29 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 28, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് പകുതി കല്പം സുഖധാമത്തില് ഹോളി ഡേ ആഘോഷിക്കും കാരണം അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല.

ചോദ്യം: -

ബ്രാഹ്മണ കുട്ടികള്ക്ക് തന്റെ ജീവിതത്തെ സഫലമാക്കുന്നതിന് ബാബ ഏതൊരു യുക്തിയാണ് പറഞ്ഞു തരുന്നത്?

ഉത്തരം:-

ബാബ പറയുന്നു – മധുരമായ കുട്ടികളേ തന്റെ ജീവിതം സഫലമാക്കണമെങ്കില് തന്റെ ശരീരം, മനസ്, ധനം സര്വ്വതും ഈശ്വരീയ സേവയില് ഉപയോഗിക്കു. ഫോളോ ഫാദര്. നിങ്ങള് ചെയ്യുന്നതിനു പകരം നിങ്ങള്ക്ക് എന്താണ് ലഭിക്കുന്നതെന്ന് നോക്കൂ. ആത്മാവ് സ്വര്ണ്ണം പോലെയായിതീരും. വളരെ സുന്ദരമായ ശരീരം ലഭിക്കും. അളവറ്റ ധനം ലഭിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അവസാനം ആ ദിനം ഇന്ന് വന്നു..

ഓം ശാന്തി. ബാബ ഓം ശാന്തി പറയുമ്പോള് ദാദയും ഓം ശാന്തി പറയുന്നു. കുട്ടികളും ഉള്ളില് പറയുന്നു, ഓം ശാന്തി. പ്രഭാഷണം ചെയ്യുന്ന സമയത്തും പറയുന്നു ഓം ശാന്തി. അവിടെ ഇരിക്കുന്ന സര്വ്വരും പറയുന്നു ഓം ശാന്തി. തീര്ച്ചയായും മറുപടി നല്കേണ്ടി വരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ആത്മാക്കളുടെയും പരമാത്മാവിന്റെയും കൂടിക്കാഴ്ച നടക്കുകയാണ്. ആത്മാ പരമാത്മ വളരെക്കാലം വേര്പിരിഞ്ഞിരുന്നു എന്ന് പാടാറുമുണ്ട്. ആരില് നിന്നാണോ വളരെക്കാലം അകന്നിരിക്കുന്നത് ആ പരമാത്മാവിനെ ഇപ്പോള് നേരിട്ട് കാണുന്നു. പരമാത്മാവ് തന്റെ പാര്ട്ട് അഭിനയിക്കാന് വരുന്നു. ഭക്തി മാര്ഗ്ഗത്തില് പരമാത്മാവിനെ വളരെയധികം അന്വേഷിച്ചു നടക്കുന്നു അങ്ങനെ അവസാനം പരമാത്മാവിനെ വീണ്ടും കണ്ടുമുട്ടുന്ന ആ ദിനം എത്തിച്ചേരുന്നു. ഒരേ ഒരു ഭാരതം മാത്രമാണ് അവിനാശി ദേശം ബാക്കി സര്വ്വതും വിനാശി ദേശങ്ങളാണ്. പുതിയ ലോകത്തില് കേവലം ഭാരതം മാത്രമേ ഉണ്ടാകൂ. ഭാരതത്തിന് ഒരിക്കലും വിനാശമുണ്ടാകില്ല, ഭാരതം എപ്പോഴും ഉണ്ടാകും. ഇപ്പോള് എത്ര