29 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

28 June 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങള്ക്ക് ആരോടും തന്നെ കൂടുതല് വാഗ്വാദം ചെയ്യേണ്ടതില്ല, കേവലം ബാബയുടെ പരിചയം സര്വ്വര്ക്കും നല്കൂ.

ചോദ്യം: -

പരിധിയില്ലാത്ത അച്ഛന് ഒന്നാനമ്മയുടെ കുട്ടികളുണ്ട് അതുപോല തന്നെ രണ്ടാനമ്മയുടെ കുട്ടികളുമുണ്ട്, ഒന്നാനമ്മയുടെ കുട്ടികള് ആരാണ്?

ഉത്തരം:-

ബാബയുടെ ശ്രീമതമനുസരിച്ച് നടക്കുന്നവര്, പവിത്രതയുടെ രാഖി ഉറപ്പായി കെട്ടിയിട്ടുള്ളവര്, ഞങ്ങള് പരിധിയില്ലാത്ത ആസ്തി എടുത്തുകൊണ്ടിരിക്കും എന്ന് നിശ്ചയബുദ്ധിയുള്ള കുട്ടികള് ഒന്നാനമ്മയുടെ കുട്ടികളാണ്. രണ്ടാനമ്മയുടെ കുട്ടികള് മന്മത്തനുസരിച്ച് നടക്കുന്നു, ചിലപ്പോള് നിശ്ചയം, ചിലപ്പോള് സംശയം, പ്രതിജ്ഞ എടുത്തിട്ട് പോലും ഉപേക്ഷിക്കുന്നു. ബാബയുടെ ഓരോ കാര്യത്തേയും അംഗീകരിക്കുക എന്നത് ഒന്നാനമ്മയുടെ കുട്ടികളുടെ കര്ത്തവ്യമാണ്. ബാബ ആദ്യത്തെ നിര്ദ്ദേശം നല്കുന്നു- മധുരമായ കുട്ടികളെ, ഇപ്പോള് പ്രതിജ്ഞയുടെ സത്യമായ രാഖി കെട്ടൂ, വികാരത്തിന്റെ ഭാവനയെ സമാപ്തമാക്കു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ പ്രിയതമകളേ ഉണരൂ.

