28 May 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
27 May 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങളുടെ സ്നേഹം ആത്മാവിനോടായിരിക്കണം, നടക്കുമ്പോഴും കറങ്ങുമ്പോഴും അഭ്യസിക്കൂ, ഞാന് ആത്മാവാണ്, ആത്മാവിനോട് സംസാരിക്കുന്നു, ഞാന് മോശമായ ഒരു കര്മ്മവും ചെയ്യില്ല
ചോദ്യം: -
ബാബയിലൂടെ രചിക്കപ്പെട്ടിട്ടുള്ള യജ്ഞം ഏതുവരെ നടക്കുന്നുവോ അതുവരെ ബ്രാഹ്മണര് ബാബയുടെ ഏതൊരു ആജ്ഞ തീര്ച്ചയായും പാലിക്കണം?
ഉത്തരം:-
ബാബയുടെ ആജ്ഞയാണ്- കുട്ടികളേ രുദ്ര യജ്ഞം ഏതുവരെ നടക്കുന്നുവോ അതുവരെ നിങ്ങള് തീര്ച്ചയായും പവിത്രമായി ജീവിക്കണം. നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാര് കുമാരിമാര്ക്ക് ഒരിക്കലും വികാരത്തില് പോകാന് പാടില്ല. ഈ ആജ്ഞയെ ലംഘിക്കുന്നവര്ക്ക് വളരെ കടുത്ത ശിക്ഷ ലഭിക്കുന്നു. ആരിലെങ്കിലും ക്രോധത്തിന്റെ ഭൂതമുണ്ടെങ്കിലും അവര് ബ്രാഹ്മണരല്ല. ബ്രാഹ്മണര് ദേഹീയഭിമാനിയായിട്ടിരിക്കണം, ഒരിക്കലും വികാരത്തിന് വശപ്പെടരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അല്ലയോ ദൂര ദേശത്തെ യാത്രക്കാരാ…
ഓം ശാന്തി. ദൂര ദേശത്തെ യാത്രക്കാരനെ നിങ്ങള് ബ്രാഹ്മണരല്ലാതെ മറ്റാരും അറിയുന്നില്ല, വിളിക്കുന്നു- അല്ലയോ പരംധാമില് നിവസിക്കുന്ന പരമപിതാ പരമാത്മാവേ വരൂ. പിതാവെന്നു പറയുന്നു എന്നാല് ബുദ്ധിയില് വരുന്നില്ല- പിതാവിന്റെ രൂപമെന്താണ്? ആത്മാവിന്റെ രൂപമെന്താണ്? ആത്മാവ് ഭ്രൂമദ്ധ്യത്തില് നക്ഷത്രത്തിന് സമാനമായിട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. വേറെയൊന്നും മനസ്സിലാക്കുന്നില്ല. നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഈ കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനമേയില്ല. ആത്മാവ് ഈ ശരീരത്തില് എങ്ങനെ പ്രവേശിക്കുന്നുവെന്ന് പോലും മനസ്സിലാക്കുന്നില്ല. ഉള്ളില് ചലനം ഉണ്ടാകുമ്പോള് ആത്മാവ് പ്രവേശിച്ചുവെന്ന് അറിയാന് സാധിക്കും. പരംപിതാ പരമാത്മാവെന്ന് പറയുമ്പോള്, പിതാവെന്നു പറയുന്നതും ആത്മാവാണ്. ആത്മാവിനറിയാം ഈ ശരീരം ലൗകീക അച്ഛന്റേതാണ്. നമ്മുടെ അച്ഛന് നിരാകാരനാണ്. തീര്ച്ചയായും നമ്മുടെ അച്ഛനും നമ്മെ പോലെ ബിന്ദു സ്വരൂപമായിരിക്കും. ബാബയുടെ മഹിമയും പാടുന്നുണ്ട്- മനുഷ്യ സൃഷ്ടിയുടെ ബീജരൂപന്, ജ്ഞാനസാഗരന്, പതിത പാവനനാണ്. എന്നാല് എത്ര ചെറുത് അഥവാ വലുതാണെന്ന് ആരുടെയും ബുദ്ധിയിലിരിക്കുന്നില്ല. ആത്മാവെന്താണെന്ന് ആദ്യം നിങ്ങളുടെ ബുദ്ധിയിലും ഉണ്ടായിരുന്നില്ല.
പരമാത്മാവിനെ ഓര്മ്മിച്ചിരുന്നു- ഹേ പരമാത്മാവേ.. എന്ന്….. എന്നാല് ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ബാബ നിരാകാരനാണ്, പിന്നെങ്ങനെ പതിത പാവനനായി തീരുന്നു. എന്ത് ജാലവിദ്യയാണ് കാണിക്കുന്നത്? പതിതരെ പാവനമാക്കാന് തീര്ച്ചയായും ഇവിടെ വരേണ്ടിയിരിക്കുന്നു. ഏതുപോലെ നമ്മുടെ ആത്മാവും ശരീരത്തില് വസിക്കുന്നു അതുപോലെ ബാബയും നിരാകാരനാണ്, ബാബയ്ക്കും ശരീരത്തില് പ്രവേശിക്കേണ്ടി വരുന്നു, അതിനാലാണ് ശിവരാത്രി അഥവാ ശിവജയന്തി ആഘോഷിക്കുന്നത്. എന്നാല് ബാബ എങ്ങനെ വന്ന് പാവനമാക്കുന്നു എന്ന് ആര്ക്കും അറിയില്ല. അതുകൊണ്ടാണ് സര്വ്വവ്യാപിയെന്നു പറയുന്നത്. പ്രദര്ശിനിയില് അല്ലെങ്കില് എവിടെയെങ്കിലും പ്രഭാഷണം ചെയ്യുമ്പോള് ആദ്യം ആദ്യം ബാബയുടെ തന്നെ പരിചയം നല്കണം, പിന്നെ ആത്മാവിന്റെ. ആത്മാവ് ഭ്രൂ മദ്ധ്യത്തിലാണ് വസിക്കുന്നത്. ആത്മാവില് തന്നെയാണ് സംസ്ക്കാരമുള്ളത്. ശരീരം നശിക്കുന്നു. എന്തെല്ലാം ചെയ്യുന്നുവൊ അതെല്ലാം ആത്മാവാണ് ചെയ്യുന്നത്. ശരീരത്തിന്റെ കര്മ്മേന്ദ്രിയങ്ങള് ആത്മാവിന്റെ ആധാരത്തിലാണ് പ്രവര്ത്തിക്കുന്നത്. ആത്മാവ് രാത്രിയില് അശരീരീയായി തീരുന്നു. ആത്മാവ് തന്നെയാണ് പറയുന്നത്- ഇന്ന് ഞാന് വളരെ നന്നായി വിശ്രമിച്ചു, ഇന്ന് എനിക്ക് ഉറക്കം വരുന്നില്ല, ഞാന് ഈ ശരീരത്തിലൂടെ കര്മ്മം ചെയ്യുന്നു. ഈ അഭ്യാസം കുട്ടികള്ക്ക് ഉണ്ടാകണം. ആത്മാവ് തന്നെയാണ് സര്വ്വതും ചെയ്യുന്നത്. ആത്മാവ് ശരീരത്തില് നിന്നും വേര്പെടുമ്പോള് അതിനെ ശവം എന്നു പറയുന്നു. പിന്നെ ഒരു പ്രയോജനവുമില്ല. ആത്മാവ് പോയാല് ശരീരത്തില് ദുര്ഗന്ധമുണ്ടാകുന്നു. ശരീരത്തെ കത്തിക്കുന്നു. അതിനാല് നിങ്ങള്ക്ക് ആത്മാവിനോടാണ് സ്നേഹം.