ദേശങ്ങളാണ്. ഭാരതത്തില് ദേവി-ദേവതകളുടെ രാജ്യമായിരുന്നപ്പോള് അവിടെ വേറെ ദേശങ്ങളുണ്ടായിരുന്നില്ല, ഭാരതവാസികള് മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ മനുഷ്യര് ഉണ്ടായിരുന്നില്ല. ഭാരതത്തില് സൂര്യവംശി ദേവി-ദേവതകളുടെ മാത്രം രാജ്യമായിരുന്നു. ഇപ്പോള് അവരുടെ ചിത്രങ്ങള് മാത്രം അവശേഷിക്കുന്നു, ഓര്മ്മ ചിഹ്നം ഉണ്ടാകുമല്ലോ. ആദ്യം എത്ര ചെറിയ വൃക്ഷമായിരുന്നു. അതിനെ രാമരാജ്യം, ഈശ്വരീയ രാജ്യമെന്ന് പറയുന്നു. ഈശ്വരനല്ലേ സ്ഥാപിക്കുന്നത്. ഇപ്പോള് ആസുരീയ സ്ഥാപനയാണ് പിന്നെ സത്യയുഗത്തിലെയാണ് ദൈവീക സ്ഥാപനം. ഈശ്വരന്റെ സ്ഥാപന പകുതി കല്പം നിലനില്ക്കുന്നു. പിന്നെ ആസുരിയ സ്ഥാപനയുണ്ടാകുന്നു, അതിനെ രാവണരാജ്യമെന്ന് പറയുന്നു. അതാണ് നിര്വികാരിലോകം, ഇതാണ് വികാരി ലോകം. ഈ ലോകത്തിന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ലോകത്തിലുള്ളവര്ക്കാര്ക്കും അറിയില്ല. ദേവി-ദേവതകള് പിന്നെ എവിടെ പോയി. പാവനത്തില്നിന്ന് എങ്ങനെയാണ് പതീതമായത്. പടി ഇറങ്ങണമല്ലോ. കലകള് കുറഞ്ഞുപോകുന്നു. ചന്ദ്രഗ്രഹണം ഉണ്ടാകുമ്പോള് ‘ദാനം ചെയ്യൂ. എങ്കില് ഗ്രഹണം ഇല്ലാതാകും.’ എന്നുപറയാറുണ്ട്. അതേപോലെ പഞ്ചവികാരങ്ങളെ ഉപേക്ഷിച്ചാല് ഗ്രഹണം ഇല്ലാതാകും എന്നു ബാബ പറയുന്നു. നിങ്ങള് രാവണന്റെ ജയിലില് നിന്ന് മോചിതരാകുമ്പോള് രാമരാജ്യത്തിന്റെ സ്ഥാപനയുണ്ടാകും. അവിടെ ഈ പഞ്ചവികാരങ്ങള് ഉണ്ടാകില്ല. ഇതും ആര്ക്കുമറിയില്ല. ഈ വികാരങ്ങള് പണ്ട് മുതല്ക്കേ തുടര്ന്നുവരുന്നതാണെന്ന് മനുഷ്യര് കരുതുന്നു. ലോകത്തില് മനുഷ്യര്ക്ക് അനേക അഭിപ്രായങ്ങളാണ്. നിങ്ങളുടേത് ഏക അഭിപ്രായമാണ്, ഇതാണ് അദ്വൈത മതമെന്ന് പറയുന്നത്, ഇവിടെ ആസുരീയ മതമാണ്. നാം ഭാരതവാസികള് രാമരാജ്യത്തിലായിരുന്നു പിന്നെ പൂജ്യനില് നിന്നും പൂജാരിയായി എന്ന് നിങ്ങള്ക്കറിയാം. നാം പൂജ്യരായിരുന്നു പിന്നെ പുനര്ജന്മമെടുത്ത് പൂജാരിയായി. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ ജ്ഞാനം പതിഞ്ഞിരിക്കുന്നു. അവര് വിശ്വസിക്കുന്നത് പരമാത്മാവാണ് പൂജ്യ അവസ്ഥയില് നിന്ന് പൂജാരിയാകുന്നത്, പരമാത്മാവിന്റെയാണ് ഈ ലീലകളെല്ലാം, സര്വ്വതും പരമാത്മാവ് തന്നെ പരമാത്മാവാണെന്നാണ്. ഇത് ഏറ്റവും വലിയ തെറ്റാണ്. അരകല്പമായി ഓര്മ്മിച്ചുകൊണ്ടിരുന്ന ആ അച്ഛനെ ഇപ്പോള് ലഭിച്ചതിന്റെ സന്തോഷം നിങ്ങള് കുട്ടികള്ക്കുണ്ട്. ദുഃഖത്തില് സര്വ്വരും സ്മരിക്കും, സുഖത്തില് ആരും സ്മരിക്കില്ല എന്ന് പറയാറുണ്ട്. അതേ ആത്മാക്കള് വീണ്ടും ദുഃഖത്തിലാകുമ്പോള് ബാബയെ ഓര്മ്മിക്കുന്നു. സത്യയുഗത്തില് ബാബയെ ആരും വിളിക്കില്ല. ഇപ്പോഴാണ് ആത്മാക്കള് പരമാത്മാവുമായും, പരമാത്മാവ് നമ്മള് ആത്മാക്കളുമായുള്ള മേള നടക്കുന്നത്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരന് അല്ലാതെ വെള്ളമാകുന്ന സാഗരത്തിന്റെ കാര്യമല്ല. ത്രിവേണി സംഗമസ്ഥാനത്ത് നോക്കൂ, കുംഭത്തിന്റെ എത്ര വലിയ മേളയാണ് നടക്കുന്നത്. ഇപ്പോള് നിങ്ങളുടെ സത്യം സത്യമായ മേള നടക്കുന്നു. സര്വ്വര്ക്കും ഒന്നിച്ച് കൂടാന് സാധിക്കില്ല. ഓരോരുത്തരും എവിടെ നിന്നൊക്കെയാണ് വരുന്നത്. മേള ദിവസം എത്ര ലക്ഷക്കണക്കിന് മനുഷ്യരാണ് സ്നാനം ചെയ്യാന് പോകുന്നത്. ജന്മജന്മാന്തരം ഈ സ്നാനം ചെയ്താണ് വന്നത്. അനാദി മുതല്ക്ക് ഈ മേള നടന്നു കൊണ്ടിരിക്കുന്നു എന്ന് പറയുന്നു. ബാബ ഇപ്പോള് പതീതരെ പാവനമാക്കാന് ഒരേ ഒരു പ്രാവശ്യമാണ് വരുന്നത്. ഗംഗ പതീത – പാവനിയാണെങ്കില് എന്താ ജ്ഞാനം കേള്പ്പിക്കുമോ? ഇവിടെ പതീതപാവനനായ ബാബ ഇരുന്ന് സൃഷ്ടിയുടെ ആദിമദ്ധ്യാന്തത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. ഇപ്പോള് ലോകത്തിന്റെ അവസ്ഥ എന്താണെന്ന് കുട്ടികള്ക്കറിയാം. വിനാശം കുട്ടികള് കണ്ടിട്ടുണ്ട്. ഈ ബ്രഹ്മാവല്ലേ അര്ജ്ജുനന്. ഈ ബ്രഹ്മാവാണ് എന്റെ മനുഷ്യരഥം. ബ്രഹ്മാവ് പറയുന്നു ഞാന് വിനാശം കണ്ടു, തന്റെ രാജധാനിയും കണ്ടു അപ്പോള് വീട് തുടങ്ങി സര്വ്വതും തന്നെ പെട്ടെന്ന് ഉപേക്ഷിച്ചു. വിനാശം സംഭവിക്കുക തന്നെ ചെയ്യും. ഇതൊന്നും പുതിയ കാര്യമല്ല.