ഓം ശാന്തി. കുട്ടികള്ക്ക് ഗീതത്തിന്റെ അര്ത്ഥം മനസിലായി. പുതിയ സൃഷ്ടി, പുതിയ യുഗവും പഴയ സൃഷ്ടി, പഴയ യുഗവും. പഴയ സൃഷ്ടിക്ക് ശേഷം പുതിയ സൃഷ്ടി വരുന്നു. പരമപിതാ പരമാത്മാവാണ് പുതിയ സൃഷ്ടി രചിക്കുന്നത്. ആ പരമാത്മാവിനെ ഈശ്വരനെന്നോ, പ്രഭു എന്നോ വിളിക്കാം എന്നാല്തീര്ച്ചയായും പേര് പറയണം. പ്രഭു എന്ന് മാത്രം പറഞ്ഞാല് ആരോട് യോഗം വെയ്ക്കും, ആരെ ഓര്മ്മിക്കും? പ്രഭുവിന് നാമ, രൂപ, ദേശ, കാലങ്ങളൊന്നും ഇല്ലെന്ന് മനുഷ്യര് പറയുന്നു. അല്ലയോ കുട്ടികളേ, ബാബയുടെ ശിവനെന്ന നാമം ഭാരതത്തില് പ്രശസ്തമാണ്, ബാബയുടേതാണ് ശിവരാത്രി ആഘോഷിക്കുന്നത്, ശിവനെ അച്ഛന് എന്ന് വിളിക്കുന്നു. ബാബയുടെ പരിചയം ഉണ്ടെങ്കിലേ ബാബയോട് ബുദ്ധിയോഗം വയ്ക്കാന് സാധിക്കൂ. ആരോടെങ്കിലും കൂടുതല് വാഗ്വാദം ചെയ്യുന്നത് പ്രയോജനമില്ലാത്ത കാര്യമാണ്. ഏറ്റവും ആദ്യം പരിധിയില്ലാത്ത ബാബയുടെ പരിചയം നല്കണം. ബാബ മനുഷ്യസൃഷ്ടി എങ്ങനെ, എപ്പോള്, എങ്ങനെയുള്ളതാണ് രചിക്കുന്നത്. ലൗകീക അച്ഛനെയാണെങ്കില് സത്യയുഗം മുതല് കലിയുഗ അന്ത്യംവരെ ലഭിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും പാരലൗകീക പിതാവിനെ ഓര്മ്മിക്കുന്നു. ബാബ പരംധാമത്തില് വസിക്കുന്ന പിതാവാണ്. പരംധാമം സ്വര്ഗ്ഗമാണെന്ന് ഒരിക്കലും കരുതരുത്. സത്യയുഗം ഇവിടുത്തെ ധാമമാണ്. പരമപിതാ പരമാത്മാവും ആത്മാക്കളും നിവസിക്കുന്ന ഇടമാണ് പരംധാമം. സര്വ്വ ആത്മാക്കളുടെയും അച്ഛന് സ്വര്ഗത്തിന്റെ രചയിതാവാണെങ്കില് പിന്നെ എന്തുകൊണ്ട് കുട്ടികള്ക്ക് സ്വര്ഗത്തിന്റെ രാജ്യാധികാരം ഇല്ല. അതെ, സ്വര്ഗത്തിന്റെ ചക്രവര്ത്തി പദവി തീര്ച്ചയായും ഏതോ സമയത്ത് ഉണ്ടായിരുന്നു. പുതിയ ലോകം, പുതിയ യുഗം ഉണ്ടായിരുന്നു. ഇപ്പോള് പഴയ ലോകം, പഴയ യുഗമാണ്. ബാബ സ്വര്ഗം