29 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് നിങ്ങള്ക്ക് ശബ്ദത്തിനുപരിയായി പോകണം, അതുകൊണ്ട് വായിലൂടെ ശിവ-ശിവ എന്ന് പറയേണ്ട ആവശ്യം പോലുമില്ല.

ചോദ്യം: -

ഒരു ബാബയെ മാത്രമാണ് സര്വ്വശക്തിവാനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നത്, മറ്റാരെയും പറയില്ല, എന്തുകൊണ്ട്?

ഉത്തരം:-

കാരണം ഒരു ബാബയെ മാത്രം ഓര്മ്മിക്കുന്നതിലൂടെയാണ് ആത്മാവ് പതിതത്തില് നിന്നും പാവനമായി മാറുന്നത്. ബാബ മാത്രമാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ബാക്കി ഒരു ദേഹധാരിയായ മനുഷ്യനും പാവനമാക്കി മാറ്റാന് സാധിക്കില്ല. ബാബയാണ് നിങ്ങളെ രാവണ രാജ്യത്തില് നിന്നും മുക്തമാക്കുന്നത്. നിങ്ങള് ശിവബാബയില് നിന്നുമാണ് ശക്തിയെടുക്കുന്നത്. എത്രത്തോളം കൂടുതല് ഓര്മ്മിക്കുന്നുവോ അത്രത്തോളം ശക്തി ലഭിക്കുകയും കറ ഇളകുകയും ചെയ്യും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കുട്ടികള് ഭക്തിയുടെ മഹിമ കേട്ടു. നിങ്ങളും മഹിമ പാടുമായിരുന്നു. ഇപ്പോള് മഹിമ പാടുന്നുമില്ല, നിങ്ങള്ക്ക് മഹിമയുടെ ആവശ്യവുമില്ല. ഭക്തര് ചെയ്യുന്നത് നിങ്ങള് കുട്ടികള്ക്ക് ചെയ്യാന് സാധിക്കില്ല. നിങ്ങളും ഭക്തരായിരുന്നു, ഇപ്പോള് നിങ്ങള്ക്ക് ഭഗവാനെ ലഭിച്ചു. എല്ലാവര്ക്കും ഒരുമിച്ച് ഭഗവാനെ ലഭിക്കില്ല. ബാബ എല്ലാവരെയും എങ്ങനെ ഒരുമിച്ചു പഠിപ്പിക്കാനാണ്? ഇങ്ങനെ സാധ്യമല്ല. എല്ലാ ഭക്തരും ഒരുമിച്ചു വരില്ല. ശരിയാണ്, ബാബക്ക് തീര്ച്ചയായും പഠിപ്പിക്കണം കാരണം ഇതാണ് രാജയോഗം. സൂര്യവംശികളുടെയും ചന്ദ്രവംശികളുടെയും രാജ്യം സ്ഥാപിക്കണം. കുട്ടികള്ക്ക് പ്രദര്ശിനിയില് മനസ്സിലാക്കികൊടുക്കണം. ആഘോഷങ്ങളുടെ സമയത്തല്ലേ സേവനം ചെയ്യാന് സാധിക്കുകയുള്ളൂ. നിങ്ങള് നിങ്ങള്ക്കുവേണ്ടിയാണ് രാജ്യം സ്ഥാപിക്കേണ്ടത്. നിങ്ങള് ശിവശക്തികളായ മഹാരഥി സേനകളാണ്. മറ്റൊരു ഡ്രില്ലും നിങ്ങള് പഠിക്കുന്നില്ല. നിങ്ങളാണ് ആത്മീയ ഡ്രില് പഠിക്കുന്നത്. ഭാരതത്തില് ഈ ഡ്രില് വളരെ പ്രസിദ്ധമാണ്. ഇതാണ് യോഗത്തിന്റെ ഡ്രില്ല്. ആത്മാവിന് പരമപിതാ പരമാത്മാവിനോടൊപ്പം യോഗം വെച്ച് സമ്പത്തെടുക്കണം. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങള് ബാബയില് നിന്നും സമ്പത്തെടുക്കുന്നതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ അവകാശികളാണ്. നിങ്ങള്ക്ക് ബാബയുടെതായി മാറി ശ്രീമതത്തിലൂടെ നടക്കണം. ബാബയുടേത് യുദ്ധത്തിന്റെ മതമൊന്നുമല്ല. ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളെ, നിങ്ങള് സതോപ്രധാനമായി രാജ്യം ഭരിച്ചിരുന്നു എന്ന് ഇപ്പോള് നിങ്ങള്ക്ക് സ്മൃതി വന്നുകഴിഞ്ഞു. ബാബ പറയുന്നു-നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. 84 ജന്മങ്ങള് മനുഷ്യര് എടുക്കുന്നു എന്ന് പാടുന്നുമുണ്ട്. 84 ലക്ഷം ജന്മങ്ങള് എടുക്കുന്നു എന്ന് പറയുന്നത് പൊങ്ങച്ചമാണ്. ഭക്തിമാര്ഗ്ഗത്തില് അവനവന് ഇഷ്ടമുള്ളത് പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഡ്രാമയനുസരിച്ച് ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. സത്യയുഗം-ത്രേതായുഗത്തില് ഭക്തിയുണ്ടായിരിക്കുകയില്ല. ഭക്തി വേറെയാണ്, ജ്ഞാനം വേറെയാണ്. ഈ ജ്ഞാനം നിങ്ങള് കുട്ടികളിലല്ലാതെ മറ്റൊരു ഋഷി മുനിമാരുടെയും ബുദ്ധിയില് ഇല്ല. അവര്ക്ക് സുഖവും, ദുഃഖവും വേറെയാണ് എന്നു പോലും അറിയില്ല. സുഖം ബാബയാണ് നല്കുന്നത്, എന്നാല് ദുഃഖം രാവണനാണ് നല്കുന്നത്. സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്ന നിങ്ങളാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങി ശൂദ്രവംശികളായി മാറിയത്. നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു എന്ന സ്മൃതിയാണ് ബാബ ഉണര്ത്തുന്നത്. നിങ്ങള് 84 ജന്മങ്ങള് അനുഭവിച്ച് താഴേക്കിറങ്ങി, തുച്ഛബുദ്ധിയും തമോപ്രധാനവുമായി മാറുകയും ചെയ്തു. സതോപ്രധാനമായവരെ സ്വച്ഛവും ഉയര്ന്ന ബുദ്ധിയുള്ളവരുമെന്നാണ് പറയുന്നത്. തമോപ്രധാനമായവരെ താഴ്ന്ന ബുദ്ധിയുള്ളവരെന്നാണ് പറയുന്നത്. താഴ്ന്ന ബുദ്ധിയുള്ളവര് ഉയര്ന്ന ബുദ്ധിയുള്ളവരെ നമിക്കുന്നു. നമ്മളായിരുന്നു ഉയര്ന്നവരെന്ന് നിങ്ങള്ക്കും അറിയില്ലായിരുന്നു. ഇപ്പോള് നമ്മള് തന്നെയാണ് താഴ്ന്നവരായി മാറിയത്. ബാബ മനസ്സിലാക്കിതന്നു-ആദ്യ നമ്പറില് ജന്മമെടുത്തവര് മാത്രമെ സതോപ്രധാനമായി മാറുകയുള്ളൂ. സൂര്യവംശികള് തന്നെയാണ് 84 ജന്മങ്ങളും എടുക്കുന്നത്. നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നപ്പോള് പാവനവും സതോപ്രധാനവുമായിരുന്നു എന്ന് ഇപ്പോള് മനസ്സിലാക്കുന്നു. പതിതര്ക്ക് വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കില്ലല്ലോ. ദേവതകളുടെ മഹിമ നോക്കൂ എത്രയാണെന്ന്! സര്വ്വഗുണ സമ്പന്നരെന്നും……ത്രേതായുഗത്തില് 16 കലാ സമ്പൂര്ണ്ണരെന്ന് പറയില്ല. സൂര്യവംശികളെ 16 കലാ സമ്പൂര്ണ്ണരെന്നാണ് പറയുന്നത്. 14 കലയോടൊപ്പം സമ്പൂര്ണ്ണമെന്ന വാക്ക് വരില്ല. സമ്പൂര്ണ്ണം എന്ന വാക്ക് 16 കലകളുള്ളവര്ക്കാണ് എഴുതേണ്ടത്. ഇപ്പോള് നിങ്ങള് കുട്ടികള് 16 കലാ സമ്പൂര്ണ്ണരായി മാറുകയാണ്.

ഈ ജ്ഞാനം വളരെ സഹജമാണെന്നും നിങ്ങള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. ഈ ജ്ഞാനത്തെക്കാള് സഹജമായ കാര്യം ഒന്നും തന്നെയില്ല. ബാബ ദയാമനസ്കനല്ലേ. ബാബക്കറിയാം കുട്ടികള് ഭക്തിയില് അലഞ്ഞ്-അലഞ്ഞ് ക്ഷീണിച്ചിട്ടുണ്ടായിരിക്കുമെന്ന്. അതുകൊണ്ടാണ് ദ്രൗപദിയുടെ കാല് തടവുന്നതായി കാണിച്ചിരിക്കുന്നത്. ബാബയുടെ അടുത്ത് വൃദ്ധരായ അമ്മമാര് വരാറുണ്ട്. ബാബ പറയുന്നു-നിങ്ങള് ഭക്തിയിലെ അലച്ചിലില് ക്ഷീണിച്ചിരിക്കുകയാണ്. അതിനാല് ഇപ്പോള് ബാബ നിങ്ങളുടെ എല്ലാ ക്ഷീണത്തെയും അകറ്റുകയാണ്. ഭക്തിയില് രാമ-രാമ എന്ന് പറഞ്ഞും, മാല ജപിച്ചുകൊണ്ടും ഇരിക്കാറുണ്ട്. ബ്രഹ്മാബാബക്ക് പള്ളിയിലെ പാതിരിമാരുമായിട്ടും വളരെ ബന്ധമുണ്ടായിരുന്നു. പാതിരിമാരും ബൈബിള് എടുത്ത് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കും. ഒരുപാട് ക്രിസ്ത്യാനികളാകുന്നു. എന്നാല് ഇവിടെ മാല ജപിക്കേണ്ട ആവശ്യമൊന്നുമില്ല. ബാബ പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. വായിലൂടെ ശിവ-ശിവ എന്നൊന്നും പറയേണ്ട ആവശ്യമില്ല. നമ്മള് ശബ്ദത്തിനുപരി പോകുന്നവരാണ്. ബാബ വളരെ സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്-എന്നെ ഓര്മ്മിക്കൂ എന്നാല് കറ ഇല്ലാതാകും ഒപ്പം ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്ന് പവിത്രമായി മാറണം. താമര പുഷ്പം വളരെ പ്രസിദ്ധമാണ്. താമര പുഷ്പത്തിന്റെ ഒരു വലിയ കൂട്ടമുണ്ടായിരിക്കും എന്നാലും വേറിട്ടതും പ്രിയപ്പെട്ടതുമായിരിക്കും. നിങ്ങളും വിഷയ സാഗരത്തില് ഇരുന്നുകൊണ്ടും വേറിട്ടവരും പ്രിയപ്പെട്ടവരുമായി മാറൂ. ഈ ലോകം വിഷയ സാഗരമാണ്, നദി എന്ന് പറയില്ല.

നിങ്ങള് കുട്ടികള് ഇപ്പോള് എത്ര വിവേകശാലികളായി മാറിയിരിക്കുന്നു. ഈ വിവേകത്തോടെയാണ് നിങ്ങള് മഹാരാജകുമാരനായി മാറുന്നത്. നിങ്ങള്ക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കണം. പുരുഷാര്ത്ഥം ചെയ്യണം. ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും രണ്ടുപേരുടെയും ആത്മാവിന് പുരുഷാര്ത്ഥം ചെയ്യണം. ലൗകീക സംബന്ധത്തില് അച്ഛന്റെ സമ്പത്ത് ആണ്കുട്ടികള്ക്കു മാത്രമാണ് ലഭിക്കുന്നത്, പെണ്കുട്ടികള്ക്കല്ല. എന്നാല് ഇവിടെ എല്ലാ ആത്മാക്കള്ക്കും സമ്പത്ത് ലഭിക്കുന്നു. ബാബ മനസ്സിലാക്കിതരുന്നു-ഓര്മ്മയുടെ യാത്രയിലൂടെ മാത്രമെ നിങ്ങള്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. ആദ്യമാദ്യം പ്രദര്ശിനിയില് അച്ഛന്റെ പരിചയം നല്കണം അതിനുശേഷമാണ് അച്ഛന്റെ സമ്പത്ത് ലഭിക്കുന്നത്. ഇത് നിങ്ങളുടെ പരിധിയില്ലാത്ത ബാബയാണെന്നുള്ള നിശ്ചയം ആദ്യം ഉറപ്പിക്കൂ. അവര്ക്ക് മനസ്സിലാക്കികൊടുക്കണം-ഭഗവാന് ഒന്നാണ്- ബ്രഹ്മാവും വിഷ്ണുവും ശങ്കരനും പോലും ഭഗവാനല്ല, ദേവതയാണ്. ഭഗവാന് പതിത-പാവനനും, നിരാകാരനായ അച്ഛനുമാണ്. ഭഗവാന്റെ മഹിമ തന്നെ വേറെയാണ്. ഇന്നത്തെ കാലത്ത് പ്രദര്ശിനിയില് ത്രിമൂര്ത്തിയെക്കുറിച്ച് മനസ്സിലാക്കികൊടുക്കണം. ഒന്ന് അച്ഛനും, മറ്റൊന്ന് ദാദയുമാണ്. സമ്പത്ത് ലഭിക്കുന്നത് അച്ഛനില് നിന്നുമാണ്. നിരാകാരനായ ബാബയില് നിന്നും എങ്ങനെയാണ് സമ്പത്ത് ലഭിക്കുന്നത്! ബാബ എല്ലാവരുടെയും രചയിതാവാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനും രചനകളാണ്. രചനക്ക് രചയിതാവില് നിന്നു മാത്രമെ സമ്പത്ത് ലഭിക്കുകയുള്ളൂ. നിരാകാരനായ ബാബ ബ്രഹ്മാവിലൂടെയാണ് സമ്പത്ത് നല്കുന്നത്. എല്ലാവരുടെയും രചയിതാവ് ഒന്നാണ് അതുകൊണ്ടാണ് സര്വ്വരുടെയും സത്ഗതി ദാതാവ് ഒന്നാണെന്ന് പാടുന്നത്. രചയിതാവായ ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നു. മറ്റെല്ലാവരും ശാസ്ത്രങ്ങളുടെ അധികാരികളാണ്. ബാബയാകുന്ന ജ്ഞാനത്തിന്റെ സാഗരന് സ്വയം അധികാരിയാണ്. ലോകത്തിലെ ഏറ്റവും സര്വ്വശക്തിവാനായ അധികാരിയായ ബാബ സ്വയം പറയുന്നു-എനിക്ക് വേദങ്ങളെയും ശാസ്ത്രങ്ങളെയും അറിയുന്നതുകൊണ്ട് നിങ്ങള്ക്ക് അതിന്റെയെല്ലാം സാരം മനസ്സിലാക്കിതരുന്നു. ഈ ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളൊന്നും സത്യയുഗത്തില് ഉണ്ടായിരിക്കുകയില്ല. ഭക്തിയിലൂടെയാണ് ഏണിപ്പടി താഴേക്കിറങ്ങുന്നത്. സര്വ്വശക്തിവാന് എന്ന് ഒരു ബാബയെ തന്നെയാണ് പാടപ്പെടുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് നമ്മള് പവിത്രമായി മാറുന്നത്, അപ്പോള് സര്വ്വശക്തിവാനായില്ലേ. ബാബ നമ്മള് എല്ലാവരെയും പതിതത്തില് നിന്നും പാവനമാക്കി മാറ്റുകയാണ്. രാവണ രാജ്യത്തില് നിന്നും മുക്തമാക്കുന്നു. ഇപ്പോള് നിങ്ങള് ശിവബാബയില് നിന്നും ശക്തിയെടുക്കുകയാണ്. എത്രത്തോളം കൂടുതല് ഓര്മ്മിക്കുന്നുവോ അത്രത്തോളം ശക്തി ലഭിക്കുകയും കറ ഇല്ലാതാകുകയും ചെയ്യും. നമുക്ക് പതിതത്തില് നിന്നും പാവനവും, തമോപ്രധാനത്തില് നിന്നും സതോപ്രധാനവുമായി മാറണം എന്ന ചിന്ത മുഴുവന് ദിവസവും ഉണ്ടായിരിക്കണം. മായയുടെ കൊടുങ്കാറ്റ് വരുക തന്നെ ചെയ്യും. ബാബ പറയുന്നു-വളരെ ശ്രദ്ധയോടു കൂടി ഇരിക്കണം. നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്. അനാവശ്യമായ വികല്പങ്ങള് ഒരുപാട് വരും. ഒരിക്കല് പോലും