ഇത് ഈശ്വരീയ സഭയാണ്, ഇവിടെ പതീതമായവരെ ഇരുത്താന് പാടില്ല. അല്ലെങ്കില് പിന്നെ പതീതമാകുന്നതിലൂടെ അവര് പൂര്ണ്ണമായും നരകത്തില് പോകും. അതുകൊണ്ട് പതീതമായവര്ക്ക് വരാന് ആജ്ഞ ഇല്ല. ഇങ്ങനെയുള്ള ചിലര് വരാറുണ്ട്. വികാരത്തില് പോയതാണെന്ന് ഇവര്ക്കെങ്ങനെയറിയാന് സാധിക്കും എന്ന് വിചാരിക്കുന്നു. ഇത് വളരെ മോശമായ കാര്യമാണ്. വിദേശത്ത് 4-5 കുട്ടികള്ക്ക് ജന്മം കൊടുക്കുന്നവര്ക്ക് സമ്മാനം നല്കുന്നു. സത്യയുഗത്തില് ഒരേഒരു ആണ്കുട്ടിയായിരിക്കും, അവിടെ വികാരത്തിന്റെ കാര്യവുമില്ല. അവിടെ രാവണന്റെ രാജ്യമില്ല അത് രാമരാജ്യമാണ്. കന്യകകളെ വിവാഹം കഴിപ്പിക്കുമ്പോള് കന്യകയ്ക്ക് ധാരളം സ്ത്രീധനം ഗുപ്തമായി നല്കുന്നു. അത് ആര്ക്കും അറിയാന് സാധിക്കില്ല. ബാബയും പറയുകയാണ് കുട്ടികളേ നിങ്ങള്ക്കും ഗുപ്തദാനം നല്കുന്നു. ഞാന് എന്താണ് നല്കുന്നതെന്ന് ആര്ക്കെങ്കിലും അറിയാന് സാധിക്കുമോ ഇത് ഗുപ്തമാണ്. ഈ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരികളും വിശ്വത്തിന്റെ യജമാനന്മാരാകാന് പോകുകയാണെന്ന് ആര്ക്കും അറിയാന് സാധിക്കില്ല. ഞങ്ങള് വിശ്വത്തിന്റെ യജമാനന്മാരായിരുന്നു, പിന്നീട് 84 ജന്മങ്ങള് എടുത്തുവെന്ന് നിങ്ങള്ക്കിപ്പോള് മനസ്സിലായി. നാം കല്പകല്പം ബാബയില് നിന്ന് ആസ്തി എടുക്കുന്നു. ബാബാ ഞങ്ങള് കല്പകല്പം അങ്ങയെ കണ്ടുമുട്ടുന്നു – കുട്ടികള്പറയുന്നു . കല്പം മുമ്പും കണ്ടുമുട്ടിയിരുന്നു. ബാബയെയാണ് രാമന് എന്നു പറയുന്നത് അല്ലാതെ ത്രേതായിലെ രാമനെയല്ല. ആ രാമനെ, തന്റെ കുട്ടികള് മാത്രമേ അച്ഛാ എന്ന് വിളിക്കൂ. ഇത് പരിധിയില്ലാത്ത അച്ഛനാണ.് ഇപ്പോള് ബാബ നിങ്ങള് കുട്ടികളോട് പറയുന്നു നിങ്ങള് കുട്ടികള് ദൈവികഗുണം ധാരണ ചെയ്ത് ഇതുപോലെയാകണം. ഈ ദേവീ ദേവതകളുടെ എത്ര മഹിമയാണ് പാടുന്നത് എന്നാല് ഒന്നും മനസിലാക്കുന്നില്ല. അച്ചുതം കേശവം രാമ നാരായണം….. എന്ന് പാടുന്നു. സത്യയുഗത്തിലെ നാരായണനെവിടെ, ത്രേതായുഗത്തിലെ രാമന് എവിടെ! രണ്ടുപേരെയും കൂട്ടികുഴച്ചു. അര്ത്ഥമൊന്നും തന്നെ ലഭിക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് സര്വ്വതും ചുരുക്കത്തില് മനസിലാക്കി തരുന്നു. ദ്വാപരയുഗം തൊട്ടാണ് ഈ ഭക്തി മാര്ഗ്ഗം ആരംഭിച്ചത്. 84-ന്റെ ചക്രം കറങ്ങി താഴെ ഇറങ്ങണം. 84 ജന്മങ്ങളെക്കുറിച്ച് പാടപ്പെടുന്നു. ബാബ ചോദിച്ചു ഇവിടെ ഇരിക്കുന്നു എന്നതുകൊണ്ട് സര്വ്വരും 84 ജന്മങ്ങള് എടുക്കുമോ അല്ലെങ്കില് ചിലര് 80-82 ജന്മങ്ങള് എടുക്കുമോ? എന്താ സര്വ്വരും ജയിക്കുമോ? എന്താ ഓടിപ്പോകുന്നവരുടെ ജന്മം കൂടുകയും കുറയുകയും ചെയ്യില്ലേ? ഓരോരുത്തരുടെയും പാര്ട്ട് അവസ്ഥ അനുസരിച്ചായിരിക്കില്ലേ. ആശ്ചര്യപ്പെടുത്തുന്ന രീതിയില് ഓടിപ്പോകുന്നവര് വളരെയധികം പേരുണ്ട്. പിന്നെ സത്യയുഗത്തിലെങ്ങനെ വരും? അവര് ഗ്ലാനി ചെയ്യുന്നത് കൊണ്ട് പ്രജയിലും വളരെ താമസിച്ചേ വരൂ. ഇത്രയും പേരൊന്നും സൂര്യവംശത്തിലേക്ക് വരില്ല. നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച് മാല തയ്യാറാകുന്നു. ബാബ ജ്ഞാന സാഗരനാണ്. ബാബയില് എന്തിനെക്കുറിച്ചുളള ജ്ഞാനമാണുള്ളതെന്ന് ആര്ക്കുമറിയില്ല. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിക്കുന്നു. അവര് സ്തുതി മാത്രം പാടുന്നു. എന്നാല് ഒന്നും മനസിലാക്കുന്നില്ല. ഇതിനെയാണ് പറയുന്നത് ഭക്തി മാര്ഗ്ഗം. ദ്വാപരയുഗം മുതല് ആഘോഷിക്കുന്ന ഉത്സവങ്ങള് എല്ലാം ഈ സംഗമയുഗത്തിലെ ഓര്മ്മ ചിഹ്നങ്ങളാണ്. നിങ്ങള്ക്ക് പകുതി കല്പം സുഖത്തില് ഹോളിഡേ ലഭിക്കുന്നു. ഒരിക്കലും ദുഃഖത്തിന്റെ പേര് പോലും കാണില്ല. നിങ്ങള് പവിത്രമാകുന്നതുകൊണ്ടാണ് അവിടെ ഹോളിഡേ ആകുന്നത്. ഇതു നിങ്ങളുടെ അന്തിമ ജന്മമാണെന്ന് ബാബ മനസിലാക്കിതരുന്നു. രാവണരാജ്യം ആരംഭിക്കുമ്പോളാണ് അതിനെ മൃത്യുലോകമെന്ന് പറയുന്നത്. മൃത്യുലോകം നശിക്കട്ടെ…. അമരലോകം വിജയിക്കട്ടെ… സുഖത്തിന്റേയും ദുഃഖത്തിന്റേയും (രാമന്റേയും രാവണന്റേയും) കളിയാണിത്. രാമനിലൂടെ നിങ്ങള് രാജ്യം നേടുന്നു, രാവണനിലൂടെ നിങ്ങള് രാജ്യം നഷ്ടപ്പെടുത്തുന്നു. നിങ്ങള് തന്റെ ജീവിതത്തെക്കുറിച്ച് അറിയുന്നില്ല എന്ന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും പറയാന് സാധിക്കില്ല