നിങ്ങള്ക്ക് ഈ ശുദ്ധ അഭിമാനം ഉണ്ടായിരിക്കണം- ഞാന് ആത്മാവാണ്. പൂര്ണ്ണമായും ആത്മാഭിമാനിയാകണം. ഇതില് തന്നെയാണ് പരിശ്രമമുള്ളത്. ആത്മാവാകുന്ന ഞാന് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ യാതൊരു മോശമായ കര്മ്മവും ചെയ്യരുത്. ഇല്ലായെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും. ആത്മാവ് ശരീരത്തിലിരിക്കുമ്പോഴാണ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ശരീരമില്ലാതെ ആത്മാവിന് ദുഃഖം അനുഭവിക്കാന് സാധിക്കില്ല. അതിനാല് ആദ്യം ആത്മാഭിമാനിയായി പിന്നെ പരമാത്മാഭിമാനിയുമാകണം. ഞാന് പരമപിതാ പരമാത്മാവിന്റെ സന്താനമാണ്. പറയാറുണ്ട്- പരമാത്മാവാണ് രചിച്ചതെന്ന്. ബാബ രചയിതാവാണ്, എന്നാല് എങ്ങനെ രചയിതാവാകുന്നു എന്ന് ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം പരമപിതാ പരമാത്മാവ് പഴയ ലോകത്തിലിരുന്ന് എങ്ങനെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നുവെന്ന്. നോക്കൂ, എങ്ങനെയുള്ള യുക്തിയാണ്. മനുഷ്യര് പ്രളയം കാണിക്കുന്നു. പറയുന്നു ആലിലയില് ഒരു ബാലകന് വന്നു എന്ന്, പിന്നെ ഒന്നും കാണിക്കുന്നില്ല. ഇതിനെയാണ് അജ്ഞാനം എന്നു പറയുന്നത്. ഭഗവാനാണ് ശാസ്ത്രങ്ങള് ഉണ്ടാക്കിയതെന്ന് പറയുന്നു. വ്യാസന് ഭഗവാനാകാന് സാധിക്കില്ല. ഭഗവാന് ശാസ്ത്രങ്ങള് എഴുതുമോ? ഭഗവാനെ കുറിച്ച് പറയുന്നത്- സര്വ്വ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നുവെന്നാണ്. ബാക്കി ഈ വേദ ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ ആരുടെയും മംഗളം ചെയ്യാന് സാധിക്കില്ല. ബ്രഹ്മജ്ഞാനികള് മനസ്സിലാക്കുന്നത് ബ്രഹ്മത്തില് ലയിച്ചു ചേരുമെന്നാണ്. ബ്രഹ്മം മഹതത്വമാണ്. ആത്മാക്കള് അവിടെ വസിക്കുന്നു. ഇതറിയാത്തത് കാരണം തോന്നിയത് പറയുന്നു, മനുഷ്യരും അതിനെ സത്യം സത്യമെന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. വളരെ പേര് ഹഠയോഗം, പ്രാണായാമം ചെയ്യുന്നു, നിങ്ങള്ക്ക് ചെയ്യാന് സാധിക്കില്ല. നിങ്ങള് സാധാരണ കന്യകമാരാണ്, മാതാക്കള്ക്ക് എങ്ങനെ ബുദ്ധിമുട്ട് നല്കാന് സാധിക്കും. ആദ്യ സമയത്ത് മാതാക്കള് രാജവിദ്യയൊന്നും