അജ്ഞാനകാലത്ത് വരാത്ത വികല്പ്പങ്ങള് പോലും വരും. നിങ്ങള് യുദ്ധത്തിന്റെ മൈതാനത്തിലാണ്. ഓര്മ്മയുടെ യാത്രയിലാണ് മുഴുവന് പരിശ്രമവുമുള്ളത്. ഭാരതത്തിന്റെ യോഗം വളരെ പ്രസിദ്ധമാണ്. ഓര്മ്മിക്കുന്നതിനുവേണ്ടി ബാബ മനസ്സിലാക്കിതരുകയാണ്-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇങ്ങനെ മറ്റൊരു മനുഷ്യനും മനസ്സിലാക്കിതരാന് സാധിക്കില്ല. മനുഷ്യര് പറയും എല്ലാം ഭഗവാന്റെ രൂപങ്ങളാണ്. എവിടെ നോക്കിയാലും പരമാത്മാവ് തന്നെ പരമാത്മാവാണ്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങള് ആത്മാവാണ് 84 ജന്മങ്ങള് അനുഭവിക്കുന്നത്. എല്ലാവരും പരമാത്മാവാണെങ്കില്, പരമാത്മാവ് ജനന-മരണ ചക്രത്തിലേക്ക് വരുന്നുണ്ടോ? ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നു. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരമുള്ളത്. നല്ല സംസ്കാരമുള്ളവരുടെ മഹിമ പാടാറുണ്ട്. മോശമായ സംസ്കാരമുള്ളവരെ പാപിയെന്നും നീചരെന്നുമാണ് പറയുന്നത്. ബാബ പവിത്രമായി മാറാനുള്ള സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്. മനസാ, വാചാ, കര്മ്മണാ ആര്ക്കും ദുഃഖം കൊടുക്കരുത്. സ്വയത്തിനും ദുഃഖം കൊടുക്കരുത്. ഒരു വികര്മ്മവും, മോഷണവും ചെയ്യരുത്. അഥവാ ഏതെങ്കിലും സാഹചര്യത്തില് അസത്യം പറയേണ്ടി വരുകയാണെങ്കില് ബാബയോട് നിര്ദേശം ചോദിക്കൂ. ഏറ്റവും വലിയ പാപമാണ്-കാമവികാരത്തിലേക്ക് പോവുക. അതിനാല് പോകരുത്.

ബാബ പറയുന്നു-കുട്ടികളെ, കൈകള് കൊണ്ട് ജോലികള് ചെയ്തുകൊണ്ടും ബുദ്ധിയോഗം എന്നില് മാത്രം വെക്കൂ. ബാബ സര്ജനുമാണ്. എല്ലാവരുടെ രോഗവും ഒരുപോലെയായിരിക്കില്ല. കര്മ്മവും ഒരുപോലെയായിരിക്കാന് സാധിക്കില്ല. അതിനാല് ഓരോ ചുവടിലും ബാബയോട് ചോദിക്കണം. ലക്ഷ്യം വളരെ ഉയര്ന്നതാണ്. അമര്നാഥിലേക്ക് യാത്ര പോകുമ്പോള് പറയാറുണ്ട്-അമരനാഥന് വിജയിക്കട്ടെ, ബദ്രിനാഥന് വിജയിക്കട്ടെ എന്നെല്ലാം. അല്ലയോ ബദ്രിനാഥാ, ഞങ്ങളെ രക്ഷിക്കണേ എന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് തീര്ത്ഥയാത്രയൊന്നും ചെയ്യേണ്ട ആവശ്യമില്ല. ജ്ഞാനത്തിന്റെ ഈ കാര്യങ്ങള് ബാബ മനസ്സിലാക്കിതരുകയാണ്. ബാബയുടെയും പാര്ട്ടാണ്. നിങ്ങളും ബാബയോടൊപ്പം പാര്ട്ട്ധാരികളാണ്. എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കും. ഇതില് ആരുടെയും പൊങ്ങച്ചത്തിന്റെ കാര്യമൊന്നുമില്ല. എല്ലാ മനുഷ്യര്ക്കും സത്ഗതി നല്കുന്ന ഒരേ ഒരു ബാബയുടെ മാത്രമാണ് മഹിമയുള്ളത്. എല്ലാ കുട്ടികളെയും പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നു. ബാബക്കും ഡ്രാമയില് പാര്ട്ടുണ്ട്. 