എന്ന് ബാബ പറയുന്നു. അവര് 84 ലക്ഷം ജന്മം എന്നു പറയുന്നു. എങ്കില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങള് ആകും. ഇക്കാര്യങ്ങളൊക്കെ മനസ്സിലാകുന്ന രീതിയില് ബുദ്ധിയില് ഒന്നും വരുന്നില്ല. കല്പത്തിന്റെ ആയുസ്സും തെറ്റായി എഴുതിയിരിക്കുകയാണ്. ഈ ശാസ്ത്രങ്ങളൊക്കെ ഭക്തിമാര്ഗ്ഗത്തിലേതാണ്. നിങ്ങള് കുട്ടികള്ക്ക് എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്. ഭാവിയില് ഇനിയും നന്നായി മനസ്സിലാക്കിതരും. ആരെങ്കിലും മരിക്കുമ്പോള് ആ സമയം കുറച്ച് വൈരാഗ്യം ഉണ്ടാകുന്നു. അതിനെയാണ് ശ്മശാനവൈരാഗ്യമെന്ന് പറയുന്നത്. ശ്മശാനത്തില് നിന്നും ഇറങ്ങി ചന്തയിലേക്ക് പോകുമ്പോള് തീര്ന്നു, പോയി മാംസവും മദ്യവും വാങ്ങും. നിങ്ങള് കുട്ടികള്ക്കിപ്പോള് മുഴുവന് പഴയലോകത്തിനോട് വൈരാഗ്യമാണ്. രണ്ട് പ്രകാരത്തിലെ വൈരാഗ്യമുണ്ടെന്ന് ബാബ മനസ്സിലാക്കി തരുന്നു. നിവൃത്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് പരിധിയുള്ള വൈരാഗ്യമാണ്. പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവര്ക്ക് ജ്ഞാനം നല്കാന് അവര്ക്ക് സാധിക്കില്ല. രണ്ട് പേരും പവിത്രമായിരിക്കൂ എന്ന് അവര്ക്ക് പറയാന് സാധിക്കില്ല. ഗീത അവര്ക്ക് കേള്പ്പിക്കാന് സാധിക്കില്ല. നിങ്ങള്ക്ക് ജ്ഞാനസാഗരനില് നിന്നാണ് ജ്ഞാനം ലഭിക്കുന്നത്. അവര്ക്കറിയാം എന്നാല് ഭയം ഉണ്ട്. ഗീത കൃഷ്ണനല്ല കേള്പ്പിച്ചതെന്ന് ഭാവിയില് അവര് അംഗീകരിക്കും. ഇപ്പോള് പറഞ്ഞാല് അവരുടെ അനുയായികള് ഓടിപ്പോകും. പെട്ടെന്ന് പറയും ബ്രഹ്മാകുമാരികള് ഇവരുടെമേല് ഇന്ദ്രജാലം ചെയ്തു.

ബാബയിപ്പോള് മനസ്സിലാക്കി തരുന്നു, ദേവതയാകണമെങ്കില് ദൈവിക ഗുണം ധാരണ ചെയ്യൂ. പവിത്രതയാണ് മുഖ്യമായ കാര്യം. ഇവിടെ മനുഷ്യരുടെ ആഹാര പാനീയം നോക്കൂ എത്ര ആസുരിയമാണ്. ജന്മം ജന്മാന്തരങ്ങളായി പാപം ചെയ്തിട്ടുള്ള ആത്മാക്കളാണ.് ഒരാളു പോലും പുണ്യാത്മാവായില്ല. നിങ്ങള് ഇപ്പോള് ആയിക്കൊണ്ടിരിക്കുന്നു. സത്യയുഗത്തില് സര്വ്വരും പുണ്യാത്മാക്കള് ആയിരിക്കും. അവിടെ എല്ലാവരും ശ്രേഷ്ഠാചാരികളായ പാവനമായവര് ആയിരിക്കും. ഇവിടെ ഭ്രഷ്ടാചാരികളായ പതീതരാണ.