28 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ബാബ വന്നിരിക്കുകയാണ് നിങ്ങളെ പൂജാരിയില് നിന്നും പൂജ്യരാക്കി മാറ്റുവാന്, പൂജ്യരില് നിന്നും പൂജാരിയും പൂജാരിയില് നിന്നും പൂജ്യരുമായി മാറുന്നതിന്റെ പൂര്ണ കഥ നിങ്ങള് കുട്ടികള്ക്കറിയാം.

ചോദ്യം: -

ലോകത്തിലുള്ളവര്ക്ക് അസംഭവ്യമായി തോന്നുന്നതും, നിങ്ങള് സഹജമായി തന്റെ ജീവിതത്തില് ധാരണ ചെയ്യുന്നതും ഏതൊരു കാര്യമാണ്?

ഉത്തരം:-

ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും പവിത്രമായി കഴിയുക എന്നത് അസംഭവ്യമാണെന്ന് ലോകത്തിലുള്ളവര് മനസ്സിലാക്കുന്നു. എന്നാല് നിങ്ങള് സഹജമായി തന്നെ ധാരണ ചെയ്യുന്നു. എന്തെന്നാല് അറിയാം ഇതിലൂടെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. അതിനാല് ഇത് വളരെ ലാഭക്കച്ചവടമല്ലേ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇതാരാണ് വന്നിരിക്കുന്നത് ഇന്ന് പുലര്ച്ചെ …..

ഓം ശാന്തി. അന്ധകാരവും പുലരിയും ലോകത്തെ സംബന്ധിച്ച് തികച്ചും വേറെ വേറെയാണ്. ലോകത്തിലുള്ളവര്ക്ക് സാധാരണമാണ് എന്നാല് നിങ്ങള് കുട്ടികളുടെ പുലരി എന്നത് അസാധാരണമാണ്. അന്ധകാരമെന്നും പുലരിയെന്നും എന്തിനെയാണ് പറയുന്നതെന്ന് ലോകത്തുള്ളവര്ക്ക് അറിയില്ല. വാസ്തവത്തില് ഈ അന്ധകാരവും പുലരിയും കല്പത്തിന്റെ ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് ഉണ്ടാകുന്നത്. ഇപ്പോള് അജ്ഞാന അന്ധകാരം അകലുകയാണ്. ജ്ഞാന സൂര്യന് ഉദിച്ചു എന്ന് പാടാറുണ്ട്. ആ സൂര്യന് പ്രകാശം നല്കുന്നു. ഇവിടെ ജ്ഞാന സൂര്യന്റെ കാര്യമാണ്. ഭക്തിയെ അന്ധകാരമെന്നും ജ്ഞാനത്തെ പ്രകാശമെന്നും പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, പുലരുകയാണെന്ന്. ഭക്തിമാര്ഗ്ഗത്തിലെ അന്ധകാരം ഇപ്പോള് പൂര്ത്തിയാവുകയാണ്. ഭക്തിയെ അജ്ഞതയെന്നാണ് പറയുന്നത്, കാരണം ആരുടെ ഭക്തിയാണോ ചെയ്യുന്നത് അവരെ കുറിച്ചുള്ള ജ്ഞാനമൊന്നുമില്ല. സമയം പാഴായിപ്പോകുന്നു. പാവകളുടെ പൂജ നടന്നുകൊണ്ടിരിക്കുന്നു. അര കല്പമായി ഈ പാവകളുടെ പൂജ നടക്കുകയാണ്. ആരെ പൂജിക്കുന്നുവെന്ന പൂര്ണ ജ്ഞാനവും വേണം. ദേവീ-ദേവതകളുടെത് പൂജ്യവംശമാണ്. ദേവീ-ദേവതകളാണ് പൂജ്യരില് നിന്നും പൂജാരിയായി മാറുന്നത്. പൂജ്യരില് നിന്നും പൂജാരിയും, പൂജാരിയില് നിന്നും പൂജ്യരുമായി മാറുന്നത് എത്ര നീണ്ടകഥയാണ്. മനുഷ്യര് പൂജ്യരുടെയും പൂജാരിയുടെയും അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. പരമപിതാ പരമാത്മാവ് വരുന്നതേ സംഗമത്തിലാണ് അപ്പോള് അന്ധകാരം പൂര്ത്തിയാകുന്നു. ബാബ പുലരിയെ കൊണ്ടുവരാന് വരുന്നു. എന്നാല് മനുഷ്യര് കല്പത്തിലെ സംഗമയുഗത്തിനു പകരം യുഗ യുഗം തോറും എന്ന് എഴുതി വെച്ചിരിക്കുന്നു. 