29 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
28 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - എത്ര സ്നേഹത്തോടെ യജ്ഞസേവനം ചെയ്യുന്നുവോ അത്രയും സമ്പാദ്യമാണ്, സേവനം ചെയ്ത് ചെയ്ത് നിങ്ങള് ബന്ധനമുക്തരായി തീരും, സമ്പാദ്യം ശേഖരിക്കപ്പെടും.
ചോദ്യം: -
സ്വയം സദാ സന്തോഷത്തോടെയിരിക്കണമെങ്കില് ഏതൊരു യുക്തി സ്വീകരിക്കണം?
ഉത്തരം:-
സ്വയത്തെ സേവനത്തില് സദാ ബിസിയാക്കി വെയ്ക്കൂ എങ്കില് സദാ സന്തോഷം ഉണ്ടായിരിക്കും, സമ്പാദ്യം ഉണ്ടായിക്കൊണ്ടേയിരിക്കും. സേവനത്തിന്റെ സമയത്ത് വിശ്രമത്തിന്റെ ചിന്ത ഉണ്ടാകരുത്. എത്ര സേവനം ലഭിക്കുന്നുവൊ അത്രയും സന്തോഷം ഉണ്ടാകണം. സത്യസന്ധരായി സ്നേഹത്തോടെ സേവനം ചെയ്യൂ. സേവനത്തിനോടൊപ്പം മധുരതയുമുള്ളവരാകണം. ഒരു അവഗുണവും നിങ്ങള് കുട്ടികളില് ഉണ്ടാകരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ സമയം പൊയ്ക്കൊണ്ടിരിക്കുന്നു.
ഓം ശാന്തി. ഇതാരാണ് പറഞ്ഞത്? ബാബ കുട്ടികളോട് പറഞ്ഞു. ഇതാണ് പരിധിയില്ലാത്ത കാര്യം. മനുഷ്യന് വയസ്സാകുമ്പോള് മനസ്സിലാകുന്നു- വളരെ സമയം കഴിഞ്ഞു, ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ, എന്തെങ്കിലും നല്ല കാര്യങ്ങള് ചെയ്യണം എന്ന,് അതിനാല് വാനപ്രസ്ഥ അവസ്ഥയില് സത്സംഗത്തില് പോകുന്നു. മനസ്സിലാക്കുന്നു- ഗൃഹസ്ഥത്തില് വളരെയധികം ചെയ്തു, ഇനി കുറച്ച് നല്ല കാര്യം ചെയ്യാം എന്ന്. വാനപ്രസ്ഥത്തിന്റെ അര്ത്ഥം തന്നെ വികാരങ്ങളെ ഉപേക്ഷിക്കുക എന്നാണ്. കുടുംബവുമായുള്ള സംബന്ധത്തെ ഉപേക്ഷിക്കുക, അതിനാല് സത്സംഗത്തില് പോകുന്നു. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യമേയില്ല. ബാക്കി കുറച്ച് സമയമേയുള്ളു. ജന്മ ജന്മാന്തരങ്ങളിലെ പാപ ഭാരങ്ങള് ശിരസ്സിലുണ്ട്. ഈ സമയത്ത് തന്നെ ബാബയില് നിന്നും സമ്പത്തെടുക്കൂ. അവര് സന്യാസിമാരുടെയടുത്ത് പോകുന്നു, എന്നാല് യോഗം വെയ്ക്കുന്നതിന് അവര്ക്ക് ലക്ഷ്യമില്ല. ബാക്കി പാപങ്ങള് കുറയുന്നു. വലിയ പാപം വികാരങ്ങളുടേതാണ്. ജോലി ഉപേക്ഷിക്കുന്നു. ഇന്നത്തെക്കാലത്ത് തമോപ്രധാന അവസ്ഥയില് പോലും വികാരങ്ങളെ ഉപേക്ഷിക്കുന്നില്ല. 70-80 വയസ്സുള്ളവര് പോലും കുട്ടികള്ക്ക് ജന്മം കൊടുക്കുന്നു. ബാബ പറയുന്നു- ഇപ്പോള് ഈ രാവണരാജ്യം നശിക്കണം.സമയം കുറച്ചേയുള്ളൂ, അതിനാല് ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ, സ്വദര്ശന ചക്രം കറക്കി കൊണ്ടിരിക്കൂ. തിരികെ പോകാന് കുറച്ച് ദിനങ്ങളെയുള്ളൂ. ശിരസ്സില് പാപങ്ങളുടെ ഭാരം നിറയെയുണ്ട്, അതിനാല് എത്രത്തോളം സാധിക്കുന്നുവൊ സമയം കണ്ടെത്തി എന്നെ ഓര്മ്മിക്കൂ. ജോലിയെല്ലാം ചെയ്യണം കാരണം നിങ്ങള് കര്മ്മയോഗികളാണ്. 8 മണിക്കൂര് ഓര്മ്മയിലിരിക്കണം. അത് അവസാനം സംഭവിക്കും. വൃദ്ധരായ അമ്മമാര് മാത്രമാണ് ഓര്മ്മിക്കേണ്ടത് എന്ന് കരുതരുത്. അല്ല, സര്വ്വരുടെയും മൃത്യു ഇപ്പോള് സമീപത്താണ്. ഈ പഠിത്തം സര്വ്വര്ക്കും വേണ്ടിയുള്ളതാണ്. കൊച്ചു കുട്ടികള്ക്കും മനസ്സിലാക്കി കൊടുക്കണം. ഞാന് ആത്മാവാണ്, പരംധാമില് നിന്നും വന്നിരിക്കുന്നു. തീര്ത്തും സഹജമാണ്. ഗൃഹസ്ഥത്തെയും പാലിക്കണം. ഗൃഹസ്ഥത്തിലിരുന്ന് കൊണ്ടും പഠിത്തം പഠിക്കണം. പിന്നെ സേവനയുക്തരാകുമ്പോള് ബന്ധനം സ്വതവേ ഇല്ലാതാകും. വീട്ടുകാര് താനേ പറയും- നിങ്ങള് സേവനം ചെയ്തോളൂ, ഞങ്ങള് കുട്ടികളെ സംരക്ഷിക്കാം അല്ലെങ്കില് ജോലിക്കാരിയെ വെയ്ക്കാം. അങ്ങനെയാണെങ്കില് അതില് അവര്ക്കും നേട്ടമുണ്ട്. ഒരു വീട്ടില് 5-6 കുട്ടികളുണ്ട്, സ്ത്രീ സര്വ്വീസബിളാണ്, സേവനം ചെയ്യാന് ആഗ്രഹിക്കുന്നുവെങ്കില് കുട്ടികളെ സംരക്ഷിക്കാന് വേണ്ടി ജോലിക്കാരിയെ വെയ്ക്കാം. കാരണം അതില് സ്വയത്തിന്റെയും, മറ്റുള്ളവരുടെയും മംഗളം ഉണ്ട്. രണ്ട് പേര്ക്കും സേവനത്തില് മുഴുകാന് സാധിക്കും. സേവനത്തിന് പല വിധികളുണ്ട്. രാവിലെയും സന്ധ്യാ സമയത്തും സേവനം ചെയ്യാം. പകല് മാതാക്കളുടെ ക്ലാസ്സ് തീര്ച്ചയായും ഉണ്ടായിരിക്കണം. ബാബയുടെ കുട്ടികള് സേവനത്തിന്റെ സമയത്ത് ഉറങ്ങരുത്. ചില കുട്ടികള് യുക്തിയോടെ സമയം വെയ്ക്കുന്നു. പകല് ആരെങ്കിലും വരട്ടെയെന്ന് മനസ്സിലാക്കുന്നു. വ്യാപാരികളും ജോലിക്കാരും പകല് ഉറങ്ങാറില്ല. ഇവിടെ എത്രത്തോളം ബാബയുടെ യജ്ഞ സേവനം ചെയ്യുന്നുവൊ അത്രയും സമ്പാദ്യം തന്നെ സമ്പാദ്യമാണ്. വളരെ നേട്ടമുണ്ട്. മുഴുവന് ദിവസവും ജോലിയില് ബിസിയായിട്ടിരിക്കണം. പ്രദര്ശിനിയില് വളരെ ബിസിയാകുന്നു. പറയുന്നു- ബാബാ..പറഞ്ഞു കൊടുത്ത് തൊണ്ടയിടറുന്നു കാരണം പെട്ടെന്ന് വന്നാണ് സേവനം ചെയ്യുന്നത്. സദാ ഇങ്ങനെ സേവനം ചെയ്യുന്നവര്ക്ക് തൊണ്ടയുടെ പ്രശ്നം ഉണ്ടാകുകയില്ല. ശീലമാകുമ്പോള് പിന്നെ ക്ഷീണവുമുണ്ടാകില്ല. എല്ലാവരും ഒരേപോലെയുമല്ല. ചിലര് വളരെ സത്യസന്ധരായിരിക്കും, എത്ര സേവനം ലഭിച്ചാലും സന്തോഷമായിരിക്കും, കാരണം നല്ല രീതിയില് സേവനത്തില് മുഴുകുന്നവര്ക്ക് പ്രാപ്തിയും ലഭിക്കുന്നു. നിങ്ങള് വളരെ മധുരമാകണം, അവഗുണങ്ങളെ ഇല്ലാതാക്കണം. ശ്രീ കൃഷ്ണന്റെ മഹിമ പാടാറുണ്ട്- സര്വ്വഗുണ സമ്പന്നന്… ഇവിടെ എല്ലാവരിലും ആസൂരീയ ഗുണങ്ങളാണ്. ഒരു കുറവും ഉണ്ടാകരുത്, അങ്ങനെ മധുരമാകണം. സേവനം ചെയ്താലേ ഇങ്ങനെയാകുകയുള്ളൂ. എവിടെയും പോയി സേവനം ചെയ്യണം. രാവണന്റെ പിടിയില് നിന്നും സര്വ്വരെയും രക്ഷിക്കണം. ആദ്യം സ്വന്തം ജീവിതത്തെ ശ്രേഷ്ഠമാക്കണം. നമ്മള് ചെയ്തില്ലെങ്കില് നമുക്ക് നഷ്ടം ഉണ്ടാകും. ആദ്യം ഈ ആത്മീയ സേവനമാണ്. മറ്റുള്ളവരുടെ നന്മ ചെയ്യണം, നിരോഗി, ധനവാന്, ആയുസ്സുള്ളവരാക്കണം. മുഴുവന് ദിവസം ഇതേ ചിന്തയുണ്ടായിരിക്കണം. അങ്ങനെയുള്ള കുട്ടികള്ക്കേ ബാബയുടെ ഹൃദയത്തില് സ്ഥാനവും, സിംഹാസനസ്ഥരുമാകാന് സാധിക്കൂ. ആദ്യം ബാബയുടെ പരിചയം നല്കണം. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, ബാബയെ അറിയാമോ? പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത്? പരിചയം നല്കിയാലേ ബാബയോട് അവര്ക്ക് സ്നേഹം ഉണ്ടാകൂ. ബാബ പറയുന്നു- ഞാന് കല്പത്തിന്റെ സംഗമയുഗത്തില് വന്ന് നരകത്തെ സ്വര്ഗ്ഗമാക്കുന്നു. കൃഷ്ണന് ഇങ്ങനെ പറയാന് സാധിക്കില്ല. കൃഷ്ണന് സ്വര്ഗ്ഗത്തിലെ പ്രിന്സാണ്. രൂപം മാറിക്കൊണ്ടിരിക്കുന്നു. വൃക്ഷത്തിന്റെ ചിത്രം വെച്ച് പറഞ്ഞു കൊടുക്കണം, മുകളില് പതിത ലോകത്തില് ബ്രഹ്മാവ് നില്ക്കുന്നു. അദ്ദേഹം പതിതമാണ്, താഴെ തപസ്സ് ചെയ്തുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ വംശാവലികളുമുണ്ട്. പരമപിതാ പരമാത്മാവ് തന്നെ വന്ന് പതിതത്തില് നിന്നും പാവനമാക്കുന്നു. പതിതര് തന്നെ വീണ്ടും പാവനമാകുന്നു. കൃഷ്ണനെയും ശ്യാം സുന്ദര് എന്നു പറയുന്നു. പക്ഷെ അര്ത്ഥം മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും- ഇദ്ദേഹം പതിതമാണെന്ന്. യഥാര്ത്ഥ പേര് ബ്രഹ്മാവെന്നല്ല, ഏതു പോലെ നിങ്ങള് എല്ലാവരുടെയും പേര് മാറ്റിയിരുന്നു, അതേപോലെ ബാബ ഇദ്ദേഹത്തെയും ദത്തെടുത്തു. ഇല്ലായെങ്കില് ശിവബാബ ബ്രഹ്മാവിനെ എവിടെ നിന്ന് കൊണ്ടു വന്നു? പത്നിയല്ല. തീര്ച്ചയായും ദത്തെടുത്തു. ബാബ പറയുന്നു- എനിക്ക് ഇദ്ദേഹത്തില് തന്നെ പ്രവേശിക്കണം. പ്രജാപിതാവിന് മുകളിലിരിക്കാന് സാധിക്കില്ല, ഇവിടെ വേണം. ആദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം. ഞാന് സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഗോശാല എന്ന പേര് ഉള്ളത് കാരണം കാളയെയും പശുക്കളെയും കാണിക്കുന്നു. ഇപ്പോള് പശുവിന് ജ്ഞാനം നല്കിയോ അതോ പശുവിനെ മേയ്ച്ചോ എന്ന് എഴുതിയിട്ടില്ല. ചിത്രത്തില് കൃഷ്ണനെ പശുക്കളെ മേയ്ക്കുന്നവനായി കാണിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള് മറ്റു ധര്മ്മങ്ങളില് ഇല്ല. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തില് അടങ്ങിയിട്ടുള്ളതാണ്. ഇപ്പോള് കുട്ടികളാകുന്ന നിങ്ങള്ക്കറിയാം പഴയ ലോകത്തിന്റെ വിനാശവും, പുതിയ ലോകത്തിന്റെ സ്ഥാപനയും നടന്നു കൊണ്ടിരിക്കുന്നു. ബാബ പറയുന്നു- ഈ സൃഷ്ടി ചക്രത്തെ മനസ്സിലാക്കുന്നതിലൂടെ തന്നെയാണ് നിങ്ങള് ഭാവിയിലെ പ്രിന്സ് പ്രിന്സസ് ആകുന്നത്. അമരലോകത്തില് ഉയര്ന്ന പദവിയും പ്രാപ്തമാക്കും. നിങ്ങള് എന്തെല്ലാം പഠിക്കുന്നുവൊ- ഭാവിയിലേക്ക് പുതിയ ലോകത്തേയ്ക്ക് വേണ്ടിയാണ്. നിങ്ങള് ഈ പഴയ ശരീരം ഉപേക്ഷിച്ച് ധനവാന്റെ വീട്ടില് ജന്മമെടുക്കും. ആദ്യം കുട്ടിയായിരിക്കും, വലുതായി ഫസ്റ്റ് ക്ലാസ് കൊട്ടാരം ഉണ്ടാക്കും. തതത്വം. ശിവബാബ പറയുന്നു- ഈ മമ്മാ ബാബ നല്ല രീതിയില് പഠിക്കുന്നു, നിങ്ങളും പഠിക്കൂെ എങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കും. രാത്രിയില് ഉണരൂ, വിചാര സാഗര മഥനം ചെയ്യൂ എങ്കില് സന്തോഷം ഉണ്ടാകും. ആ സമയത്ത് തന്നെയാണ് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കുന്നത്. പകല് ജോലിയുടെയൊക്കെ ബന്ധനമുണ്ടാകും. രാത്രി യാതൊരു ബന്ധനവുമില്ല. രാത്രി ബാബയുടെ ഓര്മ്മയില് ഉറങ്ങുകയാണെങ്കില് രാവിലെ ബാബ വന്ന് കട്ടില് കുലുക്കും. അങ്ങനെയും നിറയെ പേര് അനുഭവം എഴുതാറുണ്ട്. ധൈര്യമുള്ള കുട്ടികള്ക്ക് തീര്ച്ചയായും ബാബയുടെ സഹായമുണ്ട്. സ്വയത്തിന്റെ മേല് വളരെ ശ്രദ്ധ വെയ്ക്കൂ. സന്യാസിമാരുടെ ധര്മ്മം വേറെയാണ്. ഒരു ധര്മ്മത്തില് എത്ര സംഖ്യയുണ്ടോ അത്രയും പേരേ വരുകയുള്ളു. മറ്റ് ധര്മ്മങ്ങളില് മാറി പോയവര് വീണ്ടും തന്റെ ധര്മ്മത്തില് വരും. സന്യാസ ധര്മ്മത്തില് ഒന്നോ രണ്ടോ കോടി അഭിനേതാക്കള് ഉണ്ടെങ്കില്, അത്രയും തന്നെ വീണ്ടും ഉണ്ടാകും. ഈ ഡ്രാമ വളരെ കൃത്യമായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഓരോരുത്തരും ഓരോ ധര്മ്മത്തിലേക്ക് മാറി പോയി. അവര് എല്ലാവരും അവരവരുടെ ധര്മ്മത്തിലേക്ക് പോകും. ഈ ജ്ഞാനം ബുദ്ധിയില് ഉണ്ടായിരിക്കണം.
ഇപ്പോള് നമ്മള് പറയുന്നു ഞാന് ആത്മാവാണ്, ശിവബാബയുടെ സന്താനമാണ്. ഈ മുഴുവന് വിശ്വവും എന്റേതാണ്. നമ്മള് രചയിതാവായ ശിവബാബയുടെ മക്കളായി തീര്ന്നു. നാം വിശ്വത്തിന്റെ അധികാരിയാണ്. ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം എങ്കില് അളവറ്റ സന്തോഷം ഉണ്ടായിരിക്കും. മറ്റുള്ളവര്ക്കും സന്തോഷം നല്കണം, മാര്ഗ്ഗം പറഞ്ഞു കൊടുക്കണം. ദയാമനസ്കരാകണം. സ്വന്തം ഗ്രാമത്തിന്റെ സേവനം ചെയ്യണം. സര്വ്വരെയും ക്ഷണിക്കണം, ബാബയുടെ പരിചയം നല്കണം. കൂടുതല് മനസ്സിലാക്കാന് ആഗ്രഹിക്കുന്നുവെങ്കില് പറയൂ- ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നുവെന്നത് മനസ്സിലാക്കിത്തരാം എന്ന്. സേവനം നിറയെയുണ്ട്. എന്നാല് നല്ല നല്ല കുട്ടികള്ക്ക് പോലും ഇടയ്ക്കിടയ്ക്ക് ഗ്രഹപിഴ വരുന്നു, മനസ്സിലാക്കി കൊടുക്കാന് താല്പര്യം കാണുന്നില്ല. അല്ലായെങ്കില് ബാബയ്ക്ക് എഴുതണം- ബാബാ സേവനം ചെയ്തു, ഇന്ന ഫലം ലഭിച്ചു, ഇങ്ങനെ ഇങ്ങനെ മനസ്സിലാക്കി കൊടുത്തു. അപ്പോള് ബാബയും സന്തോഷിക്കും. ബാബ മനസ്സിലാക്കും ഇവര്ക്ക് സേവനത്തിന്റെ താല്പര്യമുണ്ടെന്ന്. ഇടയ്ക്ക് ക്ഷേത്രങ്ങളില്, ഇടയ്ക്ക് ശ്മശാനത്തില്, ഇടയ്ക്ക് പള്ളികളില് പോകണം. ചോദിക്കണം- ഗോഡ് ഫാദറുമായി നിങ്ങള്ക്ക് എന്തു സംബന്ധമാണുള്ളത്? ബാബ അച്ഛനാണെങ്കില്, നമ്മള് മക്കളാണെന്ന് മുഖത്തിലൂടെ പറയണം. സ്വര്ഗ്ഗം സ്ഥാപിക്കുന്ന ബാബയാണ് പറയുന്നത് അപ്പോള് തീര്ച്ചയായും സ്വര്ഗ്ഗം രചിക്കും. എത്ര സഹജമാണ്. ഇനിയുള്ള സമയത്ത് നിറയെ ആപത്ത് വരും. മനുഷ്യര്ക്ക് വൈരാഗ്യം ഉണ്ടാകും. ശ്മശാനത്തില് മനുഷ്യര്ക്ക് വൈരാഗ്യം വരുന്നു. ലോകത്തിന്റെ സ്ഥിതി അതായി മാറും. ഇതിനേക്കാള് നല്ലതല്ലേ ഭഗവാനെ ലഭിക്കുന്നതിനുള്ള മാര്ഗ്ഗം കണ്ടുപിടിക്കുക എന്നത്. പിന്നെ ഈ ബന്ധനങ്ങളില് നിന്നും മുക്തമാകുന്നതിനുള്ള മാര്ഗ്ഗം ഗുരുക്കന്മാരോട് ചോദിക്കുന്നു.
നിങ്ങള് തന്റെ കുട്ടികളെയും പാലിക്കണം, സേവനവും ചെയ്യണം. മമ്മാ ബാബയ്ക്ക് നോക്കൂ എത്ര കുട്ടികളാണ്. അത് പരിധിയുള്ള കുടുംബം, ഈ ബാബ പരിധിയില്ലാത്ത അധികാരിയാണ്. പരിധിയില്ലാത്ത സഹോദരി സഹോദരന്മാര്ക്ക് മനസ്സിലാക്കി തരുന്നു. ഇത് എല്ലാവരുടെയും അന്തിമ ജന്മമാണ്. ബാബ വജ്ര സമാനമാക്കാനാണ് വന്നിരിക്കുന്നത്. പിന്നെ നിങ്ങള് കക്കകള്ക്ക് പിന്നാലെ എന്തിനു പോകുന്നു? രാവിലെയും, സന്ധ്യയ്ക്കും വജ്ര സമാനമാകുന്നതിനുള്ള സേവനം ചെയ്യൂ. പകല് പണത്തിനുള്ള ജോലി ചെയ്യൂ. സേവനം ചെയ്യുന്ന കുട്ടികള്ക്ക് അടിക്കടി ബുദ്ധിയില് ബാബയുടെ ഓര്മ്മ വന്നു കൊണ്ടിരിക്കും, അത് അഭ്യാസമായി തീരും. ആരുടെയടുത്താണൊ ജോലി ചെയ്യുന്നത്, അവര്ക്കും ലക്ഷ്യം നല്കണം. പക്ഷെ വരുന്നത് കോടിയില് ചിലരാണ്. ഇന്നല്ലെങ്കില് നാളെ ഓര്മ്മിക്കും- ഇന്ന കൂട്ടുകാരന് എന്നോട് ഈ കാര്യം പറഞ്ഞിരുന്നുവെന്ന്. ഉയര്ന്ന പദവി നേടണമെങ്കില് ധൈര്യം വേണം. ഭാരതത്തിന്റെ സഹജയോഗവും ജ്ഞാനവും പ്രശസ്തമാണ്. എന്നാല് എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നറിയുന്നില്ല. ഈ ഉത്സവങ്ങളെല്ലാം സംഗമയുഗത്തിലേതാണ്. സത്യയുഗത്തില് രാജധാനിയാണ്. ചരിത്രം മുഴുവന് സംഗമയുഗത്തിന്റേതാണ്. സത്യയുഗത്തിലെ ദേവതമാര്ക്ക് രാജ്യ പദവി എവിടെ നിന്ന് ലഭിച്ചു, ഇതും ഇപ്പോഴാണ് നമ്മള് മനസ്സിലാക്കുന്നത്. നിങ്ങള്ക്കറിയാം നമ്മള് തന്നെയാണ് രാജ്യം നേടുന്നതും നഷ്ടപ്പെടുത്തുന്നതും, ആര് എത്രത്തോളം സേവനം ചെയ്യുന്നുവൊ അതിനനുസരിച്ചാണ്. ഇപ്പോള് പ്രദര്ശനിയുടെ സേവനം വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഗ്രാമ ഗ്രാമങ്ങളില് പ്രൊജക്ടര് ഷോ ഉണ്ടാകും. ഈ സേവനം വളരെ വിസ്താരം പ്രാപ്തമാക്കും. കുട്ടികളും അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കും. പിന്നെ ഈ ഭക്തി മാര്ഗ്ഗത്തിന് യാതൊരു മൂല്യവുമുണ്ടാകില്ല. ഇത് ഡ്രാമയിലുണ്ടായിരുന്നു. ഇത് എന്ത് കൊണ്ട് സംഭവിച്ചു എന്നല്ല. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കില് ഇങ്ങനെ സംഭവിച്ചേനേ- ഇത് പോലും പറയാന് സാധിക്കില്ല. കഴിഞ്ഞു പോയതെല്ലാം നല്ലതിനായിരുന്നു, ഇനി ശ്രദ്ധിക്കണം. മായ ഒരു വികര്മ്മവും ചെയ്യിക്കരുത്. മനസ്സില് കൊടുങ്കാറ്റ് വരും, എന്നാല് കര്മ്മേന്ദ്രിയങ്ങളിലൂടെ യാതൊരു വികര്മ്മവും ചെയ്യരുത്. വ്യര്ത്ഥ സങ്കല്പങ്ങള് വളരെയധികം വരും, എന്നാലും പുരുഷാര്ത്ഥം ചെയ്ത് ശിവബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. നിരാശരാകരുത്. ചില കുട്ടികള് എഴുതുന്നു- ബാബാ 15-20 വര്ഷമായി രോഗം കാരണം പവിത്രമായി ജീവിക്കുന്നു, എന്നാലും മനസ്സ് വളരെ മോശമാണ്. ബാബ എഴുതുന്നു- കൊടുങ്കാറ്റ് വളരെയധികം വരും, മായ ശല്യപ്പെടുത്തും, എന്നാലും വികാരത്തില് പോകരുത്. ഇത് നിങ്ങളുടെ തന്നെ വികര്മ്മങ്ങളുടെ കര്മ്മ കണക്കാണ്. യോഗബലത്തിലൂടെ മാത്രമേ ഇല്ലാതാകൂ, ഭയക്കരുത്. മായ വളരെ ശക്തിശാലിയാണ്. ആരെയും വെറുതെ വിടുന്നില്ല. സേവനം വളരെയധികം ഉണ്ട്, എത്ര വേണമെങ്കിലും ചെയ്യാം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പകല് ശരിരനിര്വാഹാര്ത്ഥം കര്മ്മവും, രാവിലെയും വൈകുന്നേരവും ജീവിതത്തെ വജ്ര സമാനമാക്കുന്നതിന് തീര്ച്ചയായും ആത്മീയ സേവനവും ചെയ്യണം. സര്വ്വരെയും രാവണന്റെ പിടിയില് നിന്നും മോചിപ്പിക്കണം.
2) മായ ഒരു വികര്മ്മവും ചെയ്യിക്കാതിരിക്കുന്നതിന് വളരെ വളരെ ശ്രദ്ധിക്കണം. കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരിക്കലും ഒരു വികര്മ്മവും ചെയ്യരുത്. ആസൂരീയ അവഗുണങ്ങളെ ഇല്ലാതാക്കണം.
വരദാനം:-
തപസ്യയുടെ ചാര്ട്ടില് തനിക്ക് സര്ട്ടിഫിക്കേറ്റ് നല്കുന്നവര് ധാരാളമുണ്ട് എന്നാല് സര്വ്വരുടെയും സന്തുഷ്ടതയുടെ സര്ട്ടിഫിക്കേറ്റ് അപ്പോഴാണ് ലഭിക്കുക എപ്പോഴാണോ ഹൃദയത്തിന്റെ തപസ്യ ഉണ്ടാകുന്നത്, സര്വ്വരെ പ്രതിയും ഹൃദയത്തിന്റെ സ്നേഹമുണ്ടാകുന്നത്, നിമിത്ത ഭാവവും ശുഭ ഭാവവുമുണ്ടാകുന്നത്. ഇങ്ങനെയുള്ള കുട്ടികള് സര്വ്വരുടെയും ആശീര്വ്വാദത്തിന് അധികാരിയായി തീരുന്നു. ഏറ്റവും കുറഞ്ഞത് 95 ശതമാനം ആത്മാക്കളും സന്തുഷ്ടതയുടെ സര്ട്ടിഫിക്കറ്റ് നല്കണം, എല്ലാവരുടെയും വായിലൂടെ വരണം അതെ ഇവര് നമ്പര്വണ്ണാണ്, ഇങ്ങനെ എല്ലാവരുടെയും ഹൃദയത്തില് നിന്നുള്ള ആശീര്വ്വാദങ്ങളുടെ സര്ട്ടിഫിക്കേറ്റ് പ്രാപ്തമാക്കുന്നവര് തന്നെയാണ് ബാബയ്ക്ക് സമാനമാകുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!