല്ല രീതിയില് ഓര്മ്മിക്കുന്നത്, ആരിലാണോ കുറച്ചെങ്കിലും ജ്ഞാനമുളളത്, അവരുടെ ഓര്മ്മ സദാ നിലനില്ക്കുന്നു. 84 ജന്മങ്ങളുടെ ചക്രത്തിന്റെയും ജ്ഞാനമുണ്ട്. ഇപ്പോള് നിങ്ങളുടെ 84 ജന്മം പൂര്ത്തിയാവുകയാണ്. ഇത് 84 ജന്മങ്ങളുടെ ചക്രത്തിന്റെ യാത്രയാണ്. ഇതിനെയാണ് പോക്കുവരവിന്റെ യാത്രയെന്നു പറയുന്നത്. എല്ലാവരുടെയും വരവും പോക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ജന്മമെടുത്തു, ഉപേക്ഷിച്ചു ഇതിനെയാണ് വരവുപോക്കെന്നു പറയുന്നത്. ഇപ്പോള് നിങ്ങള് ഈ ദു:ഖധാമത്തില് പോക്കുവരവിന്റെ ചക്രത്തില് നിന്നും മുക്തമാകുന്നു. ഇപ്പോള് ഇത് ദു:ഖധാമമാണ്, ഇനി നിങ്ങളുടെ ജനന-മരണം അമരലോകത്തിലാണുണ്ടാകുന്നത്. അതിനുവേണ്ടിയാണ് നിങ്ങള് അമരനാഥന്റെ പക്കല് പുരുഷാര്ത്ഥത്തിനായി വന്നിരിക്കുന്നത്. സദാ അമരനായ അമരനാഥന് ശിവനില് നിന്നും നിങ്ങളെല്ലാ പാര്വ്വതിമാരും അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള് സദാ അമരനല്ല. നിങ്ങള് ജനന-മരണ ചക്രത്തിലേക്ക് വരുന്നവരാണ്. ഇപ്പോള് നിങ്ങള് നരകത്തിന്റെ ചക്രത്തിലാണ്, ഇതില് നിന്നും നിങ്ങളെ മുക്തമാക്കി, പോക്കുവരവ് സ്വര്ഗ്ഗത്തിലേക്കാക്കുകയാണ്. അവിടെ നിങ്ങള്ക്ക് ദു:ഖങ്ങളൊന്നുമുണ്ടാകില്ല. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. വിനാശം എങ്ങനെയുണ്ടാകുമെന്ന് നിങ്ങള് കാണും. യുദ്ധമുണ്ടാകാതിരിക്കുവാനായി എല്ലാവരും തല പുകയ്ക്കുന്നു, അല്ലെങ്കില് ബോംബുകള് സമുദ്രത്തിലേക്കിടാന് പറയുന്നു. പാവങ്ങള് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സമയം പൂര്ത്തിയായി എന്ന് ആര്ക്കും തന്നെ അറിയില്ല.