് സത്യയുഗത്തില് 5 വികാരങ്ങള് ഉണ്ടാവുകയില്ല. രാമരാജ്യവും രാവണരാജ്യവും തമ്മില് എത്ര വ്യത്യാസമുണ്ട്. ഇതിനെ രാവണ രാജ്യമെന്നല്ലേ പറയുക. പതീത-പാവനന് ഒരേയൊരു ഗോഡ് ഫാദറാണ്. ബാബ പരിധിയില്ലാത്ത അച്ഛനാണെന്ന് നിങ്ങള്ക്കറിയാം. പരിധിയില്ലാത്ത അച്ഛനെ, രചയിതാവിനെ രചനകള് ഓര്മ്മിക്കുന്നു. ബാബ മനസ്സിലാക്കിതന്നു – സത്യയുഗത്തില് ഒരു അച്ഛനാണുള്ളത്. പിന്നെ രണ്ടു അച്ഛന്മാരാണുളളത്. ലൗകീകം പിന്നെ പാരലൗകീകം. നിങ്ങള്ക്ക് മൂന്നു അച്ഛന്മാരുണ്ട്. ലൗകീകം, പാരലൗകീകം, അലൗകീകം. ഭക്തിമാര്ഗ്ഗത്തില് ലൗകീക അച്ഛന് ഉണ്ടെങ്കിലും പാരലൗകീക അച്ഛനെ ഓര്മ്മിക്കുന്നു. ഇവിടെ ഇത് അത്ഭുതകരമാണ്- അച്ഛനും അപ്പൂപ്പനും ഉണ്ട്, രണ്ടുപേരും ഇവിടെ ഇരിക്കുന്നു. ഇതു നിങ്ങള് കൂട്ടികള്ക്കറിയാം എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നു. പ്രജാപിതാ ബ്രഹ്മാവിനെക്കുറിച്ച് വര്ണ്ണിച്ചിട്ടുണ്ട്. ഇപ്പോളാണ് അദ്ദേഹത്തെ ലഭിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവ് സാകാരിയാണ്. ബാബ നിരാകാരിയാണ്. നിരാകാരിയും സാകാരിയും ഒന്നിച്ചിരിക്കുന്നു. രണ്ടു പേര്ക്കും ഉന്നതപദവിയാണുള്ളത്. ഇവരേക്കാള് വലുതായി ആരും തന്നെ ഇല്ല. എന്നാല് എത്ര സാധാരണ രീതിയിലാണ് ഇരിക്കുന്നത്. കുട്ടികള്ക്ക് പഠിക്കുവാനും എത്ര സഹജമാണ്. സ്വയം ആത്മാവെന്ന് മനസിലാക്കു എന്ന് മാത്രമേ ബാബ പറയുന്നുള്ളു. ആത്മാവ് അവിനാശിയാണ്, ഈ ദേഹം വിനാശിയാണ്. ആത്മാവ് ഒരു ശരീരത്തില് നിന്ന് ഇറങ്ങിപ്പോയി മറ്റൊരു ശരീരം എടുക്കുന്നു, നിങ്ങള് കരയേണ്ട ആവശ്യമില്ല. മനുഷ്യര് ശരീരത്തെ ഓര്മ്മിക്കുമ്പോള് കരയുന്നു. സത്യയുഗത്തില് ഒരിക്കലും കരയാറില്ല. അവിടെയെല്ലാവരും മോഹത്തെ ജയിച്ചവരാണ്. ഈ സര്വ്വകാര്യങ്ങളും നിങ്ങള്ക്ക് സംഗമത്തിലാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്ക് ഈ ലക്ഷ്മീ നാരായണന്റെ ചിത്രം കാണുമ്പോള് വളരെ സന്തോഷമുണ്ടാകണം. അതുകൊണ്ടാണ് ബാബ പറഞ്ഞിട്ടുള്ളത് ഈ ലക്ഷ്മീ – നാരായണന്റെ ത്രിമൂര്ത്തിയുടെ ബാഡ്ജ് അല്ലെങ്കില് മെഡല് പോക്കറ്റില് ഇടൂ. ഇടയ്ക്കിടയ്ക്ക് പോക്കറ്റില് നിന്നും എടുത്തു നോക്കൂ ആഹാ! ഞാനിതാകാന് പോകുകയാണ്. വളരെ സന്തോഷമുണ്ടാകും. മറ്റുള്ളവരേയും കാണിച്ചുകൊടുത്ത് പറയൂ ഞങ്ങള് ഇതാകുകയാണ്, അവരേയും സന്തോഷിപ്പിക്കൂ. കാണുമ്പോള് സന്തോഷമുണ്ടാകും. ഞാന് ശിവബാബയുടെ കുട്ടിയാണ്. എനിക്ക് ഒരു കാര്യത്തെക്കുറിച്ചും എന്ത് ആശങ്കപ്പെടാനാണ്. കുറച്ച് നഷ്ടമുണ്ടായാലെന്താ! ഞങ്ങള് ഭാവിയില് 21 ജന്മത്തേക്ക് കോടാനുകോടിപതിയാകുന്നു. നോക്കൂ, ബാബ സര്വ്വതും നല്കി പിന്നെയെന്താ ലാഭമാണോ നഷ്ടമാണോ ഉണ്ടായത്? ബാബ ഇപ്പോള് നേരിട്ട് മനസിലാക്കി തരുകയാണ്. നിങ്ങളുടെ ധനവും സമ്പത്തും സര്വ്വതും മണ്ണില് ലയിച്ചുചേരും. തന്റെ ജീവിതം സഫലമാക്കണമെങ്കില് തന്റെ ശരീരം- മനസ്സ്-ധനം ഇതില് ഉപയോഗിക്കൂ, നോക്കൂ പിന്നെ അതിനു പകരം നിങ്ങള്ക്ക് എന്താണ് ലഭിക്കുന്നത്. ആത്മാവ് സ്വര്ണ്ണം പോലെ ആയിത്തീരുമ്പോള് ശരീരവും സുന്ദരം, ധനവും വളരെയധികം ലഭിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഞാന് ശിവബാബയുടെ കുട്ടിയാണ് ഭാവിയില് 21 ജന്മങ്ങളിലേക്ക് എനിക്ക് കോടിപതിയാകണം, ഈ സന്തോഷത്തിലിരിക്കണം. കൂടാതെ സര്വ്വരേയും സന്തോഷിപ്പിക്കണം. ഒരു കാര്യത്തെക്കുറിച്ചും ആശങ്കപ്പെടരുത്.

2) ഒരേ ഒരു ബാബയുടെ അദ്വൈത മതമനുസരിച്ച് നടന്ന് പരിധിയില്ലാത്ത വൈരാഗിയാകണം. ഒരേ ഒരു ബാബയെ അനുകരിക്കണം.

വരദാനം:-

വിശ്വ മംഗളകാരിയാകുന്നതിന് വേണ്ടി മുഖ്യമായും രണ്ട് ധാരണകള് ആവശ്യമാണ് ഒന്ന് ഈശ്വരീയ ലഹരി രണ്ട് ദയ. അഥവ ലഹരിയും ദയയും രണ്ടും ഒപ്പമൊപ്പവും സമാനവുമാണെങ്കില് ആത്മീയതയുടെ സ്ഥിതി ഉണ്ടാകുന്നു. അതുകൊണ്ട് എപ്പോള് എന്ത് കര്ത്തവ്യം ചെയ്യുന്നോ അല്ലെങ്കില് മുഖത്തിലൂടെ വര്ണ്ണിക്കുന്നോ അപ്പോള് പരിശോധിക്കൂ ദയയും ലഹരിയും രണ്ടും സമാനരൂപത്തിലുണ്ടോ? ശക്തികളുടെ ചിത്രങ്ങളില് ഈ രണ്ട് ഗുണങ്ങളുടെ സമാനത കാണിക്കുന്നുണ്ട്, ഇതിന്റെ ആധാരത്തില് വിശ്വ നവ-നിര്മ്മാണത്തിന് നിമിത്തമാകാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top