രചിച്ചിരുന്നു, ഇപ്പോള് നരകമായിരിക്കുകയാണ്. നരകം ആരാണ് ഉണ്ടാക്കിയത്, എപ്പോള് ഉണ്ടാക്കി? മായാ രാവണനാണോ നരകം ഉണ്ടാക്കിയത്? ഭാരതവാസികള്ക്ക് ഈ ജ്ഞാനം കൊടുക്കാന് വളരെ സഹജമാണ്. കാരണം ഭാരതവാസികളാണ് രാവണനെ കത്തിക്കുന്നത്, അര്ത്ഥം മാത്രം മനസ്സിലാക്കുന്നില്ല. ഭക്തരെല്ലാവരും ഭഗവാനെ ഓര്മ്മിക്കുന്നു എന്നാല് ഭഗവാനെകുറിച്ച് അറിയാത്തതുകാരണം ഭഗവാന് സര്വ്വവ്യാപിയാണെന്ന് പറയുന്നു. നാമ രൂപത്തില് നിന്ന് വേറിട്ടതാണ്, അന്ത്യമില്ലാത്തതാണെന്ന് പറയുന്നു. ഭഗവാന്റെ അന്ത്യം കണ്ടെത്താന് സാധിക്കില്ല എന്ന് കരുതി എല്ലാ മനുഷ്യരും പ്രതീക്ഷ ഇല്ലാത്തവരും തണുത്തമട്ടുള്ളവരായി. ഇങ്ങനെ തണുത്തവരാകുക തന്നെ വേണം കാരണം എങ്കിലേ ബാബ വരേണ്ട, സ്വര്ഗം രചിക്കേണ്ട സമയം വരൂ. ഇപ്പോള് ബാബ പറയുന്നു: ഞാന് വീണ്ടും വന്നിരിക്കുന്നു. ഭക്തര്ക്ക് ഭഗവാനില് നിന്ന് തീര്ച്ചയായും ഫലം ലഭിക്കും. ഭഗവാന് ഇവിടെ വന്ന് തന്നെ ഫലം നല്കണം കാരണം എല്ലാവരും പതീതരാണ്. അവിടെ പതിതര്ക്ക് പോകുവാന് സാധിക്കില്ല അതുകൊണ്ട് എനിക്ക് വരേണ്ടിവരുന്നു. എന്നെ ആഹ്വാനം ചെയ്യുന്നു. ഭക്തര്ക്ക് ഭഗവാനെ വേണം. ഭഗവാനില് നിന്ന് എന്ത് ലഭിക്കും? മുക്തി ജീവന്മുക്തി. സര്വ്വര്ക്കും നല്കില്ല, ആരാണോ പരിശ്രമിക്കുന്നത് അവര്ക്ക് നല്കും. ഇത്രയും കോടികണക്കിന് ആത്മാക്കള് എന്താ ആസ്തി നേടുമോ? ആരെങ്കിലും വരുകയാണെങ്കില് പറയൂ: ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, ഞങ്ങള് അനുഭവികളാണ്. നമ്മള്ക്കിപ്പോള് ഭഗവാനെ അന്വേഷിച്ച് കണ്ടെത്താന് സാധിക്കില്ല. ഭഗവാന് തന്റേതായ സമയത്ത് വരണം. ഞങ്ങളും മുമ്പ് ഒരുപാട് പ്രയത്നിച്ചു എന്നാല് ലഭിച്ചില്ല. ജപ-തപം, തീര്ത്ഥാടനം തുടങ്ങിയവ ചെയ്തു, ഒരുപാട് അന്വേഷിച്ചു എന്നാല് ലഭിച്ചില്ല.