4 യുഗങ്ങള് കഴിയുമ്പോള് പഴയ ലോകം തീര്ന്ന് പിന്നെ പുതിയ ലോകം ആരംഭിക്കുന്നു. അതിനാല് ഇതിനെ മംഗളകാരിസംഗമയുഗമെന്ന് പറയുന്നു. ഈ സമയം എല്ലാവരും നരകവാസികളാണ്. ആരെങ്കിലും മരിക്കുമ്പോള് പറയും സ്വര്ഗ്ഗത്തിലെത്തി, അപ്പോള് തീര്ച്ചയായും നരകത്തിലായിരുന്നു. നമ്മള് നരകത്തിലാണെന്ന് ആരും മനസ്സിലാക്കുന്നില്ല. രാവണന് എല്ലാവരുടെ ബുദ്ധിയേയും നന്നായി പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരുടെയും ബുദ്ധി തികച്ചും മരിച്ചു കിടക്കുകയാണ്. ബാബ മനസ്സിലാക്കിതരുന്നു- ഭാരതവാസികളുടെ ബുദ്ധി ഏറ്റവും വിശാലമായിരുന്നു. പിന്നീട് തികച്ചും കല്ലുബുദ്ധികളായി മാറുമ്പോഴാണ് ദുഃഖിയായി മാറുന്നത്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് അവിവേകികളായി മാറുക തന്നെ വേണം. മായയാണ് അവിവേകിയാക്കി മാറ്റുന്നത്. പൂജ്യരെ വിവേകിയെന്നും പൂജാരിയെ അവിവേകിയെന്നും പറയുന്നു. നമ്മള് നീചരും പാപിയുമാണെന്ന് പറയാറുമുണ്ട്. എന്നാല് എപ്പോഴായിരുന്നു വിവേകശാലികള് എന്ന് അറിയില്ല. രാവണനാകുന്ന മായ തികച്ചും കല്ലുബുദ്ധികളാക്കി മാറ്റുന്നു. നമ്മള് തന്നെയായിരുന്നു പൂജ്യര് പിന്നീട് പൂജാരിയായി എന്ന വിവേകം നിങ്ങള്ക്കിപ്പോള് വന്നു. നിങ്ങള് കുട്ടികള്ക്കിപ്പോള് സന്തോഷമാകുന്നു. ഒരുപാട് നാളുകളായി നിലവിളിച്ച് വരുകയാണ് ഞങ്ങള്ക്ക് ശാന്തി വേണം, അഥവാ ജനന-മരണത്തില് നിന്നും മുക്തമാകണമെന്ന് . പക്ഷെ ഈ മായയുടെ ചങ്ങലയില് നിന്നും മുക്തമാകണം എന്നു പോലുമുള്ള ജ്ഞാനം ആരുടെയും ബുദ്ധിയിലില്ല. ഏണിപ്പടി താഴേക്കിറങ്ങി വരുകയാണെന്ന് നിങ്ങള്ക്കറിയാം. സത്യയുഗത്തില് പിന്നെ പതുക്കെപ്പതുക്കെയാണ് താഴേക്കിറങ്ങുന്നത്, സമയമെടുക്കുന്നു. സുഖത്തിന്റെ ഏണിപ്പടി താഴേക്കിറങ്ങാന് സമയമെടുക്കും. എന്നാല് ദുഃഖത്തിന്റെ ഏണിപ്പടി വേഗം -വേഗം ഇറങ്ങുന്നു. സത്യ-ത്രേതായുഗത്തില് 21 ജന്മവും, ദ്വാപര-കലിയുഗത്തില് 63 ജന്മവും. ആയുസ്സ് കുറയുന്നു. നമ്മുടെ കയറുന്ന കല ഞൊടിയില് ഉണ്ടാകുന്നു എന്ന് ഇപ്പോള് നിങ്ങള്ക്ക് അറിയാം. ജനകന് സെക്കന്റില് ജീവന്മുക്തി ലഭിച്ചു എന്ന് പറയാറുണ്ട്. എന്നാല് ജീവന്മുക്തിയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഒരു ജനകനാണോ ജീവന്മുക്തി ലഭിച്ചത് അതോ മുഴുവന് ലോകത്തിനാണോ ലഭിച്ചത്? ഇപ്പോള് നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നിരിക്കുകയാണ്. ചിലരുടെ ബുദ്ധി മോശമാണെങ്കില് പറയാറുണ്ട്-പരമാത്മാവേ ഇവര്ക്ക് സത്ബുദ്ധി കൊടുക്കൂ എന്ന്. സത്യയുഗത്തില് ഇങ്ങനെയൊന്നുമില്ല. വളരെക്കാലമായി പരമാത്മാവില് നിന്ന് വേറിട്ടിരിക്കുന്ന ആത്മാക്കളുടെയും കണക്കുണ്ട്. ബാബ പരമധാമത്തിലായിരുന്നപ്പോള് കൂടെ മുക്തിധാമത്തിലിരുന്ന ആത്മാക്കള് അവസാനം വരുന്നു, അവര് ഒരുപാട് സമയം കൂടെയിരിക്കുന്നു. നമ്മളാണെങ്കില് കുറച്ചു സമയമാണ് ബാബയോടൊപ്പം ഇരിക്കുന്നത്. ആദ്യമാദ്യം ബാബയില് നിന്നും വേര്പിരിയുന്നു. അതുകൊണ്ടാണ് പാടുന്നത്-ആത്മാവും പരമാത്മാവും ഒരുപാട് കാലം വേര്പിരിഞ്ഞിരുന്നു എന്ന്… ഒരുപാട് നാളായി വേര്പിരിഞ്ഞ ആത്മാക്കളുടെ മിലനമാണ് ഇപ്പോള് നടക്കുന്നത്. ഒരുപാട് സമയം കൂടെ ഇരുന്ന ആത്മാക്കളെ കണ്ടുമുട്ടുന്നില്ല. ബാബ പറയുന്നു-ഞാന് പ്രത്യേകിച്ചും നിങ്ങളെയാണ് പഠിപ്പിക്കാന് വരുന്നത്. ബാബ നിങ്ങള് കുട്ടികളോടൊപ്പമാണെങ്കില് എല്ലാവരുടെയും മംഗളമുണ്ടാകുന്നു. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ഇപ്പോള് എല്ലാവരും കണക്കുകളെല്ലാം സമാപ്തമാക്കി തിരിച്ചു പോകും. പിന്നെ നിങ്ങള് രാജ്യഭാഗ്യം നേടും. ഈ കാര്യം ആരുടെയും ബുദ്ധിയിലില്ല. ഗോഡ് ഫാദര്, മുക്തിദാതാ, വഴികാട്ടി എന്നെല്ലാം പാടുന്നുണ്ട്. ദുഃഖത്തില് നിന്നും മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികാട്ടിയാകുന്നു. സുഖധാമത്തിലേക്ക് വഴികാട്ടിയായി മാറുന്നില്ല. ആത്മാക്കളെ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകുന്നു. ആത്മാക്കള് വസിക്കുന്ന, നിരാകാരി ലോകമാണത്. എന്നാല് പതിതമായതു കാരണം അവിടെ ആര്ക്കും പോകാന് സാധിക്കില്ല. അതുകൊണ്ടാണ് പതിത-പാവനനായ ബാബയെ വിളിക്കുന്നത്. പ്രത്യേകിച്ചും ഭാരതവാസികള് തലതിരിഞ്ഞവരാകുമ്പോഴാണ് പരിധിയില്ലാത്ത അച്ഛനെ പട്ടിയിലും പൂച്ചയിലും, കല്ലിലും മുള്ളിലുമെല്ലാം ഉണ്ടെന്ന് പറയുന്നത്. അത്ഭുതമല്ലേ. തന്നെക്കാളും എന്നെ താഴ്ത്തുന്നു. ഇതും ഡ്രാമയില് ഉള്ളതാണ്. ആരുടെയും ദോഷമല്ല, എല്ലാവരും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഈശ്വരന്റെ വശത്തല്ല. ഈശ്വരനെക്കാളും തീവ്രമാണ് ഡ്രാമ. ബാബ പറയുന്നു-ഞാനും ഡ്രാമയനുസരിച്ച് എന്റേതായ സമയത്താണ് വരിക. ബാബയുടെ വരവ് ഒരു തവണ മാത്രമാണ്. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് എത്രയാണ് അലയുന്നത്. എന്നാല് നിങ്ങള്ക്ക് അച്ഛനെ ലഭിച്ചുകഴിഞ്ഞു. ബാബയില് നിന്നും ഞൊടിയില് സമ്പത്തെടുക്കണം. സമ്പത്ത് ലഭിച്ചുകഴിഞ്ഞാല് അലയേണ്ട ആവശ്യമില്ല. ഭഗവാന് സ്വയം പറയുന്നു-ഞാന് വന്ന് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കിതരുന്നു. ആദ്യം സത്യഖണ്ഡമായിരുന്ന ലോകം പിന്നീട് എങ്ങനെ അസത്യഖണ്ഡമായി മാറി എന്ന് ആര്ക്കും അറിയില്ല. ഗീത ആരാണ് കേള്പ്പിച്ചതെന്നും ഭാരതവാസികള്ക്കറിയില്ല. ആദി സനാതന ദേവീ-ദേവത ധര്മ്മം ഭാരതത്തിന്റെതാണ്. ദേവതാ ധര്മ്മത്തിലുള്ളവര് സതോപ്രധാന പൂജ്യരില് നിന്നും തമോപ്രധാന പൂജാരിയായി മാറുമ്പോള് ദേവതാ ധര്മ്മം പ്രായേണ ലോപിച്ചു പോകുന്നു. പിന്നെ ബാബ വന്നാണ് വീണ്ടും ആ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. ചിത്രവുമുണ്ട്, ശാസ്ത്രവുമുണ്ട്. ഭാരതവാസികളുടെ ഒരേ ഒരു ശാസ്ത്രം ശിരോമണി ഗീതയാണ്. ഓരോരുത്തരും അവനവന്റെ ധര്മ്മത്തെ തന്നെ മറന്നതു കാരണമാണ് പേര് മാറ്റി ഹിന്ദു എന്ന് പറയാന് ആരംഭിച്ചത്. ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ആത്മാവാണ് പുനര്ജന്മത്തിലേക്ക് വരുന്നതിലൂടെ തമോപ്രധാനവും അഴുക്കുമായി മാറുന്നത്. നിങ്ങള്ക്കറിയാം നമ്മള് സത്യമായ ആഭരണമായിരുന്നു. ഇപ്പോള് അസത്യമായി മാറി. ആഭരണമെന്ന് ശരീരത്തെയാണ് പറയുന്നത്. ശരീരത്തിലൂടെയാണ് പാര്ട്ടഭിനയിക്കുന്നത്. നമുക്ക് എത്ര നീണ്ട 84 ജന്മങ്ങളുടെ പാര്ട്ടാണ് ലഭിച്ചിരിക്കുന്നത്. ദേവത, ക്ഷത്രിയര്….. സ്വയം പൂജ്യരും പൂജാരിയുമായി മാറുന്നു നിങ്ങള്. ഞാനും പൂജ്യനില് നിന്നും പൂജാരിയായി മാറുകയാണെങ്കില് നിങ്ങളെ ആരാണ് പൂജ്യരാക്കി മാറ്റുക! ബാബ സദാ പാവനവും, ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമാണ്. നിങ്ങളാണ് പൂജ്യരില് നിന്നും പൂജാരിയായി മാറി രാത്രിയിലും പകലിലേക്കും വരുന്നത്. എന്നാല് ഇതൊന്നും മനുഷ്യര്ക്കറിയില്ല. ബാബ മനസ്സിലാക്കി തരുന്നു-ലോകം അസത്യമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും അസത്യമായ കഥകളെല്ലാം ഇരുന്നുണ്ടാക്കിയിരിക്കുന്നത്. വ്യാസനും ചെയ്തിരിക്കുന്നു അത്ഭുതം. വ്യാസന് ഭഗവാനല്ല. ഭഗവാന് വന്ന് ബ്രഹ്മാവിലൂടെ എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കിതന്നു. മനുഷ്യര് ബ്രഹ്മാവിന്റെ കയ്യിലാണ് ശാസ്ത്രങ്ങളെല്ലാം