29 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 28, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ- എത്രതന്നെ സഹിക്കേണ്ടി വന്നാലും ഈ അന്തിമ ജന്മത്തില് തീര്ച്ചയായും പവിത്രമാകണം, ബാബയ്ക്ക് പവിത്രതയുടെ തന്നെ സഹയോഗമാണ് വേണ്ടത്.

ചോദ്യം: -

മനസ്സിലാക്കുന്നതിന് വേണ്ടി നല്ല വിശാല ബുദ്ധി ആവശ്യമുള്ള അന്തിമ ദൃശ്യം ഏതായിരിക്കും?

ഉത്തരം:-

അന്തിമ ദൃശ്യം സര്വ്വരും തിരിച്ചു പോകുന്നതിന്റേതായിരിക്കും…. പറയാറുണ്ട് രാമന് പോയി, രാവണനും പോയി…. ബാക്കി സൃഷ്ടിയുടെ ശുദ്ധീകരണം ചെയ്യുന്നവരും പുതിയ ലോകത്തിന്റെ തയ്യാറെടുപ്പ് ചെയ്യുന്നവരുമായി കുറച്ച് പേര് അവശേഷിക്കും. നമ്മളും പോകും, ജയിച്ചിടത്ത് തന്നെ ജന്മം എടുക്കും. ഭാരതത്തില് തന്നെ ജനിക്കും, ബാക്കി എല്ലാം നശിച്ചു പോകും. ധനവാന്മാരായ രാജാക്കന്മാര് അവശേഷിക്കും, അവിടെ നാം ജന്മമെടുക്കും. പിന്നെ നമ്മള് സൃഷ്ടിയുടെ അധികാരിയായി തീരും. ഇത് മനസ്സിലാക്കുന്നതിന് വിശാല ബുദ്ധി ആവശ്യമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നയനഹീനര്ക്ക് വഴി കാണിച്ചു തരൂ പ്രഭൂ.

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു. പറയാറുണ്ട്- അല്ലയോ പ്രഭൂ, ഞങ്ങള് അന്ധരാണ്. വാതിലുകള് തോറും അലഞ്ഞ് അലഞ്ഞ് കഷ്ടപ്പാടനുഭവിച്ചു കൊണ്ടിരിക്കുന്നു. സ്വയം സ്വയത്തോട് പറയുന്നു- ഞങ്ങള് അന്ധരുടെ സന്താനങ്ങളാണെന്ന്. അല്ലയോ പ്രഭൂ, വരൂ. ഗുരുക്കന്മാരുടെയടുത്ത്, ക്ഷേത്രങ്ങളില്, നദികളില് അലഞ്ഞു കൊണ്ടിരിക്കുന്നു. ബാബ നമ്മുടെ അച്ഛനാണെന്നതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. പ്രഭുവിന് പോലും അനേകം നാമങ്ങള് നല്കിയിട്ടുണ്ട്. പറയുന്നു- നിരാകാരന് നാമരൂപത്തില് നിന്നും വേറിട്ടവനാണെന്ന്. ഇപ്പോള് നാമ രൂപത്തില് നിന്നും വേറിട്ട ഒരു വസ്തുവുമില്ല. നിങ്ങള് പറയാറുണ്ട്- പരമപിതാ പരമാത്മാവിന് നാമരൂപത്തില് നിന്നും വേറിടാന് സാധിക്കുമോ? അന്ധരാണെന്ന് മനുഷ്യര് സ്വയം പാടികൊണ്ടിരിക്കുന്നു. ബാബ വന്ന് മാര്ഗ്ഗം പറഞ്ഞു തരുമ്പോഴാണ് നമ്മള് മക്കളായി തീരുന്നത്. ജ്ഞാനസാഗരനായ ബാബ കുട്ടികളെ പഠിപ്പിക്കുന്നു, മുക്തി ജീവന്മുക്തിയലേക്കുള്ള മാര്ഗ്ഗവും പറഞ്ഞു തരുന്നു. വേറൊരു സന്യാസിക്കോ മുക്തി ജീവന്മുക്തിയിലേക്കുള്ള മാര്ഗ്ഗം പറഞ്ഞു തരാന് സാധിക്കില്ല. അപ്പോള് അവരെ ഗുരുവെന്ന് എങ്ങനെ പറയും? ഡ്രാമയില് അവര്ക്കും പാര്ട്ടുണ്ട്. ഭാരതത്തെ പവിത്രതയുടെ ആധാരത്തില് താങ്ങി നിര്ത്തുന്നു. പവിത്രമായി ജീവിക്കുന്നുണ്ട്, എന്നാല് ജ്ഞാനയോഗത്തിലൂടെയല്ല പവിത്രമാകുന്നത്. മരുന്ന് കഴിച്ച് ഇന്ദ്രിയങ്ങളെ നിര്ജീവമാക്കുന്നു, ഇതില് യാതൊരു ശക്തിയുമില്ല. ഗൃഹസ്ഥത്തിലിരുന്ന് കൊണ്ടും അഥവാ സ്ത്രീ- പുരുഷന് വിവാഹം ചെയ്തുകൊണ്ടും പവിത്രമായി ജീവിക്കുമ്പോഴാണ് ശക്തിയെന്നു പറയുന്നത്. അവരെയാണ് ബാലബ്രഹ്മചാരി ദമ്പതി എന്നു പറയുന്നത്. ഇവിടെയും ബാബയില് നിന്നും ശക്തി ലഭിക്കുന്നു. പരമപിതാ പരമാത്മാവ് തന്നെ വന്ന് പവിത്രമായ മാര്ഗ്ഗം സ്ഥാപിക്കുന്നു. സത്യയുഗത്തില് ദേവീദേവതമാര് പവിത്രമായ കുടുംബമാര്ഗ്ഗത്തിലുള്ളവരായിരുന്നു. പവിത്രമായിരുന്നുകൊണ്ടും അവര്ക്ക് മക്കളുണ്ടായിരുന്നു. ഗൃഹസ്ഥത്തിലിരുന്നും പതിതമാകാതെ പവിത്രമായിരിക്കുന്നതിനുള്ള ശക്തി അവര്ക്ക് പരമപിതാ പരമാത്മാവ് എങ്ങനെ നല്കുന്നുവെന്ന് മനുഷ്യര്ക്കറിയില്ല. ദ്രൗപദി വിളിച്ചിരുന്നു- ദുശ്ശാസനന് എന്റെ മാനം നഷ്ടപ്പെടുത്തുന്നുവെന്ന്, അങ്ങനെ ഇവിടെയും വളരെ കുട്ടികള് വിളിക്കുന്നുണ്ട്. ഇപ്പോള് പരമാത്മാവ് വന്ന് 21 ജന്മത്തേക്ക് പതിതമാകുന്നതില് നിന്നും നമ്മെ സംരക്ഷിക്കുന്നു. ദ്രൗപദി ഒരാള് മാത്രമായിരുന്നില്ല, നിങ്ങളെല്ലാവരും ദ്രൗപദിമാരാണ്. നിങ്ങള്ക്ക് ശിക്ഷണം ലഭിക്കുന്നുണ്ട്- പതി നിങ്ങളെ അടിച്ചാലും നിങ്ങള് സഹിക്കണം കാരണം പവിത്രമാകാതെ പവിത്രമായ ലോകത്തിന്റെ അധികാരിയാകാന് സാധിക്കില്ല. കല്പ കല്പം നിങ്ങള് മാതാക്കള് തന്നെയാണ് ശിവശക്തികളായി തീര്ന്നിട്ടുള്ളത്. ജഗദംബ സരസ്വതിയെ സിംഹത്തിന്റെ മേല് സവാരി ചെയ്യുന്നതായി കാണിക്കുന്നുണ്ട്, ഇതും നിങ്ങളുടെ മഹിമയാണ്. ഇത് പതിത ലോകം അഥവാ ആസൂരീയ ലോകമാണ്. പാവന ലോകം അര്ത്ഥം ഈശ്വരീയ ലോകം. അതിനാല് രാമന് വന്ന് രാമരാജ്യം സ്ഥാപിക്കുന്നു. പവിത്രതയാണ് ആദ്യം. കാമ വികാരം എത്ര ശക്തിശാലിയാണ്. നല്ല നല്ല മനുഷ്യര് പോലും പറയുന്നുണ്ട്- പവിത്രമായി ജീവിക്കാന് അസാധ്യമാണെന്ന്. സത്യയുഗത്തില് ദേവീ ദേവതമാര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. നിങ്ങള് മഹിമ പാടാറുണ്ട്- അങ്ങ് സര്വ്വഗുണ സമ്പന്നനാണ്, ഞങ്ങള് നീചരാണ്, പാപികളാണ് എന്ന്. അപ്പോള് അവരെ അങ്ങനെ ആക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കണമല്ലോ. ബാബ സംഗമയുഗത്തില് വന്ന് സത്യയുഗത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ട്. ബാബ തന്നെയാണ് വന്ന് ആസൂരീയ ലോകത്തെ ദേവീക ലോകമാക്കുന്നത്. മനുഷ്യര് പതിതര് എന്ന വാക്കിന്റെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. നിങ്ങള് വിളിക്കുന്നുണ്ട്- ഞങ്ങള് പതിതരാണ്, ഹേ പതിത പാവനാ വരൂ എന്ന്. ഭാരതം പവിത്രമായിരുന്നപ്പോള് ഡബിള് കിരീടധാരിയായിരുന്നു. ഇപ്പോള് നിങ്ങള് ഓരോരുത്തരുടെയും ചരിത്രത്തെ മനസ്സിലാക്കി. നിങ്ങള് ബാബയുടേതായി മാറി. നിങ്ങളുടെ ബുദ്ധിയില് ഗോഡ്ഫാദര് തന്നെയാണ് ഉള്ളത്. ബാബ നിരാകാരനാണ്, പരംധാമില് വസിക്കുന്നു. അങ്ങനെയുള്ള ബാബയെ ഒട്ടും മനസ്സിലാക്കുന്നേയില്ല. മനുഷ്യര് ഈ സമയത്ത് തീര്ത്തും ദുഃഖിതരാണ്. മൃത്യുവിനെ എത്ര ഭയക്കുന്നു. ഇപ്പോള് ബാബ പറയുന്നു മൃത്യു തൊട്ട് മുന്നിലാണ്. ആദ്യം രക്തത്തിന്റെ നദികളാണ് ഒഴുകാന് പോകുന്നത് പിന്നെ പാലിന്റെ നദികള് ഒഴുകും.

ഇപ്പോള് ബാബ നിങ്ങളെ വിഷയ സാഗരത്തില് നിന്നും മോചിപ്പിച്ച് ക്ഷീര സാഗരത്തിലേക്ക് കൊണ്ടു പോകുന്നു. ലക്ഷ്മീ നാരായണന് ക്ഷീര സാഗരം, സത്യയുഗത്തിലാണ്. ഇവിടെ പാല് കുടിക്കാന് പോലും ലഭിക്കുന്നില്ല, പൗഡര് ആണ് ലഭിക്കുന്നത്. സത്യയുഗത്തില് ഒരു വസ്തുവിന്റെയും കുറവ് ഉണ്ടായിരിക്കില്ല. ഭാരതം ആദ്യം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് നരകമാണ്. പരസ്പരം നോവിച്ചു കൊണ്ടിരിക്കുന്നു. മുഖം മനുഷ്യന്റേതാണ് എന്നാല് സ്വഭാവം മോശമാണ്. പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്നു. ഇത് പാപാത്മാക്കളുടെ ലോകമാണ് അതിനാല് ശ്രേഷ്ഠത എവിടെ നിന്ന് ഉണ്ടാകും. ആരെങ്കിലും ദാന പുണ്യം ചെയ്താല് ശ്രേഷ്ഠാചാരിയാകുമോ? ഇപ്പോള് സര്വ്വരും രാവണന്റെ നിര്ദ്ദേശമനുസരിച്ചാണ് നടക്കുന്നത്. ദേവതമാര് എത്ര പവിത്രവും സുഖിയുമായിരുന്നു. രാമ രാജ്യവും രാവണ രാജ്യവും എന്ന് പറയുന്നത് എന്തിനെയാണ് എന്നതും ഭാരതവാസികള്ക്കറിയില്ല. രാമ രാജ്യം