ഭഗവാന് തന്റേതായ സമയത്ത് പരംധാമത്തില് നിന്ന് വരണം. ആദി സനാതന ദേവീ ദേവതകള്ക്ക് 84 ജന്മങ്ങള് എടുക്കേണ്ടിവരുന്നു. 5 വര്ണ്ണങ്ങള് പ്രശസ്തമാണ്. ഇപ്പോള് ശൂദ്ര വര്ണ്ണം, അതിന് ശേഷം ബ്രാഹ്മണവര്ണ്ണം. വര്ണ്ണങ്ങളെ കുറിച്ചും നല്ല രീതിയില് മനസ്സിലാക്കികൊടുക്കണം. വിരാട രൂപത്തിലും

വര്ണ്ണങ്ങളുണ്ട്. ബ്രാഹ്മണരുടെയും വര്ണ്ണമുണ്ട്, അവര്ക്കറിയില്ല. അതുകൊണ്ട് ആദ്യമാദ്യം ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെന്നും ഞങ്ങള് ബ്രാഹ്മാകുമാര് കുമാരികളാണെന്നുമുള്ള പരിചയം നല്കണം. ബാബ വന്ന് ബ്രാഹ്മണരെ രചിക്കുമ്പോള് നാം ദേവതകളാകുന്നു. പ്രജാപിതാ ബ്രഹ്മാവെന്ന പേരുണ്ട്. ബ്രഹ്മാവിന്റെ വായിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ബ്രഹ്മാവിന്റെ അച്ഛനാണ് ശിവബാബ. അപ്പോള് ഇത് ഈശ്വരന്റെ കുലമാണ്. കൃപലാനി കുലം, വാസ്വാനി കുലം ഉള്ളപോലെ ഇപ്പോള് നിങ്ങളുടേത് ഈശ്വരീയ കുലമാണ്. നിങ്ങള് ബാബയുടെ സന്താനങ്ങളാണ്. നിങ്ങള് പവിത്രതയുടെ പ്രതിജ്ഞ എടുത്തിട്ടുള്ള സത്യമായ ബ്രാഹ്മണരാണ്. എല്ലാവരും കുട്ടികളാണ് എന്നാല് അതില് ചിലര് ഒന്നാനമ്മയുടെ കുട്ടികളാണ്. ചിലര് രണ്ടാനമ്മയുടെ കുട്ടികളാണ്. പവിത്രതയുടെ രാഖി കെട്ടിയിട്ടുള്ളവരാണ് ഒന്നാനമ്മയുടെ കുട്ടികള്. രാഖി കെട്ടുന്ന ആഘോഷമുണ്ടല്ലോ, എല്ലാം ഈ സംഗമയുഗത്തിലെ കാര്യങ്ങളാണ്. ദസറയും സംഗമയുഗത്തിലെയാണ്. വിനാശത്തിന് ശേഷം ഉടന് ദീപാവലി വരുന്നു, സര്വ്വരുടേയും ജ്യോതി തെളിയുന്നു. കലിയുഗത്തില് എല്ലാവരുടേയും ജ്യോതി അണഞ്ഞിരിക്കുന്നു.