പഠിച്ചിരുന്നില്ല. കുറച്ച് ഭാഷ പഠിക്കാന് സ്ക്കൂളില് അയച്ചിരുന്നു. ബാക്കി ജോലിയൊന്നും ചെയ്യേണ്ട കാര്യമില്ല. ഇപ്പോള് മാതാക്കള്ക്ക് പഠിക്കേണ്ടി വരുന്നു. സമ്പാദിക്കുന്നവരല്ലെങ്കില് സ്വന്തം കാലില് നില്ക്കാന് സാധിക്കില്ല, യാചിക്കേണ്ടി വരും. അല്ലായെങ്കില് നിയമമനുസരിച്ച് പെണ്കുട്ടികളെ വീട്ടുജോലിയാണ് പഠിപ്പിക്കുന്നത്. ഇപ്പോള് വക്കീലാകാനും ഡോക്ടറാകാനും പഠിക്കുന്നുണ്ട്. ഇവിടെ നിങ്ങള് മറ്റൊന്നും ചെയ്യേണ്ട ആവശ്യമില്ല, കേവലം ആദ്യം ആദ്യം വരുന്നവര്ക്ക് ബാബയുടെ പരിചയം നല്കണം. നിരാകാരനെയാണ് സര്വ്വരും ശിവബാബയെന്നു പറയുന്നത്, എന്നാല് ബാബയുടെ രൂപമെന്താണ്. ആര്ക്കും അറിയില്ല. ബ്രഹ്മം തത്വമാണ്, ഈ ആകാശം എത്ര വലുതാണ് എന്നതുപോലെ. അന്ത്യം കണ്ടു പിടിക്കാന് സാധിക്കില്ല. അതേപോലെ ബ്രഹ്മ തത്വത്തിനും അന്ത്യമില്ല. അതിന്റെ ഒരു അംശത്തിലാണ് നമ്മള് ആത്മാക്കള് വസിക്കുന്നത്. ബാക്കി ആകാശം അനന്തമാണ്. സാഗരം അളവറ്റതാണ്, അന്ത്യമില്ല. ആകാശത്തിന്റെയും അന്ത്യം കണ്ടു പിടിക്കാന് സാധിക്കില്ല. മുകളിലേക്ക് പോകുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നാല് പോയി പോയി അവരുടെ സംവിധാനങ്ങള് തന്നെ തീര്ന്നു പോകുന്നു. അതേപോലെ മഹതത്വവും വളരെ വലുതാണ്. അവിടെ പോയി ഒന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. അവിടെ ആത്മാക്കള്ക്ക് ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. അന്വേഷിക്കുന്നതിലൂടെ നേട്ടമെന്താണ്. നക്ഷത്രത്തില് പോയി ലോകം അന്വേഷിച്ചാലും എന്താണ് നേട്ടം? അവിടെ ബാബയെ പ്രാപ്തമാക്കുന്നതിനുള്ള മാര്ഗ്ഗമേയില്ല. ഭക്തര് ഭഗവാനെ നേടുന്നതിന് ഭക്തി ചെയ്യുന്നു. അതിനാല് അവര്ക്ക് ഭഗവാനെ ലഭിക്കുന്നു. ബാബ മുക്തി ജീവന്മുക്തി നല്കുന്നു. അന്വേഷിക്കേണ്ടത് ഭഗവാനെയാണ് അല്ലാതെ ആകാശത്തെയല്ല. അവിടെ നിന്ന് ഒന്നും ലഭിക്കുന്നില്ല. ഗവണ്മെന്റിന് എത്ര ചിലവ് ഉണ്ടാകുന്നു. ഇതും സര്വ്വശക്തിവാന്റെ ഗവണ്മെന്റാണ്. പാണ്ഡവര്ക്കും കൗരവര്ക്കും കിരീടം കാണിക്കുന്നില്ല. ബാബ വന്ന് സര്വ്വ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. നിങ്ങള് ഇത്രയും