ആഗ്രഹിക്കുന്നുണ്ട്, എന്നാല് അത് ആരാണ് സ്ഥാപിക്കുന്നത് എന്ന് അറിയുന്നില്ല. ഈ സമയത്ത് മനുഷ്യര് പൈസ കൊടുത്താല് അവര് അതുപയോഗിച്ച് പാപം ചെയ്യുന്നു കാരണം ഇത് പാപാത്മാക്കളുടെ ലോകമാണ്. ഇപ്പോള് നിങ്ങള് ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കണം. ബാബയില് നിന്നും തീര്ച്ചയായും സമ്പത്തെടുക്കും എന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. എന്നാല് ഈ അന്തിമജന്മം പവിത്രമാകൂ, 63 ജന്മം നിങ്ങള് വികാരത്തില് പോയി. ഇപ്പോള് ഒരു ജന്മം പവിത്രതയുടെ സഹയോഗം നല്കൂ, അതിനാല് പവിത്രമായി ജീവിക്കണം. കൃഷ്ണന് പാവനമായിരുന്നു, പിന്നെ കാമചിതയിലിരുന്ന് പതിതമായി. വീണ്ടും ജ്ഞാന ചിതയിലിരിക്കുന്നതിലൂടെ സ്വര്ഗ്ഗത്തിന്റെ അധികാരിയായി തീരുന്നു. നിങ്ങള് തന്നെയായിരുന്നു ദേവതമാര്, ഇപ്പോള് അസുരന്മാരായി. ഇത് പൂജനീയരില് നിന്നും പൂജാരിയാകുന്ന ചക്രമാണ്, സന്യാസിമാര് പറയുന്നു ആത്മാവ് തന്നെ പരമാത്മാവ് എന്ന്. രാപകല് വ്യത്യാസമാണ്. ഡ്രാമയനുസരിച്ച് സര്വ്വരും അധഃപതിക്കുക തന്നെ വേണം. ഇപ്പോള് നിങ്ങള്ക്ക് ഗുരുക്കന്മാരുടേയും ഗുരു, പതിമാരുടെയും പതിയായ പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു, അതിനാല് ശ്രീമത്തനുസരിച്ച് നടക്കണം. പരമപിതാ പരമാത്മാവിനെ അംഗീകരിക്കാറുണ്ടല്ലോ. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, പക്ഷെ ശിവബാബ വന്ന് എന്ത് ചെയ്തു! എങ്ങനെ ചെയ്തു? സോമനാഥ ക്ഷേത്രം വളരെ വലുതാക്കി ഉണ്ടാക്കിയിട്ടുണ്ട്. തീര്ച്ചയായും ഭാരതത്തില് തന്നെയാണ് വന്നിട്ടുള്ളത്. എങ്ങനെ വന്നു, എന്ത് ചെയ്തു, ഒന്നും അറിയില്ല. ഇതും പരമ്പരയായി നടന്നു വരുന്നു. ഗംഗയിലെ മേള, കുംഭ മേള പരമ്പരയായി നടന്നു വരുന്നതാണെന്ന് പറയുന്നു. ഇതെല്ലാം തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നത്. സത്യയുഗം മുതല് ലോകം പതിതമായിരുന്നോ? പറയുന്നതിന്റെ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ഇതിനെയാണ് ഭക്തി മാര്ഗ്ഗം എന്നു പറയുന്നത്. ക്രിസ്തു വന്നു, ഇനി എന്ന് വരും? ആര്ക്കും അറിയില്ല. പ്രദര്ശനിയില് നിങ്ങള് ആയിരക്കണക്കിന് ആളുകള്ക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്, എന്നാലും കോടിയില് ചിലരേ വരുന്നുള്ളൂ.

ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുന്നു. നിങ്ങള്ക്കറിയാം ഇപ്പോള് ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള് പറയാറുണ്ട്- സന്യാസിമാരുടെ മുന്നില് പവിത്രമായി ജീവിച്ച് കാണിക്കും. പോകുന്തോറും അവര് അംഗീകരിക്കും- ഇവര്ക്ക് ശിക്ഷണം നല്കുന്നത് പരമപിതാ പരമാത്മാവാണ് എന്ന്. നിങ്ങള് കേവലം ഇത് തെളിയിച്ച് മനസ്സിലാക്കി കൊടുക്കൂ- ബാബ സര്വ്വവ്യാപിയല്ല, ഗീത കൃഷ്ണനല്ല ഉച്ഛരിച്ചത് എന്ന്. അപ്പോള് അവരുടെ ബുദ്ധി പ്രവര്ത്തിക്കും. ഇതെല്ലാം അവസാനം സംഭവിക്കും. കുട്ടികളാകുന്ന നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട് പരംപിതാ പരമാത്മാവ് നമ്മുടെ അച്ഛനാണ് എന്ന്. ആദ്യം സൂക്ഷ്മ വതനത്തില് ബ്രഹ്മാവ്, വിഷ്ണു, ശങ്കരനെ രചിക്കുന്നു. ബ്രഹ്മാവാണ് പ്രജാപിതാവ്. ബ്രഹ്മാവ് തന്നെയാണ് ബ്രാഹ്മണരെ രചിക്കുന്നത്. ഏറ്റവും ഉയര്ന്നത് ബ്രാഹ്മണകുലമാണ്. ശിവബാബയുടേത് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരാണ്. അവര് ശരീര വംശാവലികളാണ്. ബാബയുടെ ശ്രീമതമനുസരിക്കുകയാണെങ്കില് പാവനമാകും. ദേഹധാരികളെ മറക്കണം. പരിശ്രമമില്ലേ. ഇപ്പോള് നാടകം പൂര്ത്തിയാകുന്നു, അഭിനേതാക്കളെല്ലാം തിരിച്ച് പോകണം, ബാക്കി കുറച്ച് പേരേ അവശേഷിക്കുകയുള്ളൂ. രാമനും പോകും, രാവണനും പോകും ….ബാക്കി അവശേഷിക്കുന്നതാരായിരിക്കും? രണ്ട് ഭാഗത്തും കുറച്ച് പേര് അവശേഷിക്കും, ബാക്കി സര്വ്വരും തിരിച്ച് പോകും. കെട്ടിടം പണിയുന്നവരും,വൃത്തിയാക്കുന്നവരും അവശേഷിക്കും. സമയം വേണമല്ലോ. നമ്മളും പോകും. നിങ്ങള്ക്ക് രാജധാനിയില് ജന്മം ലഭിക്കും. അവര് ശുദ്ധീകരണം ചെയ്യുന്നു. ബാബ പറഞ്ഞിട്ടുണ്ട് വിജയം ഉണ്ടാകുന്ന ഇടത്ത് നമ്മള് ജന്മമെടുക്കും. ഭാരതത്തില് തന്നെ വിജയം ഉണ്ടാകും. ബാക്കി സര്വ്വതും നശിക്കും. ധനവാന്മാരായ രാജാക്കന്മാര് അവശേഷിക്കും, അവരുടെയടുത്ത് ജന്മമെടുക്കും. നിങ്ങള് മുഴുവന് സൃഷ്ടിയുടെയും അധികാരിയാകണം. ഇവിടെയുളള ധനവും സമ്പത്തുമൊന്നും നിങ്ങള്ക്ക് അവിടെ ഉപയോഗപ്പെടില്ല. ഇവിടത്തെ സമ്പാദ്യം കാല്ക്കാശിന് വിലയില്ലാത്തതാണ്. അവിടെ സര്വ്വതും പുതിയതായി തീരും. രത്നങ്ങളുടെയും വജ്രങ്ങളുടെയും ഖനികള് നിറഞ്ഞിരിക്കും. ഇല്ലായെങ്കില് കൊട്ടാരം എങ്ങനെയുണ്ടാകും. ഇതെല്ലാം മനസ്സിലാക്കുന്നതിന് എത്ര നല്ല ബുദ്ധി വേണം.