ബാബയെ തോണിക്കാരന്, പൂന്തോട്ടക്കാരന് എന്നും വിളിക്കുന്നു. ബ്രഹ്മാ, വിഷ്ണു, ശങ്കരനെ തോണിക്കാരന്, പൂന്തോട്ടക്കാരന് എന്നു വിളിക്കില്ല. ബാബ വന്ന് തന്റെ പൂന്തോട്ടത്തില് തന്റെ കുട്ടികളെ കാണുന്നു. അതില് ചിലര് റോസാ പുഷ്പമാണ്, ചിലര് ചെമ്പകമാണ്, ചിലര് ലില്ലി പുഷ്പമാണ്. ഓരോരുത്തരിലും ജ്ഞാനത്തിന്റെ സുഗന്ധമുണ്ട്. നിങ്ങള് ഇപ്പോള് മുള്ളില് നിന്നും പുഷ്പമാകുന്നു. ഇത് മുള്ക്കാടാണ്. എത്ര വഴക്ക്, കൊള്ളയും കൊലയുമൊക്കെയാണ് കാരണം സര്വ്വരും നാസ്തികരാണ്, അനാഥരാണ്. അവര്ക്ക് മതം നല്കി നാഥന്റേതാക്കന് നാഥനില്ല. നാഥനെ ആര്ക്കും അറിയില്ല. അപ്പോള് നാഥന് തീര്ച്ചയായും വരേണ്ടി വരുമല്ലോ. അതുകൊണ്ട് ബാബ വന്ന് സനാഥരാക്കുന്നു. ഒരു ധര്മ്മം, ഒരു രാജ്യമാകണം, പവിത്രതയുമുണ്ടാകണം എന്ന് മനുഷ്യര് ആഗ്രഹിക്കുന്നു. സത്യയുഗത്തില് ഒരു ധര്മ്മമായിരുന്നില്ലേ. ഇപ്പോള് ദുഃഖധാമമാണ്. നിങ്ങള് ഇപ്പോള് ബ്രാഹ്മണവര്ണ്ണത്തിലേക്ക് മാറിയിരിക്കുന്നു. ശേഷം ദേവതാ വര്ണ്ണത്തിലേക്ക് പോകും. പിന്നീട് ഈ പതീത സൃഷ്ടിയിലേക്ക് വരില്ല. ഭാരതം ഏറ്റവും ഉയര്ന്ന ഖണ്ഡമാണ്. അഥവാ ഗീത വായിക്കുന്നില്ലായെങ്കില് ഇതിനെ ഭാരതം എന്ന് ആര് വിളിക്കും. ശിവന്റെ ക്ഷേത്രത്തില് പോകാറില്ലേ. അത് പരിധിയില്ലാത്ത അച്ഛന്റെ ക്ഷേത്രമാണ് കാരണം ബാബ സദ്ഗതി ദാതാവാണ്. അനാഥരെ വന്ന് സനാഥരാക്കുന്നു. ഇക്കാര്യം ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിതരാന് സാധിക്കില്ല. അതെല്ലാം ഭക്തി പഠിപ്പിക്കുന്നവരാണ്. അവിടെ ജ്ഞാനത്തിന്റെ കാര്യമില്ല. ജ്ഞാനസാഗരന് സദ്ഗതി ദാതാവ് ഒന്നുമാത്രമാണ്. മനുഷ്യര്ക്ക് ഒരിക്കലും സദ്ഗതി നല്കുവാന്, ഗുരുവാകാന് സാധിക്കില്ല. എന്തെങ്കിലും കല പഠിപ്പിക്കുന്നവരെയും ഗുരുവെന്ന് പറയുന്നു. എന്നാല് ആ ഗുരുവിന് മുഴുവന് സൃഷ്ടിയുടെയും സദ്ഗതി ചെയ്യാന് സാധിക്കില്ല. ഞങ്ങള്ക്ക് സന്ന്യാസിമാരില് നിന്നൊക്കെ ശാന്തി ലഭിക്കുന്നു എന്ന് പറയുന്നു എന്നാല് അല്പകാലത്തേക്കാണ്. സന്ന്യാസിമാര് പറയുന്നു: സ്വര്ഗത്തിലെ സുഖം കാക്ക കാഷ്ട സമാനമാണ്. എന്നാല് സന്ന്യാസിമാരിലൂടെ ലഭിക്കുന്ന ശാന്തിയും കാക്ക കാഷ്ട സമാനമാണ്. മുക്തി നല്കാറില്ലല്ലോ. മുക്തി, ജീവന് മുക്തി ദാതാവ് ഒരേ ഒരു ബാബയാണ്. ശ്രീകൃഷ്ണനോട് എല്ലാവര്ക്കും വളരെ സ്നേഹം ഉണ്ട് എന്നാല് ശ്രീകൃഷ്ണനെ പൂര്ണ്ണമായും അറിയുന്നില്ല. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു, സത്യയുഗത്തില് കൃഷ്ണപുരി ആയിരുന്നു. ഇപ്പോള് കംസപുരിയായിരിക്കുന്നു. ഇപ്പോള് ബാബ വീണ്ടും വന്ന് കൃഷ്ണപുരി ഉണ്ടാക്കുന്നു. പിന്നെ പകുതി കല്പത്തിന് ശേഷം രാവണ രാജ്യം, നരകമുണ്ടാകുന്നു. പകുതി കല്പം സുഖം, പകുതി കല്പം ദുഃഖം. സുഖത്തിന്റെ സമയമാണ് കൂടുതല്, സുഖ ദുഃഖത്തിന്റെ കളി നടന്നുകൊണ്ടിരിക്കുന്നു.