ജ്ഞാനം പ്രാപ്തമാക്കുന്നു അതിനാല് വളരെ സന്തോഷം ഉണ്ടായിരിക്കണം. നമ്മളെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്. നിങ്ങളുടെ ആത്മാവ് പറയുന്നു- നമ്മള് ആദ്യം ദേവീ ദേവതമാരായിരുന്നു. വളരെ സുഖിയായിരുന്നു. പുണ്യാത്മാവായിരുന്നു. ഈ സമയത്ത് നമ്മള് പാപാത്മാവായി തീര്ന്നു കാരണം ഇത് രാവണ രാജ്യമാണ്. സര്വ്വരും രാവണന്റെ നിര്ദ്ദേശമനുസരിച്ചാണ്. നിങ്ങള് ഈശ്വരീയ നിര്ദ്ദേശമനുസരിച്ചു നടക്കുന്നു. രാവണനും ഗുപ്തമാണ് ഈശ്വരനും ഗുപ്തമാണ്. ഇപ്പോള് ഈശ്വരന് നിങ്ങള്ക്ക് നിര്ദ്ദേശം നല്കി കൊണ്ടിരിക്കുന്നു. രാവണന് എങ്ങനെ നിര്ദ്ദേശം നല്കുന്നു? രാവണന് രൂപമില്ല. രൂപം ധരിക്കുന്നു. സര്വ്വരൂപങ്ങളും രാവണന്റേതാണ്. സ്ത്രീ പുരുഷന് രണ്ടു പേരിലും 5 വികാരങ്ങളുണ്ട്. നമ്മളെ പഠിപ്പിക്കുന്നത് നിരാകാരനായ പരമപിതാ പരമാത്മാവാണ് എന്ന് മനസ്സിലാക്കിയാലേ ഈ കാര്യങ്ങളെല്ലാം മനുഷ്യരുടെ ബുദ്ധിയിലിരിക്കുകയുള്ളൂ. പരമാത്മാവ് നിരാകാരനാണ്. പരമാത്മാവ് സാകാരത്തില് വന്നാലെ നമുക്ക് ബ്രാഹ്മണരാകാന് സാധിക്കൂ. യജ്ഞത്തില് തീര്ച്ചയായും ബ്രാഹ്മണര് വേണം. യജ്ഞം സംരക്ഷിക്കുന്നിടത്തോളം കാലം ബ്രാഹ്മണര് പവിത്രമായിട്ടിരിക്കണം. ലൗകിക ബ്രാഹ്മണര് യജ്ഞം രചിക്കുമ്പോള് വികാരത്തില് പോകുന്നില്ല. വികാരിയാണെങ്കിലും, യജ്ഞം രചിക്കുന്ന സമയത്ത് വികാരത്തില് പോകുന്നില്ല. തീര്ത്ഥയാത്രയ്ക്ക് പോകുമ്പോള് തിരിച്ചു വരുന്നത് വരെ വികാരത്തില് പോകുന്നില്ല. നിങ്ങള് ബ്രാഹ്മണരും യജ്ഞത്തില് വസിക്കുന്നു, അതിനാല് വികാരത്തില് പോകുകയാണെങ്കില് വലിയ പാപാത്മാവായി തീരുന്നു. യജ്ഞം നടന്നു കൊണ്ടിരിക്കുന്നു അതിനാല് അന്ത്യം വരെ പവിത്രമായി ജീവിക്കണം. ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാര് കുമാരിമാര്ക്ക് ഒരിക്കലും വികാരത്തില് പോകാന് സാധിക്കില്ല. ബാബയുടെ ആജ്ഞയാണ് – വികാരത്തില് പോകരുത് എന്ന്. ഇല്ലായെങ്കില് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. വികാരത്തില് പോയിയെങ്കില് സത്യനാശം ഉണ്ടായി. അവര് ബ്രഹ്മാകുമാര് കുമാരിമാരല്ല, മറിച്ച് ശൂദ്രരാണ്, മ്ലേച്ഛരാണ്. ബാബ സദാ ചോദിക്കാറുണ്ട്- പവിത്രമായിരിക്കുന്നതിനുള്ള പ്രതിജ്ഞ എടുത്തിട്ടുണ്ടോ? ബാബയോട് പ്രതിജ്ഞ ചെയ്ത് ബ്രാഹ്മണനായി പിന്നീട് വികാരത്തില് പോയിയെങ്കില് ചണ്ഢാളന്റെ ജന്മമായിരിക്കും ലഭിക്കുന്നത്. ഇവിടെ വേശ്യകളെ പോലെ മോശമായ ജന്മം മറ്റൊന്നില്ല. ഇതാണ് വേശ്യാലയം. പരസ്പരം വിഷം കുടിപ്പിക്കുന്നു. ബാബ പറയുന്നു- മായ എത്ര തന്നെ സങ്കല്പം കൊണ്ടു വന്നാലും ഒരിക്കലും വികാരത്തില് പോകരുത്. ചിലര് ബലാല്ക്കാരത്തിലൂടെയും വികാരത്തില്പ്പെടുത്തുന്നു. പെണ്കുട്ടികള്ക്ക് പൊതുവെ ശക്തി കുറവാണ്- പവിത്രതയോടൊപ്പം പെരുമാറ്റവും ശ്രേഷ്ഠമായിരിക്കണം. പെരുമാറ്റം മോശമാണെങ്കില് അവരെ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ലൗകീക മാതാ പിതാവില് വികാരമുണ്ടെങ്കില് കുട്ടികളും മാതാ പിതാവില് നിന്ന് തന്നെയാണ് പഠിക്കുന്നത്. പാര്ലൗകീക അച്ഛന് നിങ്ങള്ക്ക് ഈ ശിക്ഷണം നല്കുന്നില്ല. ബാബ ദേഹീയഭിമാനിയാക്കുന്നു. ഒരിക്കലും ക്രോധിക്കരുത്. ആ സമയത്ത് നിങ്ങള് ബ്രാഹ്മണരല്ല, ചണ്ഢാളനാണ് കാരണം ക്രോധത്തിന്റെ ഭൂതമുണ്ട്. ഭൂതം മനുഷ്യര്ക്ക് ദുഃഖം നല്കുന്നു. ബാബ പറയുന്നു- ബ്രാഹ്മണനായതിനു ശേഷം ഒരു മോശമായ കര്മ്മവും ചെയ്യരുത്. വികാരത്തില് പോകുന്നതിലൂടെ യജ്ഞത്തെ നിങ്ങള് അപവിത്രമാക്കുന്നു, ഇതില് വളരെ ശ്രദ്ധിക്കണം. ബ്രാഹ്മണനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യജ്ഞത്തില് മോശമായതൊന്നും ചെയ്യരുത്. 5 വികാരങ്ങളില് ഒരു വികാരവും ഉണ്ടാകരുത്. ക്രോധിച്ചുവെങ്കില് സാരമില്ല- അങ്ങനെയാകരുത്. ഈ ഭൂതം വന്നുവെങ്കില് നിങ്ങള് ബ്രാഹ്മണരല്ല. ചിലര് പറയും ഈ ലക്ഷ്യം വളരെ ഉയര്ന്നതാണ്. പാലിക്കാന് സാധിക്കുന്നില്ലായെങ്കില് പോയി അഴുക്കായിക്കോളൂ. ഈ ജ്ഞാനത്തില് സദാ പവിത്രവും ഹര്ഷിതവുമായിട്ടിരിക്കണം. പതിത പാവനനായ ബാബയുടെ കുട്ടിയായി ബാബയ്ക്ക് സഹയോഗം നല്കണം. ഒരു വികാരവും ഉണ്ടാകരുത്. ചിലര് വരുമ്പോള് തന്നെ പെട്ടെന്ന് വികാരങ്ങളെ ഉപേക്ഷിക്കുന്നു. മനസ്സിലാക്കണം- നമ്മള് രുദ്ര യജ്ഞത്തിലെ ബ്രാഹ്മണനാണ്. ഹൃദയത്തില് കുറ്റബോധമുണ്ടാകുന്ന രീതിയിലുള്ള ഒരു കര്മ്മവും ഉണ്ടാകരുത്. ഹൃദയമാകുന്ന