28 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
27 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - വൈകി വന്നാലും തീവ്രഗതിയില് പുരുഷാര്ത്ഥം ചെയ്യൂ, എങ്കില് വളരെ മുന്നില് പോകാന് സാധിക്കും, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് സ്വയത്തിന്റെ പുരുഷാര്ത്ഥത്തില് മുഴുകൂ.
ചോദ്യം: -
ഒരു ബാബയുടെ ഏതൊരു കര്ത്തവ്യമാണ് ഒരു മനുഷ്യര്ക്കും ചെയ്യാന് സാധിക്കാത്തത്?
ഉത്തരം:-
മനുഷ്യരെ ദേവതയാക്കി മാറ്റുക, മനുഷ്യരെ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റുന്ന കര്ത്തവ്യം ഒരു ബാബയുടേത് മാത്രമാണ്. സംഗമയുഗത്തില് മാത്രമാണ് നമ്മള് ഭഗവാനുവാച കേള്ക്കുന്നതെന്ന നിശ്ചയം നിങ്ങള്ക്കുണ്ട്. ഇപ്പോള് കല്പം മുമ്പത്തെ പോലെ സ്വയം ഭഗവാന് രാജയോഗം പഠിപ്പിക്കുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. പരിധിയില്ലാത്ത ആത്മീയ അച്ഛന് പരിധിയില്ലാത്ത ആത്മീയ കുട്ടികളെ പ്രതി മനസ്സിലാക്കിതരികയാണ്. ബാബ പറയുന്നു ഓരോ വാക്കുകളും അഥവാ ജ്ഞാന രത്നങ്ങളും ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണ്. ബാബ മനസ്സിലാക്കിതരുന്നു-പരമാത്മാവിനെ ജ്ഞാനി-യോഗി യെന്നും പറയുന്നു. ബാബക്ക് രൂപവുമുണ്ട്, പേര് ശിവബാബ എന്നാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ജ്ഞാനം ധനവുമാണ്, പഠിപ്പുമാണ്. ആത്മീയ അച്ഛനാണ് ജ്ഞാനം നല്കുന്നത്. ആത്മാവിനെ പറയുന്നു- ആത്മീയ ആത്മാവ്. ഭക്തിമാര്ഗ്ഗത്തില് അച്ഛനെ കണ്ടുമുട്ടുന്നതിനുവേണ്ടി എത്രയാണ് ആത്മാക്കള് അലയുന്നത്. അച്ഛനെ അന്വേഷിക്കുകയാണ്. ഭഗവാന് ഒരു ശിവനാണെന്ന് മനസ്സിലാക്കുന്നുമുണ്ട്, എന്നിട്ടും അലഞ്ഞുകൊണ്ടേയിരിക്കുകയാണ്. ബാബ വന്നാണ് മനസ്സിലാക്കിതരുന്നത്-ആത്മീയ കുട്ടികളേ, നിങ്ങള് അവിനാശിയാണ്, പരമധാമത്തിലാണ് വസിക്കുന്നത്. പരമധാമത്തില് നിന്നാണ് ഈ സൃഷ്ടിയിലേക്ക് പാര്ട്ടഭിനയിക്കാനായി വരുന്നത്. നിങ്ങള് ദൂരദേശത്ത് വസിക്കുന്നവരാണ്. ഇത് ഡ്രാമയാണ്. ഡ്രാമയുടെ പേര് ജയത്തിന്റെയും പരാജയത്തിന്റെയും കളിയെന്നാണ്. സുഖത്തിന്റെയും-ദുഃഖത്തിന്റെയും