കാണിച്ചിട്ടുള്ളത്. അപ്പോള് ഭഗവാന് എവിടെ? വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവുണ്ടായിട്ടില്ല. അതിനാല് വിഷ്ണു ശാസ്ത്രങ്ങളുടെ സാരം കേള്പ്പിച്ചതുമില്ല. ബ്രഹ്മാവിലൂടെയാണ് മനസ്സിലാക്കിതന്നത്. ത്രിമൂര്ത്തിക്കു മുകളില് ശിവബാബയാണ്. ബാബ ബ്രഹ്മാവിലൂടെ സാരം കേള്പ്പിക്കുന്നു. ആരിലൂടെ മനസ്സിലാക്കിതരുന്നുവോ പിന്നീട് അതേ ആള് പാലന ചെയ്യും. നിങ്ങള് ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ബ്രാഹ്മണവര്ണ്ണമാണ്. ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരനാല് രചിക്കപ്പെട്ട യജ്ഞത്തെ സംരക്ഷിക്കുകയാണ് നിങ്ങള്. ഈ ജ്ഞാന യജ്ഞത്തില് മുഴുവന് ലോകവും സ്വാഹായാകണം. ഈ യജ്ഞത്തിന്റെ പേരാണ്- രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞം. രാജ്യപദവി പ്രാപ്തമാക്കി തരാനാണ് ബാബ യജ്ഞം രചിച്ചിരിക്കുന്നത്. മനുഷ്യര് യജ്ഞം രചിക്കുമ്പോള് മണ്ണുകൊണ്ടുള്ള ശിവനേയും സാളിഗ്രാമുകളേയുമാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി, പരിപാലിച്ചതിനുശേഷം പിന്നീട് നശിപ്പിച്ചുകളയുന്നു. ഇങ്ങനെ തന്നെയാണ് ദേവതമാരുടെ മൂര്ത്തികളെയും ചെയ്യുന്നത്. ചെറിയ കുട്ടികള് പാവകള് കൊണ്ട് കളിക്കുന്നതു പോലെയാണ് മനുഷ്യര് മൂര്ത്തികളുണ്ടാക്കി കളിക്കുന്നത്. ബാബയെപ്പറ്റി പറയുന്നു സ്ഥാപന, പാലന, വിനാശം ചെയ്യുന്നു. ആദ്യം സ്ഥാപനയാണ് ചെയ്യുന്നത്.

ഇപ്പോള് നിങ്ങള് ഈ മൃത്യുലോകത്തില് അമരലോകത്തേക്കായി പഠിക്കുകയാണ്. ഇത് നിങ്ങളുടെ മൃത്യുലോകത്തിലെ അവസാന ജന്മമാണ്. ബാബ അമരലോകം സ്ഥാപിക്കാനാണ് വരുന്നത്. ഒരു പാര്വ്വതിക്ക് കഥ കേള്പ്പിച്ചിട്ടെന്തു കാര്യം? അമരനാഥനെന്ന് ശങ്കരനെ പറയുന്നു. ശങ്കരനോടൊപ്പം പാര്വ്വതിയെ കാണിക്കുന്നു. ഇപ്പോള് ശങ്കരനും പാര്വ്വതിയും സ്ഥൂലത്തില് എങ്ങനെ വരാനാണ്! അവരെ സൂക്ഷ്മവതനത്തിലാണല്ലോ കാണിച്ചിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് മനസിലാക്കിത്തന്നു- ജഗത്അംബയും ജഗത്പിതാവുമാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ലക്ഷ്മീ-നാരായണന് 84 ജന്മങ്ങള്ക്കുശേഷം ജഗത് അംബയും ജഗത് പിതാവുമായി മാറുന്നു. വാസ്തവത്തില് ജഗത്അംബ പുരുഷാര്ത്ഥിയാണ്, പിന്നെ ലക്ഷ്മി പാവനമായ പ്രാലബ്ധമാണ്. ആര്ക്കാണ് കൂടുതല് മഹിമയുള്ളത്? ജഗത് അംബക്ക് നോക്കൂ, എത്ര മേളയാണ് ഉണ്ടാകുന്നത്. കല്ക്കത്തയിലുള്ള കാളി പ്രസിദ്ധമാണ്. കാളി