5 തത്വങ്ങള്ക്കും അവനവന്റെതായ പാര്ട്ട് അഭിനയിക്കുക തന്നെ വേണം. ഭൂമി ഇളകി വിനാശമുണ്ടാകണം. നിങ്ങള്ക്കും ഡ്രാമയില് പാര്ട്ടുണ്ട്, ഇതില് പൊങ്ങച്ചത്തിന്റെ കാര്യമെന്താണ്! രാജ്യം ഭരിച്ച്-ഭരിച്ച് പതിതമായി മാറി. മുമ്പ് നിങ്ങളും എന്തായിരുന്നു? കാല്കാശിന് വിലയില്ലാത്തവരായിരുന്നു. എന്നാല് ഇപ്പോള് നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുകയാണ്. ഈ പാര്ട്ട് നിങ്ങളുടെതാണ്. വീണ്ടും നമുക്ക് അധികാരിയായി മാറുക തന്നെ വേണം. ഇതില് പൊങ്ങച്ചത്തിന്റെയോ മഹിമയുടെയോ കാര്യമില്ല. ഇത് ഡ്രാമയാണ്. ബാബയും വന്ന് തന്റെ പാര്ട്ടാണ് അഭിനയിക്കുന്നത്. ഭക്തര് പൊങ്ങച്ചം പറയുകയും, മഹിമ പാടുകയും ചെയ്യുന്നു. എന്നാല് ഇങ്ങനെയുള്ള കര്ത്തവ്യം നമുക്ക് ചെയ്യാന് സാധിക്കില്ല. ഇവിടെ ബാബയെ ഓര്മ്മിക്കണം. ബാബാ, ഈ ഡ്രാമയുടെ രഹസ്യം വളരെ അദ്ഭുതകരമാണ്, പക്ഷെ, ഇതാര്ക്കും അറിയില്ല. ബാബാ, നമ്മള് സത്യയുഗത്തില് ഈ ഡ്രാമയുടെ രഹസ്യം പോലും മറന്നു പോകും! ഡ്രാമ വളരെ വിചിത്രമാണ്. ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കൂ. ഏതെങ്കിലും പാര്ട്ട്ധാരി നല്ല പാര്ട്ട് അഭിനയിക്കുമ്പോള് കൈയ്യടിക്കാറുണ്ട്. അതുപോലെ നമ്മളും പറയുകയാണ്-മധുരമായ ബാബയുടെ, ശിവബാബയുടെ പാര്ട്ട് വളരെ നല്ലതാണെന്ന്. നമ്മളും ബാബയോടൊപ്പം വളരെ നല്ല പാര്ട്ടാണ് അഭിനയിക്കുന്നത്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്, എന്നിട്ടും ആര്ക്കും മനസ്സിലാകുന്നില്ല എങ്കില് നമ്മുടെ രാജധാനിയിലേക്ക് ഇവര് വരുന്നില്ല എന്ന് മനസ്സിലാക്കണം. ബ്രാഹ്മണരായി മാറിയവര് തന്നെ വീണ്ടും ബ്രാഹ്മണരായി മാറി ദേവതയായി മാറും. ദേവതകളിലും പ്രജകളെല്ലാം ഉണ്ടാകും. എല്ലാവര്ക്കും അനാദിയായ പാര്ട്ടാണ് ലഭിച്ചിട്ടുള്ളത്. ഒരേ ഒരു സൃഷ്ടിയാണ് ആവര്ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈശ്വരന് ഒന്നാണ്, ഈശ്വരന്റെ രചനയും ഒന്നാണ്. ഈ രചന തന്നെയാണ് ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യരെല്ലാം അന്വേഷണം നടത്തുകയാണ്, ചന്ദ്രനില് എന്താണെന്ന്! ചന്ദ്രന്റെയും മുകളില് എന്താണ്! അതിനും മുകളിലാണ് സൂക്ഷ്മവതനം. അവിടെ എന്താണ് കാണാന് സാധിക്കുന്നത്? പ്രകാശം തന്നെ പ്രകാശം. മനുഷ്യര് ഒരുപാട് പ്രയത്നിക്കുന്നുണ്ട് എന്നാലും സയന്സിനും ഒരു പരിധിയുണ്ടല്ലോ. മായയുടെയും ഷോ ഒരുപാടാണ്. സയന്സ് സുഖത്തിനും ദുഃഖത്തിനും വേണ്ടിയാണ്. സത്യയുഗത്തില് വിമാനങ്ങളൊന്നും തകരില്ല. ദുഃഖത്തിന്റെ കാര്യമില്ല. കള്ളന്മാര് കൊള്ളയടിച്ചുകൊണ്ടുപോകുമെന്നും, അഗ്നിക്കിരയാകുമെന്നൊന്നുമില്ല. സത്യയുഗത്തില് കെട്ടിടങ്ങളെല്ലാം വളരെ വലുതായിരിക്കും. ഓരോരുത്തര്ക്കും ആബുവിലുള്ള അത്രയും ഭൂമിയുണ്ടായിരിക്കും. നിങ്ങള് സ്വര്ഗ്ഗവാസികളായി മാറാനാണ് വന്നിരിക്കുന്നത്. ബാബയെ ഓര്മ്മിക്കുകയാണെങ്കില് അഴുക്ക് ഇല്ലാതാകും. നിങ്ങളെല്ലാ പ്രിയതമകളോടും പ്രിയതമനായ ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് അമരപുരിയുടെ അധികാരിയായി മാറും. സത്യയുഗത്തില് അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. സത്യയുഗം ശ്രേഷ്ഠാചാരിയായ ലോകമാണ്. ഈ ലോകം ഭ്രഷ്ടാചാരിയാണ്. എത്രയധികം ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിമാരുമാണ് ബാബയില് നിന്നും സമ്പത്തെടുക്കുന്നത്. അതേപോലെ നിങ്ങളും സമ്പത്തെടുക്കൂ. ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ഓരോ 5000 വര്ഷം കൂടുമ്പോള് ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാനായി വരുന്നു. കലിയുഗത്തില് ഒരുപാട് മനുഷ്യരും, സത്യയുഗത്തില് കുറച്ചു മനുഷ്യരുമാണ് ഉള്ളത്. അതിനാല് തീര്ച്ചയായും വിനാശമുണ്ടായിരിക്കും. അതിനുവേണ്ടിയാണ് മഹാഭാരത യുദ്ധം മുന്നില് നില്ക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മനസാ, വാചാ, കര്മ്മണാ ആര്ക്കും ദുഃഖം കൊടുക്കരുത്. മോശമായ സംസ്കാരങ്ങളെ ഇല്ലാതാക്കി ഇപ്പോള് നല്ല സംസ്കാരങ്ങളെ ധാരണ ചെയ്യണം. ഒരു വികര്മ്മവുമുണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം.

2) ഈ വിചിത്രമായ ഡ്രാമയില് തന്റെ ശ്രേഷ്ഠമായ ഭാഗ്യത്തെ കണ്ടുകൊണ്ട് സ്വയം സ്വയത്തോട് സംസാരിക്കണം-നമ്മള് ഭഗവാനോടൊപ്പമുള്ള പാര്ട്ട്ധാരികളാണ്. നമ്മുടെ പാര്ട്ട് എത്ര നല്ലതാണ്.

വരദാനം:-

ബാബയിലൂടെ എന്തെല്ലാം ഖജനാവുകളാണോ ലഭിക്കുന്നത്, അതിനെ മനനം ചെയ്യൂ എങ്കില് ഉള്ളില് ലയിച്ചുകൊണ്ടിരിക്കും. സമ്പത്ത് എല്ലാവര്ക്കും ഒരുപോലെയാണ് ലഭിച്ചിട്ടുള്ളത് എന്നാല് ആരാണോ മനനം ചെയ്ത് അതിനെ സ്വന്തമാക്കുന്നത്, അവര്ക്ക് അതിന്റെ ലഹരിയും സന്തോഷവും ഉണ്ടായിരിക്കും അതുകൊണ്ടാണ് പറയുന്നത് – തന്റെ ചേരുവയാണെങ്കില് ലഹരി ഉയരും. ആരാണോ മനനത്തിന്റെ ലഹരിയില് സദാ മുഴുകി കഴിയുന്നത് അവരെ ലോകത്തിലെ ഒരു വസ്തുവിനും, ഇളക്കാനോ ആകര്ഷിക്കാനോ സാധിക്കില്ല. അവര്ക്ക് ദിവ്യബുദ്ധിയുടെ വരദാനം സ്വതവേ ലഭിക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top