നിങ്ങള് കുട്ടികള് ഇപ്പോള് ഡബിള് അഹിംസകരായി മാറുന്നു, നിങ്ങള്ക്കറിയാം നമുക്ക് ഒരു പ്രകാരത്തിലുമുള്ള ഹിംസയും ചെയ്യാന് സാധിക്കില്ല. ഇവിടെ ഡബിള് ഹിംസയാണ് നടക്കുനത്. സത്യയുഗത്തില് ഹിംസയേയില്ല. അതിനെ സ്വര്ഗ്ഗം എന്നാണ് പറയുന്നത്. ബാബ പറയുന്നു നിങ്ങള് മനസ്സിലാക്കുന്നുണ്ടല്ലോ- ഈ ജ്ഞാനം എടുക്കുക എന്നത് സമ്പന്നര്ക്ക് പ്രയാസമാണ്. ബാബ ദരിദ്രരുടെ നാഥനാണ്, ദാതാവാണ്. ഈ കെട്ടിടങ്ങളെല്ലാം നിങ്ങള്ക്കുള്ളതാണ്. നിങ്ങളെയാണ് വിശ്വത്തിന്റെ അധികാരിയാക്കുന്നത്. അപ്പോള് ഞാന് എന്തിന് പുതിയ കെട്ടിടത്തില് വസിക്കണം. ഈ ബാബ പറയുന്നു ഞാന് വസിക്കില്ല എന്ന്. ബാബ പറയുന്നു- ഞാന് ഇരിക്കുന്നില്ലായെങ്കില് നിങ്ങള് എങ്ങനെയിരിക്കും! ശിവബാബ പറയുന്നു- ഞാന് അഭോക്താവാണ്, ചിന്തയില്ലാത്തവനാണ്, ഇതിന്റെയെല്ലാം അര്ത്ഥമെന്താണെന്ന് നിങ്ങള്ക്കറിയാം. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഇപ്പോള് നാടകം പൂര്ത്തിയായി കൊണ്ടിരിക്കുന്നു, തിരികെ വീട്ടിലേക്ക് പോകണം അതിനാല് തീര്ച്ചയായും പാവനമാകണം. ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്.

2) ബാബയില് നിന്നും ശക്തിയെടുത്ത് ഈ അന്തിമ ജന്മത്തില് സ്ത്രീ പുരുഷനായി ഒന്നിച്ചു കഴിഞ്ഞും പവിത്രമായി കാണിക്കണം. പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു അപ്പോള് തീര്ച്ചയായും ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം.

വരദാനം:-

എപ്പോള് താങ്കള് കുട്ടികള് തന്റെ സത്യയുഗീ രാജ്യത്തിലായിരുന്നോ അപ്പോള് വ്യര്ത്ഥം അല്ലെങ്കില് മായയില് നിന്ന് നിഷ്ക്കളങ്കരായിരുന്നു അതുകൊണ്ടാണ് ദേവതകളെ സെയ്ന്റ് അഥവാ മഹാന് ആത്മാക്കളെന്ന് പറയുന്നത്. അതുകൊണ്ട് തന്റെ അതേ സംസ്ക്കാരം ഇമര്ജ് ചെയ്ത്, വ്യര്ത്ഥത്തിന്റെ അവിദ്യാ സ്വരൂപരാകൂ. സമയം, ശ്വാസം, വാക്ക്, കര്മ്മം, സര്വ്വതിലും വ്യര്ത്ഥത്തിന്റെ അവിദ്യ അര്ത്ഥം നിഷ്കളങ്കര്. എപ്പോള് വ്യര്ത്ഥത്തിന്റെ അവിദ്യയുണ്ടാകുന്നോ അപ്പോള് ദിവ്യത സ്വതവേയും സഹജവുമായി അനുഭവമാകും അതുകൊണ്ട് ഇങ്ങനെ ചിന്തിക്കരുത് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് – എന്നാല്, പുരുഷനായി ഈ രഥത്തിലൂടെ കാര്യം ചെയ്യിക്കൂ. ഒരു തവണയിലെ തെറ്റ് രണ്ടാമത് ആവര്ത്തിക്കരുത്.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം

പല മനുഷ്യരും ചോദ്യം ചോദിക്കാറുണ്ട് നമ്മള് ആത്മാവാണ് എന്നതിന് എന്താണ് തെളിവുള്ളത്! ഇപ്പോള് ഇതില് മനസ്സിലാക്കി കൊടുക്കുന്നു, എപ്പോള് നമ്മള് പറയുന്നോ ഞാന് ആത്മാവ് ആ പരമാത്മാവിന്റെ സന്താനമാണ്, ഇപ്പോള് ഇത് സ്വയം സ്വയത്തോട് ചോദിക്കേണ്ട കാര്യമാണ്. നമ്മള് മുഴുവന് ദിവസവും ഞാന് ഞാന് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു, അത് എന്ത് ശക്തിയാണ് പിന്നീട് നമ്മള് ആരെയാണോ ഓര്മ്മിക്കുന്നത് അത് നമ്മുടെ ആരാണ്? എപ്പോള് ഒരാളെ ഓര്മ്മിക്കുന്നോ അപ്പോള് തീര്ച്ചയായും നമ്മള് ആത്മാക്കള്ക്ക് അവരിലൂടെ എന്തോ ആവശ്യമായുണ്ട്, എപ്പോഴും ആ ഓര്മ്മ ഉണ്ടായിരിക്കുന്നതിലൂടെ തന്നെ നമുക്ക് അവരിലൂടെ പ്രാപ്തി ഉണ്ടാകും. നോക്കൂ, മനുഷ്യര് എന്തെല്ലാമാണോ ചെയ്യുന്നത്, തീര്ച്ചയായും മനസ്സില് എന്തെങ്കിലുമെല്ലാം ശുഭമായ ഇച്ഛ അവശ്യമുണ്ടായിരിക്കും, ചിലര്ക്ക് സുഖത്തിന്റെ, ചിലര്ക്ക് ശാന്തിയുടെ ഇച്ഛയാണുള്ളത് തീര്ചച്ചയായും എപ്പോഴാണോ ഇച്ഛ ഉത്പന്നമാകുന്നത് അപ്പോള് അവശ്യം ഏതെങ്കിലും സ്വീകരിക്കുന്ന ആളും ഉണ്ടായിരിക്കും അവരിലൂടെയാണ് ഇച്ഛ പൂര്ത്തിയാകുന്നത് അവര് അവശ്യം നല്കുന്ന ആളാണ്, അതുകൊണ്ടാണ് അവരെ ഓര്മ്മിക്കുന്നത്. ഇപ്പോള് ഈ രഹസ്യത്തെ പൂര്ണ്ണമായ രീതിയില് മനസ്സിലാക്കണം, അതാരാണ്? ഈ സംസാരിക്കുന്ന ശക്തി ഞാന് സ്വയം ആത്മാവാണ്, അതിന്റെ രൂപം ജ്യോതിര് ബിന്ദു സമാനമാണ്, എപ്പോഴാണോ മനുഷ്യര് സ്ഥൂലമായ ശരീരം ഉപേക്ഷിക്കുന്നത് അപ്പോളത് വേര്പെട്ട് പോകുന്നു, എന്നാല് ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കുന്നില്ല, ഇപ്പോള് ഇതില് നിന്ന് വ്യക്തമാകുന്നത് അതിന് സ്ഥൂല രൂപമില്ല എന്നാല് മനുഷ്യര് അവശ്യം അനുഭവിക്കുന്നുണ്ട് അതായത് ആത്മാവ് പോയി. അപ്പോള് നമ്മള് അവരെ ആത്മാവ് എന്ന് തന്നെ പറയും ആ ആത്മാവ് ജ്യോതി സ്വരൂപമാണ്, അപ്പോള് ആത്മാവിന്റെ രചയിതാവായ പരമാത്മാവിന്റെയും രൂപം അതിന് സമാനമായിരിക്കും, ആര് ഏതുപോലെയാണോ അവരുടെ സൃഷ്ടിയും അതുപോലെ തന്നെയായിരിക്കും. പിന്നീട് നമ്മള് ആത്മാക്കള് എന്തുകൊണ്ടാണ് ആ പരമാത്മാവിനെ നമ്മള് എല്ലാ ആത്മാക്കളിലും ഉയര്ന്നതാണ് എന്ന് പറയുന്നത്? എന്തുകൊണ്ടെന്നാല് അവരില് മായയുടെ യാതൊരു രേഖപ്പെടുത്തലുകളും പതിയുന്നില്ല. ബാക്കി നമ്മള് ആത്മാക്കളില് മായയുടെ രേഖപ്പെടുത്തലുകള് അവശ്യം പതിയുന്നുണ്ട് എന്തുകൊണ്ടെന്നാല് നമ്മള് ജനന-മരണത്തിന്റെ ചക്രത്തില് വരുന്നു. ഇപ്പോള് ഇതാണ് ആത്മാവിലും പരമാത്മാവിലുമുള്ള അന്തരം. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top