മാതാവിന്റെയടുത്ത് കറുത്ത പിതാവിനെ എന്തുകൊണ്ടാണ് ഉണ്ടാക്കാത്തത്? വാസ്തവത്തില് ജഗതംബയാകുന്ന ആദിദേവി ജ്ഞാനചിതയിലിരുന്ന് കറുത്തതില് നിന്നും വെളുത്തതായി മാറുന്നു. ആദ്യം ജ്ഞാന-ജ്ഞാനേശ്വരിയായി മാറി പിന്നീട് രാജ-രാജേശ്വരിയായി മാറുന്നു. നിങ്ങളിവിടെ വന്നിരിക്കുന്നത് ഈശ്വരനില് നിന്ന് ജ്ഞാനമെടുത്ത് രാജരാജേശ്വരിയാകാനാണ്. ലക്ഷ്മീ-നാരായണന് ആരാണ് രാജ്യം നല്കിയത്? ഈശ്വരന്. സത്യനാരായണന്റെ അമരകഥ ബാബയാണ് കേള്പ്പിക്കുന്നത്. അതിലൂടെ സെക്കന്റില് നരനില് നിന്നും നാരായണനായി മാറുന്നു.

ഇപ്പോള് നിങ്ങളുടെ ബുദ്ധിയുടെ വാതില് തുറന്നിരിക്കുകയാണ്- കാമം മഹാശത്രുവാണ്. ഗൃഹസ്ഥത്തില് ഇരുന്ന് പവിത്രമായി മാറുക അസംഭവ്യമാണ് എന്ന് പറയാറുണ്ട്. മനസിലാക്കിത്തരുന്നു- ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് തീര്ച്ചയായും തന്റെ കുട്ടികള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുക തന്നെ ചെയ്യും. അതിനാല് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ഒരു ജന്മം പവിത്രമായി കഴിയണം. ഈ കച്ചവടം ലാഭമല്ലേ. വ്യാപാരികള് ഈ കാര്യത്തെ നല്ല രീതിയില് മനസ്സിലാക്കും. കാരണം വ്യാപാരികള് ദാനവും ചെയ്യുന്നുണ്ട്. കണക്കും നോക്കാറുണ്ട്. ബാബ പറയുന്നു-ഈ വ്യാപാരം വളരെ ചുരുക്കം പേരാണ് ചെയ്യുന്നത്. എത്ര ലാഭകരമായ കച്ചവടമാണ്. എന്നാലും ചിലര് വ്യാപാരം നടത്തി പിന്നെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിതരാന് സാധിക്കില്ല. ഒരേയൊരു ജ്ഞാനസാഗരനാണ് മനസ്സിലാക്കിതരുന്നത്. പാവനവും പൂജ്യവുമായിരുന്ന ബ്രഹ്മാവ് 84 ജന്മങ്ങളെടുത്ത് അവസാനം പൂജാരിയായി മാറി. ബാബ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. പ്രജാപിതാവ് ഇവിടെയായിരിക്കുമല്ലോ. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് ഫരിസ്തയായി മാറുകയാണ്. ഇപ്പോള് ഭക്തമാര്ഗ്ഗത്തിലെ രാത്രിക്കു ശേഷം ജ്ഞാനം അതായത് പകല് വരുന്നു. സമയവും തിയ്യതിയുമൊന്നുമില്ല. ശിവബാബ എപ്പോഴാണ് വന്നതെന്ന് ആര്ക്കും അറിയില്ല. വളരെ ആഘോഷത്തോടു കൂടി കൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ആര്ക്കും ശിവജയന്തിയെക്കുറിച്ച് പൂര്ണ്ണമായും അറിയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ മംഗളകാരിയായ യുഗത്തില് ഒരു ബാബയില് നിന്നു തന്നെ ശരിയായ സത്യ നാരായണന്റെ കഥ, അമരകഥ കേള്ക്കണം. ബാക്കി കേട്ടതിനെയെല്ലാം മറക്കണം.