ഇതിനെ സൃഷ്ടിചക്രമെന്ന് പറയുന്നു അഥവാ ജയ പരാജയത്തിന്റെ കളിയെന്ന് പറയുന്നു. ഞങ്ങള് മോക്ഷം നേടുമെന്ന് സന്ന്യാസികള് കരുതുന്നു എന്നാല് മോക്ഷം നേടാന് ആര്ക്കും സാധിക്കില്ല. ഈ രഹസ്യത്തെ ആര്ക്കും അറിയില്ല. മുക്തി, ജീവന് മുക്തി ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല.

നിങ്ങള് നിങ്ങളുടെ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയല്ലേ! ഇവിടെ നോക്കൂ ദുഃഖം തന്നെ ദുഃഖമാണ്.

ഇപ്പോള് നാം ബാബയുടെ സഹായത്താല് സ്വര്ഗമുണ്ടാക്കി കൊണ്ടിരിക്കുന്നു, ശേഷം നാം അധികാരിയായി രാജ്യം ഭരിക്കും. ബാക്കി എല്ലാവരേയും മുക്തിധാമത്തിലേക്ക് അയക്കും. അവര് പിന്നെ തങ്ങളുടെ സമയത്ത് വരും. അവരും ഇറങ്ങുമ്പോള് ആദ്യം സുഖത്തിലേക്ക് വരും പിന്നെ ദു:ഖത്തിലേക്ക് വരും. ഭക്തീമാര്ഗത്തില് ജപ-തപം, മാല ജപിക്കുക തുടങ്ങിയവ ചെയ്യാറുണ്ടല്ലോ. ഒന്നിനെ മാത്രം ഓര്മ്മിക്കണം എന്ന് പറയാറുണ്ട്. ഇവിടെ ദേഹാഭിമാനത്തെ ഉപേക്ഷിക്കണം എന്നാല് ചിലര് ഉപേക്ഷിക്കാറില്ല. ഇപ്പോള് എല്ലാവര്ക്കും തിരിച്ച് മടങ്ങണം എന്ന് ബാബ പറയുന്നു. ബാബ കുട്ടികളോടാണ് സംസാരിക്കുന്നത്. കുട്ടികളില് ചിലര് ഒന്നാനമ്മയുടെ കുട്ടികളാണ്, ചിലര് രണ്ടാനമ്മയുടെ കുട്ടികളാണ്. പവിത്രതയുടെ രാഖി കെട്ടാത്തവരാണ് രണ്ടാനമ്മയുടെ കുട്ടികള്. ഞങ്ങള് ആസ്തി എടുത്തിട്ടേ വിടൂ എന്ന് നിശ്ചയമുള്ളവര് ഒന്നാനമ്മയുടെ കുട്ടികളാണ്. ബാക്കി ചിലരൊക്കെ തോറ്റുപോകുന്നു. പാകമായവരും പാകമാകാത്തവരും സംഖ്യാക്രമത്തിലാണ്. പക്വമായവര് ഭാര്യ, കുട്ടികള് തുടങ്ങി സര്വ്വരേയും കൂട്ടികൊണ്ടു വരും, തനിക്ക് സമാനമാക്കും. ഹംസത്തിനും കൊക്കിനും ഒന്നിച്ചിരിക്കാന് സാധിക്കില്ല. ബാബയുടെമേല് വളരെ ഉത്തരവാദിത്ത്വം ഉണ്ട്. സര്വ്വരേയും പവിത്രമാക്കുക- ഇത് ബാബയുടെ ജോലിയാണ്. അതുകൊണ്ട് ബാബ പറയുന്നു: രണ്ട് ചക്രങ്ങളും ഒരുമിച്ച് പോകു. പതി പത്നി ഒരുമിച്ച് പോയാല് വണ്ടി ശരിയായി പോകും. വരൂ നമ്മള് രണ്ടു പേര്ക്കും പവിത്രതയുടെ ചരട് കെട്ടാം. ഇപ്പോള് നാം പവിത്രമായി ബാബയില് നിന്ന് തീര്ച്ചയായും ആസ്തിയെടുക്കും. ബ്രഹ്മാവിന്റെ സന്താനങ്ങളായപ്പോള് നാം സഹോദരീ സഹോദരനായി. പിന്നെ ക്രിമിനല് കുറ്റം ഉണ്ടാകാന് പാടില്ല. വികാരത്തിലേക്ക് പോകുവാന് സാധിക്കില്ല. ഇത് ഈശ്വരീയ നിയമം പറയുന്നു. ഇപ്പോള് ബാബ പറയുന്നു: വിഷം കുടിക്കുന്നതിനും കുടിപ്പിക്കുന്നതിനുമുള്ള മനോഭാവം ഇല്ലാതാക്കണം. നമ്മള്ക്ക് ഓരോരുത്തരേയും ജ്ഞാനാമൃതം കുടിപ്പിക്കാം.

നമ്മള്ക്കും ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ ആസ്തിയെടുക്കാം. ബാബ പറയുന്നത് അംഗീകരിക്കുക എന്നത് സല്പുത്രന്മാരായ കുട്ടികളുടെ കടമയാണ്. അംഗീകരിക്കാത്തവര് കുപുത്രന്മാരാണ്. കുപുത്രന്മാരായ കുട്ടികള്ക്ക് ആസ്തി നല്കുന്നതില് ബാബ തീര്ച്ചയായും കേള്ക്കാത്ത ഭാവം നടിക്കും. നിങ്ങള് ബ്രാഹ്മണര് ദേവതകളാകുന്നവരാണ്, അതുകൊണ്ട് നിങ്ങള് തന്റെ പത്നിയെയും ജ്ഞാനാമൃതം കുടിപ്പിക്കണം. ചെറിയ കുട്ടികളെ മൂക്കിന് പിടിച്ച് മരുന്ന് കുടിപ്പിക്കാറുണ്ട് അതുപോലെ പത്നിയോട് പറയു: പതിയായ ഞാന് നിന്റെ ഗുരു ഈശ്വരനാണെന്ന് നീ അംഗീകരിക്കുന്നുണ്ടോ? എങ്കില് ഞാന് തീര്ച്ചയായും നിന്റെ സദ്ഗതി ചെയ്യില്ലേ! പതിക്ക് പെട്ടെന്ന് പത്നിയെ തനിക്ക് സമാനമാക്കാന് സാധിക്കും.