കളിയെന്നാണ്. ബാബ മനസ്സിലാക്കിതരുകയാണ്- ഞാനും, നിങ്ങളെല്ലാവരും ശാന്തിധാമത്തില് വസിക്കുന്നവരാണ്. ശാന്തിധാമത്തെ നിര്വ്വാണധാമമെന്നും പറയുന്നു. നമ്മള് നിര്വ്വാണധാമത്തില് വസിക്കുന്നവരാണെന്ന നിശ്ചയം ആദ്യം ഉണ്ടായിരിക്കണം. ആത്മാവാകുന്ന എന്റെ സ്വധര്മ്മം ശാന്തിയാണ്. ആത്മാവാകുന്ന ബിന്ദുവില് മുഴുവന് അവിനാശിയായ പാര്ട്ടടങ്ങിയിട്ടുണ്ട്. ബാബ നിങ്ങളെയാണ് പഠിപ്പിക്കുന്നത്. എന്നാല് നിങ്ങള്ക്ക് ലോകത്തിലുള്ള മനുഷ്യരെക്കുറിച്ചാണ് ചിന്തയുള്ളത്. ഭഗവാനുവാച സംഗമയുഗത്തിലാണ് ഉണ്ടാകുന്നതെന്ന നിശ്ചയം നിങ്ങള്ക്കുണ്ടല്ലോ. പിന്നീട് ഒരിക്കലും ഭഗവാനുവാചയുണ്ടാകുന്നില്ല. ആര്ക്കും മനുഷ്യനെ ദേവതയാക്കി മാറ്റാന് സാധിക്കില്ല. ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റാന് സാധിക്കില്ല. ബാബ കല്പം മുമ്പും ആക്കി മാറ്റിയിരുന്നു. ഇപ്പോള് പ്രസിഡന്റായി മാറിയവര് തന്നെയാണ് 5000 വര്ഷത്തിനുശേഷവും അങ്ങനെയായി മാറുന്നത്. ഈ മുഴുവന് ലോകത്തിന്റെയും ദൃശ്യങ്ങളെല്ലാം 5000 വര്ഷങ്ങള്ക്കുശേഷം ആവര്ത്തിക്കപ്പെടും. വൃദ്ധരായ അമ്മമാര്ക്ക് ഒരുപാടധികം ധാരണ ചെയ്യാന് സാധിക്കാത്തതുകൊണ്ടാണ് അവരോട് മൂന്ന് കാര്യങ്ങള് മാത്രം ഓര്മ്മയില് വെക്കാന് പറയുന്നത്-നമ്മള് ആത്മാവ് ശാന്തിധാമത്തില് വസിക്കുന്നവരാണ്, പിന്നീടാണ് സുഖധാമത്തിലേക്ക് വരുന്നത്, പകുതി കല്പത്തിനുശേഷം രാവണ രാജ്യം ആരംഭിക്കുമ്പോള് വികാരിയായി മാറുന്നു. ഈ ലോകത്തെ ദുഃഖധാമമെന്നാണ് പറയുന്നത്. ദുഃഖധാമം പൂര്ത്തിയാകുമ്പോഴാണ് ബാബ പറയുന്നത്-എന്നെ ഓര്മ്മിക്കൂ എന്ന്. നമ്മളെ ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും കൊണ്ടുപോകുന്നതിനുവേണ്ടി ബാബക്ക് വരേണ്ടി വരുന്നു. ഇപ്പോള് ബാബയുടെതായി മാറിയ കുട്ടികള് മാത്രമേ സമ്പത്ത് പ്രാപ്തമാക്കുകയുള്ളൂ. ഇവിടെ സൂര്യവംശി, ചന്ദ്രവംശി രാജധാനി സ്ഥാപിക്കപ്പെടുകയാണ്. കോടിക്കണക്കിന് മനുഷ്യര് വന്ന് എന്തെങ്കിലും ബാബയില് നിന്നും കേട്ട്, മനസ്സിലാക്കും. വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. നിങ്ങള്ക്ക് എല്ലാവിടെയും പോയി കേള്പ്പിക്കേണ്ടതായി വരും. പത്രങ്ങളിലൂടെയും ഒരുപാട് കേള്ക്കും. പാകിസ്ഥാനിലും പത്രങ്ങളിലൂടെ വായിക്കും. അവനവന്റെ സ്ഥലത്തിരുന്നും ഈ ജ്ഞാനം കേള്ക്കും. മുഴുവന് ലോകത്തിലും ഗീതയുടെ പ്രചരണങ്ങള് ഒരുപാടുണ്ട്. ബാബ പറയുന്നു-എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. ഈ എഴുതിയത് പത്രങ്ങളില് വായിക്കുന്നതിലൂടെയും ഒരുപാട് ബ്രാഹ്മണരുണ്ടാകും. സമ്പത്തെടുക്കേണ്ടവര് തീര്ച്ചയായും വന്നെടുക്കുകയും ചെയ്യും. ഇപ്പോള് സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. ഒരുപാട് വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വൈകി വരുകയാണെങ്കില് തീവ്രമായ പുരുഷാര്ത്ഥം ചെയ്യേണ്ടതായി വരും. കല്പം മുമ്പ് എത്ര പേരാണോ സ്വര്ഗ്ഗവാസികളായി മാറിയിട്ടുള്ളത്, അത്രയും തന്നെ ഇപ്പോഴും തീര്ച്ചയായും ഉണ്ടാകും. അതില് അല്പം പോലും വ്യത്യാസമുണ്ടായിരിക്കുകയില്ല. ശാന്തിധാമത്തിലേക്ക് പോകേണ്ടവര് ശാന്തിധാമത്തിലേക്ക് പോകും. പിന്നീട് അവനവന്റെ സമയമനുസരിച്ച് പാര്ട്ടഭിനയിക്കാന് വരും. ഇപ്പോള് ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് വീട്ടിലേക്ക് എത്തിച്ചേരും. സന്യാസിമാര് മുക്തിയിലേക്ക് പോകാനാണ് തലയിട്ടുടക്കുന്നത്. അതുകൊണ്ടാണ് എല്ലാവരോടും മുക്തിയാണ് ശരിയെന്ന് പറയുന്നത്. സുഖം കാകവിഷ്ട സമാനമാണ്. ശാസ്ത്രങ്ങളില് എഴുതിവെച്ചിട്ടുണ്ട്-സത്യയുഗത്തില് പോലും ദുഃഖത്തിന്റെ കാര്യമുണ്ടായിരുന്നു, എന്നാല് അവര് ഒന്നും മനസ്സിലാക്കുന്നില്ല. പരമാത്മാവിന് വരുക തന്നെ വേണമെന്ന് മനുഷ്യര് പറയുന്നു. പതിത-പാവനനായ പരമാത്മാവേ വരൂ,വന്ന് നമുക്ക് വഴി പറഞ്ഞു തരൂ. മറുവശത്ത് പറയുന്നു-ഗംഗ പതിത-പാവനിയാണെന്ന്. ഗംഗാ സ്നാനം, യജ്ഞം-തപം, യാത്രകള് ചെയ്യുന്നതെല്ലാം ഭഗവാനെ പ്രാപ്തമാക്കാനുള്ള വഴികളാണെന്ന് മനസ്സിലാക്കുന്നു. പരമാത്മാവിനെ വിളിക്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് അലയുന്നത്! ഇതെല്ലാം ഭക്തിമാര്ഗ്ഗത്തില് അടങ്ങിയിട്ടുണ്ട്. മനുഷ്യര്ക്ക് എന്ത് തോന്നുന്നുവോ അത് പറഞ്ഞുകൊണ്ടേയിരിക്കും. പരമാത്മാവിനെ കണ്ടുമുട്ടുന്നതിനുവേണ്ടി മനുഷ്യര് എത്രയാണ് പ്രയത്നിക്കുന്നത്. ഭഗവാനെ കാണാന് ഭക്തരാണോ പോകുന്നത് അതോ ഭഗവാന് ഈ സൃഷ്ടിയിലേക്ക് വരുമോ? പതിതമായവര്ക്ക് പോകാന് സാധിക്കില്ല. ബാബ വരുന്നത് കൊണ്ടുപോകാനാണ്. എല്ലാ ആത്മാക്കളുടെയും വഴികാട്ടി ഒരു ബാബയാണ്. നിങ്ങളും പവിത്രമായി മാറി ബാബയോടൊപ്പം തിരിച്ച് പോകും. പ്രിയതമനായ ബാബ നിങ്ങളെ മഹാരാജാവും- മഹാറാണിയുമാക്കി മാറ്റുന്നതിനുവേണ്ടി ജ്ഞാന രത്നങ്ങളാല് അലങ്കരിക്കുകയാണ്. ബാക്കി കൃഷ്ണനെക്കുറിച്ചാണ് കാണിക്കുന്നത്-ഇന്നയാളെ ഓടിച്ച് രാജ്ഞിയാക്കി മാറ്റിയെന്നെല്ലാം. ഈ കാര്യങ്ങളൊന്നും അത്രക്കും പ്രിയമായി തോന്നുന്നില്ല. നമ്മള് സ്വര്ഗ്ഗത്തിലെ മഹാറാണിയായി മാറുമെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നിങ്ങള് തന്നെയായിരുന്നു സ്വര്ഗ്ഗവാസികള്. ഇപ്പോള് ബാബ വീണ്ടും സ്വര്ഗ്ഗവാസിയാക്കി മാറ്റാനായി വന്നിരിക്കുകയാണ്. 84 ജന്മങ്ങളുടെ കാര്യമാണ്. 84 ലക്ഷം ജന്മങ്ങളെ ആര്ക്കും ഓര്മ്മിക്കാന് സാധിക്കില്ല. സത്യയുഗം ലക്ഷക്കണക്കിന് വര്ഷങ്ങളുണ്ടെന്നാണ് പറയുന്നത്. ത്രേതായുഗത്തില് കുറച്ച് വര്ഷങ്ങളാണെന്നാണ് പറയുന്നത്. ഇതൊരു കണക്കല്ല. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്-രണ്ട് കാര്യങ്ങള് മാത്രം ഓര്മ്മിച്ചാല് മതി-ബാബയും സമ്പത്തും. അപ്പോള് നിങ്ങള്ക്ക് പവിത്രമായി മാറുകയും ചെയ്യും, പറക്കാനും സാധിക്കും, ഉയര്ന്ന പദവിയും ലഭിക്കും. അതിനാല് എങ്ങനെയെങ്കിലും ബാബയെ ഓര്മ്മിക്കണമെന്ന ചിന്തയുണ്ടായിരിക്കണം. മായയുടെ കൊടുങ്കാറ്റ് വന്നാലും തോല്ക്കരുത്. ആരെങ്കിലും ക്രോധിച്ചാലും നിങ്ങള് ഒന്നും തിരിച്ച് പറയരുത്. സന്യാസിമാരും പറയാറുണ്ട്-വായില് നാണയമിടൂ, എന്നാല് അവര് പറഞ്ഞ്-പറഞ്ഞ് അവസാനം മിണ്ടാതിരിക്കും. ബാബയും പറയുന്നു- ആരെങ്കിലും ക്രോധത്താല് വന്ന് സംസാരിക്കുകയാണെങ്കില് നിങ്ങള് ശാന്തമായിരുന്ന് കണ്ടുകൊണ്ടിരിക്കൂ. ഏത് അവസ്ഥയിലും നിങ്ങള്ക്ക് ശിവബാബയെ ഓര്മ്മിക്കണം. ബാബയുടെ ഓര്മ്മയിലൂടെ സമ്പത്തും ഓര്മ്മ വരും. നിങ്ങളുടെ അതീന്ദ്രിയ സുഖത്തിന്റെ മഹിമയാണ് പാടപ്പെട്ടിട്ടുള്ളത്-നമ്മള് 21 ജന്മങ്ങളിലേക്ക് വേണ്ടി സ്വര്ഗ്ഗത്തിലെ മാലാഖയായി മാറുമെന്ന്. സ്വര്ഗ്ഗത്തില് ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരിക്കുകയില്ല. നിങ്ങള് 50-60 ജന്മം സുഖം അനുഭവിക്കുന്നു, സുഖത്തിന്റെ കണക്ക് കൂടുതലാണ്. സുഖവും-ദുഃഖവും തുല്യ അളവിലാണെങ്കില് പിന്നെ എന്ത് കാര്യമാണ് ഉള്ളത്! നിങ്ങള്ക്ക് ഒരുപാട് ധനവുമുണ്ടായിരിക്കും. കുറച്ച് നാള് മുമ്പ് ഇവിടെയും ധാന്യങ്ങള് ലാഭത്തില് ലഭ്യമായിരുന്നു. രാജാക്കന്മാര്ക്ക് ഉയര്ന്ന രാജ്യപദവിയായിരുന്നു. ബ്രഹ്മാബാബ 10 അണക്ക് ഒരു മന്ന് ചോളം വിറ്റിരുന്നു. അപ്പോള് അതിനും മുമ്പ് എത്ര വിലക്കുറവായിരിക്കും. കുറച്ച് മനുഷ്യരായിരിക്കുമ്പോള് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരിക്കുകയില്ല. നമ്മള് ആദ്യം വീട്ടിലേക്ക് പോയി പിന്നീട് പുതിയ ലോകത്തില് പുതിയ പാര്ട്ട് അഭിനയിക്കും എന്ന കാര്യം ഓര്മ്മയിലുണ്ടായിരിക്കണം. സത്യയുഗത്തില് നമ്മുടെ ശരീരവും സതോപ്രധാനമായ തത്വങ്ങളാല് നിര്മ്മിക്കപ്പെടും. ഇപ്പോള് 5 തത്വങ്ങളും തികച്ചും തമോപ്രധാനവും പതിതവുമായി മാറിയിരിക്കുന്നു. ആത്മാവും ശരീരവും രണ്ടും പതിതമാണ്. സത്യയുഗത്തില് ശരീരം രോഗിയായിരിക്കുകയില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ഇവിടെ കുട്ടികള്ക്ക് നല്ല രീതിയിലാണ് ബാബ മനസ്സിലാക്കിതരുന്നത് എന്നാല് വീട്ടിലേക്ക് പോകുമ്പോള് മറന്നു പോകുന്നു. ഇവിടെ കാര്മേഘത്തില് നിറച്ച് എത്രയാണ് സന്തോഷിക്കുന്നത്, എന്നാല് പുറത്തേക്ക് പോകുന്നതിലൂടെ മറന്നുപോകുന്നു. യജ്ഞത്തിന്റെ തുടക്കത്തില് രാസലീലയെല്ലാം നടക്കുമായിരുന്നു. പിന്നീട് അതെല്ലാം നിര്ത്തി വെച്ചു. മനുഷ്യര് മായാജാലമാണെന്ന് മനസ്സിലാക്കുമായിരുന്നു. ഭക്തി മാര്ഗ്ഗത്തില് രാത്രിയും പകലും ഭക്തി ചെയ്യുമ്പോള് വളരെ ബുദ്ധിമുട്ടിയിട്ടാണ് സാക്ഷാത്കാരമുണ്ടാകുന്നത്. എന്നാല് ഇവിടെ ഭക്തിയുടെ കാര്യമില്ല. ഇരിക്കുമ്പോള് തന്നെ സാക്ഷാത്കാരം ലഭിക്കുമായിരുന്നു. അതുകൊണ്ടാണ് മായാജാലമെന്ന് മനസ്സിലാക്കിയിരുന്നത്.