2. സത്യയുഗത്തിലെ ചക്രവര്ത്തി പദവി നേടുന്നതിനുവേണ്ടി ഈ ഒരു ജന്മത്തില് പവിത്രമായി മാറണം. ഫരിസ്തയായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ഞാന് അച്ഛന്റെ സര്വ ഖജനാക്കളുടെ കുട്ടിയും അധികാരിയുമാണ്. സ്വാഭാവികയോഗി, സ്വാഭാവിക സ്വരാജ്യ അധികാരിയാണ്. ഈ സ്മൃതിയിലൂടെ സര്വപ്രാപ്തി സമ്പന്നമാകൂ. ഈ ഗീതം എപ്പോഴും പാടിക്കൊണ്ടിരിക്കൂ- ڇനേടേണ്ടതെന്തായിരുന്നോ നേടിക്കഴിഞ്ഞുڈ. നേടി-കളഞ്ഞു, നേടി-കളഞ്ഞു ഇങ്ങനെ കളിക്കരുത്. നേടിക്കൊണ്ടിരിക്കുന്നു, നേടിക്കൊണ്ടിരിക്കുന്നു- ഇത് അധികാരിയുടെ പറച്ചിലല്ല. ആരാണോ സമ്പന്നനായ അച്ഛന്റെ കുട്ടി, സാഗരത്തിന്റെ മക്കള് അവര് വേലക്കാരെപ്പോലെ അധ്വാനിക്കുകയില്ല.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്- രാജഋഷി സത്യയുഗിയാകുന്നു

ആളുകള് ഇങ്ങനെ പറയുന്നു- ദ്വാപരത്തില് രാജഋഷിമാരുണ്ടായിരുന്നു, അവരിരുന്ന് വേദശാസ്ത്രങ്ങള് രചിച്ചു, എന്തെന്നാല് ത്രികാലദര്ശികളായിരുന്നു. വാസ്തവത്തില് രാജഋഷിയെന്ന് സത്യയുഗത്തിലേ പറയാനാവൂ എന്തെന്നാല് അവിടെ വികാരങ്ങളെ പൂര്ണമായി ജയിച്ചിരിക്കുന്നു. അതായത് കമലപുഷ്പസമാനം മുക്തജീവിതാവസ്ഥയിലിരുന്ന് രാജപദവി നടത്തുന്നു. ബാക്കി ദ്വാപരത്തില് പരമാത്മാവിനെ പ്രാപിക്കാനായി തപസു ചെയ്യുന്നവരായ ഋഷിമാര് വേദശാസ്ത്രങ്ങള് രചിച്ചിട്ടുണ്ട്. സത്യയുഗത്തിലാണെങ്കില് വേദശാസ്ത്രങ്ങളുടെ ആവശ്യമേയില്ല, അവരെ ത്രികാലദര്ശികളെന്നു പറയാനും കഴിയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെപ്പോലും ത്രികാലദര്ശികളെന്നു പറയാനാവില്ല എന്നിരിക്കെ ഈ ദ്വാപരയുഗത്തിലെ രജോഗുണസമയത്തെ ഋഷിമുനിമാര്ക്കെങ്ങനെ ത്രികാലദര്ശി ആകാന് കഴിയും. ത്രികാലദര്ശി അതായത് ത്രിമൂര്ത്തി, ത്രിനേത്രി എന്ന് ഒരു പരമാത്മാശിവനെയാണ് പറയാന് സാധിക്കുക. ഈ കല്പാന്തത്തില് മുഴുവന് രചനയുടെയും അവസാനം വന്ന് ത്രികാലദര്ശിത്വം നല്കുന്നു. സത്യയുഗത്തില് പ്രാലബ്ധം അനുഭവിക്കുകയാണ്, അവിടെ ഈ ജ്ഞാനമില്ല- നാം ബ്രഹ്മാവംശി ബ്രാഹ്മണര് മാത്രമേ മാസ്റ്റര് ത്രിനേത്രി, ത്രികാലദര്ശിയാകൂ. ബാക്കി മുഴുവന് കല്പത്തിനകത്ത് ആര്ക്കും ജ്ഞാനം ലഭിക്കുക സാധ്യമല്ല. ദേവതകളെയോ മനുഷ്യരെയോ ത്രികാലദര്ശി എന്നു പറയാനാവില്ല. ശരി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top