നിങ്ങളിപ്പോള് സംഗമയുഗത്തിലാണ്, കലിയുഗത്തിന്റെ ആരംഭമാണിപ്പോള് എന്നാണ് ബാക്കിയുളളവര് മനസ്സിലാക്കുന്നത്. അവരുടെ വിചാരം ഇനിയും 40000 വര്ഷങ്ങള് കാത്തിരിക്കണമെന്നാണ്. ഇതെല്ലാം തന്നെ ശാസ്ത്രങ്ങളില് എഴുതപ്പെട്ടിട്ടുളള കാര്യങ്ങളാണ്. ബാബ പറയുന്നു നിങ്ങള് ജന്മ-ജന്മാന്തരങ്ങളായി എന്തെല്ലാം വേദ-ശാസ്ത്രങ്ങളാണോ പഠിച്ചു വന്നത്, ദാന പുണ്യ കര്മ്മങ്ങള് ചെയ്തത്, അതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലുളളതാണ്. നിങ്ങള്ക്കറിയാം നമ്മള് ആദ്യം ബ്രാഹ്മണരായി പിന്നീട് ദേവതയാകുന്നു. ഏറ്റവും ഉയര്ന്നത് ബ്രാഹ്മണവര്ണ്ണമാണ്. ഇത് പ്രത്യക്ഷത്തിലുളള കാര്യമാണ്. ബ്രാഹ്മണവര്ണ്ണത്തിലേക്ക് വരാതെ ഒരിക്കലും ദേവതയാകുവാന് സാധ്യമല്ല. നിങ്ങള്ക്ക് നിശ്ചയമുണ്ട്, നമ്മള് ബ്രഹ്മാവിന്റെ കുട്ടികളാണ്, ശിവബാബയില് നിന്നുമുളള ദൈവീകരാജ്യം നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. മത്സരവും ചെയ്യണം. നല്ല രീതിയില് പഠിച്ച്, മറ്റുളളവരെയും പഠിപ്പിച്ച്, അവരെയും സ്വര്ഗ്ഗീയ സുഖം നേടാന് യോഗ്യരാക്കി മാറ്റണം. എല്ലാവരും കൃഷ്ണപുരിയെ ഓര്മ്മിക്കുന്നുണ്ടല്ലോ. ശ്രീരാമനെ കുട്ടിക്കാലത്ത്, ഊഞ്ഞാലില് ആട്ടുന്നതായി കാണിക്കുന്നില്ല, എന്നാല് ശ്രീകൃഷ്ണനെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ അന്ധവിശ്വാസത്തിന്റെ ആധാരത്തിലാണെന്നു മാത്രം. ആരും ഒന്നും മനസ്സിലാക്കാതെയാണ് കൃഷ്ണനെ സ്നേഹിക്കുന്നത്. ബാബ മനസ്സിലാക്കിത്തരികയാണ്, ഈ സമയം ഈ മുഴുവന് സൃഷ്ടിയും തമോപ്രധാനവും കറുത്തതുമാണ്. ഭാരതം വളരെയധികം സുന്ദരവും സ്വര്ണ്ണിമവുമായിരുന്നു. ഇപ്പോള് കലിയുഗത്തിലാണ്. നിങ്ങളും ഇപ്പോള് കലിയുഗത്തിലാണ്, ഇനി സ്വര്ണ്ണിമയുഗത്തിലേക്ക് പോകണം. ബാബ സ്വര്ണ്ണപ്പണിക്കാരന്റെ ജോലിയാണ് ചെയ്യുന്നത്. നിങ്ങള് ആത്മാക്കളില് പറ്റിപ്പിടിച്ചിരിക്കുന്ന ഇരുമ്പിന്റെയും ചെമ്പിന്റെയും കറയെ ഇല്ലാതാക്കുന്നു. ഇപ്പോള് നിങ്ങള് ആത്മാക്കളും നിങ്ങളുടെ ശരീരവും അസത്യമായിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് സത്യമായ സ്വര്ണ്ണത്തിനു സമാനമാകണം. സത്യമായ സ്വര്ണ്ണത്തില് കറ പറ്റുന്നതിലൂടെ അത് മുക്കുപണ്ടമായി മാറുന്നു. നിങ്ങള് ആത്മാക്കളിലും ഇപ്പോള് കുറച്ച് സ്വര്ണ്ണം മാത്രം അവശേഷിക്കുന്നുണ്ട്. ആഭരണവും(ശരീരം) പഴയതായി രണ്ട് കാരറ്റ് സ്വര്ണ്ണമെന്നു പറയാം. അപ്പോള് ബാബ നമുക്ക് ശ്രീമത്ത് നല്കുകയാണ്. ഭാരതം സ്വര്ഗ്ഗമായിരുന്ന സമയത്ത് മറ്റൊരു ധര്മ്മത്തിലെ രാജ്യവും ഉണ്ടായിരുന്നില്ല, ഇനി വീണ്ടും ആ സ്വര്ഗ്ഗത്തിലേക്ക് പോകുവാനുളള പുരുഷാര്ത്ഥം ചെയ്യണം. എന്നാല് മായ പോകാന് അനുവദിക്കില്ല. മായ ഒരുപാട് നിങ്ങളെ എതിര്ക്കും. യുദ്ധ മൈതാനത്തില് നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. മുന്നോട്ട് പോകവേ ചിലര് കൊടുങ്കാറ്റില് അകപ്പെടുന്നു, വികാരത്തില് പോയി മുഖം കറുപ്പിക്കുന്നു. ബാബ പറയുന്നു ഇപ്പോള് ഞാന് നിങ്ങളുടെ മുഖത്തെ മനോഹരമാക്കി മാറ്റുന്നു. ഇനി വീണ്ടും നിങ്ങള് ദുര്വികാരത്തിലേക്ക് പോയി മുഖത്തെ കറുപ്പിക്കരുത്. യോഗത്തിലൂടെ തന്റെ അവസ്ഥയെ ശുദ്ധമാക്കി മാറ്റൂ. ശുദ്ധമായിത്തീര്ന്ന് ആത്മാവിലുളള മുഴുവന് കറയും ഇല്ലാതാകുന്നു, അതുകൊണ്ട് യോഗഭട്ഠിയിലിരിക്കണം. സ്വര്ണ്ണപ്പണിക്കാര് ഈ കാര്യങ്ങളെല്ലാം വളരെ നല്ല രീതിയില് മനസ്സിലാക്കുന്നു. അഗ്നിയിലിടുന്നതിലൂടെ മാത്രമേ സ്വര്ണ്ണത്തിലെ അഴുക്ക് ഇല്ലാതാകൂ. പിന്നീട് സത്യമായ സ്വര്ണ്ണക്കട്ട ലഭിക്കുന്നു. ബാബ പറയുന്നു നിങ്ങള് എന്നെ എത്രയും ഓര്മ്മിക്കുന്നുവോ അത്രയും ശുദ്ധമായിത്തീരുന്നു. ബാബയ്ക്ക് ശ്രീമത്ത് നല്കുവാനല്ലേ സാധിക്കൂ. എല്ലാവരും പറയുന്നു, ബാബാ കൃപ കാണിക്കൂ. ബാബ എന്ത് കൃപ കാണിക്കാനാണ്! ബാബ പറയുന്നു കുട്ടികളേ ഓര്മ്മിക്കൂ, എന്നാല് കറ ഇല്ലാതാകുന്നു. അപ്പോള് ഓര്മ്മയിലിരിക്കണമോ അതോ കൃപ അഥവാ ആശീര്വ്വാദം യാചിക്കണമോ? ഇതില് ഓരോരുത്തര്ക്കും അവനവന്റെ പുരുഷാര്ത്ഥം ചെയ്യണം.

ബാബ പറയുന്നു, ആത്മീയ കുട്ടികളേ ഈ യാത്രയില് ഒരിക്കലും ക്ഷീണിക്കരുത്. ഇടയ്ക്കിടെ ബാബയെ മറക്കരുത്. എത്രത്തോളം സമയം ഓര്മ്മയിലിരിക്കുന്നുവോ അത്രയും സമയം ഭട്ഠിയിലാണിരിക്കുന്നത്. ഓര്മ്മിക്കുന്നില്ലെങ്കില് ഭട്ഠിയിലല്ല. പിന്നീട് നിങ്ങളില് നിന്നും വീണ്ടും വികര്മ്മങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു, വികര്മ്മം