ദര്പ്പണത്തില് നോക്കണം-ഞാന് യോഗ്യനായോ? ഭാരതത്തെ പവിത്രമാക്കുന്നതിന് നമ്മള് നിമിത്തമാണ് അതിനാല് തീര്ച്ചയായും യോഗത്തിലുമിരിക്കണം. സന്യാസിമാര് കേവലം പവിത്രമായി ജീവിക്കുന്നു, ബാബയെ അറിയുന്നേയില്ല. ഹഠയോഗവും ചെയ്യുന്നു. ഒന്നും നേടുന്നില്ല. നിങ്ങള്ക്കറിയാം ബാബ വന്നിരിക്കുകയാണ്- ശാന്തിധാമിലേക്ക് കൊണ്ടു പോകുന്നതിന്. നമ്മള് ആത്മാക്കള് അവിടത്തെ നിവാസികളാണ്. നമ്മള് സുഖധാമിലായിരുന്നു, ഇപ്പോള് ദുഃഖധാമിലാണ്. ഇതാണ് സംഗമം….ഇത് സ്മരിച്ചു കൊണ്ടിരിക്കണം, സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കണം. ഏതു പോലെ ഈ അംഗന എന്ന കുട്ടി (ബാംഗ്ളൂരിലെ) സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. ബാബ എന്ന് പറയുമ്പോള് തന്നെ സന്തോഷം കൊണ്ട് സമ്പന്നമാകുന്നു. ഞാന് ബാബയുടെ കുട്ടിയാണ് എന്ന സന്തോഷമുണ്ട്. ആരെ കണ്ടു മുട്ടിയാലും അവര്ക്ക് ജ്ഞാനം നല്കി കൊണ്ടിരിക്കൂ. ചിലര് കളിയാക്കിയെന്നു വരും കാരണം പുതിയ കാര്യമാണ്, ഭഗവാന് വന്ന് പഠിപ്പിക്കുകയാണെന്ന് ആര്ക്കും അറിയില്ല. കൃഷ്ണന് ഒരിക്കലും വന്ന് പഠിപ്പിക്കുന്നില്ല. ശരി
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രുദ്ര ജ്ഞാനയജ്ഞത്തിലെ ബ്രാഹ്മണരായി കുറ്റബോധം വരുന്ന രീതിയിലുള്ള ഒരു കാര്യവും ചെയ്യരുത്. ഒരു ഭൂതത്തിനും വശപ്പെടരുത്.
2) പതിത പാവനനായ ബാബയുടെ പൂര്ണ്ണ സഹയോഗിയാകുന്നതിന് സദാ പവിത്രവും ഹര്ഷിതവുമായിട്ടിരിക്കണം. ജ്ഞാനത്തെ സ്മരിച്ച് പുഞ്ചിരിച്ചു കൊണ്ടിരിക്കണം.
വരദാനം:-
സന്തുഷ്ടമണിയെന്ന് അവരെയാണ് പറയുന്നത് ആരാണോ സ്വയത്തില്, സേവനത്തില്, സര്വ്വരിലും സന്തുഷ്ടമായിട്ടുള്ളത്. തപസ്യയിലൂടെ സന്തുഷ്ടതയാകുന്ന ഫലം പ്രാപ്തമാക്കുക – ഇതാണ് തപസ്യയുടെ സിദ്ധി. സന്തുഷ്ടമണി അവരാണ് ആരുടെ ചിത്തമാണോ സദാ പ്രസന്നമായിട്ടുള്ളത്. പ്രസന്നത അര്ത്ഥം മനസ്സും-ബുദ്ധിയും സദാ വിശ്രമത്തിലാണ്, സുഖ ശാന്തിയുടെ സ്ഥിതിയിലാണ്. ഇങ്ങനെയുള്ള സന്തുഷ്ടമണികള് സ്വയം സര്വ്വരുടെയും ആശീര്വ്വാദങ്ങളുടെ വിമാനത്തില് പറക്കുന്നതായി അനുഭവം ചെയ്യും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!