ഇന്നത്തെ കാലത്ത് ലോകത്തില് എത്ര ഭഗവാന്മാരാണ് ഉള്ളത്. അവര് സ്വയത്തിന് സീതാറാമെന്നും രാധാകൃഷ്ണനെന്നും പേരിടുന്നു. സ്വര്ഗ്ഗത്തിന്റെ അധികാരിയായവര് എവിടെ കിടക്കുന്നു, നരകവാസികള് എവിടെ കിടക്കുന്നു. ഈ സമയത്ത് എല്ലാവരും നരകവാസികളാണ്. ഏണിപ്പടിയുടെ ചിത്രത്തില് വ്യക്തമായി കാണിച്ചിട്ടുണ്ട്. ഏണിപ്പടിയുടെ ചിത്രം കുട്ടികള് അവനവന്റെ വിചാര സാഗര മഥനത്തിലൂടെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ ചിത്രം കണ്ട് ബാബക്ക് സന്തോഷമായി. ഏണിപ്പടിയുടെ ചിത്രത്തില് എല്ലാ കാര്യങ്ങളും വരുന്നു. ദ്വാപരയുഗം മുതല് വികാരിയായ രാജാക്കന്മാര് ഭക്തി ചെയ്ത്-ചെയ്ത് എങ്ങനെയാണ് താഴേക്ക് വന്നത്. ഇപ്പോള് അവര്ക്ക് ഒരു കിരീടവുമില്ല. ചിത്രങ്ങളിലൂടെ മനസ്ലിലാക്കികൊടുക്കാന് സഹജമാണ്. 84 ജന്മങ്ങളില് എങ്ങനെയാണ് കല ഇറങ്ങുന്നത്, പിന്നീട് എങ്ങനെയാണ് കയറുന്ന കലയുണ്ടാകുന്നത്. കയറുന്ന കലയിലൂടെ എല്ലാവരുടെയും നന്മയുണ്ടാകുന്നു എന്ന് പാടാറുമുണ്ട്. ബാബ വന്നാണ് എല്ലാവര്ക്കും സുഖം നല്കുന്നത്. എല്ലാവരും വിളിക്കുന്നുണ്ട്-ബാബാ, വന്ന് ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച്, സുഖം നല്കൂ എന്ന്. എന്നാല് എങ്ങനെയാണ് ദുഃഖത്തെ ഹരിക്കുന്നതെന്നും, എങ്ങനെയാണ് സുഖം ലഭിക്കുന്നതെന്നും ആര്ക്കും അറിയില്ല.
ഇന്നത്തെ കാലത്ത് മനുഷ്യര് ഗീതയെല്ലാം മനഃപാഠമാക്കി കേള്പ്പിക്കാറുണ്ട്. ഗീതയുടെ അര്ത്ഥം വിസ്താരത്തില് മനസ്സിലാക്കികൊടുക്കുന്നു. സംസ്കൃതത്തില് ശ്ലോകങ്ങള് മനഃപാഠമാക്കി കേള്പ്പിച്ചാല് ഈ മഹാത്മാവ് നല്ലതാണെന്ന് പറയും. ലക്ഷക്കണക്കിന് മനുഷ്യര് അവരുടെ പാദങ്ങളില് നമസ്കരിക്കും. ലൗകീക പഠിപ്പില് 15-20 വര്ഷങ്ങളെല്ലാം എടുക്കുന്നു. ബുദ്ധിവാന്മാരാണെങ്കില് ഇത്രയും വര്ഷത്തിനുള്ളില് മനഃപാഠമാക്കി കേള്പ്പിക്കുമ്പോള് ഒരുപാട് പൈസ വന്നു ചേരുന്നു. ഇതെല്ലാം സമ്പാദിക്കാനുള്ള വഴിയാണ്. ആരെങ്കിലും പാപ്പരായാല് സന്യാസം സ്വീകരിക്കുന്നു. അപ്പോള് അവരുടെ എല്ലാ ചിന്തകളും ദൂരീകരിച്ച്, എന്തെങ്കിലും മന്ത്രങ്ങളും-തന്ത്രങ്ങളും ഓര്മ്മിക്കുന്നു. പിന്നീട് ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. ട്രെയിനിലും ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇവിടെ ബാബ പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്ന്. ബാബയും ആത്മാക്കളും നിരാകാരിയായ ലോകത്തിലാണ് വസിക്കുന്നത്. നിരാകാരി ലോകത്തില് നിന്നും പാര്ട്ടഭിനയിക്കാന് സാകാരി ലോകത്തിലേക്ക് വരുന്നു. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. നിങ്ങള് തമോപ്രധാനമായി മാറിയതു കാരണം തിരിച്ച് പോകാന് സാധിക്കില്ല. ഇപ്പോള് ബാബ നിങ്ങളെ സതോപ്രധാനമാക്കി മാറ്റാനായി വന്നിരിക്കുകയാണ്. എല്ലാവരും തന്റെ വീട്ടിലേക്ക് തിരിച്ച് പോകും. ബാക്കി സ്വര്ഗ്ഗത്തില് ദേവീ-ദേവതകളുടെ മാത്രം രാജ്യമായിരിക്കും. ശാന്തിധാമം, സുഖധാമം, ദുഃഖധാമം….എപ്പോഴെ ല്ലാമായിരുന്നു എന്നും ആരുടെയും ബുദ്ധിയിലേക്ക് വരില്ല, കാരണം ഘോരമായ അന്ധകാരത്തിലാണ്. ഇനിയും ആയിരക്കണക്കിന് വര്ഷങ്ങള്ക്കു ശേഷം മാത്രമെ കലിയുഗത്തിന്റെ അവസാനം ഉണ്ടായിരിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുന്നു. ഇത് ഒരു കണക്കുമല്ല. മനുഷ്യര് വര്ദ്ധിച്ചുകൊണ്ടിരിക്കുമ്പോള് ഭക്ഷണം പോലും ലഭിക്കുന്നില്ല. 40,000 വര്ഷം ഇനിയും കലിയുഗമുണ്ടെങ്കില് എന്ത് സംഭവിക്കുമെന്ന് അറിയില്ല. പറയുന്നതെല്ലാം തികച്ചും അസത്യമാണ്. സത്യത്തിന്റെ തരി പോലുമില്ല. ഇപ്പോള് ബാബ രാവണന്റെ മേല് എങ്ങനെ വിജയം പ്രാപ്തമാക്കണെന്ന് പഠിപ്പിക്കുകയാണ്. നിങ്ങള് തന്നെയാണ് രാവണന്റെ മേല് വിജയം പ്രാപ്തമാക്കുന്നത്. ബാബ മുഴുവന് ലോകത്തേയും രാവണന്റെ കൈയ്യില് നിന്നും മുക്തമാക്കുന്നു. നിങ്ങളുടെ ശക്തി സേനയാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. എത്ര നല്ല-നല്ല കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത്. അപ്പോള് നിങ്ങള്ക്ക് ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ച് എത്ര സന്തോഷത്തോടു കൂടിയിരിക്കണം. ജ്ഞാനമാര്ഗ്ഗത്തില് ഒരുപാട് സന്തോഷമുണ്ടായിരിക്കും. ഇപ്പോള് ബാബ വന്നിരിക്കുകയാണ്, നമ്മള് ഇപ്പോള് ഈ പഴയ ലോകത്തില് നിന്നും പോയിക്കഴിഞ്ഞിരിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സതോപ്രധാനമായി മാറും. ഇല്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും, കൂടിപ്പോയാല് റൊട്ടിക്കഷണം പോലെ ചെറിയ പദവി ലഭിക്കും. അതിലെന്താണ് ലാഭം! എത്രത്തോളം സാധിക്കുന്നുവോ അവനവന്റെ പുരുഷാര്ത്ഥം ചെയ്യണം. ശ്രീമതമനുസരിച്ച് നടക്കണം. ഓരോ ചുവടിലും ബാബയില് നിന്നും നിര്ദ്ദേശമെടുക്കണം. ചിലര് പറയുന്നു-ബാബാ, ജോലിയില് അസത്യം പറയേണ്ടി വരുന്നു. ബാബ പറയുന്നു-ജോലികാര്യങ്ങളില് അസത്യമുണ്ടായിരിക്കുക തന്നെ ചെയ്യും, നിങ്ങള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. അല്ലാതെ വികാരത്തിലേക്ക് പോയിട്ട് പറയരുത്, ഞാന് ബാബയുടെ ഓര്മ്മയിലായിരുന്നു. ഇല്ല, വികാരത്തിലേക്ക് പോയാല് മരിച്ചു. വികാരത്തിലേക്ക് പോകില്ല എന്ന് ബാബയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ടല്ലോ. രക്ഷ അണിയുന്നത് പവിത്രമായിരിക്കാനാണ്. ക്രോധത്തെ ജയിക്കാന് രക്ഷ അണിയാറില്ല. രക്ഷാബന്ധനത്തിന്റെ അര്ത്ഥം തന്നെ വികാരത്തിലേക്ക് പോകരുതെന്നാണ്. മനുഷ്യര് പറയുന്നു-പതിത-പാവനാ വരൂ എന്ന്.