പത്നിക്ക് പതിയെ പെട്ടെന്നാക്കാന് സാധിക്കില്ല, അതുകൊണ്ടാണ് അബലകളുടെമേല് വളരെ അത്യാചാരം ഉണ്ടാകുന്നത്. കുട്ടികള്ക്ക് വളരെ അടികൊള്ളേണ്ടി വരുന്നു. ഗവണ്മെന്റിനു പോലും നിങ്ങളെ രക്ഷിക്കാന് സാധിക്കില്ല. ഞങ്ങള്ക്കൊന്നും ചെയ്യാന് സാധിക്കില്ല എന്ന് അവര് പറയും. കുട്ടികളേ ശ്രീമതമനുസരിച്ച് നടന്നാല് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുമെന്ന് ബാബ പറയും. അഥവാ കുപുത്രനായെങ്കില് ആസ്തി നഷ്ടപ്പെടും. അവിടെ ലൗകീക അച്ഛനില് നിന്ന് കുട്ടികള് പരിധിയുള്ള ആസ്തി നേടുന്നു എന്നാല് ഇവിടെ സല്പുത്രന്മാരായ കുട്ടികള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത ആസ്തി നേടുന്നു. ഇതിനെ ദുഃഖധാമമെന്ന് പറയുന്നു. ഇവിടെ നിങ്ങള് സ്വര്ണ്ണം പോലും അണിയരുത് കാരണം നിങ്ങള് ഇപ്പോള് യാചകരാണ്. നിങ്ങള്ക്ക് അടുത്ത ജന്മം പൂര്ണ്ണമായും സ്വര്ണ്ണം കൊണ്ടുള്ള കൊട്ടാരം ലഭിക്കും. രത്ന ജഡിതമായ കൊട്ടാരമായിരിക്കും. നാം ഇപ്പോള് ബാബയില് നിന്ന് 21 ജന്മങ്ങളിലേക്കുള്ള ആസ്തി എടുക്കുന്നു എന്ന് നിങ്ങള്ക്കറിയാം. ഞാന് ഭക്തീമാര്ഗ്ഗത്തില് കേവലം ഭാവനയുടെ ഫലം നല്കുന്നു. ശ്രീകൃഷ്ണന്റെ ആത്മാവ് എവിടെയാണെന്ന് അവര്ക്കറിയില്ല. ഗുരുനാനാക്കിന്റെ ആത്മാവ് എവിടെയാണ്. ഇപ്പോള് അവര് എല്ലാവരും പുനര് ജന്മം എടുത്ത് എടുത്ത്

തമോപ്രധാനമായിരിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. അവര് സൃഷ്ടീചക്രത്തിന്റെ ഉള്ളില് തന്നെയാണ്, എല്ലാവര്ക്കും തമോപ്രധാനമാകണം. അന്ത്യത്തില് ബാബ വന്ന് വീണ്ടും എല്ലാവരേയും തിരിച്ച് കൂട്ടികൊണ്ട് പോകുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഇപ്പോള് പവിത്രതയുടെ ചരട് കെട്ടണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് വികാരത്തിന്റെ വൃത്തികളെ പരിവര്ത്തനപ്പെടുത്തണം.

2) ബാബയുടെ ശ്രീമത്തനുസരിച്ച് നടന്ന് സല്പുത്രനാകണം. ജ്ഞാനാമൃതം കുടിക്കണം, കുടിപ്പിക്കണം.