കൂടിക്കൊണ്ടിരിക്കുന്നു, ഇതിലൂടെ നിങ്ങള് കറുത്തു പോകുന്നു. വളരെയധികം പ്രയത്നിച്ച് സതോപ്രധാനമായതിനു ശേഷം പിന്നീട് കറുത്തു പോകുകയാണെങ്കില് 50% തമോപ്രധാനമായിരുന്ന നിങ്ങള് 100% ആയതിനു സമാനമാണ്. കാമ വികാരം തന്നെയാണ് നിങ്ങളെ കറുത്തതാക്കുന്നത്. അത് കാമചിത, ഇവിടെ ജ്ഞാനചിത. മുഖ്യമായ കാര്യം തന്നെ കാമ വികാരത്തിന്റെതാണ്, വീടുകളില് പ്രശ്നമുണ്ടാകുന്നതും ഈ കാര്യം കൊണ്ട് തന്നെയാണ്. കുമാരിമാര്ക്കും പറഞ്ഞു കൊടുക്കണം, ഇപ്പോള് പവിത്രമാകുന്നത് നല്ലതല്ലേ. എല്ലാവരും കുമാരിമാരുടെ കാല് പിടിക്കുന്നു കാരണം പവിത്രമല്ലേ. നിങ്ങളെല്ലാവരും ബ്രഹ്മാകുമാരിമാരല്ലേ. നിങ്ങള് ബ്രഹ്മാകുമാരിമാര് തന്നെയാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നത്. നിങ്ങളുടെ ഓര്മ്മചിഹ്നം തന്നെയാണ് ഭക്തിമാര്ഗ്ഗത്തിലുമുളളത്. കുമാരിമാര്ക്ക് ബഹുമാനം നല്കുന്നു. ബ്രഹ്മാകുമാരന്മാര് ഉണ്ടെങ്കിലും ഭൂരിപക്ഷം മാതാക്കളാണ്. ഭഗവാന് സ്വയം വന്ന് വന്ദേമാതരം എന്ന് പറയുന്നു. നിങ്ങള് ബാബയെ തന്റെ അവകാശിയാക്കുന്നു. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എന്തിനാണ് ഈശ്വരാര്ത്ഥം ദാനം ചെയ്യുന്നത്? അച്ഛനല്ലേ മക്കള്ക്ക് നല്കുക. പിന്നീട് ഈശ്വരന് എന്തിനാണ് ദാനം ചെയ്യുന്നത്? ഈശ്വാര്ത്ഥം, കൃഷ്ണാര്ത്ഥമെല്ലാം നല്കുന്നു, കൃഷ്ണന് നല്കുവാനുളള കാര്യമെന്താണ്? എന്തെങ്കിലും അര്ത്ഥം വേണമല്ലോ. കൃഷ്ണന് കൊടുക്കുവാന് കൃഷ്ണന് ദരിദ്രനൊന്നുമല്ലല്ലോ. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. ബാബ പറയുന്നു ഞാന് എല്ലാവരുടെയും മനോകാമനകള് പൂര്ത്തീകരിച്ചു കൊടുക്കുന്നു. കൃഷ്ണന് ആരുടെയും മനോകാമന പൂര്ത്തീകരിച്ച് കൊടുക്കാന് സാധിക്കില്ല. അവര് കൃഷ്ണനെ ഈശ്വരനാണെന്നു മനസ്സിലാക്കിയാണ് കൃഷ്ണാര്പ്പണമെന്ന് പറയുന്നത്. വാസ്തവത്തില് ഫലം നല്കുന്നത് ഞാനാണ്. ബാബ നമുക്ക് ഭക്തി മാര്ഗ്ഗത്തിലുളള എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. ശിവബാബയ്ക്ക് നിങ്ങള് നല്കുന്നു എങ്കില് തീര്ച്ചയായും ബാബ കുട്ടിയായില്ലേ. ഭക്തിമാര്ഗ്ഗത്തിലും ഞാന് നിങ്ങളുടെ കുട്ടിയാണ്, ഇവിടെയും കുട്ടിയാണ്. ഭക്തിമാര്ഗ്ഗത്തില് അല്പകാലത്തേക്കുളള പ്രാപ്തിയാണ് ലഭിക്കുന്നത്. ഇപ്പോള് നേരിട്ടാണ്. അതുകൊണ്ടാണ് നിങ്ങള്ക്ക് 21 ജന്മത്തേക്കുളള സമ്പത്ത് ലഭിക്കുന്നത്. ഇവിടെയാണെങ്കില് നിങ്ങള്ക്ക് പൂര്ണ്ണമായും ബലിയര്പ്പണമാകേണ്ടതായി വരും. നിങ്ങള് ഒരു തവണ ബലിയര്പ്പണമാകുമ്പോള് ബാബ 21 തവണ ആയിത്തീരുന്നു. ബാബയില് നിന്നും വജ്രം നേടുന്നതിന് നിങ്ങള് കക്കകള് കൊണ്ടു വരുന്നു. നിങ്ങള്ക്കും ഉളളില് അറിയാമല്ലോ നമ്മള് ഒരു പിടി അവിലാണ് ശിവബാബയുടെ ഭണ്ഡാരത്തില് അര്പ്പിക്കുന്നത്. സുദാമയുടെ കഥ ഇപ്പോഴത്തെതാണ്. ശിവബാബയ്ക്ക് കൊടുക്കാനായി ശിവബാബ നിങ്ങളുടെ ആരാണ്? ശിവബാബ നിങ്ങളുടെ കുട്ടിയാണെങ്കില് നിങ്ങളല്ലേ വലുത്. ഒന്ന് കൊടുത്താല് ലക്ഷം നേടുമെന്നുളളത് അറിയാം. നല്കുന്ന ദാതാവ് ഒരാള് മാത്രമാണ്. സാധു-സന്യാസിമാരല്ല നിങ്ങള്ക്ക് നല്കുന്നത്. ഭക്തിമാര്ഗ്ഗത്തില് ഞാനാണ് നിങ്ങള്ക്ക് നല്കുന്നത്, അതുകൊണ്ടാണ് നിങ്ങള്ക്ക് എത്ര കുട്ടികളുണ്ടെന്ന് ബാബ ചോദിക്കുന്നത്. ചിലര്ക്ക് ഈ ചോദ്യം മനസ്സിലാകുന്നു, ചിലര്ക്ക് മനസ്സിലാകുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ശിവബാബയിലാണ് ബലിയര്പ്പണം നടത്തുന്നത്. നമ്മുടെ ശരീരം മനസ്സ്, ധനം, സര്വ്വതും ബാബയുടെതാണ്. അതിനു പകരമായി ബാബ നിങ്ങള്ക്ക് 21 ജന്മത്തേക്ക് സമ്പത്ത് നല്കുന്നു. സമ്പന്നര് ധനം നല്കുന്നതില് സങ്കുചിത മനസ്ഥിതിയായിരിക്കും. ബാബയുടെ പേര് തന്നെ ഏഴകളുടെ നാഥനെന്നാണ്. ബാബ പറയുന്നു, നിങ്ങള് തന്റെ ഗൃഹസ്ഥ വ്യവഹാരത്തെ സംരക്ഷിക്കൂ. അല്ലാതെ എല്ലാവര്ക്കും ഇവിടെ വന്ന് ഇരിക്കാന് സാധിക്കില്ലല്ലോ. കേവലം ശ്രീമതം പാലിക്കൂ, ബാബയെ മാത്രം ഓര്മ്മിക്കൂ. ഭക്തിമാര്ഗ്ഗത്തിലും നിങ്ങള് പാടിയിരുന്നു, എന്റെത് ഒരേയൊരു ബാബ രണ്ടാമതാരുമില്ല. നിങ്ങള് കുട്ടികള്ക്ക് എത്ര കാര്യങ്ങളാണ് ബാബ മനസ്സിലാക്കി തരുന്നത്. എല്ലാവരും ഒരേ രീതിയില് മനസ്സിലാക്കുകയില്ലല്ലോ. അവസാനസമയത്ത് മാത്രമേ എല്ലാവരും വരൂ. അപ്പോള് നിങ്ങളിലും ബലം നിറയുന്നു. കേള്ക്കുമ്പോള് തന്നെ അവര് പെട്ടെന്ന് ആകര്ഷിക്കപ്പെടും. ബാബ നമ്മെ 21 ജന്മത്തേക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു എന്ന നിശ്ചയമുണ്ടായാല് ഒരു സെക്കന്റു പോലും പിന്നെ വെറുതെ കളയില്ല. ബ്രഹ്മാബാബ തന്റെ അനുഭവം കേള്പ്പിക്കാറില്ലേ. ബാബ രത്നവ്യാപാരിയായിരുന്നു. പിന്നീട് അങ്ങനെയിരിക്കെ ഒരു ദിവസം എന്തു സംഭവിച്ചു! ബാബയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുമെന്ന് മനസ്സിലായി. വിനാശവും കണ്ടു, രാജ്യപദവിയും കണ്ടു. അപ്പോള് ഈ അടിമപ്പണി ഉപേക്ഷിക്കണമെന്നു വിചാരിച്ചു. സാക്ഷാത്കാരം ലഭിച്ചു എങ്കിലും അന്ന് ജ്ഞാനം ഉണ്ടായിരുന്നില്ല. എനിക്ക് ചക്രവര്ത്തി പദവി ലഭിക്കുമെന്ന സന്തോഷമുണ്ടായിരുന്നു. ബാബ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുവാന് വന്നു എങ്കില് അതിനെ പെട്ടെന്നു തന്നെ മുറുകെ പിടിക്കണം. ബാബാ ഇതെല്ലാം തന്നെ അങ്ങയുടേതാണ്. സര്വ്വതും ബാബയുടെ സേവാര്ത്ഥം ഉപയോഗിച്ചു. ബാബയും ഇത് സര്വ്വതും ഈ മാതാക്കളുടെ കൈയ്യില് നല്കി. മാതാക്കളുടെ കമ്മിറ്റി ഉണ്ടാക്കി അവര്ക്ക് നല്കി. ബാബ തന്നെയാണ് സര്വ്വതും ചെയ്യിച്ചിരുന്നത്. ബാബയില് നിന്നും 21 ജന്മത്തേക്കുളള ചക്രവര്ത്തി പദവി ലഭിക്കുന്നു എന്നു മനസ്സിലായി, നിങ്ങളും അത് നേടണം. ബാബ അടിമത്വം ഇല്ലാതാക്കി. ഉപേക്ഷിച്ച നാള് മുതല് വളരെയധികം സന്തോഷത്തോടെ ജീവിച്ചു. അനേക തവണ നമ്മള് ദേവീദേവതാ ധര്മ്മം സ്ഥാപിച്ചിട്ടുണ്ട്. ബാബ ബ്രഹ്മാകുമാര്-കുമാരിമാരിലൂടെ അനേക തവണ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെയുളള ഒരു കാര്യമാണെങ്കില് പിന്നെന്തിന് വൈകിക്കുന്നു? ബാബയില് നിന്നും നമ്മള് തീര്ച്ചയായും 21 ജന്മത്തേക്കുളള സമ്പത്ത് നേടും. ബാബ ഒരിക്കലും വീടും കുടുംബവും ഉപേക്ഷിക്കണമെന്ന് പറയാറില്ല. അവരെയെല്ലാം തന്നെ നല്ല രീതിയില് സംരക്ഷിച്ചുകൊണ്ടും ബാബയെ ഓര്മ്മിക്കൂ. നമ്മള് ബാബയുടേതായിത്തീര്ന്നു എന്ന ലഹരി വേണം. ബാബയ്ക്ക് എഴുതാറുണ്ട്, ബാബാ ഇന്നയാള് വളരെയധികം നിശ്ചയബുദ്ധിയും വിവേകശാലിയുമാണ്. വളരെയധികം പേര്ക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. എന്നാല് നിശ്ചയബുദ്ധികള് ബാബയുടെ അടുത്ത് വരുന്നില്ല. ബാബയുടെ അടുത്തേക്ക് വരാതെ, പിന്നീട് മരിച്ചു പോയാല് പിന്നെങ്ങനെ സമ്പത്ത് ലഭിക്കും. ഇവിടെയാണെങ്കില് ബാബയുടെ മടിത്തട്ട് സ്വീകരിക്കണം. നിശ്ചയം ഉണ്ടായ ഉടന് തന്നെ ശരീരം ഉപേക്ഷിച്ചു എങ്കില് ഒന്നും തന്നെ പ്രയത്നിച്ചില്ലല്ലോ. കലി യുഗത്തില് നിന്നും സ്വര്ണ്ണിമയുഗത്തിലേക്ക് പോകാന് യോഗ്യരായില്ലെങ്കില് തീര്ച്ചയായും സാധാരണ പ്രജയിലേക്ക് പോകും. അഥവാ ബാബയുടെ കുട്ടിയായി നല്ല രീതീയില് പക്കാ ആയതിനു ശേഷം പിന്നീട് ശരീരം ഉപേക്ഷിക്കുകയാണെങ്കില് അവകാശിയായിത്തീരും. അവകാശിയായിത്തീരാന് യാതൊരു പ്രയാസവുമില്ല. ചിലര് സൂര്യവംശി രാജ്യപദവി നേടുന്നു. ചിലര് സേവനം ചെയ്ത്-ചെയ്ത് അവസാനം ഒരു ജന്മത്തേക്ക് മാത്രം രാജ്യപദവിയുടെ സമ്പത്ത് നേടുന്നു. അതിനെ ഒരിക്കലും സുഖമെന്ന് പറയില്ലല്ലോ. രാജ്യപദവിയുടെ സുഖം ആദ്യം മാത്രമേ ലഭിക്കൂ, പിന്നീട് കലകള് കുറയുമല്ലോ. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്ത് മാതാ-പിതാക്കളെ അനുകരിക്കണം. മമ്മ-ബാബയുടെ ഗദ്ദിയില് ഇരിക്കാന് യോഗ്യരായിത്തീരൂ. എന്തിന് ഹൃദയനൈരാശ്യം വരണം? പുരുഷാര്ത്ഥം ചെയ്ത് അനുകരിക്കൂ, സൂര്യവംശി സിംഹാസനത്തിന്റെ അധികാരിയായിത്തീരൂ. സ്വര്ഗ്ഗത്തിലേക്ക് വരണം. തോല്ക്കുകയാണെങ്കില് ചന്ദ്രവംശിയിലേക്ക് പോകുന്നു. രണ്ട് കലകള് കുറയുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയില് നിന്നും ആശീര്വ്വാദം യാചിക്കുന്നതിനു പകരം ഓര്മ്മയുടെ യാത്രയില് തല്പരരായിരിക്കണം. ആത്മീയ യാത്രയില് ഒരിക്കലും ക്ഷീണിക്കരുത്.

2. ശിവബാബയെ തന്റെ അവകാശിയാക്കി മാറ്റി ബാബയുടെ മേല് പൂര്ണ്ണമായും ബലിയര്പ്പണമായിത്തീരണം. മാതാ-പിതാക്കളെ അനുകരിക്കണം. 21 ജന്മത്തേക്കുളള രാജ്യപദവിയുടെ സുഖം നേടണം.

വരദാനം:-

നിമിത്തമാകുന്നതിന്റെ പാര്ട്ട് സദാ സ്നേഹിയും നിര്മ്മോഹിയുമാക്കി മാറ്റുന്നു. അഥവാ നിമിത്തഭാവത്തിന്റെ അഭ്യാസം സ്വതവെയും സഹജവുമാണെങ്കില് സദാ സ്വയത്തിന്റെ ഉന്നതിയും സര്വ്വരുടെ ഉന്നതിയും ഓരോ ചുവടിലും അടങ്ങിയിട്ടുണ്ട്. ആ ആത്മാക്കളുടെ ചുവട് ഭൂമിയിലല്ല, മറിച്ച് സ്റ്റേജിലാണ്. നിമിത്തമാക്കപ്പെട്ട ആത്മാക്കള് സദാ ഈ സ്മൃതിസ്വരൂപത്തില് ഇരിക്കും അതായത് വിശ്വത്തിന് മുമ്പാകെ ബാബക്ക് സമാനമാകുന്നതിന്റെ ഉദാഹരണമാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top