നിങ്ങള് കുട്ടികളുടെ ഉള്ളില് ഒരുപാട് സന്തോഷമുണ്ടായിരിക്കണം. ബാബ നമ്മളെ പഠിപ്പിക്കുകയാണ്, അതിനുശേഷം ബാബ നമ്മളെ കൂടെകൊണ്ടുപോകും. ശാന്തിധാമത്തില് നിന്നും സ്വര്ഗ്ഗത്തിലേക്ക് പോകും. എത്രത്തോളം സാധിക്കുന്നുവോ അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. ഓര്മ്മിക്കുക അര്ത്ഥം സമ്പാദിക്കുക. ഇതില് എന്ത് ആശിര്വാദം തരാനാണ്! ബാബ ആശിര്വാദം നല്കിയാല് ഞങ്ങള് ഓര്മ്മിക്കും എന്ന് പറയാന് പാടില്ല. എല്ലാവര്ക്കും ആശിര്വാദം കൊടുത്താല് എല്ലാവരും സ്വര്ഗ്ഗത്തിലേക്ക് വരും. ഇവിടെ പരിശ്രമിക്കണം. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓര്മ്മിക്കണം. ബാബ എന്നാല് സമ്പത്ത്. ഓര്മ്മിക്കുന്തോറും രാജ്യപദവി ലഭിക്കും. ഓര്മ്മയിലൂടെ ഒരുപാട് ലാഭമുണ്ട്. ഈ കച്ചവടം ലാഭകരമാണ്. ഇങ്ങനെ മറ്റാര്ക്കും ലാഭകരമായ കച്ചവടം ചെയ്യിപ്പിക്കാന് സാധിക്കില്ല. ഈ ലാഭകരമായ കച്ചവടവും ചുരുക്കം പേര് മാത്രമാണ് ചെയ്യുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരെങ്കിലും ക്രോധിക്കുകയാണെങ്കില് വളരെയധികം ശാന്തമായിരിക്കണം. ക്രോധിക്കുന്നവരോടൊപ്പം ക്രോധിയായി മാറരുത്. മായയുടെ ഒരു കൊടുങ്കാറ്റിലും തോല്ക്കരുത്.
2) അതിരാവിലെ ബാബയെ ഓര്മ്മിക്കണം, തന്റെ സമ്പാദ്യത്തിന്റെ ശേഖരണമുണ്ടാക്കണം. പവിത്രതയുടെ ദൃഢമായ രക്ഷ അണിയണം.
വരദാനം:-
നിരന്തരം യോഗയുക്തമായി കഴിയുന്നതിന് വേണ്ടി കമലപുഷ്പാസത്തില് സദാ വിരാജിതനായി കഴിയൂ എന്നാല് കമലാസനത്തില് അവര്ക്കാണ് വിരാജിതനായി കഴിയാന് സാധിക്കുന്നത് ആരാണോ ഭാരരഹിതമായിട്ടുള്ളത്. ഏതെങ്കിലും പ്രകാരത്തിലുള്ള ഭാരം അര്ത്ഥം ബന്ധനമുണ്ടായിരിക്കരുത്. മനസ്സിന്റെ സങ്കല്പങ്ങളുടെ ഭാരം, സംസ്ക്കാരങ്ങളുടെ ഭാരം, ലോകത്തിലെ വിനാശസീ വസ്തുക്കളുടെ ആകര്ഷണത്തിന്റെ ഭാരം, ലൗകിക സംബന്ധികളുടെ മമത്വത്തിന്റെ ഭാരം – എപ്പോള് ഈ എല്ലാ ഭാരങ്ങളും ഇല്ലാതാകുന്നോ അപ്പോള് കമലാസനത്തില് വിരാജിതനായ നിരന്തര യോഗിയാകാന് സാധിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!