വരദാനം:-

മായക്ക് വരുന്നതിനുള്ള ഏതെല്ലാം വാതിലുകളാണോ ഉള്ളത് അവയ്ക്ക് ഓര്മ്മയുടെയും സേവനത്തിന്റെയും ഡബിള് ലോക്കിടൂ. അഥവാ ഓര്മ്മയിലിരുന്നിട്ടും സേവനം ചെയ്തിട്ടും മായ വരുന്നുണ്ടെങ്കില് തീര്ച്ചയായും ഓര്മ്മ അല്ലെങ്കില് സേവനത്തില് എന്തോ കുറവുണ്ട്. യഥാര്ത്ഥ സേവനം അതാണ് ഏതൊന്നിലാണോ യാതൊരു സ്വാര്ത്ഥതയും ഇല്ലാത്തത്. അഥവാ നിസ്വാര്ത്ഥ സേവനമല്ലെങ്കില് ലോക്ക് ദുര്ബലമാണ് ഒപ്പം ഓര്മ്മയും ശക്തിശാലിയാരിക്കണം. ഇങ്ങനെയുള്ള ഡബിള് ലോക്കുണ്ടെങ്കില് നിര്വ്വിഘ്നമായിരിക്കും. പിന്നീട് എന്തുകൊണ്ട്, എന്ത് തുടങ്ങിയ വ്യര്ത്ഥ ഫീലിംങില് നിന്ന് ഉപരി ഫീലിങ് പ്രൂഫ് ആത്മാവായിരിക്കും.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

വാസ്തവത്തില് ജ്ഞാനം പ്രാപ്തമാക്കുക എന്നത് സെക്കന്റിന്റെ കാര്യമാണ് എന്നാല് അഥവാ മനുഷ്യര് ഒരു സെക്കന്റില് മനസ്സിലാക്കുകയാണെങ്കില് അവര്ക്ക് തന്റെ സ്വധര്മ്മത്തെ അറിഞ്ഞ് ഞാന് യഥാര്ത്ഥത്തില് ശാന്ത സ്വരൂപനായ ആത്മാവാണ് പരമാത്മാവിന്റെ സന്താനമാണ് എന്ന് മനസ്സിലക്കാന് കേവലം ഒരേഒരു സെക്കന്റാണെടുക്കുന്നത്. ഇപ്പോള് ഇത് മനസ്സിലാക്കുക എന്നത് സെക്കന്റിന്റെ കാര്യമാണ് എന്നാല് ഇതില് നിശ്ചയം വരുത്തുന്നതില് ഹഠയോഗത്തിന്റെയോ, ജപ-തപത്തിന്റെയോ ഏതെങ്കിലും പ്രകാരത്തിലുള്ള സാധന ചെയ്യുക, ഇതിന്റെയൊന്നും യാതൊരു ആവശ്യവുമില്ല, കേവലം യഥാര്ത്ഥത്തിലുള്ള തന്റെ രൂപത്തെ പിടിക്കൂ അതുമതി. ബാക്കി നമ്മള് ഇത്രയും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് അത് എന്തിന് വേണ്ടിയാണ്? ഇപ്പോള് അതില് മനസ്സിലാക്കി തരികയാണ്, നമ്മള് ഇത്രയും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത് അത് കേവലം ഇത്രയും കാര്യത്തില് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ പ്രായോഗീക ജീവിതം ഉണ്ടാക്കണം, തന്റെ ഈ ശരീരബോധത്തില് നിന്നും പൂര്ണ്ണമായും പുറത്ത് വരണം. യഥാര്ത്ഥത്തില് ആത്മബോധത്തില് സ്ഥിതി ചെയ്യുക അല്ലെങ്കില് ദൈവീക ഗുണം ധാരണ ചെയ്യുന്നതില് അവശ്യം പരിശ്രമമുണ്ട്. ഇതില് നമ്മള് ഓരോ നിമിഷവും, ഓരോ ചുവടിലും ജാഗ്രതയോടെ കഴിയുന്നു, ഇപ്പോള് എത്രത്തോളം നമ്മള് മായയില് നിന്ന് ജാഗ്രതയോടെ കഴിയുന്നോ എങ്കില് ഇനി എത്ര തന്നെ പരിസ്ഥിതികള് മുന്നില് വന്നാലും നമ്മളെ എതിരിടാന് സാധിക്കില്ല. മായ അപ്പോഴാണ് എതിരിടുന്നത് എപ്പോഴാണോ നമ്മള് നമ്മളെ വിസ്മരിക്കുന്നത്, ഇപ്പോള് ഇത്രയും ഉള്ള ഈ സമയം കേവലം പ്രായോഗീക ജീവിതം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. ബാക്കി ജ്ഞാനം സെക്കന്റിന്റെ കാര